യൂണിറ്റ് ആറ്
ക്ലാസ്: ഒന്ന്
യൂണിറ്റ്: 6
ടീച്ചറുടെ പേര്: റ്റിന്റു,
ഗവ.
ജെ
ബി.
എസ്.
മംഗലം
ചെങ്ങന്നൂർ
ആലപ്പുഴ
കുട്ടികളുടെ എണ്ണം:.......
ഹാജരായവർ: .......
തീയതി: ..…../ 2025
പിരീഡ് ഒന്ന് |
പഠനലക്ഷ്യങ്ങൾ:
കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം – 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാർട്ടും ചിഹ്നബോധ്യച്ചാർട്ടും
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ ( 10 മിനുട്ട്)
തനിയെ എഴുതിയവർക്ക് അവസരം ( വീഡിയോ)
സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാൻ കഴിയുന്നവർക്ക് അവസരം
ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാൻ അവസരം ( സംയുക്തവായന)
ഡയറിയില്‍ നിന്നും അഭിനയത്തിലേക്ക്
മറ്റൊരു സ്കൂളിലെ അദിതി എന്ന ഒന്നാം ക്ലാസുകാരി എഴുതിയ ഡയറി നിങ്ങള്‍ക്ക് വായിക്കാമോ? ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാൻ അവസരം. അക്ഷരബോധ്യച്ചാർട്ടിലൂടെ കൂടുതൽ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു.
ഇന്ന് മുറ്റത്തെ വലിയ മരം മുറിച്ചു
ഇപ്പോള്‍ മുറ്റത്ത് നല്ല വെയില്‍ ആണ്.
പകരം രണ്ട് തൈകള്‍ നടാമെന്ന് അമ്മ പറഞ്ഞു.
നിര്‍ദേശിക്കുന്നവര്‍ വായിക്കുന്നു
മരം മുറിക്കുന്നതും വെയില്‍ വരുന്നതും തൈ നടുന്നതും അഭിനയിക്കാമോ?
സന്നദ്ധതയുള്ളവര്‍ അഭിനയിക്കുന്നു.
വായന ( കൂടുതല്‍ പിന്തുണ വേണ്ടവര്‍)
തൈ എന്ന അക്ഷരം വരുന്ന വാക്ക് .......ആര്യൻ. വായിക്കുക.
റ്റ വരുന്ന വാക്കുകൾക്ക് അടിയിൽ വരയ്ക്കുക. (അൽമ.)
പ്പോ എന്ന അക്ഷരം വരുന്ന വാക്ക് എവിടെല്ലാം ഉണ്ട്? ധ്യാൻ വായിക്കുക
ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികള്‍ വായനപാഠങ്ങളാക്കൽ.
കുട്ടിടീച്ചറുടെ പ്രവര്‍ത്തനം വിലയിരുത്തല്‍
ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.
വായനപാഠം വായിക്കൽ 5 മിനുട്ട്
കഴിഞ്ഞ ദിവസം നൽകിയ വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ
ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ.
വായനക്കൂടാരത്തിലെ പുസ്തകവായന ( 15 മിനുട്ട്)
ആഹാരം എന്ന തീമുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, മുൻകൂട്ടി ലഭിച്ച കുട്ടിക്കഥ ക്ലാസ്സിൽ വായിക്കുന്നു.
പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു.
പിരീഡ് രണ്ട് |
പ്രവർത്തനത്തിന്റെ പേര് : മധുരമുള്ള കാര്യം ( സചിത്രപുസ്തകം പേജ് 43)
പഠനലക്ഷ്യങ്ങൾ :
മലയാളം ലിപികൾ അംഗീകൃത രീതിയിൽ ( അക്ഷരങ്ങളുടെ വലിപ്പം ,ആലേഖനക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു .
സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് നിറം നൽകുന്നു
പ്രതീക്ഷിത സമയം: 30 മിനിട്ട്
ഊന്നൽ നൽകുന്ന ചിഹ്നം - യ യുടെ ചിഹ്നം
പ്രക്രിയാവിശദാംശങ്ങൾ
കണ്ടെത്താം നിറം കൊടുക്കാം
പെട്ടെന്നാണ് തന്നെ ആരോ നീട്ടി വിളിക്കുന്നത് ഷൈനി കേട്ടത്. എങ്ങനെയാ വിളിച്ചത്? സചിത്ര പ്രവർത്തന പുസ്തകം പേജ് 43 വായിച്ച് കണ്ടെത്തുന്നു.
ഷൈനീ
ഷൈനീ
സന്നദ്ധവായന. ഒരാൾ ഉറക്കെ വായിക്കുന്നു. മറ്റുള്ളവർ ശരിയാണോ എന്ന് പറയുന്നു. വ്യത്യാസമുണ്ടെങ്കിൽ വീണ്ടും വായിക്കാൻ അവസരം നൽകുന്നു. വ്യത്യാസം എന്താണെന്നു പറയുന്നു. അത് ആരായിരുന്നെന്നോ?
കണ്ടെത്തിയവർ നിറം കൊടുക്കൂ. കോഴിക്കും ഷൈനിക്കും നിറം കൊടുക്കണേ.
കോഴിയുടെ വിളി കേട്ട് ഷൈനി ചോദിച്ചു
എന്താ കാര്യം?
ടീച്ചറുടെ ചാർട്ടെഴുത്ത്.
…………….. കാര്യം
ബോർഡെഴുത്ത്.
………...കാര്യം എന്നും ര്യ എന്നും ഘടന പറഞ്ഞെഴുതുന്നു. താഴെ നിന്ന് അല്പം വളഞ്ഞ് മുകളിലേക്ക്.
തനിച്ചെഴുത്ത്, തെളിവെടുത്തെഴുത്ത്
സചിത്ര പ്രവർത്തന പുസ്തകത്തിൽ എന്താ കാര്യം എന്ന് പൂർണ്ണമായി എഴുതണം.
പിന്തുണാ നടത്തം. അംഗീകാരം നൽകൽ,
ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തിയെഴുത്ത്.
അംഗീകാരം നൽകൽ..
പാഠരൂപീകരണം
അപ്പോൾ കോഴി എന്തോ പറഞ്ഞു. കോഴി എങ്ങനെയാ പറഞ്ഞതെന്ന് വായിക്കാമോ?
കൊക്കക്കോ കോ
സന്നദ്ധ വായന.
പ്രയാസം ഉള്ളവർക്ക് സഹായം നൽകി സംയുക്ത വായന നടത്തണം.
അംഗീകരിക്കൽ.
പാലപ്പം കണ്ട കോഴി എന്തായിരിക്കും ചോദിച്ചത്?
എനിക്ക് ഇല്ലേ?
തനിച്ചെഴുത്ത്
സാവധാനം പറയണം. എല്ലാവരും എഴുതുന്നു.
സന്നദ്ധയെഴുത്ത്.
അംഗീകാരം.പിന്തുണ നൽകൽ,
മുൻപാഠങ്ങളിലെ സഹായ സൂചനകൾ നൽകൽ
ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തിയെഴുത്ത്. അംഗീകാരം നൽകൽ.
പാഠരൂപീകരണം
ഷൈനി എന്താ മറുപടി പറഞ്ഞതെന്ന് കണ്ടെത്താമോ? കണ്ടെത്തിയവര്‍ കൈ പൊക്കൂ
ഇല്ല
സന്നദ്ധവായന. അംഗീകാരം നൽകൽ.
അത് കേട്ടപ്പോൾ കോഴിക്ക് വിഷമമായി. അപ്പോൾ കോഴി പറഞ്ഞതെന്താവും? കണ്ടെത്തി വായിക്കൂ.
ഒരു ചെറിയ കഷണം മതി
മധുരവും തരണേ
സന്നദ്ധ വായന. ഓരോ പഠനക്കൂട്ടത്തില്‍ നിന്നും പ്രതിനിധികള്‍. പ്രയാസം നേരിടുന്നവർക്ക് മുൻപാഠങ്ങളുമായി പൊരുതപ്പെടുത്തി സംയുക്ത വായന നടത്തുന്നു. അംഗീകാരം നൽകുന്നു.
ഇത് കേട്ടപ്പോൾ ഷൈനി എന്ത് ചെയ്തു? ഷൈനി പാലപ്പക്കഷണം കോഴിയുടെ നേരെ നീട്ടി എന്നിട്ട് എന്ത് പറഞ്ഞുകാണും? ( സ്വതന്ത്ര പ്രതികരണങ്ങൾ )
കാക്കയ്ക്കും കോഴിക്കും പാലപ്പം കിട്ടിയപ്പോൾ അവർക്ക് എന്ത് തോന്നിക്കാണും?
സ്വതന്ത്ര പ്രതികരണം
പേജ് 43 ലെ അവസാനവാക്യം പൂരിപ്പിച്ചെഴുതുന്നു.
കാക്കയ്ക്കും സന്തോഷമായി
കോഴിയും സന്തോഷിച്ചു
തനിച്ചെഴുത്ത്
ഓരോ വാക്കായി സാവധാനം പറയുന്നു. ഓരോ വാക്യവും എഴുതിക്കഴിഞ്ഞാല്‍ സന്നദ്ധയെഴുത്ത്. അംഗീകാരം നൽകൽ . തെളിവെടുത്തെഴുത്ത്. പിന്തുണാ നടത്തം. അംഗീകാരം. സഹായ സൂചന നൽകൽ, ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തിയെഴുത്ത്, അംഗീകാരം നൽകൽ
പ്രതീക്ഷിത ഉല്പന്നം : സചിത്ര പുസ്തകത്തിലെ രേഖപ്പെടുത്തൽ
വിലയിരുത്തൽ:
തനിയെ എഴുതാന്‍ എത്ര പേര്‍ക്ക് കഴിഞ്ഞു?
പൊരുത്തപ്പെടുത്തി തനിയെ തിരുത്താന്‍ കഴിഞ്ഞവരെത്ര?
തനിയെ വായിക്കാന്‍ കഴിഞ്ഞവരെത്ര?
പിരീഡ് മൂന്ന് |
പ്രവർത്തനത്തിന്റെ പേര് : മധുരമുള്ള കാര്യം (വായന) ( സചിത്രപുസ്തകം പേജ് 43)
പഠനലക്ഷ്യങ്ങൾ :
പരിചിതാക്ഷരങ്ങളുള്ള ലഘു വാക്യങ്ങൾ, പദങ്ങൾ, എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
പ്രതീക്ഷിതസമയം : 30 മിനിട്ട്
കരുതേണ്ട സാമഗ്രികൾ : പ്രവർത്തനപുസ്തകം പേജ് 43 ലെ വരികൾ (രൂപീകരിച്ച പാഠങ്ങൾ എഴുതിയ ചാർട്ട് )കടലാസ്സുവടി .
പ്രക്രിയാവിശദാംശങ്ങൾ
പ്രവര്‍ത്തനപുസ്തകം പേജ് 43 ലെ ആറ് വിനിമയങ്ങള്‍.
ഷൈനീ ഷൈനീ
എന്താ കാര്യം
കൊക്കക്കോ കോ
എനിക്ക് ഇല്ലേ?
ഇല്ല
ഒരു ചെറിയ കഷണം മതി, മധുരവും തരണേ.
കാക്കയ്കും സന്തോഷമായി കോഴിയും സന്തോഷിച്ചു.
വാക്യം കണ്ടെത്തൽ വായന
വായനമത്സരം. ടീച്ചര്‍ ആറ് ചോദ്യം ചോദിക്കും അതിന് ഉത്തരം കണ്ടെത്തുന്ന പഠനക്കൂട്ടം എഴുന്നേറ്റ് നില്‍ക്കണം. ഉത്തരം വരുന്ന വാക്യത്തിന് ശരി ഇടണം. എന്നിട്ട് ടീച്ചര്‍ നിര്‍ദേശിക്കുന്ന പഠനക്കൂട്ടം ഉത്തരം പറയണം. അത് ശരിയാണെങ്കില്‍ അവര്‍ക്ക് രണ്ട് പോയന്റ്. ഉത്തരം ശരിയായി അടയാളപ്പെടുത്തിയ എല്ലാ പഠനക്കൂട്ടത്തിനും രണ്ട് പോയന്റ് കിട്ടും.
കോഴി വിളിച്ചപ്പോൾ ഷൈനി മറുപടി പറഞ്ഞ വാക്യം വായിക്കാമോ?
കോഴി എങ്ങനെയാണ് ചോദിച്ചത്?
കോഴി എന്താണ് ചോദിച്ചത് ?
പാലപ്പം തരില്ലെന്ന് ഷൈനി പറഞ്ഞപ്പോൾ കോഴി പറഞ്ഞ മറുപടി വായിക്കാമോ?
ഷൈനി പാലപ്പം കോഴിക്ക് നീട്ടി എന്താണ് പറഞ്ഞത്?
കോഴിക്കും കാക്കയ്ക്കും പാലപ്പം കിട്ടിയപ്പോൾ രണ്ടാൾക്കും എന്ത് തോന്നി?
കൂടുതല്‍ സ്കോര്‍ ലഭിച്ചവരെ അംഗീകരിക്കുന്നു.
ക്രമത്തിൽ വായന
കൂടുതല്‍ പിന്തുണ വേണ്ടവര്‍
ക്രമരഹിത വായന
വാക്ക് കണ്ടെത്തൽ വായന
എങ്ങനെയുള്ള കഷണം മതി എന്നാണ് കോഴി പറഞ്ഞത്?
പിന്നെന്തു കൂടി വേണമെന്നാണ് കോഴി പറഞ്ഞത്?
കഷണം എന്ന വാക്ക് എത്ര തവണ വന്നിട്ടുണ്ട്?
അക്ഷരം കണ്ടെത്തൽ വായന
ല്ല വരുന്ന എത്ര പദങ്ങളുണ്ട്?
ധ വരുന്ന വാക്ക് വായിക്കാമോ?
ചങ്ങലവായന
പഠനക്കൂട്ടങ്ങള്‍
ഭാവാത്മകവായന
പ്രതീക്ഷിത ഉല്പന്നം : കുട്ടികളുടെ വായന.
വിലയിരുത്തൽ:
ധ തിരിച്ചറിഞ്ഞ് വായിക്കാൻ എല്ലാ കുട്ടികൾക്കും കഴിയുന്നുണ്ടോ?
ഭാവത്മകവായന കുഞ്ഞുങ്ങൾക്ക് എങ്ങനെയാണു പിന്തുണ നൽകിയത് ?
ആശയഗ്രഹണ വായന നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതെങ്ങനെ ?
പിരീഡ് നാല് |
പ്രവർത്തനത്തിന്റെ പേര് : ക്ലാസ് എഡിറ്റിങ്
പഠനലക്ഷ്യങ്ങള്‍:
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങങ്ങളിൽ തെളിവെടുത്തെഴുതുന്നതിനും ഒറ്റയ്ക്കും കൂട്ടിയും മുതിർന്നവരുടെ സഹായത്തോടെയും രചനകൾ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു
പ്രതീക്ഷിതസമയം: 30 മിനിട്ട്
കരുതേണ്ട സാമഗ്രികള്‍: മുറിച്ചോക്കുകൾ, ബ്ലാക്ക് ബോർഡ്/പേപ്പർ, മാർക്കർ
പ്രക്രിയാവിശദാംശങ്ങൾ
ഓരോരുത്തരും ഇന്ന് പഠിച്ച ഭാഗത്തെ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ പേരെഴുതി. അതിന് നേരെ സംഭാഷണം എഴുതണം. ( സംഭാഷണ രചനയുടെ പരിശീലനം കൂടിയാണ്)
ഉദാഹരണം കാണിക്കുന്നു
കോഴി: എനിക്ക് ഇല്ലേ?
അതത് പഠനക്കൂട്ടത്തിലെ ലീഡര്‍ക്ക് പ്രവര്‍ത്തനപുസ്തകം നോക്കി വാക്യം വായിച്ച് കേള്‍പ്പിക്കാം. അത് കേട്ടെഴുതിയാല്‍ മതി.
എല്ലാവരും എഴുതിക്കഴിഞ്ഞ് പുസ്തകവുമായി ഒത്തുനോക്കി തിരുത്താന്‍ അവസരം.
ധ യുടെ ഘടന ശരിയായിട്ടുണ്ടോ? യ യുടെ ചിഹ്നം എല്ലാവരും താഴെ നിന്ന് മുകളിലേക്ക് തന്നെയാണോ എഴുതിയത് ?
പ്രതീക്ഷിത ഉല്പന്നം-
കുട്ടികൾ സ്വന്തം രചനകൾ സ്വയം കണ്ടെത്തിയ സൂചകങ്ങൾ അനുസരിച്ച് എഡിറ്റ് ചെയ്യുന്ന വീഡിയോ
വിലയിരുത്തൽ :
എല്ലാ കുട്ടികളും നിശ്ചിത സമയത്തിനുള്ളിൽ ബോർഡെഴുത്തു പൂർത്തിയാക്കാൻ എന്ത് ക്രമീകരണമാണ് നടത്തിയത് ?
സംഭാഷണ രീതിയിലുള്ള എഴുത്ത് എല്ലാവരും മനസ്സിലാക്കിയോ?
സൂചകങ്ങൾക്കനുസരിച്ചു പ്രശ്നപരിഹരണം നടത്താൻ എത്ര കുട്ടികൾക്ക് കഴിയുന്നുണ്ട്?
പിരീഡ് അഞ്ച് |
പ്രവർത്തനത്തിന്റെ പേര് : റീഡേഴ്സ് തിയറ്റർ
പഠനലക്ഷ്യങ്ങൾ :
വിവിധ വസ്തുക്കൾ, അവസ്ഥകൾ, ജീവജാലങ്ങൾ സന്ദർഭങ്ങൾ എന്നിവ തീയേറ്റർ ഗെയിമുകളിലൂടെ കൂട്ടായി നിസ്സങ്കോചം സദസ്സിന് മുമ്പാകെ അവതരിപ്പിക്കുന്നു.
പരിചിതാക്ഷരങ്ങളുള്ള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
പ്രതീക്ഷിതസമയം: 30മിനിറ്റ്
കരുതേണ്ട സാമഗ്രികൾ: കഥാപാത്രങ്ങളുടെ ചിത്രത്തൊപ്പികൾ.
പ്രക്രിയാവിശദാംശങ്ങൾ
ഇതുവരെ പരിചയപ്പെട്ട കഥാഭാഗത്തിലെ കഥാപാത്രങ്ങൾ ആരെല്ലാം?
ഷൈനി
ഉറുമ്പ്
കോഴി
കാക്ക
അഞ്ചു പേരുവീതമുള്ള ഗ്രൂപ്പുകളാക്കുന്നു. കുട്ടികൾ റോളുകൾ വീതിച്ചെടുക്കുന്നു. ഒരാൾ അവതാരക.
അവരുടെ സംഭാഷണഭാഗം എന്താണെന്ന് പുസ്തകം നോക്കി കണ്ടെത്തുന്നു.
ഗ്രൂപ്പുകൾക്ക് ആവശ്യമെങ്കിൽ സൂചന നൽകണം.
ഷൈനിക്ക് എല്ലാ ജീവികളും വരുമ്പോഴൊക്കെ സംഭാഷണമുണ്ട്. ഷൈനിയായി വായിക്കുന്ന ആള്‍ അത് പെൻസിൽ വെച്ച് അടയാളപ്പെടുത്തണം. സംഭാഷണത്തിന്റെ ഇടതുവശത്ത് ടിക്ക് ഇടണം. ഷൈനിയായി അവതരണം നടത്തുന്ന ആള്‍ കസേരയിൽ ഇരിക്കുന്ന രീതിയിലാകാം.
ഉറുമ്പിന്റെ റോൾ വായിക്കുന്ന ആൾ പേജ് നമ്പർ 42 ല്‍ പറയേണ്ട നിശ്ചിത ഭാഗം (എഴുതിയതും അച്ചടിച്ചതും) അടയാളപ്പെടുത്തണം.
ഇങ്ങനെ മറ്റുള്ളവരും അടയാളപ്പെടുത്തൽ നടത്തണം. പരസ്പരം സഹായിക്കണം.
ഓരോ അംഗവും വായിക്കേണ്ട ഭാഗങ്ങളുടെ ക്രമം തീരുമാനിക്കുന്നു. ഭവാത്മകമായി വായിക്കാൻ പരിശീലനം നടത്തുന്നു. ഗ്രൂപ്പ് പ്രവർത്തനം ടീച്ചർ മോണിറ്റർ ചെയ്യുന്നു.
അഞ്ചുപേരുടെ എത്ര ഗ്രൂപ്പുകളുണ്ടോ അത്രയും അവതരണം നടക്കണം.
അവതരണം അടുത്ത ദിവസം നടത്താവുന്നതാണ്.
ഘട്ടം 1- ഉറുമ്പും ഷൈനിയും ( എല്ലാ ഗ്രൂപ്പുകളുടെയും അവതരണ ശേഷം വിലയിരുത്തൽ നടത്തണം. പരസ്പരം വിലയിരുത്തി പറയട്ടെ. അടുത്ത തവണ അവതരിപ്പിക്കുമ്പോൾ ഏതെല്ലാം കാര്യങ്ങൾ മെച്ചപ്പെടുത്തണം? )
ഘട്ടം 2- കാക്കയും ഷൈനിയും (ഇത് അടുത്ത ദിവസം അവതരിപ്പിച്ചാലും മതി. തുടർന്നുള്ള ഘട്ടങ്ങളും ഓരോരോ ദിവസം അവതരിപ്പിക്കാൻ ചുമതലപ്പെടുത്തണം. ഒഴിവ് വേളകളിൽ റിഹേഴ്സൽ ആകാം.)
ഓരോ ഘട്ടവും കഴിയുമ്പോൾ ടീച്ചർ ഭാവാത്മകമായി അവതരിപ്പിക്കണം.
(ഏകാംഗാഭിനയ രീതി- ഭാവം, ശബ്ദവ്യതിയാനം, സ്ഥാനപരിഗണന)
പ്രതീക്ഷിത ഉല്പന്നം:
കുട്ടികൾ റീഡേഴ്സ് തിയറ്റർ അവതരിപ്പിക്കുന്ന വീഡിയോ.
വിലയിരുത്തൽ:
എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നോ?
സഹവർത്തിത വായന പ്രയോജനം ചെയ്തുവോ?
എല്ലാ കുട്ടികൾക്കും ഭാവാത്മകമായി വായിക്കാൻ കഴിഞ്ഞോ?
വായനപാഠം
സംഭാഷണമെഴുത്ത് രീതിക്ക് പ്രാധാന്യം നല്‍കുന്നത്. യ, റ എന്നിവയുടെ ചിഹ്നപരിഗണന.
മാമ്പഴം ആരാണ് തിന്നത്? തനിയെ വായിച്ച് ഉത്തരം കണ്ടെത്തൂ. എഴുതൂ.

No comments:
Post a Comment