
അധ്യാപക പരിശീലനം ഒരു തുടര്‍ പ്രക്രിയ ആണ്.ഓരോ തവണയും കൂടുതല്‍ വ്യക്തത, പ്രയോഗം നല്‍കിയ അനുഭവ പാഠങ്ങള്‍ നല്‍കുന്ന തെളിച്ചം വ്യത്യസ്ത സാഹചര്യങ്ങളില്‍ ഇടപെട്ടപ്പോഴുണ്ടായ തിരിച്ചറിവുകള്‍..അവയുടെ വ്യാപനം ആലോചിക്കണം. പുതിയ അന്വേഷണങ്ങള്‍ നടക്കണം
ഇവിടെ varkala ബി ആര്‍ സി യിലെ ശ്രീകുമാര്‍ കളരി അനുഭവം പങ്കിടുന്നു
തീര്‍ച്ചയായും ഇത് അടുത്ത ക്ലസ്ടരില്‍ പങ്കുവെക്കാവുന്ന അനുഭവം ആണ്.ഇതുപോലെ നൂറു കണക്കിന് അനുഭവങ്ങള്‍ സൃഷിടിക്കാന്‍ എസ് എസ് എ യുടെ അക്കാദമിക സംഘത്തിനു കഴിയും ബി ആര്‍ സി ട്രെയിനര്‍മാര്‍ കൈവരിച്ച ആശയപരവും പ്രയോഗപരവുമായ ഓന്നിത്യത്ത്തിന്റെ തെളിവ് കൂടിയാണ് ഈ അവതരണം.
എല്ലാ കുട്ടികളും പരീക്ഷണം ചെയ്യണമെങ്കില്‍ അതിന്റെ എല്ലാ പ്രക്രിയയിലും കുട്ടികള്‍ക്ക് പങ്കാളിത്തം വേണ്ടേ? അതിനു സൂക്ഷ്മ തലത്തില്‍ ആസൂത്രണം അനിവാര്യം. ശ്രീകുമാര്‍ ചെയ്തത് ഇങ്ങനെ






ഗ്രൂപ്പ് പ്രവര്‍ത്തനം പിന്തുടരുക എന്നത് ഒരു അദ്ധ്യാപകന്‍ നടത്തേണ്ട ഏറ്റവും പ്രധാന സംഗതിയാണ്.അത് വളര്‍ച്ചയുടെ ഒരു സന്ദര്‍ഭം ആയി കാണണം.കുട്ടികള്‍ ഇടറാതെ നോക്കണം.കൂടുതല്‍ നേടാനും കഴിയണം.




































ഈ നിര്‍ദേശങ്ങള്‍ വിലപ്പെട്ടത് ഇവ പരിഗണിച്ചു അടുത്ത പരീക്ഷണം ആസൂത്രണം ചെയ്യണം വേണ്ട ക്രമീകരണങ്ങള്‍ വരുത്തണം.അതിനു സ്കൂള്‍ തലത്തിലും ആലോചന നടക്കണം.ക്ലസ്ടരിലും.
രസതന്ത്ര വര്‍ഷത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തി ഏറും
എല്ലാ കുട്ടികളും പരീക്ഷണം ചെയ്യുമ്പോഴാണ് ലിറ്റില്‍ സയന്റിസ്റ്റ് പ്രോഗ്രാം പാട്യ പദ്ധതിയുടെ അവിഭാജ്യ ഘടകം ആവുക.
ശാസ്ത്ര ബോധമുള്ള കുട്ടികള്‍.ശാസ്ത്രീയ മനോഭാവമുള്ള ക്ലാസുകള്‍.
ശാസ്ത്രീയ നിലപാട് സ്വീകരിക്കാന്‍ സഹായകമായ ചര്‍ച്ചകള്‍ ഇവയ്ക്കു കളരി അനുഭവങ്ങള്‍ നല്‍കിയ സംഭാവന ഒരു മുതല്‍ക്കൂട്ടാണ്.
1 comment:
ശ്രീകുമാര്‍ സാറിന്റെ കളരി അനുഭവങ്ങള്‍ അവതരിപ്പിച്ചതിന് ചുണ്ടുവിരലിനു നന്ദി .....
പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ക്ലാസ്സ് റൂം പ്രായോഗികത ,അധ്യാപികയുടെ ഇടപെടല്‍ ,എന്നിവ ബോധ്യപ്പെടുന്നതിനു ഈ അനുഭവം സഹായിക്കും .
പ്രേംജിത്ത് ബാലരാമപുരം
Post a Comment