2016 ഫെബ്രുവരി 19നാണ് അനുപമം ഈ അധ്യാപനക്കുറിപ്പുകള്‍ എന്ന് പോസ്റ്റ് ചൂണ്ടുവിരലില്‍
പ്രസിദ്ധീകരിക്കുന്നത്. അത് വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. (http://learningpointnew.blogspot.com/2016/02/blog-post_19.html )
അന്നു ടീച്ചര്‍ കളനാട് ഓള്‍ഡ് ഗവ എല്‍ പി സ്കൂളിലെ അധ്യാപികയായിരുന്നു. ഇപ്പോള്‍ ഡയറ്റിലാണ് . അക്കാദമികമായ അന്വേഷണങ്ങള്‍ ഇപ്പോഴും ടീച്ചര്‍ തുടരുന്നു.
ഈ മാര്‍ച്ചില്‍ ഞാന്‍ എഫ് ബിയിലും ബ്ലോഗിലും കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം എന്ന പോസ്റ്റിട്ടിരുന്നു. അത് ശ്രദ്ധയില്‍ പെട്ട അനുപമടീച്ചറുടെ നാട്ടിലെ നവചേതന ഗ്രന്ഥാലയവും ഗ്രാമീണ സര്‍വകലാശാലയും സംയുക്തമായി പരിപാടി ഏറ്റെടുത്തുവെന്ന് ടീച്ചര്‍ എന്നെ അറിയിച്ചു. ടീച്ചറും അതിന്റെ സംഘാടകരില്‍ ഒരാളാണ്.
നവചേതന സര്‍ഗാത്മക ദിനങ്ങള്‍ എന്ന പേരിലാണ് പ്രോജക്ട്.
ഏപ്രില്‍ ഒന്നു മുതല്‍ ഏപ്രില്‍ മുപ്പതുവരെ കാലയളവിലാണ് പ്രവര്‍ത്തനം
ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുളള കുട്ടികളെയാണ് ലക്ഷ്യമിട്ടത് ( പക്ഷേ ഉയര്‍ന്ന് ക്ലാസുകളിലെ കുട്ടികളും ചേര്‍ന്നു)
വൈകിട്ട് ഏഴ മുതല്‍ ഒമ്പതുമണിവരെയാണ് വാട്സാപ്പ് ക്ലാസ് മുറി
ഏഴുമണിക്ക് ഹാജരെടുക്കും നിര്‍ദേശിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു ചോദ്യം പോസ്റ്റ് ചെയ്താല്‍ സ്വയം ഹാജര്‍ രേഖപ്പെടുത്തലായി.
പെന്‍സില്‍ ആയിരുന്നു ഏപ്രില്‍ രണ്ടിലെ ഹാജര്‍പ്രമേയം. എഴുത്തിരണ്ടുപേരുടെ ഹാജര്‍ ചോദ്യങ്ങള്‍ നോക്കുക.
1..Penciline kond engane anu ezuthan pattunnathu (Veda Ranjith. UKG.St. Bakhita EMS)
2.പെൻസിൽ ആദൃമായിഉണ്ടാക്കിയതാര്,എന്തിനെ കൊണ്ട്?
3.എന്ത് കൊണ്ടാണ് ചെറിയ ക്ലാസ്സുകളിൽ പെൻസിൽ ഉപയോഗിച്ച് എഴുതുന്നത്?( Nishal krishna ,2 std)
4.പെന്‍സില്‍ വച്ച് എഴുതുന്നത് റബ്ബര്‍ വച്ച് മായ്ക്കാന്‍ പറ്റുന്നത് എന്ത്കൊണ്ടാണ്?(Ayush Shankar
5th std,Morazha Central A.U.P School)
5.പെന്‍സിലിന്‍റെ കറുത്ത മുന എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്?അത് ചിലപ്പോള്‍ ഒടിയുന്നതെന്താണ്?
Varada Lakshmi ,3rd std,K.K.L.P.S
6.Pencillil ezhuthan upayogikkuna vasthu anthan??
7.പെൻസിൽ ഉണ്ടാക്കാൻ വേണ്ടുന്ന വസ്തുക്കൾ എന്തെല്ലാം? (Thanay. P. C,4 std,KEUPS kanaapuram)
8.Njan pencil , njan ellatha lokam onnalochiche nokku
9.പെൻസിൽ കണ്ടുപിടിച്ചതാര് (Contrad nessner and nicolas jacquesconte)
10.Pencil ath maram kondaan undakunnath.?? (Adhish. P,3 class,Glps cherukun south)
11.Pandu kalathe penacilin pagharam andhan upayoghichirunath?
Anurudh.T.3std.Glps ccherukunnu south
12.Pencilinu ithrayum nirngal engane kitti ?(Ageeriya kklp 4class)
13.Pencil Anna padanopakaranam kadattiya shastranyan ( Nandana,7th standard,P.k.v.s.m.u.p.school)
14.ചെറിയ ക്ലാസിലെ കുട്ടി കളോട് പെൻസിൽ കൊണ്ട് എഴുതാൻ പറയുന്നത് എന്തുകൊണ്ടാണ് ?
കിരൺ.ടി (1 Std, DIMLPS Kannapuram)
15.പെൻസിലിന്റെ മുകളിൽ അതിന്റെ കാഠിന്യത്തെ സൂചിപ്പിക്കുന്നതിനായി വിവിധ അടയാളപ്പെടുത്തലുകൾ കാണാം. എന്താണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത് ?കീർത്തി. ടി (7 Std., GGVHSS Cherukunnu)
16.പല നിറത്തിലുള്ള പെൻസിൽ എങ്ങിനെയാണ് നിർമ്മിക്കുന്നത്? (Nashiya Prasanth,3b,Kklp സ്കൂൾ)
17.പെൻസിൽ കൊണ്ട് എഴുതിയത് എന്തുകൊണ്ടാണ് മായുന്നത്
18.Oru kaviyude manasil athratholaman pencil Anna vakkinn prasakthiyund??
19.Enthokke vastukkal upayogichanu pencil undakkunath??(Yedhu.P,5th
Kannapuram east UPS
20.പെൻസിൽ എന്നാ പേര് എങ്ങനെ വന്നു? (Vaiga laxmi. 2 std. KV)
21.Ethra tharam pencilukal und? (Navjith prakasan,3rd std,StPau
22.സ്ലേറ്റ് പെൻസിൽ എങ്ങനെയാണു ഉണ്ടാക്കുന്നത്. (ആരുഷി അനീഷ് ,UKG, BEMS, ചെറുകുന്ന്
23.പെൻസിലിനുള്ളിലെ കരി എന്താണ്?
24.പെൻസിലിന്റെ ലെഡ് ഏത് വിഭാഗത്തിൽ പെടുന്നു?
25.പെൻസിൽ എന്ത് കൊണ്ടാണ് ഉണ്ടാകുന്നത്?(അമയ 5 std
26.പെൻസിൽ കണ്ടുപിടിച്ചത് എങ്ങിനെയാണ് (Sneha Priya V.k)
27.HB, HB=2, 6B, 10B ഇങ്ങനെ പെൻസിലിനെ വേർതിരിക്കുന്നത് എന്തിന്? (Thanmaya. M 4th kklp)
28.എന്ത് കൊണ്ട് ആണ് പെൻസിൽ പല വർണങ്ങളിൽ കാണാത്തത്? (Nivin 5th mcup
29.പെൻസിലിന്റെ കറുപ്പ് മഷി എങ്ങനെ വരുന്നു? (Vishnu prakash , 5 std, KV)
30.Pencilano eshttam pennano .( Neehara 3 B k k l.p. school)
31.പെൻസിലിന്റെ മുന എന്ത് കൊണ്ടാണ് നിർമ്മിക്കുന്നത്? (ശ്രീദീപ്. വിവി,ക്ലാസ്സ് 5,ജി.എച്ച്.എസ്.എസ്. ചെറുകുന്ന്.)
32.Niggalude pencilukal uddakkan adellam sadanagalane vedate?aganeyane udakkuka?(Sandhwana,4th standard,K.K.L.P.School)
33.പെൻസിൽ ഏതൊക്കെ മരങ്ങൾ കൊണ്ടു ഉണ്ടാക്കാം? (Prayaga. T,7th GGVHSS ,herukunnu
34.ചിത്രം വരയ്ക്കുന്നതിന് അനുയോജ്യമായ പെൻസിൽ ഏത്?(Hridya Hari ,6 th std,G.G.V.H.S.S Cherukunnu)
35.പെൻസിൽ കൊണ്ട് ആനയെ കൊല്ലാൻ കഴിയുമോ
36.പെൻസിലുകളുടെ ഉപയോഗങ്ങൾ എന്തെല്ലാം? (Nivedya.p ,5 A G.G.V.H.S.S ,CHERUKUNNU)
37.പെൻസിലുകളുടെ ഉപയോഗങ്ങൾ എന്തെല്ലാം? (Nivedya.p ,5 A G.G.V.H.S.S CHERUKUNNU
38.Pencil led nirmikkunnadu endupayokichanu? Saviseshada?(Nandakishor
9th)
39.Writing pencilukallam ekadesam ore neelamanallo. Enthukondu? (Pranav ,
7th std St. Bakhita)
40.ഒരു പെൻസിൽ എന്താണ്
41.Oru pencilil enthukond colour maatti maatti upayogichu kooda?(Asawnth m t
8 gbhss cherukunn)
42.Kazhiyum.... peparil varacha aanaye pensil kondu kuthi kollam
43.Pencil nirmmanam engane? (Muhammed Althaf TP,7th std,Bakhita school
44.Pencilum penayum tammilulla vyatyasam? (Nanmasree,5th
45.ഏതെല്ലാം രീതിയിലുള്ള പെനസിലുകളുണ്ട് (അനുഗ്രഹ്.T.V.Class 6 ,ഇരിണാവ് UP School
46.പെൻസിൽ കണ്ടുപിടിച്ചത് ഏത് കാലഘട്ടത്തിലാണ്?(അനുപ്രിയ പ്രമോദ് ,ഏഴാം ക്ലാസ്, GGVHSS Cherukunnu)
47.Pencilinte muna undakiyath enthukondu (diya pv ,5A ,ggvhss cherukunnu
48.പെൻസിലിന്റെ ലെഡിന് മറ്റുപയോഗങ്ങളുണ്ടോ??? (Nakshathra 7 ,GGVHSS Cherukunnu
49.ആദ്യമായി എഴുതിയ പെൻസിലിന്റെ കളർ ഓർമയുണ്ടോ?(മേധ 3 ക്ളാസ് ജിൽ പിസ് ചെറുകുന്ന്
50. പെൻസിൽ എന്നതിന്റെ അർത്ഥം എന്താണ് (ശിവന്യ, 4 std
51.Athyamay eyuthan upayokichath enth?(Fathima. TP,1st std,Bakhita school)
52.Pencil kond ezuthan allathe vere upayogam undo .PARTHIV IV KKLPS
53.Pencil maram kond nirmikkunnath enth kond ? Krishnapriya Dinesh. GGVHSS Cherukunnu 7std
54.ഏതെല്ലാം തരത്തിലുള്ള പെൻസിലുകളാണ് ഉള്ളത്? Adith. C 4th kklp
55.ലെഡ് എന്ന വിഷ പദാർത്ഥം പെൻസിലിൽ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് (Aadhidev k.k
Moothedath HSS, 8 std)
56.Enthanu pencil. (Ajal Sujesh.T ,3rd to 4th,B.E.M.H.S.Cherukunnu
57.Pencilinte muna undakiyath enthukondu (Diyapv,5A,ggvhss cherukunnu
58.Oru pencil ethra naal upayogikam? (Anushikha cv ,3rd class ,Ghs kalikkadavu
59.Pencil veettil vachu nirmikkan eluppamaano?Athinte saadyatha ethramaathram? (Aishwarya M T,+1,Gbhss cherukunn
60.പെൻസിൽ മരം കൊണ്ടല്ലാതെ ഉണ്ടാക്കാൻ സാധിക്കുമോ (ആദിത്ത്. M. V,6, കണ്ണപുരം ഈസ്റ്റ് u.P scool
61.Pencil enna name athinu nalkiyathara? (Devika Deepu,4th STD,St BEMS
62.പ്രകൃതിയോട് ഒത്തിണങ്ങി യ താണോ പെൻസിൽ, അതിന് ദോഷ വശങ്ങൾ ഉണ്ടോ? ( nihina hari.k.m 6std GGVHSS cherukunnu
63.ആദ്യംമായി പഠിക്കുന്ന ഒരു കുട്ടിക്ക് endukondann പെൻസിൽ ഉപയോഗിച്ച് പഠിപ്പിക്കുന്നത് ?(
Navitha TV,8 th സ്റ്റാൻഡേർഡ് ,g g v h s s ചെറുകുന്ന്)
64.Why different pencils are used for different purposes (Tharundev, 5th
KVP
65.പെൻസിൽ എന്താണ് നീളത്തിൽ മാത്രം ഉണ്ടാക്കുന്നത് ( aradhya hari.k.m 1std glps cherukunnu)
66.പെൻസിൽ കണ്ടു പിടിക്കാൻ ഇടയാക്കിയ സാഹചര്യം എന്തായിരിക്കും?അതുവരെ എഴുതിയിരുന്നില്ലേ?
67.പെൻസിൽ എന്ന വാക്കിന്റെ അർത്ഥം എന്താണ്. നേഹാ സുരേഷ് 6th Std
68.ഒരു പെൻസിൽ നിർമ്മിക്കാൻ ഏതു മരമായാലും മതിയോ അതോ അതിനായി ഒരു പ്രത്യേക തന്നെ ഉണ്ടോ (Ashwini. K. V,Vll std ,GGVHSS Cherukunnu
69.എപ്പോഴാണ് ആദ്യമായി പെൻസിൽ ഉപയോഗിക്കാൻ തുടങ്ങിയത് ? (Abeeshna. K. V.Xth std.
Aravinda Vidyalayam, pilathara.
70.എഴുത്താണിയിൽ നിന്ന് പെൻസിലിലേക്കുള്ള മാറ്റം ഏതു കാലഘട്ടത്തിൽ ആയിരിന്നു? (
ഗോപിക. 7th ഇടക്കേപ്പുറം up)
71.പീനസലിന്റെ മോന എങ്ങനെയാണ് ഉണ്ടാകുന്നത് ?(Sravani 4std k. K. L. P. S)
72.Vidhyarambam kurich kazhinj aadhyamayi schoolilekk pokumbol ooro kuttiyum aadhyaksharam ezhuthunnath pencil upayugichane.ee pencil ethil ninnane roopapett vannathe eth sthalathil ninnane?aarane pencil roopantherapeduthiyath?
പെന്‍സില്‍കൊണ്ട് ആനയെ കൊല്ലാമോ എന്നോരു കുസൃതി ചോദിച്ചു. ഉത്തരം വന്നു. കഴിയും പേപ്പറില്‍ ആനയെ വരച്ച് പെന്‍സില്‍കൊണ്ട് കുത്തിയാല്‍ മതി.
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കൊടുക്കും. ചിലത് വീഡിയോയായിരിക്കും, ചിലത് കുറിപ്പുകളാകും, ചിലത് ചിത്രങ്ങളാകും ചിലത് വിദഗ്ധരുടെ ക്ലാസുകളാകും
എല്ലാ ദിവസവും വിദഗ്ധരുടെ ക്ലാസുകളുണ്ട്.
ഏപ്രില്‍ രണ്ടിന് ദീപേഷായിരുന്നു ക്ലാസ് നയിച്ചത്. ഏതു വിഷയത്തിലാണോ വിദഗ്ധരുടെ ക്ലാസ് ആ വിഷയവുമായി ബന്ധമുളള പ്രമേയങ്ങളാണ് ഹാജറിനു ചോദ്യമുണ്ടാക്കാന്‍ നിര്‍ദേശിക്കുക . നല്ല ചോദ്യമുണ്ടാക്കാനുളള കഴിവു വളര്‍ത്താനും സ്വന്തം അന്വേഷണത്തിന്റെ തുടര്‍ച്ചയായി ക്ലാസെടുക്കുന്നവരുമായി സംവദിക്കാനും അവസരം കിട്ടുന്നു. വിദഗ്ധരുടെ നാലോ അഞ്ചോ മിനിറ്റുളള ക്ലാസ്, അതിനു ശേഷം കുട്ടികളുടെ പ്രതികരണം, സംശയം, ചോദ്യം. ക്ലാസ് തുടരുന്നു. ഇതാണ് ക്രമം.
മൂന്നാം തീയതി കിണറായിരുന്നു പ്രമേയം
ഹൈഡ്രോ ജിയോളജിസ്റ്റും ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് ജില്ലാ ഓഫീസറുമായിരുന്ന ശ്രീ പ്രഭാകരനാണ് ക്ലാസ് നയിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനായ വി സി ബാലകൃഷ്ണനും ക്ലാസെടുത്തു.
6.4..2020 ന് വൈകുന്നരം7 മണിക്ക് സിനിമാ നടൻ ശ്രീ സന്തോഷ് കീഴാറ്റൂർ അഭിനയം എന്ന വിഷയത്തിൽ സംവദിക്കും
5.4.20 ന് വൈകുന്നരം 7 മണിക്ക് ഗണിത ശാസ്ത്രത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പള്ളിയറ ശ്രീധരൻ സാർ സംവദിക്കും
4. 4.20 വൈകുന്നേരം 7 മണിക്ക് ഡോ.ബിജു ബാലകൃഷ്ണൻ ബാല കവിതകളുടെ ലോകം എന്ന വിഷയത്തിൽ സംവദിക്കും
കുട്ടികള്‍ ഉഷാറാണ്. ചിത്രംവരച്ചും കവിതയെഴുതിയും കഥയെഴുതിയും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും കൃഷിയും ശുചീകരണവുമെല്ലാമായി വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റുകള്‍ പകല്‍സമയം. കിണര്‍ എന്ന പ്രമേയം ചര്‍ച്ചയ്ക് വന്നപ്പോള്‍ പൗലോ കൊയ്ലോയുടെ ഒരു കഥാഭാഗം കിണറിനെ ആസ്പദമാക്കിയുളളത് ഞാന്‍ പങ്കിട്ട് ഏതാനും ഉയര്‍ന്ന നിലവാരമുളള വിശകലന ചോദങ്ങളും നല്‍കി. കുട്ടികള്‍ അതേറ്റെടുത്തു. അവര്‍ക്ക് സാമൂഹികമായ നിലപാടുകളും വിശകലനശേഷിയും ഉണ്ടെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങള്‍
കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങളുല്‍പ്പെടുത്തി നവചേതനാവിജ്ഞാനകോശം നിര്‍മിക്കാനും സംഘാടകര്‍ ആഗ്രഹിക്കുന്നു. കുട്ടികളുടെ രചനകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുപം
ഞാന്‍ ഈ പരിപാടിയെ കാണുന്നത്
- വിദ്യാലയത്തിനു പുറത്ത് കുട്ടികളുടേതായ ഓണ്‍ ലൈന്‍ ക്ലാസ്മുറികള്‍ സാധ്യമാണ്.
- എല്ലാ വിഭാക്കാരെയും ഉള്‍പ്പെടുത്തുന്നതിനാല്‍ കുട്ടികളുടെ കൂട്ടായ്മ വളരും
- ഒരു പ്രദേശത്തെ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാന്‍ അവസരം
- വിദഗ്ധരെ എത്തിക്കുന്നതിലൂടെ സ്വയം പഠനത്തിന്റെ പുതിയ സാധ്യത
- എല്ലാ ക്ലാസുകാര്‍ക്കും സംവദിക്കാനുളള പൊതുവേദി രൂപപ്പെടുന്നു
- ബഹുവിധ കഴിവുകള്‍ വികസിപ്പിക്കും
- കുട്ടികള്‍ അന്വേഷകരായി മാറുന്നു
- രക്ഷിതാക്കളും ക്ലാസുകള്‍ കേള്‍ക്കുന്നതിലൂടെ അവരുടെ വൈജ്ഞാനിക തൃഷ്ണയും വളരും
- ഡിജിറ്റല്‍ രൂപത്തിലായി വിഭവങ്ങള്‍ ലഭിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് അത് ഭാവിയിലെ റഫറന്‍സിംഗിനായും സൂക്ഷിച്ചുവെക്കാനാകും.
അക്കാദമിക രംഗത്തെ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങളുടെ ഉദ്യമത്തിന് അഭിവാദ്യങ്ങള്‍.
പ്രതീക്ഷയോടെ.
No comments:
Post a Comment