ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, July 15, 2011

കമ്പ്യൂട്ടര്‍ ക്ലാസ്റൂം പഠനത്തില്‍


കമ്പ്യൂട്ടറുകള്‍ സ്കൂളുകളില്‍ ഉണ്ട്. അവ ഒരു ലാബ് ഒരുക്കി അതില്‍ സൂക്ഷിക്കുകയാണ് പല വിദ്യാലയങ്ങളും.
ഞാന്‍ കാസ്റ്ഗോട് ചെന്നപ്പോള്‍ പ്രത്യേകം ട്യൂട്ടര്മാര്‍ സ്കൂളില്‍ ഉണ്ട് അവര്‍ ഊഴം അനുസരിച്ച് കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കും.ആലപ്പുഴ മുഹമ്മ പഞ്ചായത്തിലെ ഒന്നിലധികം സ്കൂളില്‍ സമാനമായ ഏര്‍പ്പാട് കണ്ടു.

ഇതിനാണോ സ്കൂളില്‍ കമ്പ്യൂട്ടര്‍ നല്‍കുന്നത്?
.കുട്ടികളുടെ പഠനം കൂടുതല്‍ ഫലപ്രദം ആക്കുന്നതിനല്ലേ.?
അധ്യാപകര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നുണ്ടോ?. അവര്‍ക്ക് നല്‍കിയ പരിശീലനം ക്ലാസില്‍ എങ്ങനെ ഈ സങ്കേതം ഉപയോഗിക്കാം എന്നതില്‍ ഊന്നിയല്ല എങ്കില്‍ അത് കേവലം കമ്പ്യൂട്ടര്‍ പരിജ്ഞാന കോഴ്സാകും.
ഈ മേഖലയില്‍ അന്വേഷണം നടക്കണം
.ഇത്തവണ ബി ആര്‍ സി ട്രെയിനര്‍മാര്‍ അതിനു മുന്‍കൈ എടുത്തു.കളരി ആസംരഭത്തിനു സാക്ഷ്യം വഹിച്ചു. അതിന്റെ അനുഭവങ്ങളാണ് ഇവിടെ പങ്കിടുന്നത്.
വര്‍ക്കലയില്‍ നിന്നും ശ്രീകുമാര്‍ അവതരിപ്പിക്കുന്നത്‌ നോക്കാം.
ആദ്യം അദ്ദേഹം നിലവിലുള്ള അവസ്ഥ പഠിച്ചു. തുടര്‍ന്ന് ശാസ്ത്ര പാഠവുമായി ബന്ധപ്പെടുത്തി സാധ്യത പരിശോധിച്ചു.
ക്ലാസില്‍ സാധാരണ നടക്കേണ്ട പഠന രീതിക്കിടയില്‍ എങ്ങനെ കമ്പ്യൂട്ടര്‍ കടന്നു വരും .?


ശ്രീകുമാര്‍ ക്ലാസില്‍ ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനു സ്വീകരിച്ച തന്ത്രം ആര്‍ക്കും പിന്തുടരാവുന്നതാണ്.ലാബ് സങ്കല്പം മാറണം.ക്ലാസിലേക്ക് കമ്പ്യൂട്ടര്‍ വരണം.ലാപ് ടോപ്‌ കൂടുതല്‍ വഴങ്ങും.ഈ ബ്ലോഗില്‍ പ്രീത പ്രേം പങ്കു വെച്ച അനുഭവം വീണ്ടും വായിക്കാം.
ലാപ് ടോപ്‌ സാധ്യത മൂന്നാം ക്ലാസില്‍

ഞാറു നടുന്നതെങ്ങിനെ ആണ് ടീച്ചര്‍ എന്ന് കുട്ടികള്‍ ചോദിക്കുകയുണ്ടായി.
നേരനുഭവം കൊടുക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ഐ .സി .ടി സാധ്യത പ്രയോജനപ്പെടുത്തി .
ലാപ് ടോപ്‌ ഉപയോഗിച്ച് ഓരോ ഗ്രൂപ്പിലും കാണിച്ചു
പെരുമ്പാവൂര്‍ ബി ആര്‍ സി യിലെ മിനി ടീച്ചര്‍ സ്വീകരിച്ച രീതി ചൂണ്ടുവിരല്‍ പങ്കിട്ടിരുന്നു .
അതും കൂടി ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നാകും.
"

ICT സാധ്യതയിലൂടെ ആശയരൂപീകരണം
 • കുട്ടികളുടെ ചിന്തയില്‍ രൂപപ്പെടുന്ന ടെക്സ്റ്റ്‌ പ്രൊജക്റ്റ്‌ സ്ക്രീനില അവര്‍ കാണ്‍കെ ഡിടിപി ചെയ്യുന്നു.
 • ടീച്ചര്‍ വെര്‍ഷന്‍ കുട്ടികള്‍ കാണ്‍കെ അവരുടെ പങ്കാളിത്തത്തോടെ ഡിടിപി ചെയ്യുന്നു.
 • കുട്ടികള്‍ വരച്ച കുടയുടെ ചിത്രം സ്കാന്‍ ചെയ്ത് പ്രൊജക്റ്റ്‌ കളില്‍ കാണിക്കുന്നു. കട്ട്‌ & പേസ്റ്റ് ലൂടെ എണ്ണം മാറ്റം വരുത്തുന്നു. (മാജിക്‌) കുട്ടികള്‍ എണ്ണം അവരുടെ ബുക്ക്‌ കളില്‍ കുറിക്കുന്നു.
 • അവസാന ദിവസം ക്ലാസ്സിലെ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്ത ഫോട്ടോസ് കാണിച്ചുഅവരെക്കൊണ്ടു ഫോടോയില കാണുന്ന സംഭവങ്ങള്‍ വായിപ്പിച്ചു .അതെല്ലാം സെന്‍ കുട്ടികള്‍ ഉള്‍പ്പടെ വായിക്കുന്ന കാഴ്ചയാണ് നാം കണ്ടത് . ഇത് കണ്ടു എങ്ങനെയും ഒരു പ്രോജെക്ടര്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹീട്മിസ്രെസ്സ് .സ്കൂള്‍ ജനറല്‍ ബോടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു .ലോക്കല്‍ റിസോഴ്സ് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്
ഇത്തരത്തില്‍ ICT സാധ്യതയിലൂടെ ആശയരൂപീകരണം നടത്തുമ്പോള്‍ കുട്ടികള്‍ വളരെ താല്പര്യത്തോടെയും ഏകഗ്രതയോടെയും ക്ലാസ്സ്‌ഇല്‍ പങ്കെടുക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്റെ അഭിപ്രായത്തില്‍ ഒന്നാം ക്ലാസ്സ്‌ മുതല്‍ തന്നെ ICT സാധ്യതകല്‍ പ്രയോജനപപെടുതെണ്ടതും അധ്യാപകര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യങ്ങള്‍ സ്രിഷ്ടിക്കെണ്ടതും വളരെ അത്യാവശ്യമാണ്"".
ഐ ടി സാധ്യത സംബന്ധിച്ചുള്ള ചില പോസ്റ്റുകള്‍ കൂടി വായിക്കുക
ഐ ടി സാ.ധ്യതകള്‍

 1. ക്ലാസ്ചുമരില്‍ വെള്ളചതുരം.
 2. യു പി ക്ലാസില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനം..
 3. രതീഷ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ അത് സ്കൂള്‍ കാണു...
 4. നരവൂര്‍ എല്‍ പി സ്കൂള്‍ പരീക്ഷാഫലം ഇന്ടര്‍നെട്ടില.
 5. സ്കൂളുകളില്‍ ഇനി പഠനം ആധുനിക സങ്കേതങ്ങള്‍ പ്രയോജന..
 6. എടപ്പാള്‍- സമ്പൂര്‍ണ ബ്ളോഗീകരണ പരിപാടി.
 7. മലയാള ബ്ലോഗുകൾ‍ക്ക് ന്യൂദില്ലിയില് അംഗീകാരം.

7 comments:

jayasree.k said...

ഞാന്‍ ലാപ്ടോപ് ഉപയോഗിച്ചാണ്‌ കഴിഞ്ഞ ഒന്നര മാസം ക്ലാസ്സുകള്‍ കൊണ്ടു പോയത് .പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എം.എ രഹ്മാന്ടെ
“അര ജീവിതങ്ങള്ക്കൊരു സ്വര്ഗം “എന്ന ഡോകുമെന്ററിയും പരിഷത്തിന്റെ "നിലവിളി" എന്ന ഡോക്ക്യുമെന്ററിയും യു പി ക്ലാസ്സുകളില്‍ പ്രദര്ശിനപ്പിച്ചിരുന്നു.അതുമായി ബന്ധപ്പെടുത്തി മലയാളം,ഇംഗ്ലീഷ് ,ശാസ്ത്ര വിഷയങ്ങള്‍ എന്നിവയിലെ പഠന സന്ദര്ഭങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു.തുടര്ന്ന് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷില്‍ trigger ആയി ഒരു ഷോര്ട്ട് ഫിലിം കാണിച്ചു .ഏഴാംക്ലാസിലെ മലയാളത്തില്‍ ആരോഗ്യകരമായ തൊഴില്‍ സംസ്കാരം തിരിച്ച് പിടിക്കെണ്ട്തുണ്ട് എന്ന ആശയ രൂപികരണത്തിന് വേണ്ടി “Modern day problems of small scale farmers of andra pradesh” എന്ന ഡോക്യുമെന്ററി വളരെ ഫലപ്രദമായി ഉപയോഗിച്ചു.അഞ്ചാം ക്ലാസ്സിലെ ഗണിതത്തില്‍ “Virtual tangram”,”process of making tangram “ എന്നിവയും ലാപ്ടോപ്പ് ഉപയോഗിച്ച് ചെയ്തു കാണിക്കാന്‍ കഴിഞ്ഞു.എല്ലാ ദിവസവും ലാപ്ടോപ്‌ കൊണ്ടുപോകും . USB Speaker ഉള്ളത് കൊണ്ട് ലാപ്ടോപില്‍ നിന്ന് തന്നെ പവര്‍ എടുക്കാം . .മറ്റ്‌ അധ്യാപകരും സ്കൂളിലെ പ്രോജെക്ടര്‍,കമ്പ്യൂട്ടര്‍ എന്നിവയുടെ സഹായത്തോടെ SIET യുടെ സിഡി കളും നെറ്റില്‍ നിന്ന് ഡൌണ്ലോപഡ് ചെയ്ത വിഭവങ്ങളും ഉപയോഗിക്കുന്നു

Manoj മനോജ് said...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബി.എഡ്. പഠന കാലത്തും പിന്നീട് ഗവേഷണ സമയത്തും പങ്ക് വെച്ച് പിരിഞ്ഞ ആശയങ്ങള്‍ ഇപ്പോള്‍ ക്ലാസ്സുകളില്‍ യാഥാര്‍ത്ഥ്യമാകുന്നത് കാണുമ്പോള്‍ സന്തോഷത്തോടൊപ്പം അതില്‍ പങ്കാളിയാകുവാന്‍ കഴിയുന്നില്ലല്ലോ എന്ന നഷ്ട ബോധവും...

ഇന്നത്തെ അധ്യാപകരോടും കുട്ടികളോടും അസൂയ തോന്നുന്നു... :)

BRC Edapal said...

ഐ.ടി. മേഖലയില്‍ അധ്യാപകര്‍ക്കിടയില്‍ ഇപ്പോള്‍ പുത്തനുണർവ് ദൃശ്യമാണ്. ഐ.ടി സ്കൂളുകാര്, എസ്,എസ് .എ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇതില്‍ അഭിമാനിക്കാം. എടപ്പാള്‍ ഉപജില്ലയില്‍ എ.ഇ.ഓ. തന്നെ ഐ.ടി. പരിശീലകനായപ്പോള്‍ അധ്യാപകര്‍ ശനിയാഴ്ച കള്‍ പോലും മറന്നു സ്വന്തം ചെലവില്‍ പരിശീലനത്തിന് എത്തുന്നു. മൊത്തം അധ്യാപകരുടെ പതിനഞ്ചിലേറെ ശതമാനം പേര്‍ ആരുടെയും സമ്മര്‍ധമില്ലാതെ എത്തി എന്നത് സംഘാടകരെ പോലും അത്ഭുതപ്പെടുത്തുന്നു. വാര്‍ത്തയും ചിത്രവും ഇവിടെ.....
http://brcedapal.blogspot.com/2011/07/kites-knowledge-initiative-by-teachers.html

prem said...

യു പി വിദ്യാലയങ്ങളിലും എല്‍ പി വിദ്യാലയങ്ങളിലും ഐ ടി അധിഷ്ടിത പഠനത്തില്‍ ഇപ്പോള്‍ പുരോഗതിയുണ്ട് .
പക്ഷെ h s ലും H S S ലും ഈ സ്ഥിതിയില്ല .ഈ വിദ്യാലയങ്ങളില്‍ ഓരോ വിഭാഗത്തിലുമായി കമ്പ്യൂട്ടര്‍ ലാബുകള്‍ ,ലാപ്ടോപ്പുകള്‍ ,digittal ക്യാമറകള്‍ ,നൂറുകണക്കിന് സീ ഡി കള്‍,എല്‍ .സി ഡി പ്രൊജക്റ്റ്‌റുകള്‍ ,സ്മാര്‍ട്ട്‌ ക്ലാസ് മുറികള്‍ ,എന്നിവ നിലവിലുണ്ട്
ഇവിടെ ക്ലാസ്സ്‌ മുറിയില്‍ കമ്പ്യൂട്ടര്‍ ഒരു പഠനോപകരണം ആക്കി മാറ്റാന്‍ എത്ര മാത്രം കഴിയുന്നുണ്ടെന്നു പരിശോധിക്കണം ......
കമ്പ്യൂട്ടര്‍ അറിവ് നിര്‍മാണത്തിനുള്ള ഏറ്റവും നല്ല ഒരു ഉപാധിയാണ് .ഇതു കുട്ടിയ്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സ്‌ മുറിയില്‍ നടക്കണം .അതിനു ഇത്തരം അനുഭവങ്ങള്‍ സഹായിക്കും

കലാധരന്‍.ടി.പി. said...

കേരളം ചിലപ്പോള്‍ അമിതമായ കരുതല്‍ നടത്തും അത് ഏതെങ്കിലും ഒരു സംഭവത്തെ മുന്നിരുത്തിയാകും.ഉദാഹരണം എവിടെയോ ഒരു സ്കൂളില്‍ മരം മേല്‍ക്കൂരയില്‍ വീണു അപകടം ഉണ്ടായി .ഉടന്‍ ഉത്തരവ് വന്നു സ്കൂള്‍ കൊമ്പൌണ്ടിലെ മരമെല്ലാം മുറിക്കാന്‍.കുട്ടികള്‍ കാണ്‍കെ മരം മരിക്കല്‍.അത് കഴിഞ്ഞപ്പോള്‍ എന്റെ മരം പരിപാടി.മരം നടീല്‍.
ഇവിടെ ഇത് പറയാന്‍ കാരണം എവിടെയോ ഒരു അധ്യാപക പരിശീലനത്തില്‍ മതപരമായ മുരിവുണ്ടാക്കുന്ന സി ഡി കോപ്പി ചെയ്യപ്പെട്ടു.കാണിച്ചില്ല എന്ന് പറയുന്നു.അതിന്റെ പേരില്‍ ഉത്തരവ് വന്നു സര്‍ക്കാര്‍ അംഗീകരിച്ച സി ഡി കല്‍ മാത്രമേ സ്കൂളില്‍ കാണിക്കാവൂ.വലിയൊരു വിവര സ്രോതസ് അടയ്ക്കുന്ന തീരുമാനം.കേരളത്തിലെ അധ്യാപകര്‍ അവര്‍ക്ക് കിട്ടുന്ന നല്ല റിസോഴ്സ് സിഡികള്‍ ഉപയോഗിക്കാന്‍ പേടിച്ചു.
അതാതു സ്കൂള്‍ എസ ആര്‍ ജി യുടെ അംഗീകാരത്തോടെ അവ ഉപയോഗിക്കാന്‍ അനുമതി നല്കാത്തിടത്തോളം മുന്നോട്ടു പോകാന്‍ ആകില്ല.
അധ്യാപകരെ വിശ്വാസത്തില്‍ എടുക്കണം
പത്രവാര്‍ത്തകള്‍ ഉപയോഗിക്കുന്നുണ്ടല്ലോ
ചിത്രങ്ങളും.
അധ്യാപകര്‍ കുട്ടികള്‍ക്ക് നന്മ ഉള്ളവ ചെയ്യാന്‍ ആഗ്രഹിക്കുന്നു.അതിനു വഴി ഉണ്ടാകണം.

മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവ് said...

സര്‍,25 ല്‍ പരം കമ്പ്യൂട്ടറുകള്‍ ഉള്ള ഒരു സര്‍ക്കാര്‍up സ്കുളാണ് ഞങ്ങളുടേത്.എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ 2 പിരിയേഡ് കമ്പ്യൂട്ടര്‍ ക്ലാസ്സ് നല്‍കുന്നു.പ്രത്യേക സ്റ്റാഫും ഉണ്ട്.കൂടാതെ ലാപ്ടോപ്പുകള്‍ ,ഡിജിറ്റല്‍ ക്യാമറകള്‍ ,നൂറുകണക്കിന് സീ ഡി കള്‍,എല്‍ .സി ഡി പ്രൊജക്റ്റ്‌റുകള്‍ ,എന്നിവ നിലവിലുണ്ട്.ഇവയെല്ലാം ക്ലാസ്സുകളില്‍ പഠനപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു.

minimathew said...

സര്‍ എനിക്കൊരു സംശയം .നമ്മള്‍ SSA കമ്പ്യൂട്ടര്‍ നല്‍കുന്നതും ടീച്ചര്‍ ട്രെയിനിംഗ് നല്‍കുന്നതും എല്ലാം U P വിഭാഗതിനുമാത്രമാണല്ലോ . L P ക്ക് ഒന്നുമില്ല .ഇത് കതിരിന്മേല്‍ വലം വക്കലല്ലേ .ഇ കാലഘട്ടത്തില്‍ I C T വഴി പഠനം ഒരു സ്കൂളിന്റെ മികവ് മാത്രമല്ല .നമ്മുടെ കുട്ടികളുടെ വിജ്ഞാന സമ്പാദന സ്രോദാസ് കൂടിയാണ് . ആ മാര്‍ഗം കൂടി നാം തുറന്നു കൊടുക്കണ്ടേ ?.
Mini Mathew , B R C perumbavoor