ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, August 11, 2011

വായനയും കഥയും -2( പ്രവചനവും കുട്ടികള്‍ നിര്‍മിച്ച പാഠങ്ങളും)

"അയ്യോ "കൂട്ടുകാര്‍  നിലവിളിച്ചു
പിന്നീടു എന്ത് സംഭവിച്ചു കാണും.
ഇവിടെയാണല്ലോ കഥ നാം നിറുത്തിയത് .കഥയില്‍ കുട്ടികള്‍ പ്രവചനം നടത്തണം.അതു രണ്ട് മൂന്ന് രീതിയില്‍ ഗുണം ചെയ്യും

  • അവരുടെ ഭാവന കഥയില്‍ കൂട്ടിചെര്കാന്‍ അവസരം
  • താന്‍ ചിന്തിച്ചത് പങ്കിടാനുള്ള താല്പര്യം
  • മറ്റുള്ളവര്‍ തന്നെപ്പോലെ ആണോ ചിന്തിച്ചത് എന്നറിയാനുള്ള ആഗ്രഹം
  • പല സാധ്യതകള്‍ പരിചയപ്പെടെല്‍
  • കുട്ടികളുടെ കഥ മെനയല്‍ ശേഷിയുടെ വികാസം
  • വായനക്കുള്ള അന്തരീക്ഷം ഒരുക്കല്‍
അതേ ഇനി കുട്ടികള്‍ കഥ പൂര്‍ത്തിയാക്കണം.ബാക്കി  അവര്‍ ആലോചിക്കാനും അതൊന്നു കുറിച്ച് വെക്കാനും പറയുക.
കുട്ടികള്‍ പലവിധത്തില്‍ ചിന്തിക്കാന്‍ ഇടയുണ്ട് അങ്ങനെ ഒരു മുഹൂര്‍ത്തമാണ് നാം നല്‍കിയത്.
സാധ്യതകള്‍ പരിശോധിക്കാം
ഒന്ന് )
പട്ടം താഴേക്കു  വീണു
കടലില്‍ വീണു
വള്ളക്കാര്‍ അതു കണ്ടു
അവര്‍ പട്ടം എടുത്തു
അച്ചുവിന് കൊടുത്തു
അച്ചുവിന് സന്തോഷം
രണ്ട് )
പട്ടം കാറ്റില്‍ പറന്ന് പോയി
അതു നിലവിളിച്ചു
കാറ്റിനു അലിവു തോന്നി
അതു പട്ടം താഴെയിട്ടു
അച്ചു ഓടിച്ചെന്നു എടുത്തു
മൂന്ന് )
പട്ടം താഴെ വീണു
അച്ചു അതു കണ്ടു
ഓടിച്ചെന്നു എടുത്തു
വല്ലതും പറ്റിയോ
സാരമില്ല
അച്ചു പാട്ടവുമായി വീട്ടിലേക്കു നടന്നു.
നാല് )..................
(നിങ്ങള്‍ പൂര്‍ത്തിയാക്കുക .എന്നിട്ട് മാത്രം തുടര്‍ന്ന് വായിക്കുക എഴുതിയത് പങ്കിടാം .)

കുട്ടികള്‍ അവരുടെ ഭാഷയില്‍ പറയും /ഏഴുതും
ഇനി അധ്യാപികയുടെ ഭാവന /ചിന്ത പങ്കിടണ്ടേ ?ഒരു സാധ്യത

കാറ്റ്  പട്ടത്തെ വീശി ഉയര്‍ത്തി
പട്ടം മേലോട്ട് ഉയര്‍ന്നു പോയി
മേലോട്ട് മേലോട്ട്
പാട്ടത്തിനു പേടിയായി
കാറ്റ് പൊട്ടിച്ചിരിച്ചു
സമയം സന്ധ്യ
അച്ചുവിന് വിഷമം
പുന്നാരപട്ടം എവിടെ?
"വരൂ അച്ചൂ ,നേരമിരുളുന്നു വീട്ടില്‍ പോകാം"
അവര്‍  വിഷമത്തോടെ വീട്ടിലേക്കു മടങ്ങി

പട്ടം ആകാശത്തിന്റെ നെറുകയില്‍ എത്തി
അപ്പോള്‍ നേരം ഇരുട്ടി
പട്ടം ചുറ്റിനും നോക്കി
തൊട്ടടുത്ത്‌ നക്ഷത്രങ്ങള്‍
അവ ചിരിക്കുന്നു.
ഹായ് എന്ത് രസം
പട്ടം താഴേക്കു നോക്കി
ഒത്തിരി വിളക്കുകള്‍ അതും ദൂരക്കാഴ്ചയില്‍ നക്ഷത്രങ്ങള്‍ പോലെ
അപ്പോള്‍ അമ്പിളി മാമന്‍ വന്നു
പട്ടത്തെ അമ്പിളിക്കൊമ്പില്‍ ഇരുത്തി
മാമാനോടൊപ്പം മേഘങ്ങള്‍ക്കിടയിലൂടെ  യാത്ര
താഴെ നിലാവില്‍ കുളിച്ചു കിടക്കുന്ന ഭൂമി
മാമന്‍ പതിയെ ആണ് നീങ്ങുന്നത്‌
അതിനാല്‍ ഓരോരോ കാഴ്ചകള്‍ കാണാന്‍ പറ്റും
മാമന്‍ ആകാശത്തിന്റെ പകുതിയില്‍ എത്തിയപ്പോള്‍ പട്ടം പറഞ്ഞു "എനിക്കിവിടെ ഇറങ്ങണം മാമാ "
അതാ അച്ചൂന്റെ വീട്
മാമന്‍ പട്ടത്തെ പതിയെ ഇറക്കി
നിലാവിന്റെ നൂലില്‍ തൂങ്ങി പട്ടം താഴേക്കു
അച്ചൂ
ആരോ വിളിക്കുന്ന പോലെ
സ്വപ്നം കണ്ടതാകും
അച്ചു തരിഞ്ഞു കിടന്നു
അച്ചൂ കതകു തുറക്കൂ
ഞാനാ പട്ടം
അച്ചു ചാടി എഴുന്നേറ്റു
കതകു തുറന്നു .നിലാ വെളിച്ചത്തില്‍ കണ്ടു
അവന്‍ ഓടിച്ചെന്നു
എന്‍റെ പുന്നാര പട്ടമേ
നെഞ്ചോട്‌ ചേര്‍ത്തു.


  • കുട്ടികള്‍ എല്ലാവരും കഥ പൂരിപ്പിച്ചത് അവതരിപ്പിച്ചതിന് ശേഷമേ അധ്യാപിക അവതരണം നടത്താവൂ
  • നിങ്ങള്‍ ഇങ്ങനെ കഥയില്‍ ഇടപെട്ടിട്ടുണ്ടോ?,പ്രതേകിച്ചും ചെറിയ ക്ലാസുകളില്‍.
  • ഒരു കഥയില്‍ നിന്നും ഒത്തിരി കഥകള്‍ ('കുട്ടികളുടെ ടെക്സ്റ്റ് ' )രൂപപ്പെടല്‍ ക്ലാസില്‍ അനുഭവിക്കൂ .
  • ഇത് ഒരു തന്ത്രമാണ് എപ്പോഴും എല്ലാ കഥകള്‍ക്കും ഉപയോഗിക്കേണ്ടതല്ല 
  • .കഥയും പ്രവചന സാധ്യതകളും നാം വായനയുടെ പശ്ചാത്തലത്തിലാണ് കാണേണ്ടത്. 
  • ഓ,വായനയും കഥയും എന്നാണു ശീര്‍ഷകം ഇത് വരെ വായനയെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? നാളെ..
  • -------------------------------------
  •  വിദൂര ബോധന രീതിയിലുള്ള രണ്ടാം മോഡ്യൂള്‍ അവസാനിക്കുന്നു.
  • അഭിപ്രായങ്ങള്‍ മെയില്‍ ചെയ്യാം, നിര്‍ദേശങ്ങളും. tpkala@gmail.com
  • നാളെ മൂന്നാം മോഡ്യൂള്‍
  •  ------------------------------------
അത് നാളെ

5 comments:

drkaladharantp said...

premjith said..
അച്ചുവിന്റെ പട്ടം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു .തിരുവനന്തപുരം ജില്ലയിലെ രണ്ടാം ക്ലാസ്സിലെ അധ്യാപക പരിശീലനത്തിലാണ് കഥാ വായന ചര്‍ച്ച ചെയ്യ്യുന്നത് . സ്വതന്ത്ര വായനയുടെ പ്രക്രിയകള്‍ ബോധ്യപ്പെടുതുന്നതിനു ചുണ്ടുവിരലിലെ വിഭവങ്ങള്‍ സഹായകമായി . വായനമൂലയില്‍ സൂക്ഷിച്ചിട്ടുള്ള പത്തു കാര്‍ഡുകളും വീണ്ടും ഉപയോഗിക്കാന്‍ അധ്യാപകര്‍ക് പ്രചോദനമാകും . ഒരു പ്രവര്‍ത്തന പരിപാടി കുടി ഇതിന്റെ ഭാഗമായി നല്‍കുമെന്നാണ് ചര്‍ച്ച ചെയ്തത് . എന്തായാലും ഇത്തരം ചിന്തയ്ക്ക് വഴി മരുന്നിട്ടത് ചൂണ്ടുവിരല്‍ തന്നെ ......അഭിനന്ദനങ്ങള്‍

vinupancha said...

കഥയുടെ ആഖ്യാന രീതിയും വായനാ തന്ത്രങ്ങളും കുട്ടികളുടെ
സര്‍ഗമനസ്സുകളെ എത്രമാത്രം ഉണര്‍ത്തുമെന്ന് ആഴത്തിലുള്ള വായനാരീതികള്‍
കഴിഞ്ഞ പരിശീലനങ്ങളില്‍ പരിചയപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ തിരിച്ചറിഞ്ഞു. കഥാഗതി പ്രവചനത്തിലൂടെയും പുതിയ കൈവഴികള്‍ മെനയാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിലൂടെയും ഈ വിദൂര പരിശീലന മൊഡ്യൂളുകള്‍ അധ്യാപകര്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും. ചിന്തയുടെ വൈവിധ്യവും ഭാഷാപരമായ പ്രകടനശേഷിയും കുറവുള്ള കുഞ്ഞുങ്ങള്‍ക്കു കൂടി ഉയര്‍ന്ന പടികള്‍
ചവിട്ടിക്കയറാന്‍ സഹായകമായ മാര്‍ഗങ്ങളുമായി തുടര്‍ അധ്യായങ്ങള്‍ പ്രതീക്ഷിക്കുന്നു.

BRC Edapal said...

വായനയുടെ സുക്ഷ്മ പ്രക്രിയ ക്ലസ്റര്‍ തലത്തില്‍ പലവുരു പരിചയപ്പെടുത്തിയിരുന്നുവെങ്കിലും ആഖ്യാനം പഠിപ്പിക്കുന്നതില്‍ ആത്മ സായൂജ്യം കൊള്ളുന്ന ഒരു വിഭാഗം ഇപ്പോഴും നമുക്കിടയില്‍ സജീവം.അപ്പോള്‍ അറിയാത്തതല്ല, പ്രയോഗിക്കാത്തതാണ് പ്രശ്നം. ഇത്തരത്തില്‍ ആഴത്തിലുള്ള വിശകലനത്തിന്റെ അഭാവവും ഉണ്ടാവാം.നിലവിലുള്ള പല ആഖ്യാനങ്ങളും പൊളിച്ചെഴുത്തിനു വിധേയമാവേണ്ടതുണ്ട് എന്ന പാഠവും നമുക്ക് മുന്നില്‍ വെളിപ്പെടുന്നു.

drkaladharantp said...

പ്രിയ ഇടപ്പാള്‍ ബി ആര്‍ സി സുഹൃത്തുക്കളെ ,
വ്യാജആഖ്യാനങ്ങള്‍ പൊഴിഞ്ഞു പോകും
അസ്വദ്യത്ത ഇല്ലാത്ത വരണ്ട അനുഭവം ഭാരം ഉണ്ടാക്കും
അതു തിരിച്ചറിയുന്നവര്‍ എന്ത് ചെയ്യണം
എന്നു കാണിച്ചു കൊടുക്കലാണ് ഓരോ ബി ആര്‍ സിയും ചെയ്യേണ്ടത്

നേരറിവു
നേരരിവുണ്ടാകുന്നത് പ്രയോഗത്തിലൂടെ ആകട്ടെ വരും ദിനങ്ങളില്‍ പ്രയോഗാനുഭവം കൂടി പ്രതിഫലിപ്പിക്കുന്ന അവതരണ രീതി സ്വീകരിക്കാം.

പ്രേംജിത്ത് പറഞ്ഞതിങ്ങനെ -
അച്ചുവിന്റെ പട്ടം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു .തിരുവനന്തപുരം ജില്ലയിലെ രണ്ടാം ക്ലാസ്സിലെ അധ്യാപക പരിശീലനത്തിലാണ് കഥാ വായന ചര്‍ച്ച ചെയ്യ്യുന്നത് . സ്വതന്ത്ര വായനയുടെ പ്രക്രിയകള്‍ ബോധ്യപ്പെടുതുന്നതിനു ചുണ്ടുവിരലിലെ വിഭവങ്ങള്‍ സഹായകമായി .
വായനമൂലയില്‍ സൂക്ഷിച്ചിട്ടുള്ള പത്തു കാര്‍ഡുകളും വീണ്ടും ഉപയോഗിക്കാന്‍ അധ്യാപകര്‍ക് പ്രചോദനമാകും .
ഒരു പ്രവര്‍ത്തന പരിപാടി കുടി ഇതിന്റെ ഭാഗമായി നല്‍കുമെന്നാണ് ചര്‍ച്ച ചെയ്തത് . എന്തായാലും ഇത്തരം ചിന്തയ്ക്ക് വഴി മരുന്നിട്ടത് ചൂണ്ടുവിരല്‍ തന്നെ ..

UNIQUE 1 said...

even then there is a hidden system which determines the needs and the trainer (humble instrument) to enforce the commands.