ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 30, 2011

ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് ക്ലാസ്സില്‍ -2


2 .വെന്‍ ഡയഗ്രം
    ലോക പാല്‍ ബില്ലും ജനലോക് പാല്‍ ബില്ലും  താരതമ്യം ചെയ്യണം .അവ രണ്ടും ഇതെല്ലാം കാര്യങ്ങളില്‍ വേറിട്ടിരിക്കുന്നു? എതെലാം കാര്യങ്ങളില്‍ യോജിപ്പുണ്ട് ഇത് വെന്‍ഡയഗ്രത്തിന്റെ സഹായത്തോടെ അവതരിപ്പിക്കാം . ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ടവ മാത്രം പരിഗണിക്കുന്നതാണ് ഉചിതം.,..
 
  വെന്‍ഡയഗ്രത്ത്തിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്. 
  • ഒന്ന് പൊതുവായുള്ളവ എഴുതാനുള്ള ഇടം. ചിത്രത്തില്‍ വൃത്തങ്ങള്‍ പരസ്പരം പങ്കിടുന്ന സ്ഥലം അതിനുള്ളത്. 
  • താരതമ്യം ചെയ്യുന്ന ഓരോ വസ്തുവിന്റെയും/സംഭവത്തിന്റെയും/പ്രതിഭാസത്തിന്റെയും/പ്രവണതയുടെയും  /തത്വത്തിന്റെയും/സമീപനത്തിന്റെയും/വിചാര ധാരയുടെയും   തനതായ പ്രത്യേകതകള്‍ എഴുതാന്‍ ഇടംഉണ്ട്.
 സസ്യങ്ങളെയും  ജന്തുക്കളെയും താരതമ്യം ചെയ്യണം എന്നിരിക്കട്ടെ .അവയ്ക്ക് വ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ചില പൊതു സവിശേഷതകളും ഉണ്ട്.  രണ്ടിനും ബാധകമായവ എഴുതാന്‍ പൊതുസ്ഥലം ഉപയോഗിക്കാം.

     സ്വാതന്ത്ര്യ സമരങ്ങള്‍ , ഭൂപ്രദേശങ്ങള്‍ , യുദ്ധങ്ങള്‍ ,അല്ലെങ്കില്‍ സാമൂഹിക വ്യവസ്ഥിതികള്‍ , രണ്ടു കലാരൂപങ്ങള്‍ ,രണ്ടു കവിതകള്‍ താരതമ്യം ചെയ്യാന്‍ . ..ഇങ്ങനെ എന്ത് വേണമെങ്കിലും ചിത്രീകരിക്കാം.
ലേഖനത്തിന്റെയോ കുറിപ്പിന്റെയോ ഭാഗമായി ഇത് ഉള്ചെര്‍ക്കാം. കണ്ടെത്തലുകള്‍ ചാര്‍ട്ടില്‍ അവതരിപ്പിക്കാന്‍ ഉപയോഗിക്കാം..
സാജാത്യങ്ങളും വൈജാത്യങ്ങളും ഉള്ളവയാണ് വെന്‍ ഡയഗ്രത്തിനു വഴങ്ങുക,
  ഈ  ചിത്രം മൂന്നുകാര്യങ്ങള്‍ താരതമ്യം ചെയ്യാനുള്ളതാണ്. മലനാട്,ഇടനാട്‌ ,തീരപ്രദേശം ഇവിടങ്ങളിലെ കൃഷി ഇനങ്ങള്‍ പോലെ വഴങ്ങുന്നവ പരിഗണിക്കാം.



ക്ലാസ് റൂം പ്രക്രിയയില്‍ ഇത് എങ്ങനെ ഉപയോഗിക്കാം?
  • മുന്‍ കൂട്ടി തയ്യാറാക്കി കൊണ്ട് പോകേണ്ടതില്ല. 
  • കുട്ടികളുടെ അന്വേഷണ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് ക്രോഡീ കരിക്കുന്നതിന് ഉപയോഗിക്കാം  .നിര്‍മിച്ച അറിവിനെ ചിട്ടപ്പെടുത്താന്‍ കഴിയും
  • ഗ്രൂപ്പുകള്‍ക്ക് അവരുടെ കണ്ടെത്തലുകള്‍ പങ്കുവെക്കാന്‍ ഈ സാധ്യത ഉപയോഗിക്കാം. ഓരോ  ഗ്രൂപ്പിന്റെയും അവതരണം വിശകലനം ചെയ്യണം
  •  പ്രബന്ധങ്ങള്‍ എഴുതുമ്പോള്‍ ,താരതമ്യകുറിപ്പു എഴുതുമ്പോള്‍ അതിന്റെ ഭാഗം ആക്കാം.(താരതമ്യകുറിപ്പിന്റെ പ്രക്രിയ  മറ്റൊരവസരത്തില്‍ ചര്‍ച്ച ചെയ്യാം.)

  • 3 .സമാനതാ ചിത്രീകരണം                                   
      രണ്ടു ആശയങ്ങളുടെ കഥാപാത്രങ്ങളുടെ വസ്തുതകളുടെ സംഭവങ്ങളുടെ സമാനതകള്‍ മാത്രം അവതരിപ്പിക്കാന്‍ ഈ ചിത്രീകരണം ഉപയോഗിക്കാം.


     
വൈവിധ്യമുള്ള രീതികള്‍ നല്ല ദൃശ്യാനുഭവം നല്‍കും
പഠന ശൈലി പരിഗണിക്കുകയും ഒപ്പം നടക്കും.
.ഇവ കൂടി വായിക്കൂ _ക്ലിക്ക് ചെയ്യുക 
  1. മൈന്‍ഡ് മാപ്പിങ്ങും വായനയും.
  2. വായനയും ചിത്രീകരണവും


Sunday, August 28, 2011

ഗ്രാഫിക് ഒര്‍ഗനൈസേഴ്സും ആശയവിനിമയവും -1

  
-ലക്കം 300 
 
 അധ്യാപകര്‍ കുട്ടികളോട് ആശയവിനിമയം ചെയ്യുന്നു. കുട്ടികള്‍ ക്ലാസില്‍ കണ്ടെത്തലുകള്‍ പങ്കിടുന്നു. വിവിധ കാര്യങ്ങള്‍ ..അവയുടെ സ്വഭാവം ചില ആശയ വിനിമയ രീതികള്‍ ആവശ്യപ്പെടുന്നു. അത്തരം സാധ്യതകള്‍ അധ്യാപക കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകം.
ചൂണ്ടു വിരല്‍ അധ്യാപക ശാക്തീകരണം ലക്ഷ്യമാക്കി ഒരു പിന്തുണാ കുറിപ്പ് പ്രസിദ്ധീകരിക്കുകയാണ്.
നാലഞ്ചു ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകും.
എന്താണ് ഗ്രാഫിക് ഓര്‍ഗനൈസര്‍ ?
വളരെ നന്നായി ആശയവിനിമയം നടത്തുന്നതിനുള്ള ചിത്രീകരണ രീതി .
ആശയങ്ങള്‍ , ചിന്തകള അനുഭവങ്ങള്‍ , ബന്ധങ്ങള്‍ തുടങ്ങിയ ഏതു ഉള്ളടക്കവും സങ്കേതം ഉപയോഗിച്ച് ആവിഷ്കരിക്കാം.
വിവരണത്തിന്റെ ഭാഷയ്ക്ക് പകരം സംക്ഷിപ്ത്തതയുടെ ഭാഷ .
 .
എന്തിന് ഗ്രാഫിക് ഓര്‍ഗനൈസേഴ്സ് ?.
കുട്ടികള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ .
ചിന്തയെ ക്രമീകരിക്കാന്‍
  • ആശയങ്ങള്‍ വര്‍ഗീകരിക്കാന്‍
  • ബന്ധങ്ങള്‍ വിശദമാക്കാന്‍
  • വിശകലനം നടത്താന്‍ സഹായിക്കാന്‍
  • ധാരണകളുമായി താരതമ്യം ചെയ്യാന്‍
  • ആശയ വിപുലീകരണത്ത്തിനു
  • അവതരണങ്ങള്‍ ഫലപ്രദമാക്കാന്‍
  • സ്വയം ഗ്രാഫിക് ഓര്‍ഗനൈസര്‍ തയ്യാറാക്കുമ്പോള്‍ ആഴത്തിലുള്ള ചിന്ത നടക്കും.അതു അറിവ് നിര്‍മാണത്തെ ഉജ്വലിപ്പിക്കും.
  • വിവിധ രീതികളിലുള്ള ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് പരിചയപ്പെടുന്നതിലൂടെ ആശയ വിനിമയത്തിന്റെ വിവിധ സാധ്യതകള്‍ തിരിച്ചറിയും
വിവിധതരം ഗ്രാഫി ഓര്‍ഗനൈസേഴ്സ് ഉണ്ട്
അവയാണ് ചൂണ്ടു വിരല്‍ പരിചയപ്പെടുത്തുന്നത്
  • മീന്മുള്ള് ഡയഗ്രം ( ഫിഷ്‌ ബോണ്‍ ഡയഗ്രം/മാപ്പ്.)ഇതാണ് ഇന്ന് പരിചയപ്പെടുത്തുന്നത് .)
  • വെന്‍ ഡയഗ്രം
  • സംഭവ ചങ്ങല/
  • നക്ഷത്ര ചാര്‍ട്ട്.
  • ചിലന്തി വല ഡയഗ്രം
  • ഫ്ലോ ചാര്‍ട്ട്
  • വൈ ചാര്‍ട്ട്
  • ടി ചാര്‍ട്ട്
  • കഥാ ചിത്രീകരണം 
  • ടൈം ലൈന്‍
  • ആശയ ഭൂപടം
  • മനോചിത്രീകരണം.
  • കഥാപാത്ര സവിശേഷതാ ചിത്രീകരണം...ഇങ്ങനെ പല തരം ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് ഉണ്ട്. പല ആവശ്യങ്ങള്‍ക്കാണിവ ഉപയോഗിക്കുക
  1. മീന്മുള്ള് ഡയഗ്രം
  ഒരുഒരു മുഖ്യ പ്രശ്നം ,സംഭവം  അതിലേക്കു നയിച്ച കാരണങ്ങള്‍ ,അവയുടെ ഓരോന്നിന്റെയും ഉപഘടകങ്ങള്‍ ഇവ വ്യക്തമാക്കാന്‍ ഈ ചിത്രീകരണം  സഹായിക്കും.മനസ്സില്‍ കാര്യങ്ങള്‍ അടുക്കി   വെക്കുന്നതിനും സമഗ്ര ധാരണ ലഭിക്കുന്നതിനും സഹായകം.ആശയങ്ങള്‍ എങ്ങനെ ഓര്‍ഗനൈസ് ചെയ്യുന്നു എന്നത് പ്രധാനം.
ഏതു വിഷയത്തിനും  ക്ലാസിലും  ഉപയോഗിക്കാം .
തുടര്‍ന്നുള്ള ലക്കങ്ങളില്‍ മറ്റുള്ളവ പരിചയപ്പെടാം.

Friday, August 26, 2011

വിദ്യാഭ്യാസത്തില്‍ പരീക്ഷയുടെ പ്രസക്തി -2


(ശ്രീ:എം എ ബേബിയുടെ ലേഖനം രണ്ടാം ഭാഗം വായിക്കുക.പ്രതികരണങ്ങള്‍ എഴുതുമല്ലോ.)



രീക്ഷകളെക്കുറിച്ച് ഗൗരവമേറിയ നിരീക്ഷണങ്ങള്‍ 2005 ലെ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് നടത്തിയിട്ടുണ്ട്. അതില്‍ ഇപ്രകാരം പറയുന്നു: "ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ മൂല്യനിര്‍ണയം എന്ന് പറഞ്ഞാല്‍ പരീക്ഷ, മാനസികസംഘര്‍ഷം, ഉല്‍ക്കണ്ഠ എന്നിവയാണ്. പാഠ്യപദ്ധതി നിര്‍വചിക്കാനും പരിഷ്കരിക്കാനും വേണ്ടി നടത്തുന്ന എല്ലാ പ്രയത്നവും വിദ്യാഭ്യാസ സമ്പ്രാദായത്തില്‍ നിലനില്‍ക്കുന്ന പരീക്ഷയുടെയും മൂല്യനിര്‍ണയത്തിന്റെയും പാറയില്‍ ചെന്നിടിച്ച് നിഷ്ഫലമാകും. പഠനവും അധ്യാപനവും അര്‍ഥപൂര്‍ണവും കുട്ടികള്‍ക്ക് ആനന്ദപ്രദവുമാക്കുന്നതിനുള്ള യത്നത്തില്‍ പരീക്ഷകള്‍ ചെലുത്തുന്ന ദുഃസ്വാധീനത്തെക്കുറിച്ച് ഞങ്ങള്‍ ഉല്‍ക്കണ്ഠാകുലരാണ്. ഇപ്പോള്‍ പ്രീപ്രൈമറി സ്കൂള്‍ മുതല്‍ തന്നെ അധ്യയനവര്‍ഷത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളും വിലയിരുത്തലുകളും ഒക്കെ ബോര്‍ഡ് പരീക്ഷയുടെ ദുഃസ്വാധീനഫലമാണ്. ഒരു നല്ല മൂല്യനിര്‍ണയരീതിയും പരീക്ഷാസമ്പ്രദായവും പഠനപ്രക്രിയയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഭാഗമാണ്. അത് യഥാര്‍ഥത്തില്‍ പഠിതാക്കള്‍ക്ക് മാത്രമല്ല ഗുണകരമാകുന്നത്, വിശ്വാസയോഗ്യമായ പ്രതികരണം ലഭ്യമാകുന്നതുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായത്തിനും ഗുണകരമാകും" (ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് -2005, ഖണ്ഡിക 3.11).

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുഗുണമായി കേരളീയാനുഭവങ്ങളുംകൂടി ഉള്‍ച്ചേര്‍ത്ത് ജനകീയമായ ചര്‍ച്ചകളിലൂടെ വികസിപ്പിച്ചതാണ് കേരളപാഠ്യപദ്ധതി ചട്ടക്കൂട്-2007. ഇതില്‍ മൂല്യനിര്‍ണയത്തെ സമീപിക്കുന്നത് എങ്ങനെയെന്ന് നോക്കാം. "വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." ഇത്തരം നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവയ്ക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇവയാണ്. 
1) നിരന്തര മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ എല്‍പി തലത്തില്‍ വാര്‍ഷികപ്പരീക്ഷമാത്രം മതിയാകും. 
2) യുപി തലത്തില്‍ വാര്‍ഷികപ്പരീക്ഷയ്ക്ക് പുറമെ ഒരു ചെറിയ എഴുത്തുപരീക്ഷ അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ നടത്താവുന്നതാണ്. 
3) കുട്ടിക്ക് തന്റെ പഠനാനുഭവങ്ങള്‍ അധ്യാപകനുമായി ചര്‍ച്ചചെയ്യാനും അധ്യാപകര്‍ കണ്ടെത്തിയ മികവുകളും പരിമിതിയും കുട്ടികളുമായി പങ്കുവയ്ക്കാനും നിരന്തരമൂല്യനിര്‍ണയം സഹായകമാകണം.
4) ഹൈസ്കൂളില്‍ നിരന്തരമൂല്യനിര്‍ണയത്തിന്റെ ഭാഗമായി നടത്തുന്ന വിലയിരുത്തലും ഒരു അര്‍ധവാര്‍ഷിക പരീക്ഷയും വര്‍ഷാന്ത പരീക്ഷയ്ക്ക് പുറമെ നടത്താം. ഇതേ രീതി ഹയര്‍സെക്കന്‍ഡറിയിലും തുടരാം. 
5) മറ്റ് നാടുകളിലെ വിദ്യാഭ്യാസപ്രവണതകളെക്കുറിച്ചും മൂല്യനിര്‍ണയ രീതികളെക്കുറിച്ചും രക്ഷിതാക്കള്‍ , അധ്യാപകര്‍ , മാധ്യമങ്ങള്‍ എന്നിവരെ പരിചയപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കണം. 
6) 200 സാധ്യായ ദിവസം ഉറപ്പാക്കത്തക്ക വിധത്തില്‍ പൊതുപരീക്ഷാസമയം ക്രമീകരിക്കേണ്ടതാണ്.

അക്കാദമിക സമൂഹവും പൊതുസമൂഹവും ചര്‍ച്ചചെയ്യുകയും കരിക്കുലം കമ്മിറ്റി പലതവണ ആഴത്തിലുള്ള ചര്‍ച്ച നടത്തി അംഗീകരിക്കുകയുംചെയ്ത കേരള പാഠ്യപദ്ധതി ചട്ടക്കൂട്-2007 ന് അനുസൃതമായാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയരീതിയില്‍ പരിവര്‍ത്തനം വരുത്തിയത്. നിലവിലുണ്ടായിരുന്ന മൂല്യനിര്‍ണയ രീതികളിലുള്ള അശാസ്ത്രീയ അംശങ്ങളെ ഒഴിവാക്കി മൂല്യനിര്‍ണയത്തെ കൂടുതല്‍ ശാസ്ത്രീയമാക്കുകയും കാര്യക്ഷമമാക്കുകയുമാണ് ചെയ്തത്. വിലയിരുത്തല്‍ പ്രക്രിയയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തി. കേരളത്തില്‍ വന്ന മാറ്റങ്ങളെ ദേശീയതലത്തില്‍ സമീപിക്കുന്നത് ഇപ്രകാരമാണ്: "മൂല്യനിര്‍ണയ പ്രവര്‍ത്തനത്തിന് താല്‍പ്പര്യമുണ്ടാക്കുന്ന വിധത്തിലായിരിക്കണം പരീക്ഷകള്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പ് പരിസ്ഥിതി സൗഹാര്‍ദപരമായും കുട്ടികളെ ഭയപ്പെടുത്താതെയും ചര്‍ച്ച, പാട്ട്, കളി തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ് (2.8 സെക്ഷനില്‍). കേരളത്തില്‍ പിന്തുടരുന്ന മാതൃക ഇതാണ്" (എന്‍സിഇആര്‍ടി-സോഴ്സ് ബുക്ക് ഓഫ് അസസ്മെന്റ് ഫോര്‍ ക്ലാസസ് ഒന്ന്-പത്ത്. എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്-പേജ് 99; ഒക്ടോബര്‍ 2008-ഒന്നാം എഡിഷന്‍). 
1997ല്‍ കേരളത്തില്‍ ആരംഭിക്കുകയും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്ത് തുടരുകയും അക്കാദമിക വിദഗ്ധരും ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകളും അംഗീകരിക്കുകയുംചെയ്ത മൂല്യനിര്‍ണയരീതിയില്‍നിന്ന് പിന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളീയാനുഭങ്ങള്‍ എങ്ങനെ മാതൃകയാക്കി എന്നത് ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി അറിയേണ്ടതുണ്ട്. പുസ്തകഭാരത്തെക്കുറിച്ച് സാഹിത്യകാരന്‍ ആര്‍ കെ നാരായണന്റെ രാജ്യസഭാപ്രസംഗം പ്രശസ്തമാണ്. തുടര്‍ന്ന് നിയോഗിക്കപ്പെട്ട യശ്പാല്‍ കമ്മിറ്റിയും ഇത് സംബന്ധിച്ച മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കമീഷനെ ഏത് സര്‍ക്കാരാണോ നിയോഗിച്ചത് എന്നുനോക്കിയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ സമീപിച്ചത്. പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 100 പേജില്‍ കൂടുതലുള്ള പാഠപുസ്തകങ്ങളെ രണ്ടാക്കി മാറ്റി. 1986 ലെ നാഷണല്‍ പോളിസി ഓണ്‍ എഡ്യൂക്കേഷനും മറ്റ് കമീഷന്‍ റിപ്പോര്‍ട്ടുകളും മുന്നോട്ടുവച്ച സെമസ്റ്റര്‍ രീതി മറ്റൊരു തരത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി. ഒന്നാമത്തെ പാഠപുസ്തകം പഠിപ്പിച്ചുതീരുന്ന ഘട്ടത്തില്‍ അര്‍ധവാര്‍ഷികപ്പരീക്ഷ ഏര്‍പ്പെടുത്തി. 2008-09 അക്കാദമിക വര്‍ഷം ഇത് നടപ്പാക്കി. കേരളപാഠ്യപദ്ധതി ചട്ടക്കൂട്-2007ലെ കാഴ്ചപ്പാടിന് അനുഗുണമായാണ് ഈ രീതി അവലംബിച്ചത്. അക്കാദമിക പിന്തുണയോടുകൂടിയുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു ഇത്. സംസ്ഥാനത്ത് അനുവര്‍ത്തിച്ച പുതിയ മൂല്യനിര്‍ണയരീതി ദേശീയതലത്തിലും ചലനങ്ങളുണ്ടാക്കി. എന്‍സിഇആര്‍ടിയുടെ കാഴ്ചപ്പാടിനകത്ത് നിന്നുകൊണ്ട് കേന്ദ്രീയവിദ്യാലയങ്ങളിലടക്കം പരീക്ഷ നടത്തുന്ന സിബിഎസ്ഇ 2009-10 അക്കാദമിക വര്‍ഷം മുതല്‍ നിരന്തരമൂല്യനിര്‍ണയം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി അക്കാദമികവര്‍ഷത്തെ രണ്ട് ടേമുകളാക്കി മാറ്റി. ഏപ്രില്‍ -സെപ്തംബര്‍ ഒന്നാം ടേമും, ഒക്ടോബര്‍ -മാര്‍ച്ച് രണ്ടാം ടേമും. ടേമുകളുടെ അവസാനം ടേം പരീക്ഷകള്‍ നടക്കും. ടേം പരീക്ഷകള്‍ക്കിടയില്‍ അധ്യാപകര്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയംമാത്രമേ ഉണ്ടാകൂ. 60 ശതമാനം വെയിറ്റേജ് ടേം മൂല്യനിര്‍ണയത്തിനും 40 ശതമാനം വെയിറ്റേജ് അധ്യാപകര്‍ ക്ലാസ്മുറിയില്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയത്തിനും നല്‍കും. 10-ാം ക്ലാസില്‍ സിബിഎസ്ഇ തയ്യാറാക്കുന്ന ബാഹ്യ ചോദ്യപേപ്പര്‍ ഉപയോഗിച്ചുള്ള പരീക്ഷപോലും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. സ്കൂളുകള്‍ തയ്യാറാക്കുന്ന മൂല്യനിര്‍ണയ ഉപാധിപ്രകാരം പരീക്ഷകള്‍ അഭിമുഖീകരിക്കുകയാണ് സിബിഎസ്ഇ സ്കീമിലുള്ള വിദ്യാര്‍ഥികള്‍ . ഇങ്ങനെ മൂല്യനിര്‍ണയ രംഗത്ത് ആധുനിക സങ്കേതങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്ന ഘട്ടത്തിലാണ് ഒരു അക്കാദമിക പിന്തുണയുമില്ലാതെ, ലാഘവത്തോടെയും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയും യുഡിഎഫ് പിന്നോട്ടുപോയത്. 2001 ല്‍ നടപ്പാക്കിക്കൊണ്ടിരുന്ന പാഠ്യപദ്ധതി പിന്‍വലിച്ചതിന് സമാനമായ അവസ്ഥയാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് എതിരാണെന്നും അതുകൊണ്ടുതന്നെ ആ തീരുമാനങ്ങള്‍ തങ്ങള്‍ തിരുത്തിയിരിക്കുന്നു എന്നുമുള്ള കുപ്രചാരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ലോകത്ത് വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയില്‍ എങ്ങനെ ഉള്‍ച്ചേര്‍ക്കണം എന്ന് പഠിച്ച് പറയാന്‍ ബാധ്യതപ്പെട്ട അധ്യാപക സംഘടനകളില്‍ ചിലത് രാഷ്ട്രീയ അന്ധതമൂലമോ അജ്ഞതമൂലമോ വിദ്യാഭ്യാസരംഗത്ത് പൊതുവെയും മൂല്യനിര്‍ണയരംഗത്ത് പ്രത്യേകിച്ചും ലോകമെമ്പാടും അംഗീകരിക്കുകയും ദേശീയ സര്‍ക്കാര്‍ ഉള്‍പ്പെടെ നടപ്പാക്കിത്തുടങ്ങിയതുമായ മാറ്റങ്ങള്‍പോലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി എന്ന ഒറ്റക്കാരണത്താല്‍ എതിര്‍ക്കുകയാണ്. 
1957ല്‍ ഇ എം എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അധ്യാപകരായിരുന്നു. ഇതിന്റെ ഭാഗമായാണ് മാനേജര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വേതനം നല്‍കുന്ന അവസ്ഥ മാറി നേരിട്ട് സര്‍ക്കാര്‍ ഖജനാവില്‍നിന്നും അധ്യാപകര്‍ക്ക് ശമ്പളം ലഭ്യമായിത്തുടങ്ങിയതും സ്കെയില്‍ അനുവദിച്ചതും. ഈ തീരുമാനമെടുത്ത സര്‍ക്കാരിനെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരില്‍ വിമോചനസമര&ൃെൂൗീ; ശക്തിയുമായി ചേര്‍ന്ന് അട്ടിമറിക്കുന്നതിന് ഒരു വിഭാഗം അധ്യാപകരും കൂട്ടുനിന്നു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ശാസ്ത്രീയ വിദ്യാഭ്യാസ രീതികളെ തകിടം മറിക്കുന്നതിന് വക്കാലത്ത് പിടിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് ചെലവഴിക്കാന്‍ പൊതു ഖജനാവില്‍ കാശില്ല എന്ന് പറഞ്ഞ് കോര്‍പറേറ്റുകളെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്തേക്ക് ക്ഷണിക്കുക, സിബിഎസ്ഇക്ക് ഇഷ്ടംപോലെ എന്‍ഒസി നല്‍കാന്‍ തീരുമാനിക്കുക, ഇതൊന്നും ഉദ്ദേശിച്ചപോലെ നടക്കാതെ വരുമ്പോള്‍ കേരളീയ സമൂഹത്തിലെ മധ്യവര്‍ഗ താല്‍പ്പര്യവും തെറ്റായ വിശ്വാസവും മുതലെടുത്ത് വിദ്യാഭ്യാസരംഗത്ത് കൈക്കൊണ്ട പുരോഗമന നടപടികളെ ഇല്ലാതാക്കുക, പൊതു വിദ്യാലയങ്ങളുടെ ഉന്മേഷവും സര്‍ഗാത്മകതയും ഇല്ലാതാക്കാന്‍ സിബിഎസ്ഇ സ്കൂളുകള്‍ വേണ്ടെന്നുവച്ച കുട്ടികളെ പരീക്ഷയെന്ന മുള്‍മുനയില്‍ നിരന്തരമായി നിര്‍ത്തുക, പരീക്ഷയെ നേരിടാന്‍ കുട്ടികളെ സജ്ജമാക്കാന്‍മാത്രം പ്രേരിപ്പിക്കുന്ന പഴയ രീതിയിലേക്ക് അധ്യാപകരെ തിരിച്ചെത്തിക്കുക തുടങ്ങിയ നടപടികളാണ് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ . ഇതെല്ലാം പൊതുവിദ്യാഭ്യാസത്തെ അനാകര്‍ഷകമാക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ നടപടിയല്ലാതെ മറ്റെന്താണ്? അക്കാദമികമായി വിദ്യാഭ്യാസ പ്രശ്നങ്ങളെ സമീപിക്കുന്നവര്‍ക്കെല്ലാം മനസിലാവുന്നതാണ് ഇക്കാര്യം. പൊതു വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരുന്ന ഉണര്‍വും കൂട്ടായ്മയുടെ വിജയഗാഥയുംഭഹരിതവിദ്യാലയം&ൃെൂൗീ;എന്ന ദൃശ്യ മാധ്യമ പരിപാടിയിലൂടെ വലിയ വിഭാഗം ജനങ്ങള്‍ നേരിട്ടു മനസിലാക്കിയതും അകമഴിഞ്ഞു പ്രശംസിച്ചതുമാണ്. വിദ്യാഭ്യാസരംഗത്ത് പോരായ്മകള്‍ ഇല്ലെന്നല്ല. എന്നാല്‍ , അവ ശ്രദ്ധാപൂര്‍വം ഇടപെട്ടാല്‍ തിരുത്താം എന്ന ആത്മവിശ്വാസം വളര്‍ന്നു വരികയായിരുന്നു. അതിനെ തളര്‍ത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട അക്കാദമികവും സാമൂഹികവുമായ കൂട്ടായ്മ വളര്‍ത്തിയെടുക്കാനും ജനമധ്യത്തിലേക്ക് ഇത്തരം സംവാദങ്ങള്‍ വിദ്യാഭ്യാസ തത്വങ്ങളെ മുന്‍്നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. (അവസാനിച്ചു)

Wednesday, August 24, 2011

ഓണപ്പരീക്ഷ -മാധ്യമ ചര്‍ച്ച


ണപ്പരീക്ഷ സംബന്ധിച്ച് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരികയുണ്ടായി. അക്കാദമിക ഉള്ളടക്കം കൂടുതലുള്ളവയില്‍ നിന്നും ഒന്ന് ചൂണ്ടുവിരല്‍ പ്രകാശിപ്പിക്കുകയാണ്
ദേശാഭിമാനിയില്‍ ശ്രീ എം  എ ബേബി( മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ) എഴുതിയ ലേഖനം വായിക്കുക. 

ഓണപ്പരീക്ഷ: പ്രചാരണത്തിലെ കാപട്യം തിരിച്ചറിയുക 


 24-Aug-2011

ണപ്പരീക്ഷ പുനഃസ്ഥാപിച്ചിരിക്കുന്നു. അങ്ങനെ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ രക്ഷിച്ചിരിക്കുന്നു-ഈ ദിശയില്‍ കുറച്ചുകാലമായി നടക്കുന്ന ചര്‍ച്ച വസ്തുതാപരമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. കേരളത്തില്‍ ഒരിക്കലും ഓണപ്പരീക്ഷ ഉണ്ടായിരുന്നില്ല. അക്കാദമിക വര്‍ഷത്തെ മൂന്നായി വിഭജിച്ച് ഒന്നാമത്തെ ടേമിന്റെ അവസാനം കാല്‍ക്കൊല്ല പരീക്ഷയും രണ്ടാം ടേമിന്റെ അവസാനം അരക്കൊല്ല പരീക്ഷയും വര്‍ഷാവസാനം വാര്‍ഷിക പരീക്ഷയുമാണ് നടന്നിരുന്നത്. ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിങ്ങനെ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തിയിരുന്നു എന്നത് മറ്റൊരു കാര്യം. തുടര്‍മൂല്യനിര്‍ണയരീതി നിലവിലില്ലാതിരുന്ന കാലത്താണ് മൂന്ന് ടേം എന്ന സങ്കല്‍പ്പം നിലനിന്നത്. സാമ്പ്രദായിക മൂല്യനിര്‍ണയ രീതിയില്‍നിന്നുള്ള പരിവര്‍ത്തനം വര്‍ഷങ്ങള്‍ നീണ്ട അക്കാദമിക ചര്‍ച്ചകളിലൂടെ രൂപപ്പെട്ടതാണ്. ഇത്തരം അക്കാദമിക ചര്‍ച്ചകള്‍ സംസ്ഥാനം ഭരിക്കുന്നത് യുഡിഎഫ് ആണോ, എല്‍ഡിഎഫ് ആണോ എന്നതിന്റെ അടിസ്ഥാനത്തില്‍ നടന്നതല്ല. ഈ ചരിത്ര വസ്തുതകളെപ്പറ്റിയുള്ള അജ്ഞതയോ പൊതുവിദ്യാഭ്യാസ സംവിധാനത്തിലേക്ക് ശാസ്ത്രീയ ധാരണകള്‍ കടന്നുവരാതെ അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ഇടപെടലോ ആണ് ഇപ്പോള്‍ നടക്കുന്നത്.

ബോധനത്തിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ പരീക്ഷകള്‍ അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിക്കും. പക്ഷേ, അത് ഏത് തരത്തിലുള്ളതാകണം എന്നത് അക്കാദമികമായി തീരുമാനിക്കപ്പെടേണ്ടതാണ്. പരീക്ഷാപരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിവിധ കമീഷനുകള്‍ സൂചിപ്പിച്ചത് പരിശോധിക്കേണ്ടതുണ്ട്. 1882 ലെ ഹണ്ടര്‍ കമീഷന്‍ , 1917-19 ലെ കല്‍ക്കത്ത യൂണിവേഴ്സിറ്റി കമീഷന്‍ അഥവാ സഡ്ലര്‍ കമീഷന്‍ , 1929 ലെ ഹര്‍ടോഗ് കമീഷന്‍ , 1944 ലെ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് നിര്‍ദേശങ്ങള്‍ അഥവാ സാര്‍ജന്റ് പ്ലാന്‍ . 1952-53 ലെ മുതലിയാര്‍ കമീഷന്‍ തുടങ്ങി വിദ്യാഭ്യാസരംഗത്ത് നിയുക്തമായ എല്ലാ കമീഷനുകളും പരീക്ഷാപരിഷ്കരണത്തെപ്പറ്റി വിശദമായി ചര്‍ച്ചചെയ്യുകയും നിര്‍ദേശങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കമീഷനുകളെല്ലാം ഊന്നല്‍ കൊടുക്കുന്നത് ബാഹ്യപരീക്ഷകളുടെ പ്രാധാന്യം കുറയ്ക്കുകയും ആന്തരിക മൂല്യനിര്‍ണയത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്കാണ്. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോത്താരി കമീഷന്‍ റിപ്പോര്‍ട്ടില്‍ (1966) ഇപ്രകാരം പറയുന്നു: "സ്കൂളുകള്‍ നടത്തുന്ന ആന്തരിക മൂല്യനിര്‍ണയത്തിനും വിലയിരുത്തലിനും വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ ഇതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. സമഗ്രമായ വിലയിരുത്തല്‍ ഇതുവഴി നടത്തണം; വിദ്യാര്‍ഥിയുടെ വളര്‍ച്ചയുടെ എല്ലാ വശങ്ങളും അതായത് വ്യക്തിപരമായ സവിശേഷതകളും താല്‍പ്പര്യങ്ങളും സമീപനങ്ങളും ബാഹ്യപരീക്ഷകളിലൂടെ വിലയിരുത്താന്‍ കഴിയില്ല. (9.84)" അതുപോലെ 1986 ലെ ദേശീയവിദ്യാഭ്യാസ നയത്തിലും അതിനെത്തുടര്‍ന്നുണ്ടാക്കിയ കര്‍മപരിപാടിയിലും പരീക്ഷാപരിഷ്കരണത്തെപ്പറ്റി കൃത്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഓര്‍മ പരിശോധിക്കുന്ന രീതിയിലുള്ള പരീക്ഷയില്‍ മാറ്റം ആവശ്യമാണെന്നും നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതി നടപ്പാക്കണമെന്നും സെമസ്റ്റര്‍ സമ്പ്രദായം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും ബാഹ്യ പരീക്ഷയ്ക്കുള്ള ഊന്നല്‍ കുറയ്ക്കണമെന്നും ആന്തരിക മൂല്യനിര്‍ണയത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും മൂല്യനിര്‍ണയത്തിന് വ്യത്യസ്തങ്ങളായ ഉപാധികള്‍ പ്രയോജനപ്പെടുത്തണമെന്നും ദേശീയ വിദ്യാഭ്യാസനയം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസനയം റിവ്യൂചെയ്യാന്‍ നിയുക്തമായ ആചാര്യ രാമമൂര്‍ത്തിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ഇക്കാര്യത്തില്‍ മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ ഠീംമൃറെ മി ഋിഹശഴവലേിലറ മിറ ഔാമില ടീരശലേ്യ&ൃെൂൗീ; എന്ന റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവച്ചിട്ടുണ്ട്. 1990ല്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ സ്കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നിര്‍ദേശങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു. സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കല്‍ തുടര്‍ച്ചയായ ആന്തരിക മൂല്യനിര്‍ണയം പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നതിലും വിലയിരുത്തുന്നതിലും അധ്യാപകര്‍ക്ക് പ്രധാന പങ്കുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ക്രെഡിറ്റ് സമാഹരിക്കാന്‍ കഴിയണം. ഒരു സ്ഥാപനത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ ഗ്രേഡ് സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരിക്കണം. സ്കൂള്‍ പ്രവേശനം അയവുള്ളതാക്കുകയും സ്കൂള്‍ സംവിധാനമാകെ അനൗപചാരികമാക്കി മാറ്റുകയും ചെയ്യണം. 1993ല്‍ പ്രൊഫസര്‍ യശ്പാലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഘലമൃിശിഴ ംശവേീൗേ യൗൃറലി എന്ന ചെറുതും അര്‍ഥവത്തുമായ റിപ്പോര്‍ട്ടില്‍ പരീക്ഷകളെക്കുറിച്ച് ഇപ്രകാരം പറയുന്നു: "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല." "രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും സ്കൂളുകള്‍ പ്രൈമറി തലത്തിന്റെ തുടക്കംമുതല്‍ നിരവധി ഔപചാരിക എഴുത്തുപരീക്ഷകള്‍ കടന്നുവേണം പത്താം ക്ലാസില്‍ എത്താനെന്ന ശക്തമായ ധാരണ പുലര്‍ത്തുന്നവയാണ്. പരീക്ഷകള്‍മാത്രമാണ് ഒരാളുടെ മികവിന് അടിസ്ഥാനമെന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശിച്ച ഉടനെ ലഭിക്കുന്നത്

." നിര്‍ദേശമായി യശ്പാല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്, "പാഠ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ അവസാനം നടത്തുന്ന പൊതുപരീക്ഷ പുതിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുനരവലോകനംചെയ്യണം. പാഠഭാഗം അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് പകരം ആശയാധിഷ്ഠിതമായ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തണം. വെറുതെ മനഃപാഠം പഠിക്കുക എന്ന ശരിയല്ലാത്ത പ്രവണതയില്‍നിന്ന് കുട്ടികളെ രക്ഷിക്കാനും പഠനനിലവാരം ഉയര്‍ത്താനും പര്യാപ്തമായ ഏക പരിഷ്കാരം ഇതുമാത്രമാണ്." മൂല്യനിര്‍ണയത്തെ സംബന്ധിച്ച് ലോകമെമ്പാടും വളര്‍ന്നുവന്ന പുതിയ ചിന്താധാരയില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ കാര്യത്തില്‍ എന്നും മുന്നില്‍ നടക്കുന്ന കേരളത്തില്‍തന്നെയാണ് ഈ മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദേശീയാടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ പേപ്പറില്‍നിന്ന് പുറത്തേക്ക് പോയില്ല. ആ ഘട്ടത്തിലാണ് 1997ല്‍ മൂല്യനിര്‍ണയരംഗത്ത് വലിയ പരിവര്‍ത്തനത്തിന് നാം തുടക്കം കുറിച്ചത്്. പ്രൊഫ. യശ്പാലും മറ്റ് വിദ്യാഭ്യാസ വിദഗ്ധരും മുന്നോട്ടുവച്ച എന്‍സിഇആര്‍ടിപോലുള്ള അക്കാദമിക സ്ഥാപനങ്ങള്‍ നടത്തണമെന്ന് ആഗ്രഹിച്ച പരിവര്‍ത്തനങ്ങളായിരുന്നു കേരളത്തില്‍ വരുത്തിയത്. ഡിപിഇപി പദ്ധതിയുടെ നടത്തിപ്പ് ഘട്ടത്തില്‍ പ്രസ്തുത സാധ്യത പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയരീതിയും ഗ്രേഡിങ് സമ്പ്രദായവും ലോവര്‍ പ്രൈമറി ക്ലാസുകളില്‍ 1997ല്‍ തന്നെ ആരംഭിച്ചു. ഈ പ്രവര്‍ത്തനം പാഠ്യപദ്ധതിയുടെ മാറ്റത്തിനനുസരിച്ച് ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. 2000ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും മൂല്യനിര്‍ണയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ നടപ്പാക്കണം, വൈജ്ഞാനിക മേഖലയിലേക്കും സഹവൈജ്ഞാനിക മേഖലയിലേക്കും മികവുകള്‍ പരിശോധിക്കണം, പോര്‍ട്ട് ഫോളിയോ നടപ്പാക്കണം, സെമസ്റ്റര്‍ സമ്പ്രദായം സെക്കന്‍ഡറി തലം മുതല്‍ നടപ്പാക്കണം-തുടങ്ങിയവയാണ് പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിച്ച മാറ്റങ്ങള്‍ . കേരളത്തിലെ പാഠ്യപദ്ധതി പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ദേശീയതലത്തിലും ഉണ്ടായിവരുന്ന ഘട്ടത്തിലാണ് 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ തികച്ചും രാഷ്ട്രീയ കാരണങ്ങളില്‍ അതുവരെ വികസിപ്പിച്ചുവന്ന പുതിയ പാഠ്യപദ്ധതി പിന്‍വലിക്കുകയും പഴയതിലേക്ക് തിരിച്ചുപോവുകയും ചെയ്തത്. എന്നാല്‍ , കക്ഷിരാഷ്ട്രീയ ഭേദമെന്യേ അക്കാദമിക സമൂഹത്തിന്റെ ഇടപെടല്‍ മൂലം യുഡിഎഫ് സര്‍ക്കാരിന് നയം തിരുത്തേണ്ടിവന്നു. അധികാരത്തിലേറിയ ഉടന്‍ പിന്‍വലിച്ച പാഠ്യപദ്ധതി 2002ല്‍ പുനഃസ്ഥാപിക്കേണ്ടിവന്നു.

1997 മുതല്‍ രൂപംകൊണ്ട് മുന്നോട്ടുപോകുകയായിരുന്ന പാഠ്യപദ്ധതിയുടെ ശാസ്ത്രീയ ചൈതന്യത്തിനു പരിക്കേല്‍പ്പിച്ചുകൊണ്ടാണ് വീണ്ടും പുനഃസ്ഥാപിച്ചത്. പാഠ്യപദ്ധതി മാറ്റത്തിനനുസരിച്ച് മൂല്യനിര്‍ണയത്തിലും പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് പുതിയ സമ്പ്രദായവും മാര്‍ക്ക് റേഞ്ച് കം ഗ്രേഡിങ് രീതിയും 2005 മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിക്കൊണ്ട് 2002 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ തുടര്‍ച്ചയായി വിശദമായ മൂല്യനിര്‍ണയ സമീപനരേഖയുണ്ടാക്കി. ഈ കാലഘട്ടത്തില്‍ ദേശീയതലത്തില്‍ എന്‍സിഇആര്‍ടിയുടെ നേതൃത്വത്തില്‍ മൂല്യനിര്‍ണയ കാര്യത്തില്‍ ഉണ്ടായ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് 2004 ഫെബ്രുവരി 4ന് വിശദമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കുകയുണ്ടായി. യുഡിഎഫിലെ മുസ്ലിം ലീഗ് നേതാവ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിലുണ്ടായ പ്രസ്തുത ഉത്തരവിലെ ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. മൂല്യനിര്‍ണയത്തില്‍ വരുത്തുന്ന മാറ്റം വഴി മാര്‍ക്ക് എന്ന ഒറ്റ അളവുകോലിന് പകരം കുട്ടിയുടെ ബഹുമുഖമായ കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. വര്‍ഷാന്ത്യപരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്ന പഴയരീതിക്ക് പകരം അധ്യയനവര്‍ഷത്തില്‍ ഉടനീളം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. കുട്ടിയുടെ ഓര്‍മശക്തിമാത്രം വിലയിരുത്തുന്ന പഴയ സമ്പ്രദായത്തിനുപകരം സമഗ്രമായി നാനാതരം കഴിവുകള്‍ വിലയിരുത്തപ്പെടുന്നു. പരീക്ഷയോടുള്ള കുട്ടിയുടെ ഭയവും ആശങ്കയും ഒഴിവാക്കാന്‍ സാധിക്കുന്നു. അധ്യാപക സംഘടനകളുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് കൂടുതല്‍ വ്യക്തമായ ഉത്തരവ് 2004 ആഗസ്ത് 6ന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

പരിവര്‍ത്തനത്തിനെതിരായ ശക്തികള്‍ അവരുടേതായ എതിര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊണ്ട് അക്കാദമിക വര്‍ഷത്തിന്റെ മധ്യത്തില്‍ വച്ച് ഗ്രേഡിങ് സമ്പ്രദായം 2004-05 അക്കാദമികവര്‍ഷം നടപ്പാക്കേണ്ടതില്ല എന്ന് 2004 ആഗസ്ത് 31ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ഭ്രാന്തമായ നടപടിക്കെതിരെ അക്കാദമിക സമൂഹവും പുരോഗമന അധ്യാപക പ്രസ്ഥാനങ്ങളും, രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും ഒന്നിച്ചണിനിരന്നപ്പോള്‍ സര്‍ക്കാര്‍ തീരുമാനം വീണ്ടും മാറ്റി. ഗ്രേഡിങ് പുനഃസ്ഥാപിച്ചുകൊണ്ട് 2004 സെപ്തംബറില്‍ ഉത്തരവിറക്കി. ഇതിന്റെ തുടര്‍ച്ചയായി ഇറക്കിയ നിരന്തര മൂല്യനിര്‍ണയ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പാദവാര്‍ഷിക പരീക്ഷകള്‍ എന്ന സങ്കല്‍പ്പം ഇല്ലായിരുന്നു എന്ന് വ്യക്തമാണ്. ജൂലൈയിലും നവംബറിലും ക്ലാസ് പരീക്ഷയാണ് നിര്‍ദേശിച്ചിട്ടുള്ളത്. വിദ്യാഭ്യാസരംഗത്ത് നടക്കുന്ന പുരോഗമനപരമായ നടപടികളെ യുഡിഎഫ് സര്‍ക്കാരുകള്‍ എങ്ങനെയാണ് സമീപിച്ചിരുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചത്. (അവസാനിക്കുന്നില്ല)

Tuesday, August 23, 2011

കാളികാവ് യു പി സ്കൂള്‍ -സ്കൂള്‍ നാടക തിയേറ്റര്‍ പഠനവും- പങ്കുവെക്കലും


ഭാഷാ പഠനവും ആവിഷ്കാരവും തമ്മില്‍ വേര്‍ തിരിക്കാനാകാത്ത്ത ബന്ധം ഉണ്ട്.
ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി തിയേറ്റര്‍ സങ്കേതം ഫലപ്രദമാണെന്ന് കോഴിക്കോട് ജില്ല തെളിയിച്ചത് ഈ ബ്ലോഗില്‍ കൊടുത്തിരുന്നു
ഒരിക്കല്‍ വയനാട്ടില്‍ നടന്ന നാടകക്കൂട്ടം ക്യാമ്പില്‍ എല്ലാ വിഷയങ്ങളിലും തിയേറ്റര്‍  സങ്കേതം   ഉപയോഗിക്കുന്നത് ട്രൈ ഔട്ട് ചെയ്യുകയുണ്ടായി .കണ്ണൂരിലെ സന്തോഷ്‌ മൂന്നാം ക്ലാസിലെ പരിസര പഠനം ഇങ്ങനെ ചെയ്തു കുട്ടികള്‍ ഉത്സാഹത്തോടെ ഏറ്റെടുത്തു. ആശയ രൂപീകരണത്തിനും വിനിമയത്തിനും ശാസ്ത്രത്തിലും തിയേറ്റര്‍ വഴങ്ങും.
 ഈ രംഗത്ത്
 കാളികാവ് യു പി സ്കൂള്‍ ഒത്തിരി മാതൃകാ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു .ഇന്ന് ആ സ്കൂള്‍  പരിചയപ്പെടാം.



സ്കൂള്‍ നാടക തിയേറ്റര്‍ പഠനവും- പങ്കുവെക്കലും
വിദ്യാലയ നാടക തീയേറ്റര്‍ പ്രവര്‍ത്തനം വര്‍ഷങ്ങളായി വിദ്യാലയത്തില്‍ നടന്നു വരുന്നു. സംസ്ഥാന-ജില്ലാ തലങ്ങളില്‍ നിരവധി പുരസ്കാരം ഈ പ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. പഠനപ്രവര്‍ത്തനത്തില്‍ പിന്നോക്കം നില്‍കുന്നവര്‍ MR വിഭാഗം കുട്ടികള്‍ ഇവരെ കൂടി ഉള്‍ പ്പെടുത്തി പ്രവര്‍ത്തിക്കുന്ന നാടക സംഘം ഒരുക്കുന്ന നാടകം കൃത്യമായ സ്ക്രിപ്റ്റ് മന:പാഠമാക്കുന്നതല്ല,

ക്യാമ്പില്‍ അവതരണ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ അവരുടേതായ രൂപത്തില്‍ ഒരുക്കിന്നതാണ്. സംഭാഷ​ണങ്ങള്‍ അവരുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്.
മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ ആസ്പദമാക്കി തയ്യാറാക്കിയ ആനപ്പൂട, ബലൂണ്‍, അലാവുദ്ദീനും അലുകുലുക്ക് ഭൂതവും, എന്നീനാടകങ്ങളും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച ഈ വര്‍ഷവുംപുരോഗമിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയ നാടക തിയേറ്റര്‍ പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കം കുറിച്ചത്. 


ചില്‍‍ഡ്രന്‍സ് തീയേറ്റര്‍ പ്രവര്‍ത്തകനും കാളികാവ് സ്വദേശിയുമായ ശ്രീ.മുഹസിന്‍ കാളികാവാണ് വിദ്യാലയനാടക തീയേറ്റര്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത്. കൂടാതെ വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രോല്‍സാഹനം നല്‍കുന്നു



പുതിയ അക്കാദമികവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വായനാദിനാചരണത്തോ‍ടെ തുടക്കം കുറിച്ചെങ്കിലും വിപുലമായ തരത്തില്‍ പ്രവത്തനോദ്ഘാടനം നടത്തുവാന്‍ തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി സ്കൂള്‍ വിദ്യാരംഗം ക്ലബ്ബിന്റെയും അതിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയൊരുക്കുന്ന സ്കൂള്‍ നാടക തീയേറ്ററിന്റെയും ഉദ്ഘാടനം ചില്‍‍ഡ്രന്‍സ് തിയേറ്റര്‍ സംഘാംഗവും നാടക പ്രവര്‍ത്തകനും ക്യാമറമാനുമായ ശ്രീ.മുഹ്സിന്‍ കാളികാവ് ഉദ്ഘാടനെ ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്‍.ബി.സുരേഷ്കുമാര്‍ അധ്യക്ഷവഹിച്ച ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് സി.ഷൗക്കത്തലി, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം സ്കൂള്‍ തല ചെയര്‍മാന്‍ രജീഷ് സ്വാഗതവും കണ്‍വീനര്‍ സായ് കൃഷ്ണ നന്ദിയും പറഞ്ഞു."
-കാളികാവ് യു പി സ്കൂള്‍ 

 ഞാന്‍ അവര്‍ക്കെഴുതി ഇങ്ങനെ..
സര്‍,
കാളികാവ് സ്കൂള്‍ തിയേറ്റര്‍ സങ്കേതം ഉപയോഗിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം
എനിക്ക് അറിയേണ്ട ഒരു കാര്യം -
ഇതു ഏതെല്ലാം വിഷയങ്ങളില്‍
ഏതെല്ലാം ക്ലാസുകളില്‍ എങ്ങനെ നടക്കുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍
കുട്ടികളുടെ റോളും
മറുപടി പ്രതീക്ഷിക്കാമോ.
സസ്നേഹം
കലാധരന്‍



 അവര്‍ മറുപടി തന്നു  ഇങ്ങനെ -


up,lp ക്ലാസുകളിലെ ഭാഷ പ്രവര്‍ത്തനങ്ങളില്‍ സ്കിറ്റുകള്‍ ,നാടകങ്ങള്‍ എന്നിവയുടെ മാതൃക അവതരിപ്പിക്കുന്നതിനും മറ്റുകുട്ടികളെ കൂടി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും നാടകതിയേറ്റര്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നു.അധ്യാപകരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു ,
സര്‍ , ഇതിന്റെ വീഡീയോ you tube ല്‍ അപ്ഡേറ്റ് ചെയ്യാം..........നന്ദി വീണ്ടും വരാം    
      team kkv. 


സ്കൂളിനു ആശംസകള്‍ 
 സ്കൂള്‍  ബ്ലോഗ്‌ സന്ദര്‍ശിക്കുക - ക്ലിക്ക് ചെയ്യൂ


 --------------------------------------------------------------------------------

വായിക്കുക -
 


ശാസ്ത്രലാബിന്‍റ മേന്മ ശാസ്ത്രപഠനത്തിന് ലാബ് സൗകര്യം ആവശ്യമാണ്.ഒരു പ്രൈമറി വിദ്യാലയത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയൊരു ലാബ്. പരീക...

ചിങ്ങപുലരിയെ വരവേല്‍ക്കാന്‍ ഇന്ന് ചിങ്ങം ഒന്ന് . കാര്‍ഷിക സംസ്കൃതിയില്‍ നിന്ന് അന്യം നിന്ന് പോകുന്ന ഒരു തലമുറ വളര്‍ന്ന് വരുന്ന് നമ്മുടെ നാട...

Sunday, August 21, 2011

കഥയും സംവാദവും

ചെറിയ ക്ലാസുകളില്‍ മാത്രമേ അധ്യാപകര്‍ കഥകള്‍ പറഞ്ഞു കൊടുക്കാവൂ എന്നുണ്ടോ?
 മുതിര്‍ന്ന കുട്ടികള്‍ക്കും കഥകള്‍ പറഞ്ഞു കൊടുക്കാം .അത് ഉയര്‍ന്ന ചിന്തയ്ക്കുള്ള അവസരവും ആക്കാം.
ഒരു കഥയ്ക്ക്‌ ഒത്തിരി വ്യാഖ്യാനങ്ങള്‍ ,മാനങ്ങള്‍ , പല വീക്ഷണങ്ങളില്‍ നിന്നും നോക്കി കാണല്‍ .കഥയെ സമൂഹവുമായി  ബന്ധിപ്പിക്കല്‍ ..ഒക്കെ ആകാം.ഏതെങ്കിലും കൃത്യമായ ഒരു ഉത്തരമല്ല കഥയിലുള്ള ചിന്തയുടെ പ്രവര്‍ത്തനമാണ് വലുത്.
ഓരോ കൃതിയും ഓരോ ആകാശം തുറന്നിടുന്നു . ഇഷ്ടം പോലെ  പറക്കാം .പക്ഷെ ക്ലാസുകളില്‍ കൂടുകള്‍ പണിതിടുന്നു. ചിന്തയുടെ ചിറകടി ഭയക്കുന്ന ക്ലാസുകള്‍ ശാപം തന്നെ .
ഒരു കഥ അവതരിപ്പിച്ചു സാധ്യത നോക്കാം ..
പൌലോ കൊയ്‌ലോയുടെ വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു എന്ന നോവലില്‍ നിന്നും ഒരു കഥ ഇതാ...


'ഒരു  ഉഗ്ര മന്ത്രവാദി രാജ്യം മുഴുവന്‍ നശിപ്പിക്കാനായി ഒരു കിണറ്റില്‍ മാന്ത്രിക  ഔഷധം കലക്കി.
ആ രാജ്യത്തെ ആളുകളെല്ലാം വെള്ളം കുടിക്കനുപയോഗിച്ചിരുന്ന കിണറായിരുന്നു അത്.
ആരെല്ലാം വെള്ളം കുടിക്കുന്നുവോ അവരെല്ലാം ഭ്രാന്തരായിത്തീരും.

പിറ്റേന്ന് രാവിലെ ആളുകളെല്ലാം ആ വെള്ളം കുടിക്കുകയും എല്ലാവരും ഭ്രാന്തരായിത്തീരുകയും ചെയ്തു. എന്നാല്‍ രാജാവിനും കുടുംബത്തിനും  കൊട്ടാരക്കെട്ടിനകത്ത് മറ്റൊരു കിണറാണ് ഉപയോഗിക്കാന്‍ ഉണ്ടായിരുന്നത്.
അതില്‍ മന്ത്രവാദി വിഷം കലക്കിയിരുന്നില്ല.
അതു കൊണ്ട് അവര്‍ക്ക് മാത്രം ഭ്രാന്തു വന്നില്ല .

രാജാവ് ആകെ വിഷമത്തിലായി .
നാട്ടുകാര്‍ക്കെല്ലാം സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്ന പല ശാസനകളും പുറപ്പെടുവിച്ചുകൊണ്ട് അവരെ നിയന്ത്രിക്കാന്‍ രാജാവ് ശ്രമിച്ചു.
പോലീസുകാരും ഇന്‍സ്പെക്ടര്‍മാരും വിഷ വെള്ളം കുടിച്ചിരുന്നതിനാല്‍ രാജാവിന്റെ തീരുമാനങ്ങള്‍ മനസ്സിലാക്കുവാനോ നടപ്പാക്കാനോ അവര്‍ക്ക് കഴിയില്ലല്ലോ.

കല്പനകള്‍ കേട്ട നാട്ടുകാരെല്ലാം രാജാവിന് ഭ്രാന്തായിപ്പോയെന്നും അതിനാലാണ് അത്തരം കല്പനകള്‍ പുറപ്പെടുവിക്കുന്നതെന്നും കരുതി .
അവര്‍ കോട്ടയിലേക്ക് കൂട്ടം ചേര്‍ന്നു വരികയും രാജാവ് സ്ഥാനം ഒഴിയണം എന്നു ആവശ്യപ്പെടുകയും ചെയ്തു. .
മനം മടുത്ത രാജാവ് സിംഹാസനം ഒഴിയാന്‍ തീരുമാനിച്ചു.

എന്നാല്‍ രാജ്ഞി അതു തടഞ്ഞു.
അവര്‍ പറഞ്ഞു -
"നമ്മുക്കെല്ലാം ആ പൊതു കിണറ്റിലെ വെള്ളം കുടിക്കാം അപ്പോള്‍ നമ്മളും അവരെപ്പോലാകും "
അങ്ങനെ അവരും അതു ചെയ്തു.
രാജാവും രാജ്ഞിയും ഭ്രാന്തിന്റെ വെള്ളം കുടിച്ചു.
ഉടന്‍ തന്നെ അസംബന്ധം പറയാന്‍ തുടങ്ങി.

ഒരിക്കല്‍ എതിര്‍ത്തിരുന്ന ജനങ്ങള്‍ "ഇപ്പോള്‍ രാജാവ്
റിവുള്ള ആളുകളെ പ്പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
അദ്ദേഹം രാജ്യഭാരം തുടരാതിരിക്കെണ്ടാതുണ്ടോ.." എന്നു വിലയിരുത്തി.
നാട് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനാരഭിച്ചു.
അയല്‍ രാജ്യങ്ങളിലെ ആളുകളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് അവര്‍ പെരുമാറിയിരുന്നത്.
രാജാവിനാകെട്ടെ അദ്ദേഹത്തിന്റെ കാലം മുഴുവന്‍ രാജ്യം ഭരിക്കുവാന്‍ കഴിയുകയും ചെയ്തു.'

സംവാദത്തിനുള്ള ചോദ്യങ്ങള്‍

  • ഈ പ്രസ്താവനകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?എന്ത് കൊണ്ട് ?
  1. അവരവരുടെ ലോകത്ത് മാത്രം ജീവിക്കലാണ് ഭ്രാന്ത്.
  2. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി ജീവിക്കുന്നവരാണ് ഭ്രാന്തര്‍
  • ഈ കഥയില്‍ അയല്‍ രാജ്യത്തോടുള്ള സമീപനം സംബന്ധിച്ചുള്ള എന്തെങ്കിലും നിലപാടുകള്‍ തെളിയുന്നുണ്ടോ ?
  • രാജാവും ജനവും തമ്മില്‍ ജീവിത ഭൌതിക സൌകര്യങ്ങളില്‍ ഭീമമായ അന്തരം ഉണ്ടായാല്‍ രാജാവ് എന്ത് ചെയ്യണം?
  • ഈ കഥ നമ്മുടെ ജനാധിപത്യ സങ്കല്പ്പനങ്ങളുമായി  എത്രമാത്രം പൊരുത്തപ്പെടുന്നു.?
  • ജനങ്ങളെ എങ്ങനെയും തൃപ്ത്തിപ്പെടുത്തി അധികാരത്തില്‍ തുടരുകയാണോ ഒരു ഭരണാധികാരി ചെയ്യേണ്ടത്?
  • മതഭ്രാന്ത്‌  പിടിച്ച ഒരു സമൂഹത്തിലെ ഭരണാധികാരിയാണ് നിങ്ങള്‍ എങ്കില്‍ എന്ത് ചെയ്യും.?
  • നിങ്ങള്ക്ക് ഈ കഥ ഇഷ്ടമായോ ? കാരണം വ്യക്തമാക്കാമോ.
  • "നാട് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനാരഭിച്ചു." ഈ വാക്യം ഈ കഥയില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്?
  • "അയല്‍ രാജ്യങ്ങളിലെ ആളുകളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് അവര്‍ പെരുമാറിയിരുന്നത്." ഈ വാക്യം രചയിതാവ് ഉപയോഗിക്കുന്നത് എന്ത് കാര്യം സ്ഥാപി ക്കാനാണ്   .?
  • "രാജാവ് റിവുള്ള ആളുകളെപ്പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു" ഈ വാക്യം നല്‍കുന്ന സൂചന എന്താണ്.?

കുട്ടികളുടെ വിശകലന ശേഷി അളക്കാനും വികസിപ്പിക്കാനും നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉപയോഗിക്കാറുണ്ടോ ?
കഥാ സംവാദങ്ങള്‍,ചര്‍ച്ചകള്‍ സംഘടിപ്പി
ക്കാറുണ്ടോ ?   

Saturday, August 20, 2011

വോയ്സ് ഓഫ് ചേരാപുരം


കുട്ടികളുടെ സര്‍ഗാത്മ രചനകള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്ന അധ്യാപകര്‍ ഏറെ ഉണ്ടോ? ചില സ്കൂളുകള്‍ കുട്ടികളുടെ രചനകള്‍ പുസ്തക രൂപത്തില്‍ പ്രകാശിപ്പിക്കും.കോഴിക്കോട് പറമ്പില്‍ സ്കൂള്‍ ഇങ്ങനെ മാതൃക കാട്ടി. തിരുവനന്തപുരം പച്ച സ്കൂള്‍ മലയാളത്തിലെ മുഖ്യ ബാലമാസികകളില്‍ അവരുടെ കുട്ടികളുടെ രചനകള്‍ നിരന്തരം പ്രസിദ്ധീകരിച്ചു. ഈ വിദ്യാലയങ്ങളില്‍ അധ്യാപകര്‍ കുട്ടി രചനകള്‍ സശ്രദ്ധം വായിക്കും. അതിന്റെ മികവുകള്‍ കണ്ടെത്തും. ക്ലാസിലും സ്കൂളിലും അവതരണത്തിനു അവസരം ഒരുക്കും.
വായനയും എഴുത്തും സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഒരു മാതൃകാപരമായ പ്രവര്‍ത്തനം ഇതാ ..സ്കൂള്‍ ബ്ലോഗുമായി വോയ്സ് ഓഫ് ചേരാപുരം 
ലോകത്തിന്റെ മുന്നിലേക്ക്‌ കുട്ടികളുടെ രചനകള്‍ . വോയ്സ് ഓഫ് ചേരാപുരം ..അതു വായിക്കാന്‍ താല്പര്യപൂര്‍വ്വം ആളുകള്‍ എത്തി . അവര്‍ എഴുത്ത് കാരെ പ്രോത്സാഹിപ്പിച്ചു. അധ്യാപകര്‍ കണ്ടു പഠിക്കണം എങ്ങനെ കുട്ടികള്‍ക്ക് ഫീഡ് ബാക്ക് നല്‍കാം എന്നു . ചില പ്രതികരണങ്ങള്‍ വായിക്കാം
ഒരു ദുബായിക്കാരന്‍ പറഞ്ഞു...
'വോയ്സ് ഓഫ് ചേരാപുരം.യു.പി.എസ്' എന്ന ഈ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നഫ്‌ല മോളുടെ കവിത വായിച്ചു. തത്തമ്മയോടുള്ള കിന്നാരം ഇഷ്ടായി. ഇതുപോലെയുള്ള ഒരു കവിത ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ പഠിച്ചിരുന്നു. 
സ്കൂളിനും  അഭിനന്ദനങ്ങള്‍ കിട്ടി .ബ്ലോഗ്‌ നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെട്ടു 
Lipi Ranju പറഞ്ഞു...
നല്ല കവിത ഇഷ്ടായിട്ടോ മോളൂ ... (ഇത്ര ചെറിയ കുട്ടികള്‍ എത്ര നന്നായി എഴുതുന്നു ! അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ സന്മനസ്സു കാണിച്ച എഡിറ്റർക്ക് അഭിനന്ദനങ്ങള്‍ ...)
ചിലര്‍ക്ക് സംശയം സ്കൂളിന്റെ അമിത കൈകടത്തല്‍ ഉണ്ടോ എന്നു.അവര്‍ അക്കാര്യം ഉന്നയിച്ചു . അശ്വതി അതിനു മറുപടി എഴുതി
അവ വായിക്കൂ
sankalpangal പറഞ്ഞു...
നല്ല കവിത ,ആത്മവിശ്വാസത്തോടെ എഴുതി.സാറിന്മാരുടെ അമിത കൈ കടത്തലുണ്ടൊ... ആശംസകള്‍........
എഡിറ്റർ പറഞ്ഞു...
കാതലായ ആശയത്തിനൊ കവിതയുടെ രൂപഘടനയ്ക്കൊ മാറ്റം വരാതെ ചെറിയ ചില മിനുക്കുകൾ ചെയ്തു തരാറുണ്ട്.അത് എഡിറ്ററുടെ ചുമതല മാത്രം. അമിതമായൊന്നും സാറന്മാർ കൈകടത്താറില്ല..റഷീദ്ക്കാ,ദ്ര്യുശ്യചേച്ചി,സങ്കല്പംചേട്ടൻ എല്ലാവർക്കും ഒത്തിരി നന്ദി. വീണ്ടും വരുമല്ലോ..
. സ്നേഹപൂർവ്വം അശ്വതി
ചൂണ്ടുവിരല്‍ കുഞ്ഞു രചനകളുടെ ഒരു സഞ്ചാരം നടത്തി
അതിന്റെ പ്രതികരണം അവരെ അറിയിച്ചു
ആ കുറിപ്പ് ഇങ്ങനെ _

സ്കൂളിന്റെ  ഉദ്യമം ആവേശം പകരുന്നു.ഞാന്‍  അതീവ സന്തുഷ്ടനാണ്.കാരണം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂൾ.
അവിടെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റുന്നു.

കുട്ടികളുടെ രചനകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അതിന്റെ മൂല്യം കണ്ടെത്തി ലോകവുമായി പങ്കിടുന്നു.

നാടിന്റെ പലഭാഗങ്ങളിലും ഉള്ളവർ ഈ സ്കൂൾ ബ്ലോഗ് സന്ദർശിക്കുന്നു.

കുട്ടികൾക്ക് അനുമോദനങ്ങൾ.

പോരേ, കുട്ടികളായത് കൊണ്ടാണോ ഈ അനുമോദനം? അല്ല അവരുടെ എഴുത്തിന്റെ വലിപ്പം കൊണ്ട് കൂടിയാണ്.

ആറാം ക്ലാസിലെ ( എ ഡിവിഷൻ ) എഴുത്തുകാരെ മാത്രം ഞാൻ ഉദാഹരിക്കുന്നു. (മറ്റു ക്ലാസുകാര് പിണങ്ങരുതേ )

"നൃത്തം ചെയ്യും മാമ്പഴമെല്ലാം

അഴകില് തൂങ്ങി കാണുമ്പോൾ

കൊതിയൂറുന്നെന്നകതാരിൽ." (അശ്വതി ) കവിതയുടെ താളം, വാക്കുകളുടെ ചേരുവ ഇവ കവിതയെ ആകർഷകമാക്കുന്നു. മാമ്പഴക്കൊതി ആർക്കാണ് .ഏതു പ്രായത്തിലാണ് ഇല്ലാത്തത്.?



അനർഘ ദരിദ്രനായ വൃദ്ധനെയാണ് കാട്ടിത്തരുന്നത്.

ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരാളെ സന്തോഷ നിമിഷങ്ങളിൽ കാണുക എന്നത് നല്ല കാര്യം. ഇവിടെ വളരെ ഒതുക്കത്തോടെ ആനന്ദത്തിൻ നദി ഒഴുകി എന്ന് പറഞ്ഞു കവിത അവസാനിപ്പിക്കുമ്പോൾ വായനക്കാർക്കും നദീസ്നാന നിർവൃതി. ആ വരികള് നോക്കൂ.

"അകലെ നിന്നൊരു കുഞ്ഞപ്പോൾ

വയസ്സനെ നോക്കി ചിരിതൂകി

പാവമയാളുടെ ഹൃദയത്തിൽ

ആനന്ദത്തിൻ നദിയൊഴുകി"



താമരപ്പെണ്ണിന്റെ പിറന്നാൾ ദിനം എങ്ങനെ ഉള്ളതായിരിക്കുമെന്നതാണ് സയന ഭാവനയിൽ കണ്ടത്. ആരും കൊതിക്കുന്ന ചേലൊത്ത സുന്ദരി-അവളെ കാണാൻ ആരെല്ലാം വന്നു കാണും.? ആ സന്തോഷം എങ്ങനെ പ്രവർത്തിച്ചിരിക്കും? കവി അവ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു.



"താമരക്കുഞ്ഞിന്റെ തളിരിതളിൽ

പൂമ്പാറ്റ വന്നൊരു മുത്തമിട്ടു"



ശരിക്കും പിറന്നാൾ മധുരം ഉള്ള ര ചന.

അശ്വതി വെള്ളയുടുപ്പിട്ട കോഴിക്കുഞ്ഞേ എന്നു തുടങ്ങുന്നു.



“കൂരിരുട്ടാണെങ്ങും ഓര്മ്മ വേണം

കാലമിതു കള്ളക്കർക്കിടകം“.

ഇതു വായിച്ചപ്പോൾ കടമ്മനിട്ട എഴുതിയ വരികൾ ഓർമ്മ വന്നു.

പഴയ ഒരു പാട്ടുണ്ട്.അതു പങ്കിടാം.



“ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്

കൈതപ്പോത്ത്തിൽ വെച്ചിട്ടുണ്ട്

അപ്പം തന്നാൽ ഇപ്പം പാടാം

ചക്കര തന്നാൽ പിന്നേം പാടാം“



ഇവിടെ പാട്ട് മധുരമുള്ളതായതിനാൾ ചക്കര പകരം ചോദിക്കുകയാണ്.

സവ്യശ്രീ അണ്ണാരക്കണ്ണനോട് പറയുന്നു ഒരു കൊച്ചു മാമ്പഴം തന്നാല് പകരം മധുരമുള്ള പാട്ട് നല്കാം എന്ന്.

പാട്ടിന്റെ മധുരം = മാമ്പഴത്തിന്റെ മധുരം. കൊള്ളാം!

സഫ്ന കവിത കുഞ്ഞാടിന് നല്കി.

ഏഴ് കുഞ്ഞെഴുത്തുകാരുടെ രചനകൾ.

ഇനിയും കൂടുതൽ എഴുത്തുകാർ പ്രത്യക്ഷപ്പെടും.

സ്കൂൾ എഴുത്ത് കൂട്ടത്തിനു മികച്ച മാതൃക.

പൊതുവിദ്യാലയങ്ങൾ ബ്ലോഗെഴുത്തുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതു ഒരു ചരിത്രം സൃഷ്ടിക്കലാണ്.

ഒപ്പം ഉണ്ട് കേരളം എന്നു പറയാൻ ആഗ്രഹിക്കുന്നു.                       
ടി.പി കലാധരന്‍ 
  •  
ബ്ലോഗ്‌ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയണ്ടേ .ഇതാ സ്കൂള്‍ ടീം എഴുതിയത് നോക്കൂ.
പ്രിയപ്പെട്ട സാർ,
          ഞങ്ങൾ ബ്ലോഗ് തുടങ്ങിയത് ഈ ജൂൺ 8 നാണ്.ഞങ്ങളുടെ സ്കൂളിൽ
കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ കുറവാണ്. നെറ്റ് കണക്ഷനുമില്ല. സ്മാർട്ട്
റൂമും കമ്പ്യൂട്ടറുകളുമുണ്ട്. ഇപ്പോൾ ഫോൺ ഉപയോഗിച്ച് ജി.പി.ആർ എസ്.
കണക്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്.വീഡിയോ അപ് ലോഡ് ചെയ്യാൻ മാത്രം
വീട്ടിലെ ബ്രോഡ് ബാൻഡ് ഉപയോഗിക്കും.

കയ്യെഴുത്ത് മാസികയില്‍ നിന്നും ബ്ലോഗിലേക്ക്
വിദ്യാരംഗം ആണ്ബ്ലോഗിന് നേത്രുത്വം നൽകുന്നത്. കഴിഞ്ഞ വർഷം കുട്ടികളുടെ
ചില കവിതകൾ എടുത്ത് ട്യൂൺ ചെയ്ത് കുട്ടികളെ കൊണ്ടു തന്നെ ആലാപനം
ചെയ്യിച്ച് റെക്കോഡ് ചെയ്തിരുന്നു. അതു പിന്നീട് ചിത്രങ്ങൾ ഒക്കെ ചേർത്ത്
ചെറിയ വീഡിയോ തയ്യാറാക്കി. അവയൊക്കെ സ്മാർട്ട് റൂമിൽ വെച്ച് കുട്ടികൾക്ക്
കാണിച്ച് കൊടുത്തു. പിന്നെ ചിലരൊക്കെ കവിതകൾ തന്നു കൊണ്ടിരുന്നു.
അവയൊന്നും പ്രസിദ്ധീകരിക്കാൻ മാർഗ്ഗമുണ്ടായിരുന്നില്ല. കയ്യെഴുത്ത് മാസിക
എന്നതു വലിയ അദ്ധ്വാനമുള്ളതാണല്ലോ. അതിൽ പ്രസിദ്ധീകരിക്കാൻ
കഴിഞ്ഞിരുന്നത് വളരെ പരിമിതമായ രചനകൾ മാത്രമാണ്. അങ്ങനെയാണ് ബ്ലോഗിന്റെ
കാര്യം ചിന്തിക്കുന്നതും തുടങ്ങാൻ തീരുമാനിക്കുന്നതും. തുടക്കത്തിൽ
വിദ്യാരംഗത്തിന്റെ ചുമതലയുള്ള അധ്യാപകർ മാത്രമായിരുന്നു ഈ കാര്യം
അറിഞ്ഞിരുന്നത്. ഇപ്പോൾ എല്ലാവരും നല്ല താല്പര്യം കാണിക്കുന്നുണ്ട്.
മലയാളം പഠിപ്പിക്കുന്ന ഞങ്ങൾ മൂന്ന് പേർക്കാണ് ചുമതല.

കുട്ടികളുടെ  സമിതി
തുടക്കത്തിൽ മൂന്ന് രചനകൾ വീഡിയോ തയ്യാറാക്കിയവ പോസ്റ്റ് ചെയ്ത് കുട്ടികളെ കാണിച്ചപ്പോൾ
സ്ര്യുഷ്ടികളുടെ ഒഴുക്കായിരുന്നു. അവയിൽ കൊള്ളാവുന്നവ തിരഞ്ഞെടുക്കുന്നത്
കുട്ടികളുടെ  സമിതിയാണ്. ബാക്കി വരുന്നവ തിരിച്ചു കൊടുക്കും. അവരെ
നിരാശരാക്കാതെ കൂടുതൽ വായിക്കാനും വീണ്ടും എഴുതാനും നിർദ്ദേശിക്കും.
കവിതകളാണു കൂടുതലും ലഭിക്കുന്നത്. മറ്റു രചനകളിൽ കുട്ടികൾ വിമുഖരായിട്ട്
കാണുന്നു. ഒരു പക്ഷെ കവിത്യ്ക്ക് കൂടുതൽ പ്രാമുഖ്യം കൊടുത്തത്
കൊണ്ടായിരിക്കാം. കുട്ടികളിൽ ഇത് നല്ല ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

രക്ഷിതാക്കളും   വിലമതിക്കുന്നു

രക്ഷിതാക്കളും ഈപ്രവർത്തനത്തെ നന്നായി വിലമതിക്കുന്നുണ്ട്. കഴിഞ്ഞ

സി.പി.ടി.എ യോഗത്തിലും മറ്റും ബ്ലോഗിനെ പറ്റി പരാമർശമുണ്ടായി. യോഗത്തിനു
ശേഷം പലരും നേരിൽ കണ്ട് അഭിനന്ദനം അറിയിക്കുകയും മോളുടെ കവിത
കൊടുക്കണമെന്നും വായിക്കണമെന്നുമൊക്കെ പറയുകയുണ്ടായി. എന്തു ചിലവും
നമുക്ക് വഹിക്കാമെന്നൊക്കെ പറഞ്ഞു. ഇതിന് തീരെ ചിലവു വരില്ല എന്ന്
പറഞ്ഞത് അവരെ അൽഭുതപ്പെടുത്തി. ഇവിടെ മിക്ക വീട്ടിൽ നിന്നും ഒന്നിൽ
കൂടുതൽ പേർ ഗൾഫിൽ ജോലിചെയ്യുന്നു. അവരിൽ ചിലരൊക്കെ ബ്ലോഗ് കണ്ടിട്ട്
വിളിക്കുകയുണ്ടായി. കുട്ടികളിൽ പലരും ബ്ലോഗ് അഡ്രസ്സ് വാങ്ങി അയച്ച്
കൊടുത്തിരുന്നു. ചില രചനകൾ രക്ഷിതാക്കൾ തന്നെ തിരുത്തി തരുന്നുണ്ട്.
രക്ഷിതാക്കളുടെ നേരിട്ടുള്ള പങ്കാളിത്തമൊന്നുമുണ്ടായിട്ടില്ല.

ഒരോ കുട്ടിക്കു ഒരു ബ്ലോഗ്
ഇപ്പോൾ ഞങ്ങൾ എൽ.പി വിഭാഗത്തിനായി ഒരു ബ്ലോഗ് തുടങ്ങേണ്ട
തയ്യറെടുപ്പിലാണ്. കുറച്ചു കൂടെ സൌകര്യങ്ങൾ വികസിച്ചാൽ എല്ലാ
പ്രവ്ര്യുത്തികളും കുട്ടികളെ കൊണ്ട് തന്നെ ചെയ്യിക്കാൻ ലക്ഷ്യമിടുന്നു.
ഭാവിയിൽ ഒരോ കുട്ടിക്കു ഒരു ബ്ലോഗ് എന്നതാണ് ഉദ്ദേശം.
                      സ്നേഹാദരങ്ങളോടെ
                ബ്ലോഗ് ടീം ചേരാപുരം.യു.പി.സ്കൂൾ


വായനക്കാര്‍ ബ്ലോഗിലെ വിഭവങ്ങള്‍ കൂട്ടാന്‍ നിര്‍ദേശം വെച്ച്.കൂടുതല്‍ കുട്ടികളെ എഴുത്തുകാരാക്കാനും. ഒപ്പം  ഓരോ  രചനയും  വിലയിരുത്തപ്പെട്ടു  .
കെ.എം. റഷീദ് പറഞ്ഞു...
നഹ് ല മോളു തത്തമ്മ പെണ്ണ് വാനില്‍ നീന്തി തുടിച്ചോട്ടെ കവിത ഒരുപാടിഷ്ടമായി കേട്ടോ മറ്റു കൂട്ടുകാരോട് കഥയും നര്‍മ്മവും ഒക്കെ എഴുതാന്‍ പറയൂ എന്നാലല്ലേ ബ്ലോഗിന് ഒരു പുതുമ വരൂ
mad|മാഡ് പറഞ്ഞു...
നല്ല തത്തമ്മ കവിത.. ഇനിയും ഒരു പാട് എഴുതൂ
ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...
മാമ്പഴക്കാലം കഴിഞ്ഞില്ലേ? :) കവിത നന്നായിട്ടുണ്ട് മോളെ.. ഇനിയും എഴുതൂ. ആശംസകള്‍..
ഷാജു അത്താണിക്കല്‍ പറഞ്ഞു...
കുഞ്ഞി കവിത കൊള്ളാം
രമേശ്‌ അരൂര്‍ പറഞ്ഞു...
കവിത കേമായിട്ടുണ്ട് ട്ടോ അശ്വതി കുട്ട്യേ ..നോം ശരിക്കങ്ങട് ആസ്വദിച്ചി രിക്ക് ണ്..മാമ്പഴം തിന്ന പോലായി ..ഹൈ ഹൈ ..:)
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...
ഞാനും ഒത്തിരി തിന്നു ഈ കൊല്ലത്തെ മാമ്പഴം ... കവിത നന്നായി ........
കെ.എം. റഷീദ് പറഞ്ഞു...
അന്ഘ മോളാണോ അപ്പുപ്പന് ഭക്ഷണം കൊടുത്തത്
രമേശ്‌ അരൂര്‍ പറഞ്ഞു...
നന്മയും നിഷ്കളങ്കത യും ഉള്ള കവിത ...കുറച്ചു ഗദ്യവും കയറി വന്നു ..പക്ഷെ അവസാന നാലുവരി ശരിക്കും ഇഷ്ടപ്പെട്ടു ..അതില്‍ ഒരു താളവും ലയവും കവിതയും ശ്രുതിയും സംഗതിയും എല്ലാം ഉണ്ട് ,,അഭിനന്ദനങ്ങള്‍ ,,,:)
DIVY.S പറഞ്ഞു...
good and beautiful song anargha.I LOVE YOUR SONG.ALL THE BEST...
ഷിബു തോവാള പറഞ്ഞു...
പുതുതലമുറയുടെ കുഞ്ഞുമനസ്സിൽ വിരിയുന്ന ആശയങ്ങൾ ബൂലോകവായനക്കാരിലെത്തിക്കുവാനുള്ള ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും...അതുപോലെ സവ്യശ്രീ എന്ന കൊച്ചു കലാകാരിക്കും പ്രത്യേക അഭിനന്ദനങ്ങൾ..
കെ.എം. റഷീദ് പറഞ്ഞു...
സവ്യശ്രീ - നല്ല ഒഴുക്കുള്ള വരികള്‍ ഇനിയും എഴുതണം
ഹാരിസ് പറഞ്ഞു...
good one..keep writing
INTIMATE STRANGER പറഞ്ഞു...
കുഞ്ഞു സയനയുടെ കുഞ്ഞി കവിത ഒരുപാടിഷ്ടായി ട്ടോ..
Sandeep.A.K പറഞ്ഞു...
കൊച്ചു കൂട്ടുകാര്‍ക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു..
[[::ധനകൃതി::]] പറഞ്ഞു...
എല്ലാ ആശംസകളും നേരുന്നു..ഒരുപാട് രസിച്ചു....കുഞ്ഞി കവിതളുടെ വരവായി.....കുഞ്ഞു സയന കുഞ്ഞി കവിത,,,,,,,
കെ.എം. റഷീദ് പറഞ്ഞു...
സയന മോളെ...അമ്പടി മിടുക്കി താമരയുടെ ജന്മദിനം ഉഷാറാക്കി
sankalpangal പറഞ്ഞു...
super....
Lipi Ranju പറഞ്ഞു...
കവിത ഒത്തിരി ഇഷ്ടായിട്ടോ മോളൂ ....   രചനകള്‍ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ ..അവയോടുള്ള പ്രതികരണം ..ബ്ലോഗിന്റ് സാധ്യത വ്യക്തമാക്കും. അതിലേക്കു..
രമേശ്‌ അരൂര്‍ പറഞ്ഞു...
സഫ്നെ ...കൊച്ചു കള്ളീ ..നല്ല കവിതയൊക്കെ തന്നെ ,,പക്ഷെ ഇതിലെ നാലാമത്തെ വരി കുറെ വര്ഷം മുന്‍പ് ഈ അങ്കിള്‍ പഠിച്ച മലയാളം കവിതയിലും ഉണ്ടായിരുന്നതാണ് ...ആ കവിത ഇങ്ങനെ യാണ് മേരിക്കുണ്ടൊരു കുഞ്ഞാട് മേനി കൊഴുത്തൊരു കുഞ്ഞാട് പാല്‍നുര പോലെ വെളുത്താട് പഞ്ഞി കണക്കു മിനുത്താട് :) എന്താ ഇങ്ങനെ ഒരു കവിത കേട്ടിട്ടുണ്ടോ ? ഇനി സഫ്നയുടെ കവിതയും അങ്കിള്‍ പഠിച്ച മേരിയുടെ കുഞ്ഞാടിന്റെ കവിതയും തമ്മില്‍ ഒന്ന് താരതമ്യം ചെയ്തു നോക്കിയേ :)
എഡിറ്റർ പറഞ്ഞു...
രമേശ് അങ്കിൾ, ഈ ആ‍ട് ആ പഴയ ആടല്ല. പത്തിരുപത് കൊല്ലം മുമ്പുള്ള അത് ചത്തു കാണില്ലേ. മനപ്പൂർവ്വമല്ല കേട്ടോ.മുമ്പ് കേട്ടിട്ടുണ്ടാവാം.ആ ഓർമ്മ കൊണ്ട് തോന്നിയതായിരിക്കാം.ഏതായാലും അങ്കിളിന്റെ കുഞ്ഞാടിനെ എനിക്ക് വേണ്ട..ഇപ്പോൾ നോക്കൂ.പാൽനുര തുടച്ചു കളഞ്ഞു.ഹായ്!! നല്ല പുള്ളികൾ!!! ഇപ്പോൾ എന്തു ചന്തം .ഏതായാലും ഈ സംഭവം ആരോടും പറയല്ലേ.തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.. സ്നേഹാദരങ്ങളോടെ, സഫ്ന
Lipi Ranju പറഞ്ഞു...
കൊള്ളാം ഇഷ്ടായിട്ടോ... പിന്നെ ഈ കവിത വായിച്ചപ്പോ പണ്ട് പഠിച്ച കവിതയോട് സാമ്യം തോന്നിയത് പറഞ്ഞല്ലോ ... ഇനിയുള്ള എഴുത്തുകളില്‍ അത് ശ്രദ്ധിക്കണേ...
കെ.എം. റഷീദ് പറഞ്ഞു...
രാവിലെ തന്നെ കുഞ്ഞാടും എത്തിയല്ലോ. സഫനമോളൂ കുഞ്ഞാടിനെ കുറുനരി പിടിക്കാതെ നോക്കണേ. കൂടുതല്‍ കൂടുതല്‍ നന്നാക്കി ഏഴുതു സ്ഫ്ന. എഴുത്തില്‍ തെറ്റിച്ചാല്‍ രമേഷങ്കില്‍ ചൂരലുമായി വരും
കെ.എം. റഷീദ് പറഞ്ഞു...
ആശ്വതികുട്ടി കവിത അടിപൊളിയായി വായിക്കാനും പാടികൊടുക്കാനും നല്ല രസമുണ്ട് മോളുട്ടീടെ വീട്ടില്‍ കോഴികുഞ്ഞുന്ടോ. പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ എല്ലാവര്ക്കും ഒരു മെയില്‍ അയക്കണേ. ഗൂഗിള്‍ ഫ്രെണ്ട് കണക്റ്റ് വഴി ഫോളോ ചെയ്ത എല്ലാവര്ക്കും മെയില്‍ അയക്കാന്‍ പറ്റും. പുതിയ കൂട്ടുകാരെ തേടിപ്പിടിച്ചു അവരെയും നമ്മുടെ കൂട്ടത്തില്‍ പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ?
INTIMATE STRANGER പറഞ്ഞു...
kunji kavitha kollattoo....all de best mole drishya
sankalpangal പറഞ്ഞു...
തീരച്ചയായും. മോള്‍ നന്നായി വീണ്ടും എഴുതൂ... ആശംസകള്‍..
bthottoli പറഞ്ഞു...
structure of poeam is better instinct of creativity is seen every imagination of the matter. assalay molu....
രമേശ്‌ അരൂര്‍ പറഞ്ഞു...
മക്കളെ കുറിച്ചുള്ള അമ്മമാരുടെ വേവലാതികളും ആശങ്കകളും മനസ്സില്‍ തോടും വിധം ഭംഗിയായി എഴുതിയ കുഞ്ഞി കവിത ഇഷ്ടപ്പെട്ടു ..നല്ല നല്ല കവിതകള്‍ ഇനിയും എഴുതുമല്ലോ ...കൂട്ടുകാരുടെ ഈ ബ്ലോഗില്‍ കൂടുതല്‍ വായനക്കാര്‍ എത്താന്‍ വേണ്ടത് ചെയ്യുന്നുണ്ട് കേട്ടോ :)    -------------------------------------------------------------------------------------------------- 
  • സന്ദര്‍ശിക്കുമോ   നിങ്ങള്‍ ഈ ബ്ലോഗ്‌ ? വോയ്സ് ഓഫ് ചേരാപുരം 
  • തുടങ്ങുമോ ഇത് പോലെ ബ്ലോഗുകള്‍.?
  • പ്രോത്സാഹിപ്പിക്കുമോ കുട്ടികളെ?