ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 9, 2025

ആസൂത്രണക്കുറിപ്പ്: 6 മണ്ണിലും മരത്തിലും

ക്ലാസ്: ഒന്ന്

യൂണിറ്റ്: 5

ടീച്ചറുടെ പേര്: ഷെർനാ ഷറഫുദ്ദീൻ

ജി എൽ പി എസ് ആർച്ചൽ, അഞ്ചൽ ഉപജില്ല,കൊല്ലം

കുട്ടികളുടെ എണ്ണം:.......

ഹാജരായവർ: .......

തീയതി: ..…../ 2025

പിരീഡ് ഒന്ന്

പഠനലക്ഷ്യങ്ങൾ:

  1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  4. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം40 മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാര്‍ട്ടും ചിഹ്നബോധ്യച്ചാര്‍ട്ടും

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

തിരഞ്ഞെടുത്ത ഡയറി ഇന്ററാക്ടീവ് ബോർഡിൽ (ചാർട്ടിൽ) ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു.


  • ഇന്ന് ടിവിയിൽ ടീച്ചർ അണ്ണാനെ കാണിച്ചു തന്നു.
  • എനിക്ക് വിഷമം ആയി.
  • എന്റെ വീട്ടിലെ അണ്ണാനെ പൂച്ച പിടിച്ചു.

അക്ഷരബോധ്യച്ചാര്‍ട്ടിലൂടെ കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവര്‍ വായന നടത്തുന്നു.

  • ണ്ണ എന്ന അക്ഷരം വരുന്ന വാക്ക് ഷിബിയ വായിക്കുക.

  • ണ്ണ വരുന്ന വാക്കുകൾക്ക് അടിയിൽ വരയ്ക്കുക. (നിവേദിക)

  • ഷ എന്ന അക്ഷരം വരുന്ന വാക്ക് ശിവാനി വായിക്കുക.

തെരഞ്ഞെടുത്ത ഡയറി വായിക്കുന്നു.

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.

മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കല്‍.

ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

വായനപാഠം വായിക്കൽ മിനുട്ട്

  • കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ.

വായനക്കൂടാരത്തിലെ പുസ്തകവായന 15 മിനുട്ട്

  • പാഠത്തിന്റെ തീമുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കഥാവേളയിൽ നൽകുന്നു.

  • കുട്ടി കഥ ക്ലാസ്സിൽ വായിക്കുന്നു.

  • കഥാവേള പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു.

പിരീഡ് രണ്ട്, മൂന്ന്

പ്രവർത്തനം : അമ്മക്കിളിയുടെ സങ്കടം (എഴുത്തനുഭവം വായനാനുഭവം )

പഠനലക്ഷ്യങ്ങൾ:

  1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന ,ആലേഖന ക്രമം) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു

  2. പരിചിത അക്ഷരങ്ങൾ ഉള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

  3. ആശയ വ്യക്തിതയോടെയും ഉച്ചാരണ വ്യക്തതയോടെയും ഉചിതമായ ശബ്ദ വ്യതിയാനത്തോടെയും ഭാവാത്മകമായും വായിക്കുന്നു.

സമയം : 1 മണിക്കൂർ

പ്രക്രിയാ വിശദാംശങ്ങൾ

കുഞ്ഞിക്കിളിയുടെ കൂട് താഴേക്ക് വീഴുന്നത് കണ്ട് തത്തമ്മ ഉറക്കെ കരഞ്ഞു. തത്തമ്മയുടെ കരച്ചിൽ അല്ലേ കേൾക്കുന്നത്? വല്ല അപകടവും? തീറ്റ തേടുകയായിരുന്ന അമ്മക്കിളി പറന്നു വന്നു. അവൾ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി! .

എന്താണാ കാഴ്ച്ച? (കുട്ടികളുടെ പ്രതികരണം) തന്റെ കൂട് മണ്ണിൽ വീണു തകർന്നു കിടക്കുന്നു. കുഞ്ഞിക്കിളിയെ കാണാനില്ലല്ലോ അവൾ ഉറക്കെ വിളിച്ചു.

എങ്ങനെയായിരിക്കും വിളിച്ചിട്ടുണ്ടാവുക?

തനിച്ചെഴുത്ത്

ടെസ്റ്റ് ബുക്കിലെ പേജ് 40 ലെ സംഭാഷണം എഴുതാനുള്ള ഭാഗം കുട്ടികൾ പൂരിപ്പിക്കുന്നു.

കുഞ്ഞിക്കിളീ

കുഞ്ഞിക്കിളീ

സന്നദ്ധയെഴുത്ത്

ഏത് പഠനക്കൂട്ടത്തില്‍ നിന്നുള്ളവര്‍ വന്ന് കുഞ്ഞിക്കിളീ എന്ന് എഴുതും?

എഴുതിയപ്പോള്‍ ഇ, ഈ എന്നിവയുടെ ചിഹ്നം ശരിയായി ചേര്‍ത്തിട്ടുണ്ടോ എന്ന് വിലയിരുത്താന്‍ ആവശ്യപ്പെടുന്നു. ഒരാളെ വിളിക്കുമ്പോള്‍ നീട്ടിയാണ് പറയേണ്ടത്?

ഉദാഹരണം -

  • കുരവീ, ശ്രുതീ, മോളേ, മോനേ, അമ്മേ, അച്ഛാ.....

  • കാക്കേ കാക്കേ കൂടെവിടെ?

  • വാ കുരൂവീ വരു കരുവീ

  • പ്രാവേ പ്രാവേ പോകരുതേ

ടീച്ചറെഴുത്ത്

കുഞ്ഞിക്കിളീ കുഞ്ഞിക്കിളീ എന്നെഴുതിയത് കുട്ടികള്‍ താരതമ്യം ചെയ്ത് അവരവര്‍ എഴുതിയത് ശരിയാണെങ്കില്‍ ശരിയടയാളം നല്‍കുന്നു. മെച്ചപ്പെടുത്തേണ്ടവര്‍ക്ക് തെളിവെടുത്ത് മെച്ചപ്പെടുത്താം.

പൂരിപ്പിക്കാമോ?

പാഠപുസ്തകം പേജ് 41 ല്‍ പൂരിപ്പിക്കാമോ എന്ന പ്രവര്‍ത്തനം നോക്കുന്നു. അവിടെ എഴുതിയ വരി ആര്‍ക്ക് വായിക്കാം?

കുഞ്ഞിച്ചിറകുകള്‍ വീശി വീശി അതാ

ബാക്കി എന്താകുംഠ അമ്മക്കിളി കണ്ടതാരെയാണ്? കുഞ്ഞിക്കിളി എന്ത് ചെയ്യുകയാണ്?

കുഞ്ഞിച്ചിറകുകള്‍ വീശി വീശി അതാ

കുഞ്ഞിക്കിളി പറന്നുവരുന്നു

തനിച്ചെഴുത്ത്

പാഠപുസ്തകത്തിലെ രണ്ടാം വരി പൂരിപ്പിച്ചെഴുതുന്നു.

പഠനക്കൂട്ടത്തില്‍ പരസ്പരം പരിശോധിക്കല്‍. സഹായിച്ച് മെച്ചപ്പെടുത്തല്‍.

ടീച്ചറുടെ പിന്തുണ നടത്തം

ശരിയായി എഴുതിയ എല്ലാവര്‍ക്കും ശരിയടയാളം നല്‍കുന്നു.

കൂടുതല്‍ പിന്തുണ വേണ്ടവരെ ക്ഷണിച്ച് ബോര്‍ഡില്‍ ആ വാക്യം എഴുതിക്കുന്നു

വിലയിരുത്തല്‍ പ്രവര്‍ത്തനം

പ്രവര്‍ത്തനപുസ്തകം പൂരിപ്പിച്ചെഴുതണം (പേജ് 37). സാവധാനം ഓരോ വാക്യവും പറയണം. ഉച്ചാരണത്തില്‍ ശ്രദ്ധിക്കണം. (അമ്മക്കിളി, കുഞ്ഞിക്കിളി എന്നിവ പറയുമ്പോള്‍ ക്ക ഉച്ചാരണത്തിലും ബോധ്യപ്പെടണം)

മുകളിലത്തെ നാല് വരികളില്‍ എഴുതേണ്ടത്

  1. അമ്മക്കിളി പറന്നുവന്നു

  2. കുഞ്ഞിക്കിളി എവിടെ?

  3. കുഞ്ഞിക്കിളീ

  4. കുഞ്ഞിക്കിളീ

താഴത്തെ അഞ്ച് വരികളില്‍ എഴുതേണ്ടത്

  1. അതാ കുഞ്ഞിച്ചിറകുകള്‍

  2. വീശി വീശി കുഞ്ഞിക്കിളി

  3. പറന്നു വരുന്നു

  4. അമ്മക്കിളിക്ക് സന്തോഷമായി

  5. അണ്ണാനും സന്തോഷമായി

എല്ലാവരും എഴുതിയ ശേഷം പഠനക്കൂട്ടമായി ഇരിക്കണം.

ടീച്ചര്‍ ഓരോ വാക്യമായി ബോര്‍ഡില്‍ എഴുതും. ആദ്യം അവരവര്‍ പരിശോധിച്ച് ശരിയാണെങ്കില്‍ ശരി ഇടണം. പഠനക്കൂട്ടം പരസ്പരം പരിശോധിച്ച് ശരിയിടണം. തെറ്റിപ്പോയവര്‍ ആ വാക്കിന് വട്ടമിട്ട ശേഷം ശരിയായ രീതിയില്‍ അതിന് മുകളിലായി എഴുതണം. ഓരോ വാക്യവും എല്ലാവരും ശരിയാക്കിയ ശേഷമേ അടുത്ത വാക്യം ടീച്ചര്‍ ബോര്‍ഡില്‍ എഴുതാവൂ.

വായന മത്സരം

  • പഠനക്കൂട്ടങ്ങള്‍ തമ്മിലാണ് മത്സരം

  • ഒരു പഠനക്കൂട്ടം പാഠപുസ്തകത്തിലെ ഒരു വരി വായിച്ച ശേഷം അടുത്ത പഠനക്കൂട്ടത്തെ ചൂണ്ടും. ആ പഠനക്കൂട്ടമാണ് അടുത്ത വരി വായിക്കേണ്ടത്. എല്ലാവരും ഒന്നിച്ച് വായിച്ചാല്‍ മതി. തുടര്‍ന്ന് അടുത്ത പഠനക്കൂട്ടം.

  • പാഠപുസ്തകം പേജ് 40, 41 പ്രവര്‍ത്തനപുസ്തകം 36,37എന്നിവയിലെ വാക്യങ്ങളാണ് വായിക്കേണ്ടത്.

ചങ്ങലവായന

  • പ്രവര്‍ത്തനപുസ്തകം പേജ് 34മുതല്‍ പേജ് 37 വരെ ചഠനക്കൂട്ടങ്ങള്‍ ചങ്ങലവായന നടത്തുന്നു. എല്ലാവരും വായിച്ചുവെന്ന് ഉറപ്പ് വരുത്തുന്നു. സഹായം വേണ്ടവര്‍ക്ക് സഹായം അതത് പഠനക്കൂട്ടം തന്നെ നല്‍കണം.

വിലയിരുത്തൽ

  • പരിചിതാക്ഷരങ്ങളുള്ള വാക്കുകളും വാക്യങ്ങളും കുട്ടികൾക്ക് സ്വന്തമായി എഴുതാനും വായിക്കാനും കഴിയുന്നുണ്ടോ ?

  • ടെസ്റ്റ് ബുക്കിലെ പ്രവർത്തനം ആർക്കെല്ലാം സ്വതന്ത്ര്യമായി വായിച്ച് പൂരിപ്പിക്കാൻ സാധിച്ചു.

  • ലേഖന പ്രക്രിയയിൽ നേരിട്ട പ്രയാസങ്ങൾ എന്തെല്ലാം ? എന്തെല്ലാം പരിഹാര മാർഗങ്ങൾ

എഡിറ്റിംഗ്

കൂട്ടബോര്‍ഡെഴുത്ത്, ക്ലാസില്‍ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒറ്റയ്കും കൂട്ടായും രചനകള്‍ വിശകലനം ചെയ്ത് രചനകളിലെ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തല്‍.

പിരീഡ് നാല്

പ്രവർത്തനം: മണ്ണിലും മരത്തിലും ( പരിസര പഠനം)

പഠന ലക്ഷ്യങ്ങൾ:

  • ജീവികളുടെ വാസസ്ഥലങ്ങളുടെ പട്ടിക അപഗ്രഥിച്ച് വാസസ്ഥലങ്ങൾക്ക് വൈവിധ്യം ഉണ്ടെന്ന് നിഗമനം രൂപീകരിക്കുന്നു

സമയം : 45 മിനിറ്റ്

പ്രക്രിയാ വിശദാംശങ്ങൾ

പറന്നുയർന്ന കുഞ്ഞിക്കിളി അപ്പോഴാണ് ആ വലിയ മരം കണ്ടത്. എന്ത് വലിയ മരം! ഇതിൽ എന്റെ കൂട് പോലെ വേറേയും കൂടുകൾ ഉണ്ടല്ലോ?! ആരുടേതെല്ലാമാണ് ആ കൂടുകൾ ?

പാഠഭാഗത്തെ പേജ് നമ്പർ 42 – 43 ലെ ചിത്രം നിരീക്ഷിക്കുന്നു.

പൂരിപ്പിക്കാമോ

  • ചിത്രം നോക്കി മണ്ണിലും മരത്തിലും താമസിക്കുന്ന ജീവികളുടെ പേരുകൾ എഴുതുന്നു.

  • പട്ടിക പൂർത്തിയാക്കുന്നു. കുട്ടികള്‍ സ്വന്തമായി എഴുതാനറിയാവുന്നത് എഴുതട്ടെ.

  • പിന്നീട് പഠനക്കൂട്ടത്തില്‍ പങ്കിട്ട് വിപുലീകരിക്കണം. അപ്പോള്‍ എഴുതിയതില്‍ അക്ഷരത്തെറ്റുള്ളവരെ സഹായിച്ച് മെച്ചപ്പെടുത്തണം

  • ഓരോ പഠനക്കൂട്ടവും എഴുതിയത് ബോര്‍ഡില്‍ ക്രോഡീകരിക്കണം.

ഇനം

രണ്ട് കാലുകള്‍ ഉള്ളവ

നാല് കാലുകള്‍ ഉള്ളവ

ആറ് കാലുള്ളവ

മറ്റിനങ്ങള്‍

മരത്തിൽ താമസിക്കുന്നവർ

കാക്ക

തത്ത

പരുന്ത്

.................

................

....................

അണ്ണാന്‍

.......................

.............

..................

തേനീച്ച

ഉറുമ്പുകൾ (ഉ പരിചയപ്പെടുകയാണ് ഘടന വ്യക്തമാക്കണം)


മണ്ണിൽ താമസിക്കുന്നവർ

താറാവ്

കോഴി

.....................

.........................

എലി





പട്ടികയിലെ രേഖപ്പെടുത്തൽ നോട്ടുബുക്കിലേക്ക് ( ഇനം തിരിച്ച് ചോദിക്കണം. വിശകലനചിന്തയ്ക് സഹായകമാണ്. )

  • എല്ലാ ജീവികളുടെയും കൂടുകൾ ഒരുപോലെയാണോ ?

  • മരത്തിനടിയിൽ / മണ്ണിനടിയിൽ താമസിക്കുന്ന എത്ര ജീവികളെ നിങ്ങൾ കണ്ടിട്ടുണ്ട് ? പ്രതികരണം പറയാമോ ?

വിലയിരുത്തൽ

  • മണ്ണിലും മരത്തിലും വസിക്കുന്ന ജീവികളെ കുറിച്ചുള്ള ധാരണ എത്രപേർക്ക് കിട്ടി?

  • പട്ടിക നോക്കി എന്തെല്ലാം കാര്യങ്ങൾ കുട്ടികൾക്ക് കണ്ടെത്താൻ കഴിയും?

  • കൂടുകൾ വ്യത്യസ്തമാണ് എന്ന ആശയം കുട്ടികൾക്ക് എത്തിക്കാൻ ഈ പ്രവർത്തനം സഹായകമായോ ?

പിരീഡ് അഞ്ച്

പ്രവർത്തനം: വായിക്കാം കണ്ടെത്താം

പഠന ലക്ഷ്യങ്ങൾ

  • പരിചിത അക്ഷരങ്ങൾ ഉള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.

സമയം: 20 മിനിറ്റ്

പ്രക്രിയാ വിശദാംശങ്ങൾ

വായിക്കാം കണ്ടെത്താം.

  • തനിയെ വായിച്ച് വരികളിലെ ആശയമുള്ള ജീവികളുടെ നേരെ ശരി അടയാളം നല്‍കണം.

കൊത്തിക്കൊത്തി മരത്തിന്നുള്ളില്‍

മുറി പണിയുന്നു മരംകൊത്തി

മണ്ണ് തുരന്ന് മാളം പണിയും

എലിയും മുയലും ഉറുമ്പുകളും

  • ശരി അടയാളമിട്ടത് പഠനക്കൂട്ടത്തില്‍ പരിശോധിക്കല്‍. ഓരോ വരിയും ഒരാള്‍ സാവധാനം ഉച്ചത്തില്‍ വായിക്കുകയും അതിലേതെല്ലാം ജീവികളെക്കുറിച്ച് പറയുന്നുവോ ആ വാക്കിന് അടിയില്‍ വരയിടുകയും ആ ജിവിയുടെ ചിത്രത്തിന് നേരെ ശരി അടയാളമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയുമാണ് വേണ്ടത്.

  • ചിത്രം നോക്കി കൂട്ടിച്ചേര്‍ക്കാമോ?

മണ്ണ് തുരന്ന് മാളം പണിയും

........ ............. ............

വിലയിരുത്തൽ

  • പാഠപുസ്തകത്തിലെ ഭാഗം തനിയെ വായിക്കാൻ കഴിഞ്ഞവർ

  • സഹായത്തോടെ വായിച്ചവർ ( ചില അക്ഷരങ്ങളും വാക്കുകളും)

  • ചേർത്തു വായിക്കാൻ പ്രയാസപ്പെട്ടവർ.

No comments: