ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, January 29, 2020

കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിതി വാദം)


5. സാമൂഹിക ജ്ഞാനനിര്‍മിതി വാദം-ബ്രൂണര്‍, വൈഗോഡ്സ്കി
എല്ലാ വിഷയങ്ങളിലും സാമൂഹികജ്ഞാനനിര്‍മിതി വാദം പരിഗണിക്കുന്നുണ്ട്.ബ്രൂണറും വൈഗോഡ്സ്കിയും ഏറ്റവും പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നതു മാത്രമല്ല നിലവിലുളള പാഠ്യപദ്ധതി ഇവരുടെ ആശയങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ചതാണ് എന്നതും കാരണമാണ്. ഇതുവര ചര്‍ച്ച ചെയ്തവയില്‍ കെ ടെറ്റ് പഠനസഹായി രണ്ട് ഒഴികെ എല്ലാം നന്നായി സ്വാംശീകരിക്കണം. കാരണം എല്ലാ വിഷയങ്ങളിലും മനശാസ്ത്രത്തിലും പരിഗണിക്കപ്പെടും എന്നതു തന്നെ. പഠനസഹായികള്‍ പ്രാധാന്യം കണക്കിലെടുത്തുളള മുന്‍ഗണനാക്രമത്തിലാണ് അവതരിപ്പിക്കുന്നത് .ഈ അധ്യായം കൂടി സ്വാംശീകരിച്ചാല്‍ പത്തു മാര്‍ക്ക് ഉറപ്പായും നേടിയിരിക്കും.
നാം ഇതുവരെ ചര്‍ച്ച ചെയ്തതും സാധ്യതാസ്കോറും
  • ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം (2-3)
  • ബുദ്ധി (2)
  • വിലയിരുത്തല്‍ (2-3)
  • ദിനാചരണങ്ങള്‍ (1)
    ഈ അധ്യായത്തിലെ വിഷയത്തെ ആധാരമാക്കി രണ്ടു മുതല്‍ മൂന്നുവരെ സ്കോറിന് ചോദ്യങ്ങള്‍ ഉണ്ടാകാം
സാമൂഹിക ജ്ഞാനനിര്‍മിതി വാദം-ബ്രൂണര്‍
1. അമ്മയെ എനിക്കിഷ്ടമാണ്, അമ്മയാണ് ദൈവം, അമ്മ എനിക്ക് പാലുതരും തുടങ്ങിയ പ്രയോഗങ്ങളിലൂടെ അമ്മ എന്ന ആശയം കുട്ടികളിലെത്തിക്കുന്നത് ഏത് രീതിയാണ് ( PSC 2017)
  1. ആവര്‍ത്തനം
  2. ഓര്‍മ
  3. ചാക്രികാരോഹണം
  4. സഹവര്‍ത്തിതം
2. ബ്രൂണറുടെ വൈജ്ഞാനിക വികാസഘട്ടങ്ങളുടെ ക്രമം കണ്ടെത്തുക ( PSC 2017) (2018 June)
  1. പ്രതിരൂപാത്മകഘട്ടം, ബിംബനഘട്ടം, പ്രവര്‍ത്തനഘട്ടം
  2. പ്രവര്‍ത്തനഘട്ടം, ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം
  3. ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം, പ്രവര്‍ത്തനഘട്ടം
  4. പ്രവര്‍ത്തനഘട്ടം, പ്രതിരൂപാത്മകഘട്ടം, ബിംബനഘട്ടം
ബ്രൂണര്‍ ആശയരൂപീകരണത്തിന് ചില ഘട്ടങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി.
  1. പ്രവര്‍ത്തനഘട്ടം (enactive stage) - ഈ ഘട്ടത്തില്‍ മൂര്‍ത്തവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള  പ്രവര്‍ത്തനങ്ങളാണ് നടത്തുക
  2. രൂപാത്മകഘട്ടം (iconic stage) - അടുത്ത ഘട്ടത്തില്‍ ചിത്രങ്ങള്‍, മോഡലുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവാം.
  3. പ്രതീകാത്മകഘട്ടം (symbolic stage) - മുന്‍പറഞ്ഞ രണ്ടുഘട്ടങ്ങളും പിന്നിട്ടുകഴിഞ്ഞ നിലയ്ക്ക് ഇനി ആശയരൂപീകര​ണത്തിലേക്കു കടക്കാം. നിര്‍വചനം, പ്രതീകങ്ങള്‍, സൂത്രവാക്യങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ ആശയം രൂപപ്പെടുത്താം
ഗണിതത്തില്‍ E,L,P, S എന്ന ആശയരൂപീകരണഘട്ടങ്ങള്‍ക്ക് ബ്രൂണറുടടെ ഈ ആശയവുമായി ബന്ധമുണ്ട്. Lഒഴിവാക്കി പരിശോധിക്കാം. എന്താണ് ELPS?
ഗണിതാശയ രൂപീകരണഘട്ടങ്ങള്‍-ELPS
  1. E – Experience with physical objects, ( വസ്തുക്കളുപയോഗിച്ചുളള പ്രവര്‍ത്തനാനുഭവം)
  2. L – spoken Language that describes the experience, ( അനുഭവത്തെ ഭാഷയിലൂടെ അവതരിപ്പിക്കല്‍)
  3. P – pictures that represent the experience, ( ചിത്രങ്ങളുപയോഗിച്ചുളള അനുഭവം)
  4. S – written symbols that generalise the experience. ( പ്രതീകങ്ങള്‍ ഉപയോഗിക്കല്‍- സംഖ്യകള്‍)
3. സര്‍പ്പിള പാഠ്യപദ്ധതിയുടെ ഉപജ്ഞാതാവ് ആര്? (KTET2019) ( ചാക്രികം എന്നതിന്റെ മറ്റൊരു പേരാണ് സര്‍പ്പിളം. തെറ്റിദ്ധാരണ വേണ്ട)
  1. ബ്രൂണര്‍
  2. സ്കിന്നര്‍
  3. വാട്സണ്‍
  4. ഗാര്‍ഡ്നര്‍
4) ആശയാദാന മാതൃകയുടെ വക്താവ് ആരാണ് (2018 June)
  1. വൈഗോഡ്സ്കി
  2. ചോംസ്കി
  3. ബ്രൂണര്‍
  4. ഗാര്‍ഡ്നര്‍
ബ്രൂണറുടെ മറ്റു പ്രധാന ആശയങ്ങള്‍
  • ആശയാദാന മാതൃക, ആശയാര്‍ജന മാതൃക (ഒരു വസ്തുവിന്റെ/കാര്യത്തിന്റെ പൊരുത്തമുളളതും വിരുദ്ധവുമായ/ പൊരുത്തം ഇല്ലാത്തതുമായ സവിശേഷതകള്‍ പരിഗണിച്ച് ആശയം രൂപീകരിക്കുന്ന രീതി) ആവിഷ്കരിച്ചു -ഉദാഹരണം മേശയും ഡസ്കും പരിശോധിക്കുക. രണ്ടിനും ബാധകമായ സവിശേഷതകള്‍ ( പൊരുത്തമുളളവ) ബാധകമല്ലാത്തത് ( പൊരുത്തമില്ലാത്തത്) മനസിലാകുമ്പോള്‍ അവ സംബന്ധിച്ച ആശയം കൃത്യമാകും. ഡൈനിംഗ് ടേബിളിലേക്ക് വരുമ്പോഴോ?
  • വര്‍ഗീകരണമാണ് പഠനം
  • ആകാംക്ഷയും അനിശ്ചിതത്വവും ( നിറയെ ജലമുളള ഗ്ലാസില്‍ എത്ര നാണയം ഇടാം? ആകാംക്ഷ ഉണ്ടാകുന്നു. അത് പരിഹരിക്കലിന് കണ്ടെത്തല്‍ പഠനം നടക്കുന്നു)
  • കണ്ടെത്തല്‍ പഠനം
  • സംവാദാത്മക പഠനം
  • പൊതുഘടന ( കുട്ടികള്‍ പഠനവിഷയത്തിന്റെ അടിസ്ഥാനഘടന മനസിലാക്കണമെന്നു ബ്രൂണര്‍)
വൈഗോഡ്സ്കി
സാമൂഹിക ജ്ഞാനനിര്‍മിതി വാദം, വൈഗോഡ്സ്കി
5). താഴപ്പറയുന്നവയില്‍ വൈഗോട്സ്കിയുടെ പഠനാശയങ്ങളുമായി ബന്ധമില്ലാത്തത് ഏത്?
  1. കൈത്താങ്ങ് നല്‍കല്‍

  2. ആശയാധാന മാതൃക
  3. സഹവര്‍ത്തിത പഠനം
  4. വികസനത്തിന്റെ സമീപസ്ഥ മണ്ഡലം
  • പഠനത്തില്‍ കുട്ടി ഇടപെടുന്ന സാമൂഹ്യ-സാംസ്കാരിക സാഹചര്യത്തിന് വമ്പിച്ച സ്വാധീനം ചെലുത്താനാവുമെന്ന് വിശദീകരിച്ച മന:ശാസ്ത്രജ്ഞനാണ് വിഗോട്സ്കി.
6). സാമൂഹികജ്ഞാന നിര്‍മിതി വാദം അവതരിപ്പിച്ചത് ആര് ( മല2017)
  1. ജീന്‍ പിയാഷെ
  2. വിഗോട്സ്കി
  3. ജെറോം എസ് ബ്രൂണര്‍
  4. ആര്‍ എം ഗാഗ്നെ
7). സാമൂഹികജ്ഞാന നിര്‍മിതി വാദം അവതരിപ്പിച്ചചിന്തകന്‍ ആര് ( മല2019 )
  1. ജീന്‍ പിയാഷെ
  2. വിഗോട്സ്കി
  3. ജെറോം എസ് ബ്രൂണര്‍
  4. വില്യം ബ്ലൂം
8) കൂട്ടത്തില്‍ പെടാത്തത് ഏത്? ( PSC 2017)
  1. വികാസത്തിന്റെ സമീപസ്ഥ മണ്ഡലം
  2. സ്കഫോള്‍ഡിംഗ് ( കൈത്താങ്ങ് നല്‍കല്‍)
  3. സഹവര്‍ത്തിത പഠനം
  4. നിരീക്ഷണ പഠനം
9) സഹവര്‍ത്തിത പഠനം നടക്കുന്ന ഭാഷാ ക്ലാസിന്റെ പ്രത്യേകതകളില്‍ പെടാത്തത് ഏത് ( മല2017)
  1. അധ്യാപകരും കുട്ടികളും തമ്മില്‍ അറിവ് പങ്കുവെക്കല്‍ നടക്കുന്നു
  2. അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും ഇടയിലുളള ബന്ധം ജനാധിപത്യപരമായിരിക്കും
  3. കുട്ടികള്‍ക്ക് സമസംഘങ്ങളായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നു
  4. പഠിച്ച കാര്യങ്ങള്‍ ഉരുവിട്ട് മനപ്പാഠമാക്കാന്‍ അവസരം ലഭിക്കുന്നു
10) വികാസത്തിന്റെ സമീപസ്ഥമണ്ഡലം (ZPD) എന്നാല്‍ എന്താണ്? ( മലയാളം 2019)
  1. പഠിതാവിന്റെ നിലവിലെ പഠനാവസ്ഥ
  2. പഠിതാവിന് മറ്റുളളവരുടെ കൈത്താങ്ങ് കൊണ്ട് എത്തിച്ചേരുന്ന തലം
  3. പഠിതാവിന് ഒരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത തലം
  4. പഠിതാവിന് സ്വപ്രയത്നം കൊണ്ട് എത്തിച്ചേരാവുന്ന തലം
അടുത്ത ചോദ്യത്തിന്റെ ഉത്തരമാണ് കൃത്യമായത്. അതു നോക്കുക
11) വികാസത്തിന്റെ സമീപസ്ഥമണ്ഡലം (ZPD) എന്ന് വൈഗോട്സ്കി വിളിക്കുന്നത് എന്ത?( mal 2019)
  1. പഠിതാവിന് സ്വന്തം കഴിവുകൊണ്ട് എത്തിച്ചേരാവുന്ന നില
  2. അധ്യാപികയെ അനുകരിക്കുന്നതിലൂടെ എത്തിച്ചേരുന്ന നില
  3. പഠനവസ്തുത ആവര്‍ത്തിച്ചുറപ്പിക്കുന്നതിലൂടെ നേടാവുന്ന നില
  4. സ്വപ്രയത്നത്താല്‍ എത്തിച്ചേരാവുന്ന നിലയ്കും പരസഹായത്താല്‍ എത്തിച്ചേരാവുന്നന നിലയ്കും ഇടയ്കുളള മണ്ഡലം
12) കൈത്താങ്ങ് നല്‍കല്‍ എന്നതിനോട് ചേരാത്ത പ്രവര്‍ത്തനമേത്? (മലയാളം 2019)
  1. പഠിതാവിനെക്കൊണ്ടു തന്നെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക
  2. ആലോചനയുടെ ദിശ തിരിച്ചുവിടാന്‍ ഉതകുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുക
  3. സൂചനകളും ഉദാഹരണങ്ങളും നല്‍കുക
  4. പഠിതാവിന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം അധ്യാപിക പൂരിപ്പിച്ച് കാണിച്ചുകൊടുക്കുക
13) കൂടുതല്‍ ബുദ്ധിമാനായ ഒരു വ്യക്തി, തന്നെക്കാള്‍ താഴ്ന്ന ബൗദ്ധിക നിലയിലുളള ഒരാള്‍ക്ക് നല്‍കുന്ന പിന്തുണയെ അറിയപ്പെടുന്നത്
  1. മാര്‍ഗനിര്‍ദേശം
  2. അധ്യാപനം
  3. ട്യൂട്ടറിംഗ്
  4. സ്കഫോള്‍ഡിംഗ്
14) വൈഗോഡ്സ്കിയുടെ സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുളള വായനാ പരിശീലന രീതി അറിയപ്പെടുന്നത് (2019)
  1. പ്രതിക്രിയ അധ്യാപനം (Reciprocal teaching)
  2. പ്രതിഫലന പരിശീലനം
  3. സഹവര്‍ത്തിത പഠനം
  4. സിറ്റുവേറ്റഡ് പഠനം
15) താഴപ്പറയുന്നവയില്‍ സാമൂഹിക നിര്‍മിതി വാദ സിദ്ധാന്തത്തെ പ്രതിനിധീകരിക്കാത്തത് ഏത്?( 2019)
  1. സംഘ ചര്‍ച്ച
  2. ഓര്‍ത്തുചോല്ലല്‍
  3. സഹവര്‍ത്തിത പഠനം
  4. സംവാദാത്മക പഠനം
പഠനവേളയില്‍ വദഗ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയര്‍ത്തുമെന്ന ആശയം മുന്നോട്ടു വെച്ചത് ആര്? ( PSC 2017)
ൈഗോഡ്സ്കിയുടെ പ്രധാന ആശയങ്ങള്‍
  • പഠനത്തില് സാമൂഹിക സാംസ്കാരിക തലത്തിനും പ്രാധാന്യം
  • സഹവര്‍ത്തിതപഠനം
  • മുതിര്‍ന്ന പഠനപങ്കാളി
  • സംവാദാത്മക പഠനം
  • കൈത്താങ്ങ് നല്‍കല്‍
  • പ്രതിക്രിയാപഠനം
  • വികസനത്തിന്റെ സമീപസ്ഥ മണ്ഡലം
എന്താണ് സഹവര്‍ത്തിത പഠനം?
  • സഹവര്‍ത്തിത പഠനതന്ത്രങ്ങള്‍- ഗ്രൂപ്പ് വര്‍ക്, റോള്‍ പ്ലേ, നാടകീകരണം, സിമുലേഷന്‍, സര്‍വേ, പ്രോജക്ട്..
  • സഹവര്‍ത്തിത പഠനത്തിന്റെ സവിശേഷതകള്- രണ്ടോ അതിലധികമോ അംഗങ്ങള്‍. പ്രവര്‍ത്തന ലക്ഷ്യം കൂട്ടായി തീരുമാനിക്കുന്നു. ചുമതലകള്‍ വിഭജിച്ചെടുക്കുന്നു. പരസ്പരം സഹായിക്കുന്നു. ശേഖരിക്കുന്ന വിഭവങ്ങളും വിജ്ഞാനവും പരസ്പരം പങ്കിടുന്നു. എല്ലാവരെയും നേട്ടത്തിന് ഉടമകളാക്കുന്നു.
  • സഹവര്‍ത്തിത പഠനം കൊണ്ടുളള നേട്ടങ്ങള്‍- സജീവപങ്കാളിത്തം, എല്ലാവര്‍ക്കും അവസരം, ഭാഷസ്വായത്തമാക്കല്‍ സ്വാഭാവികമായി നടക്കുന്നു. എല്ലാ നിലവാരക്കാര്‍ക്കും നേട്ടം.
16) സാംസ്കാരിക കൈമാറ്റത്തിനും അറിവു നിര്‍മാണത്തിലും ഭാഷാധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകും എന്നു വാദിച്ചത്
  1. നോം ചോംസ്കി
  2. ബന്ദുര
  3. ബ്രൂണര്‍
  4. വൈഗോഡ്സ്കി
വൈഗോഡ്സ്കി ഭാഷയെക്കുറിച്ച് പറഞ്ഞിട്ടുളള കാര്യങ്ങളും പ്രധാനമാണ്.
    1. ഭാഷയും ചിന്തയും പരസ്പരം സ്വാധീനിക്കുന്നുണ്ട്
    2. ഭാഷാരഹിത ചിന്തയും ചിന്താരഹിത ഭാഷയും വേറിട്ടു വികസിച്ച് രണ്ടു വയസാകുമ്പോഴേക്കും കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു ( വൈഗോഡ്സ്കി)
    3. കുട്ടി ആന്തരിക ഭാഷണം നടത്തുന്നു. അത് പ്രത്യക്ഷപ്പെടുന്നതോടെ സ്വയം ഭാഷണം അവസാനിക്കുന്നു.
      • ചോദ്യങ്ങളെല്ലാം പരിശോധിക്കണം. അവ പ്രധാനപ്പെട്ട ആശയങ്ങളും വിനമയം ചെയ്യുന്നുണ്ട്. ഉദാഹരണമായി താഴപ്പറയുന്നവയില്‍ സാമൂഹിക നിര്‍മിതി വാദ സിദ്ധാന്തത്തെ പ്രതിനിധീകരിക്കാത്തത് ഏത്?( 2019)
      • സംഘ ചര്‍ച്ച
      • ഓര്‍ത്തുചോല്ലല്‍
      • സഹവര്‍ത്തിത പഠനം
      • സംവാദാത്മക പഠനം
      ഈ ചോദ്യത്തിലെ ഉത്തരമായി വരാത്ത മൂന്നു പ്രസ്താനകളും സാമൂഹികജ്ഞാനനിര്‍മിതി വാദത്തിന്റെ സവിശേഷതകളാണ്. അവ മനസിലാക്കാന്‍ കൂടി ശ്രമിക്കണം. ഉത്തരം മാത്രമല്ല ചോദ്യം നല്‍കുന്ന ആശയങ്ങളെല്ലാം മനസിലാക്കുക
      സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
      മറ്റു ലക്കങ്ങള്‍ വായിക്കാന്‍
      വിശദമായ കുറിപ്പുകള്‍
      1. കെ ടെറ്റ് /PSC പഠനസഹായി.1
      2. കെ ടെറ്റ് പഠനസഹായി 2
      3. കെ ടെറ്റ് /PSCപഠനസഹായി -3
      4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
      5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
      6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
      7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
      8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
      9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
      10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
      11. കെ ടെറ്റ് /PSC പഠനസഹായി 11,12  
      12. ടെറ്റ് /PSC പഠനസഹായി 13,14
      13. കെ ടെറ്റ്/ PSC പഠനസഹായി 15 
      14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
      15. കെ ടെറ്റ് /PSC പഠനസഹായി 17 
      16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
      17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
      18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
      19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

4 comments:

Unknown said...

വളരെ അധികം ഉപകാരപ്പെട്ടു, നന്ദി

Anonymous said...

നന്നായിട്ടുണ്ട്.
കൂടുതൽ പ്രതീക്ഷിക്കുന്നു

Unknown said...

നോം ചോംസ്ക്കിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ കുറവായി പോയി... ബാക്കിയെല്ലാത്തിനും താങ്ക്സ്

Unknown said...

Tks