ക്ലാസ് : ഒന്ന്
യൂണിറ്റ് : 3
പാഠത്തിൻ്റെ പേര് : മാനത്ത് പട്ടം
ടീച്ചറുടെ പേര് : രേഷ്മ ,
ഇ പി കെ എൻ എസ് എ എൽ പി സ്കൂൾ കൊളച്ചേരി.
കുട്ടികളുടെ എണ്ണം :.......
ഹാജരായവർ : .......
തീയതി : ..…../ 2025
പിരീഡ് ഒന്ന് |
പ്രവര്‍ത്തനം - അപ്പം ചുട്ട് (വായന)
പഠനലക്ഷ്യങ്ങള്‍.
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍- പാഠപുസ്തകം, വായനപാഠങ്ങള്‍
പ്രക്രിയാവിശദാംശങ്ങള്‍
ഘട്ടം ഒന്ന് 10 മിനുട്ട്
വായനപാഠം വായിക്കല്‍
ഓ, ഏ എന്നിവയുടെ ചിഹ്നങ്ങളില്‍ കേന്ദ്രീകരിച്ചുള്ള കണ്ടെത്തല്‍ വായന. വായനപാഠം എഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു. ഉത്തരം അറിയാവുന്നവര്‍ കൈ പൊക്കുക
ണ്ടോ എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന വരികള്‍ ഏതെല്ലാം?
ണ്ടേ എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന വരികള്‍ ഏതെല്ലാം?
ണ്ടേ വരുന്ന വാക്കിന് അടിയില്‍ വരയും ണ്ടോ വരുന്ന വാക്കിന് വട്ടവും വരയ്കാമോ?
ട്ടേ എന്ന അക്ഷരം ഏത്ര തവണ പാട്ടിലുണ്ട്? ഏത് വാക്കില്‍
കോ എന്ന അക്ഷരം എത്ര തവണ? എവിടെല്ലാം? ഏത് വരിയില്‍?
ച്ചേ എന്ന അക്ഷരം വരുന്ന വാക്കേത്?
നിങ്ങളുണ്ടോ നിങ്ങളുണ്ടോ
മാല കോര്‍ത്ത് കളിക്കാന്‍?
ഞങ്ങളുണ്ടേ ഞങ്ങളുണ്ടേ
മാല കോര്‍ത്ത് കളിക്കാന്‍.
നിങ്ങളുണ്ടോ നിങ്ങളുണ്ടോ
തൊട്ടേ പിടിച്ചേ കളിക്കാന്‍?
ഞങ്ങളുണ്ടേ ഞങ്ങളുണ്ടേ
തൊട്ടേ പിടിച്ചേ കളിക്കാന്‍
ഘട്ടം രണ്ട് 10 മിനുട്ട്
പൂരിപ്പിച്ച് വായിക്കാമോ?
നിങ്ങളുണ്ടോ …………..
…………….. കളിക്കാന്‍?
………….. ……………….
പട്ടം പറത്തി കളിക്കാന്‍
ഓരോ പഠനക്കൂട്ടവും ആലോചിച്ച് പൂരിപ്പിച്ച് വായന നടത്തുന്നു. സന്നദ്ധരായ കുട്ടികള്‍ വന്ന് എഴുതണം.
ഘട്ടം മൂന്ന് 20 മിനുട്ട്
കണ്ടെത്തല്‍ വായന (വാക്യങ്ങൾ)
ആഹാരസാധനങ്ങളുടെ പേരുള്ള വരികള്‍ എത്രയുണ്ട്?
കണ്ടെത്തല്‍ വായന (വാക്കുകൾ)
ഒരേ പോലെ അവസാനിക്കുന്ന വാക്കുകള്‍ കണ്ടെത്താമോ? (ചുട്ട്, വാട്ടി, കെട്ടി, പോയ്)
അപ്പം, അടയും, അതിലേ, ഇതിലേ ഇതുപോലെ ഒരേ പോലെ വരുന്ന വാക്കുകള്‍ വേറെയുണ്ടോ?
കണ്ടെത്തല്‍ വായന (ഊന്നൽ നൽകുന്ന അക്ഷരമുള്ള വരികൾ, വാക്കുകൾ, അക്ഷരങ്ങള്‍)
ചുട്ട്, വാട്ടി എന്നിവ ട്ട വരുന്ന വാക്കുകളാണ്. വേറെയുണ്ടോ?
ഏത് അക്ഷരം കൂടുതൽ തവണ?
ഒരു വരിയില്‍ ഒരക്ഷരം മൂന്നു തവണയുണ്ട് . ഏതാണ് ആ വരി?
അ, ഇ, തി, ലേ, പോ ഇതിലേത് അക്ഷരമാണ് പാട്ടില്‍ കൂടുതല്‍ തവണയുളളത്?
ക്രമത്തില്‍ വായിക്കല്‍
ഒരു വരി ഒരാള്‍
ഒരാള്‍ നിറുത്തിയിടത്ത് നിന്ന് അടുത്തയാള്‍
പറയുന്ന ക്രമത്തിൽ വാക്യങ്ങൾ വായിക്കൽ
ഇലയില്‍ തുടങ്ങുന്ന വരി മുതല്‍ മൂന്നു വരികള്‍
അവസാനത്തെ മൂന്നു വരി
അ യില്‍ തുടങ്ങുന്ന വരികള്‍.
താളാത്മക വായന / നോക്കിച്ചൊല്ലൽ
സഹവര്‍ത്തിത സംഘം
പ്രതീക്ഷിത ഉല്പന്നം- കുട്ടികളുടെ വായന വീഡിയോ
വിലയിരുത്തല്‍
കണ്ടെത്തല്‍ വായനയുടെ ഓരോ ഘട്ടത്തിലും കുട്ടികള്‍ മാറി മാറി വരുന്നുവെന്ന് ഉറപ്പാക്കിയോ?
അവസരം കൂടുതല്‍ കിട്ടുന്നകുട്ടികളും കുറവ് കിട്ടുന്ന കുട്ടികളും ഉണ്ടോ?
കണ്ടെത്തല്‍ വായനയില്‍ സഹായം നല്‍കേണ്ടി വന്നോ? ( കുട്ടികളുടെയും ടീച്ചറുടെയും)
വായനപ്രവര്‍ത്തനത്തിലെ തിരിച്ചറിവുകള്‍ എന്തെല്ലാമാണ്?
പിരീഡ് രണ്ട് |
പ്രവര്‍ത്തനം- ക്ലാസ് എഡിറ്റിംഗ്
പഠനലക്ഷ്യങ്ങള്‍:
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്ക്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും രചനകള്‍ താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.
പ്രതീക്ഷിത സമയം : 30 മിനുട്ട്
പ്രക്രിയാവിശദാംശങ്ങള്‍
ഇന്ന് നാം വായിച്ചതും എഴുതിയതുമായ വാക്യങ്ങള്‍ പറയാമോ? പറയിക്കുന്നു.
ഓരോ പഠനക്കൂട്ടവും ഓരോ വാക്യം വീതം എഴുതുന്നു.
ആദ്യത്തെ നാല് വരി എഴുതി എഡിറ്റിംഗ് നടത്തിയ ശേഷം അടുത്ത നാല് വരികള്‍ എഴുതിക്കുക. എഡിറ്റ് ചെയ്യുക.
പൊതിയും, പടിയും എന്നെഴുതിയപ്പോള്‍ ഒ ചിഹ്നത്തിന്റെ ശരിയായ പ്രയോഗം ആ പഠനക്കൂട്ടം നടത്തിയോ?
അതിലേ പോയ്, ഇതിലേ പോയ് എന്ന് എഴുതിയ പഠനക്കൂട്ടങ്ങള്‍ ഏ, ഓ എന്നീ സ്വരചിഹ്നങ്ങള്‍ ശരിയായി ഉപയോഗിച്ചുവോ?
അനുസ്വാരമെഴുതിയപ്പോള്‍ ഠ ആയിപ്പോയോ?
ട്ട എഴുതാന്‍ പ്രയാസം നേരിട്ട കുട്ടികള്‍ക്ക് ആ വാക്കുകള്‍ ( ചുട്ട്, വാട്ടി, കെട്ടി ) എഴുതാന്‍ അവസരം നല്‍കിയോ?
ഘട്ടം ഒന്ന് 10 മിനുട്ട്
പഠനക്കൂട്ടം 1. അപ്പം ചുട്ട്,
പഠനക്കൂട്ടം 2. അടയും ചുട്ട്,
പഠനക്കൂട്ടം 3. ഇലയും വാട്ടി,
പഠനക്കൂട്ടം 4. പൊതിയും കെട്ടി
ഘട്ടം രണ്ട് 10 മിനുട്ട്
പഠനക്കൂട്ടം 1. പടിയും കടന്ന്
പഠനക്കൂട്ടം 2. അതിലേ പോയ്
പഠനക്കൂട്ടം 3. ഇതിലേ പോയ്
പഠനക്കൂട്ടം 4. കിളി കിളി കിക്കിളി
ഘട്ടം മൂന്ന് 10 മിനുട്ട്
ആര്‍ക്കെല്ലാം വന്ന് ഈ വാക്യങ്ങള്‍ ബോര്‍ഡില്‍ എഴുതാം? ( ഏ, ഓ എന്നിവയുടെ ചിഹ്നങ്ങള്‍ക്ക് ഊന്നല്‍)
ആര്‍പ്പോ ഇര്‍റോ
ആര്‍പ്പോ ഇര്‍റോ
ആടി വരൂ കൂട്ടരേ
പാടി വരു കൂട്ടരേ
എഴുതിയ ശേഷം എഡിറ്റിംഗ്.
പ്രതീക്ഷിത ഉല്പന്നം: ബോര്‍ഡില്‍ കുട്ടികളെഴുതിയത്ത്,മെച്ചപ്പെടു
വിലയിരുത്തല്‍
ചിഹ്നബോധ്യത്തോടെ എഴുതിയവര്‍ എത്രപേര്‍?
പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്താനുളള കഴിവ് കുട്ടികളില്‍ വളര്‍ന്നു വരുന്നുണ്ടോ?
ബോര്‍ഡ് എഡിറ്റിംഗിന് ശേഷം സ്വന്തം ബുക്കിലെ രേഖപ്പെടുത്തല്‍ ഒത്തു നോക്കിയപ്പെള്‍ മെച്ചപ്പെടുത്തല്‍ വേണമെന്ന് തിരിച്ചറിഞ്ഞവരുണ്ടോ?
ബോര്‍ഡില്‍ വലുപ്പത്തില്‍ എഴുതാന്‍ എത്രപേര്‍ ശ്രദ്ധിച്ചു?
ആര്‍ക്കൊക്കെയാണ് കൂടുതല്‍ സഹായം തുടര്‍പ്രവര്‍ത്തന
ങ്ങളില്‍ വേണ്ടത്?
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം - ചിത്രത്തിലെ കളികള്‍ -വാചിക വിവരണം (EVS)
രൂപീകരിക്കേണ്ട ആശയങ്ങള്‍
പലതരം കളികള്‍നാട്ടിലുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പറ്റിയ കളികളുണ്ട്. എല്ലാവരും കളികള്‍ ഇഷ്ടപ്പെടുന്നു.
പഠനലക്ഷ്യങ്ങള്‍
നാട്ടിലുളള കളികളെക്കുറിച്ച് അന്വേഷിച്ചറിയുന്നു.
പരിചിതമായ കളികളുടെ പ്രത്യേകതകള്‍ പറയുന്നു
പല പ്രായക്കാര്‍ഏര്‍ടുന്ന കളികള്‍ക്ക് ഉദാഹരണങ്ങള്‍ കണ്ടെത്തുന്നു
പ്രക്രിയാശേഷികള്‍
കളികളെ പലരീതിയില്‍തരംതിരിക്കുന്നു.
മനോഭാവം, മൂല്യങ്ങള്‍
സഹകരണമനോഭാവം
പ്രതീക്ഷിത സമയം - 35 മിനുട്ട്
പ്രക്രിയാവിശദാംശങ്ങള്‍
പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ പേജ് 20, 21 (ആര്‍പ്പോ ഇര്‍റോ) നിരീക്ഷിക്കുന്നു. അതില്‍ ഏതെല്ലാം കളികള്‍ പരിചിതമാണ്?
തുടര്‍ന്ന് ചിത്രത്തിലുളള കളികളില്‍ പരിചിതമായതിനെക്കുറിച്ച് വിവരിക്കണം
ഒരാള്‍ ഒരു കളിയെക്കുറിച്ച് പറയുന്നു
കൂട്ടുകാര്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ അവസരം
ടീച്ചര്‍ക്കും കൂട്ടിച്ചേര്‍ക്കാം.
കളിക്ക് വേണ്ട മുന്നൊരുക്കം, കളിയുടെ രീതി, നിയമങ്ങളുണ്ടെങ്കില്‍ അത് എന്നിവ വ്യക്തമാക്കണം. മുതിര്‍ന്നവര്‍ കളിക്കുന്നതും കുട്ടികള്‍ കളിക്കുന്നതും ഏതെല്ലാം? ചിത്രത്തിലുളളവ നിരീക്ഷിച്ച് പറയാം. അതിനു ശേഷം അറിയാവുന്ന കൂട്ടിച്ചേര്‍ക്കാം
കളികളുടെ ചിത്രങ്ങള്‍ ഒട്ടിച്ച് ചിത്രപ്പട്ടിക തയ്യാറാക്കാം ( ശേഖരിച്ച് വരാന്‍ നിര്‍ദ്ദേശം നല്‍കണം. അടുത്ത ദിവസം പൂര്‍ത്തിയാക്കും. ചിത്രം കിട്ടാത്തവര്‍ വരച്ച് കൊണ്ടുവന്നാലും മതി. എ ഫോര്‍ പേപ്പറിലാണ് വരയ്കേണ്ടത്)
മുതിര്‍ന്നവര്‍ കളിക്കുന്നവ |
കുട്ടികള്‍ കളിക്കുന്നവ |
വള്ളംകളി |
ഒളിച്ചേ കണ്ടേ കളി കഞ്ഞിയും കറിയും കളി |
കൂടുതല്‍ കളികളെക്കുറിച്ച് രക്ഷിതാക്കളോട് അന്വേഷിച്ച് അറിഞ്ഞത് ക്ലാസില്‍ പങ്കിടുന്നു.
എന്തൊക്കെ അന്വേഷിക്കണം?
വിവിധതരം കളികളും അവയുടെ വിശദാംശങ്ങളും
കുട്ടികളുടെ കളികള്‍
ആഘോഷങ്ങളുമായി ബന്ധപ്പെട്ട കളികള്‍
മുതിര്‍ന്നവരുടെ കളികള്‍
മത്സരക്കളികള്‍ ( ക്രിക്കറ്റ് പോലെയുളളവ)
എല്ലാ പ്രായത്തിലുളളവരും വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നു എന്ന് ക്രോഡീകരിക്കണം.
പ്രതീക്ഷിത ഉല്പന്നം-
ക്ലാസില്‍ രൂപപ്പെട്ട ചിത്രപ്പട്ടിക
വിലയിരുത്തല്‍
കുട്ടികള്‍, മുതിര്‍ന്നവര്‍ തുടങ്ങി എല്ലാപ്രായക്കാരും കളിക്കുന്ന കളികള്‍ക്ക് ഉദാഹരണം പറയാന്‍ എല്ലാ കുട്ടികള്‍ക്കും കഴിവു നേടിയോ?
തരംതിരിക്കുന്ന പ്രവര്‍ത്തനത്തില്‍ ഓരോ കോളത്തിലേക്കും അനുയോജ്യമായ പേരുകളാണോ അവര്‍ നല്‍കിയത്?
ചിത്രത്തെ ആസ്പദമാക്കി കളിവിവരണം നടത്തുന്നതിന് എത്രപേര്‍ക്ക് അവസരം ലഭിച്ചു? മറ്റുളളവര്‍ക്ക് അവസരം ലഭിക്കുന്നതിന് എന്താണ് മാര്‍ഗം?
കുട്ടികള്‍ക്ക് പരിചിതമല്ലാത്ത (ഉദാഹരണം വള്ളം കളി) കളികള്‍ അവരെ പരിചയപ്പെടുത്തിയതെങ്ങനെ? ( വീഡിയോ പ്രദര്‍ശനം, ചിത്രവിവരണം, സിമുലേഷന്‍..)
പിരീഡ് നാല് |
പ്രവര്‍ത്തനം - അറിയാമോ പറയാമോ? ചോദ്യോത്തരപ്പാട്ട്
പഠനലക്ഷ്യങ്ങള്‍-
സംഭാഷണ ഗാനങ്ങൾ, ചോദ്യോത്തരപ്പാട്ടുകൾ എന്നിവ സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നു.
പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.
പ്രതീക്ഷിത സമയം - 30 മിനുട്ട്
പ്രക്രിയാവിശദാംശങ്ങള്‍-
ചോദ്യോത്തരപ്പാട്ടിന്റെ നിബന്ധനകള്‍ അവതരിപ്പിക്കുന്നു
ഒരു ഗ്രൂപ്പ് ചോദ്യം പാടി അവതരിപ്പിക്കും
അടുത്ത ഗ്രൂപ്പ് ഉത്തരം പാടി അവതരിപ്പിക്കണം
വാക്കോ വരിയോ കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ ഉത്തരം പാടുന്ന ഗ്രൂപ്പ് അതും ചെയ്യണം
ചോദ്യോത്തരപ്പാട്ട് ആദ്യം ടീച്ചറോടൊപ്പം പാടിയ ശേഷമാണ് ഗ്രൂപ്പായി കളിക്കേണ്ടത്.
ചാര്‍ ട്ടിലോ ബോര്‍ഡിലോ കളിപ്പാട്ട് എഴുതിയിടും. അത് നോക്കി ചൊല്ലാം.
ടീച്ചര്‍ കളിപ്പാട്ട് (അറിയാമോ പറയാമോ?) ചാര്‍ട്ടില്‍ നോക്കി പാടുന്നു
കുട്ടികള്‍ ഏറ്റുവായന നടത്തുന്നു.
ആദ്യത്തെ നാലുവരി രണ്ടുതവണ പാടിക്കൊടുത്ത ശേഷം കുട്ടികള്‍ തനിയെ പാടാന്‍ അവസരം നല്‍കണം വീണ്ടും
അറിയാമോ പറയാമോ
കളിയുടെ പേരു പറയാമോ?
എന്ന് ഒന്നാം ഗ്രൂപ്പ് പാടുമ്പോള്‍ രണ്ടാം ഗ്രൂപ്പ് കളിയുടെ പേരുകളാണ് പാടി പറയേണ്ടത്. ടീച്ചറുടെ സഹായത്തോടെ.
അറിയാമേ പറയാമേ
കളിയുടെ പേരു പറയാമേ
പാവ കളിക്കല്‍ കളിയാണേ
ചാടിക്കളിയും കളിയാണേ
ചോദ്യ ഗ്രൂപ്പ്
അറിയാമോ പറയാമോ
കളിയുടെ പേര് പറയാമോ?
ഉത്തരഗ്രൂപ്പ്
അറിയാമേ പറയാമേ
കളിയുടെ പേര് പറയാമേ
തൊട്ടു കളിക്കല്‍ കളിയാണേ
വണ്ടിക്കളിയും കളിയാണേ
വള്ളംകളി, പുലിക്കളി, ആടിക്കളി, ഞൊണ്ടിക്കളി തുടങ്ങി പരിചിതമായ അക്ഷരങ്ങള്‍ ഉള്ള ഏതു കളിയുടെ പേരു ചേര്‍ത്തും വിപുലീകരിച്ച് പാടിക്കൊടുക്കാം.
പാഠപുസ്തകത്തില്‍ രണ്ട് വരി എഴുതിച്ചേര്‍ക്കാമോ?
തനിച്ചെഴുത്ത്. ( ചാര്‍ട്ടിലുള്ള ഇഷ്ടമുള്ളവരികള്‍)
പ്രതീക്ഷിത ഉല്പന്നം
പാഠപുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ വരികള്‍
വിലയിരുത്തല്‍
ചോദ്യോത്തരപ്പാട്ട് അവതരിപ്പിക്കുന്നതില്‍ ഓരോ കുട്ടിയുടെയും പങ്കാളിത്തം എങ്ങനെയുറപ്പാക്കി ( ചോദിക്കുന്നതില്‍, ഉത്തരം പറയുന്നതില്‍, വരികള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍, ഏറ്റു ചൊല്ലുന്നതില്‍, ചൊല്ലിക്കൊടുക്കുന്നതില്‍)
ചോദ്യോത്തരപ്പാട്ട് അവതരിപ്പിക്കുന്നതിനു മുമ്പ് റിഹേഴ്സലിന് അവസരം നല്‍കിയിരുന്നോ? സഹവര്‍ത്തിത വായനയും പരസ്പരപിന്തുണയും നടന്നോ?
ചിഹ്നബോധ്യച്ചാര്‍ട്ടില്‍ രേഖപ്പെടുത്തല്‍
കുട്ടിയുടെ പേര് |
സാധ്യായ ദിനങ്ങള്‍ |
ഹാജരായ ദിവസങ്ങള്‍ |
ആ ാ |
ഇ ി |
ഈ ീ |
ഉ ു |
ഊ ൂ |
എ െ |
ഏ േ |
ഒ ൊ |
ഓ ോ |
ം |
് |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
സാധ്യായദിനങ്ങള്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേതാണ്.
ആദ്യത്തെ മൂന്ന് യൂണിറ്റുകളിലെ ചിഹ്നങ്ങളാണ് പരിഗണിക്കുന്നത്.
മൂന്നാം യൂണിറ്റില്‍ പരിചയപ്പെടുത്തിയ ചിഹ്നങ്ങള്‍ അടുത്ത രണ്ട് യൂണിറ്റുകള്‍ കൊണ്ടാണ് എല്ലാവരും സ്വായത്തമാക്കുക
വായനപാഠം
(ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് താളമിട്ട് പാടി വീഡിയോ പങ്കിടുക)
പൊന്നോണം പൊന്നോണം
പാട്ട് പാടാം
കാക്ക വന്നു പാടി
കാ കാ കാ
കുയില്‍ വന്ന് പാടി
കൂ കൂ കൂ
കോഴി വന്ന് പാടി
കോ കൊക്കക്കോ
ആട് വന്ന പാടി
മേ മേ മേ
ആടും കോഴിയും ചേര്‍ന്ന് പാടി
മേ മേ മേ കോ കൊക്കക്കോ
കുയിലും കാക്കയും ചേര്‍ന്ന് പാടി
കാ കാ കൂകൂ കാ കാ കൂ
പൊന്നോണം പൊന്നോണം
പാട്ട് പാടാം
No comments:
Post a Comment