2. ദിനാചരണങ്ങളും കെ ടെറ്റും
പ്രൈമറി
തലത്തിലെ അധ്യാപകര്‍ തങ്ങളുടെ
വിദ്യാലയത്തില്‍ ദിനാചരണങ്ങള്‍
സമുചിതമായി ആചരിക്കുന്നതിനുളള
ധാരണാതലം ഉളളവരാണോ എന്നു
കണ്ടെത്താനാകണം ചോദ്യങ്ങള്‍.
പ്രധാന ദിനങ്ങള്‍
എന്നൊക്കെ എന്നതിനോടൊപ്പം
പ്രധാനപ്പെട്ടതാണ് ഓരോ
ദിനവുമായി ബന്ധപ്പെട്ട്
ഏറ്റെടുക്കാവുന്ന
പഠനപ്രവര്ത്തനങ്ങളെക്കുറിച്ചുളള
ധാരണ. ദൗര്‍ഭാഗ്യമെന്നു
പറയട്ടെ തീയതികള്‍ കാണാപാഠം
പഠിക്കുന്നതിനുളള ശേഷിയെ
വിലയിരുത്തുന്ന വിധമാണ് കെ
ടെറ്റ് ചോദ്യങ്ങളേറെയും.
പ്രായോഗിക
തലത്തില്‍ ചോദ്യം നിര്‍മിക്കാനുളള
ശ്രമമായിരുന്നു വേണ്ടത്.
കെ ടെറ്റ് പി
എസ് സി പരീക്ഷയല്ല.
പരമാവധി പേരെ
അരിച്ചൊഴിവാക്കി നിശ്ചിത
എണ്ണം പേരെ തെരഞ്ഞെടുക്കലാണ്
പി എസ് സി പരീക്ഷകളിലൂടെ
ലക്ഷ്യമിടുന്നത്. കെ
ടെറ്റാകട്ടെ അധ്യാപനത്തിനുളള
അടിസ്ഥാന ആശയധാരണ ഉണ്ടോ എന്ന്
കണ്ടെത്തുകയാണ് . പക്ഷേ
കഠിനമായ ചോദ്യങ്ങളും
തോല്‍പ്പിക്കാന്‍ സഹായകമായ
വക്രീകരിച്ച ചോദ്യങ്ങളും
സിലബസിനു പുറത്തുളളവയും
ചോദിച്ച് പരീക്ഷാര്‍ഥികളെ
പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന
ചോദ്യനിര്മാതാക്കളുണ്ടെന്നു
ബോദ്ധ്യപ്പെടുത്തുന്ന
സന്ദര്‍ഭങ്ങളുമുണ്ട്.
പ്രൈമറി
തലത്തില്‍ അപ്രസക്തമായ
ദിനങ്ങളെ ആധാരമാക്കിയുളള
ചോദ്യങ്ങള്‍ വരുന്നതിങ്ങനെയാകാം.
കെ-ടെറ്റ്
ചോദ്യങ്ങളില്‍ എല്ലാത്തവണയും
ഒരു മാര്‍ക്കിനുളള ചോദ്യം
ദിനാചരണങ്ങളുമായി ബന്ധപ്പെട്ടാണ്.
ഒരു മാര്‍ക്കല്ലേ
എന്നു കരുതി അവഗണിക്കേണ്ടതില്ല.
പലരും
പരാജയപ്പെടുന്നത് ഒരു
മാര്ക്കിനാണെന്നത്
വിസ്മരിക്കരുത്. ഓരോ
മാര്‍ക്കും പ്രധാനമാണ്.
ദിനാചരണങ്ങള്‍
എന്തിന്?
- പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം
- സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികള്‍ പ്രതികരിക്കുകയും നിലപാടുകള്‍ സ്വീകരിക്കുകയും വേണ്ടതുണ്ട്.
- ദിനാചരണങ്ങള്‍ ഇതിനു പറ്റിയ സന്ദര്‍ഭങ്ങളാണ്.
- ക്ലാസ് നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങള്‍ രൂപകല്പന ചെയ്യാനുളള കഴിവ് അധ്യാപകര്‍ക്കുണ്ടാകണം.
ദിനാചരണങ്ങളുടെ
ആസൂത്രണം
- ഒരു വര്‍ഷത്തില്‍ ഏതെല്ലാം ദിനങ്ങള്‍ ആചരിക്കണമെന്നു മുന്‍കൂട്ടി നിശ്ചയിച്ച് കലണ്ടര്‍ തയ്യാറാക്കുന്നത് നന്നായിരിക്കും.
- ഒരു മാസം രണ്ടോ മൂന്നോ ദിനങ്ങളില്‍ കൂടുതല്‍ ആചരിക്കാന്‍ പോയാല്‍ കുട്ടികള്‍ക്ക് മറ്റു പാഠഭാഗങ്ങളും പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനാകില്ല. അതിനാല്‍ സന്തുലിതമായ രീതി സ്വീകരിക്കണം
- ഓരോ ദിനവുമായി ബന്ധപ്പെട്ട വിദ്യാലയത്തില്‍ പൊതുവായും ക്ലാസുകളില്‍ സവിശേഷമായും ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കണം. ( ദിനാചരണങ്ങളെ കേവലം ക്വിസ് പ്രോഗ്രാമാക്കി മാറ്റുന്ന പ്രവണത വര്‍ധിച്ചു വരുന്നു. ഇത് ഒഴിവാക്കണ്ടേ?)
- ദിനാചരണങ്ങളിലൂടെ കുട്ടികളിലുണ്ടാകേണ്ട പഠനശേഷികള്‍ കൂടി തീരുമാനിക്കണം
- ആസൂത്രണത്തില്‍ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കണം.
ചില
ചോദ്യങ്ങള്‍ പരിചയപ്പെടാം
1) ലോക
ജലദിനമായി ആചരിക്കുന്ന ദിവസം?
(2019)
a) ഏപ്രില്‍
16 , b) മാര്‍ച്ച്
22, c) ഏപ്രില്‍
22, d) മാര്‍ച്ച്
21
2) ഫെബ്രുവരി
28 ദേശീയ
ശാസ്ത്രദിനമായി തെരഞ്ഞെടുത്തതിന്റെ
കാരണം? (2019)
- സി വി രാമന് ജന്മദിനം
- ഐസക് ന്യൂട്ടണ്‍ ജന്മദിനം
- DNAയുടെ കണ്ടു പിടുത്തത്തിന്റെ ഓര്മയ്ക്
- രാമന് പ്രഭാവം പ്രഖ്യാപിക്കപ്പെട്ട ദിനം
3) ലോക
വന്യജീവി വാരം ആചരിക്കുന്നത്
(2018)
- JUNE 1-7
- OCTOBER 1-7
- SEPTEMBER 1-7
- AUGUST 1-7
4) ലോകനീര്‍ത്തട
ദിനമായി ആചരിക്കുന്ന ദിവസം
? (2018)
- APRIL 22
- JUNE 5
- FEBRUARY 2
- DECEMBER 10
പ്രധാനദിനങ്ങള്‍
മാസാടിസ്ഥാനത്തിലാണോ
പ്രമേയാടിസ്ഥാനത്തിലാണോ
ദിനങ്ങള്‍ ഓര്‍ത്തുവെക്കേണ്ടത്?
പ്രമേയാടിസ്ഥാനത്തിലാകണമെന്നാണ്
എന്റെ പക്ഷം. കാരണം
ഉളളടക്കപരമായ മുന്‍ പിന്
ബന്ധങ്ങളും കണ്ണിചേര്‍ക്കലും
വിപുലീകരണവും നടത്താന്‍
അതാണ് സഹായകം. അതിനാല്‍
അത്തരം രീതിയാണ് ഇവിടെ
സ്വീകരിക്കുന്നത്
എ)
പരിസ്ഥിതിയുമായി
ബന്ധപ്പെട്ട ദിനങ്ങള്‍
ജണ്‍
5 – ലോക
പരിസ്ഥിതി ദിനം
സെപ്റ്റംബര്‍
16 - ഓസോണ്‍
ദിനം
ഒക്ടോബര്‍
1-7 വന്യജീവി
വാരം (ഒക്ടോബര്‍
6 ലോക
വന്യജീവി ദിനം )
നവംബര്‍
12- ദേശീയ
പക്ഷി നിരീക്ഷണദിനം (
ഡോ സലീം അലി
ജന്മദിനം)
ഡിസംബര്‍
5 - ലോക
മണ്ണ് ദിനം
ഫെബ്രുവരി
1 - തീരസംരക്ഷണ
ദിനം
ഫെബ്രുവരി
2- ലോക
തണ്ണീര്‍ത്തട ദിനം (
നീര്ത്തടദിനം)
മാര്‍ച്ച്
22- ലോക
ജല ദിനം
ഏപ്രില്‍
22- ലോക
ഭൗമദിനം
മെയ്
22 ലോക
ജൈവവൈവിധ്യ ദിനം
പരിസ്ഥിതി
ദിനം മുതല്‍ ലോക ജൈവവൈവിധ്യ
ദിനം വരെ കോര്‍ത്തിണക്കി
സമഗ്രമായ പ്രവര്ത്തനപരിപാടികള്
രൂപ കല്പന ചെയ്താല്‍ തീര്‍ച്ചയായും
കുട്ടികള്‍ പാരിസ്ഥികനിലപാടുളളവരായി
മാറും.
ബി
) സമത്വം,സ്വാതന്ത്ര്യം,
സമാധാനം,
അവകാശം
എന്നിവയുമായി ബന്ധപ്പെട്ട
ദിനങ്ങള്‍
ആഗസ്റ്റ് 6
ഹിറോഷിമാ
ദിനം
ആഗസ്റ്റ് 9
നാഗസാക്കി
ദിനം
ആഗസ്റ്റ് 9
ക്വിറ്റ്
ഇന്ത്യാദിനം
ആഗസ്റ്റ് 15
സ്വാതന്ത്ര്യ
ദിനം
സെപ്റ്റംബര്‍
21 അന്താരാഷ്ട്ര
സമാധാന ദിനം
ഒക്ടോബര്‍ 2
ലോക അഹിംസാദിനം
( ഗാന്ധിജയന്തി)
ഡിസംബര്‍ 2
ലോക അടിമത്ത
നിര്‍മാര്‍ജനദിനം
ഡിസംബര്‍ 10
ലോക മനുഷ്യാവകാശ
ദിനം
ജനുവരി 26
റിപ്പബ്ലിക്
ദിനം
ജനുവരി 30
രക്തസാക്ഷി
ദിനം
സി)
ആരോഗ്യം,
ആഹാരം,
പാര്‍പ്പിടം
എന്നിവുമായി ബന്ധപ്പെട്ട
ദിനങ്ങള്‍
ജൂലൈ 11
ലോക ജനസംഖ്യാദിനം
ആഗസ്ററ് 29
ദേശീയ കായിക
ദിനം
ഒക്ടോബര്‍
16 ലോകഭക്ഷ്യദിനം
ഡിസംബര്‍1
ലോക എയ്ഡ്സ്
ദിനം
ഏപ്രില്‍ 7
ലോകാരോഗ്യദിനം
മെയ് 31
ലോക പുകയില
വിരുദ്ധ ദിനം
ഡി
) ശാസ്ത്രം,ബഹിരാകാശം
എന്നിവുമായി ബന്ധപ്പെട്ട
ദിനങ്ങള്‍
ജൂലൈ 21
ചാന്ദ്രദിനം
ഒക്ടോബര്‍
4-10 ബഹിരാകാശ
വാരം ( ഒക്ടോബര്‍
നാല് അന്തര്‍ദേശീയ ബഹിരാകാശ
ദിനം)
നവംബര്‍ 7
സി വി രാമന്
ജന്മദിനം
ഫെബ്രുവരി
28 ദേശീയ
ശാസ്ത്രദിനം
ഇ)
സംസ്കാരവുമായി
ബന്ധപ്പെട്ട ദിനങ്ങള്‍
ജൂണ്‍ 19
വായനാദിനം
സെപ്റ്റംബര്‍
8 ലോക
സാക്ഷരതാദിനം
നവംബര്‍ 1
കേരളപ്പിറവി
ദിനം
ഫെബ്രുവരി
21 ലോക
മാതൃഭാഷാ ദിനം
( എഴുത്തുകാരുടെയും
നവോത്ഥാന നായകരുടെയും
അനുസ്മരണദിനങ്ങള്‍ കൂടി
പരിഗണിക്കുക)
എഫ്)
വനിത,
വൃദ്ധര്‍,
കുട്ടികള്‍,
യുവജനങ്ങള്‍,
പ്രത്യേക
പരിഗണന അര്‍ഹിക്കുന്നവര്‍
എന്നീ വിഭാഗങ്ങളുമായി
ബന്ധപ്പെട്ട ദിനങ്ങള്‍
ഒക്ടോബര്‍ 1
ലോക വൃദ്ധദിനം
ഒക്ടോബര്‍
15 ലോക
വൈറ്റ് കെയിന്ദിനം
നവംബര്‍ 14
ശിശുദിനം
ഡിസംബര്‍ 3
ലോക വികലാംഗ
ദിനം
ജനുവരി 12
ദേശീയ യുവജനദിനം
മാര്‍ച്ച് 8
അന്താരാഷ്ട്ര
വനിതാദിനം
തപാല്‍ദിനം,
അധ്യാപകദിനം
എന്നിങ്ങനെ കുറേ ദിനങ്ങള്‍
കൂടിയുണ്ട്. ലോവര്പ്രൈമറി
തലത്തിലേക്കു പരിഗണിക്കാവുന്നവയും
ഉയര്‍ന്ന തലങ്ങളിലേക്ക്
പരിഗണിക്കാവുന്നവയും
വേര്‍തിരിക്കണം. ചിലത്
സമ്പന്നമായ പഠനപ്രവര്‍ത്തനങ്ങളോടെ
നടപ്പിലാക്കേണ്ടതാണ്.
മറ്റു ചിലവ
പാഠഭാഗങ്ങളുമായി ബന്ധിപ്പിച്ച്
ചെയ്താല്‍ മതി. ചിലത്
ചെറിയ വിശദീകരണം നല്കി ശ്രദ്ധ
ക്ഷണിച്ചാല്‍ മതിയാകും.
ചോദ്യങ്ങള്‍
പൂര്‍ത്തിയാക്കൂ
1) ജലത്തിന്റെ
ഉപയോഗവും ദുരുപയോഗവും സംബന്ധിച്ച
പ്രോജക്ട് വര്‍ക്ക് മാര്‍ച്ച്
22- ന്
ക്ലാസില്‍ ഏറ്റെടുക്കാന്‍
കുട്ടികള്‍ തീരുമാനിച്ചു.
എന്താണ് ആ
ദിനം തെരഞ്ഞെടുത്തതിനു കാരണം?
എ)
ബി)
സി)
ഡി)
2) അസംബ്ലിയില്‍
സി വി രാമന് അനുസ്മരണപ്രഭാഷണമുണ്ടായിരുന്നു.
ദേശീയ
ശാസ്ത്രദിനമായതിനാലാണ്
അനുസ്മരണം നടത്തിയത്.
ദേശീയ ശാസ്ത്രദിനവും
സി വി രാമനും തമ്മിലുളള
ബന്ധമെന്താണ്?
എ) രാമന്
പ്രഭാവം കണ്ടുപിടിച്ച ദിവസമാണ്
1928 ഫെബ്രുവരി
28
ബി)
സിി)
ഡി)
3) ഹിറോഷിമാ-
നാഗസാക്കി
ദിനാചരണങ്ങളുടെ ഭാഗമായി
ചെയ്യാവുന്ന പ്രവര്‍ത്തനങ്ങളില്‍
പെടാത്തത് എത്?
എ)
ആന്‍ഫ്രാങ്കിന്റെ
ഡയറി വായന
ബി) സഡാക്കോ
കൊക്ക് നിര്‍മാണം
സി) യുദ്ധ
വിരുദ്ധ സിനിമാ പ്രദര്‍ശനം
ഡി)
ജനസംഖ്യാവര്‍ധനവ്
നിയന്ത്രിക്കാനുളള
മാര്‍ഗങ്ങള്‍-ചര്‍ച്ച
4) പരിസ്ഥിതി
ദിനാചരണത്തിന് തുടക്കമിട്ട
വര്‍ഷം?
A) 1972
B).......
C)...........
D)...........
5) എന്തുകൊണ്ടാണ്
ജൂലൈ 11ലോക
ജനസംഖ്യാദിനമായി ആചരിക്കുന്നത്?
എ) ലോകജനസംഖ്യ
500 കോടി
തികഞ്ഞതായി കണക്കാക്കപ്പെടുന്ന
തീയതിയാണ് 1989 ജൂലൈ
11. (അതിനാല്‍
ജൂലൈ 11 ലോകജനസംഖ്യാദിനമായി
ഐക്യരാഷ്ട്രസഭ ആചരിക്കാന്‍
തീരുമാനിച്ചു.)
B)........................
C).........................
D)..............................
6) ജലൈ 21
ചാന്ദ്രദിനമായി
ആചരിക്കുന്നതെന്തുകൊണ്ട്?
A) 1969 ജൂലൈ 21നാണ്
മനുഷ്യന് ആദ്യമായി
ചന്ദ്രനിലിറങ്ങിയത്.
B)..............................
C)..........................
D).......................
7) ലോകബഹിരാകാശവാരം
ഒക്ടോബര്‍ നാലു മുതല്‍
പത്തുവരെയാണ് . ഈ
ദിനങ്ങള്‍ തെരഞ്ഞെടുക്കുവാന്‍
കാരണം?
എ)
1957ഒക്ടോബര്‍
4 സ്പുട്നിക്കിന്റെ
വിക്ഷേപണവും ഒക്ടോബര്‍ 10
ദേശീയ
മാനസീകാരോഗ്യദിനവുമായതിനാല്
ബി) 1967
ഒക്ടോബര്‍
10 നി
ബഹിരാകാശം കിടമത്സരങ്ങള്‍ക്ക്
വേദിയാക്കരുതെന്ന പ്രമേയം
ഐക്യരാഷ്ട്ര സഭ അംഗീകരിച്ച
ദിനവും ഒക്ടോബര്‍ 4
സ്പുട്നിക്കിന്റെ
വിക്ഷേപണം നടന്ന ദിനവുമായതിനാല്‍
സി) അപ്പോളോ
വിക്ഷേപിച്ച ദിനവും ബഹിരാകാശത്ത്
ആദ്യമായി മനുഷ്യനെത്തിയ
ദിനവും
ഡി)
ഇതൊന്നുമല്ല.
(തുടരും)
സാമ്പത്തികനേട്ടത്തോടെ
കെ ടെറ്റ് പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളും വ്യക്തികളും
ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന്
അഭ്യർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
വിശദമായ കുറിപ്പുകള്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
8 comments:
Thank you sir
Thank you sir
Thank you
Thank you
നന്ദി .... ഗണിതം എങ്ങനെ എളുപ്പമാക്കാം
കെ ടെറ്റ് എങ്ങനെ എളുപ്പമാക്കാം? അതില്‍ ഗണിതം വരും. ഗണിത സാധ്യതകള്‍ പങ്കിടൂ.
വളരെ ഉപകാരപ്രദമായി
Supr
Post a Comment