ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, September 15, 2010

വായനയുടെ പച്ച.



സമയം ഒമ്പതര. രാവിലെ സ്കൂള്‍ ഉഷാറായി.കുട്ടികള്‍ പുസ്തക ചങ്ങാത്തം കൂടി. മരചോട്ടിലും ചാര് ബഞ്ചിലും ക്ലാസ് മുറിയിലും വായന .ചിലര്‍ ഉച്ചത്തില്‍ ,ചിലര്‍ മൌനമായി. ചിലര്‍ക്ക് സഹായം വേണം. അടുത്ത ആള്‍ കൂട്ട്.എല്ലാ ക്ലാസ്സുകാരും വായനയിലാണ്. വായന ഒരു സംകാരമാക്കിയ സ്കൂള്‍. പച്ച സ്കൂള്‍ (തിരുവനന്തപുരം)
  • വായന എല്ലാ ദിവസവും.
  • ഒന്നാം ക്ലാസ് മുതലുള്ളവര്‍ വായനയില്‍.
  • എല്ലാവര്‍ക്കും എന്നുംവായിക്കാന്‍ പുസ്തകങ്ങള്‍.





  • വായിച്ചാല്‍ പോര പുസ്തകകുറിപ്പ് എഴുതണം .
  • കുറിപ്പെഴുതിയാല്‍ അത് ചര്‍ച്ച ചെയ്യാന്‍ ഉപയോഗിക്കും.
  • ഉച്ച നേരം പുസ്തക ചര്‍ച്ച.
  • അതും എല്ലാ ക്ലാസ്സിലും.
  • അധ്യക്ഷത വഹിക്കുന്നത്കുട്ടികള്‍.
  • പുസ്തകത്തെ പരിചയപ്പെടുത്തും.
  • പിന്നെ കൂട്ടുകാരുടെ പ്രതികരണങ്ങള്‍.
  • മറുപടി.
  • പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്കും.
പുസ്തക പോലിസ് ഉണ്ട്.പുസ്തകം കുട്ടികള്‍ കേടു കൂടാതെ സൂക്ഷിക്കുന്നുണ്ടോ എന്ന് നോക്കാന്‍.
പുസ്തക ക്ലിനിക് ഉണ്ട്. ഡോക്ടര്‍മാര്‍ കുട്ടികള്‍. രോഗികള്‍ പുസ്തകങ്ങള്‍.അവിടെ ചെറിയ ഓപ്പറേഷനും തുന്നിക്കെട്ടലും. പ്ലാസ്ടര്‍ ഒട്ടിക്കലും...പുസ്തകും പഴയപോലെ കുട്ടികളിലേക്ക് .
മഴവില്ല്
വായിക്കുമ്പോള്‍ ഭാവന ഉണരും .അതൊക്കെ മഴവില്ലില്‍ .ഇരുപതു ലക്കം പിന്നിട്ടു ഈ ഇന്‍ ലാന്റ് മാസിക. ക്ലാസ് മാസികയില്‍ നിന്നാണ് മഴവില്ലിലേക്ക് വരവ്. മഴവില്ലില്‍ നിന്നും കേരളത്തിലെ ബാലമാസികകളിലേക്ക്. യുരീക്കയിലും തളിരിലും മറ്റു ബാലമാസികകളിലും എഴുതുന്നവരാണ് ഇവിടുത്തെ കുട്ടികള്‍.
ചോക്ക് പൊടിയില്‍ (മാതൃഭൂമി) പച്ച സ്കൂളിലെ ദീപാ റാണി ടീച്ചര്‍ വായന എങ്ങനെ അപ്പുവിനെ മാറ്റി എന്നെഴുതിയിരുന്നു. അത് മറ്റൊരു പ്രസിദ്ധീകരണം പുന പ്രസിദ്ധീകരിച്ചു വായനയുടെ ശക്തി എന്ന പേരില്‍.
വായന പ്രോത്സാഹിപ്പിക്കാന്‍ ചെലവില്ല. കുട്ടികള്‍ സ്കൂളില്‍ ഉള്ളിടത്തോളം വായനയുടെയും ലോകത്തായിരിക്കും എന്ന് ഉറപ്പു തരുന്ന സ്കൂള്‍.ഇവെടെയാണ് ശരിക്കും വായനക്കൂട്ടം. ഈ സ്കൂള്‍ വായന മാധ്യമ ശ്രദ്ധ പിടിച്ചെടുത്തു മുന്നേറുന്നു
പേര് പോലെ പച്ച
ഹരിതാഭമായ മനസ്സുള്ള അധ്യാപകര്‍.
വായനയുടെ പച്ചപ്പ്‌ ഏതു സ്കൂളിലും സാധ്യമാണ്.

വായന തുടരും



.

2 comments:

BRC Edapal said...

മനോഹരമായ, അനുകരണീയമായ മാതൃക. ഈ ഹരിത മനസ്സ് വാടാതെ സൂക്ഷിച്ചാല്‍ വായനയുടെ പച്ച എന്നും നിലനില്‍ക്കും.

koottayma said...

കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരത്തെ സ്കൂളുകള്‍ സന്ദര്‍ശിച്ച നാരായണന്‍ മാഷ്‌ പറഞ്ചു .പച്ചയിലെ വായന വസന്തത്തെ കുറിച്ച്. ആദ്യം അവര്‍ക്ക് സംശയമുണ്ടായിരുന്നു ഇത് യന്ത്രികമാണോ എന്ന് .രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ വായന കുറിപ്പ് എഴുതുന്നു .കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ .അവര്‍ക്ക് ആവേശമായി .മുന്നാം ക്ലാസ്സില്‍ ചെന്നു. അവിടെ പുസ്തക റിവ്യൂ ...അക്ഷരതെറ്റുകള്‍ വളരെ കുറവ് .നല്ല വായനക്കാര്‍ക്ക് നന്നായി തെറ്റില്ലാതെ എഴുതാന്‍ കഴിയും .കൂളിയാട്ട് യു പി സ്കൂളും വായനയുടെ വസന്തത്തിലെക്കുള്ള കാല്‍വെപ്പ്‌ ആരംഭിക്കും .അനുഭവങ്ങളുടെ പങ്കു വെക്കല്‍ ഏറെ ഗുണകരമാകുന്നു .
.