ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 16, 2011

വായനയും കഥയും- 5(സ്പെഷ്യല്‍ എസ് ആര്‍ ജിയും )



എച് എമിനോട് പറഞ്ഞു സ്പെഷ്യല്‍ എസ് ആര്‍ ജി കൂടി
 അജണ്ട:-
രണ്ടാം ക്ലാസിലെ വായനാ പരിപാടി -ഇടക്കാല വിലയിരുത്തല്‍ .
തെളിവുകള്‍ സഹിതം എസ്  ആര്‍ ജിയില്‍ വായനാനുഭവം അവതരിപ്പിച്ചപ്പോള്‍ അവര്‍ സജീവമായി.
കൌതുകത്തോടെ ചാര്‍ട്ടുകള്‍ പരിശോധിച്ച് അഭിപ്രായം പറഞ്ഞു
"ഹരികൃഷ്ണന്‍ ഒത്തിരി എഴുതിയല്ലോ, ?!"
"അയ്യോ രക്ഷിക്കണേ,നേരം ഇരുണ്ടു മഴ പെയ്തു, പുരമെലെ വീണു, ചിങ്ങപ്പുഴയുടെ അരികില്‍ .."ഒക്കെ ഹരി കൂട്ടിചെര്ത്തവ തന്നെ
 അങ്ങനെ ഒരു 'എഴുത്തുകാരനെ 'സ്കൂള്‍ കണ്ടെത്തുകായിരുന്നു
  •  ഇനിയും ഉള്ള അവന്റെ രചനകള്‍  പിന്തുടരാനും   അവനിലെ എഴുത്തുകാരനെ വളര്‍ത്തിക്കൊണ്ടു വരാനും തീരുമാനം
  • കൂടുതല്‍ കഥകള്‍ ക്ലാസില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷ
  •   അസംബ്ലി ,ക്ലാസ് പി ടി എ , ഇവയില്‍ മൂന്നു നാല് കുട്ടികള്‍ കഥകള്‍ വായിച്ചവതരിപ്പിക്കട്ടെ.ആ നിര്‍ദേശവും സ്വീകരിക്കപ്പെട്ടു (അതിന്റെ സൂക്ഷ്മാംശങ്ങള്‍ ആസൂത്രണം ചെയ്യണം )
ഇനി നമ്മള്‍ക്ക് ക്ലാസില്‍ നേരിട്ട പ്രശ്നങ്ങളിലേക്ക് കടക്കാം. ക്രിയാത്മക നിര്‍ദേശങ്ങളും വേണം.
 ചാര്‍ട്ടുകള്‍    ഓരോരുത്തരും സൂക്ഷ്മ പരിശോധന നടത്തി. കുട്ടികള്‍ ആദ്യം എഴുതിയതും ഞാന്‍ കരുതിയിരുന്നു.

ശിവജിത്തിനെ സഹായിച്ച രീതി പ്രോത്സാഹിപ്പിച്ചു.
.         ശിവജിത് എഴുതിയത് നോക്കൂ. (അവന്‍ ആദ്യം എഴുതിയത്,ടീച്ചര്‍ എഴുതിക്കൊടുത്തതു ,അവന്‍ പകര്‍ത്തി എഴുതിയത്) മൂന്നു രചനകളും ...
 
അവന്‍ തനിയെ എഴുതിയത്  -
"കുറെ ശരികള്‍ ഉണ്ട്..സ്വന്തം പേര് ,അച്ചു എന്ന് എഴുതിയത് ...",, 
-"തെറ്റുകള്‍ ഉണ്ടെങ്കിലും നീല കളറുള്ള  കടല്‍ ,എല്ലാവരും,ചുറ്റിനു എന്നൊക്കെ എഴുതിയത്  വായിക്കാം."
"പക്ഷെ ടീച്ചര്‍ എഴുതിക്കൊടുത്തപ്പോള്‍  'നീല കളറുള്ള  കടല്‍ ,എല്ലാവരും, ചുറ്റിനു 'എന്നീ  കാര്യങ്ങള്‍ പരിഗണിച്ചില്ലല്ലോ ?"
-ശരിയാണ്  നീല കളറുള്ള  കടല്‍എന്നത് ഒരു  നല്ല പ്രയോഗം .അവന്റെ ചിന്തയുടെ ഫലം അത് ഉള്‍ക്കൊള്ളിക്കാമായിരുന്നു..  
-"കാരണം രണ്ടാണ് ..ഒന്ന് സമയക്കുറവു..രണ്ടു അവന്‍   എഴുതിയ ഓരോ വരിയും വായിക്കാന്‍ ശ്രമിച്ചില്ല"
"നാം കുട്ടികളെ കണ്ടെത്താന്‍ ഇനിയും പഠിക്കണം.നമ്മുടെ ഭാഷ അടിചെല്‍പ്പിക്കുകയാവരുത്.".സൈദ്ധാന്തിക സ്വഭാവമുള്ള പ്രതികരണം
"അപ്പോള്‍ പരിശീലനത്തില്‍ നിന്നും കുറെ കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ കിട്ടിയിട്ടുണ്ടല്ലോ." പ്രകോപിപ്പിക്കാനുള്ള ആ കമന്റ് ഏശിയില്ല.
-"അവനോടു വായിക്കാന്‍ സഹായം ചോദിക്കാമായിരുന്നു. അവന്‍ വ്യാഖ്യാനിച്ചു നല്‍കിയേനെ "..നല്ല നിര്‍ദേശം .
"തന്‍റെ "എന്ന വാക്ക് ടീച്ചര്‍ഇട്ടതാണ് കുട്ടി ആദ്യം എഴുതിയപ്പോള്‍ അതില്ല. അവന്‍  പകര്‍ത്തി എഴുതിയപ്പോള്‍ആദ്യംവിട്ടു പോയ വാക്കും അതാണ്‌. കുട്ടിയുടെ സ്വാഭാവിക ചിന്തയില്‍ അച്ചു  പട്ടം പറന്നു പോകുന്നത് നോക്കി എന്നേ വരൂ.
ഗവേഷകരുടെ കണ്ടുപിടുത്തം (!) അതൊക്കെ പുതിയ തിരിച്ചറിവുകള്‍ നല്‍കി.
"ടീച്ചറെ, രാഹുല്‍ എഴുതിയത് കണ്ടോ എല്ലാ വാക്യവും പട്ടം പട്ടം എന്നാ തുടങ്ങുന്നത്..!"
"അതിനെന്താ ചെയ്യുക?"
"ചാര്‍ട്ട് പൊതുവായി കാണിച്ചു എല്ലാവരോടും അഭിപ്രായം ചോദിച്ചാല്‍ പോരെ ?" ഒരു നിര്‍ദേശം
"അത് ശരിയാവില്ല രാഹുലിനെ വേദനിപ്പിക്കും" കുട്ടിയുടെ പക്ഷംചെര്നുള്ള പ്രതികരണം
ശരിയാ
മറ്റൊരാളുടെ കണ്ടെത്തല്‍  ഇങ്ങനെ.."കവിതകളില്‍  പട്ടം എന്നാ വാക്ക് അവസാനം വണ്ണം കുഴപ്പമില്ല .
അച്ചുവിന്റെ   പട്ടം
ചന്തമുള്ള പട്ടം ..
എന്നൊക്കെ .അപ്പോള്‍ ആദ്യം പട്ടം വന്നാല്‍ എങ്ങനെ തെറ്റാവും.?"
 "തെറ്റല്ല എങ്കിലും കേള്‍കാന്‍ ഒരു സുഖമില്ല. അത്രതന്നെ "
"അത് രാഹുലിന് തോന്നണം."
"മാതൃക കാണിച്ചാല്‍ മതി."
"അതൊന്നും വേണ്ട അവന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ചെന്ന് "രാഹുല്‍ ഈ വാക്യം മറ്റൊരു രീത്യില്‍ തുടങ്ങാമോ. ചിലപ്പോള്‍ കൂടുതല്‍ ഭംഗി കിട്ടും " എന്ന് ചോദിച്ചാല്‍ പോരെ "
എല്ലാവര്ക്കും അത് സ്വീകാര്യമായി അപ്പോള്‍ ഒരു പുതിയ നിര്‍ദേശം പൊന്തി വന്നു.
"അവന്‍ പട്ടം കണ്ട കാഴ്ചകള്‍ അക്കമിട്ടു പറയും പോലെ എഴുതിയതാനെങ്കിലോ ..അവന്റെ ചിന്ത നമ്മള്‍ കണക്കിലെടുക്കണം.എല്ലാ തവണയും ഇങ്ങനെ ആണോ എഴുതുന്നത്‌ എങ്കില്‍ മാത്രം ഇടപെട്ടാല്‍ മതി  "
ആ നിര്‍ദേശം അംഗീകരിക്കപ്പെട്ടു.
"ദേ അര്‍ച്ചന ഓരോ വാക്കും കഴിഞ്ഞു ഫുള്‍ സ്റ്റോപ്പ്‌  ഇട്ടിരിക്കുന്നു."
"അതൊക്കെ മറ്റു രചനകളുടെ എഡിറ്ട്ടിംഗ് നടത്തുമ്പോള്‍ ശ്രദ്ധയില്‍  കൊണ്ട് വരാം .നമ്മള്‍ വേണ്ട ശ്രദ്ധ ഓരോ ചെറിയ കാര്യത്തിലും കൊടുത്താല്‍ മതി.കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തണം "
"അല്ല മാഷേ  ഫുള്‍ സ്റ്റോപ്പ്‌ ഇട്ടാല്‍ എന്താ കുഴപ്പമെന്ന് അവള്ക്കറിയുമോ ?വാക്യത്തിന്റെ അതിരുകള്‍ ..അവള്‍ വായിക്കുമ്പോള്‍ മുറിഞ്ഞു പോകുന്നില്ലേല്‍ .."
അപ്പോഴാണ്‌ അവളെ കൊട്നു വായിപ്പിച്ചു കേട്ടില്ലല്ലോ എന്നു ഓര്‍ത്തത്..
ഏതെങ്കിലും സന്ദര്‍ഭത്തില്‍ -
പൂച്ച പമ്മി പമ്മി ചെന്നു. മീന്‍ എടുത്തു.
പൂച്ച .പമ്മി .പമ്മി .ചെന്നു. മീന്‍ .എടുത്തു.
ഇത് രണ്ടും ഒരേ പോലെയാണോ വായിക്കുന്നത് എന്ന് ക്ലാസില്‍ ഒരു ചര്‍ച്ച നടത്തിയാല്‍ മതി
ശരി തുടക്കമല്ലേ ..അവളുടെ എഴുതല്‍ ഇനി കൂടുതല്‍ പിന്തുണയോടെ .
 അപ്പോള്‍ മറ്റൊരു നിര്‍ദേശം -"ബിഗ്‌ പിക്ചര്‍ ഉപയോഗിക്കാമായിരുന്നു"
"ചിന്ത തടസ്സപ്പെടാത്ത രീതിയില്‍ പട്ടവും ആകാശവും ഒക്കെ ദൃശ്യവത്കരിക്കാം. ഉചിതമായ സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മതി.ഒരു പുന്നാര പട്ടം അവരുടെ അനുഭവം തീവ്രമാക്കും.അച്ചു ആഗ്രഹിച്ചത്‌ അവര്‍ക്കും തോന്നുമായിരുന്നു."
"കഴിഞ്ഞ വര്‍ഷം രണ്ടാം ക്ലാസില്‍ ഇക്കിളി പാമ്പിന്റെ കഥ അവതരിപ്പിച്ചത് പോലെ.." ക്ലാസ് പി ടി എ യില്‍ ബിഗ്‌ പിക്ചര്‍ പരിചയപ്പെടുത്തിയത് ഒരാള്‍ ഓര്‍ത്തെടുത്തു.
അച്ചുവിന്റെ കട്ടൌട്ടും പറ്റുമായിരുന്നു.
ഓരോരോ  നിര്‍ദേശങ്ങള്‍ ..
ശരിയാണ് സാധ്യതകള്‍ ഏറെയുണ്ട്.
പറഞ്ഞു വരുന്നത് എഴുത്തിന്റെ പ്രശ്നങ്ങളാണ് വായനയാണ് ചര്‍ച്ച അത്  മറക്കേണ്ടാ എച് എം ഇടപെട്ടു
വായനയും എഴുത്തും വെള്ളം കേറാത്ത അറകളല്ല. നല്ല ചര്‍ച്ച അതിന്റെ ഒഴുക്ക് മുറിക്കരുത് ടീച്ചറെ
ഇന്നു  തെളിവുകള്‍ വെച്ച് ചര്‍ച്ച ചെയ്യുന്നത് കൊണ്ടാ കൂടുതല്‍ സൂക്ഷ്മമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നത്‌..എല്ലാവരും ഇനി ഇങ്ങനെ ചെയ്‌താല്‍ നന്നായിരുന്നു എച് എം പ്രതികരണം ഗംഭീര തീരുമാനമാക്കി.
അപ്പോഴാണ്‌ എല്ലാവരും എസ് ആര്‍ ജി എത്ര സജീവവും ക്രിയാത്മകവും ആയി എന്ന് ഓര്‍ത്തത്‌.
"കൊള്ളാം ഇനി ഇത് പോലെ ..ഓരോ ആഴ്ചയിലും ഓരോ മേഖല തിരിച്ചു ഓരോ ആള്‍ക്കും അവസരം "..തീരുമാനം കണ്‍വീനര്‍  പ്രഖ്യാപിച്ചു.
എല്ലാ എസ് ആര്‍ ജിയും സ്പെഷ്യല്‍ എസ് ആര്‍ ജി
"അവധിക്കാലത്ത്‌ എസ് ആര്‍ ജി ശക്തമാക്കണമെന്ന് പറഞ്ഞു ഇപ്പോള്‍ സ്വാഭാവികമായി അങ്ങനെ സംഭവിച്ചു."
അങ്ങനെ എസ് ആര്‍ ജി മാറാനും വായന നിമിത്തമായി 
----------------------------------------------------------
  1. വായനയുമായി ബന്ധപ്പെട്ട എന്തൊക്കെ കാര്യങ്ങളാണ് ഇവടെ ചര്‍ച്ചയ്ക്കു വന്നത് ?
  2. നിങ്ങള്ക്ക് വിയോജിക്കാന്‍ ഒരു ആശയം കണ്ടെത്തുക,
  3. നിങ്ങളുടെ  എസ് ആര്‍ ജി ഇങ്ങനെയാണോ
  • ഏതെങ്കിലും ഒരു അജണ്ട പ്രാധാന്യം നല്‍കി അവതരിപ്പിക്കുമോ ?
  • അധ്യാപകര്‍ തെളിവുകളുമായി  വരുമോ?
  • അവ വിശകലനം ചെയ്തു നല്ലവ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാറുണ്ടോ ( ഒരു അനുഭവം പങ്കിടാമോ )?
  • സൂക്ഷ്മ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടോ ?
  • ക്ലസ്ടരുകളിലും അനിഭവം പങ്കിടല്‍ ഇങ്ങനെ ആയാലെന്താ
  • മറ്റെവിട്യോ ഉള്ള  അനുഭവങ്ങള്‍ ആകാം പക്ഷെ നമ്മുടെ അനുഭവങ്ങള്‍ക്കും മൂല്യം ഇല്ലേ.?

2 comments:

drkaladharantp said...

ആനന്ദന്‍ മാഷ്‌ ചര്‍ച്ചയില്‍ ഇടപെട്ടു ഇങ്ങനെ പറഞ്ഞു:-
പ്രിയ സുഹൃത്തേ,
പ്രക്രിയയില്‍ സെന്‍ കുട്ടികള്‍ക്ക് വേണ്ടി കുറേക്കൂടി മൈക്രോപ്രോസേസ്സിംഗ് വേണമെന്ന് തോന്നുന്നു. ബിഗ്‌ പിക്ചര്‍ എങ്ങിനെയൊക്കെ ഉപയോഗിക്കാമെന്നും ചൂണ്ടിക്കാണിക്കണം. ഉദാഹരണത്തിന് ഒരു trigger ഉപയോഗിച്ചുകൊണ്ട് ആഖ്യാനത്തിലേക്ക് കടക്കുകയും ആഖ്യാനത്തിലെ അവസാന സംഭവം ബിഗ്‌ പിക്ച്ചരായി രൂപപ്പെടുത്തി എടുക്കുകയും ചെയ്യാമല്ലോ. തുടര്‍ന്ന് അതിലെ വസ്തുക്കള്‍, കഥാപാത്രങ്ങള്‍ സംഭവം എന്നിവയുടെ ടെക്സ്റ്റ്‌ generate ചെയ്യുകയും അതിന്റെ ലിഖിതരൂപം ചിത്രത്തിലേക്ക് മാറ്റുകയും ചെയ്യാമല്ലോ. ഇതു ഗ്രാഫിക് വായനയെ സഹായിക്കുമെന്ന് ഇംഗ്ലീഷ് ക്ലാസില്‍ കണ്ടതാണ്. ഇങ്ങനെ രൂപപ്പെടുന്ന ബിഗ്‌ പിക്ചര്‍ തുടര്‍ന്ന് നടക്കുന്ന വായനക്കും / ആഖ്യാനത്തിനും trigger ആയി മാറും. വായിക്കുന്ന കഥയുടെ അവസാന സംഭവം വിണ്ടും ബിഗ്‌ പിക്ചര്‍ ആയി മാറും. അങ്ങിനെ വരുമ്പോള്‍ ബിഗ്‌ പിക്ചര്‍ ഒരിക്കലും ഒരു നിശ്ചല ചിത്രമായി നില്‍ക്കില്ല. സെന്‍ കുട്ടികള്‍ക്കും ഇതു സഹായകമാവില്ലേ?

മുഖാമുഖ പരിശിലനം സൃഷ്ടിക്കുന്ന പരിമിതികള്‍ താങ്കളുടെ ഇപ്പോഴത്തെ ശ്രമം വഴി മറികടക്കാനാകും. ഡയറി രൂപത്തിലുള്ള ഇന്പുട്ട് ഫലം ചെയ്യും. വ്യത്യസ്ത വ്യവഹാര രൂപങ്ങള്‍ ഉപയോഗിച്ചു നോക്കുന്നതില്‍ തെറ്റില്ല. വിദൂര രിതിയില്‍ പരിശിലനം നല്കിനോക്കാം. അല്ലെങ്കിലും നാം ഇങ്ങനെയൊക്കെ ചെയ്യേണ്ടിയിരിക്കുന്നു . കാരണം ചെയ്തു വെച്ചതിനെ തട്ടിമാറ്റി NCERT മതി എന്ന് പറയാനാണല്ലോ ആളുകള്‍ക്ക് ഉത്സാഹം.
സ്നേഹപുര്‍വം
ആനന്ദന്‍

സുജനിക said...

സൂക്ഷ്മതല ആസൂത്രണം ശക്തിപ്പെടുത്താൻ നമുക്ക് കഴിയണം. അപ്പോൾ ക്ലസ്റ്ററുകൾ, എസ്.ആർ.ജി കൾ, സി.ഇ, ടി.ഇ ഒക്കെ മാറേണ്ടിവരും...പരീക്ഷകളും. മാറണം. ക്ലാസിലെ എല്ലാ കുട്ടിയേയും പരിഗണിക്കുന്ന അവസ്ഥ ഉണ്ടാകും.പ്രോസസ് മോണിറ്ററിങ്ങ ഉണ്ടാവണം.കുട്ടി ഒരിക്കൽ എഴുതിയത് പിന്നീട് റീറയ്റ്റ് ചെയ്യാനും അതു പരിഗണിക്കപ്പെടാനും കഴിയണം. മാറ്റാൻ ഈ പോസ്റ്റുകൾ സഹായിക്കും.
പക്ഷെ, നമ്മുടെ ആളുകളുടെ പ്രതികരണം വളരെ കുറവ്...