അവിചാരിതമായി
സ്കൂൾ അടച്ചു...
പഠന
പ്രവർത്തനങ്ങൾ പൂർത്തീകരണ
ഘട്ടത്തിലേക്കടുക്കുകയായിരുന്നു
എന്തു
ചെയ്യണം എന്ന് ആർക്കും
നിശ്ചയമില്ലാത്ത അവസ്ഥ...
താളിപ്പാടം
PMMUP
സ്കൂൾ
മാനേജർ ശ്രീമതി പി റംലത്ത്
ഓരോ അധ്യാപകരെയും വിളിക്കുന്നു...
- സ്കൂൾ ലൈവാക്കി നിർത്തണം.
- കുട്ടികളുമായി നിരന്തരം ബന്ധം വേണം.
- പ്രവർത്തനങ്ങൾ നൽകണം...
- നിർദ്ദേശങ്ങൾ പലതും വന്നു.
പക്ഷേ
കുട്ടികളെ പഠന പ്രവർത്തനങ്ങളുമായി
ചേർത്തു നിറുത്തുന്നതിന്
പര്യാപ്തമായ നിർദ്ദേശങ്ങളിലേക്കെത്തിയില്ല.
വായന,
വായനാക്കുറിപ്പ്,
വിവരണം,
പസിൽ,
ചിത്രം
വര...
ഇവയ്ക്കൊന്നിനും
കുട്ടികളെ കൂടുതൽ നാൾ പിടിച്ചു
നിറുത്താൻ സാധിക്കില്ല എന്ന്
നിഗമനത്തിലെത്തി.
വിവിധ
വിഷയങ്ങളിൽ പ്രവർത്തനം
ആലോചിച്ചു
ശാസ്ത്ര
പ്രവർത്തനം ഞാൻ ഏറ്റെടുത്തു.
ഈ
അവസരത്തിലാണ് ശാസ്ത്ര
പരീക്ഷണങ്ങളിലേക്ക് കുട്ടികളുടെ
ശ്രദ്ധ തിരിച്ചാലോ എന്ന്
ആലോചിച്ചത്.
ആശംയം
അംഗീകരിക്കപ്പെട്ടു.
പ്രശ്നങ്ങൾ
തുടങ്ങുകയായി.
കടകൾ
തുറക്കില്ല.
ഒരു
ബലൂൺ പോലും വാങ്ങാൻ സാധിക്കില്ല.
ഒടുവിൽ
വീട്ടിൽ ലഭ്യമായ സാമഗ്രികൾ
ഉപയോഗിച്ച് പരീക്ഷണങ്ങൾ
ചെയ്യാം എന്ന് തീരുമാനിച്ചുറച്ചു.
ഒന്നു
മുതൽ എട്ടുവരെയുള്ള എല്ലാ
ക്ലാസുകളിലും വാട്സാപ്പ്
ഗ്രൂപ്പുകൾ സജീവമായിരുന്നതിനാൽ
പരീക്ഷണപദ്ധതി നടപ്പിലാക്കാൻ
ബുദ്ധിമുട്ടുണ്ടായില്ല.
-
ദിവസവും രാവിലെ പരീക്ഷണത്തിന്റെ പ്രക്രിയ വിശദമാക്കുന്ന കുറിപ്പുകളും വീഡിയോയും തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ Post ചെയ്യുന്നു.
- നിര്‍മാണസാമഗ്രികള്‍, എങ്ങനെ ചെയ്യണം? ഇതു കിട്ടിക്കഴിഞ്ഞാല്‍ കുട്ടികള്‍ ശാസ്ത്രത്തില്‍ മുഴുകും
- വൈകുന്നേരത്തോടു കൂടി കുട്ടികൾ പരീക്ഷണങ്ങൾ ചെയ്ത് വീഡിയോയും ഫോട്ടോയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.
- പരീക്ഷണം നടത്തി അതിന്റെ വീഡിയോയോ ചിത്രമോ ടീച്ചര്‍ക്ക് അയച്ചാല്‍ മാത്രം മതിയോ?
- കുട്ടികൾക്ക് അവരുടെതായ വിശദീകരണം നൽകാൻ അവസരമുണ്ടാകണ്ടേ??
- വി ശകലന ചോദ്യങ്ങളിലൂടെ നയിച്ച് ക്രമേണഈ നിഗമനത്തിലെത്തിച്ചാൽ പോരെ?
- മാഷിൻ്റെ വിശദീകരണം അവസാനം കൊടുത്താല്‍ പോരെ?
- കുട്ടികള്‍ അവരവരുടേതായ വ്യാഖ്യാനങ്ങള്‍ ക്ലാസ് ഗ്രൂപ്പില്‍ പങ്കിട്ടു. പരസ്പരം യോജിച്ചും വിയോജിച്ചും പ്രതികരണങ്ങളുണ്ടാകും.
- അധ്യാപകന്റെ കൂടുതല്‍ വിശകലന ചോദ്യങ്ങള്‍
- കൂടുതല്‍ പ്രതികരണങ്ങള്‍
- ഒടുവില്‍ അധ്യാപകന്‍ ക്രോഡീകരിക്കും
അതിയായ
സന്തോഷത്തോടും ഉത്സാഹത്തോടും
കൂടിയാണ് കുട്ടികൾ പരീക്ഷണങ്ങൾ
ഏറ്റെടുത്തത്.
4- മുതലുള്ള
കുട്ടികളെയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും
ഒന്നാം ക്ലാസുകാർ പോലും
പരീക്ഷണത്തിൽ ഏർപ്പെടുന്നത്
കണ്ടപ്പോൾ അതിയായ സന്തോഷം
തോന്നി.
പ്രകാശം
എന്ന മേഖലയിൽ പരീക്ഷണം
ആരംഭിച്ചു.
പ്രകാശ
പ്രകീർണനം എന്ന ആശയം കണ്ണാടിപ്പൊട്ടു
കൊണ്ട് മഴവില്ല് നിർമ്മിച്ച്
കുട്ടികളിലെത്തിച്ചു.
കുട്ടികൾക്കുണ്ടാകുന്ന
സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കുന്നതിനും
വിശദമായ മറുപടി നൽകുന്നതിനും
അവസരമൊരുക്കി.
ഒരു
ദിവസം പോലും മുടങ്ങാതെ 26
ദിനങ്ങളായി
പരീക്ഷണങ്ങൾ തുടരുന്നു.
Lock
Down കഴിയുന്നതുവരെ
പരീക്ഷണങ്ങൾ തുടരുന്നതിനാണ്
തീരുമാനിച്ചിരിക്കുന്നത്.
മിടുക്കരെന്ന്
അധ്യാപകർ കണക്കാക്കിയിരുന്ന
പലരെയും മറികടന്ന്
അപ്രതീക്ഷിതമുന്നേറ്റം
നടത്തിയ ധാരാളം വിദ്യാർത്ഥികളെ
കണ്ടെത്താനായി.
പരീക്ഷണം
post
ചെയ്യുന്നതിന്
ചിലപ്പോൾ ഒരു മണിക്കൂർ വരെ
താമസം വരാറുണ്ട്.
ആ
ദിവസങ്ങളിൽ പല കുട്ടികളും
_ഇന്ന്
പരീക്ഷണമില്ലേ സർ_
എന്ന്
ചോദിച്ച് വിളിക്കുന്നത്
കുട്ടികൾ എത്രത്തോളം ഈ
പ്രവർത്തനത്തിൽ തത്പരർ
ആണെന്നതിന് തെളിവാണ്.
കുട്ടികൾ
ചെയ്യുന്ന പ്രവർത്തനങ്ങൾക്ക്
പ്രോൽസാഹനവും,
വേണ്ട
തിരുത്തലുകളും അപ്പപ്പോൾ
നൽകുന്നതിനാൽ കുട്ടികൾ
അവരറിയാതെ തന്നെ പഠിക്കുകയും
വിലയിരുത്തപ്പെടുകയും
ചെയ്യുകയാണ്.
വിദ്യാർത്ഥികളുടെ
ഫാമിലി
വാട്സാപ്പ് ഗ്രൂപ്പുകളിലും
വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടതിനാൽ
നാട്ടിലാകെ തരംഗമായിരിക്കുകയാണ്
പരീക്ഷണ പ്രവർത്തനങ്ങൾ.
എന്റെ
വിദ്യാലയത്തിൽ പദ്ധതി വിജയകരമായി
നടക്കുന്നത് നിരീക്ഷിച്ച
സമീപത്തെ സ്കൂൾ അധികൃതർ
അവർക്കു കൂടി പരീക്ഷണം നൽകാമോ
എന്ന് ആവശ്യപ്പെട്ടതിൻ പ്രകാരം
നിലമ്പൂർ ഉം ജില്ലയിലെ സയൻസ്
അധ്യാപകരുടെ വാട്സാപ്പ്
ഗ്രൂപ്പ് ആയ Science
Corner - ൽ
ദിവസേന ഒന്ന് എന്ന രീതിയിൽ
പരീക്ഷണങ്ങൾ Post
ചെയുന്നതിന്
ആരംഭിച്ചു.
സബ്
ജില്ലയിലെ മിക്ക സ്കൂളുകളും
ഞാൻ തയ്യാറാക്കിയ വീഡിയോകൾ
കുട്ടികൾക്കയച്ച് കുട്ടികൾ
പരീക്ഷണം ഏറ്റെടുത്തതോടുകൂടി
കേരളത്തിലെ വിവിധ ജില്ലകളിൽ
എനിക്ക് പരിചയമുള്ള അധ്യാപകർക്കും
വാട്സാപ്പ് ഗ്രൂപ്പുകൾക്കും
ഷെയർ ചെയ്തതോടു കൂടി കേരളത്തിൻ്റെ
മിക്ക മേഖലകളിലുമുള്ള സ്കൂളുകളിൽ
അവധിക്കാല സന്തോഷങ്ങളായി
പരീക്ഷണങ്ങൾ ചർച്ചയായിരിക്കുന്നു.
തിരുവനന്തപുരത്തുള്ള
പ്രത്യേക പരിഗണന അർഹിക്കുന്ന
വിഭാഗത്തിൽപ്പെട്ട കുട്ടികൾ
പഠിക്കുന്ന സ്കൂൾ വരെ പരീക്ഷണങ്ങൾ
ഏറ്റെടുത്തു കഴിഞ്ഞു.
Learning Teachers Kerala ഉടൻ
ആരംഭിക്കുന്ന YouTube
ചാനലിൽ
പരീക്ഷണങ്ങൾ Upload
ചെയ്യാൻ
തീരുമാനിച്ചിരിക്കുകയാണ്.
പ്രകാശം,
ശബ്ദം,
ചലനം,മർദ്ദം,
താപം...
എന്നിങ്ങനെ
വിവിധ മേഖലകളിലെ പരീക്ഷണങ്ങളാണ്
ഓരോ ദിവസവും നൽകുന്നത്.
അധ്യാപകന്റെ
ക്രോഡീകരണത്തിന് ഒരു ഉദാഹരണം
(അഞ്ചാം
ദിവസത്തെ പ്രവർത്തനം)
- ഏത് Shape -ൽ ഉള്ള കടലാസ് ദർപ്പണത്തിൽ വെച്ചാലും ദൂരെ നിൽക്കുമ്പോൾ പ്രതലത്തിൽ പതിക്കുന്ന പ്രകാശം വൃത്താകൃതിയിലാണല്ലോ കണ്ടത്.?
- എന്താണിതിന് കാരണം? ( പ്രതികരണങ്ങള്‍)
- ഇവിടെ നമ്മൾ ദർപ്പണത്തിൽ ഒട്ടിച്ചു വച്ച കടലാസ് ദർപ്പണത്തിൽ ഒരു ദ്വാരം (hole) നിർമ്മിച്ചിരിക്കുന്നു.
- ആ ഹോളിൽ കൂടിയാണ് പ്രകാശം കടന്നു പോകുന്നത്.
- ഈ ദ്വാരം ഒരു Pin hole camera ആയി പ്രവർത്തിക്കുന്നു.
- അപ്പോൾ ഭിത്തിയിൽ നമുക്കു ലഭിച്ച വൃത്താകൃതിയിലുള്ള പ്രകാശം സൂര്യൻ്റെ *പ്രതിബിംബം* തന്നെയാണ്.
- ഉച്ച സമയത്ത് നല്ല തണലുള്ള മരത്തിൻ്റെ ചുവട്ടിൽ നിൽക്കുമ്പോൾസൂര്യപ്രകാശം ഇലകളുടെ ഇടയിലുള്ള ചെറു ദ്വാരങ്ങളിലൂടെ കടന്നു വന്ന് നിലത്ത് പതിക്കുന്നത് കണ്ടിരിക്കും. ഇനി അത് ഒന്നുകൂടി നിരീക്ഷിക്കൂ....
- സൂര്യപ്രകാശം നിലത്തു വരയ്ക്കുന്ന shape വൃത്തം ആയിരിക്കും.
- ഇടകളുടെ ഇടയിലുള്ള വിടവ് ഒരിക്കലും വൃത്താകൃതിയിൽ ആകില്ലല്ലോ. എന്നാൽ നിലത്ത് പതിക്കുന്നത് വൃത്താകൃതിയിൽ !!!
- എന്താണ് കാരണം? ( പ്രതികരണങ്ങള്‍)
- ഇലകൾക്കിടയിലെ വിടവുകൾ ഓരോന്നും Pin hole ക്യാമറകൾ ആയി പ്രവർത്തിക്കുന്നതുകൊണ്ട് അവ സൂര്യൻ്റെ പ്രതിബിംബം തറയിൽ വരയ്ക്കുന്നു.
- സൂര്യൻ്റെ ആകൃതി ഗോളാകൃതി.
- നാം ഭൂമിയിൽ നിന്നും നോക്കുമ്പോൾ വൃത്താകൃതിയിൽ കാണപ്പെടുന്നു.
- pin hole ക്യാമറയിൽ പ്രതിബിംബം തലകീഴായി കാണപ്പെടുന്നു.
- അതെങ്ങനെ സംഭവിക്കും...? ( പ്രതികരണങ്ങള്‍)
- Pin hole അഥവാ സുഷിരം ഒരു കോൺവെക്സ് ലെൻസ് ആയി പ്രവർത്തിക്കുന്നു.
- കോൺവെക്സ് ലെൻസിൽ കൂടി കടന്നു പോകുന്ന പ്രകാശം തല കുത്തനെയുള്ള പ്രതിബിംബം രൂപപ്പെടുത്തുന്നു.
2
ടോമിമാഷിന്റെ
സ്കൂളിന്റെ നേതൃത്വത്തിലാരംഭിച്ച
ഓണ്‍ലൈന്‍
ശാസ്ത്രപരീക്ഷണപരിപാടി
കേരളത്തിലാകെ കുട്ടികള്‍
ഏറ്റെടുത്തു.
ലേണിംഗ്
ടീച്ചേഴ്സ് ഗ്രൂപ്പിലെ
അംഗങ്ങളെല്ലാം ഇത് പ്രയോജനപ്പെടുത്തി.
ടോമി
മാഷിന് പല ജില്ലകളിലെ കുട്ടികള്‍
അവരുടെ പരീക്ഷണങ്ങള്‍
അയച്ചുകൊടുത്തു- പ്രത്യേക പരിണന അര്‍ഹിക്കുന്ന കുട്ടികളും പങ്കാളികളായി എന്നതാണ് ഏറ്റവും വലിയ കാര്യമായി ഞാന്‍ കാണുന്നത്. വീട്ടില്‍ അവരെ സഹായിക്കാനാളുണ്ട്. അവരുടെ സഹായത്തോടെ ചെയ്ത് ഗ്രൂപ്പില്‍ പങ്കിട്ട് അഭിനന്ദനം നേടി
- ഒന്നാം ക്ലാസിലെ കുട്ടികളും ഏറ്റെടുത്തു. ശാസ്ത്രകൗതുകം എന്ന നിലയിലാണ് അവരതിനെ കണ്ടത്.
- പരീക്ഷണോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അവസരം ലഭ്യമായി
- ഒരു പരീക്ഷണത്തിട് എല്ലാ കുട്ടികള്‍ക്കും പ്രതികരിക്കാനും വിശകലനാത്മകമായി സമീപിക്കാനും സാധിക്കുന്ന രീതിയില്‍ സംവാദാത്മക തലം ഓണ്‍ലൈനിലും സാധ്യമാണെന്നു തെളിയിച്ചു
- ശാസ്ത്രബോധത്തെ വെല്ലുവിളിക്കുന്ന ആനുകാലിക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപെടല്‍ ഒരു സാധ്യതയാണ്.
- എല്ലാ കുട്ടികള്‍ക്കും വീട്ടിലൊരു ശാസ്ത്രലാബ് എന്നത് ക്രമേണ യാഥാര്‍ത്ഥ്യമാക്കാനാകും.
- ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയ്ക് സംവാദാത്മകമായ പഠനരീതിയും വിദ്യാര്‍ഥികളുടെ ശാസ്ത്രപഠനസംഘരൂപീകരണവും ആലോചിക്കാവുന്നതാണ്
- ശനിയോ ഞായറോ നിശ്ചിത സമയം കേരളത്തിലെ ശാസ്ത്രാധ്യാപകരെല്ലാം അവരുടെ ശാസ്ത്രഗ്രൂപ്പില്‍ വിവിധങ്ങളായ ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് കുട്ടിശാസ്ത്രജ്ഞരെ വളര്‍ത്തിയാല്‍ അത് വീട്ടിലുളള രക്ഷിതാക്കളിലേക്കും ശാസ്ത്രബോധം എത്തിക്കുന്നതിനുളള പരോക്ഷ ഇടപെടലാകും. കേരളീയ സമൂമാകെ ശാസ്ത്രചിന്തയുളളവരാകട്ടെ.
-
ശാസ്ത്രം ജനങ്ങളിലേക്ക് എന്നതിന് ശാസ്ത്രാധ്യാപകകൂട്ടായ്മ വളരും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ
- വിമര്‍ശനാത്മകവും വിശകലാത്മകവും വസ്തുതകളെ അടിസ്ഥാനമാക്കി നിലപാടുകളും തീരുമാനങ്ങളെടുക്കലും ജനപക്ഷത്തു നിന്നും കാര്യങ്ങളെ സമീപിക്കലും എല്ലാം അജണ്ടയാകണം. ശാസ്ത്രത്തിന്റെ സാമൂഹിക തലം അവര്‍ പരിഗണിച്ച് പ്രവര്‍ത്തിക്കും
- സാധാരണ വീഡിയോ പരീക്ഷണങ്ങള്‍ നേരനുഭവത്തെ നിരാകരിക്കുന്നതാണ് . ഇവിടെ എല്ലാവര്‍ക്കും നേരനുഭവം എന്നതിനാണ് ടോമി മാഷ് പ്രാധാന്യം നല്‍കിയത്.
- സാധാരണ ക്ലാസുകളില്‍ ഗ്രൂപ്പുകളായാകും പരീക്ഷണങ്ങള്‍. കാരണം അത്രയും സാധനസാമഗ്രികള്‍ സംഘടിപ്പിക്കാനുളള ബുദ്ധിമുട്ട്, നിര്‍വണത്തിലെ പ്രശ്നങ്ങള്‍. ഇവിടെ ആ പരിമിതിയും മറികടന്നു.
No comments:
Post a Comment