"ഇത് എൻ്റെ ക്ലാസ്സിൽ ഞാൻ ചെയ്ത ഒരു പ്രവർത്തനമാണ്. പൂവ് ചിരിച്ചു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അവസാനം ഒരു വിലയിരുത്തൽ പോലെ ചെയ്തതാണ്
- അതിലെ കഥാപാത്രങ്ങൾ ഞാൻ രക്ഷിതാക്കളെ കൊണ്ട് വരപ്പിച്ചു
- എന്നിട്ട് വെട്ടിയെടുത്ത് കൊടുത്തയച്ചു.
- കഥാപാത്രങ്ങളുടെ പേര് ഞാൻ ചോദിക്കുമ്പോൾ അവര് പറയുകയും അത് എടുത്തു കാണിക്കുകയും ചെയ്തു.
- ഓരോ കഥാപാത്രങ്ങളുടെ പേര് ഞാൻ പറയുമ്പോൾ അവരെ ചിത്രം എടുക്കുകയും അതിൻ്റെ സംഭാഷണം അവര് സ്വയം എഴുതുകയും ചെയ്യുക എന്നുള്ളതാണ് ഈ പ്രവർത്തനം
- കുട്ടികൾ വരയ്ക്കുന്നതാണ് ഏറ്റവും നല്ലത്.
- കുട്ടികളെക്കൊണ്ട് ഞാൻ പുസ്തകത്തിൽ വരപ്പിച്ചിട്ടുണ്ട്.
- ചില രക്ഷിതാക്കൾക്ക് വരയ്ക്കാൻ അറിയില്ലഎന്ന് പറഞ്ഞപ്പോൾ പഴയ പുസ്തകത്തിൽ നിന്നും ഫോട്ടോ വെട്ടിയെടുത്ത് കൊടുത്തുവിട്ടു.
- ഈ പ്രവർത്തനം കൊണ്ട് എനിക്ക് എത്ര കുട്ടികൾക്ക് ചിഹ്നങ്ങളും അക്ഷരങ്ങളും ഉറച്ചു എന്ന് മനസ്സിലാക്കാൻ സാധിച്ചു. ശേഷം
ചറപറ ചറപറ മഴ വന്നു
കുടു കുടു ഇടി വന്നു
ചറപറ ചറപറ മഴ കൂടി
കുടു കുടു കുടു കുടു ഇടികൂടി
മഴ കൂടരുത് ഇടി കൂടരുത്
ഇനി ആരും ഇടി കൂടരുത്
- കുട്ടികളുടെ നോട്ടുപുസ്തകത്തിൽ ഈ പാട്ട് എഴുതിപ്പിക്കുകയും
- എഴുതിക്കഴിഞ്ഞവർ എന്നെ കാണിക്കാൻ വരുമ്പോൾ ഓരോ കുട്ടികളെ കൊണ്ടുംഞാനത് വായിപ്പിക്കുകയും
- വായിച്ച കുട്ടികൾക്ക് സ്റ്റിക്കർ (star)ഒട്ടിച്ചു നൽകുകയും ചെയ്തു.
- ഇന്ന് 22 കുട്ടികൾ വന്നു ആകെ 26 കുട്ടികളാണ് എൻ്റെ ക്ലാസ്സിൽ .അതിൽ 21 പേർ എനിക്ക് മുഴുവനായി വായിച്ച് കേൾപ്പിക്കുകയും ചെയ്തു.
- കൂടരുത് എന്ന് ഭാഗം വരുമ്പോൾ ഇത്തിരി ബുദ്ധിമുട്ട് കുട്ടികൾക്ക് അനുഭവപ്പെട്ടു എങ്കിലുംചിലർ വായിച്ചു ചിലർക്ക് എൻ്റെ സഹായം വേണ്ടിവന്നു .ഈ പാഠഭാഗം അവസാനിച്ചപ്പോൾ മനസ്സിന് വളരെയധികം സന്തോഷം തോന്നി.നമ്മുടെ ഈ ഗ്രൂപ്പിലെ മോഡ്യൂൾ വെച്ചിട്ടാണ് ഞാൻ ക്ലാസ്സ് മുന്നോട്ടു കൊണ്ടുപോയിരുന്നത്.ഈ ഗ്രൂപ്പിൽ ഒരു അംഗമാണ് എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു
റസ്മിയ. കെ.എം
എ.എം എൽ പി സ്കൂൾ
പെരുമണ്ണ
No comments:
Post a Comment