വായനയില്‍ നിന്നും രചനയിലേക്ക്
കുട്ടികള്‍ വായന പഠിക്കുകയാണ് ..
അതിന്റെ ഭാഗമായി അവരുടെ മനസ്സില്‍ കഥാപാത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്.
മനസ്സില്‍ പതിഞ്ഞ കഥയെ ആസ്പദമാക്കി തുടര്‍ രചനകള്‍ സാധ്യമാണ്
- പട്ടത്തെ പറ്റി നാല് വരി പാട്ട് എഴുതിയാലോ
- ഈ ചിത്രം കണ്ടോ( പിന്‍ കവര്‍ ) ആരൊക്കെ ഉണ്ട് ..അവരെവിടെ പോകയാ..പിന്നെന്തു സംഭവിച്ചു കാണും ആ കഥ എഴുതിയാലും മതി

പട്ടം നല്ല പട്ടം
കടലാസ് പട്ടം
ഭംഗിയുള്ള പട്ടം
അച്ചുവിന്റെ പട്ടം
കടലാസ് പട്ടം
ഭംഗിയുള്ള പട്ടം
അച്ചുവിന്റെ പട്ടം
പട്ടം ഉയര്‍ന്നു പൊങ്ങി
കാറ്റാഞ്ഞു വീശി
ചരടുപോട്ടിപ്പോയി
പട്ടം കടലില്‍ വീണു
കാറ്റാഞ്ഞു വീശി
ചരടുപോട്ടിപ്പോയി
പട്ടം കടലില്‍ വീണു
പട്ടം നിലവിളിച്ചു
കിളികള്‍ പറന്നെത്തി
ചരട് കൊത്തിയ്ടെത്ത്
കരയിലേക്ക് പറന്നു
ശക്തമായ കാറ്റില്‍ പട്ടം ആകാശത്തേക്ക് ഉയര്‍ന്നു
അച്ചുവിന്റെ കൂട്ടുകാരെല്ലാം നിലവിളിച്ചു
കാറ്റ് പോയപ്പോള്‍ പട്ടം അച്ചുവിന്റെ കൂട്ടുകാരന്റെ വീടിന്റെ മുറ്റത്തു വന്നു വീണു
അച്ചുവും കൂട്ടുകാരും സങ്കടത്തോടെ വീട്ടിലേക്കു പോയി
അടുത്ത ദിവസം സ്കൂളില്‍ പോയപ്പോള്‍ അവന്റെ കൂട്ടുകാരനോട് അവന്‍ ചോദിച്ചു
നീ ഇന്നലെ എന്റെ പട്ടം കണ്ടോ എന്ന്
കൂട്ടുകാരന്‍ പറഞ്ഞു ഇന്നലെ എന്റെ വീടിന്റെ മുറ്റത്തു ഒരു വെള്ളപ്പുള്ളിയുള്ള പട്ടം കണ്ടു
അത് ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്
അച്ചു പറഞ്ഞു അതെന്റെ പട്ടമാണ്
അടുത്ത ദിവസം കൂട്ടുകാരന്‍ പാട്ടവുമായി വന്നു
അച്ചുവിന് സന്തോഷമായി
മൈഥിലി . ഡി. എന്‍
GLPS CHERUNNIYOOR.
പട്ടം പൊങ്ങീ
കാറ്റ് വീശി
ചരട് പൊട്ടീ
കടലില്‍ വീണു
- ഇങ്ങനെ തയ്യാറാക്കുന്ന രചനകള്‍ ക്ലാസില്‍ പങ്കിടണം.
- അതിനു ആവേശ്വോജ്വലമായ വരവേല്‍പ്പ് നല്‍കണം
- ബിഗ് പിക്ച്ചരില്‍ പ്രദര്‍ശിപ്പിക്കണം
- ക്ലാസില്‍ വായനാ സാമഗ്രി ആക്കി മാറണം. ചാര്‍ട്ട് പേപര്‍ മനോഹരമായ പട്ടത്തിന്റെ ആകൃതിയില്‍ വെട്ടി കൊടുത്താല്‍ കുട്ടികള്‍ അതില്‍ പകര്‍ത്തി എഴുതും.
- അത് ക്ലാസ് പി ടി എയില്‍ പങ്കിടാം
- പോര്‍ട്ട് ഫോളിയോ ആയി സൂക്ഷിക്കാം
- ലോകസമക്ഷം അവതരിപ്പിക്കാം. അതെങ്ങനെ ?
ചേരാപുരം യു പി സ്കൂള്‍ അത് പറഞ്ഞു തരും
കുട്ടികളുടെ രചനകളും വായനയും ലോകത്തെവിടെയും എത്തും.. അത് എട്ടാം ഭാഗമായി വായിക്കാന്‍ കാത്തിരിക്കുക
------------------------------------------------------------------------------------

No comments:
Post a Comment