ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, July 4, 2011

കളരി - 2011(സര്‍ഗാത്മക അക്കാദമിക ഇടപെടല്‍ )

കളരി വിവാദവും വസ്തുതയും -4

ഈ വര്ഷം കളരിയുടെ ലക്‌ഷ്യം എന്തായിരുന്നു
അത് പരിശോധിച്ചുകൊണ്ട്‌ മാത്രമേ കളരിയെ വിലയിരുത്താനാകൂ
<span title=
  • എല്ലാ കുട്ടികളെയും പഠനനേട്ടത്തിന്‍ ഉടമകളാക്കുക
  • അധ്യാപകര്‍, പരിശീലകര്‍, റിസോഴ്സ് ടീചെര്ഴ്സ് എന്നിവരുടെ അക്കാദമിക കൂട്ടായ്മയിലൂടെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുടെ ഗുണപരത ഉയര്‍ത്തുകയും ഗവേഷകരും പുതിയ മാതൃകകളുടെ സൃഷ്ടാക്കലുമായി സ്വയം മാറുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുക
  • ആസൂത്രിതവും എകൊപിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ഗ്രതിത വിദ്യാലയ വിഅകസന മാത്രുഅകകള്‍ സൃഷ്ടിക്കുക
  • സഹവര്‍ത്തിത അക്കാദമിക പിന്തുണയുടെ മാതൃകകള്‍ വികസിപ്പിക്കുക
  • ഞാനും എന്റെ കുട്ടികളും ഒപ്പം വിദ്യാലയവും മികവിലേക്ക് എന്നാ ലക്ഷ്യത്തെ മുന്‍ നിരുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബി ആര്‍ സി കളെ സജ്ജമാക്കുക
  • ക്ലസ്ടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള അടിത്തറ ഒരുക്കുക
  • അനുരൂപീകരണ ക്ലാസ് അനുഭവ മാതൃകകള്‍ വികസിപ്പിക്കുക്
എസ് എസ് എ ,ബി ആര്‍ സി പരിശീലകരെ നിയമിച്ചിട്ടുള്ളത് ആ ബി ആര്‍ സിയുടെ പരിധിയിലുള്ള സ്കൂളുകള്‍ക്ക് അക്കാദമിക പിന്തുണ നല്‍കാനാണ്
ആ പിന്തുണ ഇപ്രകാരം ആകണം ? കേവലം സ്കൂളില്‍ എത്തി കുശലം ചോദിച്ചു മടങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അക്കാലത്തെ നേതൃത്വത്തിനു അതു മതിയായിരുന്നു.കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ കൊണ്ട് ബി ആര്‍ സികള്‍ അവരുടെ അക്കാദമിക മികവു വളര്‍ത്തിയെടുത്തു.
അതു കൊണ്ടാണ് ക്ലസ്ടര്‍ പരിശീലനങ്ങളുടെയും അവധിക്കാല പരിശീലനത്തിന്റെയും ഗുണമേന്മ ഉയര്‍ന്നത്.
നിരന്തരം അന്വേഷകരാകുന്ന, പഠനസന്നദ്ധതയുള്ള ട്രെയിനര്‍ മാരെ ആണ് നമ്മള്‍ക്ക് വേണ്ടത്
ഒരു ആര്‍ പി എന്ന നിലയില്‍ സ്വന്തം കഴിവ് വളര്‍ത്താനാണ് അവര്‍ ആഗ്രഹിക്കുന്നതും
സ്കൂളുകളുടെ അക്കാദമിക ഉത്സാഹത്തെ ജ്വലിപ്പിക്കുന്നതിലൂടെ മുന്നേറ്റങ്ങള്‍ തുടങ്ങുകയായി
പൊതു വിദ്യാലയ മികവുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പലതലങ്ങളില്‍ എസ് എസ് എ യുടെ നേതൃത്തത്തില്‍ പങ്കിട്ടു
അതൊക്കെ അക്കാടമികകൂട്ടായ്മയുടെ ഫലം ആണ്
ഇതു മനസ്സിലാക്കി വേണം കളരിയെ സമീപിക്കാന്‍
അറിവ് നിര്‍മാണ പ്രക്രിയ കുട്ടികളില്‍ മാത്രം പോര അധ്യാപകരിലും ട്രെയിനര്‍ മാരിലും വേണം
ഒരു പരിപാടി സംഘടിപ്പിക്കുന്നതിനു വളരെ ചിട്ടയായ മുന്നൊരുക്കം എസ് എസ് എ നടത്താറുണ്ട്‌
അതു പലപ്പോഴും പൊതു സമൂഹത്തിനു അറിയില്ല
കളരി സംഘാടനം -പ്രക്രിയ ഇങ്ങനെ
  • സംസ്ഥാനതലത്തില്‍ വിഷനിംഗ് ശില്പശാല.( എല്ലാ ജില്ലകളില്‍ നിന്നുമായി അറുപതുപേര്‍ )
  • ജില്ലാ തലത്തില്‍ കോര്‍ ഡി ആര്‍ ജി അംഗങ്ങള്‍ കൂടി ക്ലാസ് വിഷയാടിസ്ഥാനത്ത്തില്‍ ആസൂത്രണം
  • എല്ലാ ട്രെയിനര്‍ മാര്‍ക്കും റിസോഴ്സ് അധ്യാപകര്‍ക്കും മൂന്ന് ദിവസത്തെ പരിശീലനം( ഈ പരിശീലനത്തില്‍ ക്ലാസ് വിശ്യാടിസ്ഥാനത്ത്തില്‍ കളരി ലകഷ്യങ്ങള്‍ സൂക്ഷമാമാക്കും,സ്കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖ വികസിപ്പിക്കും.
  • ജില്ലാതലത്തില്‍ ആസൂത്രണ കുറിപ്പുകള്‍ തയ്യാറാക്കും
  • കളരിക്കായി സ്കൂളുകള്‍ തെരഞ്ഞെടുക്കും( സഹകരിക്കുന്ന വിദ്യാലയങ്ങളെ ആണ് പരിഗണിക്കുക.നിസ്സഹാരിക്കുന്ന വിദ്യാലയത്തില്‍ കളരി ഇല്ല .എങ്കിലും അവര്‍ ഈ പരിപാടി അട്ടിമറിക്കാന്‍ ഒരുമ്പെട്ടു )
  • തെരഞ്ഞെടുത്ത സ്കൂളുകളിലെ പ്രഥമ അധ്യാപകരുടെ യോഗം .വിശദീകരണം-ആസൂത്രണം.
  • കളരിക്കായി തെരഞ്ഞെടുത്ത വിദ്യാലയത്തില്‍ എസ് ആര്‍ ജി കൂടുന്നു .(സ്കൂളില്‍ കളരിക്കാലയലവില്‍ നടക്കേണ്ട ഗവേഷനാത്മകമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച.ജനാധിപത്യപരമായ സമീപനം.)
  • സ്കൂള്‍ തലത്തില്‍ കളരി ആരഭിക്കുന്നു ( അവധിക്കാല പരിശീലനത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ അടിസ്ഥാനമാക്കി ഒന്നാം ആഴ്ചയില്‍ ട്രെയിനര്‍ ക്ലാസ് എടുത്തു ഫലം ബോധ്യപ്പെടുത്തും.രണ്ടാം ആഴചയില്‍ അധ്യാപിക മുന്‍ ആഴ്ചയിലെ പ്രവര്ത്തനാനുഭാവങ്ങളുടെ വെളിച്ചത്തില്‍ ക്ലാസ് നയിക്കും.ട്രിനരുടെ പിന്തുണയോടെ)
  • ഒന്നാം ആഴ്ച കഴിയുമ്പോള്‍ ഇടക്കാല വിലയിരുത്തല്‍ ( എല്ലാ ട്രെയിനര്‍ മാരും അനുഭവങ്ങള്‍ പന്ബ്കിടും പോരായ്മകള്‍ പരിഹരിക്കാനുള്ള ആസൂത്രണം.)
  • ഉപജില്ല തലത്തില്‍ മോനിട്ടരിംഗ്
  • കളരി അനുഭവങ്ങള്‍ പങ്കിടാന്‍ ഉപജില്ലാ തലത്തില്‍ സെമിനാര്‍
  • ജില്ലാതല സെമിനാര്‍ ( അനുഭവങ്ങളുടെ ക്രോഡീ കാരണം (വ്യാപിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍, ക്ലസ്ടരില്‍ പങ്കിടെന്ടവ എന്നിവ മുനഗണന പ്രകാരം ).
  • സംസ്ഥാനതലത്തില്‍ അനുഭങ്ങള്‍ വിലയിരുത്തി അടുത്തമാസത്തെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍.
ഇങ്ങനെ നടത്തിയ കളരി എല്ലാ ജില്ലകളിലും പൂര്‍ത്തിയായി (20കണ്ണൂരും കോഴിക്കോട്ടും ഒഴികെ )
അതിന്റെ അനുഭവങ്ങള്‍ ആണ് അടുത്ത ലക്കങ്ങളില്‍.

2 comments:

premjith said...

എസ്‌.എസ്‌ .ഏ വിട്ടിട്ടും പ്രോജക്റ്റ് മുന്നോട്ടു വച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സൃഷ്ടിപരമായി നയിക്കുന്നതില്‍ തികഞ്ഞ സന്തോഷമുണ്ട് ...........
കളരിയുടെ റിപ്പോര്‍ട്ടും documentation ഉം തയ്യാറാക്കുന്ന തിരക്കിലാണ് .ചുറ്റും നടക്കുന്ന സ്ഥാന ചലനങ്ങളുടെ പ്രളയം ഞങ്ങളെ അലട്ടുന്നില്ല .
ഞങ്ങളിപ്പോഴും മുന്നോട്ടു തന്നെ ......... ചിന്തയിലും പ്രവര്‍ത്തിയിലും .....
ഈ കുറിപ്പിലുടെകളരിയുടെ ലക്ഷ്യവും അതിലുടെ trainer എങ്ങനെ മാറണമെന്ന് വരച്ചു കാട്ടിയതിനു നന്ദി ..........
തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ആവേശം ആകും .

drkaladharantp said...

പ്രേം

ഭരണം മാറിയപ്പോള്‍ ചിലര്‍ മനം മാറ്റി പണി എടുക്കാതിരിക്കുന്നുവെങ്കില്‍ അത് വഞ്ചന .പൊതു വിദ്യാലയങ്ങളോട് അവര്‍ക്ക് ഒരു കടപ്പടുമില്ല
ഔദ്യോഗിക സ്ഥാനം അല്ലല്ലോ അക്കാദമിക ഇടപെടലിനുള്ള ചോദന
കുട്ടികളെ മുന്നില്‍ കാണുന്ന ഏവരും അക്കാദമിക അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കും.
നിങ്ങള്‍ ആവേശം നല്‍കുന്ന പ്രവര്‍ത്തനത്തില്‍ ആണെന്ന് അറിയുന്നതില്‍ സന്തോഷം
അനുഭവങ്ങളുടെ ആത്മാവ് ചോര്‍ന്നു പോകാത്ത രീതിയില്‍ ക്രോഡീകരിക്കണേ
ക്രോഡീകരിക്കാന്‍ അനുഭവം ഇല്ലാത്തവര്‍ വിമര്‍ശകാരാകും അവരെ അവഗണിക്കുക

ആശംസകള്‍