ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, June 28, 2026

പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് - 2

 

ക്ലാസ് : ഒന്ന്

യൂണിറ്റ് : 2

പാഠത്തിൻ്റെ പേര്  : പൂവ് ചിരിച്ചു

ടീച്ചര്‍ :  പ്രസന്ന എ പി 

ജി.എൽ.പി.എസ് പലകപ്പറമ്പിൽ , മങ്കട, മലപ്പുറം

(പ്രസന്നടീച്ചര്‍ ഗവേഷണാത്മകമായി അധ്യാപനം നടത്തുന്നു. ടീച്ചര്‍ വികസിപ്പിച്ച കുഞ്ഞുവര്‍ത്തമാനം കഴിഞ്ഞ വര്‍ഷം ഔദ്യോഗികസംവിധാനം ക്ലസ്റ്റര്‍ പരിശീലനത്തില്‍ പരിചയപ്പെടുത്തുകയും മൊഴിക്കിലുക്കത്തില്‍ മുഖ്യഇനങ്ങളിലൊന്നായി നിര്‍ദേശിക്കുകയും ചെയ്തു. ഈ വര്‍ഷം വീഡിയോ ഡയറിയായിരുന്നു വികസിപ്പിച്ച നൂതന പരിപാടി. മികവഴക് പുരസ്കാരം നേടിയ ടീച്ചര്‍ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ മുന്നിലാണ്)
കുറിപ്പ് -അധ്യാപകസഹായില്‍ സൂചിപ്പിച്ച അത്രയും വാക്യങ്ങള്‍ രണ്ടാം ദിവസം എഴുതാനും വായിക്കാനും നല്‍കുന്നില്ല. നീ ആരാ എന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. അ, ആ, ര എന്നീ മൂന്ന് അക്ഷരങ്ങള്‍ എഴുതുന്നതിന് കൂടുതല്‍ പിന്തുണയും സമയവും ആവശ്യമായതിനാലാണ് മാറ്റം.

പ്രവർത്തനം : കഥാവേള  (10 മിനുട്ട് )

പഠനലക്ഷ്യങ്ങൾ 

1. വായിച്ചുകേട്ട കഥകൾ ആശയക്രമീകരണം പാലിച്ച് ഭാവാത്മകമായി അവതരിപ്പിക്കുക

2. ചിത്രങ്ങൾ സ്വന്തമായ നിലയിൽ വ്യാഖ്യാനിക്കുക .

പ്രക്രിയാവിശദാംശങ്ങൾ

  • വായനോത്സവത്തിൻ്റെ ഭാഗമായി വീട്ടിൽ നിന്ന് വായിച്ചു കേൾക്കാൻ നൽകിയ പുസ്തകത്തിലെ കഥകൾ സന്നദ്ധരായവർ / നിർദ്ദേശിച്ചവർ ഭാവാത്മകമായി അവതരിപ്പിക്കുന്നു .

പ്രവർത്തനം : റോൾപ്ലേ

പഠനലക്ഷ്യങ്ങൾ : കേട്ട / വായിച്ച കഥയിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ റോൾപ്ലേയിലൂടെ അവതരിപ്പിക്കുക

കരുതേണ്ട സാമഗ്രികൾ : തുമ്പി , മണ്ണിര , കുഞ്ഞുചെടി എന്നിവയുടെ മുഖം മൂടി / ചിത്രങ്ങൾ പ്രിൻ്റ് എടുത്തത്

സമയം : 3 0 മിനുട്ട്

പ്രകൃതിവിശദാംശങ്ങൾ

ഘട്ടം 1 ( 5 മിനുട്ട് )

ടീച്ചർ കുഞ്ഞുവിത്തിൻ്റെ കഥ ആശയവ്യക്തതയോടെ , ഭാവാത്മകമായി അവതരിപ്പിക്കുന്നു .

" കുഞ്ഞുവിത്തേ , ഉണരൂ ഉണരൂ ." മരത്തിൻ്റെ വേരുകൾ വിളിച്ചു .

കുർ കുർ കുർ കുർ ... കുഞ്ഞുവിത്ത് ഉറക്കം തന്നെ ഉറക്കം .

" കുഞ്ഞുവിത്തേ , ഉണരൂ ഉണരൂ ." ഒരു കുഞ്ഞുമഴത്തുള്ളി കുഞ്ഞു വിത്തിനെ തൊട്ടു വിളിച്ചു .  

കുഞ്ഞുവിത്ത് കുർ കുർ നിറുത്തി . കണ്ണ് തുറന്നു .

" വേഗം വളർന്ന് പൂവിടേണ്ടേ ?" മണ്ണിര ചോദിച്ചു .

" ഓ ഞാൻ വേഗം വളരാൻ പോകയാ ." 

  കുഞ്ഞുവിത്ത് ഉഷാറായി . അത് മണ്ണിന് മുകളിലേക്ക് തല ഉയർത്തി .  

നീലാകാശം . പച്ചപ്പ് . കിളിപ്പാട്ടുകൾ .  

കാറ്റിൻ്റെ നൃത്തത്തിനൊത്ത് താളം പിടിക്കുന്ന ഇലകളും മരങ്ങളും . ആകെപ്പാടെ നല്ല രസം ! അപ്പോഴാണ് അതുവഴി ഒരു തുമ്പിയും മണ്ണിരയും വന്നത് . താഴെ കരിയിലകൾക്കിടയിൽ ഒരു പച്ചത്തല !

തുമ്പി മണ്ണിരയോട് ചോദിച്ചു : " അത് ആരാ ?"

മറുപടി കിട്ടിയില്ല . തുമ്പി വീണ്ടും ചോദിച്ചു : ആരാ അത് ?”

മണ്ണിരയ്ക്കും സംശയം . മണ്ണിര ചോദിച്ചു : " നീ ആരാ ?" 

കുഞ്ഞുവിത്ത് രണ്ട് ഇലകൾ  വിടർത്തി പറഞ്ഞു. അഭിമാനത്തോടെ പറഞ്ഞു

'’ഞാൻ ചെടി.”

"വളർന്ന് ഞാൻ പൂവിടും."

''ആഹാ, കൊള്ളാമല്ലോ. എന്നാൽ നിന്റെ ചുറ്റുമുള്ള മണ്ണ് ഞാൻ ഇളക്കിത്തരാം. വേഗം വളര് " മണ്ണിര പറഞ്ഞു.

തുമ്പി പറന്ന് വന്ന് കുഞ്ഞുചെടിയോട് പതുക്കെ ചോദിച്ചു.

''പൂവിടുമ്പോൾ എനിക്ക് ഒരു പൂവ് തരുമോ?"

"ഉം തീർച്ചയായും " കുഞ്ഞുചെടി പറഞ്ഞു.

"ബൈ " തുമ്പി പറന്നു പോയി

"ബൈ ബൈ " കുഞ്ഞുചെടി വിളിച്ചു പറഞ്ഞു.

ഘട്ടം 2 അഭിനയം (5 മിനുട്ട്)

കുഞ്ഞുവിത്തിന്റെ കഥ നിങ്ങൾക്കിഷ്ടമായോ? നമുക്കെല്ലാം കുഞ്ഞുവിത്തായാലോ?

പ്രതികരണം

  • ടീച്ചർ കഥ വീണ്ടും പറയാം. അപ്പോൾ കുഞ്ഞുവിത്ത് ചെയ്തതും പറഞ്ഞതുമെല്ലാം ചെയ്യണം.അഭിനയിക്കണം

  • ഈ കഥയുടെ മുഴുവന്‍ സംഭവങ്ങളും ടീച്ചർ ഭാവാത്മകമായി  വീണ്ടും അവതരിപ്പിക്കുന്നുഎല്ലാവരും കുഞ്ഞുവിത്ത് ആയി കൂർക്കം വലിച്ചുറങ്ങൽ, ഉണരൽ, ചുറ്റുമുള്ളവ കാണൽ തുടങ്ങിയവ അഭിനയിക്കുന്നു.

ഘട്ടം 3 റോൾ പ്ലേ (20 മിനുട്ട്)

  • കുഞ്ഞു വിത്ത് ഉണർന്നപ്പോൾ ആരൊക്കെയാണ് ആ വഴി വന്നത്?

പ്രതികരണം.

അതേ.. തുമ്പിയും മണ്ണിരയും.

  • നമുക്ക് തുമ്പിയും മണ്ണിരയും കുഞ്ഞുചെടിയും

  • തമ്മിൽ കണ്ടതും സംസാരിച്ചതും അഭിനയിച്ചു നോക്കിയാലോ

    കുട്ടികളുടെ പങ്കാളിത്തത്തോടെ വിലയിരുത്തല്‍ സൂചകങ്ങള്‍ വികസിപ്പിക്കല്‍.  

    അഭിനയിച്ച് അവതരിപ്പിക്കുമ്പോള്‍ മെച്ചപ്പെട്ട അവതരണം ഏതാണെന്ന് കണ്ടെത്താന്‍ എന്തൊക്കെ കാര്യങ്ങള്‍ പരിഗണിക്കണം?

    1.  മികച്ച അഭിനയം ( ഭാവവും ആംഗ്യവും)
    2. കഥാപാത്രങ്ങളുടെ രീതിയില്‍ പറയണം
    3. എല്ലാവര്‍ക്കും കാണത്തക്ക രീതിയിലും കേള്‍ക്കത്തക്ക രീതിയിലും പറയണം
    4. കഥയിലെ ഒന്നും വിട്ടുപോകരുത് 
  • കുട്ടികളെ 5 ഗ്രൂപ്പ്‌ ആക്കുന്നു. ഓരോ ഗ്രൂപ്പിനും കുഞ്ഞുചെടി, മണ്ണിര, തുമ്പി എന്നിവയുടെ മുഖംമൂടികൾ/ ചിത്രങ്ങൾ നൽകുന്നു. (മറ്റ് കഥാപാത്രങ്ങളും ആകാം അത് കുട്ടികൾ ഗ്രൂപ്പിൽ തീരുമാനിക്കട്ടെ.)

  • ഗ്രൂപ്പിൽ ചർച്ച. കഥാപാത്രങ്ങളെ തീരുമാനിക്കൽ, പരിശീലിക്കൽ.

  •  ഓരോ ഗ്രൂപ്പിന്റേയും അവതരണം.

    അവതരണ ശേഷം വിലയിരുത്തി സംസാരിക്കണം 

പ്രതീക്ഷിത ഉല്പന്നം 

  • റോൾ പ്ലേ ഡിജിറ്റൽ പോർട്ട് ഫോളിയോ (വീഡിയോ)/ ഫോട്ടോ

വിലയിരുത്തല്‍

  • റോള്‍ പ്ലേ നടത്തിയപ്പോള്‍ ഭാവം ഉള്‍ക്കൊണ്ടായിരുന്നോ സംഭാഷണം?

  • സംഭവങ്ങള്‍ ക്രമമായി അവതരിപ്പിച്ചുവോ?

  • റോള്‍ പ്ലേ പരസ്പരം വിലയിരുത്തി സംസാരിക്കാന്‍ അവസരം നല്‍കിയോ?

  • ഭാവന ഉപയോഗിച്ച് റോള്‍പ്ലേയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയവരുണ്ടോ?

  • എല്ലാവര്‍ക്കും പങ്കാളിത്തം ലഭിക്കാനായി സ്വീകരിച്ച തന്ത്രം എന്തായിരുന്നു?

  • അഭിനയസാധ്യത പ്രയോജനപ്പെടുത്തിയവരാരെല്ലാം?

  • ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുമ്പോള്‍ മോണിറ്റര്‍ ചെയ്തുവോ?

  • ടീച്ചറുടെ ഏകാംഗാഭിനയത്തിന് സാധ്യത ഉണ്ടായിരുന്നുവോ?

    ചിത്രം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടണം, കുട്ടികള്‍ ചിത്രം നോക്കി ഭാവാത്മകമായി കഥ വീട്ടിലുള്ളവരോട് പറയട്ടെ. 

പിരീഡ് രണ്ട്

പ്രവര്‍ത്തനം :: വളരുന്ന ചെടി (എഴുത്ത്)

പഠനലക്ഷ്യങ്ങള്‍:

  • അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം ) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുക.

  •  അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും  താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുക.

സമയം:  40 മിനുട്ട് 

കരുതേണ്ട സാമഗ്രികള്‍: മാർക്കർ, ചാർട്ട് , പിന്തുണ ബുക്ക്ഹൈലൈറ്റർ, സ്റ്റാർ സ്റ്റിക്കർ, ക്രയോണ്‍സ്

ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങൾ

  • , (ഹ്രസ്വവും ദീർഘവും),

  • , ന ഇവ മുന്‍ പാഠത്തില്‍ പരിചയിച്ചതാണ്. (അടുത്ത ദിവസങ്ങളിൽ ഇവയ്ക്കെല്ലാം പുനരനുഭവം ഉണ്ട്)

ഊന്നല്‍ നല്‍കുന്ന ചിഹ്നങ്ങൾ

  • ഈ യുടെ ചിഹ്നം, സംവൃതോകാരം ( ചന്ദ്രക്കലചിഹ്നം)

പ്രക്രിയാവിശദാംശങ്ങള്‍

ഘട്ടം 1 (15 മിനുട്ട്)

  • റോള്‍ പ്ലേയ്ക് ശേഷം രൂപീകരണപാഠവുമായി ബന്ധപ്പെട്ട എഴുത്ത് പ്രവർത്തനപുസ്തകത്തിൽ നടത്തേണം.

  • ഈ രംഗത്തിലെ സംഭാഷണം പറയിച്ച ശേഷം സചിത്രപ്രവര്‍ത്തനപുസ്തകത്തിലെ പ്രവര്‍ത്തനം ചെയ്യിക്കണം.

  • തുമ്പി മണ്ണിരയോട് ചോദിച്ചത് എന്താ?

പ്രതികരണം

അത് ആരാ?

നമുക്ക് ഇത് എഴുതി നോക്കിയാലോ? (ലേഖനപ്രക്രിയ- )

ചാര്‍ട്ടെഴുത്ത് 

  • ടീച്ചർ ചാർട്ടിൽ അത് ആരാ? എന്ന് പറഞ്ഞു കൊണ്ട് എഴുതുന്നു.(വാക്കകലം പാലിച്ച് വടിവോടെ)

ഘടന വ്യക്തമാക്കി ബോർഡഴുത്ത്

  • നിങ്ങളുടെ കുഞ്ഞെഴുത്ത് പുസ്തകത്തിൽ എഴുതണ്ടേ? ടീച്ചർ ഒന്നുകൂടി എഴുതി കാണിക്കാം.

  • , , ര എന്നിവ യുടെ ഘടന പറഞ്ഞ് ടീച്ചർ ബോർഡിൽ അത് ആരാ? എന്ന് എഴുതുന്നു

    •  അക്ഷരങ്ങൾ ഒറ്റയ്ക്കും എഴുതിക്കാണിക്കാം 
    •  ICT ഉണ്ടെങ്കിൽ GlF രീതിയിൽ എഴുത്ത് രീതി പരിചയപ്പെടുത്താം.
    • അ ആ എന്നിവയുടെ വ്യത്യാസം ബോധ്യപ്പെടുത്തണം.
    • അത് എന്ന് എല്ലാവരും എഴുതിയ ശേഷമേ ആരാ എന്ന് എഴുതിക്കാവൂ. അപ്പോഴും ആ, രാ എന്നിവയുടെ എഴുത്ത് രീതി ബോധ്യപ്പെടുത്തണം 








  • കുട്ടികൾ കുഞ്ഞെഴുത്തുപുസ്തകത്തിൽ എഴുതുന്നു.

പിന്തുണനടത്തം

  • പിന്തുണപുസ്തകത്തിൽ എഴുതൽ

    അക്ഷരഘടന വ്യക്തമാക്കുന്ന പ്രിന്റെടുത്ത് അതിന് മുകളില്‍ എഴുതിക്കാം 

  • കുട്ടി എഴുതിയ ഓരോ അക്ഷരത്തിനും ശരി അടയാളം നൽകൽ

  • കട്ടിക്കെഴുത്ത് (ഘടനപാലിക്കുന്നതില്‍ വ്യക്തതയില്ലാത്ത് കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ബോര്‍ഡില്‍ ചോക്ക് ചരിച്ചുപിടിച്ചെഴുതിയ അക്ഷരത്തിന് മുകളലൂടെ ഓരോ കുട്ടിയും വിരലോ ചോക്കോ ഉപയോഗിച്ച് എഴുതണം. അവര് ആ അക്ഷരം ബോര്‍ഡില്‍ എഴുതിക്കാണിക്കുകയും വേണം)

ഘട്ടം 2 ( 10 മിനുട്ട്)

കഥയിലേക്ക് വീണ്ടും. അതാരാ എന്ന ചോദ്യത്തിന്  മറുപടി കിട്ടാതായപ്പോൾ വീണ്ടും ചോദിച്ചതെന്താണ്?

പ്രതികരണം 

ആരാ അത്?

ചാർട്ടെഴുത്ത്

  • ടീച്ചർ ആരാ അത് എന്ന് സാവധാനം പറഞ്ഞു കൊണ്ട് ചാർട്ടിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ അത് ആരാ എന്ന് നേരത്തെ എഴുതിയതിൽ നിന്നും തെളിവെടുത്ത് എഴുതുന്നു. ( ആ എന്ന് എങ്ങനെയാ എഴുതുക? ആദ്യം എഴുതിയ വരിയിലുണ്ടല്ലോ? എവിടെയാണ്? ഇതാണോ, ശരി ടീച്ചര്‍ അത് നോക്കി എഴുതാം. ആ എഴുതി. ഇനി ഏതാ എഴുതേണ്ടത്? ആരാ,, രാ രാ എന്ന് നേരത്തെ എഴുതിയിട്ടുണ്ടോ?.. ഇങ്ങനെയാണ് തെളിവെടുത്തെഴുതുക)

കുഞ്ഞെഴുത്ത് പുസ്തകത്തിൽ എഴുത്ത്

  • ആരാ അത്? എന്നത് കുഞ്ഞെഴുത്ത് പുസ്തകത്തിൽ കുട്ടികൾ തെളിവെടുത്ത് എഴുതുന്നു.

പിന്തുണനടത്തം

  • പിന്തുണപുസ്തകത്തിൽ എഴുതൽ

  • അംഗീകാരം നൽകൽ

തത്സമയ വിലയിരുത്തല്‍ (കുട്ടികള്‍ എഴുതുന്ന സമയത്ത് തന്നെ നടക്കുന്നതിനാല്‍ പ്രത്യേകം സമയം കാണിക്കുന്നില്ല)

  • ടീച്ചർ എല്ലാവരുടെയും നോട്ടുബുക്ക് വിലയിരുത്തുന്നു.  

  • ശരിയായി എഴുതിയ ഓരോരുത്തര്‍ക്കും ഓരോ അക്ഷരത്തിനും ശരിയടയാളം നല്‍കണം.

  • കൂടുതൽ പേർക്ക് എഴുതാൻ വിഷമമുണ്ടെങ്കിൽ പൊതുവിൽ ഒന്നുകൂടി ബോർഡിൽ എഴുതി കാണിക്കുന്നു. അത് ആരാ-ഘടന പാലിച്ച് ഉറക്കെ പറഞ്ഞ് വടിവിൽ ) വീണ്ടും എഴുതുന്നു.


     

അനുരൂപീകരണം ( ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക്)

  • അമ്പടയാളത്തിലൂടെ വിരലോടിക്കല്‍ ( കൂടുതല്‍  പ്രയാസം അനുഭവപ്പെടുന്നവർക്ക്)

  • , , എന്നീ അക്ഷരങ്ങളുടെ എഴുത്തുരീതി ബോധ്യപ്പെടുന്നതിനായി അമ്പടയാളം ഇട്ട അക്ഷരത്തിലൂടെ എഴുതൽ

  • കുത്തുകളിലൂടെ അക്ഷര ഘടന യോജിപ്പിച്ച് എഴുതൽ

  • അക്ഷരത്തിന്റെ ഉള്ളിലൂടെ, രണ്ട് ലെയർ ഉള്ള അക്ഷര ഫ്രെയിമിലൂടെ പല നിറങ്ങളിലുള്ള സ്കെച്ച് പേന ഉപയോഗിച്ചെഴുതിക്കല്‍

  • ഒത്തെഴുത്ത്  (കൂടുതല്‍  പ്രയാസം അനുഭവപ്പെടുന്നവർക്ക് )

  • ടീച്ചർ കുട്ടിയുടെ കൈ പിടിച്ച് എഴുതൽ

  • ടീച്ചർ കുട്ടിയുടെ നോട്ടുബുക്കിൽ എഴുതിക്കൊടുക്കൽ .

പഠനത്തെളിവ്

  • സചിത്രപ്രവര്‍ത്തനപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍

വിലയിരുത്തല്‍

  • ശരിയായി എഴുതിയ ഓരോ വാക്കിനും ശരിയടയാളം നല്‍കിയോ?

  • പിന്തുണാനടത്തം പ്രയോജനപ്രദമായോ?

  • തെളിവെടുത്തെഴുതുന്നതിന് എത്ര കുട്ടികള്‍ക്ക് കഴിഞ്ഞു?

  • മുന്‍ദിവസത്തെ ചാര്‍ട്ട് എങ്ങനെയാണ് പ്രയോജനപ്പെടുത്തിയത്?

പിരീഡ് മൂന്ന്

പ്രവര്‍ത്തനത്തിന്റെ പേര് വളരുന്ന ചെടി  ( വായന)

പഠനലക്ഷ്യങ്ങള്‍:

1. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുക

2. ശബ്ദഭംഗി ഉളവാക്കുന്ന അക്ഷരങ്ങളുടെയും പദങ്ങളുടെയും ആവർത്തനം കണ്ടെത്തുക

സമയം: 35 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: രൂപീകരണപാഠം എഴുതിയ ചാര്‍ട്ട്

പ്രക്രിയാവിശദാംശങ്ങള്‍

കണ്ടെത്തൽ വായന  


വാക്യം കണ്ടെത്തല്‍
 

  • ആരാ അത് എന്ന് എഴുതിയിട്ടുളളത് എത്രമാത്തെ വരിയാണ്.

  • ഒന്നാമത്തെ വരി എന്താണ്?

 വാക്ക് കണ്ടെത്തല്‍

  • ആരാ എന്ന് എത്ര തവണ എഴുതിയിട്ടുണ്ട്?

  • ആരാ, അത് എന്നീ വാക്കുകള്‍ ഓരോന്നായി തൊട്ടു കാണിക്കാമോ?  

  • ടീച്ചര്‍ തൊട്ടുകാണിക്കുന്ന വാക്കുകൾ നിർദേശിക്കുന്ന കുട്ടികൾ വായിക്കുന്നു.

അക്ഷരം കണ്ടെത്തല്‍ 

  • ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍ ( , , ) നിർദേശിക്കുന്ന കുട്ടികൾ തൊട്ടുകാണിക്കണം.

ചിഹ്നം ചേർന്ന വാക്ക് കണ്ടെത്തല്‍.

  • രാ എന്ന അക്ഷരമുളഅള വാക്ക് എവിടെയാണ്

  • ത് എന്ന അക്ഷരമുള്ള വാക്കിന് മാത്രം അടിവരയിടുക.

  • ത് എന്ന് എഴുതിയത് ഏത് വാക്കില്‍

ക്രമത്തില്‍ വായിക്കല്‍

  • ഈ രണ്ട് വരികളും വായിക്കാന്‍ സന്നദ്ധതയുളളവര്‍ വരിക

  • നിര്‍ദേശിക്കുന്ന ക്രമത്തില്‍ വായിക്കല്‍  

  • രണ്ടാമത്തെ വരി ആദ്യം വായിക്കുക. എന്നിട്ട് ഒന്നാമത്തെ വരി

ചങ്ങല വായന ( 5 മിനുട്ട്)

  • നാലുപേരായി വന്ന് ഓരോരോ വാക്യം വീതം വായിക്കുന്നു

  • രണ്ടാം തവണ ഓരോരുത്തരും വായിക്കേണ്ടത് ആദ്യം വായിച്ച വാക്യം ആകാതിരിക്കണം

ഭാവാത്മക വായന ( വാക്കില്തൊട്ട് )   (5 മിനുട്ട്)

  • ഓരോ ഗ്രൂപ്പും ഭാവാത്മകമായി വായിക്കുന്നു.

പഠനത്തെളിവ്:

  • വായിക്കുന്ന വീഡിയോ

വിലയിരുത്തൽ

  • നിർദേശിച്ച എല്ലാ കുട്ടികൾക്കും നിർദേശിച്ച വാക്യങ്ങൾ, വാക്കുകൾ, അക്ഷരങ്ങൾ, ചിഹ്നം ചേർന്ന വാക്കുകൾ എന്നിവ കണ്ടെത്താനും വായിക്കാനും സാധിച്ചോ

  • പ്രയാസപ്പെട്ടവർ ആരൊക്കെ?

  • ഭാവാത്മക വായനയില്‍ സഹായം നല്‍കേണ്ടി വന്നോ

പിരീഡ് നാല്

പ്രവർത്തനം  *പൂക്കൾ കൈമാറ്റ ക്കളി*

പഠന ലക്ഷ്യങ്ങൾ

  • ശരീരാവയവങ്ങളുടെ ഏകോപനം  ആവശ്യമുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് കഴിവ് നേടുന്നു.

  • അടിസ്ഥാന ചാല നൈപുണികൾ വികസിപ്പിക്കുന്നതിനുള്ള ബഹുവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ളകഴിവ് നേടുന്നു.

സമയം :20 മിനുട്ട്

കരുതേണ്ട സാമഗ്രികൾ .അഞ്ച് ചെമ്പരത്തിപ്പൂക്കൾ

പ്രക്രിയ വിശദാംശങ്ങൾ

നമുക്ക് ഒരു കളി കളിക്കാം 

  • കുട്ടികളെ തുല്യ എണ്ണമുള്ള അഞ്ച് ഗ്രൂപ്പ് ആകുന്നു.

  • കൈ നീട്ടിയാൽ തൊടാത്ത അകലത്തിൽ ഓരോ ഗ്രൂപ്പും വരിവരിയായി നിൽക്കുന്നു .

  • ടീച്ചർ ഓരോ വരിക്ക് മുമ്പിലും ഓരോ വരകൾ വരയ്ക്കുന്നു.

  • അഞ്ചു വരകളിലും ഓരോ ചെമ്പരത്തിപ്പൂ വീതം വയ്ക്കുന്നു.

  • എല്ലാവരും ചെമ്പരത്തിപ്പൂവിന് അഭിമുഖദിശയില്‍ നിൽക്കണം.

  • ടീച്ചർ കുട്ടികളോട് നിർദ്ദേശം പറയുന്നു

    •  വിസിൽ മുഴക്കുമ്പോൾ പൂവിനടുത്തു നിൽക്കുന്ന ആൾ പൂവെടുത്ത് തൊട്ട് പുറകിലുള്ള  ആൾക്ക് തലക്ക് മുകളിലൂടെ  കൈ ഉയർത്തി  പുറകിലേക്ക് ഇട്ടുകൊടുക്കണം.  
    • പിന്നില്‍ നില്‍ക്കുന്ന ആള്‍ ആ പൂവ് താഴെ വിഴാതെ പിടിച്ച് അടുത്തയാൾക്ക് കൊടുക്കണം .
    •  അങ്ങനെ പൂവ് കൈമാറി കൈമാറി അവസാനത്തെ ആൾക്ക് കിട്ടുകയും ആ ആൾ അതുമായി ഓടിച്ചെന്ന് നിശ്ചിത അകലത്തുള്ള  പൂക്കൂടയിൽ വയ്ക്കുകയും വേണം
  • ആദ്യം പൂക്കൂടയിൽവെച്ച ഗ്രൂപ്പ് ആണ് ജേതാക്കൾ

  • പൂക്കൾ ഉയർത്തി അടുത്തയാൾക്ക് ഇട്ടുകൊടുക്കുന്നതിന് വേണമെങ്കിൽ പരിശീലനം നടത്താവുന്നതാണ്.

  • പൂക്കൾ പിടിക്കാനാകാതെ എപ്പോൾ താഴെ വീണാലും അത്  എടുത്ത് ആദ്യം ഇട്ടയാൾക്ക്  തന്നെ കൊടുക്കണം.

  • ആര് ആദ്യം പൂർത്തീകരിച്ചാലും മറ്റു ഗ്രൂപ്പുകൾ കളി പൂർത്തിയാക്കണം.

  • കളി നിയമങ്ങൾ ടീച്ചർ കുട്ടികളോട് പങ്കുവെച്ചതിനുശേഷം കളി തുടങ്ങുന്നു.

പഠനത്തെളിവ്

  •  കളിയുടെ വീഡിയോ എല്ലാവരുടെയും പങ്കാളിത്തം വ്യക്തമാക്കുന്ന ഡിജിറ്റൽ വീഡിയോ

വിലയിരുത്തൽ

  • എത്രപേർക്ക് പൂക്കൾ താഴെ വീഴാതെ പിടിക്കാനായി ?

  • ആദ്യം നിൽക്കുന്ന ഗ്രൂപ്പ് അംഗത്തിന് ഒന്നാം റൗണ്ടിൽ പൂക്കൾ താഴെ വീഴാതെ പിടിക്കുന്നതിന് അവസരമില്ല. എപ്പോഴാണ് അവസരം ഒരുക്കിയത്?

  • പൂക്കുട എത്ര ദൂരത്ത് വെച്ചാൽ വേഗത്തിൽ ഓടുക എന്നതിന് അവസരം കിട്ടും?

  • കൂടുതൽ ഉയർത്തിയിട്ടും കുട്ടികൾ കൂടുതൽ അകന്നുനിന്നും കളിച്ചപ്പോൾ എന്തായിരുന്നു ഫലം ?

പ്രവര്‍ത്തനം: ക്ലാസ് എഡിറ്റിംഗ്

പഠനലക്ഷ്യങ്ങള്‍:

  • അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും  താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.

പ്രതീക്ഷിത സമയം:  20 മിനിറ്റ്

പ്രക്രിയ വിശദാംശങ്ങൾ

ഘട്ടം 1 (5 മിനുട്ട്)

  • ഇന്ന് നാം പഠിച്ച വാക്യങ്ങള്‍ പറയാമോ? മൂന്ന് വാക്യങ്ങളും പറയിക്കുന്നു

  • ആര്‍ക്കെല്ലാം വന്ന് അറിയാവുന്ന വാക്യങ്ങള്‍ ബോര്‍‍ഡില്‍ എഴുതാം? ചെറുകഷണം ചോക്കുകള്‍ നല്‍കുന്നു. എല്ലാവരും വന്ന് ബോര്‍ഡില്‍ എഴുതുന്നു.

ഘട്ടം 2 ( 15 മിനുട്ട്)

  • എല്ലാവരും എഴുതി എന്നുറപ്പാക്കുന്നു.

  • അതിനു ശേഷം എഡിറ്റിംഗിനുളള ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

എന്തെല്ലാമാണ് പരിഗണിക്കുക? ചുവടെയുളള ക്രമം സ്വീകരിക്കാം.

  • വാക്കകലം പാലിച്ചാണോ എല്ലാവരും എഴുതിയത്?

  • ആരെങ്കിലും എഴുതിയപ്പോള്‍ അക്ഷരങ്ങള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നുണ്ടോ

  • വാക്കില്‍ഏതെങ്കിലും അക്ഷരം വിട്ടുപോയിട്ടുണ്ടോ? എവിടെ?

  • വാക്കില്‍ ചിഹ്നം വിട്ടുപോയിട്ടുണ്ടോ?

  • അക്ഷരം മാറിപ്പോയിട്ടുണ്ടോ? ( , )

  • ചിഹ്നം മാറിപ്പോയിട്ടുണ്ടോ?

  • അക്ഷരമോ ചിഹ്നമോ കൂടുതലായി ചേര്‍ത്തിട്ടുണ്ടോ?

  • അക്ഷരത്തിന്റെ ഘടന പാലിച്ചിട്ടുണ്ടോ? (അ എന്ന് എല്ലാവരും എഴുതിയത് ഒരുപോലെയാണോ

അങ്ങനെ ഓരോരോ അക്ഷരമായി എടുത്ത് വിശകലനം ചെയ്ത് എഡിറ്റ് ചെയ്തു മെച്ചപ്പെടുത്തണം.

(ബോര്‍ഡെഴുത്തും എഡിറ്റിംഗും അധിക വിവരങ്ങള്‍ റഫറന്‍സ് ചൂണ്ടുവിരല്‍ ബ്ലോഗ് )

പഠനത്തെളിവ്

  • ബോര്‍ഡില്‍ കുട്ടികളെഴുതിയത് മെച്ചപ്പെടുത്തി എഴുതിയശേഷമുളള ഫോട്ടോ

വിലയിരുത്തല്‍

  • പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്താനുളള കഴിവ് കുട്ടികളില്‍ വളര്‍ന്നു വരുന്നുണ്ടോ?

  • ബോര്‍‍ഡ് എഡിറ്റിംഗിന് ശേഷം സ്വന്തം ബുക്കിലെ രേഖപ്പെടുത്തല്‍ ഒത്തു നോക്കിയപ്പെള്‍ മെച്ചപ്പെടുത്തല്‍ വേണമെന്ന് തിരിച്ചറിഞ്ഞവരുണ്ടോ?

  • ബോര്‍ഡില്‍ വലുപ്പത്തില്‍ എഴുതാന്‍ എത്രപേര്‍ ശ്രദ്ധിച്ചു?

  • ആര്‍ക്കൊക്കെയാണ് കൂടുതല്‍ സഹായം തുടര്‍പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്?

പ്രതിദിന വായനപാഠം

വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു.

പൂവ് ചിരിച്ചു

പ്രിയ രക്ഷിതാവേ,

 ഇന്ന് അ, ആ, ര എന്നീ അക്ഷരങ്ങളും ഉ് ചിഹ്നവും( ചന്ദ്രക്കല) ക്ലാസില്‍ പഠിപ്പിച്ചിട്ടുണ്ട്. അത് ആരാ, ആരാ അത് എന്ന് രണ്ട് വാക്യങ്ങള്‍ എഴുതുകയും വായിക്കുകയും ചെയ്തു. ഒന്നാമത്തെ പാഠത്തില്‍ ത, ന, പ, റ, വ ,ക, ല എന്നീ അക്ഷരങ്ങള്‍ പരിചയപ്പെട്ടതാണ്, അതിലെ ചില അക്ഷരങ്ങളും ഇന്ന് പരിചയിച്ച അക്ഷരങ്ങളും ചേര്‍ത്ത വായനപാഠമാണ്.

  • ചിത്രത്തില്‍ കാണുന്നതെന്താ? കുട്ടി സംസാരിക്കണം
  • കുഞ്ഞുപാവ പെണ്‍കുട്ടിയോട് എന്തോ ചോദിച്ചല്ലോ? എന്താ ചോദിച്ചത്
  • ആദ്യത്തെ രണ്ട് വരി വായിക്കൂ. 
  • അടുത്ത രണ്ട് വരികളിലാരെക്കുറിച്ചാണ്? 
  • ആ പെണ്‍കുട്ടിയുടെ പേരെന്താ? 

 ഇങ്ങനെ ചോദിച്ച് വായിപ്പിക്കണം. കൂട്ടി വായിക്കാനുള്ള പരിശീലനം കൂപ്രിയ രക്ഷിതാവേ, ഇടിയാണ്. തനിയെ വായിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ചെറിയ സഹായമൊക്കെ ആകാം. തെറ്റിപ്പോയാല്‍ ശാസിക്കരുതേ.



  • മുന്‍ പാഠത്തില്‍ പരിചയപ്പെട്ട അക്ഷരങ്ങള്‍ക്ക് പുനരനുഭവം  ( , , , )

  • മുന്‍ പാഠത്തില്‍ പരിചയപ്പെട്ട  ചിഹ്നങ്ങള്‍ക്ക് പരിഗണന ( , ആ എന്നീ സ്വരങ്ങളുടെ)

  • ഇന്ന പരിചയപ്പെട്ട  അക്ഷരങ്ങള്‍ ( , ,, )

  • ഇതുവരെ പരിചയപ്പെടാത്ത ഏതെങ്കിലും അക്ഷരമോ ചിഹ്നമോ വായനപാഠത്തിലുണ്ടോ? ഇല്ല

  • പഠിച്ച അതേ ക്രമത്തില്‍ അതേ വാക്കുകളും വാക്യങ്ങളും നല്‍കിയിരിക്കുകയല്ല.  പുതിയ ആശയവും വാക്യങ്ങളുമുണ്ട്  (അത് ആന, അത് ആനി, അത് പാവ,അത് പറവ, ആനി പാടി, ആന പാടി, പാവ പാടി. ആന, ആനി എന്നിവ വന്നതിനാല്‍ ഇ സ്വരത്തിന്റെ ചിഹ്നത്തിട്ടത്തിന് സഹായകം. പറവയും പാവയും വന്നതിനാല്‍ ആ സ്വരചിഹ്നത്തിനും സഹായകം.

  • വാക്യങ്ങളുടെ പ്രത്യേകത ( കുറുവാക്യങ്ങള്‍)

  • താളാത്മകമായ  ഭാഷ

  • ചിത്രം ആകര്‍ഷകം

  • അക്ഷരവലുപ്പം അനുയോജ്യം






No comments: