ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 5, 2011

സൗഹൃദാന്തരീക്ഷത്തില്‍ കളരി സമ്പന്നമായി -5

പെരിന്തല്‍മണ്ണ ബി.ആര്‍.സി. പരിധിയിലെ എരവിമംഗലം എ.എം.യു.പി.സ്കൂളില്‍ നടന്ന കളരിയുടെ അനുഭവങ്ങളില്‍ ചിലത് പങ്കുവയ്ക്കുന്നു. പ്രധാനമായും വിദ്യാലയത്തിലെ പൊതു ഇടപെടലുകളും അവയുടെ പ്രതിഫലങ്ങളുമാണ് പങ്കുവയ്ക്കുന്നത്.
ആദ്യദിവസമായ ജൂണ്‍ 13-ന് 6 എ ക്ലാസ്സിലാണ് എസ്.ആര്‍.ജി. യോഗം ചേര്‍ന്നത്. പഴയ രീതിയില്‍ നിരത്തിയിട്ട ബെഞ്ചുകളും ഡസ്കുകളും, ചുമരില്‍ നിറയെ അടുക്കും ചിട്ടയുമില്ലാതെ ഒട്ടിച്ചുവച്ച ചാര്‍ട്ടുകളും ചിത്രങ്ങളും, നെടുകെയും കുറുകെയും കെട്ടിയ കയറുകളില്‍ തൂങ്ങിക്കിടക്കന്ന ചാര്‍ട്ടുകള്‍ - ഇതായിരുന്നു അന്നത്തെ ഈ ക്ലാസ്സിന്റെ ചിത്രം.
പഠന സൗഹൃദ അന്തരീക്ഷം

ക്ലാസ്സ് മുറികളില്‍ പഠന സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചതിന്റെ പ്രതിഫലനം ഈ ക്ലാസ്സില്‍ തൊട്ടടുത്ത ദിവസംതന്നെ പ്രകടമായി -

  • ചുമരുകള്‍ വൃത്തിയായി; അവിടെ ഡിസ്‍പ്ലേ ബോഡുകള്‍ സ്ഥാനം പിടിച്ചു,
  • ബഞ്ചുകളും ഡസ്കുകളും വൃത്താകൃതിയില്‍ ക്രമീകരിച്ചു,
  • കുറുകെ കെട്ടിയ കയറുകള്‍ അപ്രത്യക്ഷമായി; പകരം ചുമരുകളില്‍ റാക്കുകള്‍ സ്ഥാപിക്കപ്പെട്ടു.
  • ഡിസ്‍പ്ലേ ബോഡില്‍ ഓരോ വിഷയത്തിനും പ്രത്യേകം ഇടം രേഖപ്പെടുത്തിനല്കി,
  • പതിപ്പുകള്‍, വായനാസാമഗ്രികള്‍ തുടങ്ങിയവയ്ക്ക് വെവ്വേറെ ഇടം റാക്കുകളില്‍ വീതിച്ചു നല്കി.
ഇങ്ങനെ പഠന സൗഹൃദ അന്തരീക്ഷത്തിലേയ്ക്ക് 6 എ ക്ലാസ്സ് മുക്കാല്‍ പങ്കും മാറി. കഴിഞ്ഞ ദിവസം ഇവിടെ നടന്ന പി.ടി.. ജനറല്‍ ബോഡിയില്‍ ഈ വിദ്യാലയം രക്ഷിതാക്കള്‍ക്കുമുന്നില്‍ വച്ച പ്രധാനപ്പെട്ട ഒരു സഹായാഭ്യര്‍ഥന മറ്റു ക്ലാസ്സുകളെക്കൂടി ഇത്തരത്തില്‍ സജ്ജീകരിക്കുന്നതിനുള്ളതായിരുന്നു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ക്ലബ്ബ് പ്രവര്ത്തനങ്ങള്‍, ക്ലാസ്സ് ലൈബ്രറി നടപ്പിലാക്കല്‍ തുടങ്ങിയ മേഖലകളിലും കാര്യമായ ഇടപെടലുകള്‍ക്ക് സാധിച്ചു.
ഓരോ കുട്ടിയും പരീക്ഷണത്തില്‍
ലിറ്റില്‍ കെമിസ്റ്റിന്റെ ഭാഗമായി രസതന്ത്ര വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം ഓരോ കുട്ടിയും പരീക്ഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് ജൂണ്‍ 4 ന് നടക്കാനിരിക്കുന്നു. അധ്യാപകരുമായി ഹൃദയബന്ധം സ്ഥാപിച്ച് അവരിലൊരാളായി മാറിയതുകൊണ്ട് അവര്‍ നമ്മള്‍ മുന്നോട്ടുവച്ച ആശയങ്ങളെയും നിര്‍ദ്ദേശങ്ങളെയും ഏറ്റെടുക്കുകയായിരുന്നു.
ക്ലാസ്സ്റൂം പ്രക്രിയ


സ്വന്തം അനുഭവങ്ങള്‍ കൂടി പങ്കുവയ്ക്കട്ടെ - ആറാം ക്ലാസ്സില്‍ ഹിന്ദിയിലെ ഒന്നാം യൂനിറ്റിലെ രണ്ടാമത്തെ മൊഡ്യൂളാണ് ട്രൈഔട്ടിനായി ലഭിച്ചത്. ആഖ്യാനാവതരണം കുട്ടികള്‍ക്ക് ആശയഗ്രഹണത്തിനുതകും വിധം നടത്താന്‍ കഴിഞ്ഞു. എന്നാല്‍, ഇന്ററാക്‍ഷന്‍ ഘട്ടങ്ങളില്‍ കുട്ടികള്‍ പ്രതികരിക്കുന്നതില്‍ വല്ലാതെ പ്രയാസം നേരിട്ടു. ഈ ക്ലാസ്സില്‍ തുടര്‍ന്നുവരുന്ന ക്ലാസ്സ് റൂം പ്രക്രിയയുടെ പരിമിതികളാണ് ഇത്തരത്തിലുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന തിരിച്ചറിവാണ് ഇതില്‍നിന്നുണ്ടായത്. മൂന്നുനാലു ദിവസം ക്ലാസ്സ് മുന്നോട്ടു പോയപ്പോള്‍ ഈ സ്ഥിതി മാറ്റം വരികയും കുട്ടികള്‍ ചെറുതായി പ്രതികരിച്ചുതുടങ്ങുകയും ചെയ്തു. വര്‍ക്ക്ഷീറ്റുകളുടെ/വിലയിരുത്തല്‍ സാമഗ്രികളുടെ ഉപയോഗ ഘട്ടത്തിലും കുട്ടികളില്‍ പ്രക്രിയയോടുള്ള അപരിചിതത്വം പ്രകടമായിരുന്നു. ക്ലാസ്സിനെത്തുടര്‍ന്നുള്ള ചര്‍ച്ചയുടെയും ആസൂത്രണത്തിന്റെയും ഘട്ടത്തില്‍ ഈപരിമിതികള്‍ അധ്യാപിക സ്വയം തിരിച്ചറിയുകയും, തുടര്‍ന്ന് അവരുടെ ക്ലാസ്സില്‍ മാറ്റം പ്രകടമാവുകയും ചെയ്തു.
അധ്യാപികയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് കളരിക്കായി എന്നത് അവരുടെ വാക്കുകളില്‍നിന്നുതന്നെ ബോധ്യമാവുകയും വിദ്യാലയം വിട്ടിറങ്ങുമ്പോള്‍ ഇത് ഏറെ സംതൃപ്തി നല്കുകയും ചെയ്തു.
-മനോജ്‌ കുമാര്‍
പെരിന്തല്‍മണ്ണ ബി.ആര്‍.സി.

1 comment:

geetha ram said...

thanks........!!!!!