കൊല്‍ക്കത്ത: കൃത്യസമയത്ത് ഫീസ് അടക്കാത്തതിനാല്‍ നിര്‍ബന്ധപൂര്‍വ്വം സ്‌കൂളിലെ കക്കൂസ് വൃത്തിയാക്കിച്ചതില്‍ മനംനൊന്ത് 13കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്‍സുവ ഗ്രാമത്തിലെ സഹരന്‍പൂരിലാണ് സംഭവം. ദിവസക്കൂലിക്കാരുടെ മകളായ ലക്ഷ്മിയാണ് സ്‌കൂള്‍ അധികൃതരുടെ ക്രൂര ശിക്ഷക്ക് വിധേയയായത്.
വളരെയധികം അപമാനിക്കപ്പെട്ടതിനാലാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് ലക്ഷ്മിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഫീസ് അടച്ചില്ലെങ്കില്‍ സ്‌കൂള്‍ മുഴുവന്‍ വൃത്തിയാക്കിയതിന് ശേഷമേ ലക്ഷ്മിയെ ക്ലാസില്‍ കയറ്റുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞതായും അവര്‍ പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം ലക്ഷ്മിയെ കൊണ്ട് കക്കൂസ് വൃത്തിയാക്കിക്കുകയായിരുന്നു. ഇതിനു പുറമെ സ്‌കൂള്‍ പരിസരം വൃത്തിയാക്കാനും ആവശ്യപ്പെടാറുണ്ട്. ഇതില്‍ ലക്ഷ്മിയുടെ സുഹൃത്തുക്കള്‍ പരിഹസിക്കാറുണ്ടായിരുന്നു- ഇതേ സ്‌കൂളില്‍ പഠിക്കുന്ന ലക്ഷ്മിയുടെ സഹോദരന്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല- 07/30/൨൦൧൦
----
ഫീസില്ലാത്ത ലോകത്തേക്ക് കുട്ടികള്‍ പോകുകയാണ്
ലക്ഷ്മി കേരളക്കാരോട് എന്താണ് പറയുന്നത്..
സൌജന്യ വിദ്യാഭ്യാസത്തെ കയ്യൊഴിയുന്ന കേരളത്തിലെ മധ്യവര്‍ഗം പകരം വെക്കുന്ന പണം കൊടുത്ത് വാങ്ങുന്ന ചരക്ക് ..ആ സംസ്കാരം പോഷിപ്പിക്കുന്നതില്‍ നിങ്ങള്‍ക്കും പങ്കുണ്ടോ.അണ്‍ എ യി ഡ ഡു സ്കൂളുകളെ താലോലിക്കുന്നവരെ..
സ്കൂളില്‍വിദ്യാലയങ്ങളിലും കമ്പ്യൂടര്‍ ഫീസ്, കംമ്യൂനിക്കെട്ടീവ് ഇംഗ്ലീഷ് ഫീസ്, വണ്ടി ഫീസ്, പി ടി എ ഫണ്ട്..ഇങ്ങനെ പലവിധ ഫീസിനു പുറമേ..
No comments:
Post a Comment