ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, January 28, 2012

ചോറ്റുപാറ സ്കൂളില്‍ രക്ഷിതാക്കള്‍ക്ക് ആവേശം

(ചൂണ്ടുവിരല്‍ ഈ ലക്കം മുതല്‍ പങ്കാളിത്ത പ്രകാശനം തുടങ്ങുന്നു. ഇന്ന് തൊടുപുഴ ഡയറ്റിലെ രണ്ടാം വര്‍ഷ ടി ടി സി വിദ്യാര്‍ഥി ആയ അമല്‍ തന്റെ  ടീച്ചിംഗ് പ്രാക്ടീസ് കാലയളവില്‍ അനുഭിച്ച ഒരു വിദ്യാലയത്തെ പരിചയപ്പെടുത്തുന്നു. ഫോട്ടോയും അമല്‍ എടുത്തത് )
ചോറ്റുപാറ  സ്കൂളില്‍   രക്ഷിതാക്കള്‍ക്ക് ആവേശം
- അമല്‍ . പി. സി
  • സ്കുളിലെ  രക്ഷിതാവ്
  • ചര്‍ച്ചയില്‍ പങ്കാളിയാകുന്ന രക്ഷിതാവ് 
  • ഒരു മത്സരത്തില്‍ ചേരുന്ന ന രക്ഷിതാവ് 
  • അവസനം സ്കൂളിലേ പഠിതാവാകുന്ന  രക്ഷിതാവ്...
എന്ത് മനോഹരം. ഇതൊക്കെ നടക്കുമോ ?
എന്നാല്‍ ഇതും നടക്കും എന്ന് തെളിയിച്ചിരിക്കുന്ന സ്കൂള്‍ ആയി മാറിയിരിക്കുകയാണ്  നെടുംകണ്ടം - 
ചോറ്റു പറയില്‍ സിഥിതി ചെയ്യുന്ന ന്ന രാജേന്ദ്ര പ്രസാദ് മെമ്മോറിയല്‍ LP SCHOOL
നമുക്ക് ഈ സ്ക്കൂളിലക്ക് ഒന്ന് കടന്നു ചെല്ലാം...
എനിക്ക് ഒട്ടേറെ നല്ല അനുഭവങ്ങളാണ് ഈ സ്കൂളില്‍ നിന്നും ലഭിച്ചത്.തീര്‍ച്ചയായും സമൂഹം സ്നേഹിക്കുന്ന ഒരു സ്കൂള്‍ ആണിത്. സമൂഹത്തെ സ്നേഹിക്കുന്ന സ്കൂളുമാണ്.
രക്ഷാകര്തൃ ദിനം 
കുട്ടികളായിരുന്നു സംഘാടകര്‍ . രജിസ്ട്രേഷനും ഒരുക്കങ്ങളും മാര്കിടീലും പ്രോത്സാഹിപ്പിക്കലും  ഒക്കെ അവരുടെ നേതൃത്വത്തില്‍ നടന്നു.കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളാണ് ജനുവരി പത്താം തീയതി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയത്.
അതിന്റെ ഏതാനും ചിത്രങ്ങള്‍ നോക്കൂ ...
ആവേശത്തോടെ അമ്മമാരും അച്ചന്മാരും ഫൈനലിലേക്ക് കടന്നപ്പോള്‍ കുട്ടികള്‍ അത് ആസ്വദിച്ചു പ്രോത്സാഹിപ്പിച്ചു.


ക്ലാസ് പി ടി എ
എല്ലാ മാസവും മുടങ്ങാതെ നടക്കുന്നുണ്ട്.കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.പ്രശ്നങ്ങളെ രണ്ടായി തിരിക്കും- പഠനപരവും അല്ലാത്തതും .ഏതെങ്കിലും ഒരു വിഷയം തീം ആയി എടുത്തു ചര്‍ച്ചാ കുറിപ്പ് നല്‍കിയുള്ള ചര്ച്ചയും നടത്തുന്നു. അത് ഒരു പ്രശ്നം മനസ്സിലാക്കാനും അതില്‍ എങ്ങനെ ഇടപെടണം എന്ന് തിരിച്ചറിയാനും സഹായിക്കും. EFFECTIVE PARENTNIG ആയിരുന്നു ഒരു വിഷയം. അതിനു ഒരു ചെക്ക് ലിസ്റ്റ് ആണ് നല്‍കിയത്. പതിനഞ്ചു ചോദ്യപ്രസ്താവനകള്‍ .രക്ഷിതാവ് യോജിക്കുന്ന പ്രസ്താവനകള്‍ക്ക് നേരെ ശരി ഇടണം. ചോദ്യങ്ങള്‍ ഇങ്ങനെ 
  • സ്കൂള്‍ വിശേഷങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ സമയം കണ്ടെത്തും
  • ഹോം വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നത് കണ്ടാല്‍ സഹായിക്കും....
  •  ......
  •  
ഓരോ ചോദ്യത്തിനും സ്കോര്‍ ഉണ്ട്. അത് രക്ഷിതാവ് തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ചു നല്‍കും .കൂട്ടി നോക്കുമ്പോള്‍ അറിയാം POWERFUL PERENT , CARING PARENT ,ENCOURAGING PARENT ഇവയില്‍ ഏതാണെന്ന്.പിന്നെ അതിന്മേലുള്ള ചര്‍ച്ചയും തീരുമാനവും.
പ്രാദേശിക യോഗം
 രക്ഷിതാക്കളെ സ്കൂളുമായി സഹകരിപ്പിക്കുക അടുപ്പിക്കുക എന്ന ആശയത്തിലൂടെ ആണ് ഈ സ്കൂള്‍ പ്രാദേശിക യോഗം എന്ന പരിപാടി രൂപപ്പെടുത്തിയത്.ഞാന്‍ അന്വേഷിച്ചപ്പോള്‍ ആദ്യ ഘട്ടങ്ങളില്‍ വീടുകളില്‍ പോയി രക്ഷിതാക്കളെ കാണുകയായിരുന്നു അധ്യാപകര്‍ ചെയ്തിരുന്നത്.ക്രമേണ ഒരു പ്രദേശത്തെ രക്ഷിതാക്കളെ ഒന്നിച്ചു ഒരിടത്ത്  വെച്ച് കാണുക എന്നായി. അവരുടെ കൂടി സൗകര്യം പരിഗണിച്ചു അത് യോഗം ആയി മാറി. കുട്ടികളുടെ പഠന നിലവാരം ചര്‍ച്ച ചെയ്യുന്ന 'പ്രാദേശിക വിദ്യാഭ്യാസ സദസായി.'
ഈ ഒത്തുചേരലില്‍ സമൂഹത്തിലെ ചില പ്രശ്നങ്ങളും സമകാലിക വിഷയങ്ങളും കൂടി ചര്‍ച്ച ചെയ്യണം എന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക യോഗങ്ങള്‍  സംവാദ സദസ്സുകള്‍ കൂടി ആയി മാറി .രാമക്കല്‍ മേട്ടില്‍ വെച്ച് നടന്ന പ്രാദേശിക യോഗത്തിന്റെ  രണ്ടു ചിത്രങ്ങളാണ് കൊടുത്തിട്ടുള്ളത്. ഞാനും അതില്‍ പങ്കെടുത്തു.ഒരു പക്ഷെ കേരളത്തിലെ ഒരു ടി ടി സി വിദ്യാര്‍ഥിക്കും കിട്ടാത്ത ഒരു' പ്രാക്ടീസ്' ആയിരിക്കും ഇത്. ഈ സ്കൂളില്‍ പോകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ.


" ഇലക്ട്രോണിക്സ് -ജീവിതത്തെ നയിക്കുമോ നശിപ്പിക്കുമോ?"
ജനുവരി പന്ത്രണ്ടാം തീയതി ആയിരുന്നു രാമക്കല്‍ മേട്ടിലെ പ്രാദേശിക യോഗം.ഇലക്ട്രോണിക്സ് -ജീവിതത്തെ നയിക്കുമോ നശിപ്പിക്കുമോ എന്നതായിരുന്നു സംവാദ വിഷയം. രക്ഷിതാക്കള്‍ പുതിയ അറിവ് നേടുന്നു.അവര്‍ പഠിതാക്കള്‍ ആകുന്നു. ഈ അനുഭവം പുതിയ പഠനരീതിയുടെ പരിചയപ്പെടല്‍ കൂടി ആണല്ലോ.
സ്കൂള്‍ അസംബ്ലി 
കുട്ടികള്‍ വെയിലത്ത് നില്‍ക്കുന്നില്ല.അതതു ക്ലാസിന്റെ മുന്നിലുള്ള വരാന്തയില്‍ നിന്നാല്‍ മതി.കുട്ടികള്‍ അസംബ്ലി നടത്തും.ഇനങ്ങള്‍ 
  • വായനക്കുറിപ്പിന്റെ  അവതരണം
  • അനുഭവക്കുറിപ്പ് 
  • ഡയറി വായന.
  • ഇവ ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളില്‍ 
  • ഒരു ദിവസവും ഓരോ ക്ലാസിനാണ് ചുമതല
  • അപ്പോള്‍ ആ ക്ലാസിന്റെ ചാര്‍ജുള്ള അധ്യാപിക പ്രഭാത സന്ദേശം നല്‍കണം.
ബാലസഭ
ഇതും പുറത്താണ് നടക്കുക .അസംബ്ലിക്ക് ചേരുന്ന ത സ്ഥാനത്ത് വരണം.ഇപ്പോള്‍ ഇരുന്നാല്‍ മതി. മൈക്ക് വെച്ചാണ് പരിപാടി സ്കൂള്‍ യുവജനോത്സവത്തിനെ പ്രാധാന്യമാണ് കുട്ടികള്‍ ഓരോ വെള്ളിയാഴ്ചയും നടക്കുന്ന ഈ പ്രോഗ്രാമിന് നല്‍കുന്നത് .ബാലസഭ ഒരു കുട്ടിയും മറക്കില്ല .ഒട്ടേറെ വിശേഷങ്ങള്‍ ഈ സ്കൂളിനെ കുറിച്ച് പറയാനുണ്ട്. അത് പിന്നീടോരിക്കലാകാം.

 പഠനത്തണല്‍
 -----------------------------------------------------------------------------
പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 
ടീച്ചിംഗ് പ്രാക്ടീസ് നല്‍കുന്ന സ്കൂള്‍ അനുഭവങ്ങള്‍ ഭാവിയിലെ അധ്യാപകരെ പ്രചോദിപ്പിക്കുന്നുണ്ടോ?
വരും ദിനങ്ങളില്‍ അമലിന്റെ  സഹപാഠികള്‍ അനുഭവങ്ങള്‍ പങ്കിടും..  അത് കൂടി വായിക്കാന്‍ എത്തുമല്ലോ. നിങ്ങള്‍ക്കും മാറ്റര്‍ അയക്കാം 
-ചൂണ്ടുവിരല്‍


Friday, January 27, 2012

ഏതാണ്‌ കൂടുതല്‍ ഗുരുതരമായ സാമൂഹിക പ്രശ്നം ?

ഇത് ജനുവരി 
രാജ്യം റിപ്പബ്ലിക് ദിനത്തില്‍ അതിന്റെ മഹനീയതയില്‍ വൈകാരികമായി ഐക്യപ്പെടും .മാസത്തിന്റെ അന്ത്യം രക്തസാക്ഷി സ്മരണയില്‍ നിറയും. മഹാത്മാ നമ്മിലേക്ക്‌ വരും. ഒട്ടേറെ സന്ദേശങ്ങളുമായി   ഓര്‍മപ്പെടുത്തലുകളുമായി  .നാടിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ അവസരം ഓരോ സ്കൂളും ക്ലാസും ഒരുക്കണം.
രാജ്യം നേരിടുന്ന
സാമൂഹിക പ്രശ്നങ്ങള്‍വിശകലനം ചെയ്യാനും താരതമ്യം ചെയ്യാനും ഈ സന്ദര്‍ഭം  പ്രയോജനപ്പെടുത്തുമോ ? അത് സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകര്‍ ചെയ്യാതിരിക്കില്ല.
  • .വിശകലനത്തിനു  സഹായകമായ ഫോര്‍മാറ്റ് അധ്യാപകര്‍ കുട്ടികളുമായുള്ള ചര്ച്ചയിലൂടെ വികസിപ്പിക്കണം.
  • ഫോര്‍മാറ്റില്‍ അന്വേഷണ മേഖലകള്‍ കൃത്യതപ്പെടുത്ത്തനം .ഒരു വര്‍ക്ക് ഷീറ്റ് പോലെയും ഇതിനെ കാണാം .വിവരം ശേഖരിക്കലും ക്രമീകരിക്കലും പ്രധാനം. സ്വയം ഒന്ന് ചെയ്തു നോക്കൂ അപ്പോള്‍ അറിയാം അറിവിന്റെ അഗാധതയിലെക്കുള്ള വഴി ഈ ഫോര്‍മാറ്റില്‍ ഉണ്ടെന്നു.
  • മുന്‍വിധി  ഇല്ലാതെ വിഷയത്തെ അധ്യാപകര്‍ സമീപിക്കണം
  • കുട്ടികള്‍ക്ക് പല കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാം ..അത് അനുവദിക്കുക 
  • വസ്തുതകള്‍ കൊണ്ട് തീരുമാനം എടുക്കുന്ന ശീലമാണ് വളരേണ്ടത്
  • അതിനാല്‍ ശേഖരിക്കുന്ന വിവരങ്ങളുടെ ആധികാരികത പ്രധാനം
  • വികാരത്തിന്റെ ഭാഷ.അതിശയോക്തി ഇവ പാടില്ല  
സാമൂഹിക ശാസ്ത്ര അധ്യാപകര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം 
ഗ്രാഫിക് ചിത്രീകരണ വിഭാഗത്തില്‍ ഇതിനു മാട്രിക്സ് എന്ന് പേര് 
ഇനിയും പല വിഷയങ്ങള്‍ ഉള്‍പ്പെടുത്താം .(ഗുരുതരമായ സാമൂഹികപ്രശ്നം അധ്യാപകരുടെ സാമൂഹിക പ്രതിബദ്ധതയാനെന്നു പറയിക്കാന്‍ ഇട വരുത്തരുതേ )






ഏതാണ്‌ കൂടുതല്‍ ഗുരുതരമായ സാമൂഹിക പ്രശ്നം?                                                                                                                                



ഏകദേശം എത്രപേരെ ബാധിക്കും ?


സമ്പത്തിന്റെ നാശം എത്രത്തോളം


മറ്റു സാമൂഹിക പ്രത്യാഘാതങ്ങള്‍ 


വര്‍ഗീയത
 

മലിനീകരണം

 



ലഹരി 
ഉപയോഗം
 

Wednesday, January 25, 2012

"മഹത്വത്തിലേക്ക് ചൂണ്ടിനില്‍ക്കുന്ന ഒരദൃശ്യമായ വിരല്‍ "

  "അധ്യാപകന്റെ ഉത്തരവാദിത്തം ഓരോ ക്ലാസിലും പുതിയ ആളായിരിക്കുക എന്നതാണ്."                                                 -അഴിക്കോട്
(അഴിക്കോട് മാഷിനെക്കുറിച്ചു  ശിഷ്യന്‍ നടത്തിയ അനുസ്മരണം ചൂണ്ടുവിരല്‍ കേരളത്തിലെ അധ്യാപക സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് . എം എന്‍ കാരശ്ശേരി മാഷ്‌ ദേശാഭിമാനിയില്‍ എഴുതിയ കുറിപ്പില്‍ നിന്നും..)


" ഞങ്ങളൊക്കെ അന്ന് അദ്ദേഹത്തെ പരാമര്‍ശിച്ചിരുന്നത് "പ്രൊഫസര്‍" എന്ന് മാത്രമാണ്.അക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തിന്റെ തലവനാണ് അദ്ദേഹം. പ്രൊഫസര്‍ ഇരുന്നാണ് ക്ലാസെടുക്കുന്നത്. നിരന്തരം ഞങ്ങളോട് ചോദ്യം ചോദിക്കും. ഞങ്ങള്‍ ഉത്തരം പറയുന്നതും ഇരുന്നിട്ടാണ്. അദ്ദേഹം ക്ലാസില്‍ വരുന്ന നേരത്ത് മാത്രമേ എഴുന്നേല്‍ക്കേണ്ടതുള്ളൂ. ആ പ്രസംഗവും ക്ലാസും വളരെ വ്യത്യസ്തമാണ്. തീര്‍ത്തും വിരുദ്ധമാണ് എന്നുവരെ പറയാം. നെടുനെടുങ്കന്‍ വാക്യങ്ങളോ ദീര്‍ഘസമാസങ്ങളോ ക്ഷോഭപ്രകടനമോ ആവേശമോ ഒന്നും ക്ലാസ് മുറിയില്‍ ഇല്ല. പ്രതീക്ഷിക്കാന്‍ വയ്യാത്തവിധം സ്വരം താഴ്ന്നിരിക്കും. ക്ലാസെടുക്കുന്നത് വരാന്തയില്‍ നിന്നാല്‍ കേള്‍ക്കുകപോലുമില്ല. ആള്‍ അകത്തുണ്ടെന്ന് മനസ്സിലാവണമെങ്കില്‍ ഇടയ്ക്കിടെ വിദ്യാര്‍ഥികളുടെ പൊട്ടിച്ചിരി കേള്‍ക്കണം. കൊച്ചുകൊച്ചു വാക്യങ്ങള്‍ . വര്‍ത്തമാനം പറയുന്ന മട്ട്. എങ്കിലും സംസാരഭാഷയല്ല. അദ്ദേഹം സാധാരണ വര്‍ത്തമാനം പറയുമ്പോള്‍പോലും വാമൊഴിയില്ലല്ലോ. കേരളത്തില്‍ ഒരു പ്രദേശത്തെയും വാമൊഴിയല്ല, പകരം വരമൊഴിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന് തീര്‍ത്തും സ്വാഭാവികമായ ആ നിലവാരഭാഷയിലാണ് ക്ലാസ്. സ്ഫുടമായ ഉച്ചാരണം. . "നീ" എന്ന് ആരെയും വിളിക്കില്ല. ആള്‍ വടക്കനാണെങ്കിലും "താന്‍ " എന്നേ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിളിക്കൂ. ശാസിക്കുമ്പോഴോ ദേഷ്യപ്പെടുമ്പോഴോ ഒന്നും ഈ നോട്ടമില്ല. ഗുണത്തിലും ദോഷത്തിലുമെല്ലാം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപരിഗണനയാണ്. ആണ്‍ -പെണ്‍ സമത്വത്തിന്റെ ഈയൊരനുഭവം പില്‍ക്കാല ജീവിതത്തില്‍ ഞങ്ങള്‍ക്ക് വലിയ നേട്ടമായിത്തീര്‍ന്നിട്ടുണ്ട്. 
  • ഞങ്ങള്‍ക്ക് അറിവുണ്ടാക്കിത്തരണം എന്ന കാര്യത്തില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. 
  • പക്ഷേ, ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഏണും കോണും ചെത്തിക്കളഞ്ഞ് അത് വെടിപ്പാക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധ. സ്വഭാവത്തിലേക്കാണ് ഉറ്റുനോക്കിയിരുന്നത്. ഞങ്ങള്‍ കള്ളുകുടിക്കുന്നുണ്ടോ, പുകവലിക്കുന്നുണ്ടോ, കളവുപറയുന്നുണ്ടോ, ഉഴപ്പിനടക്കുന്നുണ്ടോ, വിനയംവിട്ട് വര്‍ത്തമാനം പറയുന്നുണ്ടോ, വീട്ടില്‍നിന്ന് ആവശ്യത്തില്‍ കൂടുതല്‍ പണം വാങ്ങുന്നുണ്ടോ? എല്ലാറ്റിലും കണ്ണുവെച്ചിരിന്നു. അല്ലെങ്കില്‍ അങ്ങനെ തോന്നിയിരുന്നു. കിറുകൃത്യമായി, ചിട്ടയില്‍ അന്ന് അവിടെ കാര്യങ്ങള്‍ നടന്നുപോന്നു. ഒരുതരം ഗാന്ധിയന്‍ അച്ചടക്കം. മറ്റു അധ്യാപകരും അനധ്യാപക ജീവനക്കാരുമെല്ലാം അന്ന് ആ ചിട്ടക്ക് സന്തോഷത്തോടെ വഴങ്ങിയിരുന്നു. . നോട്ട് തരുന്ന സമ്പ്രദായമില്ല. ക്ലാസില്‍ പറയുന്നതില്‍നിന്ന് കുറിപ്പെടുത്ത് ഹോസ്റ്റലില്‍ ചെന്നിരുന്ന് ഞങ്ങള്‍ സ്വയം നോട്ടുണ്ടാക്കുകയായിരുന്നു. 
  • ക്ലാസ് എത്രനീണ്ടാലും ആരും ഉറങ്ങുന്നില്ല, മുഷിയുന്നില്ല. രാവിലെ 10 മുതല്‍ ഒരു മണിവരെയും പിന്നെ രണ്ട് മുതല്‍ അഞ്ചുവരെയും ദിവസം മുഴുവന്‍ തുടര്‍ച്ചയായി ക്ലാസെടുത്ത സന്ദര്‍ഭങ്ങള്‍ പലതുണ്ട്. അപ്പോഴും മുഷിഞ്ഞിട്ടില്ല. നല്ല രസമായിട്ട് ഇങ്ങനെ ക്ലാസെടുക്കുന്നതിന്റെ രീതിശാസ്ത്രം പില്‍ക്കാലത്ത് അപഗ്രഥിച്ചുനോക്കാന്‍ ഞാന്‍ ഉത്സാഹിച്ചിട്ടുണ്ട്. എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇത്രയുമാണ്. 
  • ഒന്ന്: ക്ലാസിലെ ഓരോ വിദ്യാര്‍ഥിക്കും- മിടുക്കനും മണ്ടനുമെല്ലാം -പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കരുതുന്നു. വിദ്യാര്‍ഥികളെ ശ്രദ്ധിക്കുന്നതിലും ചോദ്യം ചോദിക്കുന്നതിലുമെല്ലാം ഇത് പ്രകടമാണ്. ഇത് വിദ്യാര്‍ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. 
  • രണ്ട്: ഏത് കാര്യവും അതിന്റെ ഗൗരവസ്വഭാവം നിലനിര്‍ത്തി അവതരിപ്പിച്ചുകഴിഞ്ഞ ഉടനെ അതുമായി ബന്ധപ്പെടുത്തി എന്തെങ്കിലും തമാശപറയും. ഇതൊരു "റിലീഫ്" ആണ്. അക്കൂട്ടത്തില്‍ എഴുത്തുകാരും രാഷ്ട്രീയക്കാരുമെല്ലാം പരിഹസിക്കപ്പെടും. ക്ലാസിലുള്ളവരും ഈ പരിഹാസത്തിന് ഇരയായി എന്നുവരാം. 
  • മൂന്ന്: പറയുന്ന കാര്യത്തില്‍ പ്രൊഫസര്‍ക്കുള്ള അഗാധമായ ജ്ഞാനം ക്ലാസിന്റെ ആധികാരികതക്ക് പകിട്ട് വര്‍ധിപ്പിക്കുന്നു. ഇത് വിദ്യാര്‍ഥികളുടെ ശ്രദ്ധപിടിച്ചുനിര്‍ത്തും. 
  • നാല്: അങ്ങേയറ്റം ഉള്ളില്‍തട്ടിയ കാര്യങ്ങളാണ് പറയുന്നത്. അത്രമാത്രം ആത്മാര്‍ഥമാണത്. പ്രൊഫസര്‍ തന്റെ പക്ഷപാതങ്ങള്‍ മൂടിവെക്കുന്നില്ല. . ആ ശബ്ദം എത്ര താണിരിക്കുമ്പോഴും വികാരവാഹിയാണ്. അങ്ങനെ ക്ലാസ് ഒരു വൈകാരികാനുഭവമായി മാറുന്നു. അഞ്ച്: എല്ലാറ്റിനും മേലെ പ്രസംഗകനെന്ന നിലയിലും പണ്ഡിതനെന്ന നിലയിലും വിമര്‍ശകനെന്ന നിലയിലും സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിലും ഒക്കെയുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ക്ലാസിന് ഒരുതരം പരിവേഷം നല്‍കുന്നു. അദ്ദേഹത്തിന്റെ ക്ലാസ് കേട്ടു എന്ന് പറയുന്നത് ഒരന്തസ്സാണല്ലോ. 
  • ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത കുറേയേറെ കാര്യങ്ങള്‍ പറഞ്ഞുതന്നു എന്നത് മാത്രമല്ല, ഞങ്ങള്‍ക്ക് പുതിയൊരു ലോകം തുറന്നുതന്നു എന്നതുകൂടിയാണ് ആ ക്ലാസിന്റെ ഏറ്റവും വലിയ നേട്ടം. വിജ്ഞാനത്തിലല്ല, കാഴ്ചപ്പാടിലായിരുന്നു ഊന്നല്‍ . 
  • . ആ ക്ലാസ് മുറിക്ക് നടുവില്‍ മഹത്വത്തിലേക്ക് ചൂണ്ടിനില്‍ക്കുന്ന ഒരദൃശ്യമായ വിരല്‍ എപ്പോഴും ഉണ്ടായിരുന്നു. ആ ക്ലാസിലൂടെ ഏതോ പരീക്ഷക്ക് എഴുതാനുള്ള പരിശീലനമല്ല, ജീവിതം രൂപപ്പെടുത്തുവാനുള്ള പരിശീലനമാണ് ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. 
  • ഉപദേശങ്ങള്‍ക്ക് കഥകളുടെയും പഴഞ്ചൊല്ലുകളുടെയും മഹദ്വചനങ്ങളുടെയും അകമ്പടി എപ്പോഴും കാണും. ഞാന്‍ ഓര്‍ത്തുവെച്ചിരിക്കുന്ന ഒരുപദേശം. "ഏത് സംഘത്തിലും നിങ്ങള്‍ മുടന്തനാകാതെ നോക്കണം. സാര്‍ഥവാഹകസംഘത്തിന്റെ വേഗം മുടന്തനായ ഒട്ടകത്തിന്റെ വേഗമാണ്. നിങ്ങള്‍മൂലം മറ്റുള്ളവര്‍ വൈകി എന്നു വരരുത്." 
  • . പ്രൊഫസര്‍ ഒരിക്കല്‍ ഞങ്ങള്‍ക്ക് തന്ന ഉപദേശം: "അധ്യാപകന്റെ ഉത്തരവാദിത്തം ഓരോ ക്ലാസിലും പുതിയ ആളായിരിക്കുക എന്നതാണ്."  എത്ര അടുത്താലും പിന്നെയും ഒരകലം സൂക്ഷിച്ചുകൊണ്ട്, ക്ഷോഭത്തിന്റെയും നര്‍മത്തിന്റെയും അച്ചടക്കത്തിന്റെയും അപൂര്‍വചേരുവയായി, ജീവിതമഹത്വത്തിന്റെ ശൃംഗഭംഗികളിലേക്ക് കണ്ണയച്ചുകൊണ്ട് ആ ഗുരുനാഥന്‍ ഞങ്ങളില്‍ ബാക്കിയാവുന്നു. "
  • എം എന്‍ കാരശ്ശേരി (ഞങ്ങളുടെ പ്രൊഫസര്‍ -അനുസ്മരണക്കുറിപ്പ്‌  
  •  ---------------------------------------------------------------
  • മറ്റു അനുസ്മരണങ്ങള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക .
  •  
  • ചോദിക്കാനും പറയാനും ഇനിയാര്?

    വറ്റാത്ത വാക്കുകള്‍-കെ ഇ എന്‍

    എന്നും സഹോദരതുല്യന്‍-പ്രൊഫ. എം കെ സാനു

    നിലപാടിലെ നിര്‍ഭയത്വം- വി എസ് അച്യുതാനന്ദന്‍

    ചിന്തയുടെ പ്രപഞ്ചം

    ‘വേദാന്തത്തെ രസകരമാക്കിയ എഴുത്തുകാരന്‍’

    പ്രിയപ്പെട്ട അവിവാഹിതന്റെ വജ്രശുദ്ധിയാര്‍ന്ന പ്രണയം-കെ ഗിരീഷ്

    കണ്ണീരിന്റെ പക്ഷത്ത് കാറ്റായ്...പി വി പങ്കജാക്ഷന്‍

     ആ വാഗ്ഭടനും പോയി

     വചനം മാംസം ധരിച്ച കൃശഗാത്രന്‍

     സല്‍ക്കാരത്തിന്റെ കയ്‌പും മധുരവും

     അതുല്യന്‍

     ഗുരുസാഗരം  പുരോഗമന കേരളത്തിന്‍െറ വിചാരശില്‍പി


    ആദരാഞ്ജലികള്‍ 
           -------------------------------ചൂണ്ടുവിരല്‍

     

     

Sunday, January 22, 2012

അനംഗീകൃത വിദ്യാലയങ്ങള്‍ -പഠന റിപ്പോര്‍ടിലൂടെ

 കേരളത്തിലെ അനംഗീകൃത വിദ്യാലയങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടാണ്‌  ചൂണ്ടുവിരല്‍ ഇന്ന് പരിചയപ്പെടുത്തുന്നത്. പഠനം നടത്തിയത് സര്‍ക്കാര്‍ വകുപ്പാണ്( Department of Economics & Statistics,Thiruvananthapuram-2009  ). അതിനാല്‍ ആധികാരികം. സ്ഥിതി വിവര കണക്കുകള്‍ മാത്രം റിപ്പോര്ടിലുള്ളത്. വ്യാഖ്യാനം ചൂണ്ടുവിരല്‍  വക. സ്കൂള്‍ നടത്താന്‍ ആരുടെ അംഗീകാരം വേണം ? എന്ന് നെറ്റി ചുളിച്ചു ചോദിക്കുന്ന സ്കൂളുകള്‍ .
ആദ്യം ജില്ല തിരിച്ചു എത്ര സ്കൂളുകള്‍ ഉണ്ടെന്നു നോക്കാം.

  • എന്ത് കൊണ്ട് വയനാട്  എണ്ണത്തില്‍ പിന്നിലായി? ആദിവാസി വിഭാഗങ്ങളെ ആര്‍ക്കു വേണം ? ഇല്ലേ ? എന്നും നഷ്ടത്തിന്റെ കണക്കു മാത്രം ഉള്ള ജില്ലയില്‍ കച്ചവടം നഷ്ടത്തിലാകും. സാമൂഹിക പ്രതിബദ്ധത ആയിരുന്നു ചില മതങ്ങള്‍  പറയും പോലെ ഇത്തരം സ്കൂളുകള്‍ തുടങ്ങുന്നതിനു പിന്നില്‍ എങ്കില്‍ ഈ പ്രവണത എങ്ങനെ വിശദീകരിക്കും ?
  • തിരുവനന്തപുരം, മലപ്പുറം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഈ വിഭാഗത്തിലുള്ള സ്കൂളുകള്‍ കൂടുതലാണ്. കോട്ടയം ജില്ലയിലെ കുറവും ശ്രദ്ധിക്കണം. രണ്ടു വര്ഷം മുമ്പുള്ള കണക്കാണ്. ഇപ്പോള്‍ കൂടിക്കാണും. എന്തായാലും തലസ്ഥാനത്തിന്റെ സന്ദേശം അത്ര സുഖദായകമല്ല. 
  • ഇവരൊക്കെ അംഗീകാരം നേടാന്‍ എന്തും ചെയ്യും. വരും വര്‍ഷങ്ങളില്‍ കേരള സമൂഹം എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകം .നിയന്ത്രിക്കാന്‍ ധൈര്യമില്ലത്തവര്‍ എന്ന  ആക്ഷേപം സ്വയം ഏറ്റു വാങ്ങാനും മടിയില്ല ഇല്ലേ.?.


 ഇവയില്‍  ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കണക്കും സമാന പ്രവണത കാണിക്കുന്നു.മലപ്പുറം അല്പം പിന്നിലായി എന്ന് മാത്രം.
  13 % അനംഗീകൃത വിദ്യാലയങ്ങള്‍ മലയാളം മീഡിയം പിന്തുടരുന്നു. ഇത്തരം സ്കൂളുകളിക്കും ആളുകള്‍ മക്കളെ അയക്കുന്നു.അവരെ ഇംഗ്ലീഷ് മീഡിയത്തിന്റെ പേരില്‍ ആക്ഷേപിക്കരുത്.പൊതു വിദ്യാലയങ്ങളില്‍ വിശാസം നഷ്ടപ്പെട്ടതിന്റെ പ്രതികരണം ആകാം ഇത്. ആ വിശ്വാസം വീണ്ടുടുക്കാന്‍ കഴിയണം.
കച്ചവടത്തിന്റെ കണക്കിലേക്ക് കടക്കാം .

 ഒരു വര്ഷം ഫീസിനത്തില്‍ മാത്രം അറുപതു കോടിയില്‍ അധികം രൂപയുടെ ക്രയവിക്രയം ഈ സ്കൂളുകളില്‍ നടക്കുന്നു. മറ്റു വിഭാഗങ്ങളില്‍ പെട്ട ഒരു പത്ത് കോടിയും.വേറെയും വരവ്.

 കുട്ടികളുടെ എണ്ണം- കണക്കു ഇങ്ങനെ .മുപ്പതിനായിരത്തില്‍ കൂടുതല്‍ കുട്ടികള്‍ അനംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന ജില്ലകള്‍ . ആ ജില്ലകളിലെ പഞ്ചായത്തുകളുടെ എണ്ണം കൊണ്ട് ഹരിച്ചു ന്നോക്കൂ ശരാശരി ഒരു പഞ്ചായത്തില്‍ നിന്നും എത്ര കുട്ടികള്‍ ഇങ്ങനെ കൂറ് മാറിയതായി കാണാം. 
അംഗീകൃത സ്വകാര്യ കച്ചവട വിദ്യാലയങ്ങളിലെ എണ്ണം കൂടി കൂട്ടി നോക്കിയാലോ..
 പഞ്ചായത്ത് മുന്‍സിപ്പാലിറ്റി   കോര്‍പ്പറേഷന്‍   എന്നിങ്ങനെ തരാം തിരിച്ചു പരിശോധിച്ചാലും മലപ്പുറവും തിരുവനന്ത പുരവും ആണ് ഇത്തരം സ്കൂളുകള്‍ക്ക് വളം നല്‍കുന്നത് എന്ന് കാണാം.

 ഈ വിദ്യാലയങ്ങളില്‍  1111  എണ്ണം കേരള സിലബസാണ് പിന്തുടരുന്നത് (42 %  ). എന്ത് കൊണ്ടാണ് പൊതു വിദ്യാലയങ്ങളിലെ കേരള സിലബസ് വേണ്ടാതായത്‌ എന്ന് പരിശോധിക്കപ്പെടണം.  46  %സ്കൂളുകള്‍ ആണ് സി ബി എസ്  ഇ സിലബസ് പിന്തുടരുന്നത്. സിലബസ് എകേകരീക്കണം എന്ന് വാദിക്കുന്നവര്‍ കേരള സിലബസ് പിന്തുടരുന്ന അനംഗീകൃത വിദ്യാലയങ്ങള്‍ ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ ? അമ്ഗീകാരമേ വേണ്ടെന്നു പറയുന്നവരുടെ സ്കൂളുകള്‍ അടച്ചു പൂട്ടിക്കാതെ എന്ത് സിലബസ് മാറ്റം ? കേരള സിലബസിലും ഇത്തരം സ്കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ...എല്ലാ വിഭാഗം സിലബസുകളും വില്‍ക്കുന്ന  80  വിദ്യാലയങ്ങള്‍ ( 3 %  ) ഇവയുടെ എണ്ണം കൂടാം. മാര്‍കറ്റ്‌ തീരുമാനിക്കും.


   68 .5% വിദ്യാലയങ്ങള്‍ക്കു വാഹന സൗകര്യം ഉണ്ട്. കുട്ടികളെ വീട്ടില്‍ നിന്നും തപ്പിയെടുക്കും. അതിനും ഫീസ്‌ ഉണ്ട്. വരുമാനത്തിന്റെ കണക്കില്‍ അത് പെടുമോ? പെടുത്തുമോ ? സ്കൂള്‍ വാഹനങ്ങള്‍ ഇനി വരും കാലം വര്‍ദ്ധിക്കുകയെ ഉള്ളൂ. പാട്ടവണ്ടികളേ നിങ്ങള്‍ കുട്ടികളെ സുരക്ഷിതരായി കൊണ്ട് പോകണമേ ! 

 ഒന്ന് മുതല്‍ നാല് വരെയുള്ള പ്രവണതയും യു പി ഹൈ സ്കൂള്‍ തലങ്ങളിലെ പ്രവണതയും താരതമ്യം ചെയ്യുക.വരും വര്‍ഷങ്ങളില്‍ നിലനില്‍പ്പിന്റെ  ഭീഷണി ഹൈസ്കൂളുകളിലെക്കും വ്യാപിക്കും.വിദ്യാഭ്യാസ അവകാശനിയമം കൊണ്ട് ഇവയെ നേരിടാന്‍ പറ്റുമോ എന്ന് ആലോചിക്കാവുന്നതാണ്.

ഈ കണക്കു വളരെ രസാവഹം ആണ്. ഇത്തരം സ്കൂളുകളില്‍   വിടുമ്പോള്‍ ആകാശം മുട്ടുന്ന മോഹങ്ങള്‍ സ്റെതസ്കൊപ് വെച്ച് നാഡി പരിശോധിക്കും.  39സ്കൂളുകള്‍ 186 പേരെ മെഡിക്കല്‍ എന്ജിനീയറിംഗ് കൊഴ്സുകളിലാക്കി. ഇത്രയും സ്കൂളുകളിലെ സയന്‍സ് ബാച്ചുകളില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ടാകും. ഒരു ബാച്ചില്‍ കുറഞ്ഞത്‌ അറുപതു എന്ന് കണക്കു കൂട്ടൂ   39 ഗുണം 60 = 2340 .ഇവരില്‍ എത്ര പേര്‍ മെഡിക്കല്‍ എന്ജിനീയറിംഗ്ധാരയില്‍ എത്തി.?  8% ( കണക്കില്‍ പിശകുന്ടെല്‍ തിരുത്താം ).
പ്ലസ് ടു വരെ അംഗീകാരമില്ലാതെ എങ്ങനെ ഇവ പ്രവര്‍ത്തിക്കുന്നു.? ഏതോ സ്കൂളുകളുടെ അദൃശ്യ സഹായം ..?!

ഇനി വരുമാനവും ചെലവും തമ്മില്‍ പരിശോധിക്കാം 
  ശമ്പളം ഇനത്തില്‍ അമ്പതു കോടിയോളം ചെലവാകുന്നു( ഇതിനു മറുപടി നല്‍കുന്ന ഒരു പട്ടിക വരുന്നുണ്ട്.).എല്ലാ ചിലവിനങ്ങളും ന്യായം .  .
 മിച്ചം ഒന്നും ഇല്ല.കച്ചവടം നഷ്ടത്തിലാ. ലോണും വാടകയും ഒക്കെയാണ് കടം കേറി ആത്മഹത്യ ചെയ്യേണ്ടി വരും

Thursday, January 19, 2012

പുതുമകള്‍ പൂക്കുന്ന ക്ലാസ് മുറികള്‍

  • (ദേശാഭിമാനി അക്ഷരമുറ്റത്തില്‍ വന്ന ഒരു ലേഖനം ചൂണ്ടുവിരല്‍ പുനപ്രസിദ്ധീകരിക്കുകയാണ്. നാം നടന്ന വഴികള്‍ നല്‍കുന്ന പാഠങ്ങള്‍  ..മുന്നേറാനുള്ള സാധ്യതകള്‍ ..അന്വേഷണത്തിനുള്ള ഉത്സാഹം ഇവ അധ്യാപകര്‍ നെഞ്ചില്‍ കൊണ്ട് നടക്കണം.)
  • പുതുമകള്‍ പൂക്കുന്ന ക്ലാസ് മുറികള്‍
    പ്രമോദ് അടുത്തില- അക്ഷരമുറ്റം
  • ശിശുസൗഹൃദ ക്ലാസ് മുറികള്‍ , ആസ്വദിച്ച് പഠിക്കുന്ന കുട്ടികള്‍ ... നമ്മുടെ വിദ്യാലയ അന്തരീക്ഷം അടിമുടി മാറുകയാണ്. കുട്ടികളോട് സംവദിക്കാന്‍ വിദ്യാലയ ചുമരുകളില്‍ , തൂണുകളില്‍ , മതിലുകളില്‍ ... എല്ലാം വര്‍ണമനോഹര ചിത്രങ്ങള്‍ നിരന്നുകഴിഞ്ഞു. കുട്ടികള്‍ക്ക് ദിവസം മുഴുവന്‍ ഉന്മേഷം പകരുന്ന ആകര്‍ഷകമായൊരു അന്തരീക്ഷം വിദ്യാലയങ്ങളില്‍ ഒരുങ്ങുകയാണ്. നിരന്തരമായ ചിന്ത, അന്വേഷണം, ഭാവന തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിയുടെ മനസ് സുഗന്ധപൂരിതമാവുന്നു. വരകളും വര്‍ണങ്ങളും രൂപങ്ങളും ചലനങ്ങളും ഗാനങ്ങളും താളങ്ങളും നിറഞ്ഞ ചുറ്റുപാടുകളിലെ സൗന്ദര്യാംശങ്ങളെ ആസ്വദിക്കാന്‍ കുട്ടിക്കാവുന്നു. വിദ്യാലയങ്ങളില്‍ നടപ്പിലാക്കാവുന്ന ചില പഠനപ്രവര്‍ത്തനങ്ങള്‍ നമുക്ക് പരിചയപ്പെടാം.

    ഏണിയും പാമ്പും കളിക്കാം

    കുട്ടികള്‍ക്ക് കയറി നില്‍ക്കാന്‍ പാകത്തില്‍ തറയില്‍ വരച്ച ചതുരക്കളങ്ങളില്‍ സംഖ്യകള്‍ എഴുതി ഏണിയും പാമ്പും വരച്ചുചേര്‍ത്ത് കൂട്ടാനും കുറയ്ക്കാനും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന കളിയാണിത്. സംഖ്യാചക്രത്തിന്റെ സഹായത്തോടെ ഒറ്റക്കും കൂട്ടായും കളിയില്‍ ഏര്‍പ്പെടാം. ഫ്ളക്സ് പ്രിന്റിലും കളം തീര്‍ത്ത് നിലത്ത് വിരിക്കാം. സംഖ്യാചക്രം സണ്‍പാക്ക് ഷീറ്റിലും നിര്‍മ്മിക്കാം.

    ക്ലാസിലൊരു പിറന്നാള്‍ മരം

    ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ രേഖപ്പെടുത്തിയ 12 ഇലകളോടു കൂടിയതാണ് പിറന്നാള്‍ മരം. ഇതില്‍ കുട്ടികള്‍ തങ്ങളുടെ ജനന തീയതി പ്രസ്തുത മാസങ്ങളില്‍ ചേര്‍ത്തുവെക്കും. കലണ്ടര്‍ ബോധത്തോടൊപ്പം ഇലകളില്‍ എഴുതിയ അക്കങ്ങള്‍ സംഖ്യാബോധവുമുണ്ടാക്കുന്നു. കറുത്ത ചാര്‍ട്ട് പേപ്പര്‍ , ഹീറ്റ്ലോണ്‍ , പെയിന്റ്, പശ എന്നിവ ഉപയോഗിക്കുന്നു.

    മണല്‍ത്തടത്തില്‍ പ്രകൃതിഭംഗി

    രണ്ടടി വശങ്ങളും ആറിഞ്ച് കനവുമുള്ള സമചതുരപ്പെട്ടിയില്‍ മണല്‍ നിറച്ച് പഠന സന്ദര്‍ഭത്തിനനുസരിച്ച് പ്രകൃതിദൃശ്യങ്ങള്‍ ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നതാണിത്. ആവശ്യമായ കട്ടൗട്ടുകളും രൂപങ്ങളും കരുതണമെന്നു മാത്രം. വിവിധ പ്രകൃതി ദൃശ്യങ്ങളില്‍ കുട്ടികള്‍ നേടിയ നിരീക്ഷണ പാടവം വിലയിരുത്താനും സാധിക്കും. പ്ലൈവുഡ് ഉപയോഗിച്ച് നിര്‍മ്മിക്കാം.

    അറിയിപ്പിന് പ്രദര്‍ശന ബോര്‍ഡ്

    ജീവികളുടെ ആകൃതിയിലുള്ള പ്രദര്‍ശന ബോര്‍ഡ് കുട്ടികളുടെ ശ്രദ്ധയെ ആകര്‍ഷിക്കും. അവരുടെ പഠന സൃഷ്ടികളും മറ്റുചില അറിയിപ്പുകളും ഇതിലൂടെ പ്രദര്‍ശിപ്പിക്കാം. ഹീറ്റ്ലോണും ക്ലോത്തും പെയിന്റും പശയും ഉപയോഗിച്ച് നിര്‍മിക്കാം.

    വായന വളര്‍ത്താന്‍ പാവകളി

    വായിച്ച ആശയങ്ങള്‍ പ്രകടിപ്പിക്കാനും പാഠസന്ദര്‍ഭങ്ങള്‍ ദൃശ്യവല്‍ക്കരിക്കാനുമാണ് പാവനാടകവേദി. ഒപ്പം പാവ നാടകത്തിനുള്ള പാവകളുടെ നിര്‍മാണവും പരിശീലിക്കണം. (എളുപ്പത്തില്‍ സാധിക്കുന്ന വിരല്‍പ്പാവ, കോല്‍പ്പാവ തുടങ്ങിയവ) സണ്‍പാക്ക് ഷീറ്റില്‍ വലിയ ടെലിവിഷന്‍ മാതൃകയിലാണ് ഇതു നിര്‍മിക്കുന്നത്. പാവനാടകാവതരണം കൂടാതെ വാര്‍ത്ത വായന, കഥ, കവിത എന്നിവയും അവതരിപ്പിക്കാം. സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കുന്ന ഭാഗംകൂടിയാണിത്.

    അബാക്കസ് ജനല്‍

    സംഖ്യാബോധം വളര്‍ത്തുന്നതിന് മുത്തുകള്‍ കൊണ്ടുള്ള അബാക്കസ് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ക്ലാസ് മുറിയിലെ ജനല്‍കമ്പികളില്‍ വളകള്‍ കോര്‍ത്തുവച്ചുള്ള അബാക്കസ് ജനല്‍ കുട്ടികള്‍ക്ക് പുതുമയാണ്.


    ബിഗ് ക്യാന്‍വാസ്

    അക്ഷരമുറ്റത്തിലൂടെ ബിഗ് ക്യാന്‍വാസ് നാം പരിചയപ്പെട്ടിട്ടുണ്ട്. പാഠഭാഗങ്ങള്‍ ദൃശ്യവല്‍ക്കരിക്കുകയാണ് ഇവിടെ. അനുയോജ്യചിത്രങ്ങളും രൂപങ്ങളും കരുതണം. ഈ വളരുന്ന പഠനോപകരണം ഹീറ്റ് ലോണും പഫ് തുണിയും പശയും ഉപയോഗിച്ച് ചുമരിലോ വലിയ ബോര്‍ഡിലോ നിര്‍മിക്കുന്നു.

    കോര്‍ണര്‍ ഷെല്‍ഫ്

    ക്ലാസ്മുറിയിലെ മൂലയില്‍ മട്ടത്രികോണാകൃതിയില്‍ നിര്‍മിച്ചെടുക്കുന്നതാണ് കോര്‍ണര്‍ ഷെല്‍ഫ്. നാലോ അഞ്ചോ തട്ടുകള്‍ തയ്യാറാക്കാം. പുസ്തകങ്ങള്‍ , മറ്റു പഠനോപകരണങ്ങള്‍ എന്നിവ സൂക്ഷിച്ചുവെക്കാം. പ്ലൈവുഡ്, എല്‍ ക്ലാമ്പ്, ആണി എന്നിവയാണ് നിര്‍മാണ വസ്തുക്കള്‍ . ഇവയ്ക്കുപുറമെ ക്ലോക്ക് രൂപത്തിലുള്ള അലമാര ഫ്രെയിമുകള്‍ , അളവുകള്‍ രേഖപ്പെടുത്തി നീളമളക്കാനുള്ള വാതില്‍ കട്ടിളകളും തൂണുകളും, വാതില്‍ തുറന്നടയുമ്പോള്‍ തറയില്‍ സംഭവിക്കുന്ന അര്‍ദ്ധവൃത്താകാരമുള്ള പ്രൊട്ടക്ടര്‍ , ഫാനില്‍ പെയിന്റ് ചെയ്തുണ്ടാക്കുന്ന നിറഭേദങ്ങളും അലങ്കാരങ്ങളും, അലമാരയുടെ വശങ്ങളിലും മേശയ്ക്കുചുറ്റും തൂക്കിയിട്ടുള്ള പോര്‍ട്ട് ഫോളിയോകള്‍ , ക്ലാസ്റൂം ചുമരുകളില്‍ നീളത്തില്‍ ഒട്ടിച്ചു ചേര്‍ത്തുള്ള ഹീറ്റ്ലോണ്‍ സ്കെയിലുകള്‍ , ചുമരില്‍ തന്നെ സണ്‍പാക് ഷീറ്റില്‍ തീര്‍ക്കുന്ന ബുക്ക് റാക്കറ്റുകള്‍ , മേല്‍ക്കൂരയില്‍ തൂക്കിയിടാന്‍ പാകത്തില്‍ ആകാശക്കാഴ്ചകളായ പറവകളും നക്ഷത്രങ്ങളും, ഇളം നീലനിറത്തിന്റെ വിവിധ ടോണുകള്‍ കൊണ്ട് നിറം കൊടുത്ത ചുമരില്‍ ജല ജീവികള്‍ , കരജീവികള്‍ , ആകാശരൂപങ്ങള്‍ എന്നിവയുടെ കട്ടൗട്ടുകള്‍ മാറിമാറി പ്രദര്‍ശിപ്പിക്കുമ്പോള്‍ മാറ്റം സംഭവിക്കുന്ന ദൃശ്യവിസ്മയം തുടങ്ങി ധാരാളം സാധ്യതകള്‍ ഇനിയുമുണ്ട്. ഈ പഠന സഹായ ഉപകരണങ്ങളും പ്രവര്‍ത്തനങ്ങളും കുരുന്നുകള്‍ക്ക് പഠനം മധുരതരമാക്കുമെന്നുറപ്പ്.

Thursday, January 12, 2012

പൂമാല സ്കൂളിന്റെ പൂമാല്യം


 കുട്ടികളുടെ സര്‍ഗാത്മക ശേഷി ഉയര്‍ത്തുന്നതിന്  നേതൃത്വപരമായ പങ്കു വഹിക്കുന്ന അധ്യാപകരുടെ വായനയും സര്‍ഗാത്മക ചിന്തയും വളര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കേണ്ടതുണ്ട്‌. കുട്ടികള്‍ക്ക് പഠനാനുഭവങ്ങള്‍ നല്‍കുന്നതിനു മുമ്പ് ആ അനുഭവത്തിന്റെ മാധുര്യം അധ്യാപകര്‍ അനുഭവിക്കുന്നത് കൂടുതല്‍ മിഴിവോടെ പ്രവര്‍ത്തനം നല്‍കുന്നതിനു ഊര്‍ജം പകരും
സഹാപഠിതാവു എന്ന നിലയില്‍ കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഒപ്പം അതെ പ്രവര്‍ത്തനം നടത്തുകയും ആകാം. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനമാണ് എല്ലായ്പോഴും ഉള്ള പങ്കാളിത്ത അനുഭവ തുല്യത. പഠിപ്പിക്കല്‍ ആസ്വാദ്യകരം ആകണം.അധ്യാപകരുടെ സര്‍ഗാത്മക രചനാ ശേഷി വികസിക്കുകയാനെങ്കില്‍ കുട്ടികള്‍ക്കുള്ള നിരവധി പാഠങ്ങള്‍ ആ സ്കൂളിനു രൂപപ്പെടുത്താന്‍ കഴിയും

പൂമാല സ്കൂളിന്റെ പൂമാല്യം  എന്ന കവിതാ സമാഹാരം അധ്യാപക വിദ്യാര്‍ഥിക്കൂട്ടായ്മയുടെ കയ്യോപ്പാനെന്നു ആ സ്കൂളിലെ ഷാജി മാഷ്‌ പറയുന്നു. 
കളിത്തട്ട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി (പൂമാല സ്കൂളില്‍ പല വിശേഷങ്ങളുണ്ട് .അതിലൊന്നാണ് കളിത്തട്ട് പദ്ധതി ) സ്കൂളില്‍ നടത്തിയ എഴുത്ത് കൂട്ടം വായനക്കൂട്ടം പരിപാടിയില്‍ പങ്കെടുത്ത അധ്യാപകരും എഴുത്തുകാരായി.അതാണ്‌ പൂമാല്യത്ത്തില്‍ സമാഹരിച്ചത്.
ചില കവിതകളിലൂടെ ഒന്ന് കടന്നു പോകാം .ഇവരൊന്നും എഴുത്തിന്റെ വഴിയില്‍ മുമ്പ് സഞ്ചരിച്ചവരല്ല.
ശ്രീമതി ബിജി ജോസ് എഴുതിയ  "ഉണ്ണി മറന്നോരമ്മ" ഇങ്ങനെ 
പാതിവേന്തൊരു പാഴ്കരിക്കട്ടയായ് 
പാതവക്കില്‍ വെടിഞ്ഞിടായ്കെന്നെ നീ
എന്റെ ഈ മിഴിത്തുംപിലോ അശ്രുക്കള്‍  
അല്ലയെന്നുടെ നീറും മനം തന്നെ.

അമ്മയെന്ന് നീ ആദ്യം വിളിച്ചതും 
ഉമ്മതന്നു നീ കൊഞ്ചിക്കുഴഞ്ഞതും
ഉണ്ണി വിരലുകള്‍ മണ്ണില്‍ പതിഞ്ഞതും 
കണ്ണിമയ്ക്കാതെ ഞാന്‍ നോക്കി നിന്നതും ..


തുടക്കത്തില്‍ നീറുന്ന താളത്തില്‍ കവിത . പാതവക്കില്‍ പാഴ് കരിക്കട്ടയിലേക്ക് .അതാകട്ടെ പാതി വെന്തും .ചാരമായെങ്കില്‍ അത് വേവിന്റെ ഒരു അവസാനിക്കല്‍ ആകുമായിരുന്നു. അതുണ്ടായതുമില്ല. പാതവക്കിലേക്ക് വീഴുകയും . അടുത്ത ബാലുവരികളില്‍ എത്തുമ്പോള്‍ പ്രാര്‍ഥനയുടെ വിശുദ്ധിയും താരാട്ടിന്റെ വാത്സല്യ ഭാവവും .
ഇല്ല മറന്നീലയുണ്ണീ , മറക്കുവാനമ്മ 
മരിക്കേണം മണ്ണടിഞീടണം ...
ഉണ്ണിയെ കുറിച്ചുള്ള ഓര്‍മകളുടെ കരുത്തിനെ പറ്റി  ഇങ്ങനെ എഴുതാന്‍ കഴിവുള്ള  അധ്യാപിക കുട്ടികള്‍ക്ക് നല്ല കാവ്യ പാഠങ്ങള്‍ രൂപപ്പെടുത്തി നല്‍കട്ടെ എന്ന് നമ്മള്‍ക്ക് ആശിക്കാം.

ഞ്ഞ മരങ്ങള്‍ക്ക് കീഴിലെ മതിലുകളില്ലാത്ത വീട്എന്റെ സ്വപ്നമായിരുന്നു.
രാവും പകലും ഒരു പോലെ മഞ്ഞു പെയ്യുന്ന താഴ്വര 
എന്റെ സ്വര്‍ഗമായിരുന്നു   
മഴയത്തും മഞ്ഞത്തും നനഞ്ഞു തണുക്കുന്ന രാവുകള്‍ 
എനിക്ക് പ്രിയമുള്ളവയായിരുന്നു..
രാധിക ടീച്ചറുടെ  തിരിച്ചറിവുകള്‍ എന്ന കവിത അതിലെ ഭൂതകാല സൂചനകള്‍ കൊണ്ടുതന്നെ തിരിച്ചറിവുകള്‍ നല്‍കുന്നു. മഞ്ഞ മരങ്ങള്‍ക്ക് കീഴിലെ മതിലുകളില്ലാത്ത വീട്  സ്വപ്നമാക്കാന്‍ പോലും കഴിയുമോ ഇനി വരും കാലം ?

ഇരുട്ടില്‍ ആരോ പറഞ്ഞു 
ഇന്ന് രണ്ടു ഇരകള്‍  
കൂടാരം എന്ന ശീര്‍ഷകത്തിന്റെ കീഴില്‍ ഷൈനി ഇങ്ങനെ കുറിക്കുമ്പോള്‍ കൂടാരം ക്രൂരമാകാതെ വയ്യ.
താര ടീച്ചര്‍ക്ക് "മതിവരു വോളമെനിക്കാസ്വദിക്കണം
സ്വപനസൌഗന്ധിക തൂവെളിച്ചം'   എന്ന് എഴുതി അവസാനിപ്പികാനാനിഷ്ടം
ഇന്നലെ ഇന്ന് നാളെ എന്ന കവിതയില്‍ വാക്കുകള്‍ കൊണ്ട്  ശരം തൊടുക്കാന്‍ ഷക്കീല കെ ഹസന്‍ ശ്രമിക്കുന്നു
കയ്യില്‍ കൂലി വേണ്ട 
കൈക്കൂലിയുണ്ട്. 
എങ്കില്‍ അത് മതി, അഴിമതി, 
ഞങ്ങള്‍ക്ക് 'അഴി' മതി. എന്നിങ്ങനെ പോകുന്നു വരികള്‍

എല്ലാവര്ക്കും എഴുതാന്‍ കഴിയും .ചിലത് മനോഹരം ആകും .മനോഹാരിത എന്നത് ആപേക്ഷികമാണല്ലോ.
എഴുതാത്ത കവിതകളേക്കാള്‍ എന്ത് കൊണ്ടും മനോഹരം ആണ് എഴുതിയവ.
അതിനാല്‍ അധ്യാപകര്‍ എഴുതട്ടെ. കുട്ടികളും.
സ്കൂളില്‍ കവിയരങ്ങുകള്‍ ഉണ്ടാകട്ടെ .
സാഹിത്യ സമാജം അധ്യാപകരുടെത്  കൂടിയാകട്ടെ.  

കവിതകളുടെ പൂമാല്യം എല്ലാ സ്കൂളുകളിലും ...

അതിലേക്കു ഒരു വഴികാട്ടിയാണ് പൂമാല സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കണ്ടരി സ്കൂളും. 
ആശംസകള്‍ നേരാം.








Saturday, January 7, 2012

നേതാവിന്റെ സ്കൂളിലെ അധ്യാപന സുതാര്യത

ഇഞ്ചിയാനി  സര്‍ക്കാര്‍ സ്കൂളിലെ നാലാം ക്ലാസ് .
ഷാജി മാഷ്‌ എന്നോട് പറഞ്ഞു :-
"എന്റെ കുട്ടികള്‍ നന്നായി എഴുതും അക്ഷരത്തെറ്റുകള്‍ അവര്‍ സ്വയം തിരുത്തി നേടിയതാണ് ഇത്. പല സ്കൂളുകളിലും  അക്ഷരത്തെറ്റുകള്‍ തിരുത്തലാണ് ഇപ്പോഴും അധ്യാപകരുടെ ജോലി. ഞാന്‍ തിരുത്താറില്ല .കുട്ടികള്‍  തന്നത്താന്‍ തിരുത്തുവാനുള്ള ശക്തമായ അനിവാര്യത കണ്ടെത്തുകയാണ് വേണ്ടത് .."
 എന്താണ് ഇഞ്ചിയാനി സ്വീകരിച്ചത്?
ക്ലാസില്‍ വലിയ ഒരു പ്രവര്‍ത്തനാവലോകന രെജിസ്ടര്‍ ഉണ്ട്. ഹാജര്‍ ബുക്കിന്റെ നീളവും വീതിയും ഇരുനൂറു പേജ് കാണും. ഓരോ ദിവസവും ക്ലാസില്‍ നടന്ന കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ കുട്ടികള്‍ അതില്‍ രേഖപ്പെടുത്തും. ഓരോ ദിവസവും ഓരോ കുട്ടിയുടെ ഊഴം. രെജിസ്ടര്‍ വീട്ടില്‍ കൊണ്ട് പോകാം. വീട്ടില്‍ കൊണ്ട് പോകല്‍ എന്നത് ഒരു രക്ഷാകര്‍തൃ പരിശീലനം കൂടിയാണ്. 
  • രക്ഷിതാക്കള്‍ക്ക് ആ രജിസ്ടര്‍ നോക്കിയാല്‍ ക്ലാസില്‍ എന്തെല്ലാം പഠിപ്പിച്ചുവെന്നു വ്യക്തമാകും . കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളിലായി ലഭിച്ച പ്രവര്ത്തനാനുഭവങ്ങള്‍ .സ്വന്തം കുട്ടിയുടെ പ്രവര്‍ത്തനം കൂടിയാണല്ലോ അത്.
  • മറ്റു കുട്ടികള്‍ അവലോകനകുറിപ്പ് എഴുതിയത് വായിക്കുമ്പോള്‍ എഴുതാനുള്ള കഴിവ് കൂടി പങ്കിടുകയാണ്
  • സ്വന്തം കുട്ടിയുടെ രചനാപരമായ കഴിവും മനസ്സിലാക്കാം
  • ഒരു മാസം ഇടവിട്ട്‌ രജിസ്ടര്‍ ഓരോ കുട്ടിയും വീട്ടില്‍ കൊണ്ട് വരുന്നതിനാല്‍ എഴുത്തിലെ പുരോഗതിയും തിരിച്ചറിയാം .പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ഗുണം കൂടി 
  • നാട്ടുകാര്‍ എല്ലാവരും വായിക്കുമെന്നതിനാല്‍ കുട്ടികള്‍ ശ്രദ്ധയോടെ ആണ് എഴുതുക. അതിനാല്‍ തെറ്റുകള്‍ സ്വയം എഡിറ്റ്‌ ചെയ്യാന്‍ അവര്‍ മനസ്സ് വെക്കുന്നു. വെട്ടലും തിരുത്തലും വൈറ്റ്നര്‍   കൊണ്ടുള്ള മായ്ക്കലും ഒക്കെ കണ്ടു.
  • ക്ലാസില്‍ നടക്കുന്നതെല്ലാം വീട്ടിലിരിക്കുന്നവരെ അറിയിക്കുന്ന ഈ അധ്യാപന സുതാര്യത മാനിക്കപ്പെടനം. പ്രത്യേകിച്ചും ക്ലാസ് പി ടി എ കൂടി പങ്കുവേക്കലുകള്‍ നടത്താന്‍ മടി കാണിക്കുന്ന അധ്യാപകരും ഉള്ള കേരളത്തില്‍ 
(ഒരു അധ്യാപക സംഘടനാ നേതാവിന്റെ സ്കൂളിലെ ഒരു ക്ലാസ് വിശേഷം ആണ് ഇപ്പോള്‍ പങ്കിട്ടത്. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ അവരുടെ സ്കൂളുകളെ ശക്തിപ്പെടുത്തണമല്ലോ. എല്ലാം ചിട്ടയായി നടക്കുന്ന സ്കൂളുകള്‍ കാണാന്‍ അധ്യാപക സംഘടനാ നേതാവിന്റെ സ്കൂളുകള്‍ സന്ദര്‍ശിച്ചാല്‍ മതി എന്ന് കേരളം എന്ന് മുതല്‍ പറഞ്ഞു തുടങ്ങും?
ഏതായാലും കെ എസ് ടി യെ ഇടുക്കി ജില്ല സെക്രടറി സുബൈര്‍ സാറിന്റെ സ്കൂള്‍ ഒട്ടേറെ കാര്യങ്ങളില്‍ മുന്നില്‍ ആണ്. ചില വിശേഷങ്ങള്‍ മാത്രമാണ് പങ്കിടുന്നത്.)
 വായന 
നാലാം ക്ലാസിലേക്ക് വരാം
വായനയിലും ഷാജി മാഷ്‌ ഇടപെട്ടു.പത്രകട്ടിംഗ് ആണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പത്ര വാര്‍ത്ത ,വിശേഷം വെട്ടിയെടുത്ത് ഒരു ബുക്കില്‍ ഒട്ടിക്കും. താല്പര്യമുള്ളത് മതി. അത് അവര്‍ ക്ലാസില്‍ വായിക്കും. പത്ര ഭാഷയെ കുറിച്ച് ഷാജി മാഷ്‌ നടത്തിയ നിരീക്ഷണം ഇങ്ങനെ.
"പാഠപുസ്തക ഭാഷ കുട്ടികളുടെ നിലവാരം പരിഗണിച്ചു ലളിതപ്പെടുത്തിയതാണ്. പത്രഭാഷ എല്ലാ പ്രായക്കാരെയും കണ്ടുള്ളതും .കൂടുതല്‍ ആധികാരികം. അത് വായിച്ചു മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ നല്ല വായനയിലേക്ക് നല്ല ചുവടു വെക്കാന്‍ കഴിയും "
വെറുതെ പത്ര വാര്‍ത്തകള്‍ വായിക്കുന്നതില്‍ നിന്നും ഭിന്നമാണ്‌ ഈ സംരംഭം.
പുസ്തക വായനയും നന്നായി നടക്കുന്നു. കുട്ടികളുടെ മുന്നില്‍ ഡസ്കില്‍  വായിക്കാന്‍ എടുത്ത പുസ്തകങ്ങള്‍ . ഒരു മൂലയില്‍ പുസ്തക ഷെല്‍ഫ്. പുസ്തക വിതരണ ചാര്‍ട്ട്. വായനാ കുറിപ്പുകള്‍ .
സാഹോദര്യം 
സാഹോദര്യം എന്നത് അനുഭാവാധിഷ്ടിതം  ആകണം. കുട്ടി അറിയാതെ അവരില്‍ സാഹോദര്യം വളര്‍ന്നു വരണം. വേര്തിരിക്കലും വിവേചനവും ഒക്കെ വളര്ത്താനല്ലല്ലോ സ്കൂള്‍ . ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഇടകലര്‍ന്നിരിക്കുന്ന ക്ലാസ് കണ്ടു. നല്ല ലക്ഷണം. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്നാ പ്രതിജ്ഞാ വാക്യം പാലിക്കുന്ന ക്ലാസ്.
 അമ്മമാരുടെ പുസ്തക കുറിപ്പുകള്‍ 
"അമര്‍നാഥ് കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഒരു പുസ്തകം കൊണ്ട് തന്നിട്ട് പറഞ്ഞു വായന്ക്കുറിപ്പ് തയ്യാറാക്കി തരണം.എനിക്ക് ദേഷ്യം വന്നു അവന്‍ ചെയ്യേണ്ട ജോലി എനിക്ക് തന്നു എന്നായിരുന്നു എന്റെ ചിന്ത. അമ്മയാണ് എഴുതേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഭയന്ന്. വായന എനിക്ക് ഹരമാണ് .പുസ്തകങ്ങള്‍ വാങ്ങിക്കുകയും സൂക്ഷിക്കുകയും ചെയ്യും .പക്ഷെ ഒരു വായക്കുറിപ്പ് ജീവിതത്തില്‍ ആദ്യമായാണ്‌ എഴുതുന്നത്‌"-(സവിതാ രാജന്‍ ,മ0ത്തും പടിക്കല്‍ എഴുതിയ കുറിപ്പില്‍ നിന്നും )
" ഈ കൃതിയിലെ  അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആശയ വിനിമയങ്ങളും പഠനരീതികളും വായിച്ചപ്പോള്‍ ഇപ്പോഴത്തെ പടനരീതികളാണ് ഓര്‍മ വന്നത് " വട്ടക്കുന്നേല്‍ വീട്ടിലെ  മേഴ്സി വിജയന്‍, ജീവനുള്ള  പുകക്കുഴല്‍ എന്ന പുസ്തകം വായിച്ചു എഴുതിയ കുറിപ്പില്‍ ആണ് ഓര്‍മ്മകള്‍ കൂടി ചേര്‍ത്തത്. ഇങ്ങനെ പല രീതികളില്‍ ആണ് വായനാ കുറിപ്പുകള്‍ .ക്ലാസിലെ പുസ്തകങ്ങള്‍ അവയുടെ ഹരം അമ്മമാര്‍ക്ക് കൂടി കിട്ടുന്നു. അത് കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നു.
ക്ലാസിലെ പത്രം 
ഒന്നാം ക്ലാസില്‍ ചെന്നപ്പോള്‍ ബ്ലാക്ക് ബോര്‍ഡിന്റെ താഴെയുള്ള പടിയില്‍  "ഇന്നത്തെ പത്രം" ചുളുക്കമോ    മടക്കോ ഒടിഞ്ഞു തൂങ്ങലോ ഇല്ലാതെ നിവര്‍ത്തി വെച്ച്  ക്ലിപ്പ് ചെയ്തിട്ടിരിക്കുന്നു. കുട്ടികളുടെ ഉയരം പരിഗണിച്ചു. അവര്‍ക്ക് ചിത്രങ്ങള്‍ കാണാനും വലിയ അക്ഷര്ങ്ങളില്‍ ഉള്ള തലക്കെട്ടുകള്‍ വായിക്കാനും. എല്ലാ ക്ലാസിലും സമാനമായ സംവിധാനങ്ങള്‍ .കൊള്ളാം ഓരോ ക്ലാസിനെയും പരിഗണിച്ചുള്ള പത്രാനുഭവം. ക്ലാസ് മാറുമ്പോള്‍ പ്രവര്‍ത്തനവും മാറും .
ഒരു ക്ലാസില്‍ അധ്യാപിക ലീവ്. ഞാന്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ ഗ്രൂപ്പായി പത്ര ക്വിസിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കാനായി വായനയില്‍ ആണ്.സ്വയം നിയന്ത്രിത പ്രവര്‍ത്തനം.
ആ സ്കൂളില്‍ ചെല്ലുമ്പോള്‍ എച് എം ക്ലാസില്‍ ആയിരുന്നു. പ്പല സ്ക്കൊലുകളില്‍ പോയിട്ടുണ്ട് പലപ്പോഴും ഇങ്ങനെ കാണാറില്ല. 
അക്ഷര മുറ്റം ജില്ല ക്വിസില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ ട്രോഫി. സമൂഹം കൂടെ ഉള്ളത്തിന്റെ ഒത്തിരി അടയാളങ്ങള്‍ .കിറ്റുകള്‍, മനോഹരമായ ഊട്ടുപുര (അസംബ്ലിയും ഇതില്‍ തന്നെ )പഠനോപകരണങ്ങളും കുട്ടികളുടെ ഉല്‍പ്പന്നങ്ങളും കൊണ്ട് സമൃദ്ധമായ ക്ലാസുകള്‍ .പഠനത്തിന്റെ തെളിവുകള്‍ 
(ഫോട്ടോ എടുത്തിരുന്നു കമ്പ്യൂട്ടര്യും ക്യാമറയും തമ്മില്‍ സഹകരിച്ചില്ല .അതിനാല്‍ ...)


   





Sunday, January 1, 2012

സ്കൂളിലെ പ്രിന്‍സിപ്പലിന്റെ പണി എന്താ ?

സ്കൂളിലെ പ്രിന്‍സിപ്പലിന്റെ പണി എന്താ ? നമ്മുടെ അനുഭവം വെച്ച് ആലോചിക്കാം. ഏതോ പ്രത്യേക ലോകത്താണ് അവര്‍. വല്ലാത്ത സൂപ്പര്‍ വിഷന്‍. ഇപ്പോഴും ഒരു മുറിയില്‍. ഇടയ്ക്ക് ഒരു റോന്തു ചുറ്റല്‍, യോദം, ഉപദേശങ്ങള്‍ ,നിര്‍ദേശങ്ങള്‍, ആജ്ഞകള്‍, താക്കീതുകള്‍,ഇത് ഒരു കൂട്ടം.
ഇനി മറ്റൊരു കൂട്ടരുണ്ട്.അയ്യോ പാവം .എന്നെ പ്രിസിപ്പലാക്കിയേ  രക്ഷിക്കണേ.. എനിക്കൊന്നും അറിയില്ലേ.നിങ്ങള്‍ എന്താന്നു വെച്ചാല്‍ വേണ്ടത് ചെയ്തോ..
അടുത്ത വിഭാഗം പെന്‍ഷന്‍ ടെന്‍ഷന്‍ ഉള്ളവരാ.ഒന്നും ചെയ്യില്ല.പെന്ഷനെ ബാധിച്ചാലോ.? ഒരു വര്ഷം തള്ളി നീക്കാന്‍ വന്നവരാണ് .
വേറെയും വിഭാഗം ഉണ്ട് അവര്‍ അപൂര്‍വ്വം .മുകളില്‍ സൂചിപ്പിച്ച മൂന്നു കൂട്ടരും സ്കൂളിനെ നന്നാക്കില്ല .
വിപ്രോ നടത്തിയ പഠനത്തിന്റെ പരിധിയില്‍ സ്കൂള്‍ ഭരണ സംവിധാനവും ഉള്‍പ്പെടുത്തി. എന്ത് കൊണ്ട് നാട്ടുകാര്‍ക്ക് സ്കൂളിനെ കുറിച്ച് മതിപ്പ് എന്നറിയേണ്ടേ. അതിനാല്‍ സര്‍വ ഘടകങ്ങളും പഠിക്കണം .


ചുവടെ കൊടുത്തിട്ടുള്ള ചാര്‍ട്ട് നല്‍കുന്ന സൂചനകള്‍ എന്താണ്. പ്രിസിപ്പലും ക്ലാസ് എടുക്കും.(കേരളത്തില്‍ എച് എമിനെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കണേ എന്നാ മുദ്രാവാക്യം!.ജോലി ഭാരം കുറയ്കാന്‍ ഒരു സഹായിയെ കൂടി വേണം എന്നല്ല.എങ്ങനെ പഠിപ്പിക്കാതിരിക്കും ?അതെ ആലോചിക്കുകയുള്ളൂ. പഠിപ്പിച്ചാല്‍ അതൊരു കുറച്ചിലാണ് .ഡയറ്റുകളിലും സ്ഥിതി മറിച്ചല്ല. അവിടെയാണല്ലോ അധ്യാപകരെ പരിശീലിപ്പിക്കുന്നത്. ഒരു സെഷന്‍ അവര്‍ നയിക്കുമോ? ഒന്ന് രണ്ടു പേരൊഴികെ ആരും അങ്ങനെ ചെയ്യാറില്ല )
വളരെ സമതുലിതമായ സമയ വിന്യാസം "ടോപ്‌ സ്കൂളുകളിലെ " പ്രിന്‍സിപ്പല്‍മാര്‍ നടത്തി തൊഴില്‍ ഭംഗിയാക്കുന്നു. (പൊതുവേ ഇത്തരം സ്കൂളുകളോട് വിയോജിപ്പുണ്ടെങ്കിലും നല്ലത് കണ്ടാല്‍ അത് അംഗീകരിക്കനമല്ലോ )
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരം എച് എമില്‍ നിന്നും ആണ് തുടങ്ങേണ്ടത് . കൂടുത സര്‍വീസ് മാത്രമാണ് ഇവിടെ എച് എം ആകാനുള്ള യോഗ്യത.മറ്റൊരു കഴിവും നിര്‍ബന്ധമല്ല.കഷ്ടം.
--


അധ്യാപകരെ വിലയിരുത്തേണ്ട ചുമതല അക്കാമിക ലീഡര്‍ ആയ എച് എം ചെയ്യണം.അത് കൊണ്ട്  ഗുണം ഉണ്ടെന്നു സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.അധ്യാപകരും പറയുന്നു. എന്തൊക്കെ ഗുണങ്ങള്‍ എന്ന് നോക്കാം. പ്രൊഫഷനല്‍ ഡെവലപ്മെന്റ് ഉണ്ടാകും എന്ന കാര്യത്തില്‍ ഒരേ ശബ്ദം. ബഹു ഭൂരിപക്ഷവും അനുകൂലമാണ് എല്ലാ  കാര്യങ്ങളിലും
 
.എന്റെ ഒരു അധ്യാപക സുഹൃത്ത് അടുത്തിടെ എന്നോട് സങ്കടത്തോടെ പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിനു മടുത്തു എന്നാണു .
ഞാന്‍ ഞെട്ടിപ്പോയി. ചൂണ്ടു വിരലില്‍ അദ്ദേഹത്തിന്റെ സ്കൂള്‍ വിശേഷങ്ങള്‍ പല തവണ പങ്കിട്ടിട്ടുള്ളതാണ്. നല്ല പ്രതി ബദ്ധതയുള്ള ധ്യാപകന്‍ .എന്നിട്ടും?
കാരണം തിരക്കി. ഒരു പുതിയ എച് എം വന്നു .ഒന്നും സമ്മതിക്കില്ല. ജനാധിപത്യം തീരെ ഇല്ല. അവര്‍ നല്ല അധ്യാപികയുമായിരുന്നില്ല. അതിനാല്‍ സ്റാഫ് മീറ്റിംഗ് പൊളിയുന്നു.അക്കാമിക ചര്‍ച്ചകള്‍ നടത്താനുള്ള ആശയപരമായ അടിത്തറ ഇല്ല. എന്ത് ചെയ്യും സ്കൂളില്‍ നിന്നും ട്രാന്‍സഫര്‍ വാങ്ങുകയല്ലാതെ .സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും ട്രാന്‍സ്ഫര്‍ ആകാം .
പക്ഷെ അത് പരിഹാരമാല്ലല്ലോ.
കഴിവില്ലാത്ത ഒരു എച് എം ഒരു സമൂഹത്തെ നശിപ്പിക്കുന്നു. 
അതിനാല്‍ എച് എം  നിയമനം യാന്ത്രികമായിക്കൂടാ എന്ന് പറയാന്‍ വൈകരുത്,
വിദ്യാലയങ്ങളെ രക്ഷിക്കാന്‍ വേണം നല്ല നേതൃത്വം 
നിങ്ങളുടെ അനുഭവം എന്താണ് ? അഭിപ്രായവും ?
 ....................................................................................................
ഇവ കൂടി വായിക്കാം