ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 31, 2011

ഓണപ്പരീക്ഷ

പാദവാര്‍ഷിക മൂല്യനിര്‍ണയം-2011-12
സമയം = രണ്ടു  മണിക്കൂര്‍  

ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു ഉത്തരം എഴുതുക  
 
1.സംഭാഷണം പൂര്‍ത്തിയാക്കുക
ഹോട്ടലില്‍ സാധാരണ ഉച്ചഭക്ഷണം കഴിച്ച അധ്യാപകന് ഇരുന്നൂറു രൂപയുടെ ബില്ല്. !ക്ഷുഭിതനായ  അധ്യാപകനും ഹോട്ടലുടമയും തമ്മിലുള്ള സംഭാഷണം പൂര്‍ത്തിയാക്കൂ.
ഹോട്ടലുടമ- "മാഷിന്റെ മെസ്സ് അലവന്‍സ് എത്രയാ?"
 അധ്യാപക:- "മനസ്സിലായില്ല"
ഹോട്ടലുടമ;- "പരിശീലനത്തിന് പോകുമ്പോള്‍ കിട്ടുന്ന കാശെ, മെസ്സ് അലവന്സന്നല്ലേ അതിന്റെ പേര്?അത് എത്രയാന്നാ ചോദിച്ചേ ? "
അധ്യാപക:- "നൂറ്റി ഇരുപത്തഞ്ചു രൂപ."
ഹോട്ടലുടമ:-"എത്റ വേണമെന്നാ ഡിമാന്റ്"
അധ്യാപക:- "ഇരുനൂറു രൂപാ"
ഹോട്ടലുടമ:-"കേരളത്തില്‍ എവിടെയാ മാഷേ ഇരുന്നൂറു രൂപയുടെ ഊണ്? മാഷ്‌ കൈയ്യീന്ന് കാശ് കൊടുത്തു എന്നെങ്കിലും കഴിച്ചിട്ടുണ്ടോ   ?"
അധ്യാപക:-?!
ഹോട്ടലുടമ:-"ഒരു ഊണിനു എത്ര രൂപാ മാഷ്‌ തരും?"
അധ്യാപക:- "അമ്പത്."
ഹോട്ടലുടമ:- :-"അപ്പോള്‍ ബാക്കി രൂപാ വകമാറ്റി ചെലവഴിക്കാനോ? നാട്ടുകാരുടെ നികുതിപ്പണം ..മിണ്ടാണ്ട്‌ ബില്ലടച്ചു പോ മാഷേ  "
അധ്യാപക:-....................................................................
ഹോട്ടലുടമ:- ..................................................................
അധ്യാപക:-  ...............................................................
ഹോട്ടലുടമ:- ................................................................

2.വിമര്‍ശനക്കുറിപ്പ്
സി ബി എസ് ഇ ,ഐ സി എസ് ഇ സിലബസില്‍ മക്കളെ വിടുന്നവര്‍    വലതു പക്ഷ പാഠങ്ങളാണ് അവര്‍ക്ക് (സമൂഹത്തിനും)  നല്‍കുന്നത്.ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ?ഐ സി എസ് ഇ ഏഴാം ക്ലാസ് മലയാള പാഠം (മുരിക്കന്‍) മുന്‍ നിറുത്തി വിമര്‍ശനക്കുറിപ്പ് തയ്യാറാക്കുക.
അത്തരം സ്കൂളുകളില്‍  മക്കളെ ചേര്‍ത്ത ഇടതു പക്ഷക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും  ഉള്‍പ്പെടുത്തണം
 
3.ക്രമീകരിക്കുക
ചുവടെ നല്‍കിയിട്ടുള്ള പത്ര വാര്‍ത്താ ശീര്‍ഷകങ്ങള്‍ കാലം പരിഗണിച്ചു ക്രമീകരിക്കുക. 
വിദ്യാര്‍ഥികളുടെ എണ്ണം 1.30 ലക്ഷത്തിലേറെ കുറഞ്ഞു
സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി: ഉത്തരവിറക്കി
 എസ്.എസ്.എ. ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം
ഒന്നാംഭാഷ മലയാളം ഈ വര്‍ഷം തന്നെ
മലയാളത്തിന് വീണ്ടും തിരിച്ചടി 
എട്ടാം ക്ലാസിലെ 55000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കാത്തോലിക്കസഭയല്ല: യുക്തിവാദിസംഘം 

പാഠപുസ്തകം പലതും കിട്ടിയില്ല; സ്‌കൂളുകളില്‍ പഠനം പ്രതിസന്ധിയില്‍

ഓണപ്പരീക്ഷ പുനസ്ഥാപിക്കും.  

ബി പി എല്‍ സര്‍വേ അധ്യാപകര്‍   സഹകരിക്കില്ല 

ഇതില്‍ ഏതെങ്കിലും ഒന്നിന് ആസ്വാദന കുറിപ്പ് തയ്യാറാക്കുക

 

 4.പട്ടിക വിശകലം ചെയ്യുക 
എസ് എസ് എ യുടെ  കഴിഞ്ഞ വര്‍ഷങ്ങളിലെ വാര്‍ഷിക പദ്ധതി അടങ്കലും   വിനിയോഗവും ലക്ഷത്തില്‍. പട്ടിക വിശകലനം ചെയ്തു  നിഗമനങ്ങള്‍ എഴുതുക.
2002-03--  ( OUTLAY-8682.53, EXPENDITURE-2485.80-     28.63%)
2003-04-- ( OUTLAY-12742.88, EXPENDITURE-6078.03-    47.70%)
2004-05-- ( OUTLAY-16789.72, EXPENDITURE-9151.93-    54.51%)
2005-06-- ( OUTLAY-17542.00, EXPENDITURE-10303.44-  58.74%)
2006-07-- ( OUTLAY-17154.00, EXPENDITURE-9998.96--   58.29%)
2007-08-- ( OUTLAY-15956.39, EXPENDITURE-13760.40-   86.24%)
2008-09-- ( OUTLAY-18860.80, EXPENDITURE-16599.00 -  88.01%)
2009-10-- ( OUTLAY-21265.40, EXPENDITURE-19233.30-   90.44%)
2010-11--  (OUTLAY-43218.61, EXPENDITURE-26017.01-   60.20% )

5.നിലപാട് വ്യക്തമാക്കുക

പത്താം ക്ലാസ് സാമൂഹിക ശാസ്ത്ര പുസ്തകത്തെ കുറിച്ച് എം ജി എസ് നാരായണന്റെ പ്രതികരണം വായിച്ചുവോ?

.(ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക്  ചെയ്യുക.  സാമൂഹ്യ ശാസ്‌ത്രം).

അദ്ദേഹത്തിന്റെ നിലപാടുകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ.നിങ്ങളുടെ നിലപാട് വ്യക്തമാക്കുക.

 6.കത്ത് തയ്യാറാക്കുക
ചുവടെ കൊടുത്തിട്ടുള്ള കത്തിന് ഒരു മറുപടി തയ്യാറാക്കുക.(എസ് എസ് എ ശക്ത്തി പ്പെടുത്താനുള്ള നിര്‍ദേശം സഹിതം )  

സുഹൃത്തുക്കളെ,
സര്‍വശിക്ഷാ  അഭ്യാന്‍  മുന്നോട്ടു കൊണ്ട് പോകുന്നതില്‍ നമ്മുടെ കൂട്ടായ്മ വലിയ പങ്കു വഹിച്ചു.
എസ് എസ് എ യുടെ കരുത്തു സമൂഹത്തിനു കാട്ടിക്കൊടുത്ത വര്‍ഷങ്ങള്‍ സന്തോഷദായകം
  • നൂറ്റുക്ക് നൂറു
  • മികവു
  • ഗവേഷനാത്മക ഒ എസ് എസ്
  • കളരി
  • ക്ലസ്ടര്‍
  • വര്ക്ഷീറ്റുകള്‍
  • ബാല
  • ബിഗ്‌ പിക്ചര്‍
  • വായനാക്കാര്‍ഡുകള്‍
  • ഐ ടി ഉപയോഗിച്ചുള്ള പരിശീലനം
  • എല്‍ ഇ പി
  • പ്രഥമാ ധ്യാപകരുടെ സ്കൂള്‍  എക്സ്ചെഞ്ഞ്ച്ചു പ്രോഗ്രാം
  • പോര്‍ട്ട്‌ ഫോളിയോ,
  • നിരന്തര വിലയിരുത്തല്‍
  • സ്കൂള്‍ ഗ്രാന്റ് മാര്‍ഗ രേഖ
  • ക്ലാസ് മുറികള്‍ ശിശു സൌഹൃടപരമാക്കല്‍ ..
  • ലാബ് ശാക്തീകരണം
  • ഇവിടെ ജീവിക്കുന്നവര്‍ സി ഡി
ഇങ്ങനെ നിരവിധി പ്രവര്‍ത്തനങ്ങളുമായി  പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍ നാം കൈ കോര്‍ത്തു.
അധ്യാപക പരിശീലനം ചിട്ടപ്പെടുത്തി.
കണ്ണൂര്‍ ജില്ലയുടെ മഴവില്ല് തീര്‍ക്കുന്നവര്‍ എന്ന സി ഡി പ്രദര്‍ശിപ്പിച്ചു കൊണ്ട് തുടങ്ങിയ അധ്യാപക പരിശീലനം മുതല്‍ നാം മുന്നോട്ടു തന്നെ ആയിരുന്നു.ഉള്ളടക്കത്തിലും പ്രക്രിയയിലും സംഘാടനത്തിലും..
കഴിഞ്ഞ വര്‍ഷം  എസ് ഇ ആര്‍ ടി അവധിക്കാല പരിശീലന ചുമതല പൂര്‍ണമായും എസ് എസ് യെ ഏല്പിച്ചു.നമ്മുടെ ട്രെയിനര്‍മാരുടെ ഉയര്‍ന്ന അക്കാദമിക നിലവാരം,നാം സ്വീകരിച്ച പ്രക്രിയ ഇവ ഗുണ നിലവാരമുള്ള പരിശീലന മോഡ്യൂള്‍ തയ്യാറാക്കാന്‍ വഴിയൊരുക്കി.നല്ല പ്രതികരണം .പത്ത് ദിവസത്തെ പരിശീലനം എന്ന വെല്ലുവിളി നാം ഏറ്റെടുത്തു വിജയിപ്പിച്ചു.
ഈ വര്‍ഷവും പൂര്‍ണമായും  എസ് എസ് എ തന്നെയാണ് അവധിക്കാല പരിശീലന മോഡ്യൂള്‍ തയ്യാറാക്കിയത്.
തെരഞ്ഞെടുപ്പും മറ്റും കാരണം സമയക്കുറവുണ്ടായിട്ടും ചുമതല നന്നായി നിറവേറ്റാന്‍ കഴിഞ്ഞു.
 അതിനു നിങ്ങളോട് കടപ്പെട്ടിരിക്കുന്നു
കഴിഞ്ഞ വര്‍ഷങ്ങളിലെ പരിശീലനം ഒന്ന് വിലയിരുത്താം.
വര്‍ഷം ,  ചെലവഴിച്ച തുകയുടെ ശതമാനം ഇവ നോക്കൂ.

  • 2002-03---8.7%.%
  • 2003-04---20.73%
  • 2004-05--25.02%
  • 2005-06--36.22%
  • 2006-07--39.02%
  • 2007-08--81.40% ( പുതിയ  നേതൃത്ത്വത്തില്‍  നമ്മള്‍  ഒരുമിച്ചപ്പോള്‍  )
  • 2008-09--76.07%  (ബഹിഷ്കരണ  കാലം  )
  • 2009-10--92.54%
  • 2010-11--88.43
പഴയ കാലം നല്‍കുന്ന സൂചന ഓര്‍മയില്‍ ഉണ്ടാകണം.

വിശേഷങ്ങളും വാര്‍ത്തകളും പങ്കിടാന്‍ മറക്കരുതേ .
ഞാന്‍  എസ് എസ് എ വിട്ടു
എല്ലാ സഹകരണവും ഓര്‍മയിലുണ്ട്
പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ ഒപ്പം ഉണ്ടാകും.

സ്നേഹ പൂര്‍വ്വം 

കലാധരന്‍ ടി പി

7. കവിത പൂരിപ്പിക്കുക.

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍
പൊന്പരീക്ഷാ പൊങ്ങിവരും
------------------------------------

------------------------------------
------------------------------------
------------------------------------
ആരൊക്കെയാണ് ആമോദത്തോടെ ഈ വരികള്‍ ചൊല്ലാനിടയുള്ളത്‌.
അതിന്റെ കാരണം വ്യക്തമാക്കാമോ.

12 comments:

നാരായണന്‍മാഷ്‌ ഒയോളം said...

മാഷിനു എസ്.എസ്.എ വിടാം...പക്ഷെ,എസ്.എസ്.എ മാഷമ്മാരെ വിടാതെ പിന്തുടരുമല്ലോ...ഓണപ്പരീക്ഷയും,പുത്തന്‍ പരിശീലനങ്ങളും,'കാലത്തിനു യോജിച്ച'പഠന തന്ത്രങ്ങളുമായി വരുന്ന എസ്.എസ്.എ പിന്നാലെ വരുമ്പോള്‍ തിരിഞ്ഞു നോക്കാതെ ഓടണോ,അതോ,നേര്‍ക്ക്‌ നേരെ നിന്ന് പോരുതണോ?

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

പ്രിയപ്പെട്ട കലാധരന്‍ സര്‍,

കത്ത് വായിച്ചു.
ചൂണ്ടുവിരലിന്റെ പതിവു ശൈലിയില്‍നിന്ന് വിട്ടുള്ള അവതരണം, വിരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച രോഷംകൊണ്ടു ശ്രദ്ധേയമായി തോന്നി.
ചിലരൊക്കെ സ്വയം പടിയിറങ്ങിയും മറ്റുചിലരെ പടിയിറക്കിയും ചെയ്ത് എസ്.എസ്.എ. പുതിയമുഖം കൈവരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പോസ്റ്റ് ചിലതെല്ലാം ഓര്‍മ്മപ്പെടുത്തുന്നു.
പുതിയ ചുമതലക്കാര്‍ക്ക് ഇതെല്ലാം പ്രചോദനമാവുകയാണെങ്കില്‍ അത്രയും നല്ലത്.കാരണം, സാറ് പറയാറുള്ളതുപോലെ പൊതുവിദ്യാഭ്യാസമാണല്ലോ നമുക്കുമുന്നിലുള്ളത്.
അക്കാദമിക് രംഗത്ത് ഞങ്ങള്‍ക്ക് കരുത്തുപകരാന്‍ ശക്തമായ ഇടപെടലുകളുമായി ഇനിയും താങ്കളെ പ്രതീക്ഷിച്ചുകൊണ്ട്,

സ്നേഹപൂര്‍വ്വം,
മനോജ്.

ബിന്ദു .വി എസ് said...

വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകാന്‍ ഇനി ഒരു കാലം .പരീക്ഷ നടത്തുന്നോര്‍ ജയിക്കും .പാവം കുട്ടികള്‍ !നിരന്തര മൂല്യ നിര്‍ണ്ണയം മാപ്പു സാക്ഷി .പി.ഭാസ്കരന്‍ മാഷിന്‍റെ കവിത വണ്ടിക്കാളകള്‍ ഓര്‍മ്മ വരുന്നു ..

drkaladharantp said...

നാരായണന്‍ മാഷ്‌ ,
ഫിഷറീസ് സ്കൂളിനു എസ് എസ് എ വേണമെന്നില്ല
എസ് എസ് എ യ്ക്ക് ബേക്കല്‍ സ്കൂള്‍ വേണമോന്നു അവര്‍ തീരുമാനിക്കട്ടെ
പോരാട്ടം തുടരുക

drkaladharantp said...

മനോജ്‌,
പരീക്ഷ അതു തിരിച്ചു വരുന്നതില്‍ ഞാന്‍ എതിരല്ല
പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ പഠനനിലവാരം കൈവരിക്കുമെങ്കില്‍
അതല്ലാതെ ഇരുപതു ദിവസം പാഴാകുന്ന അവസ്ഥയാണെങ്കില്‍ ഖേദിക്കണം

പാഠപുസ്തകം രണ്ട് ഭാഗം
സാധ്യായ ദിനങ്ങള്‍ പരമാവധി കൂട്ടണം
പരിശീലനങ്ങളും യോഗങ്ങളും ശനിദിനങ്ങളില്‍
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആശയം
നിരന്തര വിലയിരുത്തലിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍

ഇങ്ങനെ പല കാരണങ്ങള്‍ പറഞ്ഞാണ് കേരളത്തെ കൊണ്ട് പരീക്ഷകളുടെ എണ്ണം കുറപ്പിച്ചത്‌
ദേശീയ അവലോകന യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഈ തീരുമാനത്തിന്റെ പേരില്‍ കേരളത്തെ അനുമോദിക്കുന്ന അനുഭവം
പക്ഷെ ഇക്കാര്യത്തില്‍ തുറന്നു പ്രതികരിക്കാന്‍ പലരും മടിക്കുന്നു.ചില സംഘടനകളുടെ മൌനം ശേദ്ധയില്‍ പെട്ടിരുന്നുവോ.
അതു കൊണ്ട് തന്നെ പരീക്ഷ പരീക്ഷ തന്നെയാവും
തിരുവനന്തപുരം അനുഭവം
ഒരു സ്കൂള്‍ ടേം പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കി നല്‍കിയില്ല
രക്ഷിതാക്കള്‍ പ്രതിഷേധിച്ചു
യോഗത്തില്‍ പരസ്യമായി അധ്യാപകര്‍ പറയുകയാണ്‌ ഓണത്തിനും ക്രിസ്മസിനും ഞങ്ങള്‍ക്ക് അര ദിവസം വീതം അവധി കിട്ടുമായിരുന്നു.അതു കളഞ്ഞില്ലേ.വീട്ടില്‍ ഇരുന്നു പേപര്‍ നോക്കാന്‍ കഴിയില്ല.വേണേല്‍ ക്ലാസില്‍ ഇരുന്നു നോക്കികൊടുക്കാം.
റിയാലിറ്റി ഷോ ഇതാണ്

drkaladharantp said...

ബിന്ദു,
അക്കാദമിക സത്യസന്ധതയുടെ പ്രകാശം ആണ് നിരന്തര മൂല്യ നിര്‍ണയം.
അതിനു പല വഴികള്‍ ഉണ്ട്.എന്നിട്ടും സി സി ഇ സ്വന്തം സ്കൂളില്‍ നടപ്പിലാക്കാത്ത്തവര്‍,
പ്രതിമാസം ക്ലാസ് പി ടി എ വിളിച്ചു അക്കാദമിക പുരോഗതി പങ്കിടാന്‍ വിമുഖത കാട്ടുന്നവര്‍
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് നേരാം വണ്ണം കൂടാത്ത്തവര്‍
ഇവരാണ് പഠനത്തില്‍ സംശയം ഉള്ളവര്‍.
ടേം പരീക്ഷ പവിത്രമെന്നു കരുതുന്നവര്‍.

sajeev said...

sir
your 'completing conversation'is good.But it is suitable for all ssa staffs including you from 2003....

drkaladharantp said...

സി ബി എസ ഇ ക്ക് വേണ്ടി വാദിക്കുന്നവര്‍ ഓണപ്പരീക്ഷ ഓണപ്പരീക്ഷ നടത്തുന്നത് എന്തിനു എന്ന് ? കെ എസ ടി എ ചോദിക്കുന്നു.ദേശാഭിമാനിയില്‍, വന്ന വാര്‍ത്ത ഇങ്ങനെ

പത്താം ക്ലാസില്‍ പോലും പൊതു പരീക്ഷയില്ലാത്ത്ത സി ബി എസ ഇ ക്ക് വേണ്ടി വാദിക്കുന്ന മന്ത്രി ഓണപ്പരീക്ഷ നടത്താന്‍ പിടി വാശി കാണിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കെ എസ ടി എ ആവശ്യപ്പെട്ടു.

കരിക്കുലം കമ്മറ്റി പോലുള്ള അക്കാദമിക് സമിതി എടുക്കുന്ന തീരുമാനം രാഷ്ട്രീയ ഇടപെടലിലൂടെ അട്ടിമറിക്കുന്നത് പാട്യപദ്ധതി തകര്‍ക്കാനാണ് .

മന്ത്രി ചുമതല എടുത്തു ഒന്നര മാസം കഴിഞ്ഞാണ് ഓരോ മാസവും പഠിപ്പിക്കേണ്ട പാ0ഭാഗങ്ങളും പരീക്ഷയും നിശ്ചയിക്കുന്ന സ്കീം ഓഫ് വര്‍ക്കുമാക്കാടമിക് കലണ്ടറും പ്രസിദ്ധീകരിച്ചത്.

അതില്‍ ഓണപ്പരീക്ഷ ഇല്ല.

അത് കൊണ്ട് തന്നെ അധ്യാപകരും കുട്ടികളും അത്തരം ഒരു പരീക്ഷയ്ക്ക് തയ്യാറെടുത്തിട്ടില്ല

മുന്കൂട്ടിപ്പരയാതെ പരീക്ഷ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധില്‍ ആകും

അക്കാദമിക് സമതികളെ നോക്കു കുത്തികള്‍ ആക്കി പൊതു വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന മന്ത്രിയുടെ ഓണപ്പരീക്ഷാ തീരുമാനം പിന്‍ വലിക്കണമെന്ന് കെ എസ ടി എ ജനറല്‍ സെക്രടറി എം ഷാജഹാന്‍ ആവശ്യപ്പെട്ടു.

drkaladharantp said...

അധ്യാപക സംഘടനയുടെ പ്രസ്താവന വായിച്ചല്ലോ

അതില്‍ പറയുന്ന കാരണങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക്‌ നിലപാട് സ്വീകരിക്കാന്‍ പര്യാപ്തമാണോ
നിരന്തര വിലയിരുത്തലിനെ കുറിച്ച് പ്രസ്താവന മിണ്ടുന്നില്ല. നിരന്തര വിലയിരുത്തലിന്റെ ഫലമായി കുട്ടികളുടെ പഠന പുരോഗതി എല്ലാ യൂണിറ്റിലും വിലയിരുത്തുമ്പോള്‍ എന്തിനാണ് മറ്റൊരു പരീക്ഷ എന്ന് ചോദിക്കുന്നില്ല

കുട്ടികളുടെ പഠന സമയം കൂട്ടാന്‍ ഉതകുന്ന തീരുമാനമാണോ എന്ന് വിശകലനം ചെയ്യുന്നില്ല

പുസ്തകങ്ങള്‍ രണ്ടു ഭാഗം, .കഴിഞ്ഞ വര്ഷം ആദ്യ ഭാഗം തീര്‍ന്നപ്പോള്‍ പരീക്ഷ നടത്തി
രക്ഷിതാക്കള്‍ സംതൃപ്തര്‍,പിന്നെ ആരാണ് അസംതൃപ്തര്‍?
ഒരു പരീക്ഷ കൂടി കൂട്ടി.അതു കൊണ്ട് എന്ത് അധിക ഗുണമെന്നു വിശകലനം ചെയ്യണം.

കഴിഞ്ഞ സര്‍ക്കാര്‍ പരീക്ഷ എടുത്തു കളഞ്ഞില്ല.ക്രമപ്പെടുത്തി . അതിന്റെ അക്കാദമിക യുക്തി ജനങ്ങളോട് പറയുന്നില്ല.


സ്കീം ഓഫ് വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, കുട്ടികള്‍ക്ക് വേണ്ട സമയം ലഭിച്ചിരുന്നെങ്കില്‍ ,മുന്‍കൂട്ടി പറഞ്ഞിരുന്നെങ്കില്‍ ഓണപ്പരീക്ഷ ആകാം എന്നു പരോക്ഷ സൂചന ഉണ്ടോ ?

സാധാരണ രക്ഷിതാക്കളെ മുന്നില്‍ കണ്ടു അവരെ ബോധ്യപ്പെടുത്തുന്ന പ്രസ്താവന പ്രതീക്ഷിച്ചവര്‍ നിരാശരായിക്കാണും

അക്കാദമികമായ വിശദീകരണം പ്രതീക്ഷിച്ചവര്‍ക്കും

drkaladharantp said...

മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ പ്രതികരണം ഇങ്ങനെ

എല്‍ ഡി എഫ് ഓണപ്പരീക്ഷ ഒഴിവാക്കുകയല്ല ചെയ്തത്.
ഒരു വര്ഷം മൂന്നു പരീക്ഷയ്ക്ക് പകരം നിരന്തര മൂല്യനിര്‍ണയം നടപ്പിലാക്കുകയായിരുന്നു.
ദേശീയ തലത്തില്‍ നടപ്പിലാക്കുന്ന പുതിയ രീതിയുടെ ഭാഗമായിരുന്നു ക്രമീകരണം.
പരിഷ്കരണം വരുത്തുമ്പോള്‍ പൊതു ചര്‍ച്ച നടത്തണം.
ഉന്നത അക്കാദമിക കൌണ്‍സിലിലും ചര്‍ച്ച ചെയ്യണം.

drkaladharantp said...

സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപ്പരീക്ഷ പുനഃസ്ഥാപിക്കാന്‍ തീരുമാനം.
പൊതു ചോദ്യപേപ്പറോ ടൈംടേബിളോ ഇല്ലാതെയാകും പരീക്ഷ.
അതതു വിഷയങ്ങളുടെ ചോദ്യങ്ങളടങ്ങുന്ന ക്വസ്റ്റ്യന്‍ബാങ്ക് വിദ്യാഭ്യാസവകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അധ്യാപകര്‍ക്ക് ഇഷ്ടമുള്ള ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് പരീക്ഷ നടത്താം.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് വിളിച്ചുചേര്‍ത്ത അധ്യാപകസംഘടനകളുടെ യോഗത്തില്‍ യോജിച്ച തീരുമാനം എടുക്കാനായില്ല. തുടര്‍ന്ന്, സര്‍ക്കാര്‍ തീരുമാനം ഡിപിഐ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ആഗസത് 22 മുതല്‍ 29 വരെയും സെപ്തംബര്‍ 14 മുതല്‍ 20 വരെയും രണ്ട് ഘട്ടമായായിരിക്കും പരീക്ഷ എന്ന് ഡിപിഐ പറഞ്ഞു.

അക്കാദമിക് കലണ്ടറിലോ സ്കീം ഓഫ് വര്‍ക്കിലോ ഉള്‍പ്പെടാത്ത പരീക്ഷ പെട്ടെന്ന് നടത്താന്‍ തീരുമാനിക്കുന്നത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കെഎസ്ടിഎ, എകെഎസ്ടിയു എന്നീ സംഘടനകള്‍ യോഗത്തില്‍ പറഞ്ഞു. നേരത്തെ വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായ കരിക്കുലം കമ്മിറ്റിയാണ് തുടര്‍മൂല്യനിര്‍ണയത്തിന്റെ ഭാഗമായി യൂണിറ്റ് ടെസ്റ്റ് നടത്താനും ഓണപ്പരീക്ഷ വേണ്ടെന്നും തീരുമാനിച്ചത്. സമിതിയുടെ തീരുമാനമില്ലാതെ ഓണപ്പരീക്ഷ നടത്താന്‍ ഏകപക്ഷീയമായി തീരുമാനിച്ചത് വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളെ അട്ടിമറിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ സംഘടനാനേതാക്കളായ കെ എന്‍ സുകുമാരന്‍ (കെഎസ്ടിഎ), എന്‍ ശ്രീകുമാര്‍ (എകെഎസ്ടിയു), ഹരിഗോവിന്ദന്‍ (കെപിഎസ്ടിയു), സലാഹുദ്ദീന്‍ (ജിഎസ്ടിയു) സിറിയക് കാവില്‍ (കെപിടിഎഫ്) എന്നിവര്‍ പങ്കെടുത്തു.

നാരായണന്‍മാഷ്‌ ഒയോളം said...

രസതന്ത്ര വര്‍ഷത്തില്‍ രസകരമായ മറ്റൊരു പരീക്ഷണം...ഓണപ്പരീക്ഷണം!സമയക്രമം,ചോദ്യ പേപ്പര്‍,പരീക്ഷാരീതി..അതൊക്കെ എന്ത് വേണമെങ്കിലും ആയിക്കോട്ടെ!ഓണത്തിനു മുമ്പ് പരീക്ഷ നടന്നിരിക്കണം!കാരണം ഒന്ന് മാത്രം,അവര്‍ വേണ്ടെന്നു വെച്ചു..നമ്മള്‍ പുനസ്ഥാപിച്ചു..നമ്മള്‍ വേണ്ടെന്നു വെച്ചത് ഇവര്‍ പുനസ്ഥാപിക്കുംപോള്‍ നമ്മള്‍ ഇങ്ങനെത്തന്നെയല്ലേ പ്രസ്താവന കൊടുക്കേണ്ടത്!ഈ കലാധരന്‍ മാഷ്‌ ഇത്ര കാലമായിട്ടും ഇതൊന്നും പഠിച്ചില്ല?നിങ്ങളെ പ്പോലുള്ളവര്‍ക്കായി പ്രത്യേക പരിശീലനം നടത്താന്‍ എസ്.എസ്.എ യോട് ശുപാര്‍ശ ചെയ്യാം..എന്താ?