ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, June 11, 2011

ഇന്ന് കോഴഞ്ചേരി ഉപജില്ല നാളെ എല്ലാ ജില്ലകളും..

പൊതു വിദ്യാലയങ്ങള്‍ക്കു എന്ത് സംഭവിക്കുന്നു എന്നറിയാന്‍ പത്തനം തിട്ട ജില്ലയിലെ പുല്ലാട് കോഴഞ്ചേരി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാല്‍ മതി.
 • കോഴഞ്ചേരി: . മിക്ക സ്കൂളുകളിലും അംഗബലം 25ല്‍ താഴെയാണ്.
 • പ്രക്കാനം ഗവ. എല്‍പിസ്കൂളില്‍ 13 കുട്ടികള്‍ മാത്രമാണ് നാല് ക്ലാസുകളിലായുള്ളത്.
 • പ്രക്കാനം യുപിഎസില്‍ ഇരുപത്തിഒന്നും,
 • പ്രക്കാനം എംടി യുപിഎസില്‍ 28ഉം കുട്ടികള്‍ മാത്രമേ പഠിക്കാനുള്ളു.
 • കീക്കൊഴൂര്‍ എംടി യുപി സ്കൂളില്‍ ആകെയുള്ളത് 18 വിദ്യാര്‍ഥികള്‍ . ഇവിടെ ഒന്നാം ക്ലാസ് ഇക്കുറിയും രണ്ടു കുട്ടികളില്‍ ഒതുങ്ങി.
 • വെള്ളപ്പാറ ഇഎഎല്‍പിഎസില്‍ 19ഉം,
 • തോന്ന്യാമല എംടിഎല്‍പിഎസില്‍ 14 കുട്ടികളും മാത്രമാണുള്ളത്.
 • പതിറ്റാണ്ടുകളുടെ പഴക്കമുള്ള മേലുകര എംടിഎല്‍പിഎസില്‍ ഹാജര്‍നില 22.
 • പുളിന്തിട്ട എംടി എല്‍പിഎസില്‍ 24,
 • നാരങ്ങാനം എംടി എല്‍പിഎസില്‍ 19, ഈ മൂന്ന് സ്കൂളുകളിലും ഒന്നാംക്ലാസില്‍ മൂന്ന് കുട്ടികള്‍ മാത്രമാണ് ഈ വര്‍ഷം ചേര്‍ന്നത്.
 • പ്രക്കാനം എല്‍പിജിഎസില്‍ 13 കുട്ടികള്‍ . ഇവിടെയും ഒന്നാം ക്ലാസ് മൂന്നു കുട്ടികളുമായി മുന്നോട്ടുപോകുന്നു.
 • ഇരുന്നൂറ് അധ്യാപകരും 50 ല്‍ അധികം അനുബന്ധ ജീവനക്കാരുമുള്ള സബ്ജില്ലയിലാണ് കോടികള്‍ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും സ്കൂളുകളില്‍ കുട്ടികളില്ലാത്തത്. ഇതിനിടയില്‍ അംഗീകൃത സ്കൂളുകളിലെ അധ്യാപകര്‍ തങ്ങളുടെ മക്കളെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ വിടുന്നതും വിവാദമായിട്ടുണ്ട്.
 • ഭീഷണി അകത്തു നിന്നും പുറത്ത് നിന്നും..
ഇതിനു ഒരു മറുപുറവും ഉണ്ട്. കുറെ പേര്‍ മറ്റു വിദ്യാലയങ്ങള്‍ ഉപേക്ഷിച്ചു വരും.പക്ഷേ അതു നിലന്നില്‍ക്കണമെങ്കില്‍ നല്ല അധ്യയനം പൊതു വിദ്യാലയങ്ങളില്‍ നടന്നെ പറ്റൂ..
പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകന്‍-ദേശാഭിമാനി കോഴിക്കോട്Posted on: 11-Jun-2011 12:34 AM
കോഴിക്കോട്: സിബിഎസ്ഇ സ്കൂളുകളില്‍നിന്നും അംഗീകാരമില്ലാത്ത സ്കൂളുകളില്‍നിന്നും വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളിലേക്ക്.
 • അഞ്ച് , എട്ട് ക്ലാസുകളിലാണ് അനംഗീകൃത സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയത്തില്‍ കൂടുതലായി എത്തിയത്.
 • കഴിഞ്ഞവര്‍ഷം അഞ്ചാം ക്ലാസിലേക്ക് സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നേടിയത് 11,183 പേരാണ്. എട്ടില്‍ 18,020 വിദ്യാര്‍ഥികളും.
 • ഈ വര്‍ഷം യഥാക്രമം 32,804ഉം 28,447ഉം ആയി ഉയര്‍ന്നു.
 • കഴിഞ്ഞ വര്‍ഷം നാലാംക്ലാസില്‍ സര്‍ക്കാര്‍ സ്കൂളില്‍ ഉണ്ടായിരുന്നത് 9,643 വിദ്യാര്‍ഥികളാണ്.
 • ഏഴാംക്ലാസില്‍ 16,626 പേരും.
 • എയ്ഡഡ് മേഖലയില്‍ നാലാം ക്ലാസില്‍ 28,979 പേരും ഏഴില്‍ 32,049 പേരുമാണുണ്ടായിരുന്നത്.
 • ഈവര്‍ഷം സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാംക്ലാസില്‍ പ്രവേശനം നേടിയത് 10,614 പേരും, എട്ടാംക്ലാസില്‍ 17,347 പേരുമാണ്. എയ്ഡഡ് സ്കൂളുകളില്‍ നാലില്‍ 30,569ഉം എട്ടാംക്ലാസില്‍ 27,122ഉം കുട്ടികളും.
 • ഈവര്‍ഷം ഒന്നാംക്ലാസില്‍ ചേര്‍ന്നവരും എസ്എസ്എല്‍സി വിട്ടുപോയവരും തമ്മിലുള്ള അന്തരം 11,091 പേരാണ്. അണ്‍എയ്ഡഡ് സ്കൂളുകള്‍ കൂടാതെയുള്ള കണക്കാണിത്.
 • ഒന്നുമുതല്‍ പത്തുവരെ കണക്കെടുക്കുമ്പോള്‍ മൊത്തം 8,740 പേരുടെ കുറവേ കാണാനുള്ളു. ഇതിനു കാരണം സിബിഎസ്ഇ സ്കൂളുകളില്‍നിന്നും അംഗീകാരമില്ലാത്ത സ്കൂളുകളില്‍നിന്നും വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങളുടെ രക്ഷക്കും പ്രോത്സാഹനത്തിനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. കൂടാതെ സ്കൂളുകളുടെ അക്കാദമിക-പശ്ചാത്തല സൗകര്യം ഉയര്‍ത്താനും മുന്‍ഗണന നല്‍കി. ഇത് പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചക്ക് സഹായകമായെന്നാണ് തലയെണ്ണലിലെ കണക്കുകള്‍ നല്‍കുന്ന സൂചന.
 • മൊത്തം ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്.
 • എന്നാല്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ കുട്ടികള്‍ പ്രവേശനത്തില്‍ നല്ല മാറ്റമുണ്ടായി. അതിനാലാണ് പൊതുവിദ്യാലയങ്ങള്‍ക്ക് തളര്‍ച്ച ബാധിക്കാതിരുന്നത്.
 • കഴിഞ്ഞ വര്‍ഷം 4,31,514 ആണ്. ഈ വര്‍ഷമിത് 4,22,774 ആണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മുഴുവന്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കാന്‍ വലിയ രീതിയില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. അംഗീകൃത സ്കൂള്‍ നല്‍കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ക്ലാസ് നഷ്ടമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പഠിക്കാന്‍ കഴിയുന്ന സാഹചര്യവുമൊരുക്കി.ഇതൊക്കെയാവാം ഒന്നാം ക്ലാസില്‍ വിദ്യാര്‍ഥികളുടെ കുറവുണ്ടായിട്ടും അത് പ്രകടമാകാതിരിക്കാന്‍ കാരണമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.

2 comments:

Uppumanga said...

പോതു വിദ്യലയങ്ങളുടെമറുപുറം ....പ്രവേസനം ഉത്സവം.....പഠനം......?????ഉറങ്ങുന്നവരെക്കള്‍ കൂടുതല്‍ ഉറക്കം നടിക്കുന്നവര്‍...പൂച്ചക്ക് ആര് മണി കെട്ടും?

കലാധരന്‍.ടി.പി. said...

പൊതു വിദ്യാലയ സങ്കല്‍പം അട്ടിമറിക്കാന്‍ കൂട്ട് നിന്ന മതങ്ങള്‍ക്ക് ചൂട്ടു പിടിച്ചവര്‍.
ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കിയ അധ്യാപക സംഘടനകള്‍
സ്വന്തം സ്കൂളില്‍ മക്കളെ വിടാന്‍ മടിച്ചു മറ്റുള്ളവര്‍ക്ക് വഴികാട്ടിയ അധ്യാപകര്‍
ഇംഗ്ലീഷിന്റെ പേര് പറഞ്ഞു സാധാരനക്കാരോടൊപ്പം പഠിപ്പിക്കാന്‍ കൂട്ടാക്കാതെ സമാന്തരം തേടിയ മധ്യവര്‍ഗം
അവരെ പ്രോത്സാഹിപ്പിച്ചു മക്കളെ ഇത്തരം സ്കൂളുകളില്‍ ചേര്‍ത്ത രാഷ്ട്രീയ നേതാക്കള്‍
നന്നായി പഠിപ്പിക്കല്‍ എന്നത് മനസ്സില്‍ ഏറ്റെടുക്കാത്ത ചെറിയ വിഭാഗം അധ്യാപകര്‍
സമൂഹത്തെ വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അടുപ്പിക്കാത്ത മാനേജ്മെന്റുകള്‍.
സാമ്പത്തിക ലാഭം മാത്രം നോക്കിയവര്‍.
അങ്ങനെ..പട്ടിക നീളും.
എങ്കിലും പൊരുതണം.
പൊതു വിദ്യാലയങ്ങളാണ് മതേതര കേരളത്തിന്റെ അടിത്തറ ശകതമാക്കുക