"പ്രിയ
കലാധരൻ സര്‍,
പുതുമയുളള
വിദ്യാലയ വിശേഷങ്ങളൊരുക്കി
അക്കാദമിക തലത്തിലും ഭൗതിക
സൗകര്യങ്ങളുടെ കാര്യത്തിലും
വലിയ മുന്നേറ്റമുണ്ടാക്കിയ
ഒരു വിദ്യാലയമാണ് പുറത്തൂര്‍
ഗവ.
യൂ
പി സ്കൂള്‍ എന്നറിയാമല്ലോ.
1313 തീരദേശ
ബാല്യങ്ങളാണ് ഈ വിദ്യാലയത്തില്‍
പഠിക്കുന്നത്.
പ്രളയവും
കൊറോണയും കാരണം ഈ വര്‍ഷം
നഷ്ടപ്പെട്ട സാധ്യായ ദിവസങ്ങളുടെ
നഷ്ടം നികത്തുന്നതിനായി
വ്യത്യാസ്ത മാര്‍ഗങ്ങള്‍
ആവിഷ്കരിച്ചു നടപ്പാക്കുകയാണ്
ഈ വിദ്യാലയം.
ഓണ്‍ലൈന്‍
സംവിധാനങ്ങളുപയോഗിച്ചുളള
പഠന പ്രവര്‍ത്തനങ്ങളാണ്
ഇതിന്റെ ഭാഗമായി
നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഈ
പ്രവര്‍ത്തനങ്ങളുടെ ഒരു
വിളവെടുപ്പുത്സവം എന്ന
നിലയില്‍ ഏപ്രില്‍ 10
മുതല്‍
30
വരെ
3
ആഴ്ച
നീണ്ടുനില്‍ക്കുന്ന ഒരു
പാക്കേജ് തയ്യാറാക്കി.
- കുട്ടികളുടെ ചിന്താശേഷി വര്‍ധിപ്പിക്കുന്നതും മാനസിക ഉല്ലാസത്തിനു ഉപയുക്തമായതും കുട്ടികളില്‍ വായനാശീലമുണ്ടാക്കിനു പര്യാപ്തവുമായ പ്രവര്‍ത്തനങ്ങളാണ് നല്‍കുന്നത്.
- പ്രശസ്തരായ അതിഥികളുടെ സംസാരം, ഡിജിറ്റല്‍ മാഗസിന്‍ തയ്യാറാക്കല്‍, ഏകാംഗ നാടക മത്സരമുള്‍പ്പെടെയുളള വിവിധ മത്സരങ്ങള്‍, പ്രഗത്ഭരെ പരിചയപ്പെടുത്തല്, ഭാഷാ ശേഷി മെച്ചപ്പെടുത്തുന്നതിനുളള കളികള്‍ ...
- പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കളുടെ സഹായത്തോടെ കളിവീട് എന്ന പേരില്‍ നടത്തുന്ന ഈ പദ്ധതിയില്‍ ഉല്‍പ്പെടുത്തും.
- എല്ലാ ദിവസവും 10 മണിക്ക് ക്ലാസ് വാട്സ് അപ്പ് ഗ്രൂപ്പ്, സ്കൂള്‍ ഫെയ്സ് ബുക്ക് പേജ്, ബ്ലോഗ് എന്നിവയിലൂടെ വിഭവങ്ങള്‍ കുട്ടികളിലെത്തിക്കും. കുട്ടികള്‍ അവരുടെ രചനകള്‍ രാത്രി 8 മണിക്കു മുമ്പായി ക്ലാസ് വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രസിദ്ധീകരിക്കണം.
- മികച്ചവ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കും.
- ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എഴുത്തുകാര്‍, വിവധ മേഖലകളില്‍ പ്രഗത്ഭരായവര്‍ പദ്ധതിയുടെ ഭാഗമാകുുന്നു
- വിദ്യാഭ്യാസ വകുപ്പും കൈറ്റും കുട്ടികള്‍ക്കായി നടത്തുന്ന പരിപാടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
- കുട്ടികള്‍ ക്ലാസ് തലവാട്സ്അപ്പ് ഗ്രൂപ്പുകളിലൂടെയാണ് ക്ലാസ് അസംബ്ലികളില്‍ പങ്കെടുക്കുന്നത്.
- സ്കൂള്‍ ഫേസ് ബുക്ക് പേജ്, യൂട്യൂബ് ചാനല്‍, വിവിധ വാട്സപ്പ് ഗ്രൂപ്പുകള്‍ , തുഞ്ചന്‍ വിഷന്‍ പ്രാദേശിക ചാനല്‍ എന്നിവയിലൂടെ പ്രധാന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു.
ഈ
പഠന പദ്ധതിയുടെ ഭാഗമായി
കുട്ടികളെയും രക്ഷിതാക്കളേയും
അഭിസംബോധന ചെയ്ത് ഒരു സന്ദേശം
(വീഡിയോ
ആയാല്‍ കൂടുതല്‍ നല്ലത്)
തരണം
എന്ന് അഭ്യര്‍ഥിക്കുന്നു.
ഈ
സന്ദേശം 1000
ത്തോളം
രക്ഷിതാക്കളിലൂടെ കുട്ടികളിലെത്തും.
സ്നേഹാശംസകളോടെ,
കെ.
ഉമ്മർ
(പ്രസി.
പി.ടി.എ)
ടി.പി
മുസ്തഫ (HM
ഇൻ
ചാർജ്,ഗവ.
യു.പി
സ്കൂള്‍ പുറത്തൂര്‍"
(പുറത്തൂര്‍
ഗവ.യു.പി
സ്കൂള്‍,
അവധിക്കാല
സന്തോഷം )
2
"ഈ
ഇരുട്ട് താല്കാലികമാണ്.
ഒരു
തെളിഞ്ഞ ആകാശം നമ്മെ
കാത്തിരിക്കുന്നു.”
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും പ്രമുഖ നടനുമായ ശ്രീ. സലീം കുമാര്‍ പുറത്തൂര്‍ ഗവ. യൂ പി സ്കൂള്‍ കളിവീട് ഓണ്‍ലൈന്‍ അസംബ്ലി ഉദ്ഘാടനം ചെയ്ത് കുട്ടികളോട് നടത്തിയ സംസാരം അവസാനിപ്പിച്ചത് ഇങ്ങനെയാണ്. സ്കൂളിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ് സലീം കുമാര്‍.
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും പ്രമുഖ നടനുമായ ശ്രീ. സലീം കുമാര്‍ പുറത്തൂര്‍ ഗവ. യൂ പി സ്കൂള്‍ കളിവീട് ഓണ്‍ലൈന്‍ അസംബ്ലി ഉദ്ഘാടനം ചെയ്ത് കുട്ടികളോട് നടത്തിയ സംസാരം അവസാനിപ്പിച്ചത് ഇങ്ങനെയാണ്. സ്കൂളിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ് സലീം കുമാര്‍.
പുറത്തൂര്‍
ഗവ.
യൂ
പി സ്കൂളില്‍
കളിവീട്
ഓണ്‍ലൈന്‍ സ്കൂള്‍ അസംബ്ലി
കളിവീട്
ഉദ്ദേശ്യങ്ങള്‍
- നവമാധ്യമ കൂട്ടായ്മകള്‍ അക്കാദമിക മുന്നേറ്റത്തിനു ഉപയോഗപ്പെടുത്തുന്നതിനു
- സ്കൂളും സമൂഹവും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിന്
- നഷ്ടപ്പെട്ട അധ്യായന ദിനങ്ങളുടെ നഷ്ടം നികത്തുന്നതിന്
- പുതിയ അക്കാദമിക സംസ്കാരം രൂപപ്പെടുത്തുന്നതിന്
ഓണ്‍ലൈന്‍
അസംബ്ലി എപ്പോള്‍?
- എല്ലാ വെള്ളിയാഴ്ചകളിലും കളിവീട് സ്കൂള്‍ അസംബ്ലി
- എല്ലാ ദിവസവും കളിവീട് ക്ലാസ് അസംബ്ലി
പ്രഗത്ഭരുടെ
ഓണ്‍ലൈന്‍ പങ്കാളിത്തം
പുതിയൊരു സാധ്യത
ഏപ്രില്‍
10
വെള്ളി
രാവിലെ 10
മണിക്ക്
നടന്ന ഓണ്‍ലൈന്‍ സ്കൂള്‍
അസംബ്ലി കളിവീട് അവധി
ഉത്സവം സ്കൂള്‍ ബ്രാന്റ്
അംബാസിഡറും ദേശീയ ചലച്ചിത്ര
അവാര്‍ഡ് ജേതാവുമായ ശ്രീ.
സലീം
കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍, ലോക കേരള സഭ അംഗവും സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനുമായ ശ്രീ സി.പി കുഞ്ഞിമൂസ, മലയാളം സര്‍വകലാശാലാ വി.സി ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ കുട്ടികളോട് സംവദിച്ചു,
ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍, ലോക കേരള സഭ അംഗവും സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനുമായ ശ്രീ സി.പി കുഞ്ഞിമൂസ, മലയാളം സര്‍വകലാശാലാ വി.സി ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ കുട്ടികളോട് സംവദിച്ചു,
ഏപ്രില്‍
17
നു
നടന്ന സ്കൂള്‍ അസംബ്ലിയില്‍
മുന്‍ വിദ്യാഭ്യാസ മന്ത്രി
ശ്രീ ഇ.ടി
മുഹമ്മദ് ബഷീര്‍,
പ്രശസ്ത
സാഹിത്യകാരന്‍ ശ്രീ ആലങ്കോട്
ലീലാ കൃഷ്ണന്‍ അതിഥികളായെത്തി.
അടുത്ത
സ്കൂള്‍ അസംബ്ലി 25
നു
വെള്ളിയാഴ്ച്ച കേരള നിയമസഭ
സ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണനോണ്
വിശിഷ്ടാതിഥി.
അതില്‍
പങ്കെടുക്കണമെന്ന് ഞാനും
ആഗ്രഹിക്കുന്നു.
വിദ്യാഭ്യാസ
ഉദ്യോഗസ്ഥര്‍,
കലാകാരന്മാര്‍,
പഴയകാല
അധ്യാപകര്‍,
പൂര്‍വ
വിദ്യാര്‍ഥികള്‍ എന്നിവര്‍
അതിഥികളായെത്തുന്നു.
മലപ്പുറം
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.
അബ്ദുല്‍
ഗഫൂര്‍,
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം ജില്ലാ
കോര്‍ഡിനേറ്റര്‍ ശ്രീ.
മണി
കരുവാരകുണ്ട്,
തദ്ദേശ
സ്വയം ഭരണ സമിതി അംഗങ്ങള്‍,
ഏ.ഇ,
ഒ.
ബി.പി.ഒ
തുടങ്ങിയവര്‍ അതിഥികളായെത്തി.
കുട്ടികളോട്
സംസാരിച്ചു.
അതിഥികള്‍
വ്യത്യസ്ത വിഷയങ്ങളില്‍
ഊന്നി സംസാരിക്കുന്നതിനു
ശ്രദ്ധിച്ചു.
സ്കൂള്‍
അസംബ്ലികളില്‍ എന്തൊക്കെ?
എല്ലാ
വെളളിയാഴ്ചയും
- പ്രാര്‍ഥന
- പ്രതിജ്ഞ
- ക്ലാസ് ടീച്ചറുടെ ആമുഖം
- പി.ടി.എ പ്രസിഡന്റ്
- അതിഥികളുടെ സംസാരം
- സ്കൂളിനു പറയാനുളളത്. സ്കൂള്‍ സ്വയം പറയുന്നതായി അവതരിപ്പിക്കപ്പെടുന്നു.
- ഇന്നത്തെ കഥ ശ്രീ. രാമകൃഷ്ണന്‍, കുമരനല്ലൂര്‍ കഥാകൃത്ത് വീഡിയോ അവതരണം
- ഇന്നത്തെ കളി
- ഇന്നത്തെ ചിന്താവിഷയം
- ഇന്നത്ത പാട്ട്
- പഠന പ്രവര്‍ത്തനം
- ദേശീയ ഗാനം
ക്ലാസ്
അസംബ്ലികളില്‍ എന്തൊക്കെ?
എല്ലാ
ദിവസവും
- കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍
- പഠന പ്രവര്‍ത്തനങ്ങള്‍
- വായന പ്രവര്‍ത്തനങ്ങള്‍
- കുസൃതിക്കണക്കുകള്‍
- പഠന പ്രവര്‍ത്തനങ്ങള്‍
- ആദ്യ പത്ത് ദിനങ്ങളില്‍ ഇംഗ്ലീഷ്
- തുടര്‍ന്ന് 5 ദിവസം ശാസ്ത്ര പരീക്ഷണങ്ങള്‍
- അവസാന 6 ദിവസങ്ങളില്‍ ഗണിതം മാതൃഭാഷ
വിലയിരുത്തല്‍
രീതി
- കുട്ടികള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാത്രി എട്ടു മണി മുതല്‍ 9 മണി വരെഗ്രൂപ്പുകളില് പോസ്റ്റുന്നു.
- ഏ.ബി.സി ഗ്രേഡ് തിരിച്ച് അധ്യാപകര്‍ വിലയിരുത്തുന്നു.
- പരസ്പര വിലയിരുത്തലിനും മെച്ചപ്പെടുത്തലുനമുളള അവസരങ്ങള്‍ ഒരുക്കുന്നു.
- മികച്ച രചനകള്‍ ഡിജിറ്റല്‍ മാഗസിനായി പ്രസിദ്ധീകരിക്കുന്നു.
- പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി അധ്യാപകരും വിദഗ്ധരും പി.ടി.എ ഭാരവാഹികളുമടങ്ങുന്ന വാട്സ് അപ്പ് ഗ്രൂപ്പ് നിരന്തര ഇടപെടലുകള്‍ നടത്തുന്നു.
- മലപ്പുറം ഡയറ്റ് ഫാക്കല്‍റ്റി അംഗം ശ്രീമതി. ജെസ്സി ടീച്ചര്‍ ഈ ഗ്രൂപ്പില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.
- മൊഡ്യൂള്‍ നിര്‍മിക്കുന്നതിനുളള സമിതി അക്കാദമിക ഉള്ളടക്കവും വിലയിരുത്തല്‍ രീതികളും കണ്ടെത്തുന്നു.
ഇടക്കാല
വിലയിരുത്തല്‍,
കണ്ടെത്തലുകള്‍
- നിരന്തര ഇടപെടലിലൂടെ പങ്കാളിത്തം വര്‍ധിപ്പിക്കാം
- കുട്ടികള്‍ക്ക് ഇടപെടാനുളള കൂടുതല്‍ അവസരം വേണം
- 14 % കുട്ടികള്‍ക്ക് വാട്സപ്പ് സൗകര്യം ലഭ്യമല്ല.
- ഇനിയും പദ്ധതിയില്‍ പൂര്‍ണമായും പങ്കെടുക്കാത്തവരെ പങ്കെടുപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ തുടരും
- അവധിക്കാലം കഴിഞ്ഞാലും ഈ രീതി തുടരും
- പഠനാവശ്യങ്ങള്‍ക്കല്ലാതെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരം
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
പി.ടി.എ
പ്രസിഡന്റ് ഉമ്മര്‍ കെ,
വെല്‍ഫയര്‍
കമ്മറ്റി ചെയര്‍മാന്‍ സി.പി
കുഞ്ഞിമൂസ,
എസ്.എം.സി
ചെയര്‍മാന്‍ സദഖ് പുറത്തൂര്‍,
മുസ്തഫ,
ഷാജി
കുമ്മില്‍ എന്നവര്‍ നേതൃത്വം
നല്‍കുന്നു.
മനസിനിണങ്ങിയ
പ്രവര്‍ത്തനങ്ങള്‍
കളിവീട്
പദ്ധതിയുമായി ബന്ധപ്പെട്ട്
ഓരോ ദിവസവും നല്‍കുന്ന
പ്രവര്‍ത്തനങ്ങള്‍ ബിന്ദു
ടീച്ചര്‍ എനിക്ക് അയച്ചു
തന്നു.
ഏറെ
വൈവിധ്യമുളളതും താല്പര്യം
ജനിപ്പിക്കുന്നതും അക്കാദമി
മൂല്യമുളളതും.
അതിലൊന്ന്
കുട്ടികള്‍ക്കെഴുതിയ
കത്തായിരുന്നു.
വളരെ
സ്വാഭാവികസന്ദര്‍ഭത്തിലാണ്
കത്ത്.
( ഇങ്ങനെയുളളവയെ
ആധികാരിക പഠനസാമഗ്രികള്‍ (
authentic learning materials) എന്നാണ്
അക്കാദമിക ലോകം വിളിക്കുക.
"പ്രിയപ്പെട്ട
മക്കളേ',
എല്ലാവർക്കും സുഖമല്ലേ?എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
എല്ലാവർക്കും സുഖമല്ലേ?എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
എല്ലാവരും
വീട്ടിൽ തന്നെ ഇരിക്കുകയല്ലേ?
പുറത്തേക്കൊന്നും
ഇറങ്ങുന്നില്ലല്ലോ?
നമ്മൾ
എൽ.എസ്
എസിനും എവറസ്റ്റിനുമെല്ലാം
കൊറോണയെക്കുറിച്ച് പഠിച്ചപ്പോൾ
നമ്മുടെ നാട്ടിൽ ഇതെത്തുമെന്നോ
നമ്മളിങ്ങനെ വീട്ടുതടങ്കലിൽ
ഇരിക്കേണ്ടി വരുമെന്നോ നമ്മൾ
ചിന്തിച്ചതു പോലുമില്ല അല്ലേ?

എന്തായാലും
അസുഖം വരാതിരിക്കാൻ എടുക്കേണ്ട
മുൻകരുതലുകളെല്ലാം നിങ്ങൾക്ക്
അറിയാമല്ലോ?
എല്ലാവരും
അതുപോലെെ തന്നെ ചെയ്യുക.
നന്നായി
ശ്രദ്ധിക്കുക.
പിന്നെ സ്കൂൾ അടച്ചതിനു ശേഷവും ടീച്ചർ കുറച്ചു ദിവസം കൂടി (ലോക്ക് ഡൗൺ ആകുന്നതു വരെ) സ്കൂളിൽ പോയിരുന്നു .നിങ്ങൾ ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് കണ്ടപ്പോൾ സങ്കടം വന്നു.
.
പിന്നെ സ്കൂൾ അടച്ചതിനു ശേഷവും ടീച്ചർ കുറച്ചു ദിവസം കൂടി (ലോക്ക് ഡൗൺ ആകുന്നതു വരെ) സ്കൂളിൽ പോയിരുന്നു .നിങ്ങൾ ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് കണ്ടപ്പോൾ സങ്കടം വന്നു.

നമ്മൾ
എന്തൊക്കെ പ്ലാനിട്ടതായിരുന്നു.
നമുക്ക്
എല്ലാവർക്കും കൂടി സ്കൂൾ
ബസിൽ ടൂർ പോകണം .......
ഐസ്
ക്രീം കഴിക്കണം.........
കേക്ക് വാങ്ങണം...... ഒന്നും നടന്നില്ല.
കേക്ക് വാങ്ങണം...... ഒന്നും നടന്നില്ല.
എന്തോ
ടീച്ചർക്ക് നിങ്ങളെ പഠിപ്പിച്ച്
മതിവരാത്തതുപോലെ

സാരമില്ല
സ്കൂൾ തുറന്നാൽ നമുക്ക്
വീണ്ടും ഒത്തുകൂടാമല്ലോ.
നിങ്ങളിപ്പോൾ വീട്ടിൽ നല്ല സന്തോഷത്തിലായിരിക്കും അല്ലേ? അച്ഛനും അമ്മയും എല്ലാവരും വീട്ടിൽ ഉണ്ടാകുമല്ലോ? എന്തായാലും ഇങ്ങനെ എല്ലാവരും ഒത്തുകൂടാൻ കിട്ടിയ ഈ അവസരം പാഴാക്കരുത്. പരസ്പരം സ്നേഹത്തോടെ പെരുമാറുക. എല്ലാവരുടെയും മനസ്സിൽ എന്നും ഓർമിക്കാനുതകുന്ന നല്ല അനുഭവങ്ങൾ നല്കുക ' ഈ കൊറോണക്കാലത്തെ ഒരു സ്നേഹക്കാലമാക്കി മാറ്റുക. ടീച്ചറുടെ വീട്ടിലും മക്കളെല്ലാം ഹോസ്റ്റലിൽ നിന്നും വന്നിട്ടുണ്ട്. എല്ലാവരും സുഖമായിരിക്കുന്നു. . വീട്ടിലെ എല്ലാവരെയും ടീച്ചർ അന്വേഷിച്ചതായി പറയണം' വേറെ വിശേഷങ്ങളൊന്നുമില്ല .വീടിനു പുറത്തിറങ്ങരുതെന്ന് ഒന്നുകൂടി ഓർമിപ്പിച്ച് കൊണ്ട് നിർത്തുന്നു.
മറുപടി അയക്കാൻ മറക്കരുതേ......
ഒത്തിരി സ്നേഹത്തോടെ',
നിങ്ങളിപ്പോൾ വീട്ടിൽ നല്ല സന്തോഷത്തിലായിരിക്കും അല്ലേ? അച്ഛനും അമ്മയും എല്ലാവരും വീട്ടിൽ ഉണ്ടാകുമല്ലോ? എന്തായാലും ഇങ്ങനെ എല്ലാവരും ഒത്തുകൂടാൻ കിട്ടിയ ഈ അവസരം പാഴാക്കരുത്. പരസ്പരം സ്നേഹത്തോടെ പെരുമാറുക. എല്ലാവരുടെയും മനസ്സിൽ എന്നും ഓർമിക്കാനുതകുന്ന നല്ല അനുഭവങ്ങൾ നല്കുക ' ഈ കൊറോണക്കാലത്തെ ഒരു സ്നേഹക്കാലമാക്കി മാറ്റുക. ടീച്ചറുടെ വീട്ടിലും മക്കളെല്ലാം ഹോസ്റ്റലിൽ നിന്നും വന്നിട്ടുണ്ട്. എല്ലാവരും സുഖമായിരിക്കുന്നു. . വീട്ടിലെ എല്ലാവരെയും ടീച്ചർ അന്വേഷിച്ചതായി പറയണം' വേറെ വിശേഷങ്ങളൊന്നുമില്ല .വീടിനു പുറത്തിറങ്ങരുതെന്ന് ഒന്നുകൂടി ഓർമിപ്പിച്ച് കൊണ്ട് നിർത്തുന്നു.
മറുപടി അയക്കാൻ മറക്കരുതേ......
ഒത്തിരി സ്നേഹത്തോടെ',
നിങ്ങളുടെ
സ്വന്തം ടീച്ചർ"
കത്ത്
എല്ലാ കുട്ടികള്‍ക്കും കിട്ടി.
അവരത്
വായിച്ചു.
പുന്നാര
ടീച്ചര്‍ സ്നേഹമഷിയിലെഴുതിയ
കത്തല്ലേ മറുപടി അയക്കാതിരിക്കാനാകുമോ?
അവര്‍
വെളളപ്പേപ്പറെടുത്ത് ഹൃദയംകൊണ്ട്
കത്തെഴുതി ടീച്ചര്‍ക്ക്
അയച്ചു. അതിലൊരു കത്ത് പങ്കിടാം
കൊറോണക്കാലത്ത്
ക്ലാസിലെ എല്ലാ മക്കളുടെയും
കത്തുകള്‍ ലഭിച്ച കേരളത്തിലെ
അധ്യാപകര്‍ പൂറത്തൂര്‍
സ്കൂളില്‍ മാത്രമാകും ഉണ്ടാവുക.
കത്തിന്റെ
കാര്യം ഇവിടെ സൂചിപ്പിച്ചത്
എങ്ങനെയാണ് ഓരോ പ്രവര്‍ത്തനവും
നല്‍കുന്നതെന്ന് വ്യക്തമാക്കാനാണ്.
കുട്ടികള്‍
ഏറ്റെടുക്കാന്‍ പര്യാപ്തമായ
പലവിധ തന്ത്രങ്ങളാണ് സ്കൂള്‍
സ്വീകരിക്കുക
രക്ഷിതാക്കളുടെ
വിലയിരുത്തല്‍
1
ഈ
കൊറോണ സമയത്തു മക്കൾക്കു
കളികളോടൊപ്പം തന്നെ ചിട്ടയായ
പഠന പ്രവർത്തനങ്ങൾ നൽകാൻ
കഴിഞ്ഞു എന്നത് വളരെ ശ്രേദ്ധേയമാണ്
.മോൻ
വളരെ താല്പര്യത്തോടെ
ചെയ്യുന്നുണ്ട് .രാവിലെ
ആയാൽ ഇന്നത്തെ task
എന്താണെന്നു
അന്നെഷിച്ചറിയുകയും അതിനുവേണ്ട
തയ്യാറെടുപ്പുകൾ നടത്തുകയും
ചെയ്യാറുണ്ട് .വളരെ
ഉപകാരപ്രദമായ പഠനപ്രവർത്തനങ്ങൾ
കൃത്യമായി ചെയ്യാൻ
ശ്രേമിക്കുന്നുമുണ്ട് .
ഇതിനു
വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും
അഭിനന്ദനങ്ങള്‍!
പ്രവർത്തനങ്ങൾ
സമയബന്ധിതമായി ഗ്രുപ്പില്‍
അവതരിപ്പിക്കുകയും പ്രവർത്തനങ്ങൾ
നല്ല രീതിയിൽ വിലയിരുത്തുകയും
ആവശ്യമായ നിർദേശങ്ങൾ നൽകുകയും
ഗ്രൂപ്പ് ചിട്ടയായി മുന്നോട്ടു
കൊണ്ട് പോകുകയും ചെയ്യുന്നതിൽ
ക്ലാസ് ടീച്ചർ വളരെ നല്ല
രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്
.ഹൃദ്യമായ
നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു
.🥳🥳സ്പോക്കണ്‍
ഇംഗ്ലീഷ് ക്ലാസ് കൂടി
ഉൾപ്പെടുത്തിയാൽ വളരെ
നല്ലതായിരുന്നു .
2
അപ്രതീക്ഷിതമായി
കടന്നു വന്ന ഈ ദീർഘകാല ഒഴിവു
ദിനങ്ങളിൽ,
തങ്ങൾക്ക്
നഷ്ടപ്പെട്ട വിദ്യാലയത്തിലെ
മധുരമൂറുന്ന ദിനങ്ങൾ
വിദ്യാർത്ഥികൾക്ക് തിരികെ
നൽകുന്നതിൽ ഈ പദ്ധതി 100
% വിജയം
തന്നെയാണ്.
ഇതിന്
വേണ്ടി പ്രയത്നിച്ച എല്ലാ
മഹത് വ്യക്തികൾക്കും ഒരു
രക്ഷിതാവ് എന്ന നിലയിൽ
നന്ദിയറിയിക്കുന്നതോടൊപ്പം
മുകളിൽ ഒരു രക്ഷിതാവ്
സൂചിപ്പിച്ചത് പോലെ സ്പോക്കൺ
ഇംഗ്ലീഷുമായി ബന്ധപ്പെടുത്തിയും
ചില പ്രവർത്തികൾ കൂടി കുട്ടികൾക്ക്
നൽകണമെന്ന് ബന്ധപെട്ടവരോടായ്
അഭ്യർത്ഥിക്കുന്നു
എന്ന്
രക്ഷിതാവ്,
ദേവിക.
ഇ.വി
3
മധ്യവേനലവധി
പ്രതീക്ഷിക്കാതെ വളരെ നീണ്ടു
പോയ ഈ കോവിഡ് കാലത്ത്
വിദ്യാർത്ഥികൾക്ക് ഒരു
പുത്തനുണർവ്വ് സമ്മാനിക്കുക
എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ്
സ്ക്കൂൾ ഭാരവാഹികൾ 'കളിവീട്
'
എന്ന
ഈ ഓൺലൈൻ പരിപാടിക്ക് തുടക്കം
കുറിക്കുന്നത് .ഒരു
പക്ഷേ വരും നാളുകളിൽ ഓൺലൈൻ
വിദ്യാഭ്യാസം ഒരു നിത്യ സംഭവം
ആയിക്കൂടെന്നില്ല .....
ക്ലാസ്സുകൾ
കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്
കുട്ടികൾ
കളിവീടിനോട് താല്പര്യം
കാണിക്കുന്നുണ്ട്
ഓൺ
ലൈൻ ക്ലാസ്സുകളുടെ പോരായ്മയായി
കാണുന്നത് റേഞ്ചിന്റെ പ്രശ്നങ്ങൾ
പ്രധാനമാണ് ......
നല്ല
കഴിവുകൾ ഉള്ള മാതാപിതാക്കളെ
കൊണ്ട് ഓൺ ലൈൻ അസംബ്ലിയിൽ
സംസാരിപ്പിക്കണം ........
കളിവീടിന്
എല്ലാ
ഭാവുകങ്ങൾ
നേരുന്നു ആശംസക്കൾ അറിക്കുന്നു....
4
അപ്രതീക്ഷിതമായി
കിട്ടിയ അവധിക്കാലം
വളരെ ഫലപ്രദമായി ഉപയോഗിക്കാൻ
നമുക്ക് സാധിക്കുന്നു.
തുടക്കത്തിൽചെറിയ
മടിയുണ്ടായിരുന്നെങ്കിലും
ഇപ്പോൾ കുട്ടികൾ വളരെ
ഉദ്‌സാഹത്തോട് വർക്
ചെയ്യുന്നുണ്ട് .
നല്ല
രീതിയിൽ മുന്നോട്ട്
പോകുന്നതിന് ക്ലാസ്സ്
ടീച്ചർ നല്ല effort
എടുക്കുന്നുണ്ട്.
Thanks teacher. ഇതിന്റെ
പിന്നിൽ പ്രവർത്തിക്കുന്ന
എല്ലാർക്കും അഭിനന്ദനങ്ങൾ
അറിയിക്കുന്നു.
5
പ്രതീക്ഷിക്കാതെ
കിട്ടിയ നീണ്ട ഇടവേളയിൽ അധ്യയന
ദിവസങ്ങളുടെ നഷ്ടം നികത്തുന്നതിന്
വേണ്ടിയുള്ള ഈ അവധിക്കാലപ്രവർത്തനങ്ങൾ
ശിഖ എന്ന എന്റെ മോൾക്ക് വളരെ
അധികം സന്തോഷം നൽകുന്നുണ്ട്.
"കളിയുടെ
ഒപ്പം പഠനം "എന്ന
ഈ പ്രവർത്തനപാക്കേജ് എന്റെ
മോൾക്ക് മാത്രമല്ല മറ്റു
കുട്ടികൾക്കും പ്രചോദനം ആണ്
എന്നാണെന്റെ അഭിപ്രായം.
ഇതിലൂടെ
ലഭിക്കുന്ന ഓരോ task-ഉം
വളരെ മത്സര ബുദ്ധി യോടുകൂടി
തന്നെയാണ് ഓരോരുത്തരും
ചെയ്യുന്നത്.
കളി
വീട് 2020എന്ന
ഈ അവധി കാലസന്തോഷത്തിനു മുൻകൈ
എടുത്ത എല്ലാ അധ്യാപകർക്കും
അഥിതി കളായി എത്തുന്ന പ്രശസ്ത
വ്യക്തികൾക്കുംഅതിലുപരി
ഓരോ വർക്കും ചെയ്യുന്ന
കുട്ടികൾക്കും ഒരായിരം
അഭിനന്ദനങ്ങൾ.
6
വളരെ
നല്ല അഭിപ്രായം ആണ് ഈ കൊറോണ
സമയത്തു കുട്ടികളുടെ വിരസത
ozivakunnathodoppam
തന്നെ
കുട്ടികൾക്ക് സ്കൂളിനോടും
ക്ലാസിനോടും പഠനത്തോടും ഉള്ള
touch
വിട്ടു
പോവാതിരിക്കാനും ഓൺലൈൻ ക്ലാസും
ടാസ്‌കും സഹായിക്കുന്നു
ആദ്യമായി സ്കൂളിൽ പോവുന്ന
കുട്ടിക്ക് ഉള്ള പോലെ ഒരു
ചെറിയ മടി undayirunnathozichal
ഇപ്പോൾ
മോൾക്ക് ഇതിനോട് വലിയ താല്പര്യം
ആണ് എന്നും സ്കൂളിൽ പോവുന്ന
ഒരു feel
ആണ്
ഇതിലൂടെ കിട്ടുന്നത് ഇതിനു
വേണ്ടി എഫേർട് എടുത്ത ഞങ്ങളുടെ
പ്രിയപ്പെട്ട ടീച്ചറെ എത്ര
അഭിനന്ദിച്ചാലും മതിയാവില്ല
താങ്ക്സ് ടീച്ചർ ഇനിയും ഇത്
മുൻപോട്ട് പോവാൻ താത്പര്യപ്പെടുന്നു
എന്ന് രക്ഷിതാവ് ആയിഷനിദ
3
ഞാന്‍ ഈ പ്രവര്‍ത്തനം കൊറോണക്കാലം സമ്മാനിച്ച വലിയൊരു സാധ്യതയായി കാണുന്നു
കുട്ടികളെ രാവിലെ നിരനിരയായി നിറുത്തി അസംബ്ലി നടത്തുക എന്നത് പല കാരണങ്ങളാലും വിയോജിക്കേണ്ടതാണ്.
എല്ലാ അധ്യാപകര്‍ക്കും പങ്കാളിത്തമില്ല
എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തമില്ല
എല്ലാ ക്ലാസുകാരോടും ഒരേ നിലവാരത്തില്‍ സംസാരിക്കുന്നു
ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒന്നുമേ മനസിലാകുന്നില്ല
ആയിരത്തിലധികം കുട്ടികളുളള പുറത്തൂരിനെപ്പോലെയുളള വിദ്യാലയങ്ങള്‍ സ്കൂള്‍ അസംബ്ലി നടത്തുന്നത് ആലോചിച്ചു നോക്കൂ.
പലപ്പോഴും വിദ്യാലയത്തിലെ അധ്യാപകര്‍ മാത്രമാകും അസംബ്ലിയിലെ അവതാരകര്‍
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അസംബ്ലി ആസ്വാദ്യമാകണമെന്നും കുട്ടികള്‍ വട്ടം കൂടിയിരുന്ന് നടത്തണമെന്നും നിര്‍ദേശിച്ചത് ശിശുസൗഹൃദപരമാകാനാണ്
ഈ ബ്ലോഗില്‍ ബ്രിട്ടണിലെയും കേരളത്തിലെ ചില വിദ്യാലയങ്ങളിലെയും ( ആലപ്പുഴ, മലപ്പുറം ജില്ലകളിലെ) സവിശേഷ അസംബ്ലികളെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു.
പക്ഷേ അതുപോലെയല്ലല്ലോ പലേടത്തും
ഓണ്‍ലൈന്‍ അസംബ്ലിയുടെ സാധ്യതകള്‍ എന്തെല്ലാമാണ്?
വിശിഷ്ടാതിഥികളുമായി കുട്ടികള്‍ക്കെല്ലാം പരിചയപ്പെടാന്‍ അവസരം. അവരുടെ വിലപ്പെട്ട വാക്കുകള്‍ രേഖയായിത്തന്നെ മൊബൈലില്‍ ഉണ്ടാകും
എല്ലാ ക്ലാസുകാര്‍ക്കും എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം
അധ്യാപകരുടെ ഭാഗത്തു നിന്നും മികച്ച ആസൂത്രണമുണ്ടാകും
രക്ഷിതാക്കളും അസംബ്ലിയില്‍ പങ്കെടുക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത
പൊതുവിദ്യാലയത്തിലെ കുട്ടികളുടെ അവതരണങ്ങള്‍ എല്ലാ വീടുകളിലും എത്തുന്ന ഗംഭീര പ്രവര്‍ത്തനം
ഡോക്യുമെന്റ് ചെയ്യാനും സഹായകം
സ്കൂള്‍ തുറന്ന ശേഷം ഇത് അക്കാലത്തിന് അനുയോജ്യമായ രീതിയില്‍ പുനരാവിഷ്കരിക്കേണ്ടി വരും
വേറിട്ട മാതൃകയാണ് പുറത്തൂര്‍ സ്കൂള്‍ സൃഷ്ടിച്ചത്
അഭിനന്ദനങ്ങള്‍
*ഓണ്‍ ലൈന്‍ ക്ലാസ് പി ടി എ, ഓണ്‍ ലൈന്‍ എസ് ആര്‍ ജി എന്നിവ നേരത്തെ പങ്കിട്ടിരുന്നു. മുന്‍ പോസ്റ്റുകള്‍ വായിക്കുക.
1 comment:
ഡയറ്റിൽ ദിവസവും ഓൺലൈൻ അസംബ്ലി നടത്താറുണ്ട്. പത്രവാർത്തകൾ, ചിന്താവിഷയം, ഒരു പുസ്തകം അവതരണം,കഥ,കവിത, ചില ദിനപ്രാധാന്യമുള്ള പരിപാടികൾ എന്നിവ നടത്തുന്നു. തുടർന്ന് ഓരോ അധ്യാപകരും കുട്ടികൾ ചെയ്യേണ്ട വർക്കുകൾക്ക് മാർഗനിർദേശം നല്കും. പാഠ്യപദ്ധതി എന്ന പാഠവുമായി ബന്ധപ്പെട്ട് ലിഡ്സൺ രാജ് സാറുമായി സംവാദം സംഘടിപ്പിച്ചു. വളരെ ഫലപ്രദമായി. തുടർന്ന് കുട്ടികൾ സംവാദക്കുറിപ്പ് തയ്യാറാക്കി. ആറു യൂനിറ്റ് ടെസ്റ്റുകളും ഒരു മോഡൽ എക്സാമും ഓൺലൈനിൽ നടത്തി. ഡിസ്ക്രിപ്റ്റീവ് തന്നെ ആയിരുന്നു പല പരീക്ഷകളും. പലതിന്റെയും ഫലപ്രഖ്യാപനവും നടത്തി. ഇന്ന് ഈ ബ്ലോഗ് ന്യൂസ് വായിക്കുമ്പോൽ കൂടുതൽ ആശയങ്ങൾ, മാർഗങ്ങൾ ഒക്കെ കിട്ടുന്നു. ഇത്തരം സാധ്യതകൾ മാതൃകയാക്കുന്നു. ഈ കൂട്ടായ്മക്ക് അഭിനന്ദനങ്ങൾ. ഈ ചൂണ്ടിക്കാണിക്കലുകൾക്ക് വലിയൊരു നന്ദിയും..🙏🙏
Post a Comment