ഷിജി വി.എം വടകര ജി.വി.സി ജെ ബി സകൂളിലെ ഒന്നാം ക്ലാസ് അധ്യാപികയാണ്. ടീച്ചര്‍ വാട്സാപ്പിലൂടെ കുട്ടികളുടെ ഡയറികളും മറ്റും അയച്ചുതന്നപ്പോള്‍ ഞാന്‍ ചോദിച്ചു ഓരോ കുട്ടിയെക്കുറിച്ചമുള്ള വിവരം തരാമോ? ഈ ചോദ്യം പലരോടും ചോദിച്ചിരുന്നു. ഓരോരോ കാരണങ്ങളാല്‍ കിട്ടിയില്ല. ഷിജിടീച്ചറാകട്ടെ ഒകെ പറഞ്ഞു. വിശദാംശങ്ങള്‍ അധികം വേണ്ട കുട്ടിയുടെ നിലവാരം മാത്രം സൂചിപ്പിച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് സൗകര്യമായി.
എത്രാമത്തെ വര്‍ഷമാണ് ഒന്നാം ക്ലാസില്‍?
ഞാനിപ്പോൾ ആറാമത്തെ വർഷമാണ് ഒന്നാം ക്ലാസ് കൈകാര്യം ചെയ്യുന്നത്.
എന്തേ ഒന്നില്‍ത്തന്നെ തുടരുന്നു?
ഓരോ വർഷവും കഴിയുന്തോറും ഒന്നാം ക്ലാസിലെ മികവുകൾ അത്രയ്ക്ക് മികച്ചതാണ്. എങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തെ ഒന്നാം ക്ലാസ് വളരെ മികച്ചതാണ്. സംയുക്ത ഡയറി "സ് ചിത്ര ബുക്ക്, ഇതിൻ്റെ പ്രവർത്തനങ്ങൾ തന്നെയാണ് എടുത്തു പറയേണ്ടത്.
ടീച്ചറുടെ ക്ലാസില്‍ എത്ര കുട്ടികളുണ്ട്?
എൻ്റെ ഈ വർഷത്തെ ഒന്നാം ക്ലാസിൽ 12 കുട്ടികളാണ് ഉള്ളത്. 11 പേരും മികച്ച നിലവാരം പുലർത്തുന്നു. ഒരു കുട്ടിക്ക് മാത്രമാണ് ചെറിയ ഒരു പിന്തുണ ആവശ്യമായി വരുന്നത്. ക്ലാസിൽ രണ്ട് കുട്ടികൾ ഹിയറിങ് എയിഡ് വച്ച കുട്ടികളാണ്. അവരും മികച്ച നിലവാരം പുലർത്തുന്നു. ഇപ്പോൾ ഞാൻ ബോർഡിൽ എഴുതിക്കൊടുക്കൽ വളരെ കുറവാണ്. ഞാൻ പറഞ്ഞാൽ അവർ എഴുതും
നൂറ് ശതമാനം കുട്ടികളും മികച്ച നിലവാരം പുലര്‍ത്തുന്നു എന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്നത് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ടീച്ചറേ, സംയുക്തഡയറി എല്ലാവരും എഴുതുന്നുണ്ടാവുമല്ലോ?
സംയുക്ത ഡയറി ഇപ്പോൾ 83 ദിവസമായി. എല്ലാവരും ദിവസവും എഴുതും'. ഉപജില്ലാ ഓഫീസർ എൻ്റെ ഒന്നാം ക്ലാസ് സന്ദർശിച്ചിരുന്നു. എക്സലൻ്റ് പെർഫോമൻസ് എന്നാണ് സാർ പറഞ്ഞത്. ഞാൻ പറയുന്ന വാക്യങ്ങൾ എല്ലാം തന്നെ കുട്ടികൾ എല്ലാവരും സാറിനു മുന്നിൽ നിന്ന് ബോർഡിൽ എഴുതി. പാഠപുസ്തകത്തിലെ കാര്യങ്ങൾ മാത്രമല്ല നമ്മൾ എന്ത് പറഞ്ഞാലും അവർ എഴുതും' രക്ഷിതാക്കൾക്കൊക്കെ വളരെ തൃപ്തി. പത്രം വായിക്കാനും ഇപ്പോൾ അവർക്ക് കഴിയുന്നു മാത്രമല്ല കഥാപുസ്തകങ്ങളും വായിക്കാൻ തുടങ്ങി.
ഉപിജില്ലാ ഓഫീസറുടെ മുമ്പാകെ തത്സയപ്രകടനം നടത്തുന്നതിന് എല്ലാ കുട്ടികളെയും വിട്ടുകൊടുക്കാനായത് മാതൃകാപരമായി പ്രവര്‍ത്തനം തന്നെ. ഓരോ കുട്ടിയെക്കുറിച്ചും പറയാമോ?
ഓ പറയാമല്ലോ?
1. റുഹാൻ
ക്ലാസിലെ മിടുക്കനായ കുട്ടിയാണ് റുഹാൻ വളരെ ആവേശത്തോടു കൂടിയാണ് ക്ലാസിൽ ഇരിക്കുക. ഓരോ യൂണിറ്റിലും ഏതൊക്കെ അക്ഷരങ്ങളാണെന്നും ചിഹ്നങ്ങളാണെന്നും പഠിച്ചതെന്ന് അവൻ വ്യക്തമായി പറയും ചിലപ്പോൾ അവൻ്റെ പ്രകടനം എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. ക്ലാസിലെ കുട്ടിടീച്ചറാണ് റുഹാന്‍. ഒരു മൂന്നാം ക്ലാസിലെ കുട്ടിയുടെ പക്വതയോടെയാണ് അവൻ സംസാരിക്കുക. ക്ലാസ് PTA യിൽ വരെ എന്താണ് സംസാരിക്കേണ്ടതെന്ന് എന്നോട് പറഞ്ഞു തരും. മറ്റ് കുട്ടികൾ എന്തെങ്കിലും തെറ്റിച്ചാൽ അത് ക്ലാസ് PTA യിൽ പറഞ്ഞാൽ മതി ടീച്ചറേ എന്നു പറയും
"ഞങ്ങളുടെ മകൻ റൂഹാൻ ആലം ഇപ്പോൾ GVC JB സ്കൂൾ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.
- അവൻ മടി ഒന്നും കാണിക്കാതെ എല്ലാ ദിവസവും സ്കൂളിൽ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും പോവുന്നു.
- പഠനത്തിൽ നല്ല പുരോഗതിയും ശ്രദ്ധയും കാണിക്കുന്നുണ്ട്.
- ഒന്നാം ക്ലാസ്സിലെ ഷിജി ടീച്ചറുടെ ആത്മാർത്ഥമായ മാർഗനിർദ്ദേശവും, പഠനരീതിയും, ഓരോ കുട്ടിയെയും പ്രത്യേകം ശ്രദ്ധിക്കുന്ന സമീപനവും അവനിൽ നല്ല മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
- ഒന്നാം ക്ലാസ്സ് തുടങ്ങി ആദ്യ മൂന്ന് മാസം ആയപ്പോൾ തന്നെ നന്നായി വാക്കുകൾ കൂട്ടി എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ട്.
- ടീച്ചർമാർ ഓരോ കുട്ടികളെയും വ്യക്തിഗതമായി പരിഗണിച്ച്, അവരവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പഠിപ്പിക്കുകയും, വിവിധ ആക്ടിവിറ്റികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് പഠിപ്പിക്കുന്നതും വളരെ നല്ല കാര്യമാണ്.
- ഇത് പുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ സാമൂഹികമായി ഇടപെടാനും ചുറ്റുമുള്ളതിൽ നിന്നും നിരീക്ഷിച്ചു പഠിക്കാനും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. യാത്ര വേളകളിൽ റൂഹാൻ ചുറ്റുമുള്ളതും മനസ്സി
- ലാക്കാനും ചോദിച്ചറിയാനും ആവേശം കാണിക്കാറുണ്ട്, അത് പോലെ ചുറ്റും കാണുന്ന ബോർഡുകളും മറ്റും വായിക്കും.
- ഞങ്ങൾക്കറിയാവുന്ന മറ്റു സ്കൂളുകളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളെ അപേക്ഷിച്ച് റൂഹാൻ വൃത്തിയോടെ അക്ഷരങ്ങൾ എഴുതുകയും വാക്കുകൾ കൂട്ടി വായിക്കുകയും ചെയ്യുന്നുണ്ട്.
- ഈ മുന്നേറ്റം ടീച്ചർമാരുടെയും സ്കൂളിന്റെയും സമർപ്പിതമായ ശ്രമഫലമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
സ്കൂളിനും എല്ലാ ടീച്ചർമാർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.”
2. ദാനവിൻ
ക്ലാസിലെ ഏറ്റവും മിടുക്കനായ കുട്ടിയാണ് ദാനവിൻ,
ഇതുവരെ പഠിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും വച്ച് എന്ത് എഴുതാൻ പറഞ്ഞാലും അവൻ എഴുതും.
പത്രം വായിക്കും,
കഥാപുസ്തകം വായിക്കും.
നല്ല പാട്ടുകാരനാണ്
3. ശ്രീവേദ്
ക്ലാസിലെ മറ്റൊരു മിടുക്കനായ കുട്ടി. ഡയറി എഴുതി തുടങ്ങിയ അന്നു മുതൽ ഒരു ദിവസവും ഡയറി എഴുതാതിരുന്നിട്ടില്ല അക്ഷരത്തെറ്റ് ഒന്നും വരാറില്ല എന്ത് പറഞ്ഞാലും എഴുതും. വായിക്കും' എല്ലാ ദിവസത്തെ ഡയറിയോടൊപ്പവും ചിത്രവും ഉണ്ടാകും'
"എന്റെ
മകന് പഠിത്തത്തിൽ മാത്രമല്ല
അച്ചടക്കത്തിലും നല്ല മാറ്റമാണ്
ഇപ്പോൾ ഉണ്ടായത്.

- ഒരു മടിയും കൂടാതെ സ്കൂളിൽ പോകാനും ദിവസവും പഠിക്കാനും അവൻ ശീലിച്ചു. ർ
- ആദ്യം ഡയറി എഴുതാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലുംഇപ്പോൾ അവൻ തനിച്ച് എഴുതാൻ തുടങ്ങി. അതിന്റെ മുഴുവൻ ക്രഡിറ്റും ടീച്ചർക്ക് മാത്രമാണ്.
- ടീച്ചറോടൊപ്പം കുട്ടികളുടെ കാര്യത്തിൽ ഒരു രക്ഷിതാവെന്ന നിലയിൽ ഞാൻ എപ്പോഴും ഉണ്ടാകും.
- അക്ഷരങ്ങളും ചിഹ്നങ്ങളും വളരെ വേഗത്തിൽ ടീച്ചർ കുട്ടികളെ പഠിപ്പിച്ചു.
- പഠനം ക്ലാസ് മുറിയിൽ ഒതുക്കാതെ കുട്ടികളെ പുറത്ത് കൊണ്ടുപോയി നീരിക്ഷണം നടത്തി പഠിപ്പിക്കുന്നത് നല്ല പഠന രീതിയാണ്.
- ഒരു കൂട്ടുകാരിയെ പോലെ നടക്കുന്ന ടീച്ചറെയാണ് കുട്ടികൾക്ക് കിട്ടയത്. Thank you teacher.”
4. ദിയ വി.എസ്
ക്ലാസിലെ മറ്റൊരു മിടുക്കി. ജൂൺ ജൂലായ് മാസം വരെ കുട്ടി വളരെ പിന്നോട്ടായിരുന്നു. അതിനു ശേഷം വളരെ മിടുക്കിയായി. അവളുടെ മാറ്റം അമ്മയ്ക്ക അദ്ഭുതമായിരുന്നു' ഇപ്പോൾ എല്ലാ ചിഹ്നങ്ങളും ഉറച്ചു കഴിഞ്ഞു. വളരെ സർഗാത്മാക് മായ രീതിയിലാണ് ഡയറി എഴുതുക.
ദിയയുടെ അമ്മയുടെ പ്രതികരണം-
ഞാൻ വടകര GVCJB സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയയുടെ അമ്മയാണ്. എന്റെ മോൾ നഴ്സറിയിൽ പഠിക്കുമ്പോൾ പഠനത്തിൽ ഭയങ്കര പിന്നിലായിരുന്നു. അക്ഷരങ്ങൾ ഏതാണെന്നു തിരിച്ചറിയാൻ വരെ അറിയില്ല. ഞാൻ ഏതെങ്കിലും അക്ഷരം എഴുതാൻ പറഞ്ഞാൽ അവൾ അ മുതൽ അം വരെ എഴുതിയിട്ട് ഇതിൽ ഏതാണെന്നു ചോദിക്കുമായിരുന്നു. ഇപ്പോൾ അവൾ ഡയറി എല്ലാം സ്വന്തമായി എഴുതുകയും കാണുന്നതെല്ലാം വായിക്കുകയും ചെയ്യുന്നുണ്ട് 🥰.
പത്രങ്ങളിലും ഓൺലൈൻ മീഡിയകളിലും ഓരോ കുട്ടികളുടെ ഡയറികൾ പങ്കുവെക്കുന്നത് കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നും. കാരണം അതിലും ഒരുപാട് എന്റെ മോൾ ഇപ്പോൾ എഴുതുന്നുണ്ട്. അവൾ സ്വന്തമായി ചിത്തിക്കുവാനും എഴുതാനും തുടങ്ങി🥰. അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കുന്ന ഒരു പൂമ്പാറ്റയാണ് അവളിന്ന്. ഈ ഒരു മാറ്റത്തിന് കാരണം അവളുടെ പ്രിയപ്പെട്ട ഷിജി ടീച്ചറാണ് 🙏🏻. ടീച്ചറുടെ സഹായത്തിനു ഒരുപാട് നന്ദി 🙏🏻.
ദിയയുടെ അമ്മ.
ഷിജിന സലീഷ്.
5. നമൻ സൂര്യ
എല്ലാ ചിഹ്നങ്ങളും അക്ഷരങ്ങളുo ഉറച്ച കുട്ടിയാണ്.
എല്ലാം വായിക്കും
അക്ഷരത്തെറ്റ് ഉണ്ടാകാറില്ല
6. ആശിത്
സ്പെഷ്യൽ സ്കൂളിൽ നിന്നും വന്ന കുട്ടിയാണ് ആശിത്. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് അവനിലെ ഓരോ മാറ്റവും ഇതുവരെ പഠിച്ച എല്ലാ ചിഹ്നങ്ങളും അക്ഷരങ്ങളും അവൻ സ്വായത്തമാക്കി. ഒരു തെറ്റും വരാറില്ല അവനായി ഞാൻ സമയം ചിലവഴിച്ചിട്ടില്ല. വീട്ടുകാർക്കും അവൻ്റ മാറ്റത്തിൽ അദ്ഭുതമാണ്.
ആശിതിന്റെ അമ്മ പറയുന്നു-
"ജി.വി. സി. ജെ. ബി യിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആശിത്തിൻ്റെ അമ്മയാണ് .
- അവനൊരു കോക്ലിയർ ഇംപ്ലാൻ്റ് ചെയ്ത കുട്ടിയാണ്.
- അവനെ സ്പെഷ്യൽ സ്കൂളിൽ നിന്ന് മാറ്റി പൊതുവിദ്യാലയത്തിൽ ചേർക്കാൻ സമയമായപ്പോൾ പല സ്കൂളുകളെ പറ്റിയും അന്വേഷിച്ചു. അപ്പോഴാണ് ഇതുപോലൊരു കുട്ടിയെ ജി.വി. സി. ജെ ബിയിൽ ഉണ്ടെന്നറിഞ്ഞത് .
- അവൻ്റെ അമ്മയെ വിളിച്ചപ്പോൾ ഷിജി ടീച്ചറുടെ കരുതലും സ്നേഹവും പഠിപ്പിക്കുന്ന രീതിയെയും കുറിച്ച് പറഞ്ഞത്. അങ്ങനെ ഞങ്ങൾ അവനെ അവിടെ ചേർത്തു .
- അഞ്ച് മാസം പിന്നിടുമ്പോൾ അവൻ്റെ മാറ്റം ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചു.
- വായനയിലും സ്പീച്ചിലും എഴുത്തിലും മാത്രമല്ല ക്ലാരിറ്റിയിലും സ്വാഭാവത്തിലും മാറ്റം കൊണ്ടുവരാൻ ഷിജി ടീച്ചർക്ക് കഴിഞ്ഞു.
- ഒന്നാം ക്ലാസിലെ എല്ലാ മക്കളെയും ഒരുപോലെ ടീച്ചർ ചേർത്തു പിടിച്ചു. ഇതുവരെ പഠിപ്പിച്ച പാഠങ്ങളിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉറച്ചതാണ് എന്തു പറഞ്ഞാലും എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഞങ്ങളെ പോലെ അവനെ ചേർത്ത് പിടിക്കുന്ന ഷിജി ടീച്ചർക്ക് ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയട്ടെ. ഞങ്ങളുടെ എല്ലാ പ്രാർഥനകളുണ്ട്”
7
ഫാത്തിമത്തുൽ സഹിയ
ചില ചിഹ്നങ്ങളിൽ ചെറിയ ഒരു പ്രയാസമുള്ള കുട്ടിയാണ്.
ഡയറി ദിവസവും എഴുതും.
നല്ലവണ്ണം വായിക്കും
8. വേദവ് നന്ദ
സ്പെഷ്യൽ സ്കൂളിൽ നിന്നും വന്ന കുട്ടിയാണ്. ഇപ്പോൾ മലയാളം നന്നായി
എഴുതുകയും വായിക്കുകയും ചെയ്യും"ഞാൻ ജി. ബി. സി. ജെ. ബി സ്കൂളിൽ 1ആം ക്ലാസ്സിൽ പഠിക്കുന്ന വേദവ്നന്ദ യുടെ അമ്മ ആണ്. കോഹ്ലിയർ ഇമ്പ്ലാന്റ് സിർജറി കഴിഞ്ഞ കുട്ടിയാണ് വേദവ്. സ്പെഷ്യൽ സ്കൂളിൽ നിന്നും പൊതു വിദ്യാലയത്തിലേക്ക് വന്നപ്പോൾ തികച്ചും നല്ല മിക്കവാണ് അവനിൽ കണ്ടത്. കഴിഞ്ഞ വർഷം അവിടെ പഠിച്ച ഋഷി എന്ന കുട്ടി യുടെ മികവ് ആണ് അവിടെ ക് യെനെ ആകർഷിച്ചത്. വേദവിന്റെ സ്‌പീച്ച് ലെവൽ കൂടി. മലയാളം എഴുതാനും വായിക്കാനും അനായാസം പഠിച്ചു. പ്രത്യേകിച്ച് മലയാളം ചിഹ്നങ്ങൾ.ഞാൻ വീട്ടിൽ നിന്നും ചിനങ്ങൾ പഠിപ്പിക്കാൻ നോക്കി. അത് എനിക്ക് ശ്രമകാരമായി. ടീച്ചർ വളരെ ലളിതമായി ചിന്നങ്ങൾ പഠിപ്പിച്ചു. 1 ക്ലാസ്സിലെ മറ്റു കുട്ടികളും ചിന്നങ്ങൾ അനായാസം എഴുതും. ഞങ്ങളെ പോലെ ചേർത്ത് പിടിക്കുന്ന ഷിജി ടീച്ചറും മറ്റു ടീച്ചേർസ് ഉം പൂർണ പിന്തുണ നൽകി."
9
ധീരജ് കൃഷ്ണ
- ക്ലാസിലെ മറ്റൊരു മിടുക്കനായ കുട്ടിയാണ് ധീരജ്.
- ഇതു വരെ എടുത്ത എല്ലാ ചിഹ്നങ്ങളും അക്ഷരങ്ങളും പഠിച്ചു കഴിഞ്ഞു.
- എല്ലാം വായിക്കും
- എന്ത് പറഞ്ഞാലും എഴുതും
10.
ശിഖ എം ഷിബു
- ക്ലാസിൽ പഠന കാര്യത്തിൽ ഒരു ചെറിയ പിന്തുണ ആവശ്യമുള്ള കുട്ടിയാണ് ശിഖ
- ഒരു അക്ഷരവും അറിയാതെയാണ് ഒന്നാം ക്ലാസിൽ എത്തിയത്.
- ഇപ്പോൾ ഏകദേശം എല്ലാ കാര്യങ്ങളും മനസ്സിലാക്കി.
- ഇ ചിഹ്നവും ഉചിഹ്നവും മാറിപ്പോകും' എന്നാൽ ഇപ്പോൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.
- വായിക്കാൻ ബുദ്ധിമുട്ടില്ല
11
നഫീസ നൈറ
- വീട്ടിൽ നിന്നും പിന്തുണ ലഭിക്കാത്ത കുട്ടിയാണ് നഫീസ
- എല്ലാവരും ഡയറി എഴുതി തുടങ്ങിയപ്പോൾ അവൾ എഴുതാറില്ല. പിന്നീട് ഞാൻ ക്ലാസിൽ നിന്നും എഴുതിക്കാൻ തുടങ്ങി.
- പിന്നെ അക്ഷരങ്ങളും ചിഹ്നങ്ങളും പഠിച്ചപ്പോൾ കുട്ടി തന്നെ സ്വയം എഴുതാൻ തുടങ്ങി.
- ഇപ്പോൾ എല്ലാ ദിവസവും ഡയറി എഴുതും'
- എല്ലാം വായിക്കും എഴുതും. മിടുക്കിയാണ്.
12. ദക്ഷേന്ത്
ക്ലാസിൽ ഈ കുട്ടിക്ക് മാത്രമാണ് കുറച്ച് പിന്തുണ ആവശ്യമായി വരുന്നത്.
മറ്റെല്ലാ കാര്യത്തിലും മിടുക്കനാണ്
ഇപ്പോൾ ചെറിയ വാക്യങ്ങളൊക്കെ എഴുതാറുണ്ട്.
ഡയറി എഴുതാറുണ്ട്.
ഷിജിടീച്ചറുടെ രക്ഷിതാക്കളുടെ വാക്കുളില്‍ നിന്നും എങ്ങനെയാണ് കുട്ടികളെ ചേര്‍ത്ത് പിടിക്കുന്നതെന്ന് വ്യക്തമാണ്. മുന്‍വര്‍ഷത്തെ രക്ഷിതാക്കളോട് തിരക്കിയിട്ടാണ് കുട്ടികളെ സ്കൂളില്‍ ചേര്‍ത്തതായി ഒരു രക്ഷിതാവ് പറഞ്ഞു. പ്രീപ്രൈമറി അനുഭവമില്ലാത്ത കുട്ടിയ്കും ഒരു പ്രശ്നവും ക്ലാസിലില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവരും കരുതലിന്റെ കരുത്തില്ഡ മുന്നേറി.
ടീച്ചര്‍ ഓരോ കുട്ടിയും വായിക്കുന്ന വീഡിയോകളും മറ്റ് തെളിവുകളും തന്നിരുന്നു,
കേരളത്തിന് അഭിമാനമാണ് ഷിജി ടീച്ചര്‍.















No comments:
Post a Comment