(
കൊറോണക്കാലം
സജിവമായ അക്കാദമിക
പ്രവര്‍ത്തനങ്ങളിലാണ്.
നാലഞ്ച്
അക്കാദമിക സംഘങ്ങള്‍.
അതില്‍
ശ്രദ്ധേയമായ ഒന്നാണ് കെ എസ്
ടി എ തിരുവനന്തപുരം ജില്ലാഘടകത്തിന്റെ
ഓണ്‍ലൈന്‍ ചര്‍ച്ചാവേദി.
ഏപ്രില്‍
പതിനൊന്നാം തീയതി ആരംഭിച്ച
ആ പ്രോഗ്രാം ഇന്ന് രണ്ടാം
ദിവസത്തേക്ക് കടന്നു.
ഭാഷാപഠനമായിരുന്നു
ഇന്നത്തെ (
13/04/20) ചര്‍ച്ചാ
വിഷയം .
ചര്‍ച്ചയുടെ
ഭാഗമായി ഞാന്‍ അവതരിപ്പിച്ച
കാര്യങ്ങളാണ് ചുവടെ.
)
ഭാഷാപഠനത്തിലെ
പ്രശ്നങ്ങള്‍ അഭിസംബോധന
ചെയ്യുമ്പോൾ...
നാം
ആദ്യം കുറ്റം പറയുകയാണ്
ചെയ്യുക.
പിരീഡ്,
പാഠ്യപദ്ധതി,
പാഠപുസ്തകം,
പാഠങ്ങള്‍,
കുട്ടികളുടെ
പശ്ചാത്തലം,
ക്ലാസിലെ
കുട്ടികളുടെ എണ്ണം,
പരിശീലന
ഉളളടക്കം..
ആദ്യം
സ്വയം വിമര്‍ശനപരമായി ആലോചിക്കാം
ബദല്‍
രീതികള്‍ വളര്‍ത്തുന്നതിന്
ആരെങ്കിലും എന്നെ തടഞ്ഞിട്ടുണ്ടോ?
ഇല്ല.
എങ്കില്‍
എന്തുകൊണ്ടാണ് ഞാന്‍ പുതിയ
അന്വേഷണം ഏറ്റെടുക്കാഞ്ഞത്?
ടീച്ചറെന്ന
നിലയില്‍ അധ്യാപനവുമായി
ബന്ധപ്പെട്ട അറിവുനിര്‍മാണ
പ്രക്രിയയില്‍ ഞാന്‍ എന്തു
സംഭാവനയാണ് നല്‍കിയത്?
ഒത്തിരി
ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല
പാഠപുസ്തകവും
പാഠവുമല്ല എന്റെ ഊന്നല്‍
മറിച്ച് ഭാഷ ആസ്വദിച്ചു
പഠിക്കുന്ന കുട്ടികളാണ്.
ഭാഷ
ആസ്വദിച്ചു പഠിക്കണമെങ്കില്‍
അനുഭവം അങ്ങനെയാകണം
കഥയനുഭവം,
കവിതാനുഭവം,
നാടകാനുഭവം.
പാട്ടനുഭവം,
യാത്രാവിവരണാനുഭവം
എന്നിങ്ങനെ ആസ്വാദ്യതലത്തില്‍
അനുഭവ തീവ്രതയുളവാക്കുന്നതിന്
എന്തു ചെയ്തു?
ചുവടെയുളള
പാട്ട് എപ്പോഴെങ്കിലും വിശകലനം ചെയ്തിട്ടുണ്ടോ?
അടിസ്ഥാന
ജീവിതശേഷികളെക്കുറിച്ചാണ്
ഈ പാട്ട് ചോദ്യശരങ്ങള്‍
തൊടുക്കുന്നത്.
മുണ്ടകൻ
കണ്ടാലറിയോടാ ?
മുണ്ടകൻ
കണ്ടാലറിയില്ല
പുഞ്ചയ്ക്ക്
തേവാനറിയോടാ ?
പുഞ്ചയ്ക്ക്
തേവാനറിയില്ല
മുണ്ടു
മുറുക്കിയുടുത്തേ നിന്നെ
ഇക്കണ്ട കാലം പഠിപ്പിച്ചു
എന്തു
കുന്തം പഠിച്ചെന്റെ ചെക്കാ
എന്തേ നിന്നെ പഠിപ്പിച്ചു
?
കണ്ടം
കുത്താനറിയോടാ ?
വരമ്പ്
മാടാനറിയോടാ ?
ആറ്റുമ്മണമ്മലെ
പാട്ടറിയോ ?
വട്ടക്കളിയുടെ
ചോടറിയോ ?
കുറുന്തോട്ടിത്തല
കണ്ടറിയോ ?
കഞ്ഞിക്കൂർക്ക
മണത്തറിയോ ?
നാട്ടുമരുന്നിന്റെ
പേരറിയോ ?
നാടൻ
പാട്ടിന്റെ ചൂരറിയോ ?
എന്തു
കുന്തം പഠിച്ചെന്റെ ചെക്കാ
എന്തേ നിന്നെ പഠിപ്പിച്ചു
താതെയ്യത്തക
തെയ്യാരോ തക തെയ്യത്തെയ്യത്തക
തെയ്യാരോ
താതെയ്യത്തക
തെയ്യാരോ തക തെയ്യത്തെയ്യത്തക
തെയ്യാരോ
നേരറിയണം
നെറിയറിയണം പണിയറിയണം
പഠിച്ചുവന്നാൽ
നേരറിയണം
നെറിയറിയണം പണിയറിയണം
പഠിച്ചുവന്നാൽ
താതെയ്യത്തക
തെയ്യാരോ തക തെയ്യത്തെയ്യത്തക
തെയ്യാരോ
താതെയ്യത്തക
തെയ്യാരോ തക തെയ്യത്തെയ്യത്തക
തെയ്യാരോ
1.
ആറ്റുമ്മണമ്മലെ
പാട്ടറിയോ ?
നാടൻ
പാട്ടിന്റെ ചൂരറിയോ ?
എന്ന
ചോദ്യത്തിന് നമ്മുടെ
കുട്ടികള്‍ക്കെന്തുത്തരമാണുളളത് ? ഏതു
കുട്ടിക്കും പത്തിരുപത്
നാടന്‍ പാട്ടുകളറിയില്ലെങ്കില്‍
അതിനു കാരണം എന്താണ്?
സംസ്കാരത്തിന്റെ
ഈടുവെയ്പുകളെ മനസിലാക്കുക
എന്നത് അടിസ്ഥാന ശേഷികളില്‍
പെടുമോ?തലമുറ
തലമുറയായി പകര്‍ന്നുവന്ന
നാടന്‍ പാട്ടുകള്‍ക്ക് നാവിന്‍
തുമ്പില്‍ മധുരം കനിയുന്ന
അനുഭവമാകാനാകും.
അതിന്റെ
ആഴം തേടണം,
താളം
തേടണം,
ചൊല്ലി
ആസ്വദിക്കണം.
ആസ്വദിച്ചവ
രേഖപ്പെടുത്തണം.
രേഖപ്പെടുത്തുന്നതാകട്ടെ
തെറ്റില്ലാത്ത ഭാഷയിലാകുകയും
വേണം.
ഒരു
പാട്ടനുഭവം ഭാഷാശേഷികളുടെ
വിഭിന്ന തലങ്ങളെ കോര്‍ത്തിണക്കുന്നതിനു
പകരം അഭ്യാസാധിഷ്ഠിതമായി
വര്‍ക്കുകളും വര്‍ക് ഷീറ്റുകളുമായി
നാം ചുരുങ്ങിപ്പോവുകയാണോ?
2.വട്ടക്കളിയുടെ
ചോടറിയോ ?
എന്താണ്
വട്ടക്കളി.
ഏതു
വട്ടക്കളിയെക്കുറിച്ചാണ്
പറയുന്നത്?ഒരു
പരാമര്‍ശം ഉണര്‍ത്തുന്ന
ചിന്ത നോക്കൂ.
വട്ടക്കളി
എന്നേ ചോദിച്ചൂളളൂ.
അതുമറിയില്ല,
അതിന്റെ
പാട്ടുമറിയില്ല,
ചുവടുമറിയില്ല.കേരളീയഭാഷാധ്യാപനത്തിന്റെ
തുളകള്‍ വീണ പ്രതലം തെളിഞ്ഞു
വരുന്നുണ്ട്..
ചെറുമര്‍,
പുലയര്‍,
വടുകര്‍,
കുറവര്‍,
മുള്ളുക്കുരുവര്‍,
തച്ചനാടന്മാര്‍,
വയനാടന്‍
ചെട്ടികള്‍,
അടിയാന്മാര്‍,
കളനാടികള്‍
പാലക്കാട്ടു ജില്ലയിലെ
വടുക്കര്‍ ,
പുലയര്‍,
മുള്ളുക്കുറുമര്‍,
ചെറുമര്‍,
കണക്കര്‍,
എന്നിവര്‍ക്കെല്ലാം
വട്ടക്കളിയുണ്ട്.
കണ്യാര്‍കളിയില്‍
‘വട്ടക്കളി’ എന്ന രംഗമുണ്ട്.
കേരളത്തിലെ
ക്രിസ്ത്യാനികളുടെ ഇടയില്‍
കല്യാണത്തോടനുബന്ധിച്ച്
‘വട്ടക്കളി’ യുണ്ടായിരുന്നു.
എടുത്തിരവട്ടക്കളി,
മംഗല്യം
വട്ടക്കളി,
വാടിമനം
വട്ടക്കളി,
യാക്കോവിന്റെ
വട്ടക്കളി,
യൗസേപ്പിന്റെ
വട്ടക്കളി,
മൂശയുടെ
വട്ടക്കളി,
തോബിയാസിന്റെ
പാട്ട് എന്നിങ്ങനെ അനേകം
വട്ടക്കളിപ്പാട്ടുകളുണ്ട്.
വട്ടത്തില്‍
നിന്നും ചുവടുവെച്ചുളള ആ
കളിക്ക് എന്താ ഇത്ര പ്രാധാന്യം?
കാര്‍ഷിക
സംസ്കൃതിയുമായി ബന്ധപ്പെട്ടാണ്
പല വട്ടക്കളികളും.
ഒരു
പ്രദേശത്തിന്റെ കൂട്ടായ്മയാണത്.
ഒരേ
താളത്തിലേക്ക് ലയിച്ചുചേര്‍ന്ന്
ചുവടുവെച്ച് ആസ്വദിക്കലാണ്.
അത്തരം
പാട്ടിന്റെയും താളവാദ്യങ്ങളുടെയും
ചുവടുകളുടെയും സമന്വയമായ
കളി നമ്മള്‍ക്ക് യുവജനോത്സവത്തിനുളള
ഇനം മാത്രമാണ്.
കായിക
വിദ്യാഭ്യാസത്തിന്റെ ഭാഗമായി
എയ്റോബിക്സ് ചെയ്യും.
പടയണിയും
ചുവടുവെച്ച് ആടുന്ന കലാരൂപമാണ്.
ആയോധനകലയുടെ
ചുവടുകളും താളങ്ങളും അതിലുണ്ട്.
നാട്ടിലുണ്ടായിരുന്ന
സാംസ്കാരിക പ്രാധാന്യം
കൂടിയുളള ഇത്തരം കളികള്‍ക്ക്
ആ ദൗത്യം കൂടിയുണ്ടെങ്കിലും
ചെയ്യിക്കില്ല.
പറഞ്ഞു
വരുന്നത്.
ചുവടുവെച്ചു
പാടുന്ന പാട്ടുകള്‍ക്ക്
ഭാഷാപഠനത്തിലുളള ഇന്നത്തെ
സ്ഥാനമെന്താണ്?
വരേണ്യ
കലയായ ആട്ടക്കഥയ്ക് നല്‍കുന്നതിന്റെ
എത്ര ശതമാനം ?
ആസ്വാദ്യമായ
ഭാഷാനുഭവത്തിന്റെ ചേരുവകളെ
ഓരോന്നിനെയും വരണ്ട
പാഠപുസ്തകകേന്ദ്രിത
പ്രവര്‍ത്തനങ്ങള്‍ക്കായി
പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞിട്ട്
നാം ഭാഷാപഠനത്തിന്റെ
ശോചനീയാവസ്ഥയെക്കുറിച്ച്
വിലപിക്കുന്നു!
3.
കണ്ടറിയുക,
മണത്തറിയുക,
കേട്ടറിയുക,
ചെയ്തറിയുക
,
ജീവിക്കാനുളള
തൊഴിലറിയുക എന്നിങ്ങനെയുളളതെല്ലാം
കൂടിച്ചേരുമ്പോഴാണല്ലോ അറിവ്
സമഗ്രമാവുക?
കുറുന്തോട്ടിത്തല
കണ്ടറിയോ ?
കഞ്ഞിക്കൂർക്ക
മണത്തറിയോ ?
നാട്ടുമരുന്നിന്റെ
പേരറിയോ ?
മുണ്ടകൻ
കണ്ടാലറിയോടാ ?
പുഞ്ചയ്ക്ക്
തേവാനറിയോടാ ?
കണ്ടം
കുത്താനറിയോടാ ?
വരമ്പ്
മാടാനറിയോടാ ?
എന്നൊക്കെ
ചോദിക്കുമ്പോള്‍ വിദ്യാഭ്യാസം
അല്ലെങ്കില്‍ പഠിപ്പ്
എന്തായിരിക്കണം എന്നു
നിര്‍വചിക്കുകയാണ്.
അത്തരം
നിര്‍വചനം നടത്താതെ എങ്ങനെ
ചോരയോട്ടമുളള ഭാഷ കുട്ടിക്ക്
ആര്‍ജിക്കാന്‍ അവസരമൊരുക്കും?
4.
ഒരു
പുരോഗമന വിദ്യാഭ്യാസ പ്രവര്‍ത്തക(
ന്‍)
എന്ന
നിലയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന
ജീവിത വീക്ഷണവും വിശകലനപാടവവും
വളര്‍ത്താനുതകുന്നതാണോ
ഭാഷാപാഠങ്ങള്‍?
അല്ലെങ്കില്‍
അത്തരത്തിലുളളവ ഉള്‍ച്ചേര്‍ക്കാനായി
എന്തു കരുതല്‍(
ശേഖരം
)
നടത്തി?
അടിസ്ഥാനപരമായ
ചോദ്യങ്ങളുന്നയിക്കാതെ
എങ്ങനെ ഭാഷാപഠനത്തെ സര്‍ഗാത്മകവും
പുരോഗമനസ്വഭാവമുളളതുമാക്കും?
അതിനാല്‍
ആദ്യം ഭാഷാനുഭവങ്ങളെ ഓഡിറ്റ്
ചെയ്യാം.
ഹൃദയത്തില്‍
തൊടുന്ന എത്ര പ്രവര്‍ത്തനങ്ങളുണ്ട്.
എനിക്ക്
പഠിക്കണം പഠിക്കണം എന്ന
ശക്തമായ ആന്തരിക സമ്മര്‍ദമുണ്ടാക്കുന്ന
പാഠങ്ങള്‍?
- ഉളളടക്കത്തില്‍
- അവതരണത്തില്‍
- അതിലേക്ക് കുട്ടികള്‍ ലയിക്കുന്നതില്‍
- അത് ആവിഷ്കരിക്കുന്നതില്‍
എന്ത്
തരം മൂര്‍ച്ചയുളള അനുഭവങ്ങളാണ്
ക്ലാസില്‍ സംഭവിക്കുന്നത്?
ഏറ്റെടുക്കാത്തവയും
അടിച്ചേല്‍പ്പിക്കുന്നവയും
ഏതാണ് പിന്നാക്കക്കാരെ
സൃഷ്ടിക്കുക?
അതിശക്തമായ
ഭാഷാനുഭവ ദാരിദ്ര്യത്തെ
അഭിസംബോധന ചെയ്യാനുളള
ആലോചനകള്‍ക്കായി നാം ഉണരുകയല്ലേ?
ഭാഗം
രണ്ട്
സമഗ്രസമീപനം
ഒരു
ഭാഷാപ്രവർത്തനം കുട്ടികൾ
ഏറ്റെടുക്കുന്നത് അത്
ആസ്വാദ്യമാകുമ്പോഴാണ്
വായനയും
എഴുത്തും അവതരണവും സർഗാത്മകതയും
എല്ലാം ചേരുന്ന പ്രവർത്തനം
വീണ്ടും
ചെയ്യാനായി തുടരാനായി ഉൾപ്രേരണ
സൃഷ്ടിക്കുന്നവ.
അത്തരം അനുഭവങ്ങളുടെ അഭാവം ചെറിയ
ക്ലാസുകളിലുമുണ്ട്
ഒരു
പ്രവർത്തനത്തിലൂടെ കടന്നു
പോകാം
(ഉദാഹരണം
വെച്ചു പറയുന്നതാണ് എന്റെ
ശീലം)
നാടൻപാട്ട്
വായിക്കൂ
ഡും
ഡും ഡും
ആരാത്?
ഞാനാണ്
എന്തിനു
വന്നു?
പന്തിനു
വന്നു.
എന്ത്
പന്ത്?
മഞ്ഞപ്പന്ത്
എന്ത്
മഞ്ഞ?
മുക്കുറ്റി
മഞ്ഞ
എന്ത്
മൂക്കുറ്റി?
പീലി
മൂക്കുറ്റി
എന്ത്
പീലി?
കണ്പീലി
എന്ത്
കണ്ണ്?
ആനക്കണ്ണ്
എന്ത്
ആന?
കാട്ടാന
......
.......
ബാക്കി
സ്വന്തം വരികൾ ചേർത്ത്
പൂരിപ്പിക്കണേ (
പൂരിപ്പിക്കണം.
സ്വയം
ഉറപ്പാക്കണമത്)
കുറച്ച്
പേരുടെ പ്രതികരണങ്ങൾ
നോക്കുക ( എന്റെ മലയാളം
ഗ്രൂപ്പിൽ ചെയ്തപ്പോൾ )
1.
എന്തുകാട്
?
മുളങ്കാട്
എന്തു
മുള?
ആറൻമുള
എന്താറ്?
മണിയാറ്
2.
എന്ത്
കാട് ?
മഴക്കാട്
എന്തു
മഴ ?
വർണ്ണമഴ
എന്തു
വർണ്ണം?
പച്ചവർണ്ണം
എന്തുപച്ച
?
കിളിപ്പച്ച
എന്തു
കിളി ?
കുഞ്ഞിക്കിളി
എന്തു
കുഞ്ഞ് ?
മയിൽക്കുഞ്ഞ്
എന്തു
മയിൽ ?
ആടും
മയിൽ
എന്ത്
ആട്ടം ?
കളിയാട്ടം
എന്തു
കളി ?
കല്ലുകളി
എന്തു
കല്ല് ?
പാറക്കല്ല്.
എന്തു
പാറ ?
വട്ടപ്പാറ
എന്ത്
വട്ടം
3.
ഡും
ഡും ഡും
ആരാത്?
മാലാഖ
എന്തിന്
വന്നു?
എഴുത്തിനു
വന്നു
എന്തെഴുത്ത്?
തലേ
ലെഴുത്
എന്ത്
തല?
മൊട്ടത്തല
എന്ത്
മുട്ട?
കോഴി
മുട്ട
എന്ത്
കോഴി?
പൂവൻ
കോഴി
എന്ത്
പൂവ്?
ചെത്തി
പൂവ്
എന്ത്
ചെത്തി
കാട്ട്
ചെത്തി
എന്ത്
കാട്?
പട്ടി
ക്കാട്
എന്ത്
പട്ടി?
പേപ്പട്ടി
എന്ത്
പേ?
പെപ്പര
പെപ്പര പേ
ക്ലാസ്
റൂം പ്രക്രിയ എന്തായിരിക്കും?
- ആദ്യഭാഗം എല്ലാവരും നോക്കിചൊല്ലും ,എഴുതിയെടുക്കും
- പിന്നെ വരികൾ (ഒന്നോ രണ്ടോ ആയാലും മതി) കൂട്ടിച്ചേർക്കും
- ടീച്ചർ സഹായമാവശ്യമുള്ളവർക്ക് നൽകും ( എഴുത്തിൽ)
- പിന്നെ അവതരണം
- ബി ബി യിൽ ക്രോഡീകരിക്കൽ
- ഇഷ്ടപ്പെട്ട കൂടുതൽ വരികൾ പകർത്തൽ
- ക്ലാസിൽ ചോദ്യോത്തരപ്പാട്ട്. ( തത്സമയ നിര്‍മിതിയും)
അത്രയും
മതി
ഇങ്ങനെ
ഭാഷാ ശേഷികളെ സമഗ്രമായി
കാണുന്ന പ്രവർത്തനങ്ങൾ
വികസിപ്പിച്ചു കൂടെ?
ഭാഗം
മൂന്ന്
ദയമാഡി
ഇന്ത ഹോഗി
എന്നതാണ്
ടി പത്മനാഭന്റെ ഇന്നത്തെ(
13/04/2020) മാതൃഭൂമി
ദിനപ്പത്രത്തിലെ ലേഖനത്തിന്റെ
ശീർഷകം
അത്
എന്താ?
എന്ന
ചോദ്യം വായനക്കു മുമ്പേ
ചിന്തയിൽ കൊളുത്തി.
ലേഖനത്തിന്റെ
ഒടുവിൽ കാണുമെന്ന ചിന്തയോടെ
നോക്കിയപ്പോൾ
ലേഖനം
അവസാനിക്കുന്നത്
"തേരിതു
തെളിച്ചിടുക ധീരനാം സാരഥേ
നേരുന്നു,
ഞങ്ങളങ്ങയ്ക്കഖില
ഭാവുകം"
എന്ന
വരികളാണ്.
വീണ്ടും
ജിജ്ഞാസ.
ഇതേപോലെ
ജിജ്ഞാസ സ്വയം ജനിപ്പിക്കുന്ന
വായനാസാ മഗ്രികൾ വേണം
ഇല്ലെങ്കിൽ പകരം കണ്ടെത്താൻ
കഴിയണം. മൂന്നു മഹാമാരികള്‍ തന്റെ ജീവിതത്തിലുമുണ്ടായി എന്നും ആ അനുഭവങ്ങള്‍ ചെറുകഥകളായി പിറന്നുവെന്നും ടി പത്മനാഭന്‍ പറയുന്നുണ്ട്. നിങ്ങള്‍ അത് ഇനിയും വായിച്ചില്ലേ?
ഭാഗം
നാല്
വിശകലനശേഷിയും
വിമര്‍ശനാവബോധവും കഥാസംവാദങ്ങളും
വിശകലനശേഷിയും
വിമര്‍ശനാവബോധവും എല്ലാ
കുട്ടികള്‍ക്കും ഭാഷയിലൂടെയും
നേടാനാകണം.
അതിന്
സാഹിത്യ കൃതികളെ പ്രയോജനപ്പെടുത്താം.
പല
വാതിലുകള്‍ തുറന്നിടുന്ന
രചനകള്‍ കണ്ടെത്താം
മുതിര്‍ന്ന
കുട്ടികള്‍ക്കും കഥകള്‍
ഉയര്‍ന്ന ചിന്തയ്ക്കുള്ള
അവസരമാക്കാം.
ഒരു കഥയ്ക്ക് ഒത്തിരി വ്യാഖ്യാനങ്ങള്‍ ,മാനങ്ങള്‍ , പല വീക്ഷണങ്ങളില്‍ നിന്നും നോക്കി കാണല്‍ ,കഥയെ സമൂഹവുമായി ബന്ധിപ്പിക്കല്‍ ..ഒക്കെ ആകാം.ഏതെങ്കിലും കൃത്യമായ ഒരു ഉത്തരമല്ല കഥയിലുള്ള ചിന്തയുടെ പ്രവര്‍ത്തനമാണ് വലുത്.
ഓരോ കൃതിയും ഓരോ ആകാശം തുറന്നിടുന്നു . ഇഷ്ടം പോലെ പറക്കാം .പക്ഷെ ക്ലാസുകളില്‍ കൂടുകള്‍ പണിതിടുന്നു. ചിന്തയുടെ ചിറകടി ഭയക്കുന്ന ക്ലാസുകള്‍ ശാപം തന്നെ .
ഒരു കഥ അവതരിപ്പിച്ചു സാധ്യത നോക്കാം ..
പൌലോ കൊയ്‌ലോയുടെ വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു എന്ന നോവലില്‍ നിന്നും ഒരു കഥ ഇതാ... ( ബ്ലോഗില്‍ മുമ്പൊരിക്കല്‍ ഈ കഥ പങ്കിട്ടിട്ടുണ്ട്)
'ഒരു ഉഗ്ര മന്ത്രവാദി രാജ്യം മുഴുവന്‍ നശിപ്പിക്കാനായി ഒരു കിണറ്റില്‍ മാന്ത്രിക ഔഷധം കലക്കി.
ആ രാജ്യത്തെ ആളുകളെല്ലാം വെള്ളം കുടിക്കനുപയോഗിച്ചിരുന്ന കിണറായിരുന്നു അത്.
ആരെല്ലാം വെള്ളം കുടിക്കുന്നുവോ അവരെല്ലാം ഭ്രാന്തരായിത്തീരും.
പിറ്റേന്ന് രാവിലെ ആളുകളെല്ലാം ആ വെള്ളം കുടിക്കുകയും എല്ലാവരും ഭ്രാന്തരായിത്തീരുകയും ചെയ്തു. എന്നാല്‍ രാജാവിനും കുടുംബത്തിനും കൊട്ടാരക്കെട്ടിനകത്ത് മറ്റൊരു കിണറാണ് ഉപയോഗിക്കാന്‍ ഉണ്ടായിരുന്നത്.
അതില്‍ മന്ത്രവാദി വിഷം കലക്കിയിരുന്നില്ല.
അതു കൊണ്ട് അവര്‍ക്ക് മാത്രം ഭ്രാന്തു വന്നില്ല .
രാജാവ് ആകെ വിഷമത്തിലായി .
നാട്ടുകാര്‍ക്കെല്ലാം സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്ന പല ശാസനകളും പുറപ്പെടുവിച്ചുകൊണ്ട് അവരെ നിയന്ത്രിക്കാന്‍ രാജാവ് ശ്രമിച്ചു.
പോലീസുകാരും ഇന്‍സ്പെക്ടര്‍മാരും വിഷ വെള്ളം കുടിച്ചിരുന്നതിനാല്‍ രാജാവിന്റെ തീരുമാനങ്ങള്‍ മനസ്സിലാക്കുവാനോ നടപ്പാക്കാനോ അവര്‍ക്ക് കഴിയില്ലല്ലോ.
കല്പനകള്‍ കേട്ട നാട്ടുകാരെല്ലാം രാജാവിന് ഭ്രാന്തായിപ്പോയെന്നും അതിനാലാണ് അത്തരം കല്പനകള്‍ പുറപ്പെടുവിക്കുന്നതെന്നും കരുതി .
അവര്‍ കോട്ടയിലേക്ക് കൂട്ടം ചേര്‍ന്നു വരികയും രാജാവ് സ്ഥാനം ഒഴിയണം എന്നു ആവശ്യപ്പെടുകയും ചെയ്തു. .
മനം മടുത്ത രാജാവ് സിംഹാസനം ഒഴിയാന്‍ തീരുമാനിച്ചു.
എന്നാല്‍ രാജ്ഞി അതു തടഞ്ഞു.
അവര്‍ പറഞ്ഞു -
"നമ്മുക്കെല്ലാം ആ പൊതു കിണറ്റിലെ വെള്ളം കുടിക്കാം അപ്പോള്‍ നമ്മളും അവരെപ്പോലാകും "
അങ്ങനെ അവരും അതു ചെയ്തു.
രാജാവും രാജ്ഞിയും ഭ്രാന്തിന്റെ വെള്ളം കുടിച്ചു.
ഉടന്‍ തന്നെ അസംബന്ധം പറയാന്‍ തുടങ്ങി.
ഒരിക്കല്‍ എതിര്‍ത്തിരുന്ന ജനങ്ങള്‍ "ഇപ്പോള്‍ രാജാവ് അറിവുള്ള ആളുകളെ പ്പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
അദ്ദേഹം രാജ്യഭാരം തുടരാതിരിക്കെണ്ടാതുണ്ടോ.." എന്നു വിലയിരുത്തി.
നാട് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനാരഭിച്ചു.
അയല്‍ രാജ്യങ്ങളിലെ ആളുകളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് അവര്‍ പെരുമാറിയിരുന്നത്.
രാജാവിനാകെട്ടെ അദ്ദേഹത്തിന്റെ കാലം മുഴുവന്‍ രാജ്യം ഭരിക്കുവാന്‍ കഴിയുകയും ചെയ്തു.'
സംവാദത്തിനുള്ള ചോദ്യങ്ങള്‍
ഒരു കഥയ്ക്ക് ഒത്തിരി വ്യാഖ്യാനങ്ങള്‍ ,മാനങ്ങള്‍ , പല വീക്ഷണങ്ങളില്‍ നിന്നും നോക്കി കാണല്‍ ,കഥയെ സമൂഹവുമായി ബന്ധിപ്പിക്കല്‍ ..ഒക്കെ ആകാം.ഏതെങ്കിലും കൃത്യമായ ഒരു ഉത്തരമല്ല കഥയിലുള്ള ചിന്തയുടെ പ്രവര്‍ത്തനമാണ് വലുത്.
ഓരോ കൃതിയും ഓരോ ആകാശം തുറന്നിടുന്നു . ഇഷ്ടം പോലെ പറക്കാം .പക്ഷെ ക്ലാസുകളില്‍ കൂടുകള്‍ പണിതിടുന്നു. ചിന്തയുടെ ചിറകടി ഭയക്കുന്ന ക്ലാസുകള്‍ ശാപം തന്നെ .
ഒരു കഥ അവതരിപ്പിച്ചു സാധ്യത നോക്കാം ..
പൌലോ കൊയ്‌ലോയുടെ വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു എന്ന നോവലില്‍ നിന്നും ഒരു കഥ ഇതാ... ( ബ്ലോഗില്‍ മുമ്പൊരിക്കല്‍ ഈ കഥ പങ്കിട്ടിട്ടുണ്ട്)
'ഒരു ഉഗ്ര മന്ത്രവാദി രാജ്യം മുഴുവന്‍ നശിപ്പിക്കാനായി ഒരു കിണറ്റില്‍ മാന്ത്രിക ഔഷധം കലക്കി.
ആ രാജ്യത്തെ ആളുകളെല്ലാം വെള്ളം കുടിക്കനുപയോഗിച്ചിരുന്ന കിണറായിരുന്നു അത്.
ആരെല്ലാം വെള്ളം കുടിക്കുന്നുവോ അവരെല്ലാം ഭ്രാന്തരായിത്തീരും.
പിറ്റേന്ന് രാവിലെ ആളുകളെല്ലാം ആ വെള്ളം കുടിക്കുകയും എല്ലാവരും ഭ്രാന്തരായിത്തീരുകയും ചെയ്തു. എന്നാല്‍ രാജാവിനും കുടുംബത്തിനും കൊട്ടാരക്കെട്ടിനകത്ത് മറ്റൊരു കിണറാണ് ഉപയോഗിക്കാന്‍ ഉണ്ടായിരുന്നത്.
അതില്‍ മന്ത്രവാദി വിഷം കലക്കിയിരുന്നില്ല.
അതു കൊണ്ട് അവര്‍ക്ക് മാത്രം ഭ്രാന്തു വന്നില്ല .
രാജാവ് ആകെ വിഷമത്തിലായി .
നാട്ടുകാര്‍ക്കെല്ലാം സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്ന പല ശാസനകളും പുറപ്പെടുവിച്ചുകൊണ്ട് അവരെ നിയന്ത്രിക്കാന്‍ രാജാവ് ശ്രമിച്ചു.
പോലീസുകാരും ഇന്‍സ്പെക്ടര്‍മാരും വിഷ വെള്ളം കുടിച്ചിരുന്നതിനാല്‍ രാജാവിന്റെ തീരുമാനങ്ങള്‍ മനസ്സിലാക്കുവാനോ നടപ്പാക്കാനോ അവര്‍ക്ക് കഴിയില്ലല്ലോ.
കല്പനകള്‍ കേട്ട നാട്ടുകാരെല്ലാം രാജാവിന് ഭ്രാന്തായിപ്പോയെന്നും അതിനാലാണ് അത്തരം കല്പനകള്‍ പുറപ്പെടുവിക്കുന്നതെന്നും കരുതി .
അവര്‍ കോട്ടയിലേക്ക് കൂട്ടം ചേര്‍ന്നു വരികയും രാജാവ് സ്ഥാനം ഒഴിയണം എന്നു ആവശ്യപ്പെടുകയും ചെയ്തു. .
മനം മടുത്ത രാജാവ് സിംഹാസനം ഒഴിയാന്‍ തീരുമാനിച്ചു.
എന്നാല്‍ രാജ്ഞി അതു തടഞ്ഞു.
അവര്‍ പറഞ്ഞു -
"നമ്മുക്കെല്ലാം ആ പൊതു കിണറ്റിലെ വെള്ളം കുടിക്കാം അപ്പോള്‍ നമ്മളും അവരെപ്പോലാകും "
അങ്ങനെ അവരും അതു ചെയ്തു.
രാജാവും രാജ്ഞിയും ഭ്രാന്തിന്റെ വെള്ളം കുടിച്ചു.
ഉടന്‍ തന്നെ അസംബന്ധം പറയാന്‍ തുടങ്ങി.
ഒരിക്കല്‍ എതിര്‍ത്തിരുന്ന ജനങ്ങള്‍ "ഇപ്പോള്‍ രാജാവ് അറിവുള്ള ആളുകളെ പ്പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
അദ്ദേഹം രാജ്യഭാരം തുടരാതിരിക്കെണ്ടാതുണ്ടോ.." എന്നു വിലയിരുത്തി.
നാട് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനാരഭിച്ചു.
അയല്‍ രാജ്യങ്ങളിലെ ആളുകളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് അവര്‍ പെരുമാറിയിരുന്നത്.
രാജാവിനാകെട്ടെ അദ്ദേഹത്തിന്റെ കാലം മുഴുവന്‍ രാജ്യം ഭരിക്കുവാന്‍ കഴിയുകയും ചെയ്തു.'
സംവാദത്തിനുള്ള ചോദ്യങ്ങള്‍
- ഈ പ്രസ്താവനകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?എന്ത് കൊണ്ട് ?
- അവരവരുടെ ലോകത്ത് മാത്രം ജീവിക്കലാണ് ഭ്രാന്ത്.
- മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി ജീവിക്കുന്നവരാണ് ഭ്രാന്തര്‍
- ഈ കഥയില്‍ അയല്‍ രാജ്യത്തോടുള്ള സമീപനം സംബന്ധിച്ചുള്ള എന്തെങ്കിലും നിലപാടുകള്‍ തെളിയുന്നുണ്ടോ ?
- രാജാവും ജനവും തമ്മില്‍ ജീവിത ഭൌതിക സൌകര്യങ്ങളില്‍ ഭീമമായ അന്തരം ഉണ്ടായാല്‍ രാജാവ് എന്ത് ചെയ്യണം?
- ഈ കഥ നമ്മുടെ ജനാധിപത്യ സങ്കല്പ്പനങ്ങളുമായി എത്രമാത്രം പൊരുത്തപ്പെടുന്നു.?
- ജനങ്ങളെ എങ്ങനെയും തൃപ്ത്തിപ്പെടുത്തി അധികാരത്തില്‍ തുടരുകയാണോ ഒരു ഭരണാധികാരി ചെയ്യേണ്ടത്?
- മതഭ്രാന്ത് പിടിച്ച ഒരു സമൂഹത്തിലെ ഭരണാധികാരിയാണ് നിങ്ങള്‍ എങ്കില്‍ എന്ത് ചെയ്യും.?
- നിങ്ങള്ക്ക് ഈ കഥ ഇഷ്ടമായോ ? കാരണം വ്യക്തമാക്കാമോ.
- "നാട് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനാരഭിച്ചു." ഈ വാക്യം ഈ കഥയില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്?
- "അയല്‍ രാജ്യങ്ങളിലെ ആളുകളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് അവര്‍ പെരുമാറിയിരുന്നത്." ഈ വാക്യം രചയിതാവ് ഉപയോഗിക്കുന്നത് എന്ത് കാര്യം സ്ഥാപി ക്കാനാണ് .?
കുട്ടികളുടെ വിശകലന ശേഷി അളക്കാനും വികസിപ്പിക്കാനും ഇത്തരം ചോദ്യങ്ങള്‍ ഉപയോഗിക്കണ്ടേ?
കഥാ സംവാദങ്ങള്‍,ചര്‍ച്ചകള്‍ സംഘടിപ്പിക്കണ്ടേ ?
ഭാഗം
അഞ്ച്
- പരീക്ഷയിലെ എ പ്ലസ് അല്ല വേണ്ടത് ഭാഷയിലെ എപ്ലസ് ആണ്. അതിന്റെ സൂചകങ്ങള്‍ വികസിപ്പിക്കണം.
- നല്ല പ്രഭാഷകയായ കുട്ടി ഉത്തരക്കടലാസില്‍ കാലം ചെയ്യുന്ന അവസ്ഥയുണ്ടാകരുത്.
- വിപ്ലവകാരിയായ അധ്യാപകന്‍ കുറ്റം പറയുന്നില്ല . കുറവുകള്‍ തീര്‍ക്കുകയാണ് ചെയ്യുക
- തുലാഭാരം സിനിമ ദൃശ്യപാഠമായി ഉപയോഗിച്ചുകൂടേ? അതില്‍ കവിതയുണ്ട് ( കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു, ഓമനത്തിങ്കളിലോണം പിറക്കുമ്പോള്‍,പ്രഭാത ഗോപുര വാതില്‍ തുറന്നു പണ്ടു മനുഷ്യന്‍ വന്നൂ..) വീക്ഷണമുണ്ട്, നിലപാടുണ്ട്, ജീവിതമുണ്ട്. എന്തെല്ലാം ഭാഷാ സാധ്യതകള്‍? ലോകാവസാനം വരെ കുത്തിക്കെട്ടിയ പാഠപുസ്തക സങ്കല്പം ചുമക്കണോ?ഭൂതകാലത്തെയും ഭാവികാലത്തെയും വര്‍ത്തമാനകാലത്തെയും അനുഭവിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന പേരറിയാക്കവികളുടെ ഇത്തരം പാട്ടുകളുടെ ചന്തവും ആഴവും അറിയേണ്ടവരല്ലേ കുട്ടികള്‍?വലിയ മനിച്ചരെ പറഞ്ഞുവിടപ്പാചെറിയ മനിച്ചരെ പറഞ്ഞിരുത്തപ്പാരേരിരേരേരോം എന്റപ്പാ രേരിരേരേരോംഏറിയ കുന്നെ പെരവെയ്യപ്പാഏറിയ കുന്നേ പെരവെച്ചെന്നാവരിണോരേം കാണാംപോണോരേം കാണാംവെറ്റേം തിന്നാംവട്ടീം നെയ്യാം
രേരിരേരേരോം എന്റപ്പാ രേരിരേരേരോംരേരിരേരേരോം എന്റപ്പാ രേരിരേരേരോം.......അതെ വലിയ മനിച്ചരെ പറഞ്ഞുവിട്ട് ചെറിയ മനിച്ചരോടൊപ്പം കഴിയാം. അതൊരു ലോക വീക്ഷണമാണ്.
33 comments:
ചൂണ്ടുവിരൽ പഴയനിലവാരത്തിലേയ്ക്ക് തിരിച്ചു വരുന്നത് ആശാവഹം.കേരളവിദ്യാഭ്യാസത്തിൻ്റെ ചരിത്രം പറയുന്നതിൽ ഈ ബ്ളോഗിന് സ്ഥാനമുണ്ട്. കൊവിഡ്കാലവുമായി ബന്ധപ്പെട്ട് പലതും സമർത്ഥിയ്ക്കാനെന്ന ഭാവത്തിൽ എന്തൊക്കെയോ ക്രമമില്ലാതെ, വ്യക്തതയില്ലാതെ ഈയിടെ രേഖപ്പെടുത്തിയിരിയ്ക്കുന്നത് കണ്ടിരുന്നു.വെറും വിമർശനമല്ല ഇതുവരെ നടത്തിയിട്ടുള്ളത്. ക്രീയാത്മകമായ വിമർശനം തന്നെയാണ്.എന്തുകണ്ടാലും കൈകൊട്ടൽ നടത്തി കാര്യങ്ങൾ സാധിച്ചെടുക്കുന്നതല്ല അധ്യാപകലക്ഷണം. RCC ഒരിയ്ക്കലും സാക്ഷ്യങ്ങളുമായി മാധ്യമങ്ങളിൽ എത്താറില്ല.കൃപാസനം പക്ഷേ അതല്ല. ആ സാക്ഷ്യങ്ങൾ തന്നെയാണ് അത് പരിഹാസപാത്രമാകാൻ കാരണം.
രണ്ട് വർഷം മുമ്പ് ചൂണ്ടുവിരൽ പേരിൽ വാട്സാപ്പ് ഗ്രൂപ്പുകൾ എല്ലാജില്ലയിലും തുടങ്ങാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു.ഈ ബ്ളോഗ് അധ്യാപകർ അറിയേണ്ടതാണെന്ന് ബോധ്യമുള്ളതിനാൽ. ഓരോ ജില്ലയ്ക്കും ഓരോ വിഷയം എന്ന രീതിയിൽ.
ഇന്നും മാഷ് മലയാളഭാഷയിലേയ്ക്ക് മാത്രമാണ് പ്രൈമറി അധ്യാപകരുടെ ശ്രദ്ധ തിരിച്ചുവിടുന്നത്. എന്ത്കൊണ്ട് മാഷിനൊട് പറഞ്ഞു എന്ന് ചോദിച്ചാൽ സംഘടനയെ അക്കാഡമികമായി ചിന്തിപ്പിയ്ക്കാൻ അവരുടെ എന്തും സപ്പോർട്ട് ചെയ്യുന്ന ആളെന്ന രീതിയിൽ മാഷ് പറഞ്ഞാൽ അവർ ചെയ്യും എന്ന ധാരണയുണ്ടായിരുന്നതുകൊണ്ട്.
എന്തിനും ഏതിനും പോരായ്മകൾ കണ്ടെത്തുന്നുവെന്ന്പറഞ്ഞ് എന്തെങ്കിലും വിമർശിയ്ക്കുന്നവരെ വായടപ്പിയ്ക്കുമ്പോഴും മത്സരബുദ്ധിമൂലമെങ്കിലും ആക്കിക്കൂട്ടൽ കളഞ്ഞ് ശരിയായ ട്രാക്കിൽ അധ്യാപകർ എത്തുന്നത് ആശാവഹം. പ്രകടനവുമായി മുന്നിൽ ആര് വന്നാലും അത് പ്രകടനമാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പറഞ്ഞിരിയ്ക്കും. ഇതുവരെ നേരിട്ട വിമർശനം മൂലമാണ് ഈ പോസ്റ്റിന് മൂല്യമുണ്ടാകാൻ ശ്രദ്ധ ചെലുത്തിയതും. അർഹിയ്ക്കുന്ന ഗൗരവത്തോടെ ബ്ളോഗ് നോക്കുന്നവർക്ക് അതേ ഗൗരവം തിരിച്ചു തരാൻ മാഷ് ബാധ്യസ്ഥൻ. ആക്രി ഊക്രീ പോസ്റ്റുകളുമായി വന്നാൽ നഖശിഖാന്തം എതിർക്കും.ഇന്നത്തെ പോസ്റ്റ് ചൂണ്ടുവിരൽ തന്നെയാണ്.
അധ്യാപകർ അഭിപ്രായങ്ങൾ പൊതുവായി പറയണം.
നൂറ് വർഷം ഒരു കഴുതയെ ട്രൈനിംഗ് നടത്തി കുതിരയാക്കാൻ നോക്കിയാൽ കുതിരയാകില്ല. കഴുത കഴുതയും കുതിര കുതിരയുമാണ്. നന്നായി ചെയ്യുന്ന അധ്യാപകരിൽ നിന്നും അവരുടെ ആശയങ്ങൾ മോഷ്ടിയ്ക്കാൻ.. അത് സ്വന്തമാക്കി ശരിയായ രീതിയിലല്ലാതെ പൊട്ടത്തരമാക്കി അവതരിപ്പിയ്ക്കുന്നത് പ്രോല്സാഹിപ്പിയ്ക്കാൻ ഓൺലൈൻ ഗ്രൂപ്പുകൾ ഉപയോഗിയ്ക്കരുത്. പലരും അയച്ചു തന്ന പഠനത്തെളിവുകൾ കണ്ടതുകൊണ്ട് പറയുന്നു. പല ഗ്രൂപ്പിലും മാഷ് പ്രതികരണത്തിൽ കാണിയ്ക്കുന്ന പക്ഷാപാതവും അറിയുന്നുണ്ട്. മാഷ് എന്ന അധ്യാപകനിൽ നിന്നും അത്തരം പെരുമാറ്റം പ്രതീക്ഷിയ്ക്കാത്തത്. ഗ്രൂപ്പിൽ ഉച്ചനീചത്വങ്ങൾ വരുത്താൻ ആരും ആരേക്കാൾ വലുതോ ചെറുതോ അല്ല. ഞാൻ ഒരു ഗ്രൂപ്പിലും ഇല്ലെങ്കിൽ ത്തന്നെ വാട്സാപ്പ് ക്യാൻസൽ ആക്കിയപ്പോൾപോലും പലരും പലതും വിളിച്ചു പറയുന്നത് മൂലം തന്നെയാണ് ഇവിടെ എഴുതുന്നത്. ഏറ്റെടുക്കുന്ന കാര്യങ്ങൾ സത്യസന്ധമായി മാത്രമല്ല പക്ഷാപാതരഹാതമായി ചെയ്യണമെന്ന് മാഷിൻ്റെ ടീം ആഗ്രഹിയ്ക്കുന്നെങ്കിൽ കൊവിഡ്കാല മുഖ്യമന്ത്രിയെ ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്.
മാഡത്തിൻ്റെ മൃഗങ്ങൾ പ്രയോഗം ക്ഷ' പിടിച്ചു. ഏതെങ്കിലും കാര്യങ്ങളിൽ സംശയം ഉന്നയിച്ചാൽ,വിമർശിച്ചാൽ അവരെ തിരിച്ചറിവില്ലാത്ത മൃഗങ്ങളാക്കുന്നത് ഇന്നത്തെ ഫാഷനായതുകൊണ്ട് എന്താ പറയുക.പക്ഷേ അറിയാവുന്നത് പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല.
1) പ്രകൃതിയിൽ നിന്നും പഠിയ്ക്കുക എന്ന് പറഞ്ഞാൽ മൃഗങ്ങളിൽ നിന്നും സസ്യജാലങ്ങളിൽ നിന്നും (സചേതനവും അചേതനവുമായ എല്ലാറ്റിൽനിന്നും) പഠിയ്ക്കേണ്ടവ പഠിയ്ക്കണം എന്നാണ് അർത്ഥം. മൃഗങ്ങളും പ്രകൃതിയിൽപെടുന്നതാണ്.
2) ഒട്ടകവും സൂചിക്കുഴയും ധനവാനും സ്വർഗ്ഗരാജ്യവും എന്ന ഭാഗത്തിൽ ആദ്യമായി സാക്ഷാൽ യേശുക്രിസ്തു പറഞ്ഞതാണ്. അവൻ്റെ ഭാഷ എനിയ്ക്കറിയാം. അതുകൊണ്ട് പറയുകയാണ്, ഒട്ടകവും സൂചിക്കുഴയിലൂടെ കടക്കും. ഒട്ടകത്തെ നൂലാക്കിമാറ്റിയാൽ
ഡൈവർജൻറ് തിങ്കിംങ്ങ് എന്താണെന്ന് ഒരധ്യാപികയ്ക്ക് പറഞ്ഞുകൊടുക്കണോ?
3) ഫ്രയിമിനപ്പുറത്തേയ്ക്ക് ചിന്തിക്കുക എന്ന് പറഞ്ഞാൽ മാഷ് പറയുന്നത് മാത്രം എല്ലാറ്റിനും ബദലായി എന്ന് പറയുന്നതാണോ? അതെപ്പോൾ ആണ് അങ്ങനെയായത്? ടീച്ചർ എഴുതിയ കമൻിൽ സ്വയം പഠനത്തിൻ്റെ ആവശ്യകത, സർഗാത്മകത എല്ലാം മാഷ് പറഞ്ഞപ്പോൾ ആണ് കുട്ടികൾക്കും അധ്യാപകർക്കുംവേണമെന്ന് തോന്നിയത് !!?? ... എന്താ കഥ!? അപ്പോൾ ഇതുവരെ അതൊന്നും ഉണ്ടായിരുന്നില്ലേ? അപ്പോൾ കുട്ടികളുടെ പുസ്തകപ്രകാശനമൊക്കെ?
സൂചി വച്ച് ഒട്ടകത്തെക്കൊണ്ട് പടം വരപ്പിയ്ക്കാം. സൂചിക്കുഴ മാത്രമേ അധ്യാപകരുടെ ചിന്തയിൽ വരുകയുള്ളൂ?
ബൈബിൾ വാക്യങ്ങൾ കൃപാസനംമോഡലിൽ ആക്കരുത്.
ഒട്ടകത്തെ പരത്തിയാൽ കുഴമ്പാക്കിയാൽ നൂലാക്കിമാറ്റാൻ സാധിയ്ക്കും.. അതിനുള്ള ത്രാണിയുണ്ടാക്കലാണ് അധ്യാപകകൂട്ടായ്മകൾ ചെയ്യേണ്ടത് എന്ന് തന്നെയാണ് പറഞ്ഞത്.
വിമർശനത്തിലൂടേയാണ് ലക്ഷ്യപ്രാപ്തിയിലെത്തുക. പുകഴ്ത്തലിലൂടെ അല്ല.
4)കൊറോണ തിരിച്ചറിവിൻ്റെ കാലഘട്ടം കൂടിയാണ് Aldous Huxley യുടെ Why not stay at Home എന്ന ഉപന്യാസം ഈയവരസരത്തിൽ വായിക്കുന്നത് നല്ലതാണ്. എല്ലാറ്റിനും നല്ല വശമുണ്ട്.
5)എനിയ്ക്ക് തോന്നിയാൽ ഈ ബ്ളോഗിൽ ഞാനെഴുതും. തോന്നില്ലെങ്കിൽ എഴുതില്ല. എഴുതാതിരിയ്ക്കാൻ ആണ് ഇത്തരം ഡയലോഗുമായി ഇറങ്ങുന്നത് നതെങ്കിൽ I m sorry.
1b) മൃഗമെന്നാൽ ജ്ഞാനമില്ലാത്ത/ അറിവില്ലാത്ത മനുഷ്യനെയും പറയും. പക്ഷേ ഞാൻ പറയുന്ന വിഷയത്തിൽ അറിവില്ലെങ്കിൽ വായ് തുറക്കാറില്ല. വിദ്യാഭ്യാസവും സാഹിത്യവും രാഷ്ട്രീയവും എനിയ്ക്കറിയാവുന്നവ. അതിനാൽ മൃഗത്തിൻ്റെ ലെവലിൽ എത്തിയ്ക്കേണ്ട.
Last and not the least) ജീവിതത്തിലും അധ്യാപനത്തിലും ജ്ഞാനമില്ലാതെ പെരുമാറിയിട്ടില്ല.എന്തെങ്കിലും നേടിയെടുക്കാൻ ജ്ഞാനം കളഞ്ഞിട്ടുമില്ല.
Conclusion)
തങ്ങളെക്കാൾ എളിയവരെന്ന് കരുതുന്നവരൊട് ധിക്കാരഭാഷയും ഉയർന്നവർ എന്ന് തോന്നുന്നവരോട് അനുരജ്ഞനഭാഷ/ മാന്യമായ ഭാഷ. അധ്യാപകർക്ക് ചേർന്നതല്ല. മാഷിനെ/ സംഘടനയെ ഈ കമൻ്റിൽ പുകഴ്ത്തുക അതോടൊപ്പം എന്തെങ്കിലും വിമർശിച്ചാൽ പറയുന്നവരെ തറപറ്റിച്ചിരിയ്ക്കും എന്ന രീതിയിലെ കമൻ്റ് ഉൾക്കൊള്ളാൻ പറ്റില്ല. സത്യമാണെന്ന് ബോധ്യമായവയാണ് പരസ്യമായി ഇവിടെ എഴുതിയത്. തെളിവുകൾ ഇല്ലാതെ പറയില്ല.
പ്രീതടീച്ചര്‍ താങ്കളുടെ ആദ്യ പ്രതികരണം ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.
ഒന്ന് ) കൊവിഡ്കാലവുമായി ബന്ധപ്പെട്ട് പലതും സമർത്ഥിയ്ക്കാനെന്ന ഭാവത്തിൽ എന്തൊക്കെയോ ക്രമമില്ലാതെ, വ്യക്തതയില്ലാതെ ഈയിടെ രേഖപ്പെടുത്തിയിരിയ്ക്കുന്നത് കണ്ടിരുന്നു. ( താങ്കള്‍ക്ക് ക്രമരഹിതമാണെന്നു തോന്നിത് എന്റെ പ്രശ്ാനമല്ലല്ലോ. ഈ ബ്ലോഗിന്റെ ഏറ്റവുെ പ്രധാനപ്പെോട്ട സവിശേഷത അത് തെളിവു വെച്ചു പറയുന്നു എന്നതാണ്. അനുഭവസ്ഥര്‍ പറയുന്നു. കേരളം കൊവിഡ് കാര്യത്തില്‍ കൈവരിച്ച നേട്ടങ്ങളുടെ സാക്ഷ്യങ്ങളെത്ര. അവയില്‍ ചിലത് എന്റെ എഫ് ബിിയിലുണ്ട്. തെളിവുകളെയാണ് ഇവിടെ പരിഗണിക്കുന്നത്. നാം അഭിപ്രായ സര്‍വേ നടത്തുന്നു. അല്ലെങ്കില്‍ ഒരു സാമ്പിളെടുത്തു പഠനം നടത്തുന്നു. വിലയിരുത്തുന്നതെങ്ങനെയാണ് . ആ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍പേരും പറഞ്ഞതിന്റെ പൊതു പ്രവണത എന്താണ് എന്നു കണ്ടെത്തിയാണ്. അത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് ശാസ്ത്രീയ രീതിയാണ്. അത് തന്നെയാണ് ചൂണ്ടവിരല്‍ ചെയ്യുന്നത്. ചിലപ്പോള്‍ കെയ്സുകളവതരിപ്പിക്കും അത് ആ കെയ്സിന്റെ വിശകലനത്തിലേക്ക് പോകും. ചിലപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വെക്കും. ചിലപ്പോള്‍ നൂതനമായ ഇടപെടലുകളെ പരിചയപ്പെടുത്തും, ചിലപ്പോള്‍ എന്റെ ആശയങ്ങള്‍ പങ്കിടും, അതാണ് ചൂണ്ടുവിരല്‍. അത് മനസിലാക്കാതെ നിലവാരം അളന്നത് ശരിയായോ എന്നു പരിശോധിക്കുക ബാക്കിയുളള പരാര്‍ശങ്ങളെല്ലാം ഈ അടിസ്ഥാന സമീപനത്തെ ഊന്നിയുളളതാണ്. അതിന് മറുപടി പറയേണ്ട കാര്യമില്ല. എന്റെ അക്കാദമിക പ്രവര്‍ത്തനം എനിക്ക് ഇഷ്ടമുളളയിടത്തല്ലേ ചെയ്യാനാകൂ. അതിന്റെ പരമിതിയുണ്ട്. എന്നേക്കാള്‍ സമര്‍ഥരായ അക്കാദമിക വിദഗ്ധര്‍ക്കും ഇടം വേണ്ടേ. അത് ചെയ്യട്ടെ.
ബിന്ദുടീച്ചര്‍, ഇന്നലെ ആ ചര്‍ച്ച ഞാന്‍ പോന്നതിനു ശേഷവും തുടര്‍ന്നുവെന്നറിയുന്നതില്‍ സന്തോഷം, അനില്‍ നാരായണന്‍ എന്റെ കുറിപ്പിനോട് ക്രിയാത്മകമായി പ്രതികരിച്ചു കണ്ടു. നല്ല ഇടപെടല്‍. അധ്യാപകസംഘടനകള്‍ക്ക് ഓണ്‍ലൈന്‍ ചര്‍ച്ച ഒരു സാധ്യതയാണ്. എന്തിനാണ് എല്ലാവരെയും ഒരിടത്ത് വിളിച്ചുകൂട്ടി ചര്‍ച്ച നടത്തുന്നത് എന്നു ആലോചിക്കേണ്ടതുണ്ട്. അത്തരം സെമിനാറായിരുന്നെങ്കില്‍ ഇത്രയധികം പ്രതികരണക്കുറിപ്പുകള്‍ വരില്ലായിരുന്നു. നൂറിലധികം പേര്‍ പ്രതികരിച്ചിട്ടുണ്ട്. നല്ല സംരംഭം
ഒരു പ്രയോഗം അത് തന്നെപ്പറ്റിയാണെന്ന് സ്ഥാപിച്ച് പ്രീതടീച്ചര്‍ ഏറ്റുപിടിക്കുകയാണോ? അതിന്റെ ആവശ്യമില്ല.വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് വിപരീതാര്‍ഥത്തിലാക്കുന്നത് നല്ലതല്ല. ബിന്ദു ടീച്ചര്‍ അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ തെറ്റാണ്. ഇല്ലെങ്കില്‍ വെറുതേ പാഴ്ചചര്‍ച്ച ആവശ്യമില്ല.
മാഷേ കുറെ ഡയഗ്രങ്ങൾ കാട്ടി, സർവ്വേ റിപ്പോർട്ട്കൾ കാട്ടി അത് തെളിവുകൾ എന്നരീതിയിൽ പലരും വാഗ്സാമർത്ഥ്യം കുറെ വർഷങ്ങൾക്ക് മുമ്പ് കാട്ടി. അത് തെറ്റായിരുന്നുവെന്നാണ് കാലം തെളിയിച്ചില്ലേ. അന്ന് പലരും പറഞ്ഞത് സത്യമായതുകൊണ്ടാണ് മലയാളത്തിളക്കം പോലുള്ളവ കൊണ്ടുവന്നത് എന്നോർക്കുന്നത് നന്ന്. ഈ ബ്ളോഗ് എം.എഡ്.വിദ്യാർത്ഥികൾ അറിയണമെങ്കിൽ ഇതിനെക്കുറിച്ച് അവരോട് പറഞ്ഞിട്ടാണെന്ന് മറക്കേണ്ട. നിലവാരം കുറഞ്ഞാൽ കുറഞ്ഞതായി പറയും. എങ്ങനെയാണ് തെളിവുകൾ ഉണ്ടാകുന്നതെന്ന് അധ്യാപിക എന്ന നിലയിൽ വ്യക്തമായി അറിയാം. പഠനനേട്ടമോ , പഠനലക്ഷ്യങ്ങളോ തിരിച്ചറിവില്ലാത്ത മാതാപിതാക്കളുടെ പുകഴ്ത്തലും സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തെളിവുകളും താരതമ്യപ്പെടുത്തിനോക്കാൻ അധ്യാപിക എന്ന നിലയിൽ സാധിയ്ക്കുന്നുണ്ട്.ഒരു അധ്യാപകവിദ്യാർത്ഥി എന്ന നിലയിൽ അങ്ങേയറ്റം തിരക്കേറിയ സമയത്ത് ഇതിൽ കമൻ്റ് എഴുതുന്നത് മാഷിനെ വാക്കിൽ തോല്പിയ്ക്കാനല്ല. പലതും ചെയ്യുമ്പോൾ മാഷ് ചിലതൊക്കെ വിട്ടുപോകുന്നു എന്ന തോന്നലുണ്ടാക്കിയതുകൊണ്ട്. മാഷിൻ്റെ ബ്ളോഗ് ശരിയായ അർത്ഥത്തിൽ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് തന്നെയാണ്. ഈ ബ്ളോഗ് വച്ചും പാശ്ചാത്യ അക്കാഡമിക അറിവുകൾ വച്ചും ഞാൻ ഒരു പഠനം നടത്തുന്നുണ്ട്. സീരിയസായി വായിയ്ക്കുമ്പോൾ പോരായ്മകൾ കണ്ടാൽ സൂചിപ്പിയ്ക്കും. അതെൻ്റെ കാഴ്ചപ്പാടാണെന്ന് മാഷിന് തോന്നുന്നുവെങ്കിലും പറയുന്നതിൽ കഴമ്പുണ്ടോയെന്ന് നോക്കുന്നത് ഉചിതം. മാഷിന് എഴുതുന്നതിന് ഒരു ശൈലിയുണ്ട്. ഈയിടെ എഴുതിയത് കണ്ടപ്പോൾ അത് എഴുതിയത് മാഷാണെന്ന് തോന്നിയില്ല. എൻ്റെ പിഴ. എൻ്റെ പിഴ. എൻ്റെ വലിയ പിഴ. ( കൃസ്ത്യാനികളുടെ പാപസങ്കീർത്തനം ഇങ്ങനെയാണ് അവസാനിയ്ക്കുന്നത്.) കമൻ്റ് എഴുതിയതേ പിഴ. പോസ്റ്റ് വായിച്ചതേ പിഴ. അഭിപ്രായങ്ങൾ ഉള്ളിൽ വച്ചിരിയ്ക്കാതെ പുറമേ പറഞ്ഞത് പിഴ.( ബ്ളോഗ് കീർത്തനം ഇങ്ങനെ നിർത്തിയേക്കാം).
പ്രീതടീച്ചര്‍ , ആദ്യം വസ്തുതാപരമായി സംസാരിക്കണം എന്ന അഭ്യര്‍ഥിക്കുന്നു. തൊണ്ണൂറുകളില്‍ പുതിയപാഠ്യപദ്ധതി വരുന്നതിനു മുന്പ് മുപ്പത്തഞ്ച് മുതല്‍ നാല്‍പ്ത് ശതമാനം് വരെയായിരുന്ന വിദ്യാലയ നിരക്ഷരത. അക്ഷരപ്പുലരി എന്ന പദ്ധതി ആരംഭിച്ചത് അത് പരിഹരിക്കാനാണ്. (സത്യത്തില്‍ ഞാന്‍ അന്ന സ്കൂളിലായിരുന്നു. പത്തനംതിട്ട , കൊല്ലം ഡയറ്റുകളില്‍ അതിന്റെ ആറ്‍ പി യായി പോകേണ്ടി വന്നു. പിന്നീടാണ് ഡയറ്റില്‍ വന്നത്.) അതിനു ശേഷമാണ് പുതിയ പാഠ്ായപദ്ധതി വന്നത്. ഒരാള്‍ നടപ്പിലാക്കും അടുത്ത സര്‍ക്കാര്‍ വെളളം ചേര്‍ക്കും അതായിരുന്നു പാഠ്യപപ്ധതിയുടെ ഭാഗമായി നടന്നു വന്നത്. എന്നിട്ടും പഴയതിനേക്കാള്‍ എത്ര ഭേദം. സ്വന്തം സ്കൂളുണ്ടല്ലോ മുമ്പില്‍ എന്തിന് മറ്റിടം ഉദാഹരണത്തിന് തേടണം?ഒരു രക്ഷിതാവിന് അവരുടെ കുട്ടി നന്നായി പഠിക്കണം. എന്ന് ആഗ്രഹം. അത് സാധിച്ചുകൊടുക്കാന്‍ സന്മനസുളളവര്‍ സഹായിക്കുന്നു. കുട്ടിയുടെ പ്രശ്നം പരിഹരിക്കുന്നു. രക്ഷിതാവിന് സംതൃപ്തി. അതിലപ്പുറം ഒന്നും വേണ്ട അവിടെ. എല്ലാ രക്ഷിതാക്കളും വിദ്യാഭ്യാസത്തില്‍ ബിരുദം നേടിയാലേ കുട്ടിയെ സഹായിക്കാനാകൂ എന്നുമില്ല.ഓണ്‍ലൈന്‍ സാധ്യത എങ്ങനെയാണ് ലോകത്ത് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത് എന്ന് പരിശോധിച്ചുകൊണ്ടാണ് ഇത്തരം ഇടപെടലുകള്‍. ലോകരാജ്യങ്ങള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയ പുതിയ സാഹചര്യത്തില്‍ അവിടെ നേരിട്ട പ്രശ്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അതുമായി തട്ടിച്ചുനോക്കിയാണ് എന്റെ കുറിപ്പുകള്‍. വലിയ സാമ്പത്തികസാമ്രാജ്യമോ വലിയ അക്കാദമിക ഡിഗ്രികളോ സര്‍വജ്ഞഭാവമോ ഇല്ലാത്ത സാധാരണ അധ്യാപകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാനിക്കണം. അത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കടമയാണ്. എഴുത്തിന്റെ രീതി കണ്ട് ഞാനല്ല എഴുതിയതെന്നു നിരീക്ഷിച്ചത് നന്നായി. ഇങ്ങനെയും എഴുതുമെന്നറിഞ്ഞില്ലോ. എല്ലാ വിമര്‍ശനങ്ങളെയും പോസിറ്റീവായി സ്വീകരിക്കും. ഇനി നാല് അനുഭവസാക്ഷ്യങ്ങള്‍ കൂടി തയ്യാറാക്കി വെച്ചിട്ടുണ്ട്. അത് വായിക്കണമെന്നില്ല. മറ്റുളളവയുണ്ടല്ലോ. ഓരോരുത്തരുടെ അഭിരുചിക്കനുസരിച്ച് വായിക്കണം. എല്ലാം ബ്ലോഗിലുണ്ട്. എന്തായാലം കൊവിഡ് കാലത്ത് ഓരോ ദിവസവും പോസ്റ്റ് ഉമ്ടാകും. വെറുതേയിരിക്കാതെ അക്കാദമിക ചിന്തകളും പ്രവര്‍ത്തനങ്ങളും നടത്താനും കൊവിഡ് കാലത്തെ ഞാന്‍ ഉപയോഗിക്കുന്നു. എന്റെ ഫേസ് ബുക്കില്‍ ഇന്ന് ഞാന്‍ കുറിച്ച ഒരു പ്രയോഗമുണ്ട് . "കൊവിഡ് കാലത്ത് അക്കാദമിക നിഷ്ക്രിയതകൊണ്ടുണ്ടായ അപകര്‍ഷതാബോധം "- അതെനിക്കുണ്ടാകാതിരിക്കാനാ ടീച്ചറേ, ക്ഷമിക്ക്
അക്കാദമിക വിമർശനങ്ങൾ എന്നാൽ എന്തല്ല എന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്ട്. വസ്തുതാപരമായി ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയാത്തവർക്ക് ഇനിയും സ്വയം പരിശീലനം ആവശ്യമുണ്ട്.
സാറിന്റെ ബ്ലോഗിലെ ഓരോ പോസ്റ്റിലും ഞാനിട്ട കമന്റുകൾ വായിക്കുന്നവർ വിലയിരുത്തട്ടെ. ഗോഡ്ഫാദർമാരില്ലാത്തതു കൊണ്ടുതനെ മുഖംമൂടിയണിഞ്ഞ് അഭില്ലായം പങ്കിടേണ്ടതില്ല
അക്കാഡമികവിമർശനങ്ങൾ എന്നാൽ കാര്യങ്ങൾ പറയുന്നവരെ മൃഗങ്ങൾ എന്ന് വിളിയ്ക്കുന്നത്.സൂചിക്കുഴയിലൂടെ കടക്കാത്തഒട്ടകമാക്കുന്നത്. അതെന്താണ് അങ്ങനെ എഴുതിയത് എന്ന് പരാമർശിയ്ക്കുമ്പോൾ അത് വസ്തുതാപരമല്ല. അക്കാഡമിക മായ കാര്യങ്ങൾ പറയുമ്പോൾ അതിനെ വ്യക്തിപരമായി ആക്കുന്നതും വ്യക്തിഹത്യയെന്ന് പറഞ്ഞ് വ്യക്തമാക്കിയ കാര്യം മറച്ചുവയ്ക്കാൻ ശ്രമിയ്ക്കുന്നതും വസ്തുതാപരമാണ്. സ്വയം പരീശീലനം എന്ന പേരിൽ അധ്യാപകർ മൗനമായിരിയ്ക്കാം. അപ്പോൾ എല്ലാവർക്കും നല്ലത് പറയാനല്ലേ ഉണ്ടാവൂ.ഞാനെഴുതിയ കമൻ്റ് വ്യക്തിഹത്യ ആയതുകൊണ്ടും വസ്തുതാപരമിയതുകൊണ്ടും ഡിലീറ്റ് ആക്കിയിട്ടില്ല.
തെറ്റുകൾ പൊതിഞ്ഞുശീലിയ്ക്കുകയല്ല വേണ്ടത്. അത് കീറണം. പഴുപ്പ് എടുത്ത് കളയണം. പഴുപ്പ് പുറത്തെടുക്കുമ്പോൾ ഉള്ള നാറ്റമേ ഉണ്ടാകൂ. മറ്റ് ഭാഗങ്ങളിലേയ്ക്ക് അത് വ്യാപിക്കില്ല. മുറിവ് വച്ചുകെട്ടിയാൽ മുറിവ് ഉണങ്ങുകയും ചെയ്യും. മാഷ് പൊതിയാൻ നോക്കിയാൽ സമ്മതിയ്ക്കില്ല. വ്യക്തിഹത്യയെന്നോ ദേശഹത്യയെന്നോ പറയ്. തീരുമാനിച്ചുതന്നെയാണ്.ആരൊക്കെ ആക്രമണം നടത്തായാലും ബോധിവൃക്ഷത്തലപ്പ് ചവച്ചിരിയ്ക്കാൻ മനസില്ല.
അക്കാദമികമായ ചര്‍ച്ചയാണ്. കൊവിഡുമായി ബന്ധപ്പെടുത്തിയാണ് ഓണ്‍ലൈന്‍ സാധ്യത ചര്‍ച്ച ചെയ്യുന്നത്.നിങ്ങള്‍ക്ക് അതിലല്ല താല്പര്യം. ഞാനെഴികിയ കുറിപ്പിലെ ഒരാശയവും നിങ്ങള്‍ക്ക് ഇതുവരെ ചര്‍ച്ചയില്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ല. അതാണ് അക്കാദമിക താല്പര്യം? മറിച്ച് നിങ്ങള്‍ ശ്രമിക്കുന്നത് ഈ കുറിപ്പിനെ അടിസ്ഥാനമാക്കി മറ്റു കാര്യങ്ങള്‍ പറയാനാണ്. പ്രീതടീച്ചറുടെ പ്രതികരണത്തെ സ്വയം വിശകലനം ചെയ്യാന്‍ സഹായിക്കാം
1) രണ്ട് വർഷം മുമ്പ് ചൂണ്ടുവിരൽ പേരിൽ വാട്സാപ്പ് ഗ്രൂപ്പുകൾ എല്ലാജില്ലയിലും തുടങ്ങാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു.ഈ ബ്ളോഗ് അധ്യാപകർ അറിയേണ്ടതാണെന്ന് ബോധ്യമുള്ളതിനാൽ. ഓരോ ജില്ലയ്ക്കും ഓരോ വിഷയം എന്ന രീതിയിൽ.( ടീച്ചര്‍ ആരോടാണ് ആവശ്യപ്പെട്ടത് എന്നെനിക്കറിയില്ലല്ലോ? ആജ്ഞ അനുസരിക്കാത്തവരുടെ കാര്യം ഇവിടെ പ്രസക്തമല്ല)
2) ഇന്നും മാഷ് മലയാളഭാഷയിലേയ്ക്ക് മാത്രമാണ് പ്രൈമറി അധ്യാപകരുടെ ശ്രദ്ധ തിരിച്ചുവിടുന്നത്. എന്ത്കൊണ്ട് മാഷിനൊട് പറഞ്ഞു എന്ന് ചോദിച്ചാൽ സംഘടനയെ അക്കാഡമികമായി ചിന്തിപ്പിയ്ക്കാൻ അവരുടെ എന്തും സപ്പോർട്ട് ചെയ്യുന്ന ആളെന്ന രീതിയിൽ മാഷ് പറഞ്ഞാൽ അവർ ചെയ്യും എന്ന ധാരണയുണ്ടായിരുന്നതുകൊണ്ട്. ( എന്ത് അയുക്തിപരമായ ചിന്തയാണ് നിഗമനമാണിത്? ഞാന്‍ പറ്ഞഞാല്‍ സംഘടനകേള്‍ക്കുമെന്ന ബോധോദയം ഏത് മരത്തിന്റെ ചുവട്ടിലിരുന്നപ്പോള്‍ ലഭിച്ചു? വായില്‍ തോന്നിയതെല്ലാേം എഴുതി വിടലാണോ അക്കാദമിക ചര്‍ച്ച?
3) ഇതുവരെ നേരിട്ട വിമർശനം മൂലമാണ് ഈ പോസ്റ്റിന് മൂല്യമുണ്ടാകാൻ ശ്രദ്ധ ചെലുത്തിയതും. ( ഉത്തരവാദിത്വപ്പെട്ട ഒരു സംഘടനയുടെ വേദിയില്‍ അവതരിപ്പിച്ച കാര്യങ്ങള്‍ അതുപോലെ ഇവിടെ പകര്‍ത്തി. അതിന് നല്‍കിയ വ്യാഖ്യാനം കണ്ടോ? ഇതാണ് തനിക്ക് വേണ്ടും വിധം വളച്ചൊടിക്കല്‍ . എന്തു നിലവാരമാണ് ഇത്തരം സാമാന്യവത്കരണത്തിനുളളത്?) വസ്തുതാപരമായി പറയണമെന്നു പരഞ്ഞപ്പോള്‍ കൂടിുതല്‍ വിശദീകരിക്കേണ്ടെന്നു കരുതി. പക്ഷേ എങ്ങനെവിശദീകരിപ്പിച്ചോ ബോധ്യപ്പെടുവുളളെങ്കില്‍?
4) നന്നായി ചെയ്യുന്ന അധ്യാപകരിൽ നിന്നും അവരുടെ ആശയങ്ങൾ മോഷ്ടിയ്ക്കാൻ ( ആരാണ് മോഷ്ടിച്ചത്? ആരുടെ ഈ പോസ്റ്റിലോ ? അത്ോ മറ്റു പോസ്റ്റുകളിലോ? വ്യക്തമാക്കൂ വിവരക്കേടാകും അല്ലെങ്കില്‍ ഈ പ്രസ്താവന?)
5) അത് സ്വന്തമാക്കി ശരിയായ രീതിയിലല്ലാതെ പൊട്ടത്തരമാക്കി അവതരിപ്പിയ്ക്കുന്നത് പ്രോല്സാഹിപ്പിയ്ക്കാൻ ഓൺലൈൻ ഗ്രൂപ്പുകൾ ഉപയോഗിയ്ക്കരുത്. ( ഏതാണ് മറ്റരൊളുടെ എന്റെ സ്വന്തമാക്കി അവതരിപ്പിച്ചത്? വസ്തുതാപരമായ ചര്‍ച്ച നടക്കട്ടെ.ഓണ്‍ലൈനിലെ ഏതു ഗ്രൂപ്പിലാണ് അങ്ങൻെ ഞാന്‍ ചെയ്തത്? )
6) പലരും അയച്ചു തന്ന പഠനത്തെളിവുകൾ കണ്ടതുകൊണ്ട് പറയുന്നു. ( അയച്ചുതരുന്ന പഠനത്തെളിവല്ല ടീച്ചറേ ഞാന്‍ ആ ഗ്രൂപ്പിലംഗമാണ്. അവരുമായി സംവദിക്കുന്നുണ്ട്. അത് പറഞ്ഞവരും ജീവിച്ചിരുപ്പുണ്ട്. ടീച്ചറ്‍ ഏതോ കോഴ്സിന് പഠിക്കുകയാണെന്നു പറഞ്ഞിരുന്നു. അതില്‍ നിന്നും ലങിച്ച രീതിയല്ല്ല്ലോഇത്തരം പ്രസ്താവനകള്‍ ? . ഇതാണോ വസ്തുതാപരമായ അക്കാദമിീക വിമര്‍ശനം?
7) പല ഗ്രൂപ്പിലും മാഷ് പ്രതികരണത്തിൽ കാണിയ്ക്കുന്ന പക്ഷാപാതവും അറിയുന്നുണ്ട്. മാഷ് എന്ന അധ്യാപകനിൽ നിന്നും അത്തരം പെരുമാറ്റം പ്രതീക്ഷിയ്ക്കാത്തത്.( അറിയുന്നുണ്ട്. എന്നു വെച്ചാല്‍ കേട്ടറിവ് . പറയൂ ഏതു ഗ്രൂപ്പില്‍? പക്ഷപാതമുണ്ട് അക്കാദമികമായ ശരിനിലപാടുകളോട്. അതില്‍ മാറ്റം വരുത്തില്ല. )
"ഒരു അധ്യാപകവിദ്യാർത്ഥി എന്ന നിലയിൽ അങ്ങേയറ്റം തിരക്കേറിയ സമയത്ത് ഇതിൽ കമൻ്റ് എഴുതുന്നത് മാഷിനെ വാക്കിൽ തോല്പിയ്ക്കാനല്ല." സ്വയം തോല്‍ക്കാനാണെന്നറിയാം. മറ്റൊരു വസ്തുതാപരമല്ലാത്ത കാര്യം മുന്‍ കമന്റിലുണ്ട്.
അക്കാദമിക വിമര്‍ശനം എന്നാല്‍ എന്താണെന്ന് സ്വയം പരിശീലിക്കല്‍ അധ്യാപക വിദ്യാര്‍ഥിക്ക് അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
ഷീജടീച്ചറ്‍ മുഖം മൂടിയി്ട്ടോ പര്‍ദയിട്ടോ അഭിപ്രായം പറഞ്ഞോ എന്നു ഞാന്‍ നോക്കാറില്ല. വസ്തുതാപരമായ വിമര്‍ശനമോ വിശകലനമോ ആണെങ്കില്‍ അതവിടെകാണും. അല്ലാത്തവ നീക്കം ചെയ്യും. ഏതായാലും പ്രീതടീച്ചറ്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അക്കാദമിക വിമര്‍ശനം എന്നു വിശേഷിപ്പിച്ച സ്ഥിതിക്ക് ടീച്ചറില്‍ നിന്നും മുകളില്‍ സൂച്പ്പിച്ച ഏഴു കാര്യങങള്‍ക്ക് മറുപടി ലഭിക്കുമെന്നു കരുതുന്നു. അങ്ങനെയല്ലേ? പ്രതീക്ഷിക്കുന്നുണ്ടേ
ചൂണ്ടുവിരൽ എന്ന പേരിൽ ഗ്രൂപ്പുകൾ തുടങ്ങാൻ ഞാൻ പറഞ്ഞത് സാക്ഷാൽ ടി. പി. കലാധരനോട്. പറഞ്ഞതിൻ്റെ തെളിവ് എൻ്റെ പക്കൽ ഉണ്ട്.
മാഷിൻ്റെ പക്ഷാപാതം ഇലപ്പച്ചഗ്രൂപ്പിൽ ഉണ്ടായതായി അതിലുള്ള അധ്യാപകരാണ് പറഞ്ഞത്. മാഷിൽനിന്നും അത് പ്രതീക്ഷിയ്ക്കാമോ എന്നോർത്തു.കുട്ടികളോട് പോലും!!
.മറ്റുള്ള അധ്യാപകർ ചർച്ച ചെയ്തു പ്രതികരണം ഉണ്ടായി എന്ന് പറയുന്നതല്ലാതെ ഒന്നിനും തെളിവ് ഒരു പോസ്റ്റിലും കണ്ടില്ല.ഇന്നത്തെ സയൻസ്മായി ബന്ധപ്പെട്ട പോസ്റ്റ് പോലും മാഷിൻ്റെ ഒരു വീഡിയോയിൽ പറയുന്നതാണ് കൂടുതലും.പിന്നെ നേരത്തേയുള്ള പോസ്റ്റുകളിൽ വന്നതിൻ്റെ ആവർത്തനം. കൂടുതലായി വന്നത് ഗലീലിയോ മാത്രമാണ്. ഇനി മാഷ് എങ്ങനെ പ്രകോപിപ്പിച്ചാലും മറുപടി തരില്ല. കാരണം മാഷുമായി ഞാൻ സംസാരിച്ചിട്ടുള്ളത് അക്കാഡമികവും എഴുത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം. അതുപോലും ഓർമ്മയില്ലെന്ന് ഭാവിയ്ക്കുന്ന ഒരധ്യാപകനെ അറിയില്ല എന്ന് എനിയ്ക്കും പറയാം.
മാഷീ കമൻ്ററിൽ ചെയ്തതത് വ്യക്തിഹത്യ അല്ലേ? മാഷ് വ്യക്തിഹത്യ ചെയ്യുമ്പോൾ സവിശേഷ അക്കാഡമിക പ്രവർത്തനം ആകും. മുകളിൽ എൻ്റെ കമൻ്റിനെ ആക്രമിയ്ക്കുന്ന രീതിയിൽ ഒരുകമൻ്റ് വന്നാൽ അത് ചെയ്യുമ്പോൾ സവിശേഷമായ ഗവേഷണപ്രവർത്തനമാകും.മാഷെന്തുകൊണ്ട് അവർ എഴുതിയ വാക്യം ഡിലീറ്റ് ചെയ്യിപ്പിച്ചു. ആർ വ്യക്തിഹത്യ നടത്തിയാലും വഴിയേ പോന്നവരെ പറയുന്നതെന്തിന്?
ഇനിയീ ബ്ളോഗിൽ എഴുതിയാൽ മാഷെനിയ്ക്കെതിരെ കേസു കൊടുക്കാനുള്ള ഒരവസരം കാത്ത് കഴിയുന്നവർക്ക് ചാൻസ് ഉണ്ടാക്കിക്കൊടുക്കും. അന്വേഷണം നടത്തി സത്യം കണ്ടെത്തുന്നത് പിന്നീട് അല്ലേ. അതുവരേയും പറയാമല്ലോ ആ ടീച്ചർ ഏതാണ്ട് അനാവശ്യം എഴുതി കേസായെന്ന്.
മനസിൽ അക്കാഡമികമായ തകർച്ച നേരിടുന്നത് മാഷാണ്. പ്രീതയല്ല. മാഷിൻ്റെ ഈ പോസ്റ്റിലെ ഉള്ളടക്കം കാണാതെ പറയാൻ എനിയ്ക്കറിയാം. പോസ്റ്റിനെക്കുറിച്ചല്ലത്രേ ചർച്ച. ചർച്ച ചെയ്തത് മൃഗത്തെക്കുറിച്ഛും സൂചിക്കുഴയേക്കുറിച്ചും. അതായിരുന്നു വിഷയം..ഏത് ഏമാനായാലും ഏമാൻ്റെ ഭാര്യയാലും കാമുകിയായാലും സഹോദരിയായാലും അമ്മയായാലും എൻ്റെ കമൻ്റിന് അനാവശ്യം എഴുതിയാൽ മറുപടി പറഞ്ഞിരിയ്ക്കും. അതിൻ്റെ പരാതികേട്ട് മാഷ് ബ്ളോഗെഴുത്ത് മാറ്റി തറ പറ എഴുത്ത് തുടങ്ങിയാൽ മാഷിന് അക്കാഡമിക വളർച്ച നന്നായി ഉണ്ടാകും. ഇതിൻ്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഫേസ്ബുക്കിൽ വാ. അല്ലെങ്കിൽ വനിതാക്കമ്മീക്ഷനോ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥനോ അയച്ചുകൊടുക്കുക. അല്ലെങ്കിൽ അതിനായി ചട്ടംകെട്ടിനില്ക്കുന്നവരോട് പറയുക. അങ്ങനെ ബ്ളോഗ് മൂലം അങ്ങനെ സത്പ്രവർത്തികൾ ഒരുപാട് നടക്കട്ടെ. കൊവിഡ് രേഖകൾ എന്ന പേരിൽ പ്രസിദ്ധീകരിയ്ക്കാം. പക്ഷേ എന്ത് ചെയ്താലും ഇത് ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന് മറക്കരുത്.പ്രീതയ്ക്കും നന്നായി നിയമവഴി തേടാനറിയാമെന്ന് ജീവിച്ചിരിയ്ക്കുന്ന ഒരുപാട് തെളിവുകൾ ഉണ്ട്. അതുകൊണ്ട് ഊതിയാൽ ഒന്നും കുലുങ്ങില്ല. ഇനിയില്ല കമൻ്റുകൾ. മാഷീ കമൻ്റ് ഡിലീറ്റ് ചെയ്താൽ എഫ്.ബിയിൽ ഇതേ കമൻ്റ് പോസ്റ്റ് രൂപത്തിൽ ഉണ്ടാവും..മറക്കേണ്ട. വ്യക്തിപരമായും അക്കാഡമികമായും തീരുമാനിച്ചിട്ടില്ല. കാരണം എന്നെപ്പോലുള്ള അധ്യാപകർ ഇനിമുതൽ ജയിയ്ക്കണം.
അനുപമടീച്ചറുടെ ഗ്രന്ഥശാല കൂട്ടായ്മയുടെ പ്രവർത്തനങ്ങളും രവീന്ദ്രൻ മാഷിന്റ ഓൺലൈൻ ക്ലാസ് എന്നിവയെക്കുറിച്ചെഴുതിയ കുറിപ്പിൽ കുറച്ചു കൂടി ക്രമപ്പെടുത്തി എഴുതിയെങ്കിൽ വായക്കാർക്ക് കുറച്ചു കൂടി വ്യക്തത വരുമായിരുന്നു എന്ന് ഒരു വായനക്കാരിയായ എനിക്ക് തോന്നി. റഫറൻസിന് നൽകിയവ link ഉം വിഭവവും നൽകിയതിനു ശേഷം മാഷിനെക്കുറിച്ച് കൂടുതലറിയാൻ സൂചിപ്പിച്ചിരുന്നെങ്കിൽ നന്നായി എന്നു തോന്നി. അനുപമ ടീച്ചറിന്റെ തിൽ ക്രമപ്പെടുത്തലും എഡിറ്റിംഗും വേണം എന്ന്. പിന്നെ കെ.എസ്.ടി.എ യുടെ ഗ്രൂപ്പിൽ നൽകിയ രണ്ട് കുറിപ്പുകൾ അത് ആദ്യത്തേത് സാറിന്റെ ക്ലാസിൽ ഏറെക്കാലം ഇരുന്നതു കൊണ്ടും നാട്ടിൽ ആ കാലഘട്ടത്തിൽ നടക്കുന്ന സംഭവങ്ങളേയും ചേർത്താണ് ഞാൻ പരിശീലനം നടത്തുന്നത് അകൊണ്ട് എനിക്ക് പുതുമ തോന്നിയില്ല. പിന്നെ ഈ പോസ്റ്റിൽ ഭാഷാ സമഗ്ര സമീപനത്തെക്കുറിച്ച് സാർ പറയുന്നു.പണ്ടും പറഞ്ഞിട്ടുണ്ട് ഇപ്പോൾ അന് കുറച്ചു കൂടി കൃത്യതപ്പെടുത്താൻ പറഞ്ഞു. എന്റെ ഉപജില്ലയിൽ മനോജ് മാഷിന്റെ ഭാഷാ ക്ലാസ് അങ്ങനെയാണ്. ഇതും നന്നായി. കുറച്ച് ചിന്തിച്ച് കുറെയേറെ സാധ്യതകൾ കണ്ടെത്താൻ ശ്രമിച്ചു. ആദ്യത്തെത് അതിന്റെ അവതരണം ഒക്കെ ഞാൻ മറ്റൊരു രീതിയിൽ ആണ് അവതരിപ്പിക്കുക.കാരണം എന്റെ നാട്ടിൽ അത്തരം നാടൻ ചൊല്ലുകൾ ധാരാളം ഉണ്ട് അതുകൊണ്ട് മാത്രം. മറ്റുള്ള ഒരു പോസ്റ്റും വായിക്കുന്ന ഒരാൾക്കും നമ്മുടെ ഇപ്പോഴുള്ള സമീപനവും ക്ലാസ് റൂം പ്രക്രിയയും നിരന്തര വിലയിരുത്തലും കുട്ടിയുടെ അഭിമാന രേഖയ്യം ഒക്കെ ഞാനെന്റെ സ്പോർട്സ് മാത്ത് സിലും രശ്മി ടീച്ചറിന്റെം ക്ഷ ടീച്ചറിന്റെം മനോജ് മാഷിന്റെം ഒക്കെ ക്ലാസിൽ സ്ഥിരം കാണുന്നതാണ്. അത്തരം ചില അധ്യാപകരെ സാർ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചു.പക്ഷെ ഓരോന്നിനും അവർ നൽകിയ ഒരു പ്രവർത്തനം അതിന് വ്യത്യസ്ത നിലവാരക്കാരായ കുട്ടികളുടെ ചില പ്രതികരണങ്ങൾ ആ ഉല്പന്നം മെച്ചപ്പെടാനായി നടത്തിയ സാറിന്റെ ഇടപെടൽ, രക്ഷിതാവിന്റെ ഇടപെടൽ പിന്നീട് കുട്ടിയിൽ എഴുത്തിൽ ഭാഷണത്തിൽ വായനയിൽ ചിത്രീകരണത്തിൽ അവതരണത്തിൽ വന്ന മാറ്റം അത് കാണിക്കാൻ കഴിഞ്ഞില്ല. പകരം രക്ഷിതാക്കൾ മികച്ചതെന്ന് പറഞ്ഞ സാക്ഷ്യപ്രസ്താവന, അധ്യാപകർ മികച്ചതെന്ന് പറഞ്ഞ സാക്ഷ്യപ്രസ്താവന, കുട്ടി മികച്ച തെന്ന് പറഞ്ഞ സാക്ഷ്യപ്രസ്താവന ഇത് കണ്ട് ആ അധ്യാപകർ ചെയ്തതിനെ വാഴ്ത്താനോ ഇകഴ്ത്താനോ ഞാനാളല്ല പക്ഷെ ഒരു പ്രവർത്തനത്തിന്റെ പോലും വിവിധ ഘട്ടങ്ങൾ പറയാത്തതു കൊണ്ട് തന്നെ മാഷിന്റെ ആ പോസ്റ്റുകൾ വായിക്കുന്ന ഒരാൾക്കും അക്കാദമികമായി ഇപ്പോഴുള്ള അവസ്ഥയിൽ നിന്ന് ഉയരാനും ആവില്ല.ഞാൻ എന്തെങ്കിലും പടം കണ്ട് ഒന്നിനെക്കുറിച്ചും അഭിപ്രായം പറയുന്ന ആളല്ല. മാത്രമല്ല കാണുന്നതിനെല്ലാം like ഉം ഇടില്ല. എനിക്ക് മികച്ചതെന്ന് തോന്നിയാൽ ചെയ്യും. അത്ര തന്നെ. പറയുന്നത് പ്രവർത്തിക്കാത്ത അധ്യാപകരുടെ പ്രകടന പോസ്റ്റുകൾ കാണുമ്പോൾ അറിയാതെ പ്രതികരിച്ചു പോകും അത്രേയുള്ളൂ. വിമർശനം അക്കാദമികപരമെന്ന് തോന്നിയതുകൊണ്ടും ബിന്ദു ടീച്ചർ ഒരധ്യാപികക്ക് ചേരാത്ത രീതിയിൽ ടീച്ചറിനോട് പ്രതികരിച്ചതിലും വിയോജിപ്പ് ഉള്ളതുകൊണ്ടും ആ അധ്യാപികയുടെ കമന്റിന് ഉചിതമായ മറുപടി നൽകിയതുകൊണ്ടും അഭിനന്ദിച്ചു. മറ്റ് കാര്യങ്ങൾ പ്രീത ടീച്ചർ എഴുതിയതിനെക്കുറിച്ച് എനിക്കറിയില്ല. സാർ വിമർശനങ്ങളെ ഇങ്ങനെ അസഹിഷ്ണുതയോടെ കാണുമെന്നറിഞ്ഞെങ്കിൽ പ്രതികരിക്കില്ലായിരുന്നു. ഇനി ഇവിടെ കമന്റ് എഴുതാൻ വരാതിരിക്കാൻ ശ്രമിക്കാം.
പ്രീത ടീച്ചർ ഉണ്ടാക്കിയ പരിഭാഷ ബദൽ മറന്നുപോകേണ്ട. അത് ഉപയോഗിച്ച രീതിയും മറക്കേണ്ട. തൃശൂരിലെ കുറെയധികം അധ്യാപകർ പ്രീത രൂപകല്പന ചെയ്ത ഇംഗ്ലീഷ് എഴുത്തും വായനയും ചെയ്തുവിജയിച്ചു എന്നതിന് പൊതുവിദ്യാലയഗ്രൂപ്പ് സാക്ഷ്യമാണ്. ( പിന്നോക്കം നില്ക്കുന്നവരുടെ) ഞാനത് ഗവേഷണമാക്കി മാറ്റി ഇംഗ്ലീഷ് ഗുസ്തി എന്ന പേരിൽ കൊണ്ട് നടക്കാൻ ഉദ്ദേശിച്ചിട്ടില്ല.റിപ്പോർട്ട് എഴുതലല്ല പണി.അതൊക്കെ എൻ്റെ അധ്യാപനഭാഗമാണ്. മാഷെന്നെ അക്കാഡമികമായി തകർക്കാൻ നോക്കേണ്ട. എഴുത്തിൽ തകർക്കാൻ ആക്ഷേപിയ്ക്കുന്നവരുടെ രോഗവും ഞാൻ തീർത്ത് കൊടുക്കുന്നുണ്ട്.
പ്രീത $ച്ചർ ഞാൻ അക്കമിട്ട് ഉന്നയിച്ച ഒരു കാര്യത്തിൽ പോലും കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. ഷീജ ടീച്ചർ താങ്ങി സംസാരിച്ചതാ. എന്നിട്ട് പ്രീത ടീച്ചറുടെ ത് അക്കാദമിക വിമർശനമാണെന്ന് പറയാൻ കഴിയുന്നില്ല.
പ്രീത ടീച്ചർ പരിഭാഷ ഉണ്ടാക്കിയോ ഇല്ലയോ എന്നതല്ല ചർച്ച. അക്കാദമിക വിമർശനമാണോ ആക്രി സംസാരമാണോ (പ്രയോഗത്തിന് കടപ്പാട്) നടത്തിയതെന്നാണ്. വസ്തുതാപരമായി കാര്യം പറയുന്നതിന് ശ്രമിക്കുക .വയറിളക്ക ഭാഷയിലുള്ള പറച്ചിലല്ല അക്കാദമികവിമർശനം. ആരു നടത്തിയാലും ശരിയല്ല.
സർ ഇവിടെ പ്രതികരിക്കരുതെന്ന് കരുതിയതാണ് പക്ഷെ ആട്ടിയെ പട്ടിയാക്കുന്ന താങ്കളുടെ രീതി സമ്മതിച്ച് തരാൻ ഡയറ്റ് സീനിയർ ലക്ചററായ എനിക്ക് കഴിയില്ലല്ലോ. എന്തെങ്കിലും അക്കാദമിക കാര്യം എഴുതിയാൽ വ്യക്തിഹത്യ എന്ന മുറവിളി കൂട്ടുന്ന സാർ ആ ബിന്ദു ടീച്ചർ അത്രയും മോശമായി ഒരധ്യാപികയോട് പ്രതികരിച്ചപ്പോഴും സാറിന്റെ പോസ്റ്റിനെ ആണല്ലോ പ്രീത ടീച്ചർ വിമർശിച്ചത്.സാർ ഓടി വന്ന് പ്രീത ടീച്ചർ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മാറ്റി എന്നു പറഞ്ഞു അത് എത്ര മോശമാണ് .ആ കമന്റ് വായിക്കുന്ന ആർക്കും അത് മനസിലാകം അതിന് മലയാളം പി.എച്ച്.ഡി യോ സാഹിത്യരചനാ പാടവമോ ഒന്നും വേണ്ട.കോമൺസെൻസ് മതി .താങ്കൾ മുമ്പ് അവർ മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടതിനെക്കുറിച്ച് അവർ വിട്ടെങ്കിലും സത്യസന്ധമായി പറഞ്ഞു എന്ന് ന്യായീകരിക്കാൻ വന്നു. താങ്കൾക്ക് ആരെ ന്യായീകരിക്കണമെങ്കിലും ആവാം. താങ്കളുടെ ബ്ലോഗ്. പക്ഷെ അധ്യാപികമാരുടെ തലയിൽ കയറി മൃഗമെന്നൊെക്ക ആക്ഷേപിച്ചാൽ അതിന് ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്ന അധ്യാപികമാരെ അഭിനന്ദിക്കും ചിലപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും.പിന്നെ താങ്കൾ താങ്ങിയതുപോലെ അർഹതയില്ലാത്തിടത്ത് താങ്ങിയില്ലല്ലോ.ജന്മിയും കുടിയാനുമൊക്കെ പണ്ട്. അന്ന് ഞാനുണ്ടായിരുന്നെങ്കിൽ എന്നോട് അന്നും അതൊന്നും നടക്കില്ലാരുന്നു.
പ്രീത ഒന്നാമതെഴുതിയ കമന്റ് വായിക്ക് ടീച്ചറേ, അതിനു ശേഷമാണ് ബിന്ദുടീച്ചറുെട പ്രതികരണം വന്നത്. ഒന്നാമെതേഴുതിയതില്‍ അസത്യങ്ങളുെട ഘോഷയാത്രയല്ലേ? അതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. ഇത്രയും വിശദീകരിച്ചിട്ടും അതിനെ സാധൂകരിക്കാന്‍ ടീച്ചറ്‍ക്കും തെളിവില്ല. വസ്തുത ഇല്ല.ഒരു പോസ്റ്റ് ഞാനിടുമ്പോള്‍ അതില്‍ വന്ന് പറയുന്ന ഓരോ കാര്യവും തെറ്റിദ്ധാരണയുുളവാക്കുന്ന രീതിയിലായാല്‍ അതങങ് അംഗീകരിച്ചു തരാന്‍ കഴിയില്ല. ഷീജ ടീച്ചറ്‍ക്ക് പ്രീതടീച്ചറെഴുതിയതിനെക്കുരിച്ച് അഭിപ്രായമെന്താണ്? "മറ്റ് കാര്യങ്ങൾ പ്രീത ടീച്ചർ എഴുതിയതിനെക്കുറിച്ച് എനിക്കറിയില്ല"എന്നല്ലേ എഴുതിയത് ടീച്ചറ്‍. അതയാത് വായിക്കുന ആര്‍ക്കും അറിയില്ല. അറിയാത്ത കാര്യത്തിന് അക്കാദമികമായ വിര്‍ശനമെന്ന പേരില്‍ പിന്തുണ. ഇതൊന്നും ശരിയല്ല. ഞാന്‍ ഒരു വാക്യത്തില്‍ അവസാനിപ്പിച്ചതാണ്. പക്ഷേ നിങ്ങള്‍ രണ്ടുുപേരും അത് വിശദീകരിപ്പിച്ചേ അടങ്ങൂ എന്നു കരുതി. ആവട്ടെ.ബിന്ദുടീച്ചര്‍ ഏത് അര്‍ഥത്തിലാണ് പറഞ്ഞതെന്ന് എനിക്കറിയില്ല. രണ്ട് അര്‍ഥതലതമുണ്ട്. ഒന്നാമത്തേത് കൊവിഡ്കാലത്ത് എല്ലാവരും വിവേചനത്തോടെ പെരുമാറുന്നു.മൃഗങ്ങള്‍ പോലും എന്ന സാമാന്യ അര്‍ഥമാണ്. അത് ആ കുറിപ്പില്‍ മുഴച്ചു നില്‍ക്കുന്നതല്ല. അതേ സമയം രണ്ടാമത്തെ അര്‍ഥത്തില്‍ വ്യക്തിപരമായ ദുസൂചനയാണെങ്കില്‍ അത് തെറ്റാണെന്നും ഞാന്‍ എഴുതിയില്ലേൽ അത് വായിക്കണം. "അന്ന് ഞാനുണ്ടായിരുന്നെങ്കിൽ എന്നോട് അന്നും അതൊന്നും നടക്കില്ലാരുന്നു." ചരിത്രത്തിന്റെ ഭാഗ്യം. ഇവിടെ ഈ പോസ്റ്റില്‍ വന്ന് അഭിപ്രായം പറയുമ്പോള്‍ ഓരോ പ്രസ്താവനയ്കും ടീച്ചറ്‍ക്ക് സാധൂകരണം തരേണ്ടി വരുമല്ലേ. ഒന്നു പറഞ്ഞത് ശേഷം അതിലില്ലാത്ത മറ്റൊന്ന് പറയലല്ല ചര്‍ച്ച. ആദ്യം ഞാന്‍ സൂചിപ്പിച്ച എട്ട് കാര്യത്തില്‍ കൃത്യമായ മറുപടി വരട്ടെ.എന്നിട്ട് മതി ബാക്കി
സത്യമാണെന്ന് ബോധ്യമായവയാണ് പരസ്യമായി ഇവിടെ എഴുതിയത്. തെളിവുകൾ ഇല്ലാതെ പറയില്ല. എന്നാണ് പ്രീതടീച്ചര്‍ അവകാശപ്പെട്ടത്.ഇവിടെ എഴുതിയതിന് തെളിവുകള്‍ വെക്കട്ട എന്നു പറയുന്നതില്‍ എന്താണ് കുഴപ്പം? അതിന് ഷീജടീച്ചര്‍ക്കെന്താണ് പ്രശ്നം?
പ്രീതടീച്ചർ തയ്യാറാക്കിയ ഇംഗ്ലീഷ് പ0ന പാക്കേജ് ഇവ സാർ ആ ടീമിൽ നിന്ന് സ്വീകരിച്ച് മറ്റാർക്കോ നൽകിയതായി പറഞ്ഞിരിക്കുന്നു. ഈ അസംബന്ധം ആദ്യം അവര്‍ തെളിയിക്കട്ടെ. ചുമ്മാതെ ഓരോന്നു പറയുക. അത് ഏറ്റു പിടിക്കുക, ഡയറ്റ് സീനിയര്‍ ലക്ചറാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്. ഇത് അവരോട് ചോദിച്ച് വ്യക്തത വരുത്ത്.
ഇലപ്പച്ച ഗ്രൂപ്പില്‍ പ്രീതയില്ല. അവിടെ നടക്കന്ന ചര്‍ച്ചയെക്കുറിച്ച് അവര്‍ക്ക് ആരോ പറഞ്ഞു എന്നറിവ് മാത്രമാണ്. ആരായാലും കൂടുതല്‍ ചോദിച്ചറിയാമല്ലോ. ആരാണെന്നു ഞാന്‍ ചോദിച്ചോ. പേരു വ്യക്തമാക്കാന്‍ പറഞ്ഞോ? ഇലപ്പച്ച ഗ്രൂപ്പില്‍ പ്രതികരണങ്ങളിട്ടവരാര്? പ്രതികരണങ്ങളോടുളള പ്രതികരണത്തില്‍ പക്ഷാഭേദമുണ്ടായോ എന്നൊക്കെ കേട്ട സ്രോതസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടി പറയാമല്ലേ?
രണ്ട് വർഷം മുമ്പ് ചൂണ്ടുവിരൽ പേരിൽ വാട്സാപ്പ് ഗ്രൂപ്പുകൾ എല്ലാജില്ലയിലും തുടങ്ങാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു.
നോക്കുക ഒരു ടീച്ചര്‍ പറയുകയാണ് ഞാന്‍ എല്ലാ ജില്ലകളിലും വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാന്‍. എന്റെ ബ്ലോഗ് എല്ലാ ജില്ലക്കാര്‍ക്കും പ്രാപ്യമാണ്. പിന്നെന്തിന് എനിക്ക് വാട്സാപ്പ് ഗ്രൂപ്പ്. അവര്‍ ആജ്ഞാപിക്കുകയോ അഭ്യര്‍ഥിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യട്ടെ. അതൊക്കെ വ്യക്തിപരമായ കാര്യം. പക്ഷേ ഞാനത് അനുസരിച്ചില്ല എന്ന രീതിയില്‍ പറഞ്ഞുവരരുത്. അത് അനുസരിക്കാനുളള കരാറൊന്നും ഇല്ലി. ഈ ബ്ലോഗില്‍ പ്രീതടീച്ചറെ വിലക്കിയിട്ടില്ല.
ഷീജടീച്ചറുടെ വായനയെ തെറ്റിപ്പിക്കുന്നതായിരുന്നു അവരുടെ എഴുത്തെന്നുെ മനസിലാ൩യി സ്വകാര്യമെസേജ് കിട്ടണം എന്താ എഴുതിയതെന്ന് വ്യക്തമാകാന്‍ . ഇതാണ് എഴുത്ത് രീതി. അതൊക്കെ മാറട്ടെ. മാറ്റട്ടെ. അല്ലെങ്കില്‍ തെറ്റിദ്ധാരണയുണ്ടാകും
തെറ്റിദ്ധാരണയാണെന്ന് മനസിലാക്കി അല്ലെങ്കില്‍ അങ്ങനെ ചിന്തിച്ച് എന്റെ ചര്‍ച്ച അവസാനിപ്പിക്കുന്നു.
ഒരധ്യാപിക പറയുകയാണ് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങതുടങ്ങാൻ.പറയാൻ പാടില്ല. ഇലപ്പച്ച വാട്സാപ്പ് ഗ്രൂപ്പ് ആണോ മാഷേ? ആക്ഷേപം ആക്രമണമായി തുടങ്ങിയതുകൊണ്ടാണ് ഫേസ്ബുക്കിൽ മറുപടി തന്നത്. പിന്നെ എൻ്റെ ഒരു മറുപടി മാഷിൻ്റെ ബ്ളോഗ് ഇൻബോക്സിലാണ് പോയതെ . അതിവിടെ എത്തിയിട്ടില്ല. എന്താണ് മാഷേ വി.എസ്.ബിന്ദുവിൻ്റെ കമൻ്റ് ഡിലീറ്റ് ആയത്? അതിൻ്റെ അടയാളം പോലും ഇല്ലല്ലോ. അവരെ മാഷ് അപമാനിയ്ക്കില്ല. ബാക്കിയുള്ളവർക്ക് അഭിമാനം ഇല്ല?അഭിമാനം, അഭിപ്രായങ്ങൾ എല്ലാം മാഷ് തീരുമിനിയ്ക്കുന്നവർക്കേ ഉള്ളൂ? ഞാൻ ഏത് അധ്യാപകർ തന്ന് എന്നറിഞ്ഞിട്ട് വേണം അവരെ ശരിയ്ക്കാൻ.ഏതാണ്ട് കേസ് ഏതോ മാഷോ ടീച്ചറോ ഒക്കെ കൊടുത്തെന്ന് പറയുന്നു. അവിടെ തെളിവുകൾ ചോദിച്ചാൽ കൊടുക്കാം. വായ തുറന്നാൽ കേസ് കൊടുക്കും എന്ന് പറയുന്ന കുറെ മേഡംസ് ഉണ്ട്.അവർക്ക് മൃഗമെന്ന് വിളിയ്ക്കാം. എന്തൊക്കെ വിളിയ്ക്കാമോ അതൊക്കെ തോന്നുന്നവരെ വിളിയ്ക്കാം.ഒരു കേസുമില്ല. സംരക്ഷകരും ഒരുപാട്. അക്കാഡമിക താല്പര്യമില്ലാത്ത പ്രീത ഇനി കമൻ്റിന് ഇല്ല. മാഷും മാഷിൻ്റെ അക്കാഡമിക ആൾക്കാരും.നടക്കട്ടെ.
Hahaha
Sheeja ടീച്ചറുടെ കമൻ്റുകൾ പലതും കാണുന്നില്ലല്ലൊ '
Post a Comment