- കുട്ടികളുടെ സര്‍ഗാത്മ രചനകള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്ന അധ്യാപകര്‍ ഏറെ ഉണ്ടോ? ചില സ്കൂളുകള്‍ കുട്ടികളുടെ രചനകള്‍ പുസ്തക രൂപത്തില്‍ പ്രകാശിപ്പിക്കും.കോഴിക്കോട് പറമ്പില്‍ സ്കൂള്‍ ഇങ്ങനെ മാതൃക കാട്ടി. തിരുവനന്തപുരം പച്ച സ്കൂള്‍ മലയാളത്തിലെ മുഖ്യ ബാലമാസികകളില്‍ അവരുടെ കുട്ടികളുടെ രചനകള്‍ നിരന്തരം പ്രസിദ്ധീകരിച്ചു. ഈ വിദ്യാലയങ്ങളില്‍ അധ്യാപകര്‍ കുട്ടി രചനകള്‍ സശ്രദ്ധം വായിക്കും. അതിന്റെ മികവുകള്‍ കണ്ടെത്തും. ക്ലാസിലും സ്കൂളിലും അവതരണത്തിനു അവസരം ഒരുക്കും.
- വായനയും എഴുത്തും സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഒരു മാതൃകാപരമായ പ്രവര്‍ത്തനം ഇതാ ..സ്കൂള്‍ ബ്ലോഗുമായി വോയ്സ് ഓഫ് ചേരാപുരം
- ലോകത്തിന്റെ മുന്നിലേക്ക് കുട്ടികളുടെ രചനകള്‍ . വോയ്സ് ഓഫ് ചേരാപുരം ..അതു വായിക്കാന്‍ താല്പര്യപൂര്‍വ്വം ആളുകള്‍ എത്തി . അവര്‍ എഴുത്ത് കാരെ പ്രോത്സാഹിപ്പിച്ചു. അധ്യാപകര്‍ കണ്ടു പഠിക്കണം എങ്ങനെ കുട്ടികള്‍ക്ക് ഫീഡ് ബാക്ക് നല്‍കാം എന്നു . ചില പ്രതികരണങ്ങള്‍ വായിക്കാം
- ഒരു ദുബായിക്കാരന്‍ പറഞ്ഞു...
- 'വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്' എന്ന ഈ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നഫ്‌ല മോളുടെ കവിത വായിച്ചു. തത്തമ്മയോടുള്ള കിന്നാരം ഇഷ്ടായി. ഇതുപോലെയുള്ള ഒരു കവിത ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ പഠിച്ചിരുന്നു.
- സ്കൂളിനും അഭിനന്ദനങ്ങള്‍ കിട്ടി .ബ്ലോഗ് നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെട്ടു
- Lipi Ranju പറഞ്ഞു...
- നല്ല കവിത ഇഷ്ടായിട്ടോ മോളൂ ... (ഇത്ര ചെറിയ കുട്ടികള്‍ എത്ര നന്നായി എഴുതുന്നു ! അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങാന്‍ സന്മനസ്സു കാണിച്ച എഡിറ്റർക്ക് അഭിനന്ദനങ്ങള്‍ ...)
- ചിലര്‍ക്ക് സംശയം സ്കൂളിന്റെ അമിത കൈകടത്തല്‍ ഉണ്ടോ എന്നു.അവര്‍ അക്കാര്യം ഉന്നയിച്ചു . അശ്വതി അതിനു മറുപടി എഴുതി
- അവ വായിക്കൂ
- sankalpangal പറഞ്ഞു...
- നല്ല കവിത ,ആത്മവിശ്വാസത്തോടെ എഴുതി.സാറിന്മാരുടെ അമിത കൈ കടത്തലുണ്ടൊ... ആശംസകള്‍........
- എഡിറ്റർ പറഞ്ഞു...
- കാതലായ ആശയത്തിനൊ കവിതയുടെ രൂപഘടനയ്ക്കൊ മാറ്റം വരാതെ ചെറിയ ചില മിനുക്കുകൾ ചെയ്തു തരാറുണ്ട്.അത് എഡിറ്ററുടെ ചുമതല മാത്രം. അമിതമായൊന്നും സാറന്മാർ കൈകടത്താറില്ല..റഷീദ്ക്കാ,ദ്ര്
യുശ്യചേച്ചി,സങ്കല്പംചേട്ടൻ എല്ലാവർക്കും ഒത്തിരി നന്ദി. വീണ്ടും വരുമല്ലോ.. - . സ്നേഹപൂർവ്വം അശ്വതി
- ചൂണ്ടുവിരല്‍ കുഞ്ഞു രചനകളുടെ ഒരു സഞ്ചാരം നടത്തി
- അതിന്റെ പ്രതികരണം അവരെ അറിയിച്ചു
- ആ കുറിപ്പ് ഇങ്ങനെ _
- സ്കൂളിന്റെ ഉദ്യമം ആവേശം പകരുന്നു.ഞാന്‍ അതീവ സന്തുഷ്ടനാണ്.കാരണം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂൾ.
അവിടെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റുന്നു.
കുട്ടികളുടെ രചനകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അതിന്റെ മൂല്യം കണ്ടെത്തി ലോകവുമായി പങ്കിടുന്നു.
നാടിന്റെ പലഭാഗങ്ങളിലും ഉള്ളവർ ഈ സ്കൂൾ ബ്ലോഗ് സന്ദർശിക്കുന്നു.
കുട്ടികൾക്ക് അനുമോദനങ്ങൾ.
പോരേ, കുട്ടികളായത് കൊണ്ടാണോ ഈ അനുമോദനം? അല്ല അവരുടെ എഴുത്തിന്റെ വലിപ്പം കൊണ്ട് കൂടിയാണ്.
ആറാം ക്ലാസിലെ ( എ ഡിവിഷൻ ) എഴുത്തുകാരെ മാത്രം ഞാൻ ഉദാഹരിക്കുന്നു. (മറ്റു ക്ലാസുകാര് പിണങ്ങരുതേ )
"നൃത്തം ചെയ്യും മാമ്പഴമെല്ലാം
അഴകില് തൂങ്ങി കാണുമ്പോൾ
കൊതിയൂറുന്നെന്നകതാരിൽ." (അശ്വതി ) കവിതയുടെ താളം, വാക്കുകളുടെ ചേരുവ ഇവ കവിതയെ ആകർഷകമാക്കുന്നു. മാമ്പഴക്കൊതി ആർക്കാണ് .ഏതു പ്രായത്തിലാണ് ഇല്ലാത്തത്.?
അനർഘ ദരിദ്രനായ വൃദ്ധനെയാണ് കാട്ടിത്തരുന്നത്.
ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരാളെ സന്തോഷ നിമിഷങ്ങളിൽ കാണുക എന്നത് നല്ല കാര്യം. ഇവിടെ വളരെ ഒതുക്കത്തോടെ ആനന്ദത്തിൻ നദി ഒഴുകി എന്ന് പറഞ്ഞു കവിത അവസാനിപ്പിക്കുമ്പോൾ വായനക്കാർക്കും നദീസ്നാന നിർവൃതി. ആ വരികള് നോക്കൂ.
"അകലെ നിന്നൊരു കുഞ്ഞപ്പോൾ
വയസ്സനെ നോക്കി ചിരിതൂകി
പാവമയാളുടെ ഹൃദയത്തിൽ
ആനന്ദത്തിൻ നദിയൊഴുകി"
താമരപ്പെണ്ണിന്റെ പിറന്നാൾ ദിനം എങ്ങനെ ഉള്ളതായിരിക്കുമെന്നതാണ് സയന ഭാവനയിൽ കണ്ടത്. ആരും കൊതിക്കുന്ന ചേലൊത്ത സുന്ദരി-അവളെ കാണാൻ ആരെല്ലാം വന്നു കാണും.? ആ സന്തോഷം എങ്ങനെ പ്രവർത്തിച്ചിരിക്കും? കവി അവ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു.
"താമരക്കുഞ്ഞിന്റെ തളിരിതളിൽ
പൂമ്പാറ്റ വന്നൊരു മുത്തമിട്ടു"
ശരിക്കും പിറന്നാൾ മധുരം ഉള്ള ര ചന.
അശ്വതി വെള്ളയുടുപ്പിട്ട കോഴിക്കുഞ്ഞേ എന്നു തുടങ്ങുന്നു.
“കൂരിരുട്ടാണെങ്ങും ഓര്മ്മ വേണം
കാലമിതു കള്ളക്കർക്കിടകം“.
ഇതു വായിച്ചപ്പോൾ കടമ്മനിട്ട എഴുതിയ വരികൾ ഓർമ്മ വന്നു.
പഴയ ഒരു പാട്ടുണ്ട്.അതു പങ്കിടാം.
“ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപ്പോത്ത്തിൽ വെച്ചിട്ടുണ്ട്
അപ്പം തന്നാൽ ഇപ്പം പാടാം
ചക്കര തന്നാൽ പിന്നേം പാടാം“
ഇവിടെ പാട്ട് മധുരമുള്ളതായതിനാൾ ചക്കര പകരം ചോദിക്കുകയാണ്.
സവ്യശ്രീ അണ്ണാരക്കണ്ണനോട് പറയുന്നു ഒരു കൊച്ചു മാമ്പഴം തന്നാല് പകരം മധുരമുള്ള പാട്ട് നല്കാം എന്ന്.
പാട്ടിന്റെ മധുരം = മാമ്പഴത്തിന്റെ മധുരം. കൊള്ളാം!
സഫ്ന കവിത കുഞ്ഞാടിന് നല്കി.
ഏഴ് കുഞ്ഞെഴുത്തുകാരുടെ രചനകൾ.
ഇനിയും കൂടുതൽ എഴുത്തുകാർ പ്രത്യക്ഷപ്പെടും.
സ്കൂൾ എഴുത്ത് കൂട്ടത്തിനു മികച്ച മാതൃക.
പൊതുവിദ്യാലയങ്ങൾ ബ്ലോഗെഴുത്തുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതു ഒരു ചരിത്രം സൃഷ്ടിക്കലാണ്.
ഒപ്പം ഉണ്ട് കേരളം എന്നു പറയാൻ ആഗ്രഹിക്കുന്നു.
ടി.പി കലാധരന്‍
ടി.പി കലാധരന്‍
ബ്ലോഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയണ്ടേ .ഇതാ സ്കൂള്‍ ടീം എഴുതിയത് നോക്കൂ.
പ്രിയപ്പെട്ട സാർ,
ഞങ്ങൾ ബ്ലോഗ് തുടങ്ങിയത് ഈ ജൂൺ 8 നാണ്.ഞങ്ങളുടെ സ്കൂളിൽ
കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ കുറവാണ്. നെറ്റ് കണക്ഷനുമില്ല. സ്മാർട്ട്
റൂമും കമ്പ്യൂട്ടറുകളുമുണ്ട്. ഇപ്പോൾ ഫോൺ ഉപയോഗിച്ച് ജി.പി.ആർ എസ്.
കണക്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്.വീഡിയോ അപ് ലോഡ് ചെയ്യാൻ മാത്രം
വീട്ടിലെ ബ്രോഡ് ബാൻഡ് ഉപയോഗിക്കും.
കയ്യെഴുത്ത് മാസികയില്‍ നിന്നും ബ്ലോഗിലേക്ക്
വിദ്യാരംഗം ആണ്ബ്ലോഗിന് നേത്രുത്വം നൽകുന്നത്. കഴിഞ്ഞ വർഷം കുട്ടികളുടെ
ചില കവിതകൾ എടുത്ത് ട്യൂൺ ചെയ്ത് കുട്ടികളെ കൊണ്ടു തന്നെ ആലാപനം
ചെയ്യിച്ച് റെക്കോഡ് ചെയ്തിരുന്നു. അതു പിന്നീട് ചിത്രങ്ങൾ ഒക്കെ ചേർത്ത്
ചെറിയ വീഡിയോ തയ്യാറാക്കി. അവയൊക്കെ സ്മാർട്ട് റൂമിൽ വെച്ച് കുട്ടികൾക്ക്
കാണിച്ച് കൊടുത്തു. പിന്നെ ചിലരൊക്കെ കവിതകൾ തന്നു കൊണ്ടിരുന്നു.
അവയൊന്നും പ്രസിദ്ധീകരിക്കാൻ മാർഗ്ഗമുണ്ടായിരുന്നില്ല. കയ്യെഴുത്ത് മാസിക
എന്നതു വലിയ അദ്ധ്വാനമുള്ളതാണല്ലോ. അതിൽ പ്രസിദ്ധീകരിക്കാൻ
കഴിഞ്ഞിരുന്നത് വളരെ പരിമിതമായ രചനകൾ മാത്രമാണ്. അങ്ങനെയാണ് ബ്ലോഗിന്റെ
കാര്യം ചിന്തിക്കുന്നതും തുടങ്ങാൻ തീരുമാനിക്കുന്നതും. തുടക്കത്തിൽ
വിദ്യാരംഗത്തിന്റെ ചുമതലയുള്ള അധ്യാപകർ മാത്രമായിരുന്നു ഈ കാര്യം
അറിഞ്ഞിരുന്നത്. ഇപ്പോൾ എല്ലാവരും നല്ല താല്പര്യം കാണിക്കുന്നുണ്ട്.
മലയാളം പഠിപ്പിക്കുന്ന ഞങ്ങൾ മൂന്ന് പേർക്കാണ് ചുമതല.
കുട്ടികളുടെ സമിതി
തുടക്കത്തിൽ മൂന്ന് രചനകൾ വീഡിയോ തയ്യാറാക്കിയവ പോസ്റ്റ് ചെയ്ത് കുട്ടികളെ കാണിച്ചപ്പോൾ
സ്ര്യുഷ്ടികളുടെ ഒഴുക്കായിരുന്നു. അവയിൽ കൊള്ളാവുന്നവ തിരഞ്ഞെടുക്കുന്നത്
കുട്ടികളുടെ സമിതിയാണ്. ബാക്കി വരുന്നവ തിരിച്ചു കൊടുക്കും. അവരെ
നിരാശരാക്കാതെ കൂടുതൽ വായിക്കാനും വീണ്ടും എഴുതാനും നിർദ്ദേശിക്കും.
കവിതകളാണു കൂടുതലും ലഭിക്കുന്നത്. മറ്റു രചനകളിൽ കുട്ടികൾ വിമുഖരായിട്ട്
കാണുന്നു. ഒരു പക്ഷെ കവിത്യ്ക്ക് കൂടുതൽ പ്രാമുഖ്യം കൊടുത്തത്
കൊണ്ടായിരിക്കാം. കുട്ടികളിൽ ഇത് നല്ല ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
രക്ഷിതാക്കളും വിലമതിക്കുന്നു
രക്ഷിതാക്കളും ഈപ്രവർത്തനത്തെ നന്നായി വിലമതിക്കുന്നുണ്ട്. കഴിഞ്ഞ
സി.പി.ടി.എ യോഗത്തിലും മറ്റും ബ്ലോഗിനെ പറ്റി പരാമർശമുണ്ടായി. യോഗത്തിനു
ശേഷം പലരും നേരിൽ കണ്ട് അഭിനന്ദനം അറിയിക്കുകയും മോളുടെ കവിത
കൊടുക്കണമെന്നും വായിക്കണമെന്നുമൊക്കെ പറയുകയുണ്ടായി. എന്തു ചിലവും
നമുക്ക് വഹിക്കാമെന്നൊക്കെ പറഞ്ഞു. ഇതിന് തീരെ ചിലവു വരില്ല എന്ന്
പറഞ്ഞത് അവരെ അൽഭുതപ്പെടുത്തി. ഇവിടെ മിക്ക വീട്ടിൽ നിന്നും ഒന്നിൽ
കൂടുതൽ പേർ ഗൾഫിൽ ജോലിചെയ്യുന്നു. അവരിൽ ചിലരൊക്കെ ബ്ലോഗ് കണ്ടിട്ട്
വിളിക്കുകയുണ്ടായി. കുട്ടികളിൽ പലരും ബ്ലോഗ് അഡ്രസ്സ് വാങ്ങി അയച്ച്
കൊടുത്തിരുന്നു. ചില രചനകൾ രക്ഷിതാക്കൾ തന്നെ തിരുത്തി തരുന്നുണ്ട്.
രക്ഷിതാക്കളുടെ നേരിട്ടുള്ള പങ്കാളിത്തമൊന്നുമുണ്ടായിട്ടില് ല.
ഒരോ കുട്ടിക്കു ഒരു ബ്ലോഗ്
ഇപ്പോൾ ഞങ്ങൾ എൽ.പി വിഭാഗത്തിനായി ഒരു ബ്ലോഗ് തുടങ്ങേണ്ട
തയ്യറെടുപ്പിലാണ്. കുറച്ചു കൂടെ സൌകര്യങ്ങൾ വികസിച്ചാൽ എല്ലാ
പ്രവ്ര്യുത്തികളും കുട്ടികളെ കൊണ്ട് തന്നെ ചെയ്യിക്കാൻ ലക്ഷ്യമിടുന്നു.
ഭാവിയിൽ ഒരോ കുട്ടിക്കു ഒരു ബ്ലോഗ് എന്നതാണ് ഉദ്ദേശം.
സ്നേഹാദരങ്ങളോടെ
ബ്ലോഗ് ടീം ചേരാപുരം.യു.പി.സ്കൂൾ
വായനക്കാര്‍ ബ്ലോഗിലെ വിഭവങ്ങള്‍ കൂട്ടാന്‍ നിര്‍ദേശം വെച്ച്.കൂടുതല്‍ കുട്ടികളെ എഴുത്തുകാരാക്കാനും. ഒപ്പം ഓരോ രചനയും വിലയിരുത്തപ്പെട്ടു .

രക്ഷിതാക്കളുടെ നേരിട്ടുള്ള പങ്കാളിത്തമൊന്നുമുണ്ടായിട്ടില്
ഒരോ കുട്ടിക്കു ഒരു ബ്ലോഗ്
ഇപ്പോൾ ഞങ്ങൾ എൽ.പി വിഭാഗത്തിനായി ഒരു ബ്ലോഗ് തുടങ്ങേണ്ട
തയ്യറെടുപ്പിലാണ്. കുറച്ചു കൂടെ സൌകര്യങ്ങൾ വികസിച്ചാൽ എല്ലാ
പ്രവ്ര്യുത്തികളും കുട്ടികളെ കൊണ്ട് തന്നെ ചെയ്യിക്കാൻ ലക്ഷ്യമിടുന്നു.
ഭാവിയിൽ ഒരോ കുട്ടിക്കു ഒരു ബ്ലോഗ് എന്നതാണ് ഉദ്ദേശം.
സ്നേഹാദരങ്ങളോടെ
ബ്ലോഗ് ടീം ചേരാപുരം.യു.പി.സ്കൂൾ
വായനക്കാര്‍ ബ്ലോഗിലെ വിഭവങ്ങള്‍ കൂട്ടാന്‍ നിര്‍ദേശം വെച്ച്.കൂടുതല്‍ കുട്ടികളെ എഴുത്തുകാരാക്കാനും. ഒപ്പം ഓരോ രചനയും വിലയിരുത്തപ്പെട്ടു .
- കെ.എം. റഷീദ് പറഞ്ഞു...
- നഹ് ല മോളു തത്തമ്മ പെണ്ണ് വാനില്‍ നീന്തി തുടിച്ചോട്ടെ കവിത ഒരുപാടിഷ്ടമായി കേട്ടോ മറ്റു കൂട്ടുകാരോട് കഥയും നര്‍മ്മവും ഒക്കെ എഴുതാന്‍ പറയൂ എന്നാലല്ലേ ബ്ലോഗിന് ഒരു പുതുമ വരൂ
- mad|മാഡ് പറഞ്ഞു...
- നല്ല തത്തമ്മ കവിത.. ഇനിയും ഒരു പാട് എഴുതൂ
- ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...
- മാമ്പഴക്കാലം കഴിഞ്ഞില്ലേ? :) കവിത നന്നായിട്ടുണ്ട് മോളെ.. ഇനിയും എഴുതൂ. ആശംസകള്‍..
- ഷാജു അത്താണിക്കല്‍ പറഞ്ഞു...
- കുഞ്ഞി കവിത കൊള്ളാം
- രമേശ് അരൂര്‍ പറഞ്ഞു...
- കവിത കേമായിട്ടുണ്ട് ട്ടോ അശ്വതി കുട്ട്യേ ..നോം ശരിക്കങ്ങട് ആസ്വദിച്ചി രിക്ക് ണ്..മാമ്പഴം തിന്ന പോലായി ..ഹൈ ഹൈ ..:)
- അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...
- ഞാനും ഒത്തിരി തിന്നു ഈ കൊല്ലത്തെ മാമ്പഴം ... കവിത നന്നായി ........
- കെ.എം. റഷീദ് പറഞ്ഞു...
- അന്ഘ മോളാണോ അപ്പുപ്പന് ഭക്ഷണം കൊടുത്തത്
- രമേശ് അരൂര്‍ പറഞ്ഞു...
- നന്മയും നിഷ്കളങ്കത യും ഉള്ള കവിത ...കുറച്ചു ഗദ്യവും കയറി വന്നു ..പക്ഷെ അവസാന നാലുവരി ശരിക്കും ഇഷ്ടപ്പെട്ടു ..അതില്‍ ഒരു താളവും ലയവും കവിതയും ശ്രുതിയും സംഗതിയും എല്ലാം ഉണ്ട് ,,അഭിനന്ദനങ്ങള്‍ ,,,:)
- DIVY.S പറഞ്ഞു...
- good and beautiful song anargha.I LOVE YOUR SONG.ALL THE BEST...
- ഷിബു തോവാള പറഞ്ഞു...
- പുതുതലമുറയുടെ കുഞ്ഞുമനസ്സിൽ വിരിയുന്ന ആശയങ്ങൾ ബൂലോകവായനക്കാരിലെത്തിക്കുവാനു
ള്ള ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും...അതുപോലെ സവ്യശ്രീ എന്ന കൊച്ചു കലാകാരിക്കും പ്രത്യേക അഭിനന്ദനങ്ങൾ.. - കെ.എം. റഷീദ് പറഞ്ഞു...
- സവ്യശ്രീ - നല്ല ഒഴുക്കുള്ള വരികള്‍ ഇനിയും എഴുതണം
- ഹാരിസ് പറഞ്ഞു...
- good one..keep writing
- INTIMATE STRANGER പറഞ്ഞു...
- കുഞ്ഞു സയനയുടെ കുഞ്ഞി കവിത ഒരുപാടിഷ്ടായി ട്ടോ..
- Sandeep.A.K പറഞ്ഞു...
- കൊച്ചു കൂട്ടുകാര്‍ക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു..
- [[::ധനകൃതി::]] പറഞ്ഞു...
- എല്ലാ ആശംസകളും നേരുന്നു..ഒരുപാട് രസിച്ചു....കുഞ്ഞി കവിതളുടെ വരവായി.....കുഞ്ഞു സയന കുഞ്ഞി കവിത,,,,,,,
- കെ.എം. റഷീദ് പറഞ്ഞു...
- സയന മോളെ...അമ്പടി മിടുക്കി താമരയുടെ ജന്മദിനം ഉഷാറാക്കി
- sankalpangal പറഞ്ഞു...
- super....
- Lipi Ranju പറഞ്ഞു...
- കവിത ഒത്തിരി ഇഷ്ടായിട്ടോ മോളൂ .... രചനകള്‍ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ ..അവയോടുള്ള പ്രതികരണം ..ബ്ലോഗിന്റ് സാധ്യത വ്യക്തമാക്കും. അതിലേക്കു..
- രമേശ് അരൂര്‍ പറഞ്ഞു...
-
- സഫ്നെ ...കൊച്ചു കള്ളീ ..നല്ല കവിതയൊക്കെ തന്നെ ,,പക്ഷെ ഇതിലെ നാലാമത്തെ വരി കുറെ വര്ഷം മുന്‍പ് ഈ അങ്കിള്‍ പഠിച്ച മലയാളം കവിതയിലും ഉണ്ടായിരുന്നതാണ് ...ആ കവിത ഇങ്ങനെ യാണ് മേരിക്കുണ്ടൊരു കുഞ്ഞാട് മേനി കൊഴുത്തൊരു കുഞ്ഞാട് പാല്‍നുര പോലെ വെളുത്താട് പഞ്ഞി കണക്കു മിനുത്താട് :) എന്താ ഇങ്ങനെ ഒരു കവിത കേട്ടിട്ടുണ്ടോ ? ഇനി സഫ്നയുടെ കവിതയും അങ്കിള്‍ പഠിച്ച മേരിയുടെ കുഞ്ഞാടിന്റെ കവിതയും തമ്മില്‍ ഒന്ന് താരതമ്യം ചെയ്തു നോക്കിയേ :)
- എഡിറ്റർ പറഞ്ഞു...
- രമേശ് അങ്കിൾ, ഈ ആട് ആ പഴയ ആടല്ല. പത്തിരുപത് കൊല്ലം മുമ്പുള്ള അത് ചത്തു കാണില്ലേ. മനപ്പൂർവ്വമല്ല കേട്ടോ.മുമ്പ് കേട്ടിട്ടുണ്ടാവാം.ആ ഓർമ്മ കൊണ്ട് തോന്നിയതായിരിക്കാം.ഏതായാലും അങ്കിളിന്റെ കുഞ്ഞാടിനെ എനിക്ക് വേണ്ട..ഇപ്പോൾ നോക്കൂ.പാൽനുര തുടച്ചു കളഞ്ഞു.ഹായ്!! നല്ല പുള്ളികൾ!!! ഇപ്പോൾ എന്തു ചന്തം .ഏതായാലും ഈ സംഭവം ആരോടും പറയല്ലേ.തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.. സ്നേഹാദരങ്ങളോടെ, സഫ്ന
- Lipi Ranju പറഞ്ഞു...
- കൊള്ളാം ഇഷ്ടായിട്ടോ... പിന്നെ ഈ കവിത വായിച്ചപ്പോ പണ്ട് പഠിച്ച കവിതയോട് സാമ്യം തോന്നിയത് പറഞ്ഞല്ലോ ... ഇനിയുള്ള എഴുത്തുകളില്‍ അത് ശ്രദ്ധിക്കണേ...
- കെ.എം. റഷീദ് പറഞ്ഞു...
- രാവിലെ തന്നെ കുഞ്ഞാടും എത്തിയല്ലോ. സഫനമോളൂ കുഞ്ഞാടിനെ കുറുനരി പിടിക്കാതെ നോക്കണേ. കൂടുതല്‍ കൂടുതല്‍ നന്നാക്കി ഏഴുതു സ്ഫ്ന. എഴുത്തില്‍ തെറ്റിച്ചാല്‍ രമേഷങ്കില്‍ ചൂരലുമായി വരും
- കെ.എം. റഷീദ് പറഞ്ഞു...
- ആശ്വതികുട്ടി കവിത അടിപൊളിയായി വായിക്കാനും പാടികൊടുക്കാനും നല്ല രസമുണ്ട് മോളുട്ടീടെ വീട്ടില്‍ കോഴികുഞ്ഞുന്ടോ. പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ എല്ലാവര്ക്കും ഒരു മെയില്‍ അയക്കണേ. ഗൂഗിള്‍ ഫ്രെണ്ട് കണക്റ്റ് വഴി ഫോളോ ചെയ്ത എല്ലാവര്ക്കും മെയില്‍ അയക്കാന്‍ പറ്റും. പുതിയ കൂട്ടുകാരെ തേടിപ്പിടിച്ചു അവരെയും നമ്മുടെ കൂട്ടത്തില്‍ പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ?
- INTIMATE STRANGER പറഞ്ഞു...
- kunji kavitha kollattoo....all de best mole drishya
- sankalpangal പറഞ്ഞു...
- തീരച്ചയായും. മോള്‍ നന്നായി വീണ്ടും എഴുതൂ... ആശംസകള്‍..
- bthottoli പറഞ്ഞു...
- structure of poeam is better instinct of creativity is seen every imagination of the matter. assalay molu....
- രമേശ് അരൂര്‍ പറഞ്ഞു...
- മക്കളെ കുറിച്ചുള്ള അമ്മമാരുടെ വേവലാതികളും ആശങ്കകളും മനസ്സില്‍ തോടും വിധം ഭംഗിയായി എഴുതിയ കുഞ്ഞി കവിത ഇഷ്ടപ്പെട്ടു ..നല്ല നല്ല കവിതകള്‍ ഇനിയും എഴുതുമല്ലോ ...കൂട്ടുകാരുടെ ഈ ബ്ലോഗില്‍ കൂടുതല്‍ വായനക്കാര്‍ എത്താന്‍ വേണ്ടത് ചെയ്യുന്നുണ്ട് കേട്ടോ :)
--------------------------------------------------------------------------------------------------
- സന്ദര്‍ശിക്കുമോ നിങ്ങള്‍ ഈ ബ്ലോഗ് ? വോയ്സ് ഓഫ് ചേരാപുരം
- തുടങ്ങുമോ ഇത് പോലെ ബ്ലോഗുകള്‍.?
- പ്രോത്സാഹിപ്പിക്കുമോ കുട്ടികളെ?
3 comments:
മാഷിന്റെ ഈ പരിചയപ്പെടുത്തലോട് കൂടി വോയ്സ് ഓഫ് ചേരാപുരം ബ്ലോഗ് കൂടുതല്‍ വായനക്കാരില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം..കുട്ടികളുടെ സര്‍ഗാത്മ സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ സ്കൂളുകള്‍ക്ക് ഈ സംരഭം ഒരു പ്രചോദനം ആകട്ടെ എന്നാശംസിക്കുന്നു.
പുതു പോസ്റ്റുകള്‍ അവിടെ വരുമ്പോഴെല്ലാം പോയി വായിക്കാറുണ്ട്. കുട്ടികളുടെ രചനകള്‍ കൂടുതല്‍ പേരറിയാന്‍ ഈ പോസ്റ്റ് സഹായിക്കട്ടെ.
നല്ല പരിശ്രമത്തിന് എല്ലാ ആശംസകളും .. :)
Post a Comment