ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, August 21, 2011

കഥയും സംവാദവും

ചെറിയ ക്ലാസുകളില്‍ മാത്രമേ അധ്യാപകര്‍ കഥകള്‍ പറഞ്ഞു കൊടുക്കാവൂ എന്നുണ്ടോ?
 മുതിര്‍ന്ന കുട്ടികള്‍ക്കും കഥകള്‍ പറഞ്ഞു കൊടുക്കാം .അത് ഉയര്‍ന്ന ചിന്തയ്ക്കുള്ള അവസരവും ആക്കാം.
ഒരു കഥയ്ക്ക്‌ ഒത്തിരി വ്യാഖ്യാനങ്ങള്‍ ,മാനങ്ങള്‍ , പല വീക്ഷണങ്ങളില്‍ നിന്നും നോക്കി കാണല്‍ .കഥയെ സമൂഹവുമായി  ബന്ധിപ്പിക്കല്‍ ..ഒക്കെ ആകാം.ഏതെങ്കിലും കൃത്യമായ ഒരു ഉത്തരമല്ല കഥയിലുള്ള ചിന്തയുടെ പ്രവര്‍ത്തനമാണ് വലുത്.
ഓരോ കൃതിയും ഓരോ ആകാശം തുറന്നിടുന്നു . ഇഷ്ടം പോലെ  പറക്കാം .പക്ഷെ ക്ലാസുകളില്‍ കൂടുകള്‍ പണിതിടുന്നു. ചിന്തയുടെ ചിറകടി ഭയക്കുന്ന ക്ലാസുകള്‍ ശാപം തന്നെ .
ഒരു കഥ അവതരിപ്പിച്ചു സാധ്യത നോക്കാം ..
പൌലോ കൊയ്‌ലോയുടെ വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു എന്ന നോവലില്‍ നിന്നും ഒരു കഥ ഇതാ...


'ഒരു  ഉഗ്ര മന്ത്രവാദി രാജ്യം മുഴുവന്‍ നശിപ്പിക്കാനായി ഒരു കിണറ്റില്‍ മാന്ത്രിക  ഔഷധം കലക്കി.
ആ രാജ്യത്തെ ആളുകളെല്ലാം വെള്ളം കുടിക്കനുപയോഗിച്ചിരുന്ന കിണറായിരുന്നു അത്.
ആരെല്ലാം വെള്ളം കുടിക്കുന്നുവോ അവരെല്ലാം ഭ്രാന്തരായിത്തീരും.

പിറ്റേന്ന് രാവിലെ ആളുകളെല്ലാം ആ വെള്ളം കുടിക്കുകയും എല്ലാവരും ഭ്രാന്തരായിത്തീരുകയും ചെയ്തു. എന്നാല്‍ രാജാവിനും കുടുംബത്തിനും  കൊട്ടാരക്കെട്ടിനകത്ത് മറ്റൊരു കിണറാണ് ഉപയോഗിക്കാന്‍ ഉണ്ടായിരുന്നത്.
അതില്‍ മന്ത്രവാദി വിഷം കലക്കിയിരുന്നില്ല.
അതു കൊണ്ട് അവര്‍ക്ക് മാത്രം ഭ്രാന്തു വന്നില്ല .

രാജാവ് ആകെ വിഷമത്തിലായി .
നാട്ടുകാര്‍ക്കെല്ലാം സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്ന പല ശാസനകളും പുറപ്പെടുവിച്ചുകൊണ്ട് അവരെ നിയന്ത്രിക്കാന്‍ രാജാവ് ശ്രമിച്ചു.
പോലീസുകാരും ഇന്‍സ്പെക്ടര്‍മാരും വിഷ വെള്ളം കുടിച്ചിരുന്നതിനാല്‍ രാജാവിന്റെ തീരുമാനങ്ങള്‍ മനസ്സിലാക്കുവാനോ നടപ്പാക്കാനോ അവര്‍ക്ക് കഴിയില്ലല്ലോ.

കല്പനകള്‍ കേട്ട നാട്ടുകാരെല്ലാം രാജാവിന് ഭ്രാന്തായിപ്പോയെന്നും അതിനാലാണ് അത്തരം കല്പനകള്‍ പുറപ്പെടുവിക്കുന്നതെന്നും കരുതി .
അവര്‍ കോട്ടയിലേക്ക് കൂട്ടം ചേര്‍ന്നു വരികയും രാജാവ് സ്ഥാനം ഒഴിയണം എന്നു ആവശ്യപ്പെടുകയും ചെയ്തു. .
മനം മടുത്ത രാജാവ് സിംഹാസനം ഒഴിയാന്‍ തീരുമാനിച്ചു.

എന്നാല്‍ രാജ്ഞി അതു തടഞ്ഞു.
അവര്‍ പറഞ്ഞു -
"നമ്മുക്കെല്ലാം ആ പൊതു കിണറ്റിലെ വെള്ളം കുടിക്കാം അപ്പോള്‍ നമ്മളും അവരെപ്പോലാകും "
അങ്ങനെ അവരും അതു ചെയ്തു.
രാജാവും രാജ്ഞിയും ഭ്രാന്തിന്റെ വെള്ളം കുടിച്ചു.
ഉടന്‍ തന്നെ അസംബന്ധം പറയാന്‍ തുടങ്ങി.

ഒരിക്കല്‍ എതിര്‍ത്തിരുന്ന ജനങ്ങള്‍ "ഇപ്പോള്‍ രാജാവ്
റിവുള്ള ആളുകളെ പ്പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
അദ്ദേഹം രാജ്യഭാരം തുടരാതിരിക്കെണ്ടാതുണ്ടോ.." എന്നു വിലയിരുത്തി.
നാട് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനാരഭിച്ചു.
അയല്‍ രാജ്യങ്ങളിലെ ആളുകളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് അവര്‍ പെരുമാറിയിരുന്നത്.
രാജാവിനാകെട്ടെ അദ്ദേഹത്തിന്റെ കാലം മുഴുവന്‍ രാജ്യം ഭരിക്കുവാന്‍ കഴിയുകയും ചെയ്തു.'

സംവാദത്തിനുള്ള ചോദ്യങ്ങള്‍

 • ഈ പ്രസ്താവനകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?എന്ത് കൊണ്ട് ?
 1. അവരവരുടെ ലോകത്ത് മാത്രം ജീവിക്കലാണ് ഭ്രാന്ത്.
 2. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി ജീവിക്കുന്നവരാണ് ഭ്രാന്തര്‍
 • ഈ കഥയില്‍ അയല്‍ രാജ്യത്തോടുള്ള സമീപനം സംബന്ധിച്ചുള്ള എന്തെങ്കിലും നിലപാടുകള്‍ തെളിയുന്നുണ്ടോ ?
 • രാജാവും ജനവും തമ്മില്‍ ജീവിത ഭൌതിക സൌകര്യങ്ങളില്‍ ഭീമമായ അന്തരം ഉണ്ടായാല്‍ രാജാവ് എന്ത് ചെയ്യണം?
 • ഈ കഥ നമ്മുടെ ജനാധിപത്യ സങ്കല്പ്പനങ്ങളുമായി  എത്രമാത്രം പൊരുത്തപ്പെടുന്നു.?
 • ജനങ്ങളെ എങ്ങനെയും തൃപ്ത്തിപ്പെടുത്തി അധികാരത്തില്‍ തുടരുകയാണോ ഒരു ഭരണാധികാരി ചെയ്യേണ്ടത്?
 • മതഭ്രാന്ത്‌  പിടിച്ച ഒരു സമൂഹത്തിലെ ഭരണാധികാരിയാണ് നിങ്ങള്‍ എങ്കില്‍ എന്ത് ചെയ്യും.?
 • നിങ്ങള്ക്ക് ഈ കഥ ഇഷ്ടമായോ ? കാരണം വ്യക്തമാക്കാമോ.
 • "നാട് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനാരഭിച്ചു." ഈ വാക്യം ഈ കഥയില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്?
 • "അയല്‍ രാജ്യങ്ങളിലെ ആളുകളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് അവര്‍ പെരുമാറിയിരുന്നത്." ഈ വാക്യം രചയിതാവ് ഉപയോഗിക്കുന്നത് എന്ത് കാര്യം സ്ഥാപി ക്കാനാണ്   .?
 • "രാജാവ് റിവുള്ള ആളുകളെപ്പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു" ഈ വാക്യം നല്‍കുന്ന സൂചന എന്താണ്.?

കുട്ടികളുടെ വിശകലന ശേഷി അളക്കാനും വികസിപ്പിക്കാനും നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉപയോഗിക്കാറുണ്ടോ ?
കഥാ സംവാദങ്ങള്‍,ചര്‍ച്ചകള്‍ സംഘടിപ്പി
ക്കാറുണ്ടോ ?   

15 comments:

Hari | (Maths) said...

ഏറെ ചിന്തിപ്പിക്കുന്ന, ഒരുപാട് മുള്ളുകളുള്ള, സര്‍വതോമുഖിയായ ഒരു കഥ. ചോദ്യങ്ങള്‍ക്ക് ഉത്തരം ഇപ്പോള്‍ നല്‍കുന്നില്ല. ചിന്തിക്കട്ടെ. ഇത്തരം കഥകള്‍ ഇനിയും പങ്കുവെക്കണം.

somanmi said...

chindakalkk thee koluthunna kadha.

uttharangalkku othiry chindikkanundu.

valare nalla kadha. thanks

കലാധരന്‍.ടി.പി. said...

S.V.Ramanunni has left a new comment on your post "കഥയും സംവാദവും":

‘ഓരോ കൃതിയും ഓരോ ആകാശം തുറന്നിടുന്നു . ഇഷ്ടം പോലെ പറക്കാം .പക്ഷെ ക്ലാസുകളില്‍ കൂടുകള്‍ പണിതിടുന്നു. ചിന്തയുടെ ചിറകടി ഭയക്കുന്ന ക്ലാസുകള്‍ ശാപം തന്നെ .‘
മുതിർന്ന ക്ലാസുകളിൽ കഥ (പൊതുവെ)പറഞ്ഞുകൊടുക്കണ്ടതില്ല. ചില സൂചനകൾ കൊടുത്ത് സ്വയം വായിക്കാൻ പ്രേരിപ്പിക്കണം.
സൂചനകൾ (പാഠഭാഗവുമായുള്ള പ്രവർത്തനങ്ങൾക്ക് അനുബന്ധമോ സഹായിയോ ആയിട്ടാകണം)
കഥാകാരനെ കുറിച്ച്, ഈഇ കഥയുടെ സാമൂഹ്യസാഹചര്യത്തെക്കുറിച്ച്, ഒക്കെ ആവാം...ഇതെല്ലാം കേൾക്കുന്നതോടെ കുട്ടിക്ക് ഈ കഥ ഉടനെ വായിച്ചേ തീരൂ എന്ന അവസ്ഥ ഉണ്ടാകണം. (നമ്മൾ പോലും കൃതികൾ വായിക്കുന്നത് ഈ പരപ്രേരണ മൂലമല്ലേ)
സംവാദത്തിന്നുള്ള ചോദ്യങ്ങൾ നന്നായി- പക്ഷെ, അവക്ക് കുട്ടികൾ പറയാൻ സാധ്യതായുള്ള ഉത്തരങ്ങൾ/ ഉത്തരമില്ലായ്മകളും നമ്മുടെ അധ്യാപിക എങ്ങനെ പരിചരിക്കൂന്നു എന്നിടത്താ‍ണ് പ്രശ്നം കിടക്കുന്നത്. വിശാലമനസ്കതയോടെ, ജനാധിപത്യപരമായി ഉത്തരങ്ങളെകാണുമോ അതോ തന്റെ ചിന്തയുടെ ബലം മാത്രം വിശ്വസിച്ച് ഉത്തരങ്ങളെ അളക്കുമോ എന്ന പ്രശ്നം.
കഥയുടെ എല്ലാ ഘടകങ്ങളും ആസ്വദിക്കപ്പെടണം
‘രാജ്യം നശിപ്പിക്കാനായി കിണറ്റിൽ മാന്ത്രകൌഷധം കലക്കി’ പിന്നീട് ‘അതിൽ മത്രവാദി വിഷം കലക്കിയിരുന്നില്ല’ എന്നും പറയുന്നു. ഈ വൈരുധ്യം തൊട്ട് കഥ ദുർബലപ്പെടുന്നു.ഈ ദൌർബല്യം (പരിഭാഷയിൽ വന്നതാവുമോ?) ഔഷധം-വിഷം/ നശിപ്പിക്കാൻ-ഔഷധം/നാശം-ശാന്തിയും സമാധാനവും / രാജാവ്-ജനാധിപത്യം(അതു ചോദ്യത്തിൽ) എന്നീ വിരുദ്ധ പദങ്ങൾ കഥയിലെ ദർശനത്തെ ദുർബലപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ ഉത്തരങ്ങൾ/ ഉത്തരമില്ലായ്മകൾ (അതാവും അധികം) ടീച്ചർ വളരെ കരുതലോടെ കൈകാര്യം ചെയ്യുമോ?

പിന്നെ,
നമ്മുടെ സ്കൂൾ തല കഥാ സംവാദങ്ങൾ മിക്കതും
കഥാവസ്തു വിശദമാക്കൽ
കഥാപാത്രനിരൂപണം
സമാനകഥകൾ പരിശോധന
എന്നിങ്ങനെ ചില സാംബ്രദായികരീതികളിൽ ഒതുങ്ങുന്നു.
കഥയിലെ ദർശനം, സാമൂഹ്യ-സാംസ്കാരിക സൂചനകൾ, ഭാഷാഭംഗികൾ, ഭാഷാപരമായ ബല-ദൌർബല്യങ്ങൾ, വരികൾക്കിടയിലെ വരികൾ എന്നിവയിൽ കുറേകൂടി ഊന്നൽ ഉണ്ടാവണം.ഇതുപോലുള്ള പോസ്റ്റുകൾ അതിലേക്ക് നയിക്കും.

ഇഷ്ടായി ഈ പ്രവർത്തനം.Posted by S.V.Ramanunni to ചൂണ്ടുവിരല്‍ at August 21, 2011 8:02 PM
Reply

Forward

Reply by chat to S.V.Ramanunni

കലാധരന്‍.ടി.പി. said...

പ്രിയ ഹരി, സോമന്‍ ,രാമനുണ്ണി മാഷ്‌
ഈ കഥ ഒരു സാധ്യത പരിചയപ്പെടുത്തലാണ്
ക്ലാസുകളില്‍ നടത്താവുന്ന സംവാദങ്ങള്‍ക്ക് ഒരു മാതൃക
കൂടുതല്‍ കഥകള്‍ കരുതേണ്ടി വരും
ഒരു കൃതി എങ്ങനെ ഒപ്ക്കെ വായിക്കാം എന്നുള്ള അവബോധം വളര്ത്തലാണ് ഊന്നിയത്.

ഒരു പുസ്തകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കല്‍ മറ്റൊരു ദൌത്യം .
അധ്യാപകരുടെ വായനാ ചര്‍ച്ച നടന്നാലേ ഇതൊക്കെ ക്ലാസില്‍ കയറൂ

bindu v.s said...

ജനങ്ങളില്‍ നിന്നകന്നു ജീവിക്കുന്ന രാജാവ്
വിഷ ഔഷധം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന മന്ത്രവാദി
---------ഈ കഥ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഒരു ജനതയുടെതല്ലേ
ആ മന്ത്രവാദി യഥാര്‍ഥ കാഴ്ചയിലേക്ക് ജനങ്ങളെ നയിച്ച നേതാവല്ലേ? ഒരു ബഹുജന സമരം ഏകാധിപതിയായ രാജാവിനെതിരെ നയിച്ചവരെല്ലാം
ചരിത്രത്തില്‍ ഭ്രാന്തന്‍ മാരായി മുദ്ര കുത്തപ്പെട്ടിട്ടുണ്ട് .
രാജാവ് സ്ഥാനം ഒഴിയണമെന്നാണ് ജനങ്ങളുടെ ആവശ്യം .ഭ്രാന്തിനു ചികില്സിക്കനമെന്നല്ല
പൊതു കിണറിലെ വെള്ളം കുടിക്കാം --- പൊതു താല്‍പ്പര്യങ്ങളെ പരിഗണിക്കാം എന്നു പെണ്‍ വാക്ക് .
ശാന്തി .സമാധാനം ഈ വാക്കുകള്‍ നിലനിര്‍ത്താന്‍ ഭരണകൂടം ബാധ്യസ്ഥമാണ് .
വ്യത്യസ്ത ജീവിതം .........എന്നതിനും അര്‍ഥമിങ്ങനെയാകാം .അയല്‍ രാജ്യങ്ങളില്‍ ആശ യ പരമായ പരിവര്‍ത്തനവും .ബഹു ജന കലാപവും നടന്നില്ല .അഥവാ അവിടെ ഇപ്പോഴും രാജാവിന് കിണര്‍ കൊട്ടാരക്കെട്ടിനുള്ളില്‍ ത്തന്നെ .
നമ്മുടെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന വില്ലന്‍ കഥാപാത്രങ്ങള്‍ ആരുടെ സൃഷ്ടിയാണ് എന്നും നോക്കണം .
ഭ്രാന്തു -എന്ന വാക്കിനു നല്‍കിയിരിക്കുന്ന പരി കല്‍പ്പന ഒട്ടേറെ മാനങ്ങള്‍ ഉള്ളവയാണ് .
അറിവിന്റെ വെള്ളം കുടിച്ചുനരുന്ന ജനത
അവരെ അതിലേക്ക് നയിച്ചവന്‍
അധികാരത്തിന്‍ കീഴടങ്ങല്‍ ..
ജനകീയ വിപ്ലവം നടക്കാത്തിടങ്ങള്‍ ......
രാജാവിന്റെ തുടര്‍ ഭരണം ........
അതുവരെ അവര്‍ അനുസരിച്ച് പോന്ന രാജാവിന കല്‍പ്പനകള്‍ .ഭ്രാന്തു ..എന്നു തോന്നുന്നത് .....മന്ത്രവാദിയുടെ വരവോടെയാണ് .
മതം രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണ്ണമായി മാറണം എന്ന സെകുലാര്‍ കാഴ്ചപ്പാട് പുലര്‍ത്തുമ്പോള്‍ .....മത ഭ്രാന്തു ഇല്ലാതാവുന്നു ......
മൂന്നു .നാല് ...അഞ്ചു ......ചോദ്യങ്ങള്‍ ഏറെ പ്രസക്തം .
ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി രചിച്ച കഥയാനിതെങ്കില്‍ ....
നിലവിലുള്ള വ്യവസ്ഥിതി കൂടി ക്ലാസില്‍ ചര്‍ച്ച ചെയ്യാന്‍ ഇടം ധാരാളം
പൌലോ കൊയ്‌ലോ. എന്ന എഴുത്തുകാരന്‍ ഭ്രമ കല്പ്പനകളില്‍ക്കൂടി ആഭ്യന്തര കലാപത്തെ അഭി സംബോധന ചെയ്യുന്നുണ്ട് പല കൃതികളിലും

WARRIOR OF LIGHT ...എന്ന കൃതി യുടെ ഒരു നിരൂപണം a warrior of light thinks both about war and peace and knows how to act in accordance with circum stances ഈ കഥയ്ക്കും ചേരുമെന്ന് തോന്നുന്നു ...

കലാധരന്‍.ടി.പി. said...

ഈ കഥ ഭ്രാന്ത് എന്താണെന്നുള്ള ചോദ്യത്തിനു നല്‍കുന്ന മറുപടിയാണ്
കഥ പല രീതിയില്‍ കാണാം
വിഷം, ഔഷധം എന്നീ വാക്കുകള്‍ കൂടുതല്‍ ആലോചനയ്ക്ക് വഴി ഒരുക്കുന്നുണ്ട്‌
ഏതു പക്ഷത്ത് നിന്നാണ് ഒരു വാക്കും പ്രവര്‍ത്തിയും ബോധവും ദ്രാവകവും വിഷമാകുന്നത്?
നിയമപാലകരും വിഷ വെള്ളം കുടിച്ചു എന്നു പറയുമ്പോള്‍ ഭരനാധികാരീക്കു എതിരെ അയാള്‍ക്ക്‌ മനസ്സിലാകാത്ത ഭാഷയില്‍ അവരും സംസാരിക്കാന്‍ തുടങ്ങി എന്നു കരുതാം
ജനങ്ങള്‍ അസംബന്ധം പറയുന്നതായി രാജാവിന് തോന്നുമ്പോഴാണ് സംഘര്‍ഷം ഉണ്ടാവുക
അധികാരം ഒഴിയണം എന്നു പ്രജകള്‍ അപ്പോള്‍ അവര്‍ക്ക് ഭ്രാന്ത് എന്നു പറയുന്ന ഭരണാധികാരി
സമാധാനം എന്നത് മനസ്സിന്റെ തോന്നലാണ് .അസ്വാസ്ഥ്യം ഇല്ലാത്ത മാനസികാവസ്ഥ എല്ലാവരും ഒരേ പോലെ
മാവേലി കഥയിലെ സന്ദേശത്തിന്റെ ആധുനിക ഭാഷ്യം ആകാം
ഞാന്‍ ഇതു ചര്‍ച്ചയ്ക്കു വെച്ചത് പതിവ് ക്ലാസ് റൂം ചോദ്യങ്ങളില്‍ നിന്നും കുറെ കൂടി ഉയരാന്‍ സമയമായില്ലേ എന്ന് ആലോചിക്കാന്‍ വേണ്ടി
തിരുവല്ല വായനാ വര്‍ക്ഷോപ്പില്‍ കുഞ്ഞുണ്ണിയുടെ ഒരു കഥ ചര്‍ച്ച ചെയ്തത് ഓര്‍മയില്‍ വരുന്നു.
അത് പിന്നീടൊരിക്കല്‍ പങ്കിടാം

ramakrishnanmash said...

ഒട്ടേറെ ചിന്തിപ്പിക്കുന്ന മനോഹരമായ കഥ.
പങ്കുവെച്ചതില്‍ ഒരുപാട് സന്തോഷം.....
കൂടുതല്‍ കീറിമുറിച്ചാല്‍ കഥ മരിച്ചുപോകുമോ എന്ന് ഭയപ്പെടുന്നതിനാല്‍ വിശകലനത്തിന് ധൈര്യമില്ല.....
കഥ നേരിട്ട് പറയട്ടെ, എല്ലാം.....

B.S.Venugopal said...
This comment has been removed by the author.
B.S.Venugopal said...

ഓരോ കഥയും ഓരോ സംവാദമാണ്. .സമൂഹത്തെ തിരിച്ചറിയാനും തിരുത്താനുമുള്ള
സംവാദം. കാലദേശാതീതമായ അനുഭവങ്ങളെ സ്വാംശീകരിക്കാന്‍ കുഞ്ഞുമനസ്സുകളെ
പാകപ്പെടുത്തലല്ലേ ഓരോ കഥാചര്‍ച്ചയിലും നടക്കേണ്ടത്‌.?
വായനയുടെ ആകാശം വികസിപ്പിക്കാന്‍ വേണ്ടി,
അനുഭവങ്ങള്‍ ഒരുക്കികൊടുക്കാന്‍ ഓരോ അധ്യാപകനും പ്രേരകമാവട്ടെ ഈ ഏടുകള്‍...

ബി.എസ് വേണുഗോപാല്‍

കലാധരന്‍.ടി.പി. said...

പ്രിയ രാമകൃഷ്ണന്‍ മാഷ്‌ ,
കഥയില്‍ ഇടപെടല്‍ കീറി മുറിക്കല്‍ അല്ല.ഓരോ ആളും എങ്ങനെ സ്വാംശീകരിക്കുന്നു എന്നുള്ള പ്രഖ്യാപനം ആണ്.അതു മറ്റുള്ളവര്‍ അംഗീകരിക്കണം എന്നു ലോകനിയമം ഇല്ല.അതിനാല്‍ സംവാദം ആകാം.

പ്രിയ ബി എസ് വേണുഗോപാല്‍,
അങ്ങ് പറഞ്ഞത് എടുത്തെഴുതുന്നു.
"സമൂഹത്തെ തിരിച്ചറിയാനും തിരുത്താനുമുള്ള
സംവാദം. കാലദേശാതീതമായ അനുഭവങ്ങളെ സ്വാംശീകരിക്കാന്‍ കുഞ്ഞുമനസ്സുകളെ
പാകപ്പെടുത്തലല്ലേ ഓരോ കഥാചര്‍ച്ചയിലും നടക്കേണ്ടത്‌.?"

tranziz said...

valare nalla kadha

tranziz said...

ഈ കഥ അധിക മാനമുള്ള വായനയെ അബിധാനം ചെയ്യുന്നുണ്ട് എന്നതിനാല്‍ വളരെ പെടഗോഗിക് മൂല്ല്യം കൂടി പ്രധാനം ചെയ്യുന്നു. ഇത്തരം കഥകള്‍ ചോദ്യ പേരുകളിലും ക്ലാസ്സ്രൂം പ്രവര്‍ത്തനങ്ങളിലും ഉള്കൊള്ളിക്കെണ്ടിയിരിക്കുന്നു. സ്നേഹത്തോടെ...എ.വ. സന്തോഷ്കുമാര്‍

tranziz said...

pls send me ur present address so tht i can send u my new book..avsanthoshkumar.9496841565

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

പവിത്രന്‍ തീക്കുനിയുടെ ഈ കവിത മാത്രം
കുറിക്കുന്നു.

മൂന്നു ചോദ്യങ്ങള്‍

മൂന്നു ചോദ്യങ്ങളുണ്ട്.
ഒന്നാമത്തേതിന്
ശരിയുത്തരം പറഞ്ഞാല്‍
പാതിരാജ്യം സ്വന്തമാകും.
രണ്ടാമത്തേതിന്
രാജകുമാരി.
മൂന്നാമത്തെതിനു
സിംഹാസനവും.
ഉത്തരങ്ങളില്ലാതെ
പ്രജകള്‍ തിങ്ങിനില്‍ക്കെ,
ഉടുതുണിയില്ലാതെ
രാജാവ്,
തെരുവിനെ വിറപ്പിച്ചുകൊണ്ട്‌,
ആര്‍ത്ത്, ആര്‍ത്ത്
ചിരിക്കാന്‍ തുടങ്ങി.

GENIUS said...

ഈ കഥയിലെ 'രാജ്യം' റഷ്യയും, 'വിഷ'ത്തിനുള്ള പ്രതിവിധി ജനാധിപത്യവും ആണെന്നു മനസ്സിലാക്കാന്‍ വിഷമമില്ല. ആര്‍ജ്ജവബുദ്ധിയോടെ വ്യാഖ്യാനിച്ചാല്‍ ഈ കഥ ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു.