ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, August 14, 2011

വായനയും കഥയും -4

ഇത്  വായിക്കുന്നതിനു  മുന്നറിയിപ്പ് 
ഏതെങ്കിലും  ഒരു വായാനാ  കാര്‍ഡ്  /കഥ മുന്നില്‍  ഉണ്ടാകണം . മൂര്‍ത്തമായ ഒന്നിനെ മുന്‍പില്‍ വെച്ച് ആലോചിക്കുന്നതാണ് കൂടുതല്‍ നല്ലത്. അച്ചുവിന്റെ പട്ടം അതന്നെ ആയിക്കോട്ടെ.

 


വായന എങ്ങനെ  ?  ചര്‍ച്ച 
വായന പരിപാടി സംഘടിപ്പിക്കുന്നതിനു മുന്നോടിയായി കോഴഞ്ച്ചേരിയില്‍    നടന്ന ശില്പശാലയില്‍ ഞാന്‍ പങ്കെടുത്തു
ഷിജുരാജ് വായനാ സാമഗ്രികള്‍ കൊണ്ട് വന്നിരുന്നു
കഴിഞ്ഞ മൂന്ന് ലക്കങ്ങളില്‍ അവതരിപ്പിച്ച കാര്യങ്ങളുടെ തുടര്‍ച്ച .. ആ ആലോ
നയിലേക്ക് ഞങ്ങള്‍ കടന്നു.
ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

അതാണ്‌ പ്രശ്നം.
-"ഇപ്പോള്‍ ക്ലാസ് ഒരു പൂര്‍ണതയില്‍ എത്തി നില്‍ക്കുയാണ്
അതു പോലെ തന്നെ ഒരു പ്രശ്നത്തിലും.."
"-എന്താണ് ?"
"അച്ചുവിന്റെ പട്ടം എന്ന അച്ചടിച്ച കഥ ഉണ്ട് മാഷേ , അത് കുട്ടികളെ കൊണ്ട് വായിപ്പിക്കണം .അതാണ്‌ പ്രശ്നം."
"ഇപ്പോള്‍ അവര്‍ കഥ ഉണ്ടാക്കി സംഭവം മംഗളകരമായി അവസാനിപ്പിചിരിക്കുകയാണ്.
അതാണ്‌ പ്രശ്നം. "
ഇനിയും ചിന്തയില്‍ അന്വേഷണത്തിന്റെ വിത്ത് പാകിയാലെ അവര്‍ അത് ഏറ്റെടുക്കൂ
'നിങ്ങള്‍ കഥ പൂര്ത്തിയാക്കിയല്ലോ ഇത് പോലെ ഇനിയും ധാരാളം  കഥകള്‍ നമ്മള്‍ക്കുണ്ടാക്കാം നമ്മള്‍ക്ക് അത്തരം മറ്റൊരു കഥ പരിശോധിക്കാം' എന്നായാലോ?
എന്ന് പറയാം ..പക്ഷെ ,മനസ്സനുവദിക്കുന്നില്ല..പിന്നെന്തു ചെയ്യും?
കുട്ടികള്‍ നാം പറയുന്നത് അനുസരിക്കലല്ലോ ഏറ്റെടുക്കല്‍ .
"അതിന്റെ ആവശ്യം ഉള്ളില്‍ രൂപപ്പെടുത്തി എടുക്കണം..വഴി കാണും "
"കഥാ കാര്‍ഡ് പരിശോധിച്ച് നോക്കൂ..എന്തെങ്കിലും സാധ്യത  തെളിഞ്ഞു  വരുന്നുണ്ടോ ?"

 "മൂന്നു കിളികള്‍ ചിത്രത്തില്‍ ഉണ്ട്"
ആ അത് ഉപയോഗിക്കാം
ഒരു കഥയില്‍ എഴുത്ത് പോലെ പ്രധാനമാണ് ചിത്രങ്ങളും .അത് കൂടി ചേര്‍ത്ത് വായിക്കാന്‍ പഠിക്കണം
ഇങ്ങനെ ആയാലോ

"ദേ ഇങ്ങോട്ട് നോക്കിക്കേ ഇതാ അച്ചുവിന്റെ പട്ടം ."വായനാ കാര്‍ഡിന്റെ കവര്‍ കാണിക്കുന്നു
"ആരെല്ലാം ഉണ്ട്?"
..
"അടുത്ത പേജ് കണ്ടോ"
കിളികളെ ശ്രദ്ധയില്‍  കൊണ്ടു വരുന്നു
"അച്ചുവിന്റെ പട്ടം ചരട് പൊട്ടി പറന്നപ്പോള്‍ ഈ കിളികള്‍  അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കാമായിരുന്നു?"
.......
ഏതാനം പ്രതികരണങ്ങള്‍
ഞാന്‍ ഈ കാര്‍ഡു എല്ലാവര്ക്കും നല്‍കാം
"പടം നോക്കണം ഒപ്പം കഥയും വായിച്ചു നോക്കണം."
"നിങ്ങള്‍ ആലോചിച്ച പോലെയാണോ അതില്‍ എന്ന് അറിയാമല്ലോ."
ഓരോരുത്തര്‍ക്കും വായനാ സാമഗ്രി കൊടുക്കണം . ഗ്രൂപ്പിന് ഒന്ന് പോരാ.
(ഫോട്ടോകോപ്പി എടുക്കാം.) ക്ലാസില്‍ വായന പ്രോസസ് ചെയ്യാന്‍ ചിന്തയുടെ സമാന പ്രതലം ഒരുക്കണം.


കാര്‍ഡു കൊടുത്തു കഴിഞ്ഞാല്‍
 വായനാ കാര്‍ഡു കൊടുത്തു കഴിഞ്ഞാല്‍ കൂടുതല്‍ ഇടപെടല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കരുത്
 അവര്‍ കൌതുകത്തോടെ ചിത്രം കാണട്ടെ
പടം കണ്ടു കഴിഞ്ഞാല്‍ കഥ വായിക്കാം.
അവര്‍ വായിക്കട്ടെ ചിലര്‍ തപ്പി തടയും ..അവര്‍ വായിച്ചു തീര്‍ക്കട്ടെ
"തീരെ വായിക്കാന്‍ കഴിയാത്തവരും   ഉണ്ടാകും.എന്ത് ചെയ്യണം ?"
"അവരുടെ അടുത്ത് ചെല്ലാം..
അച്ചു എന്ന് എവിടെയാണ എഴുതിയിട്ടുള്ളത് ?
"ആദ്യത്തെ വരിയിലെ ആശയം മനസ്സില്‍ കരുതി ചോദിക്കാം "പട്ടം എങ്ങനെ ,പടം കണ്ടാരുന്നോ.ഇഷ്ടപ്പെട്ടോ
അതിന്റെ കാര്യമാ ആദ്യം എഴുതിയിട്ടുള്ളത്.".സൂചനകള്‍ നല്‍കാം. ചിത്ര സൂചനകളില്‍ നിന്നും അവര്‍ പറയുന്ന ആശയം ഉള്ള ഭാഗം,വാക്യം ചൂണ്ടിക്കാണിക്കാം.വായിച്ചു കേള്‍പ്പിക്കാം....
സംയുക്ത വായന നടത്താം.( നിരവധി വായനാനുഭവങ്ങള്‍ നാം ഈ കഥയില്‍ ഒരുക്കുന്നുണ്ട്‌ അതു ഒടുവില്‍ ലിസ്റ്റ് ചെയ്യാം )"
ഇനി കുട്ടികള്‍ ഗ്രൂപ്പ് ആകണം
ഗ്രൂപ്പില്‍ വായിച്ചു മനസ്സിലാക്കിയ കഥ പങ്കിടണം
"അതു എങ്ങനെ?" ആദ്യം എല്ലാവര്ക്കും പങ്കിടാന്‍ കഴിയുന്ന ഇനം .പിന്നെ ആഴങ്ങളിലേക്ക് .


 • ആരെയാണ് ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ടത്.(പട്ടം,കിളികള്‍,അച്ചു.കാറ്റ്,കടല്‍,..)
 •  ആദ്യത്തെ പേജില്‍ എന്താണ് ഉള്ളത് എന്നു എല്ലാവരും പറയണം.
 • രണ്ടാം പേജില്‍ എന്താണ് എഴുതിയത് എന്നു പറയണം.വായിച്ചു മനസ്സിലാക്കിയത് ഒരു പോലെ ആണോ
 • മൂന്നാം പേജിലോ 

ശരി , ഗ്രൂപ്പില്‍ നിന്നുമാരാ മനസ്സിലാക്കിയ കാര്യം പറയുന്നത്
ആരെങ്കിലും ഒരാള്‍ വായിക്കുകയും വേണം.
ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു അവതരണം.
രസകരമായി വായിക്കണം.
അവരുടെ അവതരണം കഴിഞ്ഞു ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ഗ്രൂപ്പുകളോട് ചോദിക്കാം
വായനയില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് അവസരം കിട്ടണം
"ടീച്ചര്‍ വായിച്ചു കൊടുക്കണോ ?"
ആസ്വാദ്യവായന 
അതാണ്‌ ഇനി നടക്കേണ്ടത്‌
ടീച്ചര്‍ കഥയില്‍ ലയിച്ചു ഭാവം ,ശബ്ദ വ്യതിയാനം ,സമയ ക്രമീകരണം ഇവ പാലിച്ചു വായിക്കണം
വേഗത നിയന്ത്രിക്കാം. എന്നാല്‍ ഇഴയരുത്. കുട്ടികള്‍ അപ്പോള്‍ വായനാ സാമഗ്രിയില്‍ കഥയ്ക്കൊപ്പം കണ്ണും മനസ്സും ചേര്‍ക്കട്ടെ.
മനോചിത്രീകരണം
മനസ്സിലുള്ളത് എല്ലാം ചാര്ട്ടിലാക്കാം ( മനോചിത്രീകരണം )
കൊച്ചു കുട്ടികള്‍ മനോചിത്രീകരണം നടത്തുമോ ? സംശയം  ന്യായം
അതിനു അവര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രധാനം. ഉദാഹരണമായി
ഈ കഥ വായിച്ചല്ലോ എന്തൊക്കെ കാര്യങ്ങള്‍ മനസ്സില്‍ ഉണ്ട് ?അതൊന്നു എഴുതി നോക്കാം.
അച്ചടിച്ച കഥ മാത്രമല്ല.നിങ്ങള്‍ ചാര്‍ട്ടില്‍ എഴുതിയതും മറ്റുള്ളവര്‍ പറഞ്ഞതും ഒക്കെ ആവാം.വായിച്ചപ്പോള്‍ മനസ്സില്‍ ഉണ്ടായ തോന്നലുകളും ഓര്‍ത്ത കാര്യവും എഴുതാം.
വസ്തുക്കളുടെ പേര്‌ എഴുതാം പടം വരയ്ക്കാം
എങ്കിലും കുട്ടികള്‍ക്ക് അതു പ്രയാസം ആയിരിക്കും.
ആദ്യാനുഭവം അല്ലെ അപ്പോള്‍ അല്പം കൂടുതല്‍ സഹായം ആകാം ഇങ്ങനെ ആയാലോ ?
ആദ്യ അനുഭവം ആയതിനാല്‍ ചിത്രീകരണ രീതി പടിച്ചയപ്പെടുത്താനായി ചാര്‍ട്ടിനു നടുക്ക് പട്ടം എന്നു എഴുതി വട്ടം ഇട്ട ശേഷം
ഒരു വര -അച്ചു എന്നു വരത്തുംപത്ത് എഴുതുക ..പിന്നെ അച്ചുവുമായി ബന്ധപ്പെട്ട എന്തെല്ലാം എഴുതാം ? ചോദ്യം എഴുതല്‍..അച്ചുവില്‍ നിന്നും കുറെ വരകള്‍ വരച്ചു ഓരോ വാക്ക് വീതം.
വീണ്ടും പട്ടത്തിലേക്ക്.. ഒരു വര-ചോദ്യം പട്ടത്തിന്റെ പ്രതേകതകള്‍ എന്തൊക്കെ എഴുതാം..?
ഇങ്ങനെ പങ്കാളിത്തത്തോടെ കുറെ എഴുതിയ ശേഷം ബാക്കി അവര്‍ക്ക് വിട്ടുകൊടുക്കാം ബുക്കില്‍ എഴുതട്ടെ
ഓരോരുത്തരും എഴുതിയ ശേഷം ഗ്രൂപ്പില്‍ അവതരിപ്പിച്ചു കൂട്ടിച്ചേര്‍ക്കാം
എല്ലാവരും പറയുന്നത് പരിഗണിച്ചു ക്ലാസിന്റെ മനസ്സ് ചിത്രീകരിക്കാം.
ഇതു ഒരു സര്‍ഗാത്മക പ്രവര്‍ത്തനം ആണേ. കേവലം ഒര്‍മ പരിശോധന അല്ല. കുട്ടികളുടെ ചിത്രങ്ങള്‍.വിവിധ നിറങ്ങള്‍ പല വലുപ്പത്തിലുള്ള അക്ഷരം,ബന്ധങ്ങളുടെ വരകള്‍ ..ആകര്‍ഷകമായ ലെ ഔട്ട് ..
ഇതു ഒരു വായനാ സാമ്ഗ്രികൂടി ആണ്.
എല്ലാവര്‍ക്കും  ആത്മവിശ്വാസം
ചെയ്തു  നോക്കാന്‍  തീരുമാനം.
അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ ഇഷ്ടമുള്ള ഒരു രണ്ടാം ക്ലാസില്‍ .
അതിന്റെ പ്ലാനിംഗ് നടത്തി.

---------------------------------------------------------------------------------------------------------------
 നിരവധി വായനാനുഭവസന്ദര്‍ഭങ്ങള്‍  ...ലിസ്റ്റ് എവിടെ ?
  "ഇതു വരെ  നടന്ന പ്രക്രിയയില്‍ നിരവധി വായനാനുഭവങ്ങള്‍ നാം ഈ കഥയില്‍ ഒരുക്കുന്നുണ്ട്‌ അതു ഒടുവില്‍ ലിസ്റ്റ് ചെയ്യാം ".എന്നു പറഞ്ഞല്ലോ എവിടെ ?
"അത് നിങ്ങള്ക്ക് കണ്ടെത്താവുന്നത്തെ ഉള്ളൂ "എന്ന് സ്ഥിരം പറയുന്ന /കേള്‍ക്കുന്ന ഉത്തരം ഇവിടെ ഉപേക്ഷിക്കുന്നു.
പ്രക്രിയകളുടെ ഒടുവില്‍ നിന്നും തുടങ്ങാം

 • മനോചിത്രീകരണം ചാര്‍ട്ടില്‍ നടത്തുമ്പോള്‍
 • മനോചിത്രീകരണം  ഗൂപ്പില്‍ പങ്കിടുമ്പോള്‍
 • ആസ്വാദ്യകരമായ വായന ടീച്ചര്‍ നടത്തുമ്പോള്‍
 • സ്വയം കഥ വായിക്കാന്‍ അവസരം ലഭിച്ചപ്പോള്‍
 • .......................................................
 • മറ്റുള്ളവരുടെ രചനയ്ക്ക്  ചിത്രീകരണം  നടത്തുമ്പോള്‍
 • ചാര്‍ട്ടില്‍ മറ്റുള്ളവര്‍ എഴുതുമ്പോള്‍
 • ടീച്ചറുടെ പിന്തുണയോടെ എഴുതുകയും ടീച്ചര്‍ എഴുതിക്കൊടുത്തതു  വായിക്കുകയും ചെയ്യുമ്പോള്‍ ( പിന്നാക്കക്കാര്‍ക്ക് മാത്രം )
ഒരു കാര്യം വിട്ടുപോയി അത് കൂടി ചേര്‍ക്കാമോ.
ഒരു സന്ദര്‍ഭം കൂടി ഇനി ഒരുക്കാനുണ്ട്
അത് നാളെ. (അടുത്ത രണ്ട് ലക്കങ്ങള്‍ കൊണ്ട് അവസാനിക്കും )
------------------------------------------------------------------------------------------------------------------------------

 • വായനയും കഥയും -ഇതു വരെ വായിച്ച ലക്കങ്ങളിലെ ഉള്ളടക്കം  പരിഗണിച്ചു ഒരു മനോഭൂപടം തയ്യാറാക്കാമോ?
 • പങ്കിടാമോ

(കോഴഞ്ചേരി  ചര്‍ച്ച നല്‍കിയ തിര്ച്ചരിവുകള്‍
ആളുകള്‍ കൂടുതലാണെങ്കില്‍ ചര്‍ച്ച സജീവമാകില്ല. ഔപചാരികത കൂടി വരും.ഒരു വട്ട മേശയ്ക്കു ചുറ്റും ഇരുന്നു വര്‍ത്തമാനം പറയല്‍ .സൌഹൃദപരമായ ആശയവിനിമയം. ഓരോ കാര്യത്തിലും വിശദാംശങ്ങള്‍ സംശയങ്ങള്‍ ആലോചനകള്‍ കണ്ടെത്തലുകള്‍..
സത്യത്തില്‍ ക്ല്സടര്‍ പരിശീലനങ്ങള്‍ ഇങ്ങനെ ആയാലെന്താ..
അതാതു പഞ്ചായത്തില്‍ ഒത്തു കൂടി ആശയവിനിമയം നടത്തി അന്വേഷണങ്ങള്‍ നടത്തി ആസൂത്രണം ചെയ്തു
അങ്ങനെ അങ്ങനെ..)

No comments: