കുട്ടികളുടെ
ആശയപ്രകാശനത്തിനും
സര്‍ഗാത്മാകാവിഷ്കാരത്തിനും
കുടുംബസമേത വിദ്യാഭ്യാസപരിപാടി
എന്ന നൂതന സാധ്യത അവതരിപ്പിക്കുകയാണ്
ജെ സി ബി എന്ന സംരംഭം.
കേരളത്തിലെ
14
ജില്ലകൾക്ക്
പുറമെ ഇന്ത്യക്ക് പുറത്തുള്ള
കൂട്ടുകാരും ഇന്ത്യയിലെ
വിവിധ സംസ്ഥാനങ്ങളിൽ പെടുന്നവരും
ജെ.സി.ബി.യിൽ
ഉണ്ട്.
ഇപ്പോൾ
എല്ലാദിവസവും 7.30
മുതൽ
8.30
വരെ
ശ്രോതാക്കൾ കാത്തു കാത്തിരിക്കുകയാണ്.
വൈവിധ്യത്തിന്റെ
നീലാകാശച്ചെരുവിലേക്ക് ഓരോ
പരിപാടികളും കൂട്ടികൊണ്ടു
പോവുന്നത് റേഡിയോ ജെ.സി.ബിയാണ്.
അവര്‍
അവകാശപ്പെടുന്നതുപോലെ-അതിരില്ലാ
ഭാവനയുടെ ആകാശവാണി .
ഭാവനയുടെ
ആകാശവും ആകാശവാണിയും
സമന്വയിക്കുകയാണ്.
കേരളത്തിന്റെ
പൊതുവിദ്യാഭ്യാസ മേഖലയില്‍
കുടുംബസമേത വിദ്യാഭ്യാസം
എന്ന ആശയം പ്രായോഗികമാക്കി
മാതൃക സൃഷ്ടിച്ചിരിക്കുന്നു.
ഭാഷാശേഷീ
വികാസത്തില്‍ റേഡിയോ ജെ സി
ബി വലിയ പ്രതീക്ഷയും ആവേശവും
നൽകുന്നു.
- സ്വതന്ത്രഭാഷണം
- ആലാപനം
- അവതരണം
- വിവരശേഖരണം
- നാടകം,
- പ്രസംഗം ,
- അഭിമുവം,
- പുസ്തകം പരിചയം,
- പുസ്തകാവതരണം,
- പാചകം,
- ഫലിതം,
- സിനിമാ വലോകനം.
- അക്ഷരശ്ലോകം.
(കുടുംബാംഗങ്ങളുടെ
പങ്കാളിത്തം,
കേരളത്തിലെ
വിവിധ രക്ഷിതാക്കളുടെ പ്രാദേശിക
ഭാഷയിലുളള പ്രകാശനങ്ങള്‍,
ദിനാചരണങ്ങൾ
.
വല്ലാത്തൊരു
സങ്കേതം തന്നെ ട്ടോ.
അധ്യാപിക
എന്ന നിലയിൽ എന്നെയും ഏറെ
ചിന്തിപ്പിക്കുന്നു.
പഠിപ്പിക്കുന്നു)
റേഡിയോ
ജെ സി ബി നിലവില്‍ വന്നതെങ്ങനെ?
ജെ
സി ബി ഗ്രൂപ്പിൽ (
എന്താണ്
ജെ സി ബി എന്ന് അനുബന്ധം
നോക്കുക)
നൽകുന്ന
പ്രവർത്തനങ്ങളിൽ കുട്ടികളുടെ
തകർപ്പൻ പ്രകടനങ്ങളാണ്,
അവർക്കായി
ഒരു പൊതു വേദി നൽകണമെന്നും
അതിലൂടെ അവരെ കൂടുതൽ വളർത്തണമെന്നും
ഞങ്ങളെ ചിന്തിപ്പിച്ചതും
നയിച്ചതും.
കുടുംബമൊത്ത്
അവതരിപ്പിക്കാം എന്ന ആശയവും
കരുത്തായി.
ഒരു
ദിവസം രണ്ട് മണിക്ക് ഓൺലൈൻ
മീറ്റിംഗ് കൂടി ചർചയിൽ
തീരുമാനിച്ചു .
JCB റേഡിയോ
ആയിരുന്നു അത്..ചർച്ചക്കൊടുവിൽ
ഒരു പാനൽ ഗ്രൂപ്പ്
രൂപവൽക്കരിക്കപ്പെട്ടു.(ലേജു
ടീച്ചർ,
സന്തോഷ്
സർ,
പിന്നെ
കുളക്കടയിൽ നിന്നും നേഹക്കുട്ടിയും,
കോഴിക്കോട്
നിന്നും ജഹാനക്കുട്ടിയും
സൈജയും )
. എല്ലാ
ദിവസവും 7.30
മുതൽ
8.30
വരെ
ഒരു മണിക്കൂർ ദൈർഘ്യത്തിൽ
ഓരോ കൂട്ടുകാരായി കുടുംബമൊത്താണ്
പരിപാടി അവതരിപ്പിക്കുവാന്‍
തുടങ്ങി.
ഒരു
അവതരണം പാനൽ അംഗം കൂടിയായ
നേഹയുടേയും കുടുംബത്തിന്റേതുമായിരുന്നു.
നാടകം,
( അമ്മ,
മകൾ
)
കവിത
(മകൾ),,
വാർത്ത
(അമ്മ),
ലളിതഗാനം,
ചലച്ചിത്ര
ഗാനം എന്നിങ്ങനെ പോയി പരിപാടികൾ
'ഒരു
മണിക്കൂർ ഒരു സെക്കൻ്റായി
മാറി
പ്രക്രിയ
എങ്ങനെ?
- റേഡിയോ ജെ സി ബിയിലേക്ക് നിമിഷങ്ങൾ കൊണ്ടാണ് വോയ്സ് ക്ലിപ്പുകൾ വരുന്നത്.
- വീടിന്നകം സ്റ്റുഡിയോ ആവുന്നത്.
- ഹെഡ്സെറ്റുകൾ മൈക്രോഫോണാവുന്നു.
- ഓരോരുത്തരുടെയും പേരിന്നാദ്യം R Jഎന്ന് ചേർക്കുകയായി
- അമ്മയേയും അച്ഛനേയും അപ്പൂപ്പനേയും അനിയനേയുമൊക്കെ അമ്മേം മോളും RJ മാരെന്ന് സ്വയം പരിചയപ്പെടുത്തി അവതരിപ്പിക്കുന്നത് കേട്ടാൽ സറെ. സത്യത്തിൽ അന്നു മുതൽ ഇന്ന് വരെ എല്ലാ ദിവസവും 7.30 മുതൽ 8.30 വരെ ഞാൻ ചുറ്റുമുള്ളതൊന്നും കാണാറില്ല. ആ ഒരു മണിക്കൂറിനെ ഓരോ കുടുംബവും ഒരു സെക്കൻ റാക്കി മാറ്റുന്നു.
- കോവിഡ് കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 150 ഓളം കുട്ടികളെ ചേർത്തു പിടിക്കാനും അവരുടെ സന്തോഷത്തിൽ പങ്കുചേരാനും കഴിയുകയെന്നാൽ ഒരു ചെറിയ കാര്യമല്ലായെന്ന് തന്നെ ഞാൻ പറയും.
- ജെ.സി.ബി. അതിനാണ് ഞങ്ങളെ സഹായിച്ചത്.
1.
കുഞ്ഞുങ്ങളുടെ
മികവിൽ അത്ഭുതം
കൊല്ലം
ജില്ലയിലെ കുളക്കട സബ് ജില്ലയിലെ
ജി.എൽ.പി.എസ്
താഴത്തു വടക്ക് സ്കൂളിലെ ഒരു
അധ്യാപികയാണ് ഞാൻ.
ലോക്ക്
ഡൗൺ അവധിക്കാല ഗ്രൂപ്പായ JCB
ഗ്രൂപ്പിലെ
ഒരംഗമാണ് ഞാൻ.JCB
ഗ്രൂപ്പിലെ
റേഡിയോ JCB
യെ
ക്കുറിച്ച് ഞാനിവിടെ കുറിക്കട്ടെ.
- JCB റേഡിയോ വളരെ വ്യത്യസ്തവും നൂതനവുമായ ഒരു പരിപാടി. ഓരോ കുടുംബം ഓരോ ദിവസത്തെയും അവതരണം ഏറ്റെടുക്കുന്നു.
- 7.30 മുതൽ 8.30 വരെ ഗ്രൂപ്പംഗങ്ങൾ കാത്തിരിക്കുകയാണ് തങ്ങളുടെ കുഞ്ഞിക്കുരുന്നുകളുടെ അവതരണം കേൾക്കാൻ .
- ഓരോ ദിവസവും വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെയും അവതരണങ്ങളിലൂടെയും അവർ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്നു.
- പുതുമയുള്ള പ്രവർത്തനങ്ങൾ കണ്ടെത്തി അവ ആസ്വാദകർക്കായി സമർപ്പിക്കുന്നു.
- ആ ഓരോ കുഞ്ഞു മക്കളും ആത്മ വിശ്വാസത്തോടെ അവതരണം നടത്തുന്നതു കാണുമ്പോൾ ഒരു അധ്യാപിക എന്ന നിലയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മികവിൽ ഞാൻ പലപ്പോഴും അത്ഭുതത്തോടെ കേട്ടു നിൽക്കുന്നു.
- ഓരോ അവതരണങ്ങളും കേട്ടു കൊണ്ടിരിക്കുമ്പോൾ എന്റെ വിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ പഠന പ്രവർത്തനങ്ങളിൽ അവയുടെ അനന്ത സാധ്യതകളാണെന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത്.
- കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് റേഡിയോ JCB വളരെയേറെ സഹായിക്കുന്നു എന്ന് നിസ്സംശയം പറയാൻ കഴിയും.
- ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സർഗാത്മകതയെ അവർ അറിയാതെ തന്നെ മികവുകളായി പുറത്തെത്തിക്കുന്നു.
- ലോക്ക് ഡൗണും കൊറോണാ വ്യാപനത്തിന്റെ മാനസിക സംഘർഷമൊന്നും അവരുടെ നിഘണ്ടുവിലേയില്ല.അവരുടെ മനസ്സ് റേഡിയോ JCBയിലെ പുതുമയുള്ള അവതരണങ്ങൾ കേൾക്കുകയും പുതിയവ അന്വേഷിച്ചുള്ള യാത്രകളിലുമാണ് .
- കേരളത്തിലെ പ്രശസ്തരായ ബാലസാഹിത്യകാരൻമാരുടെ കഥാവതരണങ്ങൾ .അവർ നേരിട്ടെത്തി JCB റേഡിയോയിലെ കുഞ്ഞിക്കുരുന്നുകളോട് സംവദിക്കുന്നു. ഇതിനെ അസുലഭ നിമിഷമെന്നല്ലാതെ എന്താണ് പറയേണ്ടത്.
- നമ്മുടെ കുഞ്ഞുങ്ങളെ ഭാവനയുടെ ലോകത്ത് സർഗാത്മകതയുടെ ലോകത്ത് പൂത്തു വിടരാൻ സഹായിച്ച ഒപ്പം എന്നിലെ അധ്യാപികയ്ക്ക് അധ്യാപനത്തിൽ നൂതനസാധ്യതകൾ കാട്ടി തന്ന റേഡിയോ JCBക്കും സൈജ ടീച്ചറിനും പ്രേംജിത്ത് മാഷിനും ഷിനോജ് മാഷിനും JCB ഗ്രൂപ്പിലെ എല്ലാ കുടുംബാംഗങ്ങൾക്കും നൂറു നൂറു നന്ദി.
2
JCB
Radio കുടുംബത്തിന്റെ
ഒത്തൊരുമ
JCB
ഞങ്ങൾക്ക്
കേരളത്തിലെ എല്ലാ സ്ഥലത്ത്
നിന്നും ഒരു പാട് കൂട്ടുകാരെ
തന്നു....
പാട്ടും
വരയും പഠനവും കളിയും അങ്ങനെ
ഈ കൊറോണ അവധികാലം പുതുമയാർന്നതും
...
. അങ്ങനെ
ഇരിക്കുമ്പോൾ ഇതാ വരുന്നു.
JCB റേഡിയോ.
എന്താണ്
റേഡിയോ ഇടയ്ക്ക് FM
റേഡിയോ
കേട്ടിട്ടുണ്ട്.
ഇപ്പോൾ
നമുക്ക് സ്വന്തമായി ഒരു റേഡിയോ
സ്റ്റേഷൻ തന്നെ കിട്ടിയിരിക്കുന്നു.
JCB Radio ഭാവനയുടെ
അതിരില്ലാ ആകാശവാണി ...
ഞാൻ
നിങ്ങളുടെ RJ
ആരോമൽ..
ഹാ
..
പറയുമ്പോൾ
തന്നെ എന്ത് സന്തോഷം വരുന്നു.
ഓരോ
ദിവസവും കുട്ടിക്കൾ
കുടുംബസമേതമെത്തുന്നു ...
അമ്മ
എപ്പോഴും പറയും ഒരു ദിവസം
ഒരു നേരമെങ്കിലും നമ്മൾ
ഒരുമിച്ചിരുന്ന് ഭക്ഷണം
കഴിക്കണമെന്ന് .
ആ
സമയത്താണ് എല്ലാവരോടും
സ്നേഹത്തോടെ ഇരിക്കുന്നതെന്നും
മാനസിക അടുപ്പം കൂടുന്നതെന്നും
..
പക്ഷേ
ഈ ലോക്ക് ഡൗൺ നമുക്ക് എല്ലാവരെയും
അടുത്ത് കിട്ടിയിരിക്കുന്നു.JCB
Radio നമുക്ക്
കാണിച്ചു തരുന്നത് എല്ലാവരുടെയും
കുടുംബത്തിന്റെ ഒത്തൊരുമ
കൂടിയാണ്....
ലോക്ക്
ഡൗൺ കാലഘട്ടത്ത് നമുക്ക് JCB
തുറന്നു
തന്ന ഒരു വലിയ വേദിയാണ് Radio
JCB... അവധികാലത്ത്
കിട്ടിയ ഒരു നല്ല പഠനത്തിന്റെ
നേട്ടം ആണ് നമ്മുടെ JCB
....Radio JCB ഭാവനയുടെ
അതിരില്ലാ ആകാശവാണി
ഞാൻ
RJ
ആരോമൽ
ഞാൻ
RJ
അമല
3
FM
റേഡിയോകളെ
കടത്തിവെട്ടുന്ന പ്രകടനങ്ങൾ
JCB
ക്ക്
എൻ്റെ അഭിനന്ദനങ്ങൾ :-
JCB
യിലൂടെ,
കഥകളും,കവിതകളും,
മറ്റ്
ഒട്ടനവധി പ്രവർത്തനങ്ങളും
കണ്ടും കേട്ടും ഇപ്പോൾ ഇതാ
റേഡിയോ Jab
യിൽ
എത്തിയിരിക്കുകയാണ്.
എല്ലാവർക്കും
റേഡിയോ കേൾക്കാൻ ഇഷ്ടമാണ്.ഈ
സാഹചര്യത്തിൽ റേഡിയോ Jc
b ഒരു
തരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
കുട്ടികളുടെ
ആവേശകരമായ പങ്കാളിത്തം -
കൂടെ
രക്ഷിതാക്കളുടെയും തള്ളിക്കയറ്റവും:
ഇതെല്ലാം
ആയപ്പോൾ ഈ കോവിഡ് കാലം സമയം
പോകുന്നതറിയുന്നില്ല.
FM റേഡിയോകളെ
കടത്തിവെട്ടുന്ന ചില
കുട്ടികളുടെ പ്രകടനങ്ങൾ /
കാണുമ്പോൾ
- കേൾക്കുമ്പോൾ
-
കോരിത്തരിച്ചു
പോയിട്ടുണ്ട് ..
:ഇതിനെല്ലാം
ചുക്കാൻ പിടിക്കുന്ന "സൈജ"
ടീച്ചറെ
എത്ര അഭിനന്ദിച്ചാലും
മതിയാവില്ല'
കാരണം
രാവിലെ മുതൽ തന്നെ ഓരോ
കുട്ടിയുടേയും പ്രവർത്തനങ്ങൾ
കാണുകയും അവ കൂടുതൽ ക്രിയാത്മത
വരുത്തുവാൻ പോസറ്റീവ് എനർജി
കുട്ടികൾക്ക് -
ഓരോ
കുട്ടിയേയും പേര് വിളിച്ച്
അഭിനന്ദിക്കുമ്പോൾ -നമ്മുടെ
കേരളത്തിലെ ടീച്ചർമാരെല്ലാം
ഇതുപോലെ ആയിട്ടുണ്ടെങ്കിൽ
എന്ന് ആഗ്രഹിച്ചു പോയി...
എന്തായാലും
റേഡിയോ Jab
യിലൂടെ
കുട്ടികളുടെ ഇത്തരം കഴിവുകൾ
കണ്ടെത്തുവാൻ സഹായിച്ച
എല്ലാവർക്കും അഭിനന്ദനങ്ങൾ:
ഞാൻ
റേഡിയോ JCb
യിലെ
ഒരു നോക്കു തൊഴിലാളിയും
ആസ്വദിക്കുകയും ചെയ്യുന്നു
-
സ്നേഹപൂർവ്വം,
പ്രകാശൻ
മാഷ്
രാമന്തളി
പഞ്ചായത്ത്
ഗവ
എൽ പി സ്കൂൾ
കണ്ണൂർ
ജില്ല
4
അനൗപചാരികമായ
പഠന കൂട്ടായ്മയുടെ വിജയം
പ്രേംജിത്ത്
പറയുന്നു
റേഡിയോ
ജെ.സി
ബി ....
ഭാവനയ്ക്ക്
അതിരില്ലാ ആകാശവാണി ...
" എന്ന
അനൗൺസ്മെൻ്റ് ചാട്ടുളി പോലെ
നെഞ്ചിലേയ്ക്ക് തറഞ്ഞു
കയറും...
അത്രയ്ക്കും
കൃത്യവും ചടുലവുമാണ് കുട്ടികളായ
റേഡിയോ ജോക്കികളുടെ അവതരണങ്ങൾ...
ഈ
കോവിഡ് അവധിക്കാലത്ത്
കൂട്ടുകാർക്കും അധ്യാപകർക്കും
രക്ഷിതാക്കൾക്കും ആവേശമായി
മാറുകയാണ് ജെ.സി.ബി
യുടെ നേതൃത്വത്തിലുള്ള
ആകാശവാണി .കേരളത്തിലങ്ങോളമിങ്ങോളമുള്ള
നിരവധി കൂട്ടുകാർ ഇപ്പോൾ ഈ
പരിപാടിയുടെ ആരാധകരായുണ്ട്.
വ്യത്യസ്തമായ
ആവിഷ്ക്കാര രൂപങ്ങളാണ് ഈ
കൂട്ടായ്മയിലൂടെ
പ്രകാശിപ്പിക്കപ്പെടുന്നത്.
കുടുംബാംഗങ്ങൾക്ക്
മുഴുവൻ കുട്ടികളുടെ നേതൃത്വത്തിൽ
ഈ പരിപാടിയുടെ ഭാഗമാകാം
'വിവിധ
ദിനാഘോഷങ്ങളും ഇതിൻ്റെ
ഭാഗമാകുന്നു.
ബാലസാഹിത്യകാരന്മാരുടെ
നേരനുഭവങ്ങൾ ,കഥകൾ
,കവിതകൾ....എന്നിവയൊക്കെ
ആകാശവാണിയുടെ ഭാഗമാണ്.
പല
സ്ഥലങ്ങളിൽ നിന്നുമുള്ള
കുടുംബങ്ങളെ ഒരു ഓൺലൈൻ
പരിപാടിയിൽ കണ്ണി ചേർക്കാൻ
....
സർഗാത്മക
പ്രവർത്തനങ്ങളിലൂടെ
ആസൂത്രണത്തിൻ്റെ ഭാഗമാക്കാൻ
....
പൂർണ
പങ്കാളിത്തം ഉറപ്പാൻ കഴിയുക
എന്നത് അനൗപചാരികമായ ഒരു പഠന
കൂട്ടായ്മയുടെ വിജയം തന്നെയാണ്.''
ഇത്തരം
പ്രവർത്തനങ്ങളാണ് സ്വാഭാവികമായ
ഓൺലൈൻ പ0നത്തിന്
മാതൃകയാക്കേണ്ടത്...
കൃത്യമായ
വിലയിരുത്തലുകളും പ്രോത്സാഹനങ്ങളുമായി
ഒരു കൂട്ടം അധ്യാപകരും
വിദ്യാഭ്യാസ പ്രവർത്തകരും
ഇതിന് പിന്നിൽ വർത്തിക്കുന്നു
എന്നതും പ്രത്യേകതയാണ്.
റേഡിയോ
ജെ.സി
ബി യ്ക്ക് എല്ലാ വിധ ഭാവുകങ്ങളും....
5
അതിരില്ലാ
ആകാശവാണി എന്ന വാക്യം തികച്ചും
അന്വർത്ഥം
'ജെ
സി.ബി.റേഡിയോയും
അർഷിയയും പിന്നെ ഞാനും'
ജെ.സി.ബി.റേഡിയോ
ഭാവനയുടെ അതിരില്ലാ ആകാശവാണി
എന്ന വാക്യം തികച്ചും
അന്വർത്ഥമാണ്.
കുട്ടികൾക്കും
മുതിർന്നവർക്കും ഭാവനയുടെ
അനന്ത സാധ്യതകളാണ് JCB
റേഡിയോ
നൽകുന്നത്.
തികച്ചും
ഭാവനയുടെ സ്വർഗലോകം.
കുട്ടികളെ
സംബന്ധിച്ചിടത്തോളം അവർ
സ്വയം RJമാരായി
മാറുകയും പരിപാടികൾ ആസൂത്രണം
ചെയ്യുകയും ചെയ്യുന്നു.
കുട്ടികളുടെ
അവതരണം കേൾക്കുമ്പോൾ എനിക്കും
ഇതിന് കഴിയും എന്ന ആത്മവിശ്വാസം
മറ്റു കുട്ടികളിലും ഉണരുന്നു.അവർ
RJ
ആവാൻ
തയ്യാറാവുന്നു.
ഈ
ലോക് ഡൗൺ കാലത്ത് അവരിലെ
കഴിവുകൾ പ്രകടിപ്പിക്കാൻ
കഴിയുന്ന ഏറ്റവും നല്ല ഒരു
വേദി തന്നെയാണ് JCBറേഡിയോ
.ശ്രോതാക്കളുടെ
അഭിനന്ദനങ്ങൾ അവരിലെ സന്തോഷം
വർദ്ധിപ്പിക്കുന്നു.
മുതിർന്നവർ
കുട്ടികൾക്ക് താങ്ങായി ഒപ്പം
നിൽക്കാൻ കഴിയുന്നതോടൊപ്പം
അവരിൽ പൊടിപിടിച്ചു കിടന്നിരുന്ന
കഴിവുകൾ പുറത്തെടുക്കുകയും
ചെയ്യുന്നു.പ്രത്യേകിച്ച്
വീട്ടമ്മമാർക്ക് ഇത് വലിയൊരു
അവസരം തന്നെയാണ്.
തൻ്റെ
കുട്ടിക്കാലം തിരിച്ചു കിട്ടിയ
പ്രതീതി.
സംസാരത്തിൽ
കൊഞ്ചൽ ഉള്ള എൻ്റെ മകൾ റേഡിയോ
അവതരിപ്പിച്ചു എന്നത് തന്നെ
ഞങ്ങളെ സംബന്ധിച്ചിടത്തോളം
വലിയ ഒരു കാര്യമാണ് .അതിന്
ആത്മവിശ്വാസം നൽകിയത് JCB
റേഡിയോയും
അതിൻ്റെ പിന്നിലെ അധ്യാപകരുമാണ്.
ഒരു
രക്ഷിതാവ് എന്ന നിലയിൽ JCB
റേഡിയോ
എനിക്ക് തന്ന സന്തോഷം വളരെ
വലുതാണ്.
അതുപോലെ
തന്നെയാവും മറ്റു രക്ഷിതാക്കൾക്കും
എന്ന് ഞാൻ കരുതുന്നു.
JCB
റേഡിയോയുടെ
സ്ഥിരം ശ്രോതാക്കളാണ് ഞാനും
എൻ്റെ മോളും.JCB
റേഡിയോ
ഞങ്ങളെയും ഭാവനയുടെ അതിരില്ലാ
ലോകത്തെത്തിക്കുന്നു.
JCBറേഡിയോയ്ക്ക്
എല്ലാ വിജയാശംസകളും നേരുന്നു.
റസീന
(രക്ഷിതാവ്)
6
സ്കൂളിൽ
പോലും എനിക്ക് ഇത്രയും
പരിപാടികളിൽ പങ്കെടുക്കാൻ
കഴിഞ്ഞിട്ടില്ല
ജെ
സി.ബി.
റേഡിയോ
എനിക്ക് ഒരു പാട് ഇഷ്ടമാണ്.
ഞാൻ
എന്നും കേൾക്കാറുണ്ട് .ഞാനും
അതിൽ പരിപാടികൾ അവതരിപ്പിച്ചു.
എൻ്റെ
പരിപാടികൾ നന്നായിരുന്നു
എന്ന് എല്ലാവരും പറഞ്ഞു.
എനിക്ക്
ഒരു പാട് സന്തോഷമായി .സ്കൂളിൽ
പോലും എനിക്ക് ഇത്രയും
പരിപാടികളിൽ പങ്കെടുക്കാൻ
കഴിഞ്ഞിട്ടില്ല .
JCBറേഡിയോ
എൻ്റെ സ്വന്തം റേഡിയോ ഉമ്മ
അർഷിയ
7.
ഉള്ള്
തുറന്ന് അവതരിപ്പിക്കാൻ
കഴിയുന്നു
ആളുകൾക്ക്
മുന്നിൽ എത്തുമ്പോൾ പതറിപ്പോകുന്ന
അവസ്ഥയിൽ നിന്ന് ഉള്ള് തുറന്ന്
പരിപാടികൾ അവതരിപ്പിക്കാൻ
കുട്ടികൾക്ക് കഴിയുന്നു
സൂര്യഗായത്രി
യുടെ ആഗ്രഹമായിരുന്നു റേഡിയോ
JCB
യിൽ
പങ്കെടുക്കണം എന്നത് ...ഇതിന്
വേണ്ടി പ്രയത്നിച്ച എല്ലാർക്കും
ഹൃദയത്തിൽ നിന്നുള്ള സ്നേഹം
ഇതുവരെ
11
കുടുംബങ്ങൾ
അവതരിപ്പിച്ചത്.
ഒരു
ദിവസം ബാലസാഹിത്യ കാരൻമാർക്കു
മാത്രമായും നീക്കിവെച്ചു.
റേഡിയോ
ജെ സി ബി നവീനസാധ്യതയുടെ
ആകാശവാണി.
എന്തെല്ലാമാണ് റേഡിയോ ജെ സി ബിയുടെ സാധ്യതകള്‍?
- രക്ഷിതാക്കളുടെ സര്‍ഗാത്മക പങ്കാളിത്തമാണ് ആദ്യത്തേത്. പലയിടങ്ങളിലുളള രക്ഷിതാക്കള്‍ അവരുടെ കഴിവുകള്‍ പങ്കിടുന്നു. സത്യത്തില്‍ മറ്റു കുട്ടികള്‍ക്ക് അത് നല്ല അനുഭവമാണ്. ഓണ്‍ലൈന്‍ ടാലന്റ് ലാബ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഒരിടം അതിനുണ്ട്
- അവതരണം മെച്ചപ്പെടുത്തുന്നതിനായി വീട്ടിലുളള എല്ലാവരും ശ്രമിക്കുന്നുവെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വിലയിരുത്താനും പുരോഗമിക്കാനുമുളള അവസരമാകുന്നു
- അവതരണ മികവ് പരസ്പരം തിരിച്ചറിവുകള്‍ നല്‍കുന്നു
- ആത്മവിശ്വാസത്തോടെ അവതരണം നടത്താനുളള സാധ്യതയാണ് വീട്ടിലിരുന്നുളള റിക്കാര്‍ഡിംഗ്
- അപ്പപ്പോള്‍ ഫീഡ് ബാക്ക് ലഭിക്കുന്നു. അതാകട്ടെ അധ്യാപികയില്‍ മാത്രമായി പരിമിതപ്പെടാതെ കേള്‍ക്കുന്ന എല്ലാവരും നല്‍കുന്ന വിധത്തിലായി മാറുന്നു
- വാചികമായ പ്രകാശനത്തിന് നല്ലൊരു വേദിയാണ് റേഡിയോ ജെ സി ബി. അതിന്റെ ഉളളടക്കവൈവിധ്യമാണ് ശ്രദ്ധേയം
- പല വിദ്യാലയങ്ങളിലും കുട്ടികളുടെ ആകാശവാണിയുണ്ടെങ്കിലും അവയില്‍ നിന്നും വ്യത്യസ്തമാണ് പ്രൈം ടൈമിലുളള ഈ പരിപാടി
- ദിനാചരണപരിപാടികളും സാഹിത്യോത്സവങ്ങളും സംഘടിപ്പിക്കുക വഴി റേഡിയോ ജെ സി ബി സാധ്യതകളുടെ ആകാശം തുറന്നിടുകയാണ്.
എന്താണ്
ജെ.സി.ബി
?
- മഹാമാരി പടർന്ന അന്തരീക്ഷത്തിൽ വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം ചേർത്തു പിടിച്ചു.അവരുടെ ആഹ്ലാദം മുഴുവൻ ഞങ്ങൾ ഏറ്റുവാങ്ങുന്നു.
ഇതായിരുന്നു
ജെ.സി.ബിയുടെ
ലക്ഷ്യം.
- പുതിയ ആശയങ്ങളിലൂടെ പുതിയ കാലത്തിൽ സർഗാത്മകമായി എങ്ങനെ കുട്ടികൾക്ക് പ്രതികരിക്കാം എന്നതിന് ഒരു വഴികാട്ടുക
- പോസ്റ്റർ രചന, കവിതയിലൂടെ പ്രതികരിക്കൽ, കാവ്യാ ലാപനം കഥ എഴുത്ത് കഥ പറച്ചിൽ. സാമൂഹ്യ പ്രശ്നങ്ങളെ എങ്ങനെ നാടകമാക്കാം, ചർച്ച, സംവാദം, ആസ്വാദനം. സർഗാത്മകമായി എങ്ങനെ പ്രതികരിക്കാം, ചിത്രരചന തുടങ്ങിയവയ്ക് അവസരമൊരുക്കുക
- സർഗാത്മകതയുടെ വിപ്ലവം പൊട്ടി വിരിയിക്കുന്ന ഒരു നവഗ്രൂപ്പ് രൂപപ്പെടുത്തുക
- ഈ അവധിക്കാലം കുരുന്നുകൾക്ക് സർഗാത്മക ചിന്തയുടേയുടേതും ഭാവനയുടേതുമാക്കി മാറ്റുക.
- വിവിധ കാഴ്ചപ്പാടുകളുള്ള കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കൊച്ചു പ്രതിഭകളുടെ( 1 മുതൽ 7വരെ ക്ലാസ്സിലുള്ളവർ) വികാരവിചാരങ്ങളും സർഗാത്മക ചലനങ്ങളും അടുത്തറിയാൻ ഈ അവസരം ഉപയോഗിക്കുക
ആദ്യം
സ്വതന്ത്രപ്രകാശനം
ഒറ്റ
മണിക്കൂർ കൊണ്ടു തന്നെ വമ്പൻ
പ്രതികരണമാണ് കിട്ടിയത്.
ആലാപനം,
വര,
നിർമ്മാണം,
വിവിധ
മത്സരങ്ങൾ....
എല്ലാ
കൂട്ടുകാരും ഉഷാർ .
സർഗാത്മകതയിലൊളിപ്പിച്ച
ഒരു അക്കാദമിക സമീപനമായിരുന്നു
രീതി.
കുഞ്ഞുങ്ങളുടെ
സർഗാത്മക കഴിവുകൾ തിരിച്ചറിയാനും
പുറത്തു കൊണ്ടുവരാനുമായി
ആദ്യം അവരെ ഗ്രുപ്പിൽ
സ്വതന്ത്രമായി വിഹരിക്കാൻ
അനുവദിച്ചു.
ശരിക്കും
ഞങ്ങളവരെ പഠിക്കുകയായിരുന്നു.
എന്ത്
പിന്തുണയാണ് ആവശ്യമെന്ന്
മനസിലാക്കി ഫീഡ്ബാക്കുകൾ
നൽകി.
[
ജൂനിയർ
ചൈൽഡ് ബറ്റാലിയൻ (ജെ
സി ബി)
വളരെ
ക്രിയാത്മകമായി അധ്യാപന
മേഖലയിൽ പരീക്ഷണങ്ങൾക്
നേതൃത്വം കൊടുക്കുന്ന വെയിൽ
തുള്ളികൾ എന്ന കൂട്ടായ്മയുടെ
ഒരു വ്യത്യസ്തവും സർഗാത്മകവുമായ
ആശയത്തിന്റെ ആവിഷ്കാരമാണ്
ജെ സി ബി.
നിർബന്ധിത
അവധിക്കാലം കൊണ്ട്
കുട്ടികൾക്കുണ്ടാവുന്ന വിരസത
ദൂരീകരിക്കുന്നതിനൊപ്പം
അവരിലെ സർഗാത്മകതയെ വാനോളം
സ്വതന്ത്രമായി ഉയർത്താൻ ഈ
കൂട്ടായ്മക്ക് കഴിഞ്ഞു.
സ്വതന്ത്ര
മായി ചിന്തിക്കാനും പറയാനും
എഴുതാനും വരക്കാനും അഭിനയിക്കാനും
നിർമാണങ്ങളിൽ ഏർപ്പെടാനും
ചർച്ച ചെയ്യാനും അവസരങ്ങൾ
നൽകിയപ്പോൾ അത്ഭുതങ്ങളാണ്
സംഭവിച്ചത്.
വീടിന്റെ
നാലു ചുവരുകൾക്കുള്ളിൽ നിന്നു
മനസ് കൊണ്ട് കുട്ടികൾ മലയും
കാടും കടലും താണ്ടി,
വീട്ടിൽ
ലഭ്യമായ വസ്തുക്കൾ കൊണ്ട്
ഭാവനക്ക് ചിറകുകൾ നൽകി.
ഇതിനൊക്കെ
ആസ്വാദകരും കാണികളും പ്രോത്സാഹനം
നൽകുന്നവരും കേരളത്തിലെ പല
ജില്ലകളിൽ നിന്നുള്ള ഒരുകൂട്ടം
അധ്യാപകരും വിദ്യാർത്ഥികളും
ആണെന്ന തിരിച്ചറിവ് കുട്ടികളുടെ
ആത്മവിശ്വാസവും ആവേശവും
കൂട്ടി.
കുറഞ്ഞ
ദിവസങ്ങൾകൊണ്ടുതന്നെ മാനസികവും
വൈജ്ഞാനികവുമായ വികാസത്തിനുതകുന്ന
അനുഭവങ്ങൾ കുട്ടികൾക്കു
ഒരുക്കാൻ സംഘാടകർക്ക്
കഴിഞ്ഞു.
ഇതിൽ
ടി പി കലാധരൻ മാഷെ പോലുള്ള
വ്യക്തികളുടെ പങ്കാളിത്തം
സ്തുത്യർഹമാണ്.
തീർത്തും
അപരിചിതവും ഭീതി ജനകവുമായ
ഇന്നത്തെ സാഹചര്യത്തെ
വ്യത്യസ്തവും സർഗാത്മകവുമായി
ഉപയോഗിക്കുന്നതിനു കുട്ടികൾക്കു
അവസരം നൽകിയ അണിയറ പ്രവർത്തകരെ
അഭിനന്ദിക്കുന്നു.
ഒപ്പം
ഈ കൂട്ടായ്മയുടെ ഭാഗമാവാൻ
എനിക്ക് അവസരം നൽകിയ സൈജ
ടീച്ചറോടുള്ള നന്ദിയും
രേഖപ്പെടുത്തുന്നു.
അവതരണത്തിലും
ഉള്ളടക്കത്തിലും കേരളത്തിലെ
സാംസ്‌കാരിക സാമൂഹിക മേഖലകളിലെ
വ്യക്തികൾക്കും സംഭവങ്ങൾക്കും
പ്രാധാന്യം നൽകുന്ന ചർച്ചകളും
സംവാദങ്ങളുംനടത്തിയും
പ്രമുഖരുമായി ആശയ വിനിമയ
അവസരങ്ങൾ നൽകിക്കൊണ്ടും
കൂടുതൽ മെച്ചപ്പെട്ട
നിലവാരത്തിലേക് ഉയർത്താൻ
ശ്രമിക്കണം എന്ന് സൂചിപ്പിച്ചു
കൊണ്ട് ആശംസകൾ നേരുന്നു.
ലിനേഷ്ചെന്താര
പി
ടി എം യു പി സ്കൂൾ.
പള്ളിയോത്ത്.
കോഴിക്കോട്
1 comment:
JCB റേഡിയോ യുടെ സ്ഥിരം ശ്രാതാവാണ് ഞാനും എന്റെ കുടുംബവും.എല്ലാ അദ്ധ്യാപകർ
ും കുട്ടികൾക്കും എല്ലാ വിധ ആശംസകളും
രക്ഷിതാവ്..ലേഖ.... മൂംബൈ
Post a Comment