ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, June 15, 2011

മികവിന്റെ നീളുന്ന പട്ടികയുമായി ഡിഡിഇ പടിയിറങ്ങുന്നു

Posted on: 26-Jun-2011 11:36 PM
  • കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഡിഡിഇ കെ വി വിനോദ്ബാബു കോഴിക്കോട്ടുനിന്നും പടിയിറങ്ങുന്നു. ഡിപിഐയില്‍ ഡിഡി എംപ്ലോയ്മെന്റ് വിഭാഗത്തിലേക്ക് സ്ഥലം മാറ്റപ്പെട്ടതോടെയാണിത്.
  • ജില്ലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ചയിലും പുരോഗതിയിലും മൗലികമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ നാല് വര്‍ഷം അദ്ദേഹത്തിനായി. ജില്ലയിലെ എസ്എസ്എല്‍സി വിജയശതമാനം സംസ്ഥാന ശരാശരിക്കും മുകളിലെത്താനുള്ള കാരണം വിനോദ്ബാബുവിന്റെയും ശ്രദ്ധേയമായ ഇടപെടലുകളാണ്.
  • 2007 ജൂണിലാണ് ഡിഡിഇയായി വിനോദ്ബാബു കോഴിക്കോട്ട് എത്തുന്നത്. ഈസ്റ്റ്ഹില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ , വടകര എഇഒ, ഡിഇഒ ആയും പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിരുന്നു. നൂതന ആശയങ്ങള്‍ ജില്ലാപഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും വിദ്യാഭ്യാസ പദ്ധതികളിലൂടെ നടപ്പാക്കാന്‍ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചു.
  • വിദ്യാലയ ജനാധിപത്യവേദി പ്രവര്‍ത്തനം ശക്തമാക്കിയതും ഇദ്ദേഹമാണ്. ക്ലാസ് ലീഡര്‍മാര്‍ക്ക് എല്ലാവര്‍ഷവും മൂന്നുഘട്ടമായി പരിശീലനം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്ന ക്ലാസ് സഭകള്‍ നടപ്പാക്കി. ഇത് സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചു.
  • പഠനത്തിലെ പിന്നാക്കക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. മനഃശാസ്ത്രജ്ഞരെ പ്രയോജനപ്പെടുത്തി ഇത്തരം കുട്ടികള്‍ക്കായി സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
  • കുട്ടികള്‍ നേരിടുന്ന വിവിധ പീഡനങ്ങള്‍ തടയുന്നതിന് വിദ്യാലയ ജാഗ്രതാ സമിതികള്‍ തുടങ്ങി.
  • കഴിഞ്ഞവര്‍ഷം തോല്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പിച്ച 660 വിദ്യാര്‍ഥികള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ പഠനക്യാമ്പ് ജില്ലാതലത്തില്‍ സംഘടിപ്പിച്ചു. അതില്‍ 594 പേരും വിജയിച്ചു.
  • എസ്എസ്എല്‍സിക്ക് 100 ശതമാനം ലക്ഷ്യമിട്ട് വിജയോത്സവം പദ്ധതിയുണ്ടാക്കി. 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്വയം പഠനത്തിന് സഹായിക്കുന്ന പഠന മൊഡ്യൂളുകള്‍ ഡിഡിഇയുടെ വെബ്സൈറ്റില്‍ നല്‍കി. മറ്റു ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് പ്രയോജനപ്പെടുത്താനായി.
  • ജില്ലാപഞ്ചായത്തും കോര്‍പറേഷനും ഓരോവിഷയത്തിനും പ്രത്യേക കൈപ്പുസ്തകം തുടര്‍ച്ചയായി നാലുവര്‍ഷം അച്ചടിച്ചു. വിദഗ്ധ പരിശീലനം നല്‍കി അമ്മമാരെ ക്ലാസുമുറികളില്‍ എത്തിച്ചു.
  • "അമ്മക്കൂട്ടായ്മ" വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി. ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കി അത് നിര്‍വഹിക്കാന്‍ പ്രാപ്തമാക്കിയ "സ്കില്‍ ഫുള്‍ പാരന്റിങ്" പരിപാടിയും വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായി. സ്കൂള്‍ മാനേജ്മെന്റുകളെ കൂടി പങ്കെടുപ്പിച്ച് പ്രധാന അധ്യാപകര്‍ക്ക് പ്രത്യേകപരിശീലനം നല്‍കി.
  • റിട്ടയര്‍ചെയ്ത ഡിഇഒ, എഇഒ, മികച്ച അധ്യാപകര്‍ എന്നിവരെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി.
  • എന്നും നല്ലൊരു വിദ്യാഭ്യാസപ്രവര്‍ത്തകനായിരിക്കാന്‍ മോഹിക്കുന്ന ഒരാളെയാണ് സ്ഥലംമാറ്റിയതെന്ന് കോഴിക്കോട്ടെ അധ്യാപക-വിദ്യാര്‍ഥി സമൂഹം കരുതുന്നതിന് കാരണവും ഇതുതന്നെ.
  • ------
  • ഒരു ഡി ഡി ഇ നാട്ടുകാരുടെ സ്നേഹം ഏറ്റുവാങ്ങുന്ന അത്യപൂര്‍വ ദിനം .
    എന്‍റെ സുഹൃത്ത് ശ്രീ വിനോദ് ബാബുവിന്റെ സ്ഥലം മാറ്റം ചൂണ്ടുന്നത് വായിക്കാന്‍ കേരളത്തിനു കഴിയും.

5 comments:

സുജനിക said...

അറിയാം. ശ്രീ വിനോദ്ബാബുവിന്ന് ആശംസകൾ.

drkaladharantp said...

ഡിഡിഇയുടെ സ്ഥലംമാറ്റത്തിനെതിരെ ജനപ്രതിനിധികള്‍
കോഴിക്കോട്: ഡിഡിഇ കെ വി വിനോദ്ബാബുവിനെ സ്ഥലം മാറ്റിയതിനെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം. തിരുവനന്തപുരം ഡിപിഐ ഓഫീസില്‍ ഡെപ്യൂട്ടി ഡയരക്ടറായി സ്ഥലം മാറ്റം ലഭിച്ച ഡിഡിഇക്ക് വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനയ്ക്ക് അനുസരിച്ചുള്ള അംഗീകാരമല്ല ലഭിച്ചതെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഡിഡിഇക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചടങ്ങില്‍ പങ്കെടുത്ത എല്ലാജനപ്രതിനിധികളും തുറന്നടിച്ചത്. ജില്ലയിലെ പൊതുവിദ്യാഭ്യാസരംഗത്ത് മികവിന്റെ നീളുന്ന പട്ടികയുമായി പടിയിറങ്ങുന്ന ഡിഡിഇയെ തിരുവനന്തപുരം ഡിഡിഇ ആയാണ് നിയമിക്കുന്നതെങ്കില്‍ ഏറെ ഗുണമാകുമായിരുന്നു. ഡിഡിഇയെ മാറ്റുമ്പോള്‍ ജില്ലയില്‍ പകരക്കാരനെപോലും നിയമിച്ചിട്ടില്ല. വിശേഷിച്ച് സംഭാവനകളൊന്നും ചെയ്യാന്‍ കഴിയാത്ത മേഖലയിലേക്കാണ് ഡിഡിഇയെ മാറ്റിയത്. അദ്ദേഹത്തെ മൂലക്കിരുത്താനുള്ള നീക്കമാണ് ഇതിനു പിന്നില്‍ . ജനാധിപത്യഭരണ സംവിധാനത്തില്‍ ഭരണം മാറിമാറിവരും. എന്നാല്‍ കഴിവുള്ള ആളുകളെ ഒതുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസരംഗത്ത് സത്യസന്ധമായി പ്രവര്‍ത്തിക്കുക എന്നത് ഏറെ പ്രയാസകരമാണ്. എന്തെങ്കിലും ചെയ്താലോ പലര്‍ക്കും പൊള്ളും അതാണ് ഡിഡിഇയുടെ സ്ഥലമാറ്റത്തിനു പിന്നിലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു

drkaladharantp said...

ഡിഡിഇക്ക് നഗരത്തിന്റെ യാത്രാമംഗളം
: 27-Jun-2011 കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് നൂതന പരിപാടികള്‍ ആവിഷ്കരിച്ച് സംസ്ഥാനത്തിനാകെ മാതൃകയായ കോഴിക്കോടിന്റെ പ്രിയ ഡിഡിഇക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ യാത്രാമംഗളം. തിരുവനന്തപുരം ഡിപിഐ ഓഫീസില്‍ ഡെപ്യൂട്ടി ഡയരക്ടറായി സ്ഥലംമാറ്റം ലഭിച്ച ഡിഡിഇ കെ വി വിനോദ്ബാബുവിനാണ് നഗരം ഹൃദ്യമായ യാത്രയയപ്പ് നല്‍കിയത്. അക്കാദമിക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാപ്രവര്‍ത്തനങ്ങളിലും വ്യാപൃതനായ ഡിഡിഇക്ക് കലാധ്യാപകര്‍ ഒരുക്കിയ സംഗീതാര്‍ച്ചനയോടെയാണ് പരിപാടിക്ക് തുടക്കമായത്. ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളുമടക്കം വിദ്യാഭ്യാസ വകുപ്പിനെയും തദ്ദേശസ്ഥാപനങ്ങളെയും ഡയറ്റിനെയും എസ്എസ്എയെയും കൂട്ടിയോജിപ്പിച്ച് ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് സമൂലമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിഡിഇയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അമര്‍ഷവും ജനപ്രതിനിധികള്‍ പങ്കുവെച്ചു. ഭാവനാപൂര്‍ണമായ ചിന്താഗതിയുള്ള അദ്ദേഹത്തിന് ലഭിച്ച സ്ഥലംമാറ്റം ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയട്ടെ എന്നും ആശംസിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വികാരഭരിതമായ ചടങ്ങില്‍ കെ വി വിനോദ് ബാബു നന്ദി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ജില്ല ആര്‍ജിച്ച നേട്ടങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയും. അതിന് തദ്ദേശസ്ഥാപനങ്ങള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും വിനോദ്ബാബു പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മേയര്‍ എ കെ പ്രേമജം നിര്‍വഹിച്ചു. വിനോദ് ബാബുവിന് മേയര്‍ ഉപഹാരം നല്‍കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത, ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ ലത്തീഫ്, കടത്തനാട്ട് നാരായണന്‍ , ഡിഇഒ കെ രാജന്‍ , കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ സതീശന്‍ , അഡ്വ. എം രാജന്‍ , കെ മോയിന്‍കുട്ടി, ഒ എം രാജന്‍ , പ്രൊഫ. ടി ശോഭീന്ദ്രന്‍ , പി എം ശ്രീധരന്‍ , ടി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. മെഹറൂഫ്രാജ്, ദൂരദര്‍ശന്‍ അവതാരക അമ്പിളി ശ്രീനിവാസന്‍ എന്നിവരുടെ പാട്ടുകള്‍ യാത്രയയപ്പ് വേളയെ ധന്യമാക്കി. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ സ്വാഗതവും പാറച്ചോട്ടില്‍ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു

premjith said...

പൊതു വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാന്‍ പുത്തന്‍ ആശയങ്ങളുമായി പ്രവര്‍ത്തന രംഗത്ത് നിലനിന്നിരുന്നവര്‍ നിരവധിയുണ്ട് നമ്മുടെയിടയില്‍ .
അതില്‍പെട്ട മികവിന്റെ പടയാളിയായിരുന്നു ശ്രീ വിനോദ് ബാബു സാര്‍ എന്നറിഞ്ഞതില്‍ സന്തോഷം ...........
ഇങ്ങനെയുള്ള ഡീ ഡി മാരും നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നോ !
കോഴിക്കോടിന്റെ നഷ്ടം തന്നെ ..........തീര്‍ച്ച ...........

G Ravi said...

dde ye nerittariyam.gilla vidhyabhyasa samithiyil angamayirunnu.Thuranna charchayum purogamana chindhayum dec yil undayirunnu.