ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, June 15, 2011

251-പരിശീലനത്തില്‍ പങ്കെടുത്ത ഒരു ടീച്ചര്‍ എഴുതി,


മാഷ്‌,
മലയാളത്തിലാണ്പങ്കെടുത്തത്.കോഴ്സ് ആസ്വാദ്യകരം.എങ്കിലും എനിക്കൊരു സംശയം.പുതിയ സമീപനത്തില്‍ വെള്ളം ചേര്‍ക്കുന്നോ എന്നു..
എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഏതാണ്ട് ഒരേ രചനാ പ്രക്രിയ.അതു ഇനിയും ദഹിച്ചിട്ടില്ല.
 • വ്യക്തിഗത രചന
 • ഏതാനം പേരുടെ പൊതു അവതരണം
 • ചര്‍ച്ച
 • സവിശേതകള്‍ കണ്ടെത്തല്‍
 • അതില്‍ നിന്നും സൂചകങ്ങള്‍ രൂപപ്പെടുത്തല്‍
 • ഗ്രൂപ്പില്‍ പങ്കിടല്‍
 • സൂചകങ്ങള്‍ ഉപയോഗിച്ചു വിശകലനം
 • മികവുകള്‍ പരിമിതികള്‍ ഇവ പങ്കിടല്‍
 • റിപ്പോര്‍ടിംഗ്
 • സ്വയം മെച്ചപ്പെടുത്തല്‍
ഇതാണ് പറഞ്ഞു തന്നത്
സുനാമിയുടെ വീഡിയോ കാണിച്ചു വര്‍ണന എഴുതാന്‍ ഈ പ്രക്രിയ ഉപയോഗിച്ചു,
എന്‍റെ സംശയം തെറ്റാവാം.
ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയാണ് പ്രധാന സൂചകങ്ങള്‍
ഈ പ്രക്രിയയ്ക്ക് ശേഷം ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയ്ക്കു ടീച്ചര്‍ ഉദാഹരണങ്ങള്‍ നല്കണം.
പിന്നെ നല്ല വര്‍ണനകള്‍ പരിചയപ്പെടുത്തനംമാതൃകകള്‍ വായിക്കുന്നതിലൂടെ വര്‍ണനയെക്കുരിച്ചു നല്ല അവബോധം കുട്ടികള്‍ക്കുണ്ടാകും
ഏതാനം വര്‍ണനകള്‍ പരിചയപ്പെടുത്തി.
മറ്റു മാതൃകകള്‍ നല്‍കിയാല്‍ സുനാമിയുടെ വര്‍ണന എങ്ങനെ മെച്ചപ്പെടും എന്നു ചോദിക്കണം എന്നുണ്ടായിരുന്നു ചോദിച്ചില്ല.
ഈ സൂചകങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുമോ എന്ന ചിന്ത എന്നെ അലട്ടി.
ചൂണ്ടു വിരലില്‍ മറുപടി പ്രതീക്ഷിക്കാമോ
വിനയത്തോടെ
രമ ടീച്ചര്‍

ഈ മെയില്‍ കിട്ടിയ ശേഷം ഞാന്‍ മലയാളം പരിശീലന മോഡ്യൂള്‍ പരിശോധിച്ചു

ശരിയാണ് എവിടെയൊക്കെയോ പ്രക്രിയാ ഗര്‍ത്തങ്ങള്‍
 1. പിന്നോക്കം നില്‍കുന്ന കുട്ടികളെ എപ്പോള്‍ എങ്ങനെ പരിഗണിക്കണം എന്ന് വ്യക്തമല്ല.
 2. സുനാമിയെ കുറിച്ചുള്ള വര്‍ണന മെച്ചപ്പെടുത്താന്‍ വര്‍ണനാപരമായ മറ്റു കൃതികള്‍ വായിക്കുന്നത് എങ്ങനെ സഹായകം ആകും?
 3. വ്യക്തിഗതം ഗ്രൂപ്പ് ഇങ്ങനെ ഓരോ പടവും കഴിയുമ്പോള്‍ കുട്ടികള്‍ എല്ലാവരും ഉയര്‍ന്ന പടവുകളിലേക്ക് പോകും എന്നുറപ്പില്ല
 4. സൂചകങ്ങള്‍ കുട്ടികളുടെ പക്ഷത്ത് നിന്ന് ഭാഷാപരമായി നോക്കിക്കണ്ടോ എന്ന് സംശയം.
 5. എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഒരേ പ്രക്രിയ ആണോ എന്നാ സംശയത്തില്‍ കഴംപില്ലേ
 6. മാതൃക അനുകരിക്കല്‍ എന്ന സമീപനത്തിലേക്ക് വഴുതി വീണോ
 7. എഴുത്തിനും വായനയ്ക്കും ഇടം ഉണ്ട് എന്നാല്‍ പ്രാധാന്യം പ്രക്രിയയില്‍ പ്രതിഫലിക്കുന്നുണ്ടോ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയിലേക്ക്‌ പോകാന്‍ ഞാന്‍ സ്വീകരിക്കുന്ന ഒരു തന്ത്രം ഉണ്ട്.എന്നെ മുപ്പതു കുട്ടികളുള്ള ഒരു ക്ലാസിലേക്ക് പ്രതിഷ്ടിക്കും.
ഞാന്‍ ഈ ക്ലാസ് എടുക്കുന്നതായി സ്വയം സങ്കല്‍പ്പിക്കും. ( ഒരു അധ്യാപികയുടെ പക്ഷത്ത് നിന്നും നോക്കി കാണും )
ആദി മുതല്‍ പ്രക്രിയ ( ഞാന്‍ എന്ത് ചെയ്യുന്നു,കുട്ടികള്‍ എന്ത് ചെയ്യുന്നു...) വീഡിയോയില്‍ എന്ന പോലെ മനസ്സില്‍ കാണും .എനിക്ക് അപ്പോള്‍ തെളിച്ചം കിട്ടും
എങ്കില്‍ ഇവിടെയും അങ്ങനെ ആകാം
ആദ്യം വീഡിയോ കാണിക്കുന്നു.
നിര്‍ദേശം -ഈ കാഴ്ച്ചയുടെ അനുഭവം അതെ തീവ്രതയോടെ ഇത് കാണാത്ത മറ്റൊരാള്‍ക്ക് കിട്ടത്തക്കവിധം നിങ്ങള്‍ ഇപ്പോള്‍ കണ്ട സുനാമിയെ കുറിച്ച് എഴുതാമോ .(നിര്‍ദേശത്തില്‍ അവ്യക്തത ഉണ്ടോ ?സ്വയം ചോദിക്കും ഇല്ല ..)
നിര്‍ദേശം കേട്ട കുട്ടിയാണ് ഞാന്‍ എങ്കില്‍ എന്‍റെ ചിന്തയില്‍ എന്താവും നടക്കുക.?
ഓരോരോ സംഭവങ്ങള്‍ വീണ്ടും മനസ്സ് റീ പ്ലേ ചെയ്യും .അതില്‍ പ്രസക്തമായവ അവഗണിക്കേണ്ടവ എന്നിങ്ങനെ വേര്‍തിരിക്കും
എന്നിട്ടോ ഓരോന്നും എങ്ങനെ എഴുതണം എന്നാലോചിക്കും.എഴുത്തിന്‍റെ ക്രമവും ഭാഷയുടെ തീവ്രതയും മനസ്സിന്‍ പരിഗണന ആകും.
കണ്ട കാഴ്ചകള്‍ ഓര്‍ത്തെടുക്കാം
 • ഒരു കുട്ടി കരയുന്നു
 • അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു
 • കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ അത് ശക്തിയോടെ അടിച്ചു മറിയുന്നു
 • വീടുകള്‍ തകരുന്നു
 • കെട്ടിടങ്ങള്‍ മുങ്ങുന്നു.
 • ബോട്ടുകളും കാറുകളും വാഹനങ്ങളും കരയിലൂടെ ഒഴുകിപ്പോകുന്നു.
 • മരങ്ങള്‍ കടപുഴകുന്നു
 • ആളുകള്‍ ജീവനും കൊണ്ടോടുന്നു
 • ചിലര്‍ വീഡിയോ പിടിക്കുന്നു
 • പല പ്രായക്കാരുടെ ശവങ്ങള്‍
 • നിലവിളിക്കുന്ന ബന്ധുക്കള്‍
ഈ കാഴ്ചകളില്‍ നിന്നും ഏതൊക്കെ പരിഗണിക്കണം.
സുനാമിയുടെ വരവിന്റെ തീവ്രത ഉള്ളവ ഒഴിവാക്കിക്കൂടാ
അതെ പോലെ സുനാമി ഉണ്ടാക്കുന്ന ദുരന്തവും
കുട്ടികള്‍ എല്ലാവരും ഇങ്ങനെ ചിന്തിക്കണം എന്നില്ല.
ആവിഷ്കരിക്കേണ്ട ആശയങ്ങള്‍ സംബന്ധിച്ച് വ്യക്തതൈല്ലെങ്കില്‍ അത് രചനയെ അപൂര്നമാക്കും
എങ്കില്‍ വ്യക്തിഗത രചനയ്ക്ക് ശേഷം നടക്കേണ്ടത്‌ എന്താവണം
പൊതു പങ്കിടല്‍ എന്ന് തീരുമാനിച്ചാല്‍ മാത്രം പോര എന്ത് പങ്കിടണം ആര് പങ്കിടണം എന്നും പരിഗണിക്കണം
എഴുതിയവര്‍ മാത്രം വായിക്കാന്‍ പറഞ്ഞാല്‍ എഴുതാന്‍ പിന്നില്‍ നില്‍ക്കുന്നവര്‍ -അവര്‍ക്ക് ആശയവും നല്ല അവതരണ ശേഷിയും ഉണ്ടെങ്കില്‍ കൂടി അവസരം കിട്ടാതെ പോകില്ലേ?
അപ്പോള്‍ ഈ ഘട്ടം പ്രധാനം
എന്തൊക്കെ കാര്യങ്ങളാണ് /ആശയങ്ങളാണ് എഴുത്തില്‍ പരിഗണിച്ചത്? എന്ന് ചോദിച്ചാലോ ?
(കൂടുതല്‍ പേര്‍ക്ക് അവസരം.പിന്നില്‍ നിക്കുന്ന കുട്ടികളും പ്രതികരിക്കുന്‍.ഒരാള്‍ ഒരു ആശയം വീതം .എഴുതാന്‍ വിട്ടുപോയതും ഇപ്പോള്‍ തോന്നുന്നതും പറയാം എന്ന് കൂടി നിര്‍ദേശിച്ചാല്‍ ഓ കെ.)
അവര്‍ പറയുന്ന ആശയങ്ങള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തണം.( എങ്കിലേ അതില്‍ വിശകലനം സാധ്യമാകൂ,പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എഴുത്ത് രീതി ,വായന ഒക്കെയാകും.)
എന്നിട്ടോ, ചോദ്യങ്ങള്‍ ഉന്നയിക്കണം.
എഴുതിയ ആശയങ്ങളില്‍ പ്രസക്തമായവ എല്ലാം വന്നിട്ടുണ്ടോ? ഏതെങ്കിലും വിട്ടു പോയിട്ടുണ്ടോ?- കൂട്ടിച്ചേര്‍ക്കാന്‍ അവസരം ഉള്‍പ്പെടുത്തിയതിന് ചിലരോട് ന്യായീകരണവും ആവശ്യപ്പെടാം (ഇത് ചിന്തയില്‍ പുന പരിശോധനയ്ക്ക് ഇട നല്‍കും)
ഇനി അടുത്ത ചോദ്യം -ഇവയില്‍ അപ്രസക്തമായവ കടന്നു കൂടിയിട്ടുണ്ടോ? ഒഴിവാക്കിയാലും രചനയെ കാര്യമായി ബാധിക്കാത്തവ.?
ഈ ചര്‍ച്ച കഴിയുമ്പോഴേക്കും പിന്നില്‍ നില്‍ക്കുന്നവരും മുന്നില്‍ നിന്നവരും ആശയപരമായ കാര്യങ്ങളില്‍ കൂടുതല്‍ മുന്നേറിയിട്ടുണ്ടാകും .അതായത് എഴുത്തിനുള്ള അടിത്തറ ശക്തമാക്കാന്‍ കഴിയും .രാമ ടീച്ചര്‍ സൂചിപ്പിച്ച പ്രക്രിയയില്‍ ഈ പരിഗണന ഇല്ല.
ടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രക്രിയ ഇങ്ങനെ ആയിരുന്നു .
 • ഏതാനം പേരുടെ പൊതു അവതരണം
 • ചര്‍ച്ച
 • സവിശേതകള്‍ കണ്ടെത്തല്‍
 • അതില്‍ നിന്നും സൂചകങ്ങള്‍ രൂപപ്പെടുത്തല്‍( ഭാവനാംശം ഉള്ള രചന, ആലംകാരിക പ്രയോഗം, സൂക്ഷ്മ നിരീക്ഷണം ഇവയാണ് പ്രധാന സൂചകങ്ങള്‍)
അതില്‍ പൊതു അവതരണം ചര്‍ച്ച എന്നിവയാണ് നാം റിഫൈന്‍ ചെയ്തത്..സവിശേതകള്‍ ഒരു പൊതു ചര്‍ച്ചയിലൂടെ ഉരുത്തിരിചെടുക്കുക അല്പം പ്രയാസം ആയിരിക്കും.തന്നിരിക്കുന്ന സൂചകങ്ങള്‍ കുട്ടികളില്‍ നിന്നും വരികയുമില്ല. പെട്ടെന്ന് ക്ലാസില്‍ വിരിയുകയുമില്ല.(മുന്‍പ് പഠിപ്പിചിട്ടില്ലെങ്കില്‍..)
രചനയുടെ സവിശേഷതകള്‍ സംബന്ധിച്ച അവബോധം ഉണ്ടാകുകയല്ലേ ആദ്യം വേണ്ടത്.?
ആശയപരമായ പൂര്‍ണത എന്നത് മുന്‍ ചര്‍ച്ചയില്‍ നിന്നും മനസ്സില്‍ പാകിയിട്ടുണ്ടാകും.
ഇനി മറ്റുള്ളവ അബോധപൂര്‍വം മനസ്സ് സ്വാംശീകരിക്കണം
അതിനെന്താണ് വഴി.?
അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു എന്ന വാക്യം എടുത്തു ചര്‍ച്ച ചെയ്താലോ.
ഈ കാഴ്ച എങ്ങനെയാണ് നിങ്ങള്‍ അവതരിപ്പിച്ചത്/അനുഭവ തീവ്രത ലഭിക്കും വിധം എഴുതിയോ അസാധാരണ വലുപ്പമുള്ള തിരമാല പാഞ്ഞു വരുന്നു. എന്ന് പറഞ്ഞാല്‍ ആ തിരയുടെ വരവിന്റെ അവസ്ഥ പ്രതിഫലിക്കുമോ?
എല്ലാവര്ക്കും അവസരം- തിരയുടെ വരവ് ശക്തമായ ഭാഷയില്‍ അവതരിപ്പിക്കാം.
 • ആകാശം മുട്ടെ ഉയരമുള്ള തിരമാലകള്‍ വന്നു
 • ആകാശം മുട്ടെ ഉയരമുള്ള കൂറ്റന്‍ തിരമാലകള്‍ വന്നു
 • മഹാപര്‍വതത്തോളം വലുപ്പമുള്ള തിരമാലകള്‍ അലറി പാഞ്ഞെത്തി.
 • കടല്‍ ഇളകി ഉയര്‍ന്നു. രാക്ഷസ രൂപം പൂണ്ട തിരമാലകള്‍ മാനത്തോളം ഉയരത്തില്‍ പൊങ്ങി എല്ലാം വിഴുങ്ങാന്‍ എന്നപോലെ അലറി കുതിച്ചെത്തി.

കുട്ടികള്‍ പറയുന്നത് ബോര്‍ഡില്‍ എഴുതണം.ടീച്ചറുടെ ചിന്തയും ആകാം.തുടര്‍ന്ന് വിശകലനം.സുനാമിയുടെ സംഹാരത്തിരകളുടെ സവിശേഷതകള്‍
"തിരയുടെ ഉയരം ,വലുപ്പം,ശക്തി,ഭീകരത,വരവിന്‍റെ വേഗത,.ഇവ പ്രതിഫലിപ്പിക്കേണ്ടതുണ്ടോ ? എങ്കില്‍ നിങ്ങള്‍ ഏതൊക്കെ വാക്യങ്ങള്‍ തെരഞ്ഞെടുക്കും .
ആദ്യം എഴുതിയപ്പോള്‍ .സൂക്ഷ്മ നിരീക്ഷണം നടത്തിയോ?
തിരമാലയെ വിശേഷിപ്പിച്ച രീതി ? താരതമ്യം ചെയ്തത് കൊണ്ടുള്ള പ്രയോജനം. ഇവയും ചര്‍ച്ച ചെയ്യും.
ഇപ്പോള്‍ സൂചകങ്ങള്‍ മനസ്സില്‍ വേരോടിയിട്ടുണ്ടാകും.
ഇത് പോലെ ഓരോ കാര്യവും മെച്ചപ്പെടുത്തി എഴുതിക്കൂടെ?ഒന്ന് ശ്രമിക്കാം.
തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിഗത രചന ഓരോരുത്തരും മെച്ചപ്പെടുത്തുന്നു.
ഈ സമയം ഞാന്‍ പിന്നോക്കം നില്‍ക്കുന്നവരെ (എഴുത്തിലും ആശയാവിഷ്കാരത്ത്തിലും ) പിന്തുണയ്ക്കാന്‍ പോകും.
വ്യക്തിഗത രചന കഴിഞ്ഞു ഗ്രൂപ്പില്‍ പങ്കിടല്‍
പൊതുവായി പരിഗണിച്ച ആശയങ്ങള്‍
അവയില്‍ ഓരോന്ന് എടുത്തു ഓരോരുത്തരും ആവിഷ്കരിച്ച രീതി ഇവ പങ്കിടണം.
ഇത് കൊണ്ട് മാത്രം രചന മിഴിവുള്ളതാകില്ല.അതിന്റെ തുടക്കം, അവതരണ ക്രമം,ഇഴയടുപ്പം ഇവയൊക്കെ പൊതു ചര്‍ച്ചയില്‍ കൊണ്ട് വരണം.
ഇപ്പോള്‍ കുട്ടികളുടെ മനസ്സില്‍ സൂചകങ്ങള്‍ ഉദാഹരിക്കാന്‍ പാകത്തില്‍ ഉറചിട്ടുണ്ടാകും.
സൂചകങ്ങളെ കുറിച്ച് ചര്‍ച്ചയാകാം
പൊതു ചര്‍ച്ചയ്ക്ക് ശേഷംഅത്യാവശായ് മെച്ചപ്പെടുത്തലോടെ പോര്‍ട്ട്‌ ഫോളിയോ ഫയലിലേക്ക് രചനകള്‍./രചനകളുടെ പ്രദര്‍ശനം .

സുനാമി വര്‍ണിക്കുന്നത് പോലെയാണോ ഒരു പൂങ്കാവനം വര്‍ണിക്കുക?
ഭീകര ദൃശ്യ വര്‍ണനയും സൌന്ദര്യവര്‍ണനയും -പദങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍..ചര്‍ച്ച
ഓരോ പ്രമേയവും അതിന്‍റെ ദൃശ്യാനുഭൂതി ലഭിക്കും വിധം വിവിധ രചയിതാക്കള്‍ എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു എന്ന് നോക്കിയാലോ.
കൃതികളുടെ വായനയും വായനയുടെ കണ്ടെത്തല്‍ അവതരണവും. (വായനയുടെ പ്രക്രിയ ?)

അധ്യാപക പരിശീലനം ഒരിക്കലും അന്തിമ വാക്ക് പറയുന്നില്ല.അന്വേഷണത്തിനുള്ള വാതില്‍ തുറന്നിടുകയാണ്.
പ്രയോഗം ധാരണകള്‍ മെച്ചപ്പെടുത്തും.
ആഴത്തിലുള്ള വിശകലനം സഹിതമുള്ള ആസൂത്രണവും അനിവാര്യം.
രചനയുടെ പ്രക്രിയ എല്ലാ വ്യവഹാര രൂപങ്ങള്‍ക്കും ഒരു പോലെ ആകണമെന്നില്ല.ഒരേ വ്യവഹാരരൂപത്ത്തില്‍ തന്നെ പ്രക്രിയാപരമായ വ്യത്യാസങ്ങള്‍ കാണാം.
എഴുത്തുമായി ബന്ധപ്പെട്ട മറ്റുചില കാര്യങ്ങള്‍ ബ്ലോഗില്‍ കൊടുത്തിരുന്നു .അവ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
.എഴുത്ത്
 1. ആസ്വാദനക്കുറിപ്പുകള്‍ -വളര്‍ച്ചയുടെ മുദ്രകള്‍ .
 2. മാറ്റം പ്രകടം. കാസര്‍കോട് നാലിലാം കണ്ടം സ്കൂളില
 3. "ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറി...
 4. .എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍.
 5. ഇന്‍ ലാന്റ് മാസികകള്‍ വൈകണമോ
 6. അനുഭവ വിവരണം എഴുതുമ്പോള്‍ (രണ്ടാം ഭാഗം )
 7. അനുഭവ വിവരണം എഴുതുമ്പോള്‍( ഒന്നാം ഭാഗം )
 8. ഏഴാം ക്ലാസ്സിലെ മാധ്യമ പ്രവര്‍ത്തകര്‍
 9. മലയാളത്തിന്റെ കരുത്തു ഓരോ കുട്ടിക്കും വേണ്ടേ ?
 10. കവിതയുടെ ചിത്ര സാധ്യതകള്‍
 11. ഒരു അനുഭവക്കുറിപ്പ് ( മലയാളം )

8 comments:

രാജേഷ്‌ .എസ്.വള്ളിക്കോട് said...

പരിശീലനത്തിലെ ഈ സംശയങ്ങള്‍ തുറന്നു എഴുതിയ രമ ടീച്ചര്‍ നു നന്ദി .....................പലരും ഒന്നും പറയാതെ ക്ലാസ്സിലെത്തി
'കുഴികളില്‍' കുട്ടികളെക്കൂടി തള്ളിയിടുന്നു .യു പി ഇംഗ്ലീഷ് പരിശീലനത്തില്‍ പങ്കെടുത്ത അദ്ധ്യാപിക ഉന്നയിച്ച സംശയങ്ങള്‍ പരിശീലന പങ്കാളികളെ മനസ്സിലാകാതെ നടത്തുന്ന പരിശീലനം എങ്ങനെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെടുത്തി .കുട്ടികളുടെ അവകാശങ്ങളെ ക്കുറിച്ച് പറയുന്ന നമ്മള്‍ എന്നാണ് പരിശീലനത്തില്‍ പങ്കടുക്കുന്നവരുടെ അവകാശങ്ങള്‍ അറിയുന്നത് .( surrender , DA ,TA, .....മാത്രമല്ല അവകാശങ്ങള്‍
എന്ന് തിരിച്ചറിയുന്നത്‌.)

കലാധരന്‍.ടി.പി. said...

നാം ഇപ്പോള്‍ പിന്തുടരുന്ന പരിശീലന രീതി പുനപരിശോധിക്കണം
താഴെ തലങ്ങളില്‍ അന്വേഷണം നടക്കാതിരിക്കുംപോഴാനു മുകളില്‍ നിന്നും കെട്ടി ഇറക്കുന്ന മോഡ്യൂള്‍ സ്വീകരിക്കപ്പെടുക.
ഡയറ്റുകള്‍ ഒരു കാലത്ത് ഇത്തരം ഇടപെടല്‍ നടത്തിയിരുന്നു.
ഇപ്പോള്‍ സ്കൂളില്‍ പോക്കും ബി ആര്‍ സി ആസൂത്രനത്ത്തിലെ പങ്കാളിത്തവും പലവിധ കാരണങ്ങളാല്‍ ശക്തമല്ല
ബി ആര്‍ സി ട്രെയിനര്‍മാരില്‍ വലിയൊരു വിഭാഗം അന്വേഷകരായി മാറുന്നില്ല
വളരെ യാന്ത്രികമായി എസ ആര്‍ ജി മോഡ്യൂള്‍ കൈമാറുന്ന ജോലി ആണ് ചെയ്യുന്നത്.
പക്ഷെ നമ്മള്‍ക്ക് എന്ത് കൊണ്ട് സംവാദങ്ങളുടെ വേദി തുറന്നിട്ടുകൂടാ?
ഇന്നലെ ഈ പോസ്റ്റ്‌ നൂറ്റി എന്പതു പേര്‍ വായിച്ചു ആരും പ്രതികരിച്ചില്ല
ഈ മൌനം സൂചനയാണ്.
അവര്‍ക്ക് പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ ഇല്ലേ
അന്വേഷിക്കെണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ കാര്യങ്ങളും
.കളരി കാലയളവില്‍ സ്കൂളില്‍ പോയപ്പോള്‍ ഒന്നും അനുഭവപ്പെട്ടില്ലേ
പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് അത് പ്രയോഗിച്ചപ്പോള്‍ എന്ത് അനുഭവം ഉണ്ടായി

S.V.Ramanunni said...

കലാധരൻ മാഷ് അദ്ദേഹത്തിന്റെ ബ്ലോഗിൽ ഈ വിഷയത്തിൽ നല്ലൊരു ചിന്ത അവതരിപ്പിക്കുന്നുണ്ട്. പ്രഗത്ഭമായ ഒരു പ്രക്രിയയും. അനുബന്ധമെന്നപോലെ ചിലകാര്യങ്ങൾ കമന്റ്ബോക്സിൽ (ഇത്രയും കാര്യം കമന്റ് ബോക്സിൽ ഒതുങ്ങില്ല എന്നു തോന്നി) ചേർക്കുകമാത്രമാണിവിടെ.
താഴെപ്പറയുന്ന സംഗതികളിലാണ് ഞാൻ ഊന്നൽ കൊടുക്കുന്നത്:
1. എല്ലാ വ്യവഹാരരൂപങ്ങൾക്കും ഏതാണ്ട് ഒരേ രചനാപ്രക്രിയ നിർദ്ദേശിക്കാമോ
2. മാതൃകകളുടെ പ്രയോഗം
3. മികവിന്റെ സൂചകങ്ങൾ കുട്ടിക്ക് മനസ്സിലാവുമോ എന്ന അലട്ട് Read More Here http://sujanika.blogspot.com/2011/06/blog-post_23.html

Uppumanga said...

സര്‍,ഇത്തരം കാര്യങ്ങള്‍ എസ്.ആര്‍.ജി.yil ചര്‍ച്ച ചെയ്യേണ്ടതല്ലേ?സ്കൂള്‍ റിസോര്‍സ് ഗ്രൂപ്പിലും,സ്റ്റേറ്റ് റിസോര്‍സ് ഗ്രൂപ്പിലും.[എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു........pinne മൌനം vidwanu bhooshanam,എനിക്കും കിട്ടണം panam ]സംവാദങ്ങള്‍ക്ക് kathorthirikkunnu.അറിവുള്ളവര്‍ nannayi ഈ ചര്‍ച്ചയില്‍ pankedukkane....

കലാധരന്‍.ടി.പി. said...

മാഷ്‌, ചര്‍ച്ച തുടരാം.
മാതൃക എന്നൊന്നില്ല ഓരോരോ പുതിയ അനുഭവങ്ങള്‍ .
മകച്ച അനുഭവങ്ങള്‍ കൂടുതല്‍ തെളിച്ചം നല്‍കുമായിരിക്കും.
ഇവിടെ അനുകരിചെഴുതാനുള്ള മാതൃകകള്‍ ആണ് അധ്യാപകര്‍ തിരയുന്നത്.അതിനു പകരം വ്യത്യസ്ത രീതിയില്‍ ചിന്തിച്ചതിന്റെ ആവിഷകരിച്ചതിന്റെ മാതൃകകളാണ് വേണ്ടത്.തനിക്കും വ്യത്യസ്തമായി ചെയ്യാന്‍ അത് പ്രചോദനം നല്‍കുമെങ്കില്‍
.

narayanan said...

sheramulla akidin chuvattilum chora thanne kothukinu kouthukam

കലാധരന്‍.ടി.പി. said...

പ്രമീള ടീച്ചര്‍
ആദ്യം ചിന്തയുടെ സുഗന്ധം എന്ന വാക്ക് ഉപയോഗിക്കാം
പൂര്‍ണതയിലേക്കുള്ള ആലോചനകള്‍
അതിനു തുടക്കം ഇട്ടവരില്‍ ചീഞ്ഞു നാറലാണോ ആരോപിക്കേണ്ടത്
അപ്പോള്‍ അത്രയുമേ എത്തി ചേര്ന്നുള്ളൂ..കൂട്ടി ചേര്‍ക്കല്‍ നടത്തണം
രാമനുണ്ണി മാഷ്‌ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഈ പോസ്റ്റ്‌ കൂട്ടിചെര്‍ക്കലുകളോടെ പ്രകാശിപ്പിച്ചു
ഇതുപോലെ ഉള്ള ഇടപെടലുകള്‍ ഉണ്ടാകണം
ഒപ്പം ക്ലാസ് അനുഭവങ്ങളും
ഇന്നലെ ഞാന്‍ കോഴഞ്ചേരിയില്‍ ആയിരുന്നു
വായനയുടെ പുതിയ പ്രശ്നങ്ങള്‍ അവിടെ ഉണ്ടായി .ക്ലാസില്‍ അനുഭവപ്പെട്ടവ..
അവ പരിഹാരക്കണം
അപ്പോള്‍ അത് കൊതുകാകുമോ എന്ന് നാരായണന്‍ മാഷ്‌ പറയട്ടേപ്രമീള ടീച്ചര്‍
ആദ്യം ചിന്തയുടെ സുഗന്ധം എന്ന വാക്ക് ഉപയോഗിക്കാം
പൂര്‍ണതയിലേക്കുള്ള ആലോചനകള്‍
അതിനു തുടക്കം ഇട്ടവരില്‍ ചീഞ്ഞു നാറലാണോ ആരോപിക്കേണ്ടത്
അപ്പോള്‍ അത്രയുമേ എത്തി ചേര്ന്നുള്ളൂ..കൂട്ടി ചേര്‍ക്കല്‍ നടത്തണം
രാമനുണ്ണി മാഷ്‌ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഈ പോസ്റ്റ്‌ കൂട്ടിചെര്‍ക്കലുകളോടെ പ്രകാശിപ്പിച്ചു
ഇതുപോലെ ഉള്ള ഇടപെടലുകള്‍ ഉണ്ടാകണം
ഒപ്പം ക്ലാസ് അനുഭവങ്ങളും
ഇന്നലെ ഞാന്‍ കോഴഞ്ചേരിയില്‍ ആയിരുന്നു
വായനയുടെ പുതിയ പ്രശ്നങ്ങള്‍ അവിടെ ഉണ്ടായി .ക്ലാസില്‍ അനുഭവപ്പെട്ടവ..
അവ പരിഹാരക്കണം
അപ്പോള്‍ അത് കൊതുകാകുമോ എന്ന് നാരായണന്‍ മാഷ്‌ പറയട്ടേപ്രമീള ടീച്ചര്‍
ആദ്യം ചിന്തയുടെ സുഗന്ധം എന്ന വാക്ക് ഉപയോഗിക്കാം
പൂര്‍ണതയിലേക്കുള്ള ആലോചനകള്‍
അതിനു തുടക്കം ഇട്ടവരില്‍ ചീഞ്ഞു നാറലാണോ ആരോപിക്കേണ്ടത്
അപ്പോള്‍ അത്രയുമേ എത്തി ചേര്ന്നുള്ളൂ..കൂട്ടി ചേര്‍ക്കല്‍ നടത്തണം
രാമനുണ്ണി മാഷ്‌ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഈ പോസ്റ്റ്‌ കൂട്ടിചെര്‍ക്കലുകളോടെ പ്രകാശിപ്പിച്ചു
ഇതുപോലെ ഉള്ള ഇടപെടലുകള്‍ ഉണ്ടാകണം
ഒപ്പം ക്ലാസ് അനുഭവങ്ങളും
ഇന്നലെ ഞാന്‍ കോഴഞ്ചേരിയില്‍ ആയിരുന്നു
വായനയുടെ പുതിയ പ്രശ്നങ്ങള്‍ അവിടെ ഉണ്ടായി .ക്ലാസില്‍ അനുഭവപ്പെട്ടവ..
അവ പരിഹാരക്കണം
അപ്പോള്‍ അത് കൊതുകാകുമോ എന്ന് നാരായണന്‍ മാഷ്‌ പറയട്ടേപ്രമീള ടീച്ചര്‍
ആദ്യം ചിന്തയുടെ സുഗന്ധം എന്ന വാക്ക് ഉപയോഗിക്കാം
പൂര്‍ണതയിലേക്കുള്ള ആലോചനകള്‍
അതിനു തുടക്കം ഇട്ടവരില്‍ ചീഞ്ഞു നാറലാണോ ആരോപിക്കേണ്ടത്
അപ്പോള്‍ അത്രയുമേ എത്തി ചേര്ന്നുള്ളൂ..കൂട്ടി ചേര്‍ക്കല്‍ നടത്തണം
രാമനുണ്ണി മാഷ്‌ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഈ പോസ്റ്റ്‌ കൂട്ടിചെര്‍ക്കലുകളോടെ പ്രകാശിപ്പിച്ചു
ഇതുപോലെ ഉള്ള ഇടപെടലുകള്‍ ഉണ്ടാകണം
ഒപ്പം ക്ലാസ് അനുഭവങ്ങളും
ഇന്നലെ ഞാന്‍ കോഴഞ്ചേരിയില്‍ ആയിരുന്നു
വായനയുടെ പുതിയ പ്രശ്നങ്ങള്‍ അവിടെ ഉണ്ടായി .ക്ലാസില്‍ അനുഭവപ്പെട്ടവ..
അവ പരിഹാരക്കണം
അപ്പോള്‍ അത് കൊതുകാകുമോ എന്ന് നാരായണന്‍ മാഷ്‌ പറയട്ടേ

jayasree.k said...

1.സുനാമിയെ കുറിച്ചുള്ള വര്ണചന മെച്ചപ്പെടുത്താന്‍ വര്ണ?നാപരമായ മറ്റു കൃതികള്‍ വായിക്കുന്നത് എങ്ങനെ സഹായകം ആകും?
2.മാതൃക, അനുകരിക്കല്‍ എന്ന സമീപനത്തിലേക്ക് വഴുതി വീണോ?

മേല്പ്പൃറഞ്ഞ രണ്ടു ചോദ്യങ്ങള്‍ എന്നില്‍ ഉണര്ത്തി യ ചിന്തകളും ചില നിരീക്ഷണങ്ങളും പന്കുവക്കട്ടെ .
•വര്ണ‍ന എന്നത് ഒരു വ്യവഹാര രൂപമാണോ ? അതോ വിവരണത്തിന്റെ ഒരു വകഭേദമാണോ?
•എല്‍ പി ക്ലാസ്സുകളില്‍ സംഭാഷണം ,വിവരണം ,ഡയറി ,പാട്ട് മുതലായ വ്യവഹാര രൂപങ്ങള്‍ കുട്ടി രചിക്കുന്നുണ്ട് .എന്നാല്‍ യു പി ക്ലാസ്സില്‍ എന്ത് വളര്ച്ച്യാണ് പ്രതീക്ഷിക്കേണ്ടത്?

[ഉദാഹരണത്തിന് സംഭാഷണം എന്ന വ്യവഹാരരൂപം സാഹിത്യത്തില്‍ ഒറ്റയ്ക്ക് നിലനില്ക്കു ന്നില്ലല്ലോ .അത് നോവലിന്റെയോ നാടകത്തി ന്റെയോ ഭാഗമല്ലേ?ഡയറിയുടെ സാഹിത്യരൂപമല്ലേ ആത്മകഥ .അതുപോലെ വിവരണം യാത്രാവിവരണമായോ ജീവ ചരിത്രമായോ വളരുന്നു.കൂടാതെ അത് നോവലിലും നാടകത്തിലും ഉള്ചേരര്ന്നിരിക്കുന്നു.]

•എല്‍ പി ക്ലാസ്സുകളില്‍ രചിച്ച മാതൃകയില്‍ തന്നെ ഉള്ള സംഭാഷണമാണോ നോവലിലും നാടകത്തിലും ഉണ്ടാവുക?

അതുകൊണ്ട് സുനാമിയുടെ വര്ണ ന കഥയുടെയോ നോവലിന്റെയോ ആത്മകഥയുടെയോ യാത്രവിവരനതിന്റെയോ ഭാഗമായി വരുന്നതല്ലേ സ്വാഭാവികം?യു പി ക്ലാസ്സിലെത്തുംപോഴേക്കും ഭാഷയെ അതിന്റെ സ്വാഭാവികതയോടെ തന്നെ പരിചയപ്പെടുതുന്നതല്ലേ നല്ലത്?

അങ്ങനെയെങ്കില്‍ കുട്ടിയുടെ വ്യക്തിഗത രചനയ്ക്കും ഗ്രൂപ്പിലെ മെച്ചപ്പെടുത്തലിനും ശേഷം വ്യത്യസ്ത പ്രമേയങ്ങള്‍ ദൃശ്യാനുഭൂതി ലഭിക്കും വിധം വിവിധ രചയിതാക്കള്‍ എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു എന്ന് പരിചയപ്പെടുത്തുന്നു എന്നിരിക്കട്ടെ.
കുട്ടിയില്‍ താരതമ്യപ്പെടുത്തലും വിശകലനവും സ്വന്തം രചന മെച്ചപ്പെടുത്താനുള്ള ചിന്തയും രൂപപ്പെടില്ലേ ? പക്ഷെ താഴെ പറയുന്ന ചിന്താ പരിസ്ഥിതി ക്ലാസ്സില്‍ ഉറപ്പു വരുത്തണം .
i.എന്ത് ചിന്ത നിലനില്ക്കുസമ്പോള്‍ ആണ് വായിക്കാന്‍ പറഞ്ഞത്?
ii.കുട്ടിക്ക് അത് വായിക്കുന്നതിനു ഉള്ള ആവശ്യകത എങ്ങനെഉണ്ടാക്കിയെടുക്കും?
iii.വായിച്ച ശേഷം വിശകലനം ഓരോ കുട്ടിയിലും നടക്കും വിധം എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കും?
iv.ഒരുമാതൃകയാണോഒന്നില്‍കൂടുതല്മാവതൃകയാണോ നല്കേഎണ്ടത്?എന്തുകൊണ്ട്?
v.വിശകലനം നല്കിയയ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സ്വന്തം രചനയെ വിലയിരുത്താനും മെച്ചപ്പെടുത്താനും അവസരം നല്കേയണ്ടെ?
vi.ക്ലാസ്സിനു പൊതുവായും ആവശ്യമുള്ള കുട്ടികള്ക്ക് വ്യക്തിഗതമായും എങ്ങിനെ ഫീഡ് ബാക്ക് നല്കുംക?

ഒന്നില്‍ കൂടുതല്‍ മാതൃക നല്കുളന്നതും അതിനെ വിശകലനം ചെയ്യുന്നതും സ്വന്തം രചനയെ മെച്ചപ്പെടുത്താന്‍ സഹായിക്കില്ലേ? ജീവിതകാലം മുഴുവന്‍ നമ്മള്‍ നിരന്തരം മെച്ചപ്പെടുതിയല്ലേ മുന്നോട്ടു പോകാറ് ?