പ്രവേശനോത്സവം..അടുത്ത് നിന്ന് നോക്കാം. അതിനു പല മാനങ്ങള്‍ ഉണ്ട്.ഇത്തവണ ഞാന്‍ കുട്ടികളുടെ മനസ്സില്‍ കൂടി ഈ ഉത്സവത്തെ കാണാനും അനുഭവിക്കാനും ശ്രമിച്ചു.അതിന്റെ ചിത്രങ്ങളും ചിന്തകളും

പൂ ചൂടിയ പൂച്ചന്തമുള്ള കുട്ടികള്‍.
ആദ്യ ദിനം.കേമം ആകുമെന്ന് കേട്ടു. വന്നപ്പോള്‍ ജനക്കൂട്ടം.
കൊട്ടും പാട്ടും .മനസ്സ് കുളിര്‍ത്തു..പിന്നെ ആരോ പറഞ്ഞു
-ഒന്നാം ക്ലാസുകാരെ അവിടിരിക്കൂ ...അങ്ങനെ ഞങ്ങളെ തെരഞ്ഞു പിടിച്ചു കസേരകളില്‍ ഇരുത്തി.
പിന്നാ മനസ്സിലയാത് അത് ഒരു ഇരുത്തലായിരുന്നെന്നു.
ഒന്നും കാണാന്‍ വയ്യ.മുന്നില്‍ കുറെ ബാഗ് കൊണ്ട് വെച്ച്.അത് ഞങ്ങള്‍ക്കുള്ള താണ് .അതും നോക്കി ഇരിക്കാന്‍..



അവധിക്കാര്യങ്ങള്‍. ഒത്തിരി ഉണ്ടാവും...

എന്താ സംഭവം എന്നു ഒന്ന് മുന്‍കൂട്ടി അറിയാന്‍ വന്നതാ.
ഇഷ്ടായി..എന്‍റെ പാദസരം കണ്ടോ ..തൊപ്പീം ബാഗും എങ്ങനെ.
ഉത്സവത്തിനു വിരുന്നുമായി ....

പോസ്റര്‍ വരച്ച ആള്‍ കൊള്ളാമല്ലോ..ഭാരതം ഒരു സ്കൂള്‍ കുട്ടിയായി..
പ്രദര്‍ശനം നന്നായിരുന്നു. കാണാന്‍ അധികം ആരും വന്നില്ല.
രാജകുമാരികളും കുമാരന്മാരും തിളങ്ങി..മുഖം വിടര്‍ന്നു.
r
ടീച്ചര്‍മാര്‍ക്ക് നല്ല തിരക്ക്.എല്ലാ കുരുന്നുകള്‍ക്കും ബാഗും സമ്മാനോം കൊടുക്കണം.
ആരും ..പരിഭവിക്കരുത്.
.ഓരോരുത്തരും വരവരുടെ ക്ലാസിനുള്ളതും കൊണ്ട് കുസൃതിക്കുരുന്നുകളെ തേടി..
ആരും ..പരിഭവിക്കരുത്.
.ഓരോരുത്തരും വരവരുടെ ക്ലാസിനുള്ളതും കൊണ്ട് കുസൃതിക്കുരുന്നുകളെ തേടി..
പക്ഷെ ഒരു ചമ്മല്‍..
അവധിക്കാലത്തിനു ശേഷം ചങ്ങാതികള്‍ കണ്ടു മുട്ടിയപ്പോള്‍..

KOTHI THEERUM VARE IVIDE SNEHICHU MARICHAVARUNDO....

ആരും തിരിഞ്ഞു നോക്കാതെ..എന്ത് ചെയ്യണം എന്നറിയാതെ വരവേല്പിനും ആരവങ്ങള്‍ക്കും ശേഷം...

അല്പം മുമ്പ് വരെ എന്തൊരു ഡിമാന്റ് ..
ഇപ്പോള്‍ ദാ കണ്ടോ ഞങ്ങളെ ആര്‍ക്കും വേണ്ട ..പൂന്താനം പാടിയത്..

സമ്മാന പൊതി അഴിച്ചു നോക്കുന്ന കൌതുക കുടുംബം..
സാരമില്ല മോളെ..
പ്രവേശനോല്സവത്തില്‍ പങ്കെടുക്കാന്‍ അവിധിക്കാലം നല്‍കിയ സമ്മാനവുമായി നോവോടെ ഒരു കുഞ്ഞു പെണ്‍കുട്ടി.



.(മേളത്തില്‍ ലയിച്ച ബാലിക.) ടീച്ചര്‍ അണിയിച്ച കിരീടം രാജകുമാരിയാക്കി.



മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ചേച്ചിയെ കൂടി കൂട്ടുമായിരുന്നു..
No comments:
Post a Comment