കാസര്‍കോഡു
നിന്നും മഹേഷ് എഴുതുന്നു
"പഠനവും
വിലയിരുത്തലും നമ്മൾ ഏറെ
ചർച്ച ചെയ്തതാണ് അസൈമെൻറ്
ഓഫ് ലേണിങ്,
അസൈമെൻറ്
ഫോർ ലേണിങ്,
അസിമെൻറ്
as
ലേണിങ്...
3 പദങ്ങളും
നമുക്ക് ഒക്കെ പരിചിതമാണ്.
കഴിഞ്ഞ
ദിവസം സ്കൂൾ ഓൺ ലൈൻ ഗ്രൂപ്പിലെ
Meet
the Greats പ്രോഗ്രാമിന്റെ
ഭാഗമായി ഡോ.ടി.പി
കലാധരൻ സാറിന്റെ ഓൺലൈൻ ക്ലാസ്സ്
നടക്കുകയുണ്ടായി.
നേരിട്ട്
കാണുന്നില്ലെങ്കിലും കുട്ടികൾ
മുന്നിലുണ്ടെന്ന് സങ്കൽപ്പിച്ച്
തന്നെയാണ് സാർ ആ ക്ലാസ് കൈകാര്യം
ചെയ്തത്.
കവിത
ആലപിക്കുന്നതിന് ഇടയിൽ
തന്നെ കുട്ടികളോട് ചില
ചോദ്യങ്ങൾ ചോദിച്ച്
ആശയഗ്രഹണത്തിനുള്ള തടസ്സങ്ങൾ
എന്താണ് മുൻകൂട്ടി കണ്ടുകൊണ്ട്
അത് മറികടക്കാൻ ആവശ്യമായ
പിന്തുണ നൽകാൻ സാർ
ശ്രദ്ധിച്ചിരുന്നു
ഏറ്റവും
ഫലപ്രദം ആയത് ഫീഡ്ബാക്ക്
നൽകുന്ന ഭാഗമാണ്.
പഠനവും
ഫീഡ്ബാക്കും രണ്ടല്ല എന്നും
അത് ഒന്നിച്ച് പോകേണ്ട
ഒന്നാണെന്നും നമുക്കറിയാം.
ഫീഡ്ബാക്ക്
നൽകേണ്ടത് പഠന പ്രവർത്തനത്തോടൊപ്പം
ആണ് എന്നത് ഇത് ഏറ്റവും
പ്രധാനമാണ്.
അസമെൻറ്
ഫോർ ലേണിങ് എന്ന ആശയം തന്നെയാണ്
ഏറ്റവും പ്രധാനം.
പക്ഷേ
ഈ കൊറോണ ഷട്ട്ഡൗൺ പിരീഡിൽ
കുട്ടികളുടെ രചനകളുടെ മുകളിൽ
നൽകുന്ന ഫീഡ്ബാക്ക് സമഗ്രമാക്കുക
എന്നതാണ് പഠനം ഫലപ്രദമാക്കാനുള്ള
ഒരേയൊരു വഴി എന്ന് തിരിച്ചറിയുന്നു.
ഇവിടെ
കുട്ടികൾ തയ്യാറാക്കിയ
ഉല്പന്നങ്ങൾ വിശകലനം ചെയ്തു
കലാധരൻ സാർ വ്യക്തിഗതമായി
ഓരോ കുട്ടിക്കും ഫീഡ്ബാക്ക്
നൽകി
കുട്ടിയുടെ
പക്ഷത്തുനിന്ന് നിലവിലെ
അവസ്ഥയിൽ നിന്ന് മുന്നോട്ടു
പോകാൻ പാകത്തിൽ തന്നെയാണ്
ഓരോ വാചകങ്ങളും.
കുട്ടിക്ക്
ഒരു കൂട്ടുകാരൻ പറഞ്ഞു
കൊടുക്കുന്നത് പോലെ വളരെ
ഹൃദ്യമായി മോനെ എന്ന്
വിളിച്ച് അവനെ അഭിസംബോധന
ചെയ്തു ഫീഡ്ബാക്ക് നൽകുമ്പോൾ
സ്നേഹപൂർവ്വം അത് ഉൾക്കൊള്ളാനും
കുട്ടിക്ക് കഴിയുന്നു എന്നത്
തെളിയിക്കപ്പെട്ടു.
ഒരു
അവധിക്കാല ഓൺലൈൻ ക്ലാസ്സ്
മുറി മനസ്സിൽ കാണുമ്പോൾ
ഇത്രയും സാധ്യതകളൊന്നും
ചെറിയാക്കരയിൽ ആലോചിച്ചിരുന്നില്ല
.പക്ഷേ
ഇന്ന് ഒമ്പതാമത്തെ ക്ലാസിലേക്ക്
പ്രവേശിക്കുമ്പോൾ കേരളത്തിലെ
വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന്
ഇന്ന് മിടുക്കരായ വ്യ ക്തിത്വങ്ങൾ
കുട്ടികളോട് സംവദിക്കാൻ
എത്തുന്നു.
ഓൺലൈൻ
ഫീഡ്ബാക്കുകൾ എങ്ങനെയാണ്
നമുക്ക് ഗുണകരമായി വന്നത്
എന്ന് പറയാം.
TPK യുടെ
ഓൺലൈൻ ഫീഡ്ബാക്കിന് ശേഷം
നടന്ന മൂന്ന് ക്ലാസ്സുകളിലും
കുട്ടികളുടെ പങ്കാളിത്തം
100%
തന്നെയായിരുന്നു
.തങ്ങളുടെ
രചനകൾ,
പരീക്ഷണങ്ങൾ,
മറ്റു
പ്രവർത്തനങ്ങൾ എന്നിവ
പൂർത്തിയാക്കാനും കുട്ടികൾ
ആവേശപൂർവ്വം മത്സരിക്കുന്നു
എന്നതാണ് വസ്തുത.
അതുകൊണ്ടുതന്നെ
ഉൽപന്ന വിലയിരുത്തൽ,
അതിന്റെ
ഫീഡ്ബാക്ക് എന്നിവ ഫലപ്രദം
ആയിരുന്നു എന്ന് ഉറപ്പിച്ചു
പറയാൻ കഴിയും .
സാറിന്റെ
പാത പിന്തുടർന്ന് ഇന്ന് ഓരോ
ദിവസവും വൈകുന്നേരം ആറ് മണി
ആകുമ്പോഴേക്കും ഞങ്ങൾ അധ്യാപകർ
കുട്ടികളുടെ ഉല്പന്നങ്ങൾ -
അത്
രചനകൾ ആയാലും പ്രകടനങ്ങൾ
ആയാലും വിലയിരുത്തി കുട്ടികൾക്ക്
ഓഡിയോ ഫീഡ്ബാക്ക് നൽകുകയാണ്
.ഇത്
വളരെ ഗുണകരമായിട്ടുണ്ട്
എന്ന് രക്ഷിതാക്കൾ തുറന്നു
സമ്മതിക്കുന്നു .നാളത്തെ
ഓൺലൈൻ
ക്ലാസ് അനുഭവങ്ങൾക്ക്
വേണ്ടി കുട്ടികൾ എന്നും
ചെറിയാക്കരയിൽ കാത്തിരിക്കുകയാണ്
.
ഇത്
ഒരു തിരിച്ചറിവാണ് നമുക്ക്
ഉറച്ച തീരുമാനം ഉണ്ടെങ്കിൽ
നമ്മുടെ കുട്ടികളെ എങ്ങനെയും
പിന്തുടരാൻ കഴിയും.
അവരെ
അവരുടെ കഴിവിനെ പരമാവധി
ഉയർത്തുവാൻ കഴിയും.
ഓൺലൈൻ
ക്ലാസിനു ശേഷം കുട്ടികൾക്ക്
ഫീഡ്ബാക്ക് നൽകുന്നതിനുള്ള
ചില സാധ്യതകൾ അവതരിപ്പിക്കാം.
ഞങ്ങൾ
പ്രധാനമായും നാല് സെഷനുകൾ
ആണ് ഒരു ദിവസം ഓൺലൈനായി
നൽകുന്നത്.
അതിലൊന്ന്
പരീക്ഷണ പ്രവർത്തനമാണ്.
ഒന്നാം
ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ്
വരെ കുട്ടികൾക്ക് ചെയ്യാവുന്ന
ലഘു പരീക്ഷണങ്ങളാണ് നൽകുന്നത്
എന്നതിനാൽ പ്രീ പ്രൈമറി
കുട്ടികൾ അടക്കം പരീക്ഷണങ്ങൾ
ഏറ്റെടുത്തിട്ടുണ്ട്..
കുട്ടികൾ
പരീക്ഷണം ചെയ്യുന്ന വീഡിയോ
രക്ഷിതാക്കൾ ചിത്രീകരിക്കും.
പരീക്ഷണ
പ്രവർത്തനത്തിന്റെ ഘട്ടങ്ങൾ
ഉറപ്പിക്കാൻ ആദ്യ ദിവസങ്ങളിൽ
നൽകിയ ഫീഡ്ബാക്ക്
- പരീക്ഷണ സാമഗ്രികളായി മേശപ്പുറത്ത് വെച്ച എല്ലാ വസ്തുക്കളും പറഞ്ഞില്ലല്ലോ
- - പാത്രത്തിൽ എത്ര അളവിൽ സാധനം എടുക്കണം എന്ന് മനസ്സിലായില്ലല്ലോ
- - പരീക്ഷണം ചെയ്യുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ കൂടി വീഡിയോയിൽ പറഞ്ഞാൽ നന്നായേനെ
- എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നത് വിശദീകരിക്കാൻ വിട്ടു പോയോ എന്നിങ്ങനെ ആയിരുന്നു
രണ്ടാമത്തെ
ഓൺലൈൻ സെഷൻ ചിത്രംവരയാണ്.
പ്രീ
പ്രൈമറി കുട്ടികൾ മുതൽ മുതൽ
നാലാം ക്ലാസിലെ കുട്ടികൾ
വരെ ചിത്രം വര ക്ലാസിൽ
പങ്കെടുക്കുന്നുണ്ട്.
ചിത്രം
വരയിൽ ശ്രദ്ധിക്കാൻ പറഞ്ഞിട്ടുള്ളത്
1)
കുട്ടികൾ
വരക്കുന്ന ചിത്രം തീയതി
രേഖപ്പെടുത്തി അവരുടെ പേരെഴുതി
ഫയലിൽ സൂക്ഷിക്കണം
2)
ചിത്രത്തിന്
നിറം നൽകണം
(
ഇതിനുള്ള
ഫീഡ്ബാക്ക് അതത് ദിവസം
വൈകുന്നേരം കുട്ടികൾക്ക്
നൽകും)
3)
കുട്ടികൾ
വരച്ച എല്ലാ ചിത്രങ്ങളും ഒരു
വീഡിയോ പ്ലാറ്റ്ഫോമിൽ
ചേർത്തുവച്ച് വൈകുന്നേരം
കുട്ടികൾക്ക് മുന്നിൽ
അവതരിപ്പിക്കുകയാണ് ചെയ്യുന്നത്
(കൂട്ടുകാരന്റെ
ചിത്രം കാണാനും ഭംഗിയുള്ള
ചിത്രം കണ്ടെത്താനും ഇതുവഴി
കുട്ടികൾക്ക് സാധിക്കുന്നുണ്ട്
)
മുഴുവൻ
കുട്ടികളുടെയും ചിത്രരചനാ
ക്ലാസിലൂടെ മെച്ചപ്പെട്ടതിനുള്ള
കാരണം സ്വയം,
പരസ്പര
സാധ്യത നൽകുന്നതും അനിവാര്യ
ഘട്ടത്തിൽ നൽകുന്ന ഫീഡ്ബാക്കും
വഴിയാണ്
ചിത്രംവരക്ക്
ഞങ്ങൾ നൽകുന്ന ഫീഡ്ബാക്കിന്റെ
സാമാന്യ രീതി ഇങ്ങനെയാണ്
- ചിത്രത്തിന് ഉചിതമായ നിറം തന്നെയാണോ നൽകിയതെന്ന് കുട്ടിക്ക് അന്വേഷിക്കാൻ പാകത്തിൽ അതിനുള്ള ചോദ്യങ്ങൾ ചോദിക്കും. ഉദാഹരണമായി എപ്പോഴെങ്കിലും ആകാശ് പച്ചനിറത്തിലുള്ള പൂവ് കണ്ടിട്ടുണ്ടോ? നിന്റെ ചിത്രത്തിൽ ഞാനൊന്ന് കാണുന്നുണ്ടല്ലോ
- അമേയക്ക് നൽകിയ ഫീഡ്ബാക്ക് ഇങ്ങനെയാണ് - അമേയയുടെ ചിത്രം ഒരു വലിയ കടലാസിൽ ഒരു വശത്ത് ഒതുങ്ങിപ്പോയി. അത് മധ്യത്തിൽ ആയിരുന്നെങ്കിൽ ചിത്രത്തിന് ഭംഗി കൂടുമായിരുന്നു എന്നതാണ്
- അദീനയുടെ ചിത്രത്തിന്റെ വലുപ്പ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയത് കോഴിയും ആടും ആയാൽ ഏതാണ് വലുത് എന്ന ചോദ്യത്തിലൂടെയാണ്
ഇങ്ങനെ
കുട്ടികളുടെ വരയെ പ്രോത്സാഹിപ്പിച്ചു
നമുക്ക്
ഉറപ്പായും പറയാൻ സാധിക്കും
പത്ത് ദിവസത്തെ ചിത്രരചന
പരിശീലനം കഴിയുമ്പോൾ ആദ്യദിവസം
വരച്ചതിൽ നിന്നും വ്യത്യസ്തമായി
മനോഹരമായി നിറം നൽകാൻ,
ഉചിതമായ
നിറം തെരഞ്ഞെടുക്കുന്നതിൽ
,വലിപ്പം
പരിഗണിച്ചു വരക്കുന്നതിൽ,
ആവശ്യമായ
ബോർഡറുകൾ വരക്കുന്നതിൽ എല്ലാം
ഇപ്പോൾ ശ്രദ്ധിച്ചു വരുന്നുണ്ട്
ഭാഷാ
ക്ലാസിലെ ഫീഡ്ബാക്കുകൾ സന്ദർഭം
പരിഗണിച്ച് നൽകാനല്ലേ സാധിക്കൂ,
അനുപമ
ടീച്ചറുടെ ഓൺലൈൻ ക്ലാസിന്
ശേഷം രചന വിലയിരുത്തി ടീച്ചർ
നൽകിയ ഫീഡ്ബാക്ക് ഇങ്ങനെയായിരുന്നു
ശിഖ
മോൾ മോൾ നന്നായി എഴുതി.
എഴുതിയത്
വായിക്കാൻ നല്ല രസമുണ്ട്.
എന്നാൽ
പപ്പടവും എഴുതിയതിൽ ചെറിയ
പ മുകളിലും വലിയ പ താഴെയും
അല്ലെ മോളെ വേണ്ടത്.
ശിഖയുടെ
തുടർന്നുള്ള രചനകൾ ശ്രദ്ധിച്ചു.
ഇപ്പോൾ
അവൾ എഴുതിയ കഥയിൽ പ്പ എന്ന
കൂട്ടക്ഷരം ശരിയാംവിധം
എഴുതിയിട്ടുണ്ട്.
കുട്ടികളുടെയുടെ
ചിത്രംവരയെയും വായനയേയും
എഴുത്തിനേയും ഇങ്ങനെ സൂക്ഷ്മമായി
വിശകലനം ചെയ്യുകവഴി
കൃത്യമായ
ഫീഡ്ബാക്ക് നൽകാൻ നമുക്ക്
കഴിയുന്നുണ്ട്.
അത്
അവരുടെ രചനകളെ മെച്ചപ്പെടുത്താൻ
സഹായിക്കുന്നുമുണ്ട്
പേരെടുത്തു
പറഞ്ഞാൽ ഒന്നാം ക്ലാസിലെ
ശ്രീനിത രതീഷ് ,
അമേയ
,ശിഖ
രണ്ടാം ക്ലാസിലെ ലെ റിഹാന
ജൂബി,
അദ്വൈത്
മൂന്നാം ക്ലാസിലെ
അമൽദേവ്
,അൻവിത
ശ്രീജിത്ത്,പൃഥ്വിലാൽ
നാലാം ക്ലാസിലെ ആദിത്യ സിവി
എന്നീ കുട്ടികളുടെ രചനകൾ
അടുത്ത ദിവസങ്ങളിൽ വളരെയധികം
മെച്ചപ്പെട്ടിട്ടുണ്ട്.
ടീച്ചർ
ഫീഡ്ബാക്ക് ലക്ഷ്യം കണ്ടതാണ്
ഇതിനാധാരം എന്ന് ബോധ്യപ്പെടുകയും
ചെയ്യുന്നത്
(കൊറോണക്കാലത്ത്
പ്രത്യേകം ശ്രദ്ധിക്കുക..
കുട്ടികളുടെ
രചനകൾ സൂക്ഷ്മമായി നോക്കിയാൽ
അവന്റെ ഇഷ്ടം,
ചിന്ത,
പരിസരത്തെ
ഉൾക്കൊണ്ട രീതി,
ഭാഷാശേഷി,
മനോഭാവം....
എല്ലാം
തന്നെ വായിച്ചെടുക്കുവാൻ
കഴിയും...
ഇപ്പോഴത്
വേണം..
കാരണം
നേരിട്ട് മക്കളെ കാണാനും
തത്സമയം ഇടപെടാനും നമുക്ക്
കഴിയില്ലല്ലോ..
അപ്പോൾ
പ്രകടനങ്ങൾ നിരീക്ഷിച്ചും
രചനകൾ വിശകലനം ചെയ്തും ഗുണാത്മക
ഫീഡ്ബാക്ക് നൽകി മുന്നോട്ടു
പോവുക എന്നതു മാത്രമാണ് ഏക
വഴി)"
മഹേഷ് എന്നോട് ഫീഡ് ബാക്ക് നല്‍കണമെന്നു പറഞ്ഞപ്പോഴാണ് ഞാന്‍ എല്ലാ കുട്ടികളുടെയും രചനകള്‍ വളരെ ശ്രദ്ധാപൂര്‍വം വായിക്കാന്‍ തുടങ്ങിയത്. ഓരോന്നിനെക്കുറിച്ചും കുറിപ്പ് തയ്യാറാക്കി. എന്നിട്ട പ്രധാനകാര്യം ഹൈലൈറ്റ് ചെയ്തു.ഓരോ കുട്ടിയുടെയും പേരു സൂചിപ്പിച്ച് അതിന്റെ ഗുണത പറഞ്ഞു. എന്നെ അത്ഭുതപ്പെടുത്തിയത് മഹേഷാണ്. മഹേഷ് ഓരോ രചനയോടൊപ്പവും ഓഡിയോ ചേര്‍ത്ത് വീഡിയോഫോര്‍മാറ്റിലാക്കി. അത് രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്തു.
അന്നു വൈകിട്ട് മഹേഷ് വിളിച്ചു. കുട്ടികള്‍ക്ക് ഫീഡ് ബാക്ക് പ്രചോദനം നല്‍കി. ഇനിയുളള ദിവസങ്ങളിലും അത് തുടരാന്‍ തീരുമാനിച്ചു എന്ന്. കുട്ടികളുടെ പ്രവര്‍ത്തനപങ്കാളിത്തവും കൂടിയത്രേ. രാജേഷ് വളളിക്കോട് ഓരോ കുട്ടിക്കും പ്രത്യേകം വിശദമായ ഓഡിയോ ഫീഡ് ബാക്ക് നല്‍കി. ആഴ്ചയിലൊരിക്കലെങ്കിലും നമ്മുടെ വിദ്യാലയങ്ങളില്‍ ഇങ്ങനെ സംഭവിച്ചാല്‍ത്തന്നെ എത്ര മനോഹരമാകുമായിരുന്നു
- ഒരു രചനയില്‍ എല്ലാ കുട്ടികളുടെയും ഉല്പന്നങ്ങളും വിലയിരുത്തലും എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കാണാന്‍ കഴിയുന്നു.
- അധ്യാപകര്‍ ഓരോ കുട്ടിയുടെയും രചനകള്‍ സ്കാന്‍ ചെയ്യാന്‍ സന്നദ്ധമാകുന്നു. ഓരോ കുട്ടിയും പരിഗണിക്കപ്പെടുന്നു
- കുട്ടികളിലുണ്ടാകുന്നത് പ്രകടമായ മാറ്റമാണ്
- കൊവിഡ് കാലാനന്തരവും വീടുകളിലേക്ക് ഓണ്‍ ലൈന്‍ ഓഡിയോ വീഡിയോ ഫീഡ് ബാക്ക് സാധ്യമാണ്.
- നിലവാരത്തില്‍ അത്മവിശ്വാസമുളള അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും മാത്രമേ ധീരമായ ഈ അക്കാദമിക പ്രവര്‍ത്തനം സത്യസന്ധമായി ചെയ്യാനാകൂ
No comments:
Post a Comment