ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 3, 2011

കളരിയെ എന്തിനു നിരാകരിക്കണം?

കളരി കഴിഞ്ഞ വര്ഷം നടത്തിയപ്പോള്‍ ബി ആര്‍ സി ട്രെയിനര്‍ മാര്‍ക്കുണ്ടായ അനുഭവം നോക്കാം..ഈ അനുഭവം സ്കൂളിലെ അധ്യാപകരുടെ കൂടിയാണ്.
കളരിക്കായി ഞാന്‍ തെരഞ്ഞെടുത്തത് ഇളവട്ടം പി എല്‍ പി എസ്.ലേഖനത്തില്‍ ചില കുട്ടികള്‍ പിന്നിലായിരുന്നു.അവരില്‍ ചിലര്‍ ചിത്ര രചനയില്‍ മിടുക്കര്‍.അവര്‍ വരച്ച ചിത്രങ്ങളില്‍ കണ്ട കാര്യം ക്ലാസില്‍ ലേഖനത്തിനു വിഷയമാക്കി.അവരില്‍ താല്പര്യം ജനിപ്പിച്ചു.തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ നല്‍കി അവരില്‍ വളരെ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു.

-പുഷ്പകുമാരി
ബി ആര്‍ സി പാലോട്
കുട്ടികളുടെ സര്‍ഗാത്മക ശേഷിയേ ഉണര്‍ത്താന്‍ പറ്റിയ തരത്തില്‍ രചനാ ശില്പശാലയുടെ ആവശ്യകത അധ്യാപകര്‍ എസ് ആര്‍ ജിയില്‍ ചൂണ്ടിക്കാട്ടി.അതിന്റെ അടിസ്ഥാനത്തില്‍ യു പി ക്ലാസുകളിലെ അറുപതു കുട്ടികളെ പങ്കെടുപ്പിച്ചു കവിതാ രചനാ ശില്പശാല നടത്ത്തുഅകയുണ്ടായി.മികവു പ്രകടിപ്പിച്ച അഞ്ചു കുട്ടികള്‍ക്ക് തുടര്‍ പരിശീലനം നല്‍കി.അതില്‍ ഒരു കുട്ടിയായ വര്‍ഷ ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി .കളരിയുടെ ഫലം കൊണ്ടാണ് ആ കുട്ടിക്ക് ഈ നേട്ടം കൈവരിക്കാനായത് എന്ന് രക്ഷിതാക്കളും അധ്യാപകരും പറഞ്ഞു.

ശോഭാനകുമാര്‍.ബി.നെയ്യാറ്റിന്‍കര ബി ആര്‍ സി.

അജിത്‌ പ്രവര്‍ത്തനങ്ങള്‍ നല്‍കിയാല്‍ കുത്തി വരച്ചിരിക്കും.അവനെ ഞാന്‍ കൂടുതല്‍ പരിഗണിച്ചു.ചോദ്യങ്ങളും സഹായവും.ഉച്ച ഭക്ഷണത്തിനു ശേഷം അവന്‍ എന്നെ സമീപിക്കാന്‍ തുടങ്ങി.ഞാന്‍ പുസ്തകങ്ങള്‍ വായിക്കാന്‍ സഹായിച്ചു.അവന്‍ എഴുതിയ ആസ്വാദന കുറിപ്പ് ല്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രയോഗങ്ങള്‍ തിരിച്ചറിഞ്ഞുള്ള രചനയാണ്.ക്ലാസ് പി ടി എ കൂടിയപ്പോള്‍ അവന്റെ അമ്മ പറഞ്ഞു അജിത്‌ ഇപ്പോള്‍ വീട്ടിലും പഠനത്തില്‍ താല്പര്യം കാണിക്കുന്നുണ്ട്..
-മേരി
ബി ആര്‍ സി പാറശാല
ഏറ്റവും ഹൃദ്യമായത്‌ ക്രിയേറ്റീവ് അസംബ്ലി. കുട്ടികള്‍ പൈപ് തുറന്നു സ്കൂളിനു ചുറ്റും വെള്ളം ഒഴുക്കി വിടുന്നത് ശ്രദ്ധയില്‍പ്പെട്ടു.മലിന ജലം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ആദ്യ അസംബ്ലി.കൊതുകിന്റെ മുഖം മൂടികള്‍ തയ്യാറാക്കി..കോരിയോ ഗ്രാഫി.
സ്കൂളില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു.ബിഗ്‌ പിക്ച്ചറും ഡിസ്പ്ലേ ബോര്‍ഡും...പോര്‍ട്ട്‌ ഫോളിയോ രൂപപ്പെടുത്തല്‍ വായനാ സാമഗ്രി തയ്യാറാക്കല്‍
കടലോര ഗ്രാമമായ പെരുമാതുരയിലെ ഗവ എല്‍ പി സ്കൂളില്‍ കളരി വിളക്കിന്റെ തെളിച്ചം

-ബിന്ദു
ആറ്റിങ്ങല്‍ ബി ആര്‍ സി.
എന്റെ കളരി ദിനങ്ങള്‍ ഇവിടെ ആരംഭിക്കുന്നു.ആവേശമായി മാറിയ ദിനങ്ങള്‍
വായിക്കാന്‍ അറിയില്ലെന്ന കുറ്റം കൂട്ടുകാരാല്‍ ചുമത്തപ്പെട്ട അമല്‍ രാജ്..പത്ത് സെക്കണ്ട് പോലും ഒരു കാര്യത്തിലും ശ്രദ്ധിക്കില്ലെന്നു പഴികേട്ടവന്‍.
വൈലോപ്പിള്ളിയുടെ കത്തിയും മുരളിയുംക്ലാസിനു മുമ്പാകെ നന്നായി വായിക്കുന്നത് ...കളരിക്കാലത്തെ സന്തോഷദായകമായ അനുഭവം.
ഇന്ന് കളരി കഴിഞ്ഞു വിട വാങ്ങുന്നു.കുട്ടികള്‍ സമ്മാനിച്ച പേന കയ്യിലുണ്ട്.

കൃഷ്ണന്‍കുട്ടി മടവൂര്‍
കിളിമാനൂര്‍ ബി ആര്‍ സി
ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിയത് വിദ്യാലയം സസന്തോഷം ഏറ്റെടുത്തു.ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ ,സംഭാഷണങ്ങളില്‍, പുസ്തക റിവ്യൂകളില്‍,പ്രകടന തലങ്ങളില്‍ ലൈബ്രറി പ്രവര്‍ത്തനങ്ങളില്‍ ...പഠനപിന്നാക്കം നില്‍ക്കുന്ന കുട്ടികളിലും മാറ്റം പ്രകടം.

വൃന്ദ
ബി ആര്‍ സി ആറ്റിങ്ങല്‍.

എഴുതി തള്ളിയ കുട്ടികള്‍ ..അവരുടെ ഉത്സാഹം മങ്ങിയ മുഖങ്ങള്‍.സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ അവരുടെ നിശബ്ദത.
എങ്ങനെ ഈ കുട്ടികളെ കൈകാര്യം ചെയ്യും..
അത് പലവിധ മാര്‍ഗങ്ങളിലൂടെ കാണിച്ചു കൊടുത്തു
ഒരു കുട്ടി പോലും പിന്നില്‍ ആകരുതെന്ന ലക്‌ഷ്യം
തിരുവനന്തപുരം ഈ ആവേശം സംസ്ഥാനത്തിന് നല്‍കി
അതിന്റെ സാധ്യതകള്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ ഒപ്പം കൊണ്ടുപോകാംഎന്നുള്ള തിരിച്ചറിവ്
പുതിയ അക്കാദമിക കൂട്ടായ്മ അധ്യാപകരും ട്രെയിനര്‍ മാരും വളര്‍ത്തും
പ്രേംജിത്ത് പറഞ്ഞപോലെ..
കളരി പോലുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സ്‌ മുറിയില്‍ അധ്യാപകരുടെ സഹകരണത്തോടെ ചെയ്തു നോക്കാനും അനുഭവങ്ങള്‍ പങ്കു വയ്ക്കാനും പൂര്‍ണ മനസ്സോടെ സഹകരിക്കുന്നവരാണ് ബാലരാമപുരം ബി ആര്‍ സി യിലെ മുഴുവന്‍ അധ്യാപകരും .....
Trainer ,ടീച്ചര്‍ എന്നിങ്ങനെ രണ്ടു പക്ഷം ഇവിടെ ഇല്ല ....പൊതുവിദ്യാഭ്യാസത്തിന് വേണ്ടി പോരാടുന്ന ഒരു വര്‍ഗം മാത്രമേയുള്ളൂ ....

തിരുവനന്തപുരം ജില്ലയില്‍ കളരി നടത്തിയതിന്റെ ചില അനുഭവങ്ങള്‍ (ജില്ലാതല സെമിനാറില്‍ അവതരിപ്പിച്ച ചില കാര്യങ്ങള്‍ ശ്രീകുമാര്‍ പങ്കുവെക്കുന്നു..2 comments:

jayasree.k said...

ഓരോ സ്കൂളിനും തനതായ സവിശേഷതകള്‍ ഉണ്ട്.അതുപോലെ പരിഹാരം കാണേണ്ട പ്രശ്നങ്ങളും ഉണ്ടാവും.അത് കണ്ടെത്താനും പരിഹരിക്കാനും കൈത്താങ്ങ്‌ അവര്‍ പ്രതീക്ഷിക്കുന്നുണ്ട് .ഓരോ ക്ലാസ്സിലും ഇതേ പോലെ പ്രശ്നങ്ങള്‍ ഉണ്ട് .ഈ സവിശേഷ പ്രശ്നങ്ങള്‍ക്ക് ക്ലസ്ട്ടരില്‍ പൊതു പരിഹാരം നിര്‍ദേശിക്കാന്‍ പറ്റില്ല .ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കി നോക്കാനും കൂടെ നില്‍ക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും .
ഒരിക്കല്‍ വിജയം കണ്ടാല്‍ സ്വന്തമായി പരിഹാരം കാണാന്‍ അധ്യാപകര്‍ ശ്രമിക്കും .സ്കൂളിലെയും ക്ലാസ്മുറികളിലെയും പ്രശ്നങ്ങളെ കണ്ടെത്താനും ,വിശകലനം ചെയ്യാനും ,പരിഹാരം സ്വയം കണ്ടെത്തി പരീക്ഷിച്ചു നോക്കാനും അധ്യാപകരെ ശക്തതരാക്കാന്‍ കളരി ഉപകരിച്ചുഎന്നറിഞ്ഞതില്‍ സന്തോഷം .അതോടൊപ്പം ട്രെയിനെര്‍ സ്വയം വളരുകയും ചെയ്യും .

MKERALAM said...

inclusive education, എന്നതിന്റെ പേരില്‍ മറ്റുരാജ്യങ്ങളില്‍ നടപ്പിലാക്കുന്ന പഠന രീതികളുടെ സമാനതയുണ്ടെന്നു തോന്നുന്നു ഈ ‘കളരി’യുടെ രീതികള്‍ക്ക്,

എല്ലാകുട്ടികളും ഒരുപോലെയല്ല അതാണ് അദ്ധ്യയനത്തിന്റെ കാതലയ ഒരു തത്വം.