- വായനയുടെ വസന്തം തീര്‍ത്ത് രായരോം
-എ ആര്‍ പ്രസാദ്-അക്ഷരമുറ്റം -ദേശാഭിമാനി) - "ആദ്യമൊന്നും എനിക്ക് വായന ഇഷ്ടമല്ലായിരുന്നു. പിന്നീട് ക്ലാസില്‍ എല്ലാവരും വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനും കുറച്ചുകുറച്ച് വായിക്കാന്‍ തുടങ്ങി. അങ്ങനെ വായിച്ച് വായിച്ച് ഞാനിപ്പോള്‍ പതിമൂന്ന് പുസ്തകം തികച്ചു. ഞാന്‍ പുസ്തകത്തെ സ്നേഹിച്ചുതുടങ്ങി"
- സ്നേഹ അബ്രഹാം (അഞ്ചാം തരം)
"സ്കൂളില്‍നിന്ന് വീട്ടിലെത്തിയാല്‍ ഞാന്‍ എന്നും ടിവിയുടെ മുന്നിലായിരുന്നു. ഇപ്പോള്‍ ഞാന്‍ അരമണിക്കൂര്‍ മാത്രമേ ടിവി കാണാറുള്ളൂ. വായനവാരം എന്റെ പുസ്തകത്തോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചു. മുമ്പ് കഥാപുസ്തകങ്ങള്‍ മാത്രംവായിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ശാസ്ത്രപുസ്തകങ്ങളും മറ്റുപുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി"
- റോസ്ലെറ്റ് ജോര്‍ജ് (ആറാം ക്ലാസ്)
കണ്ണൂര്‍ ജില്ലയിലെ രയരോം ഗവ. യുപി സ്കൂളില്‍ വായനവാരാചരണകാലത്ത് വിദ്യാര്‍ഥികള്‍ നടത്തിയ പുതുമയേറിയ ചില അനുഭവക്കുറിപ്പുകളാണിവ. അവിശ്വസനീയമെന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നത്. - ഒരാഴ്ചകൊണ്ട് 2200 പുസ്തകങ്ങള്‍ വായിക്കുക!
- വായന വാരത്തിന്റെ സമാപനത്തില്‍ വായിച്ച പുസ്തകങ്ങളുടെ വായന കുറിപ്പുകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുക. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയും സ്കൂള്‍ എസ്ആര്‍ജിയും ചേര്‍ന്നാണ് വേറിട്ട വായനോത്സവം സംഘടിപ്പിച്ചത്.
- 3,4 ക്ലാസുകളിലെ കുട്ടികള്‍ രണ്ട് പുസ്തകം വീതവും യുപി ക്ലാസുകളിലുള്ളവര്‍ നാലു പുസ്തകം വീതവും വായിച്ചിരിക്കണം എന്നായിരുന്നു തീരുമാനം.
- അങ്ങനെ ഒരാഴ്ച കൊണ്ട് ആയിരം പുസ്തകങ്ങളായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ടായിരം കടന്നു.
- ഒരു പുസ്തകം മുതല്‍ 32 പുസ്തകങ്ങള്‍ വായിച്ച കുട്ടികളുണ്ട്.
- കൂടുതല്‍ പുസ്തകം വായിച്ചവര്‍ക്കും ക്ലാസിനും മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയവര്‍ക്കും ഓരോ ക്ലാസിലെയും മികച്ച വായനക്കാര്‍ക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്.
- വായനോത്സവം വര്‍ഷം മുഴുവന്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുകയാണ് വിദ്യാരംഗം സാഹിത്യവേദി
----
വായനാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഒട്ടേറെ വാര്‍ത്തകള്‍ കാണാറുണ്ട്ലക്ഷ്യം എത്ര നേടി എന്നാരും പറയില്ല.ചടങ്ങുകള്‍ നടത്തിയതിന്റെ റിപ്പോര്‍ട്ട് മാത്രം .ഈ സ്കൂളില്‍ വായന ഒരു സംസ്കാരം ആക്കി മാറ്റിയിരിക്കുന്നുവര്ഷം മുഴുവനും അത് തുടരുംഇതല്ലേ വായനക്കൂട്ടം പരിപാടി?. സ്കൂള്‍ ക്ലാസ് തലത്തില്‍ വായനാനുഭവങ്ങള്‍ പങ്കിടുന്ന പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സാധ്യമാണ്ചൂണ്ടു വിരലിന്റെ ആശംസകള്മറ്റു സ്കൂളിലെ എസ ആര്‍ ജിയില്‍ ഇത് ചര്‍ച്ച ചെയ്യാംഅടുത്ത ക്ല്സ്ടരിലും
Sunday, July 24, 2011
വായനോത്സവം വര്‍ഷം മുഴുവന്‍
Subscribe to:
Post Comments (Atom)
2 comments:
കഥാ പുസ്തകങ്ങളോടൊപ്പം കഥയല്ലാത്ത തരം പുസ്തകങ്ങളും കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുക.
വായനയുമായി ബന്ധപ്പെട്ട നിരവധി ക്ലാസ്സ് അനുഭവങ്ങളാണ് കുട്ടിയെ നല്ല വായനക്കാരനാക്കുന്നത് .. രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ വായിക്കുക .....അത്ഭുതകരമായ മാറ്റം തന്നെ ....
Post a Comment