ബുദ്ധി
ബുദ്ധിയുമായി
ബന്ധപ്പെട്ട് പ്രധാനവ്യക്തികളുടെ
കണ്ടെത്തലുകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ബഹുമുഖബുദ്ധി
സിദ്ധാന്തം എല്ലാ വിഷയങ്ങളിലും
ചോദിക്കും.
എന്നാല്‍
ബുദ്ധിയെക്കുറിച്ചുളള മറ്റു
സിദ്ധാന്തങ്ങള്‍ മനശാസ്ത്രത്തില്‍
മാത്രമേ ചോദ്യമായി വരൂ.
മള്‍ട്ടിപ്പിള്‍
ഇന്റലിജന്‍സുമായി ബന്ധപ്പെട്ട
ചോദ്യങ്ങളാണ് ചുവടെ.
അവ
വായിച്ച ശേഷം വിശദീകരണക്കുറിപ്പ്
വായിക്കുകയും ഉത്തരം കണ്ടെത്തുകയും
വേണം.
1).
അപ്പര്പ്രൈമറി
സ്കൂള്‍ വിദ്യാര്‍ഥിനിയായ
റാണിക്ക് പഠിക്കുമ്പോള്‍
ചര്‍ചകളും സംഘപ്രവര്‍ത്തനങ്ങളും
നടത്തുന്നത് മെച്ചമാണെന്നു
കാണുന്നു.
അവള്
ഏതു ബുദ്ധിയില്‍ മേല്‍ക്കൈ
കാണിക്കുന്നു (2017
Aug)
- ഭാഷാപരമായ ബുദ്ധി
- ഇന്റര്‍പേഴ്സണല്‍ ബുദ്ധി
- ബോഡിലി കൈനസ്തറ്റിക് ബുദ്ധി
- യുക്തി ഗണിത ബുദ്ധി
2).
ചുവടെ
കൊടുത്തിരിക്കുന്നവയില്‍
കായിക താരങ്ങളെയും നര്‍ത്തകരെയും
അവരുടെ ശാരീരിക വികാസത്തെയും
ചലനങ്ങളെയും നിയന്ത്രിക്കുന്ന
ബഹുമുഖബുദ്ധിഘടകം ഏതാണ്
?(2018
ഒക്ടോബര്‍)
- ബോഡ്ിലി കൈനസ്തറ്റിക് ഇന്റലിജന്‍സ്
- ഫിസിക്കല്‍ ഇന്റലിജന്‍സ്
- സൈക്കോ മോട്ടോര്‍ ഇന്റലിജന്‍സ്
- സ്പേഷ്യല്‍ ഇന്റലിജന്‍സ്
3)
താഴപ്പറയുന്നവയില്‍
വ്യക്ത്യാന്തര ബുദ്ധിയില്‍
പെടാത്തത് ഏത്?
( PSC 2017)
- തന്നെക്കുറിച്ചുളള ബോധം
- മറ്റുളളവരുടെ വികാരങ്ങള്‍ മനസിലാക്കല്‍
- അന്യരുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കല്‍
- സമൂഹനന്മയ്കുവേണ്ടി ജീവിക്കല്‍
4)
ശാരീരിക
ചലനപരബുദ്ധിയുടെ വികാസവുമായി
ബന്ധപ്പെട്ടു നല്കാവുന്ന
ഭാഷാ പ്രവര്‍ത്തനം അല്ലാത്തതേത്?
(2019-mal)
- മൗനവായന
- നാടകീകരണം
- മൈമിംഗ്
- റോള്‍പ്ലേ
5)
റാണി
നല്ല നേതൃത്വപാടവവും
സഹപാഠികളുമ൩ായി നല്ല ബന്ധവും
നിലനിറുത്താന്‍ കഴിവുളള ഒരു
കുട്ടിയാണ് അവള്‍ക്കുളളത്
(2019)
- യുക്തി ഗണിത ബുദ്ധി
- ദൃശ്യസ്ഥലപരബുദ്ധി
- വ്യക്ത്യാന്തര ബുദ്ധി
- ആന്തരിക വൈയക്തിക ബുദ്ധി
6)
തരം
തിരിക്കല്‍ എന്ന പ്രവര്‍ത്തനം
ബഹുമുഖ ബുദ്ധിയില്‍ ഏതു
ഘടകത്തെ പരിപോഷിപ്പിക്കുന്നു
(
PSC 2017)
- പ്രകൃതിപരമായബുദ്ധി
- ഭാഷാപരമായബുദ്ധി
- ഗണിതപരവും യുക്തിചിന്താപരവുമായ ബുദ്ധി
- ശാരീരിക ചലനപരമായ ബുദ്ധി
7)
താഴെപ്പറയുന്നവയില്‍
ഒറ്റപ്പെട്ടു നില്‍ക്കുന്നത്
ഏത് (2013,MAL)
- വൈകാരിക ബുദ്ധി
- ദൃശ്യസ്ഥലപരബുദ്ധി
- ആന്തരിക വൈയക്തിക ബുദ്ധി
- വ്യക്ത്യാന്തരബുദ്ധി
8)
ശാരീരിക
ചലനപരമ൩ായ ബുദ്ധി വികാസത്തിന്
സഹായിക്കുന്ന പഠനപ്രവര്‍ത്തനം
താഴെക്കൊടുത്തിരിക്കുന്നവയില്‍
ഏതാണ് (
മല2017)
- കൊളാഷ് നിര്‍മാണം
- നാടകീകരണം
- കവിതയുടെ താളം കണ്ടെത്തല്‍
- സംവാദം
9)
ഗോര്ഡനറുടെ
ബഹുമുഖബുദ്ധിയില് ഉള്‍പ്പെടാത്തത്
2019
- പൊതുവായ ബുദ്ധി
- സംഗീതപരബുദ്ധി
- പ്രകൃതിപരബുദ്ധി
- ശാരീരിക ചലനപരബുദ്ധി
10)
ബഹുമുഖ
ബുദ്ധി സിദ്ധാന്തം
മുന്നോട്ടുവെച്ചതാര്(2018
June)
- ലിക്കാര്‍ട്ട്
- എറിക്സണ്
- ഹവാര്‍ഡ് ഗാര്‍ഡനര്‍
- തേഴ്സ്റ്റണ്
ഹവാര്‍ഡ്
ഗാര്‍ഡ്നറും ബഹുമുഖബുദ്ധിയും
മനുഷ്യന്റെ
ബുദ്ധിക്ക് ബഹുമുഖങ്ങള്‍
ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍
സിദ്ധാന്തിച്ചു.
മസ്തിഷ്കത്തിന്
കേടു പറ്റിയവര്‍,
പ്രതിഭാശാലികള്‍,
മന്ദബുദ്ധികള്‍
തുടങ്ങിയവരെ വളരെക്കാലം
പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ്
അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
ഒമ്പതുതരം
ബുദ്ധികളെ കുറിച്ചാണ് അദ്ദേഹം
വിശദീകരണം നല്‍കിയിരിക്കുന്നത്.
ഇവ
സ്വതന്ത്രമായും പരസ്പരബന്ധിതമായും
പ്രവര്‍ത്തിക്കുന്നതിലൂടെയാണ്
ഒരാളുടെ കഴിവുകള്‍
നിര്‍ണയിക്കപ്പെടുന്നത്.
- ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
- യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
- ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
- ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
- സംഗീതപരമായ ബുദ്ധി (musical intelligence)
- വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
- ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
- പ്രകൃതിപരമായ ബുദ്ധി (natural intelligence)
- അസ്തിത്വപരമായ ബുദ്ധി (existential intelligence)
1993
ല്‍
രചിച്ച 'Frames
of mind' എന്ന
പുസ്തകത്തിലാണ് ആദ്യത്തെ
ഏഴ് ബുദ്ധികളെ സംബന്ധിച്ച
സൂചനകള്‍ നല്‍കിയത്.
1999
ല്‍
രചിച്ച 'Intelligence
re-framed : multiple intelligence for the 21st century' എന്ന
ഗ്രന്ഥത്തിലാണ് മറ്റു
രണ്ടെണ്ണത്തെ കുറിച്ച്
പറഞ്ഞത്.
എന്നാല്‍
ഒടുവിലത്തേതിനെ കുറിച്ച്
വേണ്ടത്ര വിശദാംശങ്ങള്‍
ഇനിയും ലഭ്യമായിട്ടില്ലെന്ന്
അദ്ദേഹം തന്നെ പറയുകയുണ്ടായി.
ഓരോന്നിന്റെയും
വിശദാംശങ്ങള്‍
ഭാഷാപരമായ
ബുദ്ധി
- എല്ലാ വ്യക്തികളിലും ഇതുണ്ടാവുമെങ്കിലും ഇതില്‍ മുന്‍തൂക്കമുള്ളവര്‍ക്ക് നന്നായി എഴുതാനും പ്രഭാഷണങ്ങള്‍ നടത്താനും കഴിയും.
- സംവാദങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, വ്യത്യസ്ത ഭാഷാരൂപങ്ങള്‍ തയ്യാറാക്കല്‍, പ്രഭാഷണം, അഭിമുഖം തുടങ്ങിയവ ഈ ബുദ്ധി വളരാന്‍ സഹായിക്കും
യുക്തിചിന്താപരവും
ഗണിതപരവുമായ ബുദ്ധി
- യുക്തിപൂര്‍വം ചിന്തിക്കാനും പരസ്പരബന്ധം കണ്ടെത്താനും അമൂര്‍ത്തമായി ചിന്തിക്കാനും സഹായിക്കുന്നു. ഗണിതപരവും ശാസ്ത്രപരവുമായ വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ ഇതു സഹായിക്കുന്നു.
- പാറ്റേണുകള്‍ നിര്‍മിക്കല്‍, ചാര്‍ട്ടുകള്‍, പട്ടികകള്‍, ഗ്രാഫുകള്‍ തുടങ്ങിയവ തയ്യാറാക്കല്‍, പരസ്പരബന്ധം കണ്ടെത്തല്‍, വ്യാഖ്യാനിക്കല്‍, നിരീക്ഷിക്കല്‍, അളക്കല്‍, തരംതിരിക്കല്‍, ഊഹിക്കല്‍, പ്രവചിക്കല്‍, അപഗ്രഥിക്കല്‍, നിഗമനം രൂപീകരിക്കല്‍, പരീക്ഷണങ്ങളില്‍ ഏര്‍പ്പടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്‍കണം.
ദൃശ്യ-സ്ഥലപര
ബുദ്ധി
- വിവിധ രൂപങ്ങള്‍ നിര്‍മിക്കാനും ത്രിമാനരൂപങ്ങള്‍ ഉള്‍ക്കൊള്ളാനും ദിക്കുകള്‍ തിരിച്ചറിയാനും മറ്റും സഹായിക്കുന്ന ബുദ്ധി
- ചിത്രം വരയ്ക്കല്‍, മാപ്പുകള്‍ തയ്യാറാക്കല്‍, രൂപങ്ങള്‍ നിര്‍മിക്കല്‍, നിറം നല്കല്, കൊളാഷുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം
സംഗീതപരമായ
ബുദ്ധി
- സംഗീതാലാപനം, താളബോധം, സംഗീതാസ്വാദനം തുടങ്ങിയവയില്‍ മികവു കാണിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുമ്പില്‍ നില്‍ക്കുന്നവരാണ്.
- താളവും ഈണവും കണ്ടെത്തല്‍, സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, ദൃശ്യ-ശ്രാവ്യ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തല്‍, സമാനതാളമുള്ളവ കണ്ടെത്തല്‍, കവിതാസ്വാദനവും ആലാപനവും തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
ശാരീരിക-ചലനപരമായ
ബുദ്ധി
- സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്. നൃത്തം, കായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്ക്കുന്നവരാണ്.
- നിര്‍മാണം, പരീക്ഷണം, കളികള്‍, കായികവിനോദം, നീന്തല്‍, സൈക്കിള്‍ പഠനം, അനുകരണം, നാടകീകരണം, മൈമിങ്ങ്, ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും.
വ്യക്ത്യാന്തര
ബുദ്ധി
- മറ്റുള്ളവരുമായി നല്ലരീതിയില്‍ ഇടപഴകുന്നതിനും അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും നല്ല ബന്ധങ്ങള്‍ വികസിക്കുന്നതിനുമൊക്കെ സഹായിക്കുന്ന ബുദ്ധി. മികച്ച സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ബുദ്ധിയില്‍ മുന്നില്‍ നില്ക്കുന്നു.
- ചര്‍ച്ചകള്‍, സംവാദങ്ങള്‍, സംഘപ്രവര്‍ത്തനങ്ങള്‍, സഹകരണാത്മക-സഹവര്‍ത്തിത പ്രവര്‍ത്തനങ്ങള്‍, പഠനയാത്ര, അഭിമുഖം, ആതുരശുശ്രൂഷ, സര്‍വേ, സാമൂഹികപഠനങ്ങള്‍, പരസ്പരവിലയിരുത്തല്‍ എന്നിവ ഇതിനു സഹായിക്കും.
ആന്തരിക
വൈയക്തിക ബുദ്ധി
- സ്വന്തം ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും സ്വന്തം കഴിവിന്റെ പരമാവധിയിലേക്കുയരാനും തെറ്റുകള്‍ തിരുത്തി മെച്ചപ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.
- സ്വതന്ത്രമായി ചിന്തിക്കാനും സ്വയം പ്രകടിപ്പിക്കാനും തന്റെ നിലപാടുകള്‍ അവതരിപ്പിക്കാനും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് വികസിപ്പിക്കാനും സ്വയം വിമര്‍ശനം നടത്താനും അവസരങ്ങള്‍ നല്‍കുന്നത് നല്ലതാണ്.
പ്രകൃതിപരമായ
ബുദ്ധി
- പ്രകൃതിയെ നിരീക്ഷിക്കാനും സവിശേഷതകള്‍ കണ്ടെത്താനും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.
- പ്രകൃതിപഠനയാത്ര, ക്യാമ്പുകള്‍, തോട്ടനിര്‍മാണം, സസ്യപരിപാലനം, കാര്ഷികപ്രവര്ത്തനങ്ങള്, ആല്‍ബങ്ങള്‍ തയ്യാറാക്കല്‍, പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിനു സഹായിക്കും
ആദ്യം
നല്കിയ പത്തുചോദ്യങ്ങളുടെ
ഉത്തരം
(1-B,
2-A, 3-A, 4-A, 5-C, 6C, 7-A, 8-B, 9-A, 10-C)
11).
സ്പിീയര്മാന്
മുന്നോട്ടുവെച്ച ബുദ്ധിയുമായി
ബന്ധപ്പെട്ട സിദ്ധാന്തം?
(2018 ഒക്ടോബര്‍)
- ബഹുഘടകസിദ്ധാന്തം
- ദ്വിഘടകസിദ്ധാന്തം
- ത്രിമാന മാതൃകാ സിദ്ധാന്തം
- ട്രയാര്കിക് സിദ്ധാന്തം
സ്പീയര്‍മാന്‍
-ദ്വിഘടകസിദ്ധാന്തം
- പൊതുവായ ബുദ്ധിയും- സാമാന്യഘടകം (GENERAL FACTOR- G FACTOR) – എല്ലാവരിലുമുളളത്, ജന്മസിദ്ധം, സ്ഥിരമായിട്ടുളളത്
- സവിശേഷബുദ്ധിയും-സവിശേഷ ഘടകം ( SPECIFIC FACTOR- S-FACTOR))- വ്യക്തികളില്‍ സവിശേഷമായി കാണുന്നത്, ആര്‍ജിക്കുന്നതാണ്, വ്യക്തികള്‍ തമ്മില്‍ എസ് ഘടകത്തില്‍ വ്യത്യാസം ഉണ്ടാകുംനേരത്തെ ബുദ്ധി ഏകഘടകമാണെന്ന ധാരണയായിരുന്നു. ജോണ്‍സണും സ്റ്റെമും ഏകഘടസിദ്ധാന്തക്കാരായിരുന്നു. സ്പീയര്‍മാന്‍ വ്യത്യസ്തമായ നിരീക്ഷണം അവതരിപ്പിച്ചു.
ബഹുഘടകസിദ്ധാന്തം
- തോണ്‍ഡൈക് ആണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്. ബുദ്ധിശക്തി നിരവിധി വ്യത്യസ്ത ഘടകങ്ങള്‍ ചേര്‍ന്നതാണ്. പൊതുവായ കഴിവ് എന്നൊന്നില്ല.
ത്രിമുഖ
സിദ്ധാന്തം ഗില്‍ഫോര്‍ഡ്
ബുദ്ധിപരമായ
കഴിവുകളെ അദ്ദേഹം ത്രിമാന
രൂപത്തില്‍ അവതരിപ്പിച്ചു.
ബുദ്ധിപരമായ
കഴിവുകള്‍ 3
തലങ്ങളില്‍(
മാനങ്ങളില്‍)
പ്രവര്‍ത്തിക്കുന്നുവെന്നും
അദ്ദേഹം വിശദീകരിച്ചു.
ത്രിമുഖങ്ങള്
ഇവയാണ്.
- മാനസീകപ്രക്രിയകള് ( operations)
- ഉള്ളടക്കം (content)
- ഉത്പന്നങ്ങള്‍ (products)
മാനസികപ്രക്രിയകള്‍
5
എണ്ണമാണ്
- ചിന്ത (cognition)
- ഓര്മ (memory )
- വിവ്രജനചിന്തനം (Divergent thinking)
- സംവ്രജനചിന്ത- ഏകമുഖ ചിന്ത (Convergent thinking)
- വിലയിരുത്തല്‍ (evaluation)
ഉള്ളടക്കം
4
തരത്തിലുണ്ട്
- ദൃശ്യപരം-രൂപം (visual)
- ശബ്ദപരം-ശബ്ദം (auditory)
- അര്‍ഥവിജ്ഞാനീയം -അര്‍ഥം (semantics)
- വ്യവഹാരപരം (behavioral)
- പ്രതീകാത്മകം (symbolic)
ഉത്പന്നങ്ങള്‍
6
തരത്തിലാണ്
- ഏകകങ്ങള്‍ (units)
- വിഭാഗങ്ങള്‍/വര്‍ഗങ്ങള്‍ (classes)
- ബന്ധങ്ങള്‍ (relations)
- ഘടനകള്‍ /വ്യവസ്ഥകള്‍ (systems)
- പരിണിതരൂപങ്ങള്/ രൂപാന്തരങ്ങള്‍ (transformations)
- പ്രതിഫലനങ്ങള്‍ (implications)
ഇനി
ഈ ചോദ്യത്തിന് ഉത്തരം പറയൂ.
12)
ബുദ്ധിയുടെ
ഘടനാമാതൃകയിലെ ഉല്പന്നങ്ങള്
എന്ന വിഭാഗത്തില്‍ പെടാത്തത്
(2019)
- യൂണിറ്റ്
- ക്ലാസസ്
- കൊഗ്നീഷന്‍
- സിസ്റ്റംസ്
ചോദ്യമിട്ടയാള്‍
മലയാളപദാവലി അല്ല ഉപയോഗിച്ചത്.
അതിനാല്‍
ഇംഗ്ലീഷ് പദങ്ങളും
അറിഞ്ഞിരിക്കണമെോന്നു
ചുരുക്കം.
ചിലപ്പോള്‍
പരിഭാഷ നാം പഠിച്ച പദമായിരിക്കുകയുമില്ല.
അപ്പോള്‍
ചോദ്യത്തിന്റെ ഇംഗ്ലീഷ്
വേര്‍ഷന്‍ നോക്കണം
ആല്‍ഫ്രഡ്
ബീനെയും ബുദ്ധിമാനവും
1905
ല്‍ പാരീസ്
സ്കൂള്‍ ബോര്‍ഡിനുവേണ്ടി ആല്‍ഫ്രഡ്
ബീനെയും തിയോഡര്‍ സിമണും
ചേര്‍ന്ന് ബുദ്ധി അളക്കുന്നതിനുള്ള
ഒരു മാര്‍ഗം
ആവിഷ്കരിക്കുകയുണ്ടായി. മന്ദപഠിതാക്കളായ
വിദ്യാര്‍ഥികളെ കണ്ടെത്താനും
അവര്‍ക്ക് പ്രത്യേകവിദ്യാഭ്യാസം
നല്കുവാനും വേണ്ടിയാണ്
അവര്‍ ഇത്തരമൊരു അന്വേഷണത്തില്‍
ഏര്‍പ്പെട്ടത്.
ഇവരുടെ
നിഗമനമനുസരിച്ച് ഏത്
വ്യക്തിയുടെയും ബുദ്ധിമാനം
(intelligence
quotient) താഴെ
ചേര്‍ത്ത സമവാക്യം ഉപയോഗിച്ച്
കണക്കാക്കാം.
- IQ = Mental Age / Chronological Age x 100.
- MA(മാനസികവയസ്സ്)
- CA(കാലികവയസ്സ്)
പിന്നീട്
ലൂയി എം.
ടെര്‍മാന്‍
ബിനെയുടെ ആശയത്തെ പരിഷ്കരിച്ചു.
മേല്‍
സൂചിപ്പിച്ച സമവാക്യത്തിന്റെ
അടിസ്ഥാനത്തില്‍ വെഷ്ലര്‍
ഒരു സ്കെയില്‍ ആവിഷ്കരിച്ചു.
ഇതാണ്
വെഷ്ലര്‍ സ്കെയില്‍.
- > = 130 വളരെ മികച്ചത്
- 120-129 മികച്ചത്
- 110-119 ശരാശരിക്കു മുകളില്‍
- 90-109 ശരാശരി
- 80-89 ശരാശരിയില്‍ താഴെ
- 70-79 കുറവ്
- 60-69 വളരെ കുറവ് (mentally retarded)
ഇനി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തൂ.13) ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല ആദ്യമായി അവതരിപ്പിച്ചത് ആര്? (2018 June)- ആല്‍ഫ്രഡ് ബീനെ
- വില്യം സ്റ്റേണ്
- ഗില്‍ഫോര്‍ഡ്
- ഇവയൊന്നുമല്ല
14) ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല- MA/CA X100
- CA/MA X100
- CA X MA /100
- MA X CA /100
15) MA 7, CA 10 ,1Q=?- 57
- 70
- 700
- 7
16) കാലിക വയസ് മാനസിക വയസിനേക്കാള്‍ കൂടുമ്പോഴുളള ബുദ്ധമാനം ( PSC 2017)- തുല്യം
- കൂടുതല്‍
- കുറയും
- വ്യത്യാസം വരുന്നില്ല
17) ഐക്യു കൂടിയിരിക്കുന്നത് (2018 June)- മാനസീകവയസ്, ശാരീരിക വയസിനേക്കാള്‍ കൂടിയിരിക്കുമ്പോള്‍
- ശാരീരിക വയസ് മാനസീക വയസിനേക്കാള്‍ കൂടിയിരിക്കുമ്പോള്‍
- രണ്ടും തുല്യമായിരിക്കുമ്പോള്‍
- ശാരീരിക വയസ് കൂടുതലും തുല്യവുമാകുമ്പോള്
വൈകാരികബുദ്ധി18) വൈകാരിക ബുദ്ധിയെ പ്രചരിപ്പിച്ചത് ആര്? (2018 June)- ഡാനിയല്‍ ഗോള്‍മാന്‍
- ഹവാര്‍ഡ് ഗാര്‍ഡനര്‍
- ആല്‍ഫ്രഡ് ബീനെ
- ചാള്ർസ് സ്പിയര്‍മാന്‍
വൈകാരിക ബുദ്ധി എന്ന ആശയം അവതരിപ്പിച്ചത് പീറ്റര്‍ സലോവയാണ് . ഗോള്‍മാന്‍ ഇ ക്യു ആണ് അവതിരിപ്പിച്ചത്. സ്വന്തം വൈകാരികതെയെക്കുറിച്ചുളള തിരിച്ചറിവ്, വൈകാരിക നിയന്ത്രണം, സ്വന്തം വൈകാരികത ക്രമപ്പെടുത്തല്‍, മറ്റുളളവരുടെ വികാരങ്ങളെ മനസിലാക്കല്‍, ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയാണ് സലോവ മുന്നോട്ടുവെച്ചത്. വൈകാരിക മാനം ( ഇ ക്യു) മറ്റുളളവരെ മനസിലാക്കാനും അവരുടെ പക്ഷത്തുനിന്നു നോക്കിക്കാണാനുമുളള കഴിവ്, സഹകരണാത്മകത, പ്രതിപക്ഷബഹുമാനം, സമന്വയപാടവം,സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍, തീരുമാനമെടുക്കാനുളള കഴിവ്, മറ്റുളളവരുമായി നല്ല ബന്ധം സ്ഥാപിക്കല്‍ എന്നിവയെല്ലാം വരും.വൈകാരികമാനം (emotional quotient - EQ)ഡാനിയല്‍ ഗോള്‍മാന്‍ ഈ മേഖലയില്‍ ഒട്ടേറെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുകയും ജീവിതവിജയത്തിന് വൈകാരികമാനമാണ് (Emotional Quotient - EQ) ഏറെ ആവശ്യമെന്ന് തെളിയിക്കുകയും ചെയ്തു. 1995 ല്‍ ഇദ്ദേഹമെഴുതിയ 'Emotional Intelligence' എന്ന പുസ്തകം പ്രശസ്തമാണ്.- മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുമുള്ള കഴിവ്,
- സഹകരണാത്മകത,
- അനുതാപം,
- പ്രതിപക്ഷബഹുമാനം,
- സമന്വയപാടവം,
- സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണല്‍,
- കൂടിയാലോചനകളിലൂടെ പൊതുധാരണകളില്‍ എത്തിച്ചേരല്‍,
- തീരുമാനങ്ങളെടുക്കല്‍,
- മറ്റുള്ളവരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ മികച്ച വൈകാരികശേഷിയുടെ ലക്ഷണങ്ങളായി കരുതപ്പെടുന്നു. ആത്മപരിശോധന നടത്തല്‍, ലക്ഷ്യബോധം, വൈകാരികപക്വത, ജയപരാജയങ്ങളെ ആരോഗ്യകരമായി കാണല്‍, ആത്മനിയന്ത്രണം തുടങ്ങിയവയും വൈകാരികമാനത്തിന്റെ ഉള്ളില്‍ വരുന്നവയാണ്.
ആത്മബുദ്ധിമാനം (Spiritual Quotient - SQ)
സ്വന്തം ജീവിതലക്ഷ്യത്തെ കുറിച്ചുള്ള അന്വേഷണത്തിലൂടെ സ്വത്വത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ബുദ്ധിഘടകത്തെയാണ് ആത്മബുദ്ധിമാനം എന്നതിലൂടെ മാര്‍ഷലും സോഹലും ഉദ്ദേശിച്ചത്. ആത്മബുദ്ധിമാനത്തിന്റെ ഘടകങ്ങളായി കരുതപ്പെടുന്നത് ഇനിപ്പറയുന്നവയാണ്.- സന്ദര്‍ഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്
- സ്വന്തം കഴിവിനെക്കുറിച്ചും പരിമിതികളെ കുറിച്ചുമുള്ള ഉയര്‍ന്ന ബോധം
- പ്രശ്നസന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി
- വേദനകളെ അഭിമുഖീകരിക്കാനും അവയെ സന്തോഷകരമായി പരിവര്‍ത്തിപ്പിക്കാനുമുള്ള കഴിവ്
- മൂല്യങ്ങളാലും കാഴ്ചപ്പാടുകളാലും പ്രചോദിതമാവാനുള്ള കഴിവ്
- മറ്റുള്ളവരുടെ വ്യക്തിത്വത്തെ മനസ്സിലാക്കാനും ആദരിക്കാനുമുള്ള കഴിവ്
- വൈവിധ്യങ്ങള്‍ പൊരുത്തപ്പെടുത്താനും അവയെ സമഗ്രമായി കാണാനുമുള്ള കഴിവ്
- എന്തുകൊണ്ട്, അങ്ങനെയെങ്കിലെന്ത് തുടങ്ങിയ ചോദ്യങ്ങളിലൂടെ അടിസ്ഥാനപരമായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള കഴിവ്
- മാറിനിന്ന് കാര്യങ്ങള്‍ കാണാനും സ്വയം പ്രകടിപ്പിക്കാനുമുള്ള കഴിവ്
റെയ്മണ്ട് കേറ്റലിന്റെ സിദ്ധാന്തംഅദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബുദ്ധിക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട്. ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്, ഫ്ലൂയിഡ് ഇന്റലിജന്‍സ് എന്നിവയാണവ.ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സ്- നേരത്തെ നേടിയ അറിവ്, നൈപുണി, അനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഘടകമാണിത്
- ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനം, പദപരിചയം, സംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു
- ദീര്‍ഘകാല ഓര്‍മയും ക്രിസ്റ്റലൈസ്ഡ് ഇന്റലിജന്‍സിനെ സഹായിക്കുന്നു
- വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്നു
- ഇത് ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു
ഫ്ലൂയിഡ് ഇന്റലിജന്‍സ്- മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെ, പുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നത് ആ ബുദ്ധിഘടകമാണെന്ന് കേറ്റല് പറയുന്നു.
- പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുക, പാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുക, യുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക - ഇതിനൊക്കെ ഫ്ലൂയിഡ് ഇന്റലിജന്‍സ് സഹായിക്കുന്നു.
- ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
- ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു
- ശാസ്ത്ര - ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്
- ഇതില്‍ inductive reasoning ഉം deductive reasoning ഉം അടങ്ങിയിരിക്കുന്നു
-
റോബര്‍ട്ട് സ്റ്റെന്‍ബര്‍ഗ് അവതരിപ്പിച്ച സിദ്ധാന്തം. അതിന്റെ വിശദാംശങ്ങള്‍ ചുവടെ
സാമ്പത്തികനേട്ടത്തോടെ
കെ ടെറ്റ് പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളും വ്യക്തികളും
ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന്
അഭ്യർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
വിശദമായ കുറിപ്പുകള്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
2 comments:
നന്ദി... ഒരായിരം നന്ദി.. അടുത്ത മാസം എൽ പി യു പി യുടെ പരീക്ഷയാണ്
Sir, കാറ്റഗറി 3 വേണ്ടിയുള്ള psychology ഇംഗ്ലീഷ് notes ലഭ്യമാണോ? 🙏
Post a Comment