ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 5, 2011

പൂമാലയില്‍ പുതുമകളോടെ പുതുവര്‍ഷം

പുമാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോല്‍സവം
കൂവക്കണ്ടത്തുനിന്നും മേത്തൊട്ടിയില്‍നിന്നും കുട്ടികളും രക്ഷിതാക്കളും അണിനിരന്ന വര്‍ണശബളമായ റാലിയോടെയാണ് പുമാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചത്.
 • നിശ്ചലദൃശ്യങ്ങള്‍ ,
 • ചെണ്ടമേളം,
 • കോല്‍കളി,
 • കളരിപ്പയറ്റ് തുടങ്ങിയ പരിപാടികള്‍ റാലിയില്‍ ഉണ്ടായി. പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ രാമന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിജി രവികുമാര്‍ അധ്യക്ഷയായി. കളിത്തട്ട് വാര്‍ത്താപത്രികയുടെ പ്രകാശനം പഞ്ചായത്തംഗം മോഹന്‍ദാസ് നിര്‍വഹിച്ചു.
 • കുട്ടികള്‍ക്ക് ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ ഐടി കോ-ഓര്‍ഡിനേറ്റര്‍ ടെയ്സ് നിര്‍വഹിച്ചു.
 • പഠനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്‍ വി വര്‍ക്കി വിതരണം ചെയ്തു.
 • റെയിന്‍ബോ ഫെസ്റ്റില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ജോയി മൈലാടിയും സമ്മാനം നല്‍കി.
 • കെ ആര്‍ രാമചന്ദ്രന്‍ നാടന്‍കലകളെക്കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്തംഗം അജിതാബാബു, ബ്ലോക്ക് മെമ്പര്‍ എം മോനിച്ചന്‍ , ബിന്ദു ദിലീപ്, റോയി തോമസ്, ഷീബാ മുഹമ്മദ്, ശശികുമാര്‍ കിഴക്കേടം, സുശീല ഗോപി, സ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ വി വി ഷാജി എന്നിവര്‍ സംസാരിച്ചു.

 • ഇടുക്കി: പ്രവേശനോല്‍സവത്തിന്റെ അകമ്പടിയോടെ പുതുനാമ്പുകളെ വരവേറ്റ് ജില്ലയിലെവിദ്യാലയങ്ങളുണര്‍ന്നു.
 • പതിവുതെറ്റിക്കാതെ എല്ലാ ജൂണ്‍ ഒന്നിനുമെത്തുന്ന മഴയെ കണ്ടും കൊണ്ടുമറിഞ്ഞാണ് ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും സ്കൂളുകളിലെത്തിയത്.
 • വര്‍ണ്ണബലൂണുകളും ചിത്രപ്പണികള്‍ ചെയ്ത് അലങ്കരിച്ച ക്ലാസ് മുറികളുമൊക്കെയായാണ് കുട്ടികളെ വിദ്യാലയങ്ങള്‍ വരവേറ്റത്.
 • ചില കുട്ടികള്‍ തുടക്കത്തില്‍ ചില്ലറ പിണക്കങ്ങളും ശുണ്ഠിയും കാട്ടിയെങ്കിലും അധ്യാപകരും കൂട്ടുകാരും നല്‍കിയ "മധുര"സ്വീകരണത്തില്‍ മിടുക്കന്മാരായി.
 • പ്രാഥമിക കണക്കുകളനുസരിച്ച് ജില്ലയിലാകെ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെസി ജോസഫ് അറിയിച്ചു.
  വിദൂര മേഖലകളില്‍നിന്നുള്ള വിവരം കിട്ടുമ്പോള്‍ ഇതില്‍ മാറ്റം ഉണ്ടായേക്കാം.
 • ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും മിക്കയിടങ്ങളിലും പ്രവേശനോല്‍സവത്തിന് നേതൃത്വം നല്‍കി.
  സര്‍ക്കാര്‍ ഏറ്റെടുത്ത ശാന്തിഗ്രാം ഗാന്ധിജി സ്കൂളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. 28 വിദ്യാര്‍ത്ഥികള്‍ ഇവിടെ ഒന്നാം ക്ലാസില്‍ പ്രവേശനമെടുത്തു.
  ജില്ലാതല സ്കൂള്‍ പ്രവേശനേത്സവം
  ജില്ലാതല സ്കൂള്‍ പ്രവേശനേത്സവം നടന്ന വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്കൂളിലെ എല്ലാ പുതിയ കൂട്ടുകാര്‍ക്കും
  സ്ലേറ്റും പുസ്തകങ്ങളും തൊപ്പിയും പുത്തന്‍ വര്‍ണ്ണക്കുടകളും നല്‍കിയാണ് അറിവിന്റെ ലോകത്തേക്കാനയിച്ചത്.
  നൂറ് കുട്ടികളാണ് മലയാളം, തമിഴ്, ഇംഗ്ളീഷ് മീഡിയത്തിലായി സ്കൂളില്‍ പ്രവേശനം നേടിയത്. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല പരിപാടികള്‍ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വിജയനാന്ദ് അധ്യക്ഷനായിരുന്നു. പുതിയ കുട്ടികള്‍ക്കുളള ഉപഹാരങ്ങള്‍ അഴുത ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പൈനാടത്തും പഠനോപകരണങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ഏഞ്ചലിന്‍ മേബിളും വിതരണം ചെയ്തു.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് സ്വഗതവും എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം ഐ ഷൈലജ നന്ദിയും പറഞ്ഞു.

No comments: