ക്ലാസ് : 1
യൂണിറ്റ് : 2
പാഠത്തിന്റെ പേര് : പൂവ് ചിരിച്ചു
ടീച്ചര്‍ : Poornima. M. C
NALPSchool Vallikkunnu
Parappanangadi Subdistrict
Malappuram District
കുട്ടികളുടെ എണ്ണം : ......
ഹാജരായവർ :
.......
തീയതി : .../07/2025
പിരിയഡ് 1 |
പ്രവർത്തനം : വായന പാഠവും പിന്തുണയും
സമയം 40 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
തലേദിവസം നൽകിയ വായനപാഠം വായിക്കാത്തവർക്ക് വായിക്കാൻ അവസരം
മാന്ത്രികക്കുടയുടെ കഥ പറയിക്കല്‍.
ചാർട്ട് വായന, കുഞ്ഞെഴുത്തുവായന (ക്രമത്തിൽ വായന, ക്രമരഹിത വായന, അക്ഷരം കണ്ടെത്തൽ)
ബോർഡെഴുത്ത് : തലേ ദിവസത്തെ വായനപാഠത്തിലെയും കുഞ്ഞെഴുത്തിലെയും വരികളും വാക്കുകളും സന്നദ്ധതയുള്ളവർ ബോർഡിൽ എഴുതുന്നു.\
പിരീഡ് 2 |
പ്രവര്‍ത്തനം 4: ആമ വന്നു (എഴുതാം)
പഠനലക്ഷ്യങ്ങള്‍:
1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം ) മലയാളം ലിപികൾ സഹായത്തോടെ എഴുതി വാക്കുകളും ചെറുവാക്യങ്ങളും പൂര്‍ത്തിയാക്കുക.
2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുക.
സമയം: 30 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍: മാർക്കർ, ചാർട്ട് , സ്റ്റാർ സ്റ്റിക്കർ
ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍- ഈ ഫ്രെയിമില്‍ പുതിയതായി അക്ഷരങ്ങള്‍ പരിചയപ്പെടുത്തുന്നില്ല. ന്‍ എന്ന അക്ഷരത്തിന് പുനരനുഭവം വരുത്തുന്നതിനായി മീന്‍ വന്നു എന്ന വാക്യം കൂടുതലായി ചേര്‍ക്കുന്നു
പ്രക്രിയാവിശദാംശങ്ങള്‍
തോരാതെ മഴ പെയ്യുകയാണ്. ചെടിയുടെ ചുവട്ടിലുളള പുല്ലുകളെല്ലാം വെള്ളത്തില്‍ മുങ്ങി. വെള്ളം പൊങ്ങി. ചെടിയുടെ അടിയിലെ ഇലകള്‍ വെള്ളത്തിലായി. പിന്നെയും വെള്ളം ഉയര്‍ന്നു, കൂടുതല്‍ ഇലകള്‍ വെളളത്തിലായി. മീനുകളും മറ്റുജലജീവികളും ചെടിക്ക് ചുറ്റും നീന്തി. വെള്ളം പൊങ്ങി. ചെടി വിഷമിച്ചു. അപ്പോള്‍ ആമ നീന്തി വന്നു. ചെടിയെ നോക്കി, മറ്റൊരാളും നീന്തി വന്നു. അരായിരിക്കും? മീന്‍.
ആരാണ് ആദ്യം വന്നത്?
ആമ. ശരി ആമ വന്നു എന്ന് എഴുതാം. നേരത്തെ പരിചയപ്പെട്ട അക്ഷരങ്ങളേ ഉള്ളൂ. തനിയെ എഴുതൂ.
തനിച്ചെഴുത്ത്
ആമ വന്നു
മീനിന്റെ ചിത്രമുണ്ടോ? ദേ കടലാസ് വെച്ച് മീനിനെ ഉണ്ടാക്കി ഒട്ടിക്കാം ( വരച്ചാലും മതി) അതിന് ശേഷം എഴുത്ത്. ഞാന്‍ ചെടി എന്ന വാക്കില്‍ ന്‍ ഉണ്ട്. മീന്‍ എന്ന് തനിയെ എഴുതൂ.
മീന്‍ വന്നു.
ആമ ചെടിയെ നോക്കി, യ്യോ പാവം. ആമ മീനിനോട് ചെടിയെ ചൂണ്ടി പറഞ്ഞതെന്തായിരിക്കും?
പാവം ചെടി
ചെടി വെള്ളത്തില്‍ മുങ്ങി. വെള്ളം താണില്ലെങ്കില്‍ ചെടി അഴുകിപ്പോകും. മീനുകള്‍ പറഞ്ഞു
"ചെടിക്ക് പൂക്കാനാകില്ല. പാവം.”
പ്രതീക്ഷിത ഉല്പന്നം -
സചിത്ര പ്രവർത്തന പുസ്തകത്തിലെ രേഖപ്പെടുത്തൽ.
വിലയിരുത്തല്‍
തെളിവെടുത്തെഴുതാനുള്ള കഴിവ്
എഴുതിയത് വീണ്ടും വായിച്ച് മെച്ചപ്പെടുത്താനുള്ള ശ്രമം
മയുടെ ഘടന ശരിയായി എഴുതുന്നതിന് പരസ്പരം സഹായിച്ച രീതി
തനിച്ചെഴുത്തില്‍ മികവ് പ്രകടിപ്പിച്ചവരുടെ എണ്ണം
തുടര്‍ പ്രവര്‍ത്തനം
പേജ് 19 നിറം നല്‍കണം
പിരീഡ്3 |
പ്രവര്‍ത്തനം: ആമ വന്നു(വായന)
പഠനലക്ഷ്യങ്ങള്‍:
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുക
സമയം: 30 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: സചിത്രപാഠപുസ്തകം
പ്രക്രിയാവിശദാംശങ്ങള്‍
കുട്ടികളെ പഠനക്കൂട്ടങ്ങളാക്കുന്നു. വായനയുടെ ഓരോ ഘട്ടവും ഓരോ പഠനക്കൂട്ടത്തിന് അവസരം നല്‍കി ചെയ്യുന്നു
വാക്യം കണ്ടെത്തല്‍ (മുന്‍ ഫ്രെയിമിലെ വാക്യങ്ങള്‍ കൂടി പരിഗണിക്കണം)
മഴ വന്നപ്പോള്‍ ചെടി പറഞ്ഞതെന്തായിരുന്നു? കണ്ടെത്തിയവര്‍ കൈ ഉയര്‍ത്തുക
ചെടി വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ആമ പറഞ്ഞതെന്തായിരുന്നു?
ഒരേ അക്ഷരം ആവര്‍ത്തിക്കുന്ന ഒരു വരിയുണ്ട്. എത്രാമത്? കൈവിരല്‍ ഉയര്‍ത്തിക്കാണിക്കൂ (ലലലാ ലലലാ)
വാക്ക് കണ്ടെത്തല്‍
രണ്ടു പേജിലുമായി ഏറ്റവും കൂടുതല്‍ തവണ വന്ന വാക്കേതാണ്? എത്ര തവണ?
അക്ഷരം കണ്ടെത്തല്‍
ഴ, മ, വ, ന്നു ഇവയില്‍ ഏതക്ഷരമാണ് കൂടുതല്‍ തവണ വന്നത്?
ചങ്ങല വായന
ചാര്‍ട്ടിലെ ഓരോ വരിയും ചൂണ്ടി വായിക്കണം. അതാ മഴ എന്ന വാക്യം മുതല്‍ പാവം ചെടി വരെ
പഠനക്കൂട്ടം- ഒരാള്‍ ഒരു വാക്യം വീതം.
താളാത്മക വായന
മൂന്ന് പേരുടെ ടീമായി വന്ന് ചൂണ്ടിച്ചൊല്ലണം
മഴ വന്നു
മഴ വന്നു
ലലലാ ലലലാ
മഴ വന്നു
ഭാവാത്മക വായന
ആമ വന്നു. പാവം ചെടി. ഈ രണ്ട് വാക്യങ്ങള്‍ വായിക്കുന്നത് ഒരുഭാവത്തിലാണോ? വായിച്ചുനോക്കൂ.
വിലയിരുത്തല്‍
വായനയില്‍ എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കിയോ?
ആര്‍ക്കെല്ലാമാണ് സഹായം വേണ്ടി വന്നത്?
താളാത്മകവായനയില്‍ ടീമുകള്‍ക്ക് റിഹേഴ്സല്‍ ചെയ്യാന്‍ കിട്ടിയ സമയം പര്യാപ്തമായിരുന്നോ?
സ്ഥിരഹാജരില്ലാത്തവര്‍ക്ക് സവിശേഷ സഹായസമയത്ത് നല്‍കിയ പിന്തുണ വായനയില്‍ പ്രതിഫലിച്ചുവോ?
പിരീഡ് 4 |
പ്രവര്‍ത്തനം- ക്ലാസ് എഡിറ്റിംഗ്
പഠനലക്ഷ്യങ്ങള്‍
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.
പ്രതീക്ഷിത സമയം 10 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
നാം പഠിച്ച വാക്യങ്ങള്‍ പറയാമോ? മൂന്ന് വാക്യങ്ങളും പറയിക്കുന്നു. ആര്‍ക്കെല്ലാം വന്ന് അറിയാവുന്ന വാക്യങ്ങള്‍ ബോര്‍ഡില്‍ എഴുതാം? ചെറുകഷണം ചോക്കുകള്‍ നല്‍കുന്നു. എല്ലാവരും വന്ന് ബോര്‍ഡില്‍ എഴുതി എന്നുറപ്പാക്കണം.
എഡിറ്റിങ്ങ് നടത്തുന്നു
വിലയിരുത്തല്‍
പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്താനുളള കഴിവ് കുട്ടികളില്‍ വളര്‍ന്നു വരുന്നുണ്ടോ?
ബോര്‍ഡ് എഡിറ്റിംഗിന് ശേഷം സ്വന്തം ബുക്കിലെ രേഖപ്പെടുത്തല്‍ ഒത്തു നോക്കിയപ്പോള്‍ മെച്ചപ്പെടുത്തല്‍ വേണമെന്ന് തിരിച്ചറിഞ്ഞവരുണ്ടോ?
ബോര്‍ഡില്‍ വലുപ്പത്തില്‍ എഴുതാന്‍ എത്രപേര്‍ ശ്രദ്ധിച്ചു?
ആര്‍ക്കൊക്കെയാണ് കൂടുതല്‍ സഹായം തുടര്‍പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്?
അനൂബന്ധം
ഉപപാഠം/വായനപാഠം
വായനപാഠം



No comments:
Post a Comment