ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, August 18, 2011

വായനയും കഥയും 7 (ക്ലാസ് പിടി എ യില്‍ വായനാനുഭങ്ങള്‍ )

ക്ലാസ് പി ടി എ ഒരു ആസ്വാദ്യകരമായ   അനുഭവം ആകുമ്പോള്‍ മാത്രമേ അതു വിളിക്കാന്‍ അധ്യാപകര്‍ തയ്യാറാകൂ.
അതില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കളും ഉത്സാഹം കാട്ടൂ.
അതിനു സ്കൂള്‍ എത്രത്തോളം സന്നദ്ധമാകുന്നു എന്നതാണ് പ്രശനം.
ഓരോ ക്ലാസ് പി ടി എ യും ഓരോ റീയാലിറ്റി  ഷോ ആണ്. ഓരോ ക്ലാസ് പി ടി എ യും വ്യത്യസ്തമാകണം. ഉള്ളടക്കം സംഘാടനം ഇവയില്‍ വേറിട്ട അനുഭവങ്ങള്‍ ..
ക്ലാസ് പിടി എ യില്‍ വായനാനുഭങ്ങള്‍ പങ്കിടുന്നത് എങ്ങനെ?
കാര്യപരിപാടി ഇങ്ങനെ ആയാലോ


 • സ്വാഗതം- കുട്ടികള്‍
 • അച്ചുവിന്റെ പട്ടം കുട്ടികള്‍ എഴുതിയ കവിതകളുടെ അവതരണം
 • അച്ചുവിന്റെ പട്ടം കഥാ കാര്‍ഡുകള്‍  പരിശോധിക്കല്‍
 • പ്രക്രിയ വിശദീകരിക്കല്‍
 • കുട്ടികള്‍ അവര്‍ നിര്‍മിച്ച പ്രവചനങ്ങള്‍ വായിച്ചു അവതരിപ്പിക്കുന്നു.
 • ചാര്‍ട്ടുകള്‍ വിശകലനം ചെയ്യല്‍
 • തുടര്‍ രചനകളുടെ അവതരണം.
 • കുട്ടികളുടെ രചനകളെ വിലയിരുത്തി ടീച്ചറുടെ അവതരണം
 • രക്ഷിതാക്കളുടെ അനുഭവങ്ങള്‍ വിലയിരുത്തല്‍
വായനയുടെ നേരനുഭവം നല്‍കിയും തുടങ്ങാം. മറ്റു സാധ്യതകള്‍ ആലോചിക്കൂ..
ഈ മോഡ്യൂളുകള്‍ വായിച്ച നിങ്ങള്ക്ക് ഒന്ന് പ്രയോഗിച്ചു നോക്കണം  എന്നു തോന്നുന്നുണ്ടോ
നടപ്പാക്കിയ സ്കൂളുകളിലെ അനുഭവം കൂടി അറിഞ്ഞിട്ടു മതി. അതിലേക്കു കടക്കാം.
വായനാ വാരാചരണം കഴിഞ്ഞാല്‍ വായന ചാരമാകുന്ന അവസ്ഥയാണ് പല സ്കൂളുകളിലും.
വായനുയുടെ വേറിട്ട ഈ വഴി ആവേശകരം ആയിരുന്നു എന്നുഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് പറയേണ്ടവര്‍ പറയുകയാണ്.
വര്‍ക്കല ബി ആര്‍ സിയിലെ അനുഭവങ്ങള്‍ നോക്കൂ..

അക്ഷയ പറയുന്നു..
"ടീച്ചര്‍ കഥ പറഞ്ഞു തന്നത് എനിക്ക് കുറെ ഇഷ്ടമായി
പിന്നീട് ഞാന്‍ കുറെ കഥാ ബുക്കുകള്‍ വായിച്ചു.ഇപ്പോള്‍ എനിക്ക് നന്നായി വായിക്കാനറിയാം
കഥാ പുഅസ്തകന്ഗ്ല വാങ്ങി തരാമെന്നു അമ്മ പറഞ്ഞിട്ടുണ്ട്"

അക്ഷയ ക്ലാസ് രണ്ട് ജി എല്‍ പി എസ് പനയര.

രക്ഷിതാക്കളുടെ വിലയിരുത്തല്‍
"ഓരോ കഥ ക്ലാസില്‍ അവതരിപ്പിക്കുമ്പോഴും മേഘ്ന വളരെ ഉത്സാഹത്തോടെ വീട്ടിലിരുന്നു അതിന്റെ തുടര്‍ കഥയും  സംഭാഷണങ്ങളും എഴുതുകയും ആ കഥകളുമായി ബന്ധപ്പെട്ട ഓരോരോ വസ്തുക്കള്‍ നിര്‍മിക്കുകയും ചെയ്യും.
എന്‍റെ മകള്‍ക്കുണ്ടായ നേട്ടം അവള്‍ക്കിപ്പോള്‍ കൊച്ചു കഥകളും കവിതകളും വായിക്കണമെന്ന് ആഗ്രഹമുണ്ടായതാണ്"

രേണു ഗവ എല്‍ പി ജി എസ് വര്‍ക്കല

"എന്‍റെ മകന്‍ ഇപ്പോള്‍ തനിയെ വായിക്കാന്‍ താല്പര്യം കാണിക്കുന്നു.അനുജത്തിക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്നു.
കൊച്ചു കഥകള്‍ എഴുതി മറ്റുള്ളവരെ വായിച്ചു കേള്‍പ്പിക്കുന്നു."

ജയ്മോള്‍ അനില്‍കുമാര്‍ കല്ലാഴിയില്‍ വീട് ഹരിഹരപുരം

സുധ ടീച്ചര്‍ പറയുന്നു ...
"ഓരോ കഥ വായിക്കുമ്പോഴും കുട്ടികളുടെ കണ്ണുകളില്‍ തിളങ്ങിയ ജിജ്ഞാസ അധ്യ്യപിക എന്ന നിലയില്‍ എനിക്ക് പൂര്‍ണ സംതൃപ്തി എകുന്നതായിരുന്നു.
..ഓരോ കഥ പഠിപ്പിക്കുമ്പോഴും അതിന്റെ തുടര്‍ ഭാഗം വ്യത്യസ്തവും ആകര്‍ഷകവുമായ രീതിയിലാണ് പൂര്‍ത്തിയാക്കിയത്. അവയുടെ ആശയ പൂര്‍ണത കുട്ടികളില്‍ ഉണ്ടായ ഉണര്‍വിന്റെ പ്രതിഫലനമാണ്."

സുധാകുമാരി ഗവ എല്‍ പി എസ് ചെറുന്നിയൂര്‍

സ്കൂളിന്റെ നിര്‍ദേശങ്ങള്‍

 • രണ്ടാം ക്ലാസിലെ കുട്ടികളെ സ്വതന്ത്ര വായനയിലേക്ക് നയിക്കുന്നതിനുള്ള വായനാ സാമഗ്രികള്‍ ഫലപ്രദമായിരുന്നു,ഇതു വരും വര്‍ഷങ്ങളിലും തുടരണം
 • നിലവാരത്തിനു അനുസരിച്ച വായനാ സാമഗ്രികള്‍ ഒന്നാം ക്ലാസ് മുതല്‍ കൊടുത്തു തുടങ്ങിയാല്‍ കൊള്ളാം
 • നാലാം ക്ലാസ് വരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരണം
 • വായനാ സാമഗ്രികള്‍ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ലഭ്യമാക്കണം
 • ചിത്രങ്ങള്‍ കഥയ്ക്ക്‌ അനുയോജ്യവ്യം വ്യക്തത ഉള്ളതും ആയിരിക്കണം
എല്‍ പി ജി എസ് വര്‍ക്കല

വായനയുടെ വിജയിച്ച ഈ മാതൃക എന്ത് കൊണ്ടോ നടപ്പിലാക്കുന്നതിനു പല ജില്ലകളും തയ്യാറാകുന്നില്ല.
കരിക്കുലം കമ്മറ്റി അംഗീകരിച്ച വായനാ കാര്‍ഡുകള്‍ ലഭ്യമാണ്
പണവും ഉണ്ട്
അക്കാദമിക താല്പര്യം ഉള്ളവര്‍ ജില്ലയില്‍ ഉണ്ടെങ്കിലെ ഇതൊക്കെ നടക്കൂ
എന്നാല്‍ ചില പഞ്ചായത്തുകള്‍ മുന്നോട്ടു വരുന്നുണ്ട്
ഒരു വാര്‍ത്ത ഇതാ.

വായനയുടെ മധുരം നുകരാന്‍ കഥപറയും കാര്‍ഡുകള്‍
നീലേശ്വരം: വായനയുടെ മധുരം നുകരാന്‍ കുട്ടികള്‍ക്ക് കഥപറയും കാര്‍ഡുകളുമായി കിനാനൂര്‍ കരിന്തളം ഗ്രാമപ്പഞ്ചായത്ത്.
രണ്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വായന കാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി.പ്രകാശ് കുമാര്‍ വായനാ കാര്‍ഡുകള്‍ കീഴ്മാല എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്‍ കാര്‍ത്തികിന് നല്‍കി പ്രകാശനം ചെയ്തു.
അധ്യാപകപരിശീലനങ്ങളിലും ശില്പശാലകളിലും രൂപപ്പെട്ട പതിനഞ്ച് കുഞ്ഞുകഥകളും കവിതകളുമാണ് വര്‍ണ്ണ ചിത്രങ്ങള്‍ സഹിതം രൂപകല്പന ചെയ്ത് കുട്ടികള്‍ക്ക് മുന്നിലെത്തുന്നത്. സചീന്ദ്രന്‍ കാറഡുക്കയുടെ ചിത്രങ്ങള്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്.
അനുപ്കല്ലത്ത്, അനില്‍ നടക്കാവ്, വിനയന്‍, എം.സുമതി എന്നിവര്‍ നേതൃത്വം നല്‍കി.
-------------------------------------------------------
നിങ്ങള്ക്ക് സ്വന്തം സ്കൂളില്‍ എന്ത് ചെയ്യാനാകും?


No comments: