ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, October 27, 2025

260. ആസൂത്രണക്കുറിപ്പ് 6- പിന്നേം പിന്നേം ചെറുതായി പാലപ്പം


യൂണിറ്റ്
ആറ്

ക്ലാസ്: ഒന്ന്

യൂണിറ്റ്: 6

ടീച്ചറുടെ പേര്: ജെസ്സി ഡോമിനിക്ക്,  

എസ്.എൻ. വി എൽ പി എസ് തുമ്പോളി,  

ആലപ്പുഴ

കുട്ടികളുടെ എണ്ണം:...

ഹാജരായവർ: .. 26.....

തീയതി: ..…../ 2025

പിരീഡ് ഒന്ന്

പഠനലക്ഷ്യങ്ങൾ:

  • വിവിധ വസ്തുക്കൾ, അവസ്ഥകൾ, ജീവജാലങ്ങൾ സന്ദർഭങ്ങൾ എന്നിവ തീയേറ്റർ ഗെയിമുകളിലൂടെ കൂട്ടായി നിസ്സങ്കോചം സദസ്സിന് മുമ്പാകെ അവതരിപ്പിക്കുന്നു.

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങ, പദങ്ങ‍ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാർട്ടും ചിഹ്നബോധ്യച്ചാർട്ടും

പ്രക്രിയാവിശദാംശങ്ങൾ

റീഡേഴ്സ് തിയേറ്റർ അവതരണം 30 മിനുട്ട്

റീഡേഴ്സ് തിയേറ്റർ പൂവ് ചിരിച്ചു എന്ന പാഠത്തില്‍ വിത്ത്, മഴത്തുള്ളി, മണ്ണിര, കൊച്ചുതുമ്പി ഇവരുടെ സംഭാഷണം റീഡേഴ്സ് തിയേറ്റർ ആയി ചെയ്ത മുന്നനുഭവം ഉൾക്കൊണ്ട് അവതരിപ്പിക്കല്‍

  • ഉറുമ്പ്, കാക്ക, ഷൈനി, കോഴി എന്നിവരായി അക്ഷിദ് കൃഷ്ണ, ശിവന്യ സുരേഷ്, അദ്വൈത അരുൺ,

  • അവതാരകന്‍ -ഏദൻ

അവതരണത്തിന് മുമ്പ് വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യുന്നു

  1. തുടക്കത്തിലും ഇടയിലുമുള്ള വിവരണം താല്പര്യം ജനിപ്പിക്കുന്ന വിധത്തിലായിരുന്നോ?

  2. ഓരോരുത്തരം ഭാവം ഉള്‍ക്കൊണ്ടാണോ വായിച്ചത്?

  3. ക്രമത്തില്‍ വായിക്കാന്‍ കഴിഞ്ഞുവോ?

  4. എല്ലാവര്‍ക്കും കേള്‍ക്കാവുന്നതരത്തില്‍ വ്യക്തതയോടെയാണോ വായിച്ചത്?

  5. ഓരോരുത്തര്‍ക്കും കിട്ടിയ ഭാഗം തെറ്റുകൂടാതെ വായിക്കാന്‍ കഴിഞ്ഞോ?

അവതരണം വീഡിയോ ചെയ്ത് പിന്നീട് കുട്ടികളെ കാണിച്ച് ഫീഡ് ബാക്ക് നല്‍കുന്നു. ഭാവാത്മക വായന ടീച്ചര്‍ നടത്തുന്നു

പിരീഡ് രണ്ട്

പ്രവത്തനം 17 വായിക്കൂ ചെയ്യൂ കണ്ടെത്തൂ (സചിത്രപുസ്തകം പേജ് 44)

പഠനലക്ഷ്യങ്ങ:

  • കടലാസ് കൊണ്ട് വിവിധ ഒറിഗാമി രൂപങ്ങൾ സഹായത്തോടെ നിർമ്മിക്കുന്നു.

  • പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

  • മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു

പ്രതീക്ഷിതസമയം: 40  മിനിട്ട്

കരുതേണ്ട സാമഗ്രിക: നിറക്കടലാസ്സ്, പശ, കത്രിക ,വെള്ള പേപ്പര്‍

ഊന്നൽ നൽകുന്ന അക്ഷരം

പുനരനുഭവം നൽകുന്ന ചിഹ്നം

പ്രക്രിയാവിശദാംശങ്ങ

നിര്‍മ്മാണപ്പാട്ട്

ടീച്ചർ ദൂരേക്ക് നോക്കിഅതാരാ? കാണാ‍ നല്ല ചന്തമുണ്ട് കേട്ടോ? ആരാ അത്

ആരാണെന്നറിയാ‍ സചിത്ര പ്രവർത്തന പുസ്തകം പേജ് 58 വായിക്കൂ 

  • ടീച്ച‍ ചാർട്ടിലും നിർമ്മാണപ്പാട്ട് എഴുതി പ്രദർശിപ്പിക്കുന്നു.

  • രണ്ട് വരിവീതം ഓരോ ഗ്രൂപ്പായി വായിക്കുന്നു.

  • ടീച്ച‍ ഗ്രൂപ്പി‍ ഇടപെപെട്ട് എല്ലാവർക്കും വായിക്കാ‍ കഴിയുന്നു എന്ന് ഉറപ്പ് വരുത്തുന്നു. ആവശ്യമെങ്കി‍ സംയുക്ത വായന നടത്തുന്നു . ഓരോ ഗ്രൂപ്പും താളത്തി‍ ചൊല്ലി അവതരിപ്പിക്കുന്നു.

ഇനി നമുക്ക് ഇതൊന്നു നിമ്മിച്ച്‌ നോക്കിയാലോ? ആരെന്നറിയണ്ടേ വായിക്കുന്നതോടൊപ്പം സാമഗ്രിക‍ ലഭ്യമാക്കി നിർമ്മാണവും നടത്തുന്നു.

ഇതാരാനെന്നോ? ഇതാണ്  നമ്മുടെ ഷൈനിയുടെ പ്രിയ ചങ്ങാതി

ബീബൈ 

സചിത്ര പ്രവർത്തന പുസ്തകത്തി‍ നിർമ്മിച്ചത് ഒട്ടിച്ച്  ബീബൈ എന്ന് എഴുതുന്നു. പേജ് 44.

ബ യുടെ ഘടനയും ഉച്ചാരണവും വ്യക്തമാക്കുന്നു.

പ്രിയ ചങ്ങാതി ബീബൈ അല്ലേ 

ഷൈനിക്കെന്തൊരു  സന്തോഷം 

ടീച്ചറെഴുത്ത് 

പ്രിയ  ..........   ബീബൈ  .......…

ഷൈനിക്കെന്തൊരു സന്തോഷം

ബോർഡെഴുത്ത്. ഘടന പറഞ്ഞ്  രണ്ടോ മൂന്നോ തവണ  ബ , ബൈ  എന്നിവ എഴുതുന്നുവട്ടമിട്ട് തുടങ്ങി താഴേക്ക് വന്ന് അതിലൂടെത്തന്നെ മുകളിലേക്ക് പോയി താഴേക്ക് വന്ന് വലത്തോട്ട് ചെറുതായി നീട്ടി കുത്തനെ മുകളിലേക്ക്

പിന്തുണനടത്തം 

കട്ടിക്കെഴുത്ത്

ശരി നൽകൽ

ക്രാ എന്നെഴുതിയതുപോലെ പ്രി എന്ന് എഴുതാ‍  ഘടന പറഞ്ഞു ബോഡി‍ എഴുതി കാണിക്കുന്നു.

തെളിവെടുത്തെഴുത്ത് .

.പ്ര .പുസ്തകത്തി‍  പൂരിപ്പിച്ചു എഴുതുന്നു. (പ്രിയ ചങ്ങാതി ബീബൈ അല്ലേ )

തെളിവെടുത്ത് വാക്യം പൂര്‍ത്തിയാക്കി എഴുതുന്നു. (ഷൈനിക്കെന്തൊരു  സന്തോഷം )

അംഗീകാരം ന. സഹായസൂചനക.രിൽകൽ. ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തൽ

സന്നദ്ധയെഴുത്ത്

ടീച്ചറെഴുത്ത്

പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തല്‍

പ്രതീക്ഷിത ഉല്പന്നം: പേപ്പർ നായ

പാട്ട് പാടി നിർമ്മാണം നടത്തുന്ന വീഡിയോ

വിലയിരുത്ത: എല്ലാ കുട്ടികക്കും നിമ്മാണ പ്രവത്തനത്തി‍ പങ്കെടുക്കാ‍ കഴിഞ്ഞോ?

സ്വന്തമായി വായിച്ചു ആശയം ഗ്രഹിക്കാ‍ എത്ര പേക്ക് കഴിഞ്ഞു ?

പിരീഡ് മൂന്ന്

പ്രവത്തനം 18 : ഷൈനിയുടെ ബീബൈ. എഴുത്ത്- സചിത്ര പ്രവർത്തന പുസ്തകം പേജ് 45

പഠനലക്ഷ്യങ്ങ:

  • മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.

  • പരിചിതാക്ഷരങ്ങളുള്ള ലഘു വാക്യങ്ങൾ, പദങ്ങൾ, എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിതസമയം 40  മിനിട്ട്

കരുതേണ്ട സാമഗ്രിക: പാഠപുസ്തകം, പ്രവത്തനപുസ്തകം

  • ഊന്നൽ നൽകുന്ന അക്ഷരം

  • ഉച്ചാരണത്തില്‍ ശ്രദ്ധിക്കേണ്ട അക്ഷരം -

  • പുനരനുഭവം ലഭിക്കുന്നത് – ബ

പ്രക്രിയാവിശദാംശങ്ങള്‍

പാഠരൂപീകരണം

നമ്മുടെ ബീബൈ ആണല്ലോ. ആഹാ. ഇങ്ങെത്തിയല്ലോ! ബീബൈ എന്താ മണക്കുന്നത്  ?

ബീബൈ എന്താ മണക്കുന്നത്? സ്വതന്ത്ര പ്രതികരണം ബീബൈയുടെ വായില്‍ വെള്ളമൂറി 

ബീബൈ എന്താണ് പറഞ്ഞത് ?

ഒരു കാര്യം ചോദിക്കട്ടെ

ചാര്‍ട്ടെഴുത്ത്

ഷൈനീ ഒരു കാര്യം ചോദിക്കട്ടെ.

ബോർഡെഴുത്ത്

ദ യുടെ ഘടന പറയുന്നു. ചോദിക്കട്ടെ എന്ന് വാക്കായും ദ എന്ന് ഒറ്റയ്ക്കും രണ്ടോ മൂന്നോ തവണ ബോർഡിൽ എഴുതുന്നു. താഴെ നിന്ന് തുടങ്ങി റ പോലെ എഴുതി പകുതിയിൽ അകത്തേക്ക് കയറി അതിലൂടെത്തന്നെ പുറത്തേക്ക് ദ

തെളിവെടുത്തെഴുത്ത്

തെളിവെടുത്ത് വാക്യം പൂർത്തിയാക്കി എഴുതുന്നു.പിന്തുണ നടത്തം. അംഗീകാരം നൽകൽ.

സഹായ സൂചനകൾ നൽകൽ

ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്.

ശരി നൽകൽ

പാഠരൂപീകരണം

ഷൈനി എന്താണ് മറുപടി പറഞ്ഞത്? ബീബൈ എന്താകും ചോദിച്ചത് ?

എനിക്കും ഒരു

കഷണം തരുമോ

കൊതിയാ

തനിച്ചെഴുത്ത്

സചിത്ര പ്രവർത്തന പുസ്തകത്തിൽ പേജ് 45 പൂരിപ്പിച്ചെഴുതുന്നു. സഹായസൂചനക‍ ന. ഷൈനി , കഷണം ,എനിക്കും എന്നെല്ലാം നമ്മ‍ എഴുതിയിട്ടുണ്ട് . കൊതിയാ  എന്നെഴുതാ‍ കോഴി ചോദിച്ച കൊക്കക്കോ നമ്മ‍ പരിചയപ്പെട്ടിട്ടുണ്ട് .

പരസ്പരം പരിശോധിക്കല്‍

എഴുതിയ ഓരോ വാക്കും ശരിയാണോ എന്ന് പരിശോധിച്ച് ശരി ന.

പരസ്പരസഹായത്തോടെ തെളിവെടുത്തെഴുത്ത് .

പിന്തുണ നടത്തം

അംഗീകാരം നൽകൽ.

കണ്ടെത്തല്‍ വായന

ബീബൈ പാലപ്പം ചോദിച്ചപ്പോൾ ഷൈനി എന്താണ് മറുപടി പറഞ്ഞത്?

സചിത്ര പ്രവർത്തനപുസ്തകം പേജ് 45 വായിച്ച്  കണ്ടെത്തൂ

തനിച്ചു വായന. പ്രയാസമുള്ളവക്ക് ടീച്ചറോടൊപ്പം പങ്കാളിത്ത വായന.

അയ്യോ ഇത് ഇത്തിരിയേ ഉള്ളൂ

വായനാപ്രക്രിയ 

ചാട്ട് നോക്കിയോ പ്രവത്തനപുസ്തകം നോക്കിയോ വായിക്കാം 

വാക്യം കണ്ടെത്തൽ വായന

  • ബീബൈ ഷൈനിയോട് സംസാരിക്കുന്ന വാക്യങ്ങൾ വായിക്കാമോ?

  • ഷൈനി പറയുന്ന മറുപടികൾ വായിക്കാമോ?

  • ബീബൈ പാലപ്പം ചോദിച്ചപ്പോൾ ഷൈനി എന്താണ് പറഞ്ഞത്?

വാക്ക് കണ്ടെത്തൽ വായന

  • കാര്യം എന്ന പദം എത്ര പ്രാവശ്യം വന്നിട്ടുണ്ട്. കൈവിരലിൽ കാണിക്കണേ.

  • കാര്യം എന്ന പദം തൊട്ട് കാണിക്കാമോ?

  • ബീബെ എന്ന പദം തൊട്ട് കാണിക്കാമോ?

  • ഒരേ അക്ഷരങ്ങ‍ വരുന്ന ഒരു വാക്ക് ഷൈനിയും ബീബൈയും  പറയുന്നുണ്ട് .ഏതാണെന്ന് പറയാമോ ?

അക്ഷരം കണ്ടെത്ത‍ വായന 

  • ബ എന്നാ അക്ഷരം വരുന്ന എത്ര പദങ്ങ‍ ഉണ്ട്? കൈ വിരലില്‍ കാണിക്കാമോ?

  • ദ എന്ന അക്ഷരത്തിന്റെ‍ അടിയി‍ വരയ്ക്കാമോ?

ചിഹ്നം ചേര്‍ന്ന അക്ഷരം കണ്ടെത്തല്‍ വായന

  • യേ വരുന്ന വാക്ക്

  • യ്യോ എന്ന അക്ഷരമുള്ള വാക്ക്

  • മോ വരുന്ന വാക്ക്

  • ചോ വരുന്ന വാക്ക്

  • ട്ടെ വരുന്ന വാക്ക്

  • ഷൈ എന്ന അക്ഷരം

  • ര്യ വരുന്ന വാക്ക്


പ്രവത്തനം 20: ബീബൈയുടെ തീരുമാനം

പഠനലക്ഷ്യങ്ങ:

  1. മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു

  2. പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ , പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

പ്രതീക്ഷിതസമയം : 35 മിനിട്ട്

ഉച്ചാരണത്തില്‍ ഊന്നല്‍ നല്‍കേണ്ടത്-

പ്രക്രിയാവിശദാംശങ്ങ

പാലപ്പം ചെറുതായ കാര്യമൊക്കെ മനസ്സിലായപ്പോ‍ ബീബൈ എന്തായിരിക്കും  ഷൈനിയോട് പറഞ്ഞിട്ടുണ്ടാവുക ?

എന്നാ‍ 

നീ തിന്നോ 

തനിച്ചെഴുത്ത്

  • പ്രവത്തന പുസ്തകത്തി‍ തനിച്ചെഴുത്ത് .പേജ് 45 .

  • അംഗീകാരം ന

സന്നദ്ധയെഴുത്ത്

  • പ്രയാസം നേരിടുന്നവ‍ ഉണ്ടെങ്കി.സന്നദ്ധതയുള്ളവരുടെ ബോഡെഴുത്ത് . പൊരുത്തപ്പെടുത്ത.ശരിയാക്കി എഴുത‍ ശരി ന‍ 

പിന്നീട് എന്തുണ്ടായി  പേജ് 45 വായിച്ച് കണ്ടെത്താമോ

ബീബൈ പോയി.

സന്നദ്ധ വായന. പ്രയസമുള്ളവരുണ്ടെങ്കില്‍ പങ്കാളിത്ത വായന.

അഭിനന്ദിക്കല്‍ .

എല്ലാരും പോയപ്പോൾ ഷൈനി എന്തു ചെയ്തു കാണും?

ഷൈനി സാവധാനം സൈക്കിൾ ഉരുട്ടി

  • കുട്ടി ആദ്യമായി മൂന്ന് പദങ്ങളിൽ കൂടുതലുള്ള വാക്യം എഴുതുന്ന പാഠമാണിത്.

  • ഈ പാഠത്തിൽ പരിചയപ്പെട്ട ഐ ചിഹ്നത്തിൻ്റെ പുനരനുഭവം രണ്ട് തവണ, ആദ്യമായി പരിചയപ്പെട്ട ഉ , ധ എന്നിവ ഒരേ സന്ദർഭത്തിൽ വരുന്ന വാക്യമാണിത്.

തെളിവെടുത്തെഴുത്ത് .

സഹായ സൂചനകൾ നൽകൽ. പിന്തുണാ നടത്തം. അംഗീകാരം നൽകൽ. ടീച്ചറെഴുത്ത്പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്ത.

ശരി നൽകൽ.

പ്രതീക്ഷിത ഉല്പന്നം:

സചിത്ര പ്രവർത്തന പുസ്തകത്തിലെ രേഖപ്പെടുത്തൽ

വിലയിരുത്തൽ :

ദ എന്നാ അക്ഷരത്തിന്റെ ഘടന പാലിച്ച്‌ എല്ലാ കുട്ടികക്കും എഴുതാ‍ കഴിഞ്ഞുവോ?

,ധ എന്നീ അക്ഷരങ്ങ‍ ഉച്ചാരണം തിരിച്ചറിഞ്ഞ് എഴുതാ‍ എല്ലാ കുട്ടികൾക്കും കഴിയുന്നുണ്ടോ?

തെളിവെടുത്തെഴുതാ‍ എത്ര കുട്ടികക്ക് കഴിഞ്ഞു?

അംഗീകാരം നല്കിയോ? പൊരുത്തപ്പെടുത്തി തിരുത്തി എഴുതിയവക്കും അംഗീകാര മുദ്ര നകിയോ?

പ്രതിദിന വായനാപാഠം 

1

ചിത്രവുമായി ഒത്ത് നോക്കി തെറ്റായ കാര്യങ്ങള്‍ തിരുത്തുക

സൈക്കിള്‍

ഷാനിയുടെ സൈക്കിള്‍

രണ്ട് ചക്രം

ഒരു ചക്രം വലുത്

ഒരു ചക്രം ചെറുത്

സീറ്റില്‍ ചാരി ഇരിക്കാം.

ബെല്ലുണ്ട്

സാധാരണ സൈക്കിളിനെപ്പോലെ മുന്നില്‍ പിടി ഉണ്ട്.


2

സൈക്കിള്‍: ബീബൈയോടാണ് ഷൈനിക്ക് പ്രിയം

ഷൈനി: അതെന്താ?

സൈക്കിള്‍: ബീബൈയുടെ ചിത്രം ഉണ്ടാക്കി ഒട്ടിച്ചില്ലേ? എന്റെ ചിത്രം ഉണ്ടാക്കിയോ?

ഷൈനി: നിന്റെ ചിത്രം വരച്ചാല്‍ മതിയോ?

സൈക്കിള്‍: മതി

( വരച്ച് ചേര്‍ക്കൂ)





No comments: