ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, July 1, 2011

കളരി- വിവാദവും വസ്തുതയും -1

ഒരു അനുഭവ സാക്ഷ്യത്തില്‍ തുടങ്ങാം..
"നിരന്തര വിലയിരുത്തലിന്റെ ഭാഗമായി സൂചകങ്ങള്‍ക്കനുസരിച്ചു ക്ലാസ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എങ്ങനെ വിലയിരുത്തല്‍ നടത്താമെന്നും അത് വിലയിരുത്തല്‍ പേജില്‍ രേഖപ്പെടുത്തുന്നതെങ്ങനെ എന്നും ഈ ക്ലാസ് കണ്ട എനിക്ക് ബോധ്യപ്പെട്ടു .ഇനി എന്റെ ഗണിത ക്ലാസുകളില്‍ ഓരോ മേഖലയ്ക്കനുസരിച്ചും സൂചകങ്ങള്‍ പ്രകാരം കൃത്യമായി വിലയിരുത്തല്‍ നടത്താന്‍ എനിക്ക് കഴിയും --"

-ബെട്സി ടീച്ചര്‍ ,ഫോര്‍ട്ട്‌ ഗേള്‍സ്‌ മിഷന്‍ ഹൈ സ്കൂള്‍ തിരുവനന്തപുരം (സ്കൂളില്‍ നടന്ന കളരി അനുഭവത്തെ കുറിച്ചുള്ള പ്രതികരണം ).


 • കളരി എന്ന പേരില്‍ എസ് എസ് എ നടപ്പിലാക്കുന്ന വിദ്യാലയ ശാക്തീകരണ പരിപാടി കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിറുത്തി വെച്ചു.രണ്ടു ജില്ലകളിലും പറയുന്ന കാരണങ്ങള്‍ രണ്ടാണ്.
 • കണ്ണൂരില്‍ കുറെ വര്‍ഷങ്ങളായി അക്കാദമിക പിന്തുണ നടത്താന്‍ അനുവദിക്കുന്നില്ല..ഓ എസ് എസ്- പരിശോധന ആണെന്ന് വ്യാഖ്യാനിച്ചു തടയുകയാണ്.കോഴിക്കോട് ഓ എസ് എസ് ആകാം കളരി പാടില്ല.ഒരേ സംഘടന തൊട്ടടുത്ത്‌ കിടക്കുന്ന രണ്ടു ജില്ലകളില്‍ രണ്ടു സമീപനം സ്വീകരിക്കുന്നു.മറ്റു ജില്ലകളില്‍ മറ്റൊരു സമീപനവും.
  കണ്ണൂര്‍ ജില്ല യിലെ സമീപനം മറ്റു ജില്ലകളിലെ ഘടകങ്ങള്‍ തള്ളിക്കളയുംപോള്‍ ഒരു സ്വയം പരിശോധന നല്ലതാണ് .അതിനു ഈ പരമ്പര അവരെ സഹായിക്കട്ടെ.
 • കളരിഎന്താണ്? അതിന്‍റെസാധ്യതകള്‍എന്ത്? ഒരുപരിശോധന.
 • ആദ്യം പത്രവാര്‍ത്തകള്‍ വായിക്കൂ..
മാതൃഭൂമി ദേശാഭിമാനി ,മനോരമ എന്നീ പത്രങ്ങളില്‍ വന്ന നാല് വാര്‍ത്തകള്‍

ക്ലാസ് പരിശോധന ബഹിഷ്‌കരിക്കും

18 Jun 2011

തളിപ്പറമ്പ്: എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സി. ട്രെയിനര്‍മാര്‍ നടത്താന്‍ നിശ്ചയിച്ച ക്ലാസ് പരിശോധന തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ അധ്യാപകര്‍ ബഹിഷ്‌കരിക്കുമെന്ന് കെ.പി.എസ്.ടി.യു. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കമ്മിറ്റി അറിയിച്ചു.

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി. ട്രെയിനര്‍മാരെ നീക്കം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇ.വിജയന്‍ അധ്യക്ഷത വഹിച്ചു. പി.സുഖദേവന്‍, സി.വി.സോമനാഥന്‍, പി.ഗോവിന്ദന്‍, ഇ,വി.സുരേശന്‍, ഇ.വി.ചന്ദ്രന്‍, മുഹമ്മദ് അമീന്‍, ടി.അംബരീഷ്, ബാബു സെബാസ്റ്റ്യന്‍, പി.ജെ.മാത്യു, സിബി ഫ്രാന്‍സിസ്, എം.എ.മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു
--
കളരി'യുമായി സഹകരിക്കില്ലെന്ന് അധ്യാപക സംഘടനകള്‍
നാദാപുരം: അധ്യാപകര്‍ക്ക് കളരിയെന്ന പേരില്‍ പരിശീലന പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ രംഗത്ത്. എന്നാല്‍, അധ്യാപകരുമായി ആലോചിക്കാതെ നടത്തുന്ന പരിപാടിയുമായി സഹകരിക്കില്ലെന്ന് കെ.പി.എസ്.ടി.യു. ജില്ലാ കമ്മിറ്റി.

ജൂണ്‍ 20 മുതലാണ് ബി.ആര്‍.സി. ട്രെയ്‌നര്‍മാര്‍ എല്‍.പി., യു.പി. സ്‌കൂളുകളില്‍ 'കളരി'യെന്ന പേരില്‍ മാതൃകാ ക്ലാസുകള്‍ നടത്തുന്നത്. പരിപാടി നടപ്പാക്കുന്നതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കെ.പി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് ഇ.പ്രദീപ്കുമാര്‍, സെക്രട്ടറി കെ. ഹേമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

"നൂറുദിന"ത്തിലെ വിദ്യാഭ്യാസ പദ്ധതി കോണ്‍ഗ്രസ് അധ്യാപകസംഘടന മുടക്കി

 • കണ്ണൂര്‍ : യുഡിഎഫ് സര്‍ക്കാര്‍ നൂറുദിനപരിപാടിയില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പരിഷ്കാരം "കളരി 2011" കോണ്‍ഗ്രസ് അധ്യാപകസംഘടനയുടെ എതിര്‍പ്പ് കാരണം ജില്ലയില്‍ നിര്‍ത്തിവച്ചു.
 • ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ എസ്എസ്എ ട്രെയിനര്‍മാര്‍ സ്കൂളിലെത്തി ക്ലാസെടുക്കുന്ന പദ്ധതിയാണിത്.
 • മറ്റു ജില്ലകളില്‍ പദ്ധതി തുടങ്ങി. കണ്ണൂരില്‍ 13ന് തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ എതിര്‍പ്പുമായി എത്തിയത്.
 • സ്കൂളുകളില്‍ എസ്എസ്എ ട്രെയിനര്‍മാരുടെ പരിശോധന അനുവദിക്കില്ലെന്നാണ് കെപിഎസ്ടിയു പറയുന്നത്.
 • വിദ്യാര്‍ഥികളുടെ കഴിവുകളെ വിവിധതലത്തില്‍ പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്തി മികവിന്റെ മാതൃകകളാക്കാനുള്ള ശ്രമമാണ് വിഭാവനം ചെയ്തത്.
 • ഗവേഷണാത്മകരീതിയിലാണ് കളരി നടത്തേണ്ടതെന്നാണ് മാര്‍ഗരേഖ. സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാനതല ശില്‍പശാലയിലാണ് പദ്ധതി ആവിഷ്കരിച്ചത്.
 • തെരഞ്ഞെടുത്ത അധ്യാപകര്‍ക്ക് വേനലവധിക്കാലത്ത് പരിശീലനം നല്‍കി. സ്കൂളില്‍ നടപ്പാക്കുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് അധ്യാപക സംഘടന എതിര്‍പ്പുമായി ഇറങ്ങിയത്.
 • പരീക്ഷണാര്‍ഥം പഞ്ചായത്തില്‍ ഒരു സ്കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഇഒ, എഇഒ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനാധ്യാപകരുടെ അനുമതിയോടെയാണ് സ്കൂള്‍ തെരഞ്ഞെടുത്തത്.
 • പരിശീലനം ലഭിച്ച ട്രെയിനറും റിസോഴ്സ് അധ്യാപകരും ഓരോ ആഴ്ച കുട്ടികള്‍ക്ക് ക്ലാസെടുക്കും.
 • ദിവസവും ക്ലാസ് സംബന്ധിച്ച് അനുഭവം പങ്കിടലും പൊതു അവതരണവും നടക്കും. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ , അധ്യാപകര്‍ , ബിആര്‍സിയിലെ ബന്ധപ്പെട്ട വിഷയം എടുക്കുന്ന അധ്യാപകര്‍ , ഡയറ്റ് ഫാക്കല്‍റ്റി, എഇഒ, ബിപിഒ, രക്ഷിതാക്കള്‍ , ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന സെമിനാറിലൂടെ ഗുണദോഷം വിലയിരുത്തും. ഇതിനെയാണ് സ്കൂള്‍ പരിശോധന എന്നാക്ഷേപിച്ച് തടസ്സപ്പെടുത്തിയത്.

 • എസ്എസ്എ ട്രെയ്നര്‍മാരുടെ പരിശീലനം ജില്ലയില്‍ വേണ്ടെന്ന് ഭരണാനുകൂല സംഘടനകള്‍
  Posted on: 22-Jun-2011 12:37 AM
  കോഴിക്കോട്: എസ്എസ്എ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന "കളരി" പരിശീലന പരിപാടി ജില്ലയില്‍ വേണ്ടെന്ന് ഭരണപക്ഷ അധ്യാപക സംഘടനകള്‍ . കോഴിക്കോട് ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് കോണ്‍ഗ്രസ്്്, ലീഗ് ഉള്‍പ്പെടെയുള്ള ഭരണപക്ഷ അധ്യാപക സംഘടനകള്‍ എസ്എസ്എ ട്രെയിനര്‍മാരെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കളരി പരിശീലനപരിപാടിക്കെതിരെ തിരിഞ്ഞത്. കോഴിക്കോട് ജില്ലക്കു പുറമെ കണ്ണൂരും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. സംസ്ഥാന നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വേണമെങ്കില്‍ പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നും അധ്യാപക നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തെ 14 ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ ചേര്‍ന്നാണ് "കളരി"ക്ക് വേണ്ടി കരിക്കുലം തയ്യാറാക്കിയത്. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ ചേര്‍ന്ന് ബൃഹത്തായ കരിക്കുലം തയ്യാറാക്കിയത്. 2010-2011 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയിലാണ് "കളരി"പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ഇത് വിജയമാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ അധ്യയന വര്‍ഷം മറ്റുജില്ലകളിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. അധ്യാപകനെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പ്രാപ്തമാക്കുകയാണ് കളരിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. മറ്റൊന്നാകട്ടെ വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ പറ്റുന്ന വിധത്തില്‍ ട്രെയിനറെ അധ്യാപകരീതികള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുക, ട്രെയിനറുടെ അക്കാദമിക നിലവാരം ഉയര്‍ത്തുക എന്നിവയും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മാര്‍ച്ചില്‍ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നതാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു. എസ്എസ്എയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ് "കളരി". ഈ മാസം 20 ന് ട്രെയിനര്‍മാരുടെ പരിശീലനം ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ മുഴുവന്‍ അധ്യാപക സംഘടനകളുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷം മതി പരിശീലനമെന്ന് തീരുമാനിക്കുകയായിരുന്നു. എയ്ഡഡ്/സര്‍ക്കാര്‍ മേഖലകളില്‍നിന്ന് തെരഞ്ഞെടുത്ത 112 സ്കൂളില്‍ മാത്രമാണ് കളരിയുടെ പ്രയോജനം ലഭിക്കുന്നത്. ഒരുസ്കൂളില്‍ നിന്ന് ഒരുട്രെയിനറെയാണ് കളരിയിലേക്ക് അയക്കുന്നത്.ഇതിന് എഇഒ മാര്‍ അനുമതി നല്‍കിയിരുന്നു."കളരി"വേണ്ടെന്ന് വെച്ചതോടെ എസ്എസ്എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനം താളം തെറ്റുമെന്ന് ഉറപ്പായി.

---വാര്‍ത്തകള്‍ സംസാരിക്കുന്നതാണ്.വസ്തുതകള്‍ പരിശോധിക്കാനാണ് ചൂണ്ടു വിരല്‍ ആഗ്രഹിക്കുന്നത്.കളരി വിവാദവും വസ്തുതയും പരമ്പര ഇന്ന് മുതല്‍...

 • നാളെ ...
 • കളരി തിരുവനനതപുരം ജില്ലയില്‍ കഴിഞ്ഞ വര്ഷം നടത്ത്ത്യപ്പോള്‍ എന്ത് കൊണ്ട് സ്കൂളുകള്‍ സ്വാഗതം ചെയ്തു?
 • പ്രഥമാധ്യാപകര്‍ , സ്കൂള്‍ ടീച്ചേഴ്സ്, ട്രെയിനര്‍മാര്‍ എന്നിവര്‍ അനുഭവം പങ്കിടുന്നു.

5 comments:

r j varur said...

ഇപ്പോള്‍ത്തന്നെ ടി ടി സി കുട്ടികള്‍ സ്കൂളില് ട്രെയിനിംഗ് സംബന്ധിച്ച് പഠിപ്പിക്കുന്നതില്‍ ആര്ക്കും ആക്ഷേപമില്ല.

prem said...

കളരി പോലുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സ്‌ മുറിയില്‍ അധ്യാപകരുടെ സഹകരണത്തോടെ ചെയ്തു നോക്കാനും അനുഭവങ്ങള്‍ പങ്കു വയ്ക്കാനും പൂര്‍ണ മനസ്സോടെ സഹകരിക്കുന്നവരാണ് ബാലരാമപുരം ബി ആര്‍ സി യിലെ മുഴുവന്‍ അധ്യാപകരും .....
Trainer ,ടീച്ചര്‍ എന്നിങ്ങനെ രണ്ടു പക്ഷം ഇവിടെ ഇല്ല ....പൊതുവിദ്യാഭ്യാസത്തിന് വേണ്ടി പോരാടുന്ന ഒരു വര്‍ഗം മാത്രമേയുള്ളൂ ..........
ജനായത്തവിദ്യാലയം എന്നസമ്പൂര്‍ണ ലക്ഷ്യം നേടാന്‍ എന്ത് ത്യാഗവും അനുഷ്ഠിക്കാന്‍ സന്നധരായുള്ളവര്‍ മാത്രമേ എന്റെ മുന്നിലുള്ളൂ .
അവരുടെ സഹായത്തിനു എന്ത് ചെയ്താലും മതിയാവില്ല എന്ന തോന്നലാണ് എന്റെ അധ്യാപന ജീവിതത്തിനു പ്രചോദനമാകുന്നത് .അതിനു പറ്റുന്ന ക്രിയാദ്മക അനുഭവങ്ങളേ എന്റെ മുന്നിലുള്ളൂ . .....ഇതു കളരി എനിക്ക് നല്‍കിയ പാഠമാണ് . എങ്കില്‍ എന്തിനു ഈ പ്രവര്‍ത്തനത്തെ നിരാകരിക്കണം

കലാധരന്‍.ടി.പി. said...

പ്രേം,
സ്കൂളുകള്‍ ദുഷ്ചിന്തകളുടെ ആലയങ്ങള്‍ അല്ല.അത് തുറന്ന മനസുള്ള സുമനസുകളുടെ ഇസം.അങ്ങനെ കരുതാത്ത ചിലരാണ് കെ ഇ ആറും മറ്റും പറഞ്ഞു മാറ്റത്തെ തടയുന്നത്..
കേന്ദ്രം ഭരിക്കുന്നവരുടെ നിര്‍ദേശം,ആശയം അത് കേരളത്തില്‍ വേണ്ടാന്ന് പറയുന്നു അതെ വിഭാഗക്കാര്‍.
ഇത് വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം അല്ല.പ്രതിലോമ രാഷ്ട്രീയം ആണ്.
ബാലരാമപുരം കളരി വാര്‍ത്തകള്‍ പങ്കിടൂ

BRC KODUNGALLUR said...

our BRC consolidated Kalari District seminar on 20/07/2011 at DIET Thrissur. we welcome you....

Kuthuparamba Brc said...

sir....in kannur kalari is not welcomed.but the school which i selected,ramapuram l p s told me to continue...and oss was given in 4th std english and we observed anti-drug day in english.a rally was there and a puppet- skit was prepared by children.we wish to do manythings....we are trying to do sir........
arya...brc,kuthuparamba