ഒന്നാം ക്ലാസിലെ കുരുന്നുകള്‍ എഴുതാന്‍ പഠിച്ചപ്പോള്‍ അവര്‍ പാട്ടും വഴങ്ങുമോ എന്ന് പരിശോധിക്കുകയാണ്. ഒന്നാം ടേം പരീക്ഷയില്‍
പാവ നല്ല പാവ
ചാടുന്ന പാവ
പാവ നല്ല പാവ
ഒടുന്ന പാവ
പാവ നല്ല പാവ
ചിരിക്കുന്ന പാവ
എന്നൊരു പാട്ട് പൂരിപ്പിച്ചെഴുതാനുണ്ടായിരുന്നു. പല വിദ്യാലയങ്ങളിലും പാട്ടിന്റെ കേട്ടനുഭവവവും ചൊല്ലലും എഴുത്തും മാത്രമേ നടന്നുള്ളൂ. സ്വന്തമായി പാട്ട് പൂരിപ്പിച്ചെഴുതാന്‍ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ കുട്ടികള്‍ ടീച്ചര്‍മാര്‍ ആവശ്യപ്പെടാതെ തന്നെ എഴുതിക്കൊണ്ടിരുന്നു.
പാട്ട് നിലവാര സൂചകങ്ങള്‍ |
||
1. ചിത്രസൂചനകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ വാക്കുകളോ വരികളോ ആവര്‍ത്തിക്കുന്ന ചെറു പാട്ടുകളില്‍ പരിചിതാക്ഷരങ്ങളുപയോഗിച്ച് ഒന്നോ രണ്ടോ വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. 2. തെറ്റില്ലാതെ (അക്ഷരം, ചിഹ്നം) ആശയ വ്യക്തതയോടെ എഴുതി 3. അക്ഷരവ്യക്തതയോടെയും വാക്കുകള്‍ തമ്മില്‍ അകലം പാലിച്ചുമെഴുതി |
1. സൂചനകളുടെ അടിസ്ഥാനത്തില്‍ വാക്കുകളോ വരികളോ ആവര്‍ത്തിക്കുന്ന ചെറു പാട്ടുകളില്‍ പരിചിതാക്ഷരങ്ങളുപയോഗിച്ച് മൂന്നോ നാലോ വരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. 2. തെറ്റില്ലാതെ (അക്ഷരം, ചിഹ്നം) ആശയ വ്യക്തതയോടെ എഴുതി 3. അക്ഷരവ്യക്തതയോടെയും വാക്കുകള്‍ തമ്മില്‍ അകലം പാലിച്ചുമെഴുതി |
1.സന്ദര്‍ഭം ആവശ്യപ്പെടുന്ന തരത്തില്‍ താളത്തോട് പൊരുത്തപ്പെടുന്ന വിധത്തില്‍ പുതിയ വാക്കുകളും വരികളും കൂട്ടിച്ചേര്‍ത്ത് പാടാന്‍ കഴിവുനേടുന്നു. 2. തെറ്റില്ലാതെ (അക്ഷരം, ചിഹ്നം) ആശയ വ്യക്തതയോടെ എഴുതി 3. അക്ഷരവ്യക്തതയോടെയും വാക്കുകള്‍ തമ്മില്‍ അകലം പാലിച്ചുമെഴുതി |
പാട്ട് പഠനലക്ഷ്യങ്ങള്‍
സ്വന്തമായി ചെറുകവിതകളും പാട്ടുകളും നിർമ്മിക്കുന്നതിന് കഴിവ് നേടുന്നു |
||
1. പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു. |
2. പാട്ടുകളുടെയും കവിതകളുടെയും ആശയം ഉൾക്കൊണ്ട് തുടർ വരികളിൽ പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു. |
3. ഇഷ്ടപ്പെട്ട പ്രമേയത്തെ ആസ്പദമാക്കി തന്റേതായ രീതിയിൽ കവിതകളും പാട്ടുകളും നിർമ്മിക്കുന്നു. |
കുട്ടികള്‍ എഴുതിയ പാട്ടുകള്‍ പരിചയപ്പെടാം.
ഇങ്ങനെ തയ്യാറാക്കുന്നതിന് ടീച്ചര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍
പാട്ടുകൾ പങ്കിടുന്നത് സംബന്ധിച്ച നിബന്ധനകൾ1. കുട്ടി തന്നെ എഴുതിയതാകണം (ബാലമാസികകളിൽ നിന്ന് പകർത്തരുത് )
2. കുട്ടി എഴുതിയത് ടൈപ്പ് ചെയ്യണം. പുതിയ ലിപി
3. കുട്ടി വരച്ച ചിത്രം മതി.
4. കുട്ടി വരച്ച ചിത്രത്തിൻ്റെ പശ്ചാത്തലം മാറ്റിക്കിട്ടും ( ചിത്രം മാത്രം ജമിനിക്ക് കൊടുത്ത് Remove background എന്ന നിർദ്ദേശം നൽകിയാൽ മതി )
5. ഇമേജ് എഡിറ്റർ, പിക്സൽ ലാബ് തുടങ്ങിയ ഏതെങ്കിലും ആപ്പിൻ്റെ സഹായത്തോടെ A4 സൈസിൽ ഇമേജ് ആക്കണം
6. കുട്ടിയുടെ വിലാസം മലയാളത്തിൽ ചേർക്കണം
7. വരികളുടെ അലൈൻമെൻ്റ് ശ്രദ്ധിക്കണം. ( left/right/central)
8. ബാലൻസ് ചെയ്യണം. പേജിൻ്റെ ഒരു ഭാഗത്ത് മാറ്റർ കൂടുന്നത് അഭംഗിയാണ്
9. അലങ്കാര ഫോണ്ടുകൾ വേണ്ട
10. കുട്ടിയുടെ ഫോട്ടോ ചേർക്കുന്നുവെങ്കിൽ പേരിനടുത്ത് ചെറുതാക്കി ചേർക്കുക.
11. പദങ്ങൾ മുറിച്ചെഴുതിയിട്ടില്ല എന്ന് ഉറപ്പ് വരുത്തണം (കുഞ്ഞി ചിറക് ) കുഞ്ഞിച്ചിറക് ആക്കണം
12. വെള്ള പശ്ചാത്തലമാണ് നല്ലത്
13. തലക്കെട്ട്, മാറ്റർ, കുട്ടിയുടെ വിലാസം അക്ഷര വലുപ്പം വ്യത്യസ്തമാകണം. വിലാസം ചെറുതായാൽ നന്ന്.
നൽകിയ മാതൃകകൾ നോക്കൂ
*മാതൃക 1* :
ചിത്രം മുകളിൽ, തലക്കെട്ട്, മാറ്റർ, വിലാസം പല വലുപ്പത്തിൽ പല നിറത്തിൽ
*മാതൃക: 2*
തലക്കെട്ടില്ല, ചിത്രം മുകളിൽ. എല്ലാം സെൻട്രൽ അലൈൻമെൻറ്
*മാതൃക 3:*
ചിത്രം മധ്യത്തിൽ. മാറ്ററിനും വിലാസത്തിനും ഒരേ നിറം. തലക്കെട്ടില്ല
*മാതൃക 4:*
തലക്കെട്ട് മുകളിൽ. നിറം വ്യത്യസ്തം
*മറ്റ് സാധ്യതകൾ*
1️⃣
കുട്ടിയുടെ ഫോട്ടോ താഴെ ഇടതു വശത്ത്, വിലാസം ലഫ്റ്റ് അലൈൻ മെമ്പറായി തൊട്ടടുത്ത്.
2️⃣
കുട്ടിയുടെ ഫോട്ടോ താഴെ വലത് വശത്ത്. വിലാസം റൈറ്റ് അലൈൻമെൻ്റായി തൊട്ടടുത്ത്
3️⃣
തലക്കെട്ട് ഒഴികെ എല്ലാം ലഫ്റ്റ് അലൈൻമെൻ്റ്
വിലാസം ചിത്രത്തിന് മുകളിൽ
4️⃣...... ബാലമാസികകൾ നോക്കി വിന്യാസം പഠിക്കുക
ഇത്രയും പരിഗണിച്ച് പങ്കിടുക
No comments:
Post a Comment