ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, October 31, 2025

268. തൊണ്ണൂറ്റിയൊന്ന് ശതമാനം കുട്ടികളും മികച്ച നിലവാരത്തിലുള്ള ഒന്നാം ക്ലാസ്

 

ഷിജി വി.എം വടകര ജി.വി.സി ജെ ബി സകൂളിലെ ഒന്നാം ക്ലാസ് അധ്യാപികയാണ്. ടീച്ചര്‍ വാട്സാപ്പിലൂടെ കുട്ടികളുടെ ഡയറികളും മറ്റും അയച്ചുതന്നപ്പോള്‍ ഞാന്‍ ചോദിച്ചു ഓരോ കുട്ടിയെക്കുറിച്ചമുള്ള വിവരം തരാമോ? ഈ ചോദ്യം പലരോടും ചോദിച്ചിരുന്നു. ഓരോരോ കാരണങ്ങളാല്‍ കിട്ടിയില്ല. ഷിജിടീച്ചറാകട്ടെ ഒകെ പറഞ്ഞു. വിശദാംശങ്ങള്‍ അധികം വേണ്ട കുട്ടിയുടെ നിലവാരം മാത്രം സൂചിപ്പിച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് സൗകര്യമായി.

എത്രാമത്തെ വര്‍ഷമാണ് ഒന്നാം ക്ലാസില്‍?

ഞാനിപ്പോൾ ആറാമത്തെ വർഷമാണ് ഒന്നാം ക്ലാസ് കൈകാര്യം ചെയ്യുന്നത്.

എന്തേ ഒന്നില്‍ത്തന്നെ തുടരുന്നു?

ഓരോ വർഷവും കഴിയുന്തോറും ഒന്നാം ക്ലാസിലെ മികവുകൾ അത്രയ്ക്ക് മികച്ചതാണ്. എങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തെ ഒന്നാം ക്ലാസ് വളരെ മികച്ചതാണ്. സംയുക്ത ഡയറി "സ് ചിത്ര ബുക്ക്, ഇതിൻ്റെ പ്രവർത്തനങ്ങൾ തന്നെയാണ് എടുത്തു പറയേണ്ടത്.

ടീച്ചറുടെ ക്ലാസില്‍ എത്ര കുട്ടികളുണ്ട്?

എൻ്റെ ഈ വർഷത്തെ ഒന്നാം ക്ലാസിൽ 12 കുട്ടികളാണ് ഉള്ളത്. 11 പേരും മികച്ച നിലവാരം പുലർത്തുന്നു. ഒരു കുട്ടിക്ക് മാത്രമാണ് ചെറിയ ഒരു പിന്തുണ ആവശ്യമായി വരുന്നത്. ക്ലാസിൽ രണ്ട് കുട്ടികൾ ഹിയറിങ് എയിഡ് വച്ച കുട്ടികളാണ്. അവരും മികച്ച നിലവാരം പുലർത്തുന്നു. ഇപ്പോൾ ഞാൻ ബോർഡിൽ എഴുതിക്കൊടുക്കൽ വളരെ കുറവാണ്. ഞാൻ പറഞ്ഞാൽ അവർ എഴുതും

നൂറ് ശതമാനം കുട്ടികളും മികച്ച നിലവാരം പുലര്‍ത്തുന്നു എന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്നത് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ടീച്ചറേ, സംയുക്തഡയറി എല്ലാവരും എഴുതുന്നുണ്ടാവുമല്ലോ?

സംയുക്ത ഡയറി ഇപ്പോൾ 83 ദിവസമായി. എല്ലാവരും ദിവസവും എഴുതും'. ഉപജില്ലാ ഓഫീസർ എൻ്റെ ഒന്നാം ക്ലാസ് സന്ദർശിച്ചിരുന്നു. എക്സലൻ്റ് പെർഫോമൻസ് എന്നാണ് സാർ പറഞ്ഞത്. ഞാൻ പറയുന്ന വാക്യങ്ങൾ എല്ലാം തന്നെ കുട്ടികൾ എല്ലാവരും സാറിനു മുന്നിൽ നിന്ന് ബോർഡിൽ എഴുതി. പാഠപുസ്തകത്തിലെ കാര്യങ്ങൾ മാത്രമല്ല നമ്മൾ എന്ത് പറഞ്ഞാലും അവർ എഴുതും' രക്ഷിതാക്കൾക്കൊക്കെ വളരെ തൃപ്തി. പത്രം വായിക്കാനും ഇപ്പോൾ അവർക്ക് കഴിയുന്നു മാത്രമല്ല കഥാപുസ്തകങ്ങളും വായിക്കാൻ തുടങ്ങി.

ഉപിജില്ലാ ഓഫീസറുടെ മുമ്പാകെ തത്സയപ്രകടനം നടത്തുന്നതിന് എല്ലാ കുട്ടികളെയും വിട്ടുകൊടുക്കാനായത് മാതൃകാപരമായി പ്രവര്‍ത്തനം തന്നെ. ഓരോ കുട്ടിയെക്കുറിച്ചും പറയാമോ?

ഓ പറയാമല്ലോ?

1. റുഹാൻ

ക്ലാസിലെ മിടുക്കനായ കുട്ടിയാണ് റുഹാൻ വളരെ ആവേശത്തോടു കൂടിയാണ് ക്ലാസിൽ ഇരിക്കുക. ഓരോ യൂണിറ്റിലും ഏതൊക്കെ അക്ഷരങ്ങളാണെന്നും ചിഹ്നങ്ങളാണെന്നും പഠിച്ചതെന്ന് അവൻ വ്യക്തമായി പറയും ചിലപ്പോൾ അവൻ്റെ പ്രകടനം എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. ക്ലാസിലെ കുട്ടിടീച്ചറാണ് റുഹാന്‍. ഒരു മൂന്നാം ക്ലാസിലെ കുട്ടിയുടെ പക്വതയോടെയാണ് അവൻ സംസാരിക്കുക. ക്ലാസ് PTA യിൽ വരെ എന്താണ് സംസാരിക്കേണ്ടതെന്ന് എന്നോട് പറഞ്ഞു തരും. മറ്റ് കുട്ടികൾ എന്തെങ്കിലും തെറ്റിച്ചാൽ അത് ക്ലാസ് PTA യിൽ പറഞ്ഞാൽ മതി ടീച്ചറേ എന്നു പറയും

"ഞങ്ങളുടെ മകൻ റൂഹാൻ ആലം ഇപ്പോൾ GVC JB സ്കൂൾ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.  

  • അവൻ മടി ഒന്നും കാണിക്കാതെ എല്ലാ ദിവസവും സ്കൂളിൽ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും പോവുന്നു.  
  • പഠനത്തിൽ നല്ല പുരോഗതിയും ശ്രദ്ധയും കാണിക്കുന്നുണ്ട്.  
  • ഒന്നാം ക്ലാസ്സിലെ ഷിജി ടീച്ചറുടെ ആത്മാർത്ഥമായ മാർഗനിർദ്ദേശവും, പഠനരീതിയും, ഓരോ കുട്ടിയെയും പ്രത്യേകം ശ്രദ്ധിക്കുന്ന സമീപനവും അവനിൽ നല്ല മാറ്റം കൊണ്ടുവന്നിട്ടുണ്ട്.  
  • ഒന്നാം ക്ലാസ്സ്‌ തുടങ്ങി ആദ്യ മൂന്ന് മാസം ആയപ്പോൾ തന്നെ നന്നായി വാക്കുകൾ കൂട്ടി എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ട്.

  • ടീച്ചർമാർ ഓരോ കുട്ടികളെയും വ്യക്തിഗതമായി പരിഗണിച്ച്, അവരവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പഠിപ്പിക്കുകയും, വിവിധ ആക്ടിവിറ്റികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് പഠിപ്പിക്കുന്നതും വളരെ നല്ല കാര്യമാണ്.  
  • ഇത് പുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ സാമൂഹികമായി ഇടപെടാനും ചുറ്റുമുള്ളതിൽ നിന്നും നിരീക്ഷിച്ചു പഠിക്കാനും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. യാത്ര വേളകളിൽ റൂഹാൻ ചുറ്റുമുള്ളതും മനസ്സി
  • ലാക്കാനും ചോദിച്ചറിയാനും ആവേശം കാണിക്കാറുണ്ട്, അത് പോലെ ചുറ്റും കാണുന്ന ബോർഡുകളും മറ്റും വായിക്കും.
  • ഞങ്ങൾക്കറിയാവുന്ന മറ്റു സ്കൂളുകളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളെ അപേക്ഷിച്ച് റൂഹാൻ വൃത്തിയോടെ അക്ഷരങ്ങൾ എഴുതുകയും വാക്കുകൾ കൂട്ടി വായിക്കുകയും ചെയ്യുന്നുണ്ട്.  
  • ഈ മുന്നേറ്റം ടീച്ചർമാരുടെയും സ്കൂളിന്റെയും സമർപ്പിതമായ ശ്രമഫലമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സ്കൂളിനും എല്ലാ ടീച്ചർമാർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.”

2. ദാനവിൻ

ക്ലാസിലെ ഏറ്റവും മിടുക്കനായ കുട്ടിയാണ് ദാനവിൻ,

 ഇതുവരെ പഠിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും വച്ച് എന്ത് എഴുതാൻ പറഞ്ഞാലും അവൻ എഴുതും.

 പത്രം വായിക്കും,  

കഥാപുസ്തകം വായിക്കും.  

നല്ല പാട്ടുകാരനാണ്

 3. ശ്രീവേദ്

ക്ലാസിലെ മറ്റൊരു മിടുക്കനായ കുട്ടി. ഡയറി എഴുതി തുടങ്ങിയ അന്നു മുതൽ ഒരു ദിവസവും ഡയറി എഴുതാതിരുന്നിട്ടില്ല അക്ഷരത്തെറ്റ് ഒന്നും വരാറില്ല എന്ത് പറഞ്ഞാലും എഴുതും. വായിക്കും' എല്ലാ ദിവസത്തെ ഡയറിയോടൊപ്പവും ചിത്രവും ഉണ്ടാകും'

"എന്റെ മകന് പഠിത്തത്തിൽ മാത്രമല്ല അച്ചടക്കത്തിലും നല്ല മാറ്റമാണ് ഇപ്പോൾ ഉണ്ടായത്.  

  • ഒരു മടിയും കൂടാതെ സ്കൂളിൽ പോകാനും ദിവസവും പഠിക്കാനും അവൻ ശീലിച്ചു.
  • ആദ്യം ഡയറി എഴുതാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലുംഇപ്പോൾ അവൻ തനിച്ച് എഴുതാൻ തുടങ്ങി. അതിന്റെ മുഴുവൻ ക്രഡിറ്റും ടീച്ചർക്ക് മാത്രമാണ്.  
  • ടീച്ചറോടൊപ്പം കുട്ടികളുടെ കാര്യത്തിൽ ഒരു രക്ഷിതാവെന്ന നിലയിൽ ഞാൻ എപ്പോഴും ഉണ്ടാകും.  
  • അക്ഷരങ്ങളും ചിഹ്നങ്ങളും വളരെ വേഗത്തിൽ ടീച്ചർ കുട്ടികളെ പഠിപ്പിച്ചു.  
  • പഠനം ക്ലാസ് മുറിയിൽ ഒതുക്കാതെ കുട്ടികളെ പുറത്ത് കൊണ്ടുപോയി നീരിക്ഷണം നടത്തി പഠിപ്പിക്കുന്നത് നല്ല പഠന രീതിയാണ്.  
  • ഒരു കൂട്ടുകാരിയെ പോലെ നടക്കുന്ന ടീച്ചറെയാണ് കുട്ടികൾക്ക് കിട്ടയത്. Thank you teacher.”

4. ദിയ വി.എസ്


ക്ലാസിലെ മറ്റൊരു മിടുക്കി
. ജൂൺ ജൂലായ് മാസം വരെ കുട്ടി വളരെ പിന്നോട്ടായിരുന്നു. അതിനു ശേഷം വളരെ മിടുക്കിയായി. അവളുടെ മാറ്റം അമ്മയ്ക്ക അദ്ഭുതമായിരുന്നു' ഇപ്പോൾ എല്ലാ ചിഹ്നങ്ങളും ഉറച്ചു കഴിഞ്ഞു. വളരെ സർഗാത്മാക് മായ രീതിയിലാണ് ഡയറി എഴുതുക.

ദിയയുടെ അമ്മയുടെ പ്രതികരണം-

ഞാൻ വടകര GVCJB സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ദിയയുടെ അമ്മയാണ്. എന്റെ മോൾ നഴ്സറിയിൽ പഠിക്കുമ്പോൾ പഠനത്തിൽ ഭയങ്കര പിന്നിലായിരുന്നു. അക്ഷരങ്ങൾ ഏതാണെന്നു തിരിച്ചറിയാൻ വരെ അറിയില്ല. ഞാൻ ഏതെങ്കിലും അക്ഷരം എഴുതാൻ പറഞ്ഞാൽ അവൾ അ മുതൽ അം വരെ എഴുതിയിട്ട് ഇതിൽ ഏതാണെന്നു ചോദിക്കുമായിരുന്നു. ഇപ്പോൾ അവൾ ഡയറി എല്ലാം സ്വന്തമായി എഴുതുകയും കാണുന്നതെല്ലാം വായിക്കുകയും ചെയ്യുന്നുണ്ട് 🥰.

 പത്രങ്ങളിലും ഓൺലൈൻ മീഡിയകളിലും ഓരോ കുട്ടികളുടെ ഡയറികൾ പങ്കുവെക്കുന്നത് കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നും. കാരണം അതിലും ഒരുപാട് എന്റെ മോൾ ഇപ്പോൾ എഴുതുന്നുണ്ട്. അവൾ സ്വന്തമായി ചിത്തിക്കുവാനും എഴുതാനും തുടങ്ങി🥰. അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കുന്ന ഒരു പൂമ്പാറ്റയാണ് അവളിന്ന്. ഈ ഒരു മാറ്റത്തിന് കാരണം അവളുടെ പ്രിയപ്പെട്ട ഷിജി ടീച്ചറാണ് 🙏🏻. ടീച്ചറുടെ സഹായത്തിനു ഒരുപാട് നന്ദി 🙏🏻.

ദിയയുടെ അമ്മ.

ഷിജിന സലീഷ്.

5. നമൻ സൂര്യ


എല്ലാ ചിഹ്നങ്ങളും അക്ഷരങ്ങളു
o ഉറച്ച കുട്ടിയാണ്.  

എല്ലാം വായിക്കും 

അക്ഷരത്തെറ്റ് ഉണ്ടാകാറില്ല

 

 6. ആശിത്

സ്പെഷ്യൽ സ്കൂളിൽ നിന്നും വന്ന കുട്ടിയാണ് ആശിത്. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് അവനിലെ ഓരോ മാറ്റവും ഇതുവരെ പഠിച്ച എല്ലാ ചിഹ്നങ്ങളും അക്ഷരങ്ങളും അവൻ സ്വായത്തമാക്കി. ഒരു തെറ്റും വരാറില്ല അവനായി ഞാൻ സമയം ചിലവഴിച്ചിട്ടില്ല. വീട്ടുകാർക്കും അവൻ്റ മാറ്റത്തിൽ അദ്ഭുതമാണ്.

ആശിതിന്റെ അമ്മ പറയുന്നു-

"ജി.വി. സി. ജെ. ബി യിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആശിത്തിൻ്റെ അമ്മയാണ് .  

  • അവനൊരു കോക്ലിയർ ഇംപ്ലാൻ്റ് ചെയ്ത കുട്ടിയാണ്.  
  • അവനെ സ്പെഷ്യൽ സ്കൂളിൽ നിന്ന് മാറ്റി പൊതുവിദ്യാലയത്തിൽ ചേർക്കാൻ സമയമായപ്പോൾ പല സ്കൂളുകളെ പറ്റിയും അന്വേഷിച്ചു. അപ്പോഴാണ് ഇതുപോലൊരു കുട്ടിയെ ജി.വി. സി. ജെ ബിയിൽ ഉണ്ടെന്നറിഞ്ഞത് .  
  • അവൻ്റെ അമ്മയെ വിളിച്ചപ്പോൾ ഷിജി ടീച്ചറുടെ കരുതലും സ്നേഹവും പഠിപ്പിക്കുന്ന രീതിയെയും കുറിച്ച് പറഞ്ഞത്. അങ്ങനെ ഞങ്ങൾ അവനെ അവിടെ ചേർത്തു .  
  • അഞ്ച് മാസം പിന്നിടുമ്പോൾ അവൻ്റെ മാറ്റം ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചു.  
  • വായനയിലും സ്പീച്ചിലും എഴുത്തിലും മാത്രമല്ല ക്ലാരിറ്റിയിലും സ്വാഭാവത്തിലും മാറ്റം കൊണ്ടുവരാൻ ഷിജി ടീച്ചർക്ക് കഴിഞ്ഞു.  
  • ഒന്നാം ക്ലാസിലെ എല്ലാ മക്കളെയും ഒരുപോലെ ടീച്ചർ ചേർത്തു പിടിച്ചു. ഇതുവരെ പഠിപ്പിച്ച പാഠങ്ങളിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉറച്ചതാണ് എന്തു പറഞ്ഞാലും എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഞങ്ങളെ പോലെ അവനെ ചേർത്ത് പിടിക്കുന്ന ഷിജി ടീച്ചർക്ക്  ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയട്ടെ. ഞങ്ങളുടെ എല്ലാ പ്രാർഥനകളുണ്ട്”

7

ഫാത്തിമത്തുൽ സഹിയ

ചില ചിഹ്നങ്ങളിൽ ചെറിയ ഒരു പ്രയാസമുള്ള കുട്ടിയാണ്.  

ഡയറി ദിവസവും എഴുതും.  

നല്ലവണ്ണം വായിക്കും

 

 8. വേദവ് നന്ദ

സ്പെഷ്യൽ സ്കൂളിൽ നിന്നും വന്ന കുട്ടിയാണ്. ഇപ്പോൾ മലയാളം നന്നായി


എഴുതുകയും വായിക്കുകയും ചെയ്യും

"ഞാൻ ജി. ബി. സി. ജെ. ബി സ്കൂളിൽ 1ആം ക്ലാസ്സിൽ പഠിക്കുന്ന വേദവ്നന്ദ യുടെ അമ്മ ആണ്. കോഹ്ലിയർ ഇമ്പ്ലാന്റ് സിർജറി കഴിഞ്ഞ കുട്ടിയാണ് വേദവ്. സ്പെഷ്യൽ സ്കൂളിൽ നിന്നും പൊതു വിദ്യാലയത്തിലേക്ക് വന്നപ്പോൾ തികച്ചും നല്ല മിക്കവാണ് അവനിൽ കണ്ടത്. കഴിഞ്ഞ വർഷം അവിടെ പഠിച്ച ഋഷി എന്ന കുട്ടി യുടെ മികവ് ആണ് അവിടെ ക് യെനെ ആകർഷിച്ചത്. വേദവിന്റെ സ്‌പീച്ച് ലെവൽ കൂടി. മലയാളം എഴുതാനും വായിക്കാനും അനായാസം പഠിച്ചു. പ്രത്യേകിച്ച് മലയാളം ചിഹ്നങ്ങൾ.ഞാൻ വീട്ടിൽ നിന്നും ചിനങ്ങൾ പഠിപ്പിക്കാൻ നോക്കി. അത് എനിക്ക് ശ്രമകാരമായി. ടീച്ചർ വളരെ ലളിതമായി ചിന്നങ്ങൾ പഠിപ്പിച്ചു. 1 ക്ലാസ്സിലെ മറ്റു കുട്ടികളും ചിന്നങ്ങൾ അനായാസം എഴുതും. ഞങ്ങളെ പോലെ ചേർത്ത് പിടിക്കുന്ന ഷിജി ടീച്ചറും മറ്റു ടീച്ചേർസ് ഉം പൂർണ പിന്തുണ നൽകി."

9

ധീരജ് കൃഷ്ണ

  • ക്ലാസിലെ മറ്റൊരു മിടുക്കനായ കുട്ടിയാണ് ധീരജ്.  
  • ഇതു വരെ എടുത്ത എല്ലാ ചിഹ്നങ്ങളും അക്ഷരങ്ങളും പഠിച്ചു കഴിഞ്ഞു.
  •  എല്ലാം വായിക്കും 
  • എന്ത് പറഞ്ഞാലും എഴുതും

 

10. 

ശിഖ എം ഷിബു

  • ക്ലാസിൽ പഠന കാര്യത്തിൽ ഒരു ചെറിയ പിന്തുണ ആവശ്യമുള്ള കുട്ടിയാണ് ശിഖ 
  • ഒരു അക്ഷരവും അറിയാതെയാണ് ഒന്നാം ക്ലാസിൽ എത്തിയത്.
  •  ഇപ്പോൾ ഏകദേശം എല്ലാ കാര്യങ്ങളും മനസ്സിലാക്കി
  •  ഇ ചിഹ്നവും ഉചിഹ്നവും മാറിപ്പോകും' എന്നാൽ ഇപ്പോൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്
  •  വായിക്കാൻ ബുദ്ധിമുട്ടില്ല

11

നഫീസ നൈറ

  • വീട്ടിൽ നിന്നും പിന്തുണ ലഭിക്കാത്ത കുട്ടിയാണ് നഫീസ 
  • എല്ലാവരും ഡയറി എഴുതി തുടങ്ങിയപ്പോൾ അവൾ എഴുതാറില്ല. പിന്നീട് ഞാൻ ക്ലാസിൽ നിന്നും എഴുതിക്കാൻ തുടങ്ങി.  
  • പിന്നെ അക്ഷരങ്ങളും ചിഹ്നങ്ങളും പഠിച്ചപ്പോൾ കുട്ടി തന്നെ സ്വയം എഴുതാൻ തുടങ്ങി
  •  ഇപ്പോൾ എല്ലാ ദിവസവും ഡയറി എഴുതും'  
  • എല്ലാം വായിക്കും എഴുതും. മിടുക്കിയാണ്.

 12. ദക്ഷേന്ത്


ക്ലാസിൽ ഈ കുട്ടിക്ക് മാത്രമാണ് കുറച്ച് പിന്തുണ ആവശ്യമായി വരുന്നത്

 മറ്റെല്ലാ കാര്യത്തിലും മിടുക്കനാണ് 

 ഇപ്പോൾ ചെറിയ വാക്യങ്ങളൊക്കെ എഴുതാറുണ്ട്.  

ഡയറി എഴുതാറുണ്ട്.

ഷിജിടീച്ചറുടെ രക്ഷിതാക്കളുടെ വാക്കുളില്‍ നിന്നും എങ്ങനെയാണ് കുട്ടികളെ ചേര്‍ത്ത് പിടിക്കുന്നതെന്ന് വ്യക്തമാണ്. മുന്‍വര്‍ഷത്തെ രക്ഷിതാക്കളോട് തിരക്കിയിട്ടാണ് കുട്ടികളെ സ്കൂളില്‍ ചേര്‍ത്തതായി ഒരു രക്ഷിതാവ് പറഞ്ഞു. പ്രീപ്രൈമറി അനുഭവമില്ലാത്ത കുട്ടിയ്കും ഒരു പ്രശ്നവും ക്ലാസിലില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവരും കരുതലിന്റെ കരുത്തില്ഡ മുന്നേറി. 

ടീച്ചര്‍ ഓരോ കുട്ടിയും വായിക്കുന്ന വീ‍ഡിയോകളും മറ്റ് തെളിവുകളും തന്നിരുന്നു,

കേരളത്തിന് അഭിമാനമാണ് ഷിജി ടീച്ചര്‍. 


267. ആസൂത്രണക്കുറിപ്പ് 9 - പിന്നേം പിന്നേം ചെറുതായി പാലപ്പം

 

ആമുഖം

  • ക്ലാസിലെ നിലവിലുള്ള അക്കാദമികനില പരിഗണിച്ചാണ് ഈ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കിയിരിക്കുന്നത് .

  • അക്ഷരബോധ്യച്ചാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു കുട്ടിക്ക് കൂടുതല്‍ പിന്തുണ ആവശ്യമുണ്ട്. പരിചിത അക്ഷരങ്ങള്‍ പ്രയോജനപ്പെടുത്തി തനിയെ ഡയറി എഴുതുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

  • പത്തില്‍ 9 കുട്ടികൾ (90%) സ്വതന്ത്രവായനക്കാരായി. വായനക്കാർ‍ഡുകൾ തനിയെ വായിക്കുന്നുണ്ട്. അനന്തുവിന് കൂടുതൽ പിന്തുണ ആവശ്യമുണ്ട്.

  • പുതുതായി എത്തിയ ഒരു കുട്ടിക്ക് ആദ്യ യൂണിറ്റ് മുതലുള്ള അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കേണ്ടതായിട്ടുണ്ട്.

  • നവംബർ മാസം തീരുമ്പോള്‍ ആദ്യ രണ്ട് യൂണിറ്റുകളിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ആ കുട്ടി സ്വായത്തമാക്കണം എന്നതാണ് പ്രതീക്ഷിത ലക്ഷ്യം.

ക്ലാസ് : ഒന്ന്

യൂണിറ്റ് : 6

ടീച്ചറുടെ പേര് : ബിന്ദുമോൾ പി

ഗവ. എൽ പി എസ് പൊങ്ങ

മങ്കൊമ്പ്

ആലപ്പുഴ

കുട്ടികളുടെ എണ്ണം :10

ഹാജരായവർ : .......

തീയതി : ..…../ 2025

പിരീഡ് ഒന്ന്

പഠനലക്ഷ്യങ്ങൾ:

  • കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  • കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  • കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

  1. തനിയെ എഴുതിയവര്‍ക്ക് അവസരം

  2. സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാന്‍ കഴിയുന്നവര്‍ക്ക് അവസരം

  3. ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാന്‍ അവസരം ( സംയുക്തവായന)

  4. തിരഞ്ഞെടുത്ത ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു.

ഇന്ന് ഞങ്ങളുടെ വീട്ടിൽ പാലാട ആയിരുന്നു. പാലും മുട്ടയും ശർക്കരയും ചേർത്ത് ഉണ്ടാക്കിയത്. ഞാന്‍ രുചിയോടെ മുഴുവന്‍ കഴിച്ചു.

ആ ഡയറി വായിക്കാന്‍ അവസരം. അക്ഷരബോധ്യച്ചാര്‍ട്ടിലൂടെ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു.

  • ട്ട എന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക. (അനന്തു )

  • എ യുടെ ചിഹ്നം വരുന്ന വാക്കുകൾക്ക് അടിയിൽ വരയ്ക്കുക. (ശ്രേയ, അനന്തു)

  • ഓ യുടെ ചിഹ്നം ചേർന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക. (ശ്രേയ, അനന്തു)

  • ഇ യുടെ ചിഹ്നം ചേർന്ന അക്ഷരം വരുന്ന വാക്ക് വായിക്കുക. (അനന്തു)

  • അറിയാവുന്ന അക്ഷരങ്ങൾ മാത്രം വായിക്കുക ( അലോക )

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.

എഴുതാത്ത കുട്ടികൾക്ക് കുട്ടിട്ടീച്ചറുടെ സേവനം ഉറപ്പാക്കൽ.

അലോകയ്ക്ക് അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ ‍ഡയറിയെഴുതാനവസരം.

മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കല്‍.

ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.(............)

പിരീഡ് രണ്ട്

പ്രവർത്തനം രുചിമേളം

പഠനലക്ഷ്യം:

  • ആഹാരസാധനങ്ങൾ  മധുരം, പുളി, കയ്പ്, ഉപ്പ് എന്നിങ്ങനെ വ്യത്യസ്ത രുചികളിലുണ്ടെന്ന് തിരിച്ചറിയുന്നു.

പ്രതീക്ഷിതസമയം: 30 മിനിട്ട്

കരുതേണ്ട സാമഗ്രിക: മധുരം, പുളി, ഉപ്പ്, കയ്പ് എന്നീ രുചികളുള്ള ആഹാരസാധനങ്ങ(രുചിച്ചു നോക്കാപാകത്തി)

പ്രക്രിയാവിശദാംശങ്ങ

കൂട്ടുകാർക്ക് ഏത് തരം ആഹാരം കഴിക്കാനാണ് കൂടുതൽ ഇഷ്ടം?

സ്വതന്ത്ര പ്രതികരണം

കണ്ണടച്ച് ആഹാരം രുചിച്ചുനോക്കിയാഅത് ഏത് ആഹാരമാണ് അതിന് എന്ത് രുചിയാണ് എന്ന് പറയാകഴിയുമോ?

  • വ്യത്യസ്ത രുചികളിലുള്ള ആഹാരങ്ങൾ  രുചിച്ചു നോക്കാനുള്ള അവസരം ഒരുക്കുന്നു.

  • കുട്ടിക‍ കണ്ണടച്ച് ഇരിക്കണം. നാല് രുചികളി ഒന്ന് വ്യക്തമായി മനസ്സിലാകുന്ന ഒരു ആഹാരം രുചിച്ചുനോക്കാ പാകത്തിന് നാവി വച്ചുകൊടുക്കുന്നു. കുട്ടികൾക്ക് ഒരേ രുചിയുള്ള ആഹാരസാധനമല്ല നൽകേണ്ടത്

  • മധുരം കിട്ടിയവക്ലാസിന് ഇടതുവശത്തേക്ക് പോവുക

  • പുളി കിട്ടിയവ‍ വലതുവശത്തേക്ക് പോവുക

  • ഉപ്പ് കിട്ടിയവധ്യത്തിൽ നിൽക്കുക

  • കയ്പ് കിട്ടിയവബോർഡിന് അടുത്തേക്ക് വരിക

  • കുട്ടിക കൂട്ടമാകുന്നു. രുചിച്ച ആഹാരമേതെന്ന് പരസ്പരം പറയുന്നു. ടീച്ചആഹാരസാധനം കാണിക്കുന്നു. ശരിയായി പറഞ്ഞവരെ അഭിനന്ദിക്കുന്നു.  

വിലയിരുത്ത

  • എല്ലാ കുട്ടികക്കും രുചിക‍ തിരിച്ചറിയാ‍ കഴിയുന്നുണ്ടോ?

  • വ്യത്യസ്ത രുചിക‍ രുചിച്ചറിയാഎല്ലാ കുട്ടികക്കും അവസരം നകിയോ?


പിരീഡ് മൂന്ന്

പ്രവർത്തന 28: രുചിമേളം (എഴുത്ത്) പാഠപുസ്തകം പേജ് 47

പഠനലക്ഷ്യങ്ങള്‍

  1. ആഹാരസാധനങ്ങൾ  മധുരം, പുളി, കയ്പ്, ഉപ്പ് എന്നിങ്ങനെ വ്യത്യസ്ത രുചികളിലുണ്ടെന്ന് തിരിച്ചറിയുന്നു.

  2. മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.

പ്രതീക്ഷിതസമയം: 30 മിനിട്ട്

പ്രക്രിയാവിശദാംശങ്ങ

കൂട്ടെഴുത്ത്

പാഠപുസ്തകം പേജ് 47 ലെ രുചിമേളം എന്നത് കൂട്ടെഴുത്ത് രീതിയിപൂരിപ്പിക്കുന്നു

  • ഓരോ രുചിയായി ചർച്ച ചെയ്യണം

മധുരമുള്ളവ 

  • കടങ്കഥാരീതിയി‍ അവതരിപ്പിക്കാം. ഒന്ന് ടീച്ച‍ ഉദാഹരിക്കും. ഏതാണ് ആ ആഹാരം എന്ന് കുട്ടികഊഹിച്ച് പറയട്ടെ.

  • പാ------- (ആവശ്യമെങ്കി‍ സൂചന നകാം. മൂന്നക്ഷരമുള്ള വാക്കാണ്, പിറന്നാളിനും കല്യാണത്തിനുമൊക്കെ കാണും)

  • തുടർന്ന്കുട്ടികക്ക് പറയാ അവസരം ( കേക്ക്, ഇലയട, കൊഴുക്കട്ട, പഴങ്ങ, മധുരസേവ..)

പുളിയുള്ളവ

  • മോര്, അച്ചാറ്, പച്ചമാങ്ങ…

കയ്പുള്ളവ

  • പാവയ്ക്ക നെല്ലിക്ക

ഏതെങ്കിലും വാക്ക് എഴുതാസഹായം ആവശ്യമുണ്ടെങ്കി‍ ടീച്ച പിന്തുണ നൽകണം.

കൂടുതൽ വിഭവങ്ങളുടെ പേരുകൾ ഓരോന്നിലും എഴുതി ചേർക്കാവുന്നതാണ്.

ഓരോ ഗ്രൂപ്പിലെയും എല്ലാവരും എഴുതി എന്ന് ഉറപ്പാക്കുന്നു.

അനന്തുവിന് പ്രത്യേക ശ്രദ്ധ.

ബോര്‍ഡെഴുത്ത്

  • ഗ്രൂപ്പുകളിൽ എഴുതിയത് അവരുടെ പ്രതിനിധികബോഡി‍ എഴുതുന്നു.

  • ടീച്ചർ കോളം വരച്ചിടണം.

  • ഒരു ഗ്രൂപ്പ് എഴുതിയ ഇനം ആവർത്തിക്കേണ്ടതില്ല.

  • എല്ലാ ഗ്രൂപ്പുകളും എഴുതിക്കഴിഞ്ഞാആവശ്യമെങ്കി ടീച്ചക്ക് കൂട്ടിച്ചേർക്ക നടത്താം

എഡിറ്റിംഗ്

  • എഡിറ്റിംഗ് നടത്തല്‍.

മെച്ചപ്പെടുത്തിയെഴുത്ത്

  • മെച്ചപ്പെടുത്തിയതുമായി പൊരുത്തപ്പെടുത്തി ബുക്കിലെ രേഖപ്പെടുത്ത മെച്ചപ്പെടുത്തല്‍.

  • ടീച്ച വിലയിരുത്തി അംഗീകാരമുദ്ര നകണം.

പ്രതീക്ഷിത ഉല്പ്പന്നം

  • പാഠപുസ്തകത്തിലെ  രേഖപ്പെടുത്ത, രുചിക‍ തിരിച്ചറിയ 

  • വിലയിരുത്ത

  • എല്ലാ കുട്ടികക്കും രുചികതിരിച്ചറിയാ‍ കഴിയുന്നുണ്ടോ?

  • സ്വതന്ത്രമായി പാഠപുസ്തകത്തി രേഖപ്പെടുത്ത‍ നടത്തിയത് എത്ര പേരാണ് ?

  • വ്യത്യസ്ത രുചികരുചിച്ചറിയാ  എല്ലാ കുട്ടികക്കും അവസരം നൽകിയോ?

പിരീഡ് നാല്

പ്രവര്‍ത്തന 29 : ചിത്രം നോക്കൂ കഥ എഴുതൂ ( പാഠപുസ്തകം പേജ് 48)

പഠനലക്ഷ്യങ്ങള്‍ :

  • ചിത്രസൂചനകളിൽ നിന്നും കഥ വികസിപ്പിച്ചെഴുതി പങ്കിടുന്നു. സ്വന്തം കഥകൾക്ക് ചിത്രീകരണം നടത്തുന്നു

പ്രതീക്ഷിതസമയം : 30 മിനിട്ട്

പ്രക്രിയാവിശദാംശങ്ങള്‍

കോഴിയാണത് ആദ്യം അറിഞ്ഞത്. കോഴി കാക്കയോട് രഹസ്യം പറഞ്ഞു. കാക്ക ബീബൈയോട് പറഞ്ഞു.

" ആഹാ..നമുക്ക് എല്ലാവരെയും അറിയിക്കണം. ഞാൻ നടന്നുപോയി പറയാം നീ പറന്നുപോയി പറയൂ. ബീബൈ പറഞ്ഞു. അങ്ങനെ അവര്‍ നടന്നും പറന്നും പറയാന്‍ തുടങ്ങി . എന്തായിരുന്നു രഹസ്യമെന്നോ?!

നാളെ ഷൈനിയുടെ പിറന്നാളാണ്.

അങ്ങനെ എല്ലാവരും ഒത്തുകൂടി.

ഷൈനി നമുക്കെല്ലാവർക്കും പാലപ്പം തന്നതല്ലേ, നമ്മളെന്താ ഷൈനിക്ക് ഉണ്ടാക്കിക്കൊടുക്കുക ? ബീബൈ ചോദിച്ചു.

എന്തായാലും നല്ല മധുരമുള്ള ഒരു സാധനം വേണം. നെയ്യുറുമ്പ് പറഞ്ഞു.

ഓരോരുത്തരും എന്തൊക്കെയായിരിക്കും പറഞ്ഞത്. സ്വതന്ത്ര പ്രതികരണം.

"പായസമാണേൽ പ്രഥമൻ മതി "

പൂച്ച പറഞ്ഞു. ശരി പ്രഥമൻ ഞാൻ ഉണ്ടാക്കാം. കാക്ക തയ്യാറായി.

പ്രഥമന് എന്തൊക്കെ സാധനങ്ങൾ വേണം ?

കോഴി ചോദിച്ചു.

എഴുതാം.

  • അട, ശർക്കര, തേങ്ങാപ്പാൽ , ………..

പ്രവർത്തനത്തിൻ്റെ തുടക്കം മുതൽ ഓരോരുത്തരും പറയുന്ന പ്രധാന പദങ്ങൾ ബോർഡിൽ പദസൂര്യനിൽ സന്നദ്ധയെഴുത്ത് .

ടീച്ചര്‍ ചാര്‍ട്ടില്‍ എഴുതുന്നു .

ഉദാ: പായസം - ഏത് പായസം - പ്രഥമൻ - മധുരം വേണം - ബോളി ഉണ്ടോ?- ദേ ആ പാത്രം എടുക്കൂ - ശർക്കരയിൽ ഉറുമ്പ് -

......…...

  • ഥ എന്ന അക്ഷരം ആദ്യമായി വരുന്ന പ്രഥമന്‍ എന്ന പദം ടീച്ചര്‍ ആദ്യം ചാര്‍ട്ടിലും പിന്നെ ബോര്‍ഡിലും ഘടന പറഞ്ഞു എഴുതേണ്ടതുണ്ട്. തുടര്‍ന്ന് കുട്ടികള്‍ പാഠപുസ്തകത്തില്‍ അടുപ്പിലെ പാത്രത്തിന്റെ ചിത്രത്തിനടുത്തായി പ്രഥമന്‍ എന്ന് എഴുതണം .

പിന്തുണനടത്തവും ആവശ്യമെങ്കില്‍ കട്ടിക്കെഴുത്തും നടത്തണം .

ഈ പാഠത്തിൽ പരിചയപ്പെടുത്തിയ ദ, , , , , ഏ എന്നീ അക്ഷരങ്ങൾക്ക് പുനരനുഭവം വരുന്ന വിധത്തിൽ കഥാ സംഭവങ്ങളെ കുട്ടിയുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നത് ഗുണകരമാണ്.

രചനോത്സവത്തിലേക്ക്

ചിത്ര സന്ദർഭത്തെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചോദിക്കുന്നു

  • ചിത്രത്തിൽ എന്താണ് സംഭവിക്കുന്നത്/ ആരാണിവർ?

  • ഇതിനു മുമ്പ് എന്തായിരിക്കാം സംഭവിച്ചത്?

  • എവിടെ എപ്പോഴാണ് സംഭവം നടക്കുന്നത്?

  • ഇതിനു ശേഷം എന്താകാം സംഭവിക്കുക? ( ഇടതുപേജിലെ ചിത്രവും പരിഗണിച്ച് ചിന്തിക്കാം. ഉറുമ്പിനെയും കഥാപാത്രമാക്കാം. )

കുട്ടികളുടെ പ്രതികരണങ്ങൾ പദസൂര്യനായി രേഖപ്പെടുത്തല്‍

കാക്ക പ്രഥമന്‍ വെച്ചു. പിന്നെന്താണ് സംഭവിച്ചത്?

  • വ്യക്തിഗതമായി ആലോചിക്കുന്നു.

  • പഠനക്കൂട്ടത്തില്‍ ആശയം പങ്കിടുന്നു

  • കുട്ടികൾ വ്യക്തിഗതമായി കഥ എഴുതുന്നു. പാഠപുസ്തകം പേജ് 51 .

  • പിന്തുണ നടത്തം. എഴുതാന്‍ സഹായ സൂചനകള്‍ നല്‍കാം പ്രശ്നം നേരിടുന്നവര്‍ ഉണ്ടെങ്കില്‍ പങ്കാളിത്തയെഴുത്ത് നടത്താവുന്നതാണ് .

അലോകയ്ക്ക് കഥ പറയാനും സംയുക്തയെഴുത്തിനും അവസരം നൽകുന്നു.

അംഗീകാരം നൽകൽ.

അവതരണം.

പ്രതിദിന വായനപാഠം

  • കുട്ടികളെഴുതിയ ഒരു കഥ ടൈപ്പ് ചെയ്ത് വായനസാമഗ്രിയാക്കി നല്‍കാം.

പ്രതീക്ഷിത ഉല്‍പ്പന്നം : കുട്ടികള്‍ കഥ അവതരിപ്പിക്കുന്ന വീഡിയോ

വിലയിരുത്തല്‍ :

കുട്ടികള്‍ക്ക് പദസൂര്യന്‍ ഉപയോഗപ്പെടുത്തി വാക്യങ്ങള്‍ എഴുതാന്‍ കഴിയുന്നുണ്ടോ? കുട്ടികള്‍ എഴുത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്?

ഥ തിരിച്ചറിഞ്ഞു വായിക്കാനും ഘടന പറഞ്ഞെഴുതാനും കുട്ടികൾക്ക് കഴിയുന്നുണ്ടോ?

തുടര്‍ പ്രവര്‍ത്തനം

പ്രവര്‍ത്തന 30 : ചിത്ര പുസ്തകം

പഠനലക്ഷ്യങ്ങള്‍ :

  • ചിത്രസൂചനകളിൽ നിന്നും കഥ വികസിപ്പിച്ചെഴുതി പങ്കിടുന്നു. സ്വന്തം കഥകൾക്ക് ചിത്രീകരണം നടത്തുന്നു

പ്രതീക്ഷിതസമയം : 40 മിനിട്ട്

കരുതേണ്ട സാമഗ്രികള്‍ : A4പേപ്പർ , ക്രയോണ്‍സ്

പ്രക്രിയാവിശദാംശങ്ങള്‍

രചനോത്സവം ഘട്ടം 2

ലക്ഷ്യം-ഒരു ചെറു സചിത്രബാലസാഹിത്യകൃതി ഓരോ കുട്ടിക്കും

കഥയെഴുതാം

മൂന്ന് പേര് വീതമുള്ള ഗ്രൂപ്പാകുന്നു ( ഓരോ ഗ്രൂപ്പിലും തനിയെ തെറ്റ് കൂടാതെ എഴുതാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടെന്ന് ഉറപ്പാക്കണം). വാട്സാപ്പ് ഗ്രൂപ്പില്‍ കഥാചിത്രങ്ങള്‍ നല്‍കുന്നു. മുയലും തത്തകളും.

നിര്‍ദ്ദേശങ്ങള്‍

  • ചിത്രങ്ങള്‍ പഠനക്കൂട്ടത്തില്‍ വിശകലനം ചെയ്യണം. ( ആദ്യം എല്ലാ ചിത്രങ്ങളും നോക്കണം. എന്നിട്ട് ഒന്നാം ചിത്രം എടുക്കണം. അതിലെ സംഭവവും സംഭാഷണവും ഊഹിക്കണം. ഉദാഹരണം മുയല്‍ എന്തായിരിക്കും തത്തകളോട് പറഞ്ഞത്? തത്തകള്‍ എന്തായിരിക്കും മറുപടി പറഞ്ഞത്?)

  • ഇങ്ങനെ ഓരോ ചിത്രവുമെടുത്ത് കഥ വികസിപ്പിക്കണം.

  • ഓരോ ചിത്രത്തിലും വരേണ്ട ആശയങ്ങള്‍ തീരുമാനിക്കണം.

  • (ഫോട്ടോ കോപ്പി നല്‍കുന്നില്ലെങ്കില്‍ ചിത്രം വരച്ച് എഴുതണം. ഭംഗി പ്രശ്നമല്ല.) ചിത്രത്തിനുള്ളില്‍ സംഭാഷണം എഴുതാം. ചിത്രത്തിന് താഴെ കഥയും എഴുതാം. ഓരോ ചിത്രത്തിനും വേണ്ട വാക്യങ്ങളാണ് അടിയില്‍ എഴുതേണ്ടത്.

  • വ്യക്തിഗതമായി കഥ എഴുതണം. പേപ്പറിന്റെ ഒരു വശത്ത് മാത്രമേ എഴുതാവൂ. രണ്ട് ഷീറ്റ് പേപ്പര്‍ ഉപയോഗിക്കാം. ( ആവശ്യമെങ്കില്‍)

  • ആര്‍ക്കെങ്കിലും ഏതെങ്കിലും വാക്ക് എഴുതാന്‍ സഹായം ആവശ്യമുണ്ടെങ്കില്‍ അത് കൂട്ടുകാരോട് ചോദിക്കാം.

  • ടീച്ചറെ വിളിക്കാം ( വോയിസ് ടൈപ്പിംഗ് രീതിയില്‍ ടീച്ചര്‍ സഹായിക്കണം)

ഗ്രൂപ്പില്‍ രചന

  • ടീച്ചറുടെ പിന്തുണനടത്തം- സഹായം വേണ്ടവരെ സഹായിക്കല്‍.

  • എല്ലാവരും എഴുതിയ ശേഷം സാവധാനം വായിച്ചുനോക്കണം. അവരവര്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടോ എന്ന്. പെറുക്കി വായിക്കുന്ന രീതി പരിചയപ്പെടുത്തണം.

പ്രദര്‍ശനവും വിലയിരുത്തലും

  • ക്ലാസില്‍ നിശ്ചിത സ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നു. ഒരു ഗ്രൂപ്പ് എഴുതിയത് അടുത്തടുത്ത് പ്രദര്‍ശിപ്പിക്കണം.

  • എല്ലാവരും പോയി വായിക്കണം. പെന്‍സില്‍ കരുതണം.

  • ഏതെങ്കിലും രചനയില്‍ അക്ഷരമോ, ചിഹ്നമോ ശരിയായി ചേര്‍ത്തിട്ടില്ലെങ്കില്‍ ആ വാക്കിന് പെന്‍സില്‍ വച്ച് വട്ടമിടണം.

സ്വന്തം രചന മെച്ചപ്പെടുത്തല്‍

  • രചിയിതാവ് മറ്റുള്ളവരുടെ സഹായത്തോടെ തിരുത്തണം.

  1. ചിത്രകഥാപുസ്തകത്തിലേക്ക്

  2. രണ്ട് എഫോര്‍ ഷീറ്റ് നടുവെ മടക്കി സ്റ്റാപ്ലറടിച്ച് നല്‍കുക

  3. പേജ് നമ്പറിടുക ( എട്ട് പേജുകള്‍)

  4. നിര്‍ദ്ദേശങ്ങള്‍ നല്‍കുക

  • പേജ് ഒന്ന്- കവര്‍ . ഒരു കവർ ചിത്രം വരപ്പിക്കുക (കുട്ടി) കഥയുടെ പേരും എഴുതിയ ആളുടെ പേരും ചേര്‍ക്കുക

  • പേജ് രണ്ട് ചിത്രകഥ ഉണ്ടാക്കിയ രീതി എഴുതുക (ഉദാ-പിന്നെയും പിന്നെയും എന്ന പാഠത്തില്‍ കാക്ക പായസം വച്ച കഥ എഴുതാന്‍ ടീച്ചര്‍ പറഞ്ഞു. അത്  എഴുതിയ ശേഷം ടീച്ചര്‍ നാല് ചിത്രങ്ങള്‍ തന്നു. ഞങ്ങള്‍ ആലോചിച്ചു. അതില്‍ നിന്നും കഥയുണ്ടാക്കി. ആ കഥയാണ് ചിത്രകഥാപുസ്തകമാക്കിയത്.)

  • പേജ് മൂന്ന്. കഥയുടെ പേരും രചയിതാവിന്റെ പേരും സ്കൂളും വര്‍ഷവും

  • പേജ് നാല് ആദ്യ ചിത്രം പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം, ആ ചിത്രവുമായി ബന്ധപ്പെട്ട കഥാഭാഗം എഴുതുക

  • പേജ് അഞ്ച് രണ്ടാം ചിത്രം. പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം

  • പേജ് ആറ് മൂന്നാം ചിത്രം. പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം

  • പേജ് ഏഴ് നാല് ചിത്രം. പേജിന്റെ പകുതിക്ക് മുകളില്‍ ചിത്രം താഴെ വിവരണം

  • പേജ് എട്ട്( പിന്‍കവര്‍) രചയിതാവിന്റെ ഫോട്ടോയും രചയിതാവിനെക്കുറിച്ചുള്ള ചെറുവിവരണവും

ക്രയോണ്‍സ് ഉപയോഗിച്ച് നിറം കൊടുക്കുക (കുട്ടി) ഈ പ്രവർത്തനത്തിന്റെ ഒന്ന് രണ്ട് പേജുകള്‍ ക്ലാസ്സില്‍ ചെയ്തശേഷം ബാക്കി കുട്ടിക്ക് വീട്ടില്‍ വച്ചു ചെയ്യാനായി നല്‍കാവുന്നതാണ്

ഇവയെല്ലാം സ്കാൻ ചെയ്യല്‍.(ആവശ്യമെങ്കിൽ ഇമേജ് എഡിറ്ററിൽ പോയി കഥാ ഭാഗം ടൈപ്പ് ചെയ്യാം)

PDF ആക്കല്‍

പ്രകാശനം നടത്തല്‍. (ഡിജിറ്റല്‍ കോപ്പി) എ ത്രിയില്‍ പ്രിന്റെടുത്ത് പുസ്തകരൂപത്തിലും പ്രകാശിപ്പിക്കാം.

ഓരോ ആഴ്ചയിലും ഓരോ കുട്ടിയുടെ വീതം പ്രകാശനം.

പ്രതീക്ഷിത ഉൽപ്പന്നം : ചിത്ര പുസ്തകം

വിലയിരുത്തൽ :

  • കഥയ്ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ വരയ്ക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിഞ്ഞോ?

  • കുട്ടികള്‍ വരച്ച ചിത്രങ്ങളെ വ്യഖ്യാനിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയോ?

  • ആവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കിയോ?

  • കുട്ടികളുടെ പേര് കവറില്‍ എഴുതിയോ?

അനുബന്ധം 1