ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, February 9, 2020

കെ ടെറ്റ്/ PSC പഠനസഹായി 15


  അഭിക്ഷമത,അഭിരുചി, അഭിഭാവം,അഭിപ്രേരണ

അഭിക്ഷമത, അഭിരുചി
ചുവടെ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് അതിനു ശേഷമുളള വിവരണം വായിച്ച് ഉത്തരം കണ്ടെത്തുക
താഴെക്കൊടുത്തിരിക്കുന്നവയില്‍ അഭിക്ഷമത പരിശോധിക്കുന്നതിനുളള ശോധകം ഏത് ? ( PSC 2017)
  1. റോഷാ മഷിയൊപ്പ് പരീക്ഷ
  2. തീമാറ്റിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ്
  3. പദാനുബന്ധ പരീക്ഷ
  4. വിരല്‍വേഗപ്പരീക്ഷ
ലഭിക്കുന്ന പരിശീലനം കൊണ്ട് വ്യക്തിക്ക് ഭാവിയില്‍ ഏതു മേഖലയില്‍ മികവു പുലര്‍ത്താന്‍ കഴിയുമെന്നുളള സൂചനയാണ് ( PSC 2017)
  1. അഭിക്ഷമത
  2. ഉപലബ്ധി
  3. താല്പര്യം
  4. മനോഭാവം

അഭിരുചിയും അഭിക്ഷമതയും

  • ഒരുവന്റെ ജന്മസിദ്ധമായ അഭിക്ഷമത (aptitude), അഭിരുചിയില്‍ നിന്ന് വ്യത്യസ്തമാണ്.
  • ഒരാള്‍ക്ക് സംഗീതത്തില്‍ അഭിക്ഷമത (കഴിവ്) ഉണ്ടെങ്കില്‍ സാധാരണഗതിയില്‍ അതില്‍ അഭിരുചിയും ഉണ്ടായിരിക്കാം.
  • എന്നാല്‍ അഭിക്ഷമതയുള്ള എല്ലാറ്റിനോടും അയാള്‍ക്ക് അഭിരുചി (താത്പര്യം) ഉണ്ടായിരിക്കണമെന്നില്ല.
  • കൂടാതെ അഭിക്ഷമത ഇല്ലാത്ത കാര്യങ്ങളില്‍ അഭിരുചി ഉണ്ടായെന്നും വരാം. ഉദാഹരണമായി നാടകാഭിനയത്തില്‍ കഴിവുള്ള ഒരുവ്യക്തിക്ക് അതില്‍ താത്പര്യമില്ലായിരിക്കാം. കഴിവില്ലാത്ത ഒരുവ്യക്തിക്ക് അഭിനയത്തില്‍ അതീവ താത്പര്യം ഉണ്ടായെന്നും വരാം.
അഭിരുചി പരീക്ഷ
  • പ്രത്യേകതരം പ്രവര്‍ത്തനങ്ങളോട് ഒരുവ്യക്തിക്ക് തോന്നുന്ന താത്പര്യം അഥവാ അഭിരുചി അളക്കുവാന്‍ ഉപയോഗിക്കുന്ന മനഃശാസ്ത്രമാപിനികള്‍. ഒരു പ്രത്യേക കഴിവില്ലായ്മയില്‍ തോന്നുന്ന അപകര്‍ഷതാബോധത്തെ പരിഹരിക്കാന്‍ ആ കഴിവില്‍ ഒരാള്‍ അതീവ താത്പര്യം പ്രകടിപ്പിക്കാനും ഇടയുണ്ട്.
അഭിരുചി പരീക്ഷകളെ പൊതുവേ തൊഴില്‍പരമെന്നും അല്ലാത്തവയെന്നും വിഭജിക്കാം.
  • ദി സ്റ്റ്രോങ് ഇന്ററസ്റ്റ് ഇന്‍വെന്ററി (The Strong Interest Inventory),
  • ദി ഗ്രിഗറി അക്കാഡമിക് ഇന്ററസ്റ്റ് ഇന്‍വെന്ററി (The Gregory Academic Interest Inventory),
  • ദി കൂഡര്‍ പ്രിഫറന്‍സ് റിക്കോര്‍ഡ് (The Kuder Preference Record ),
  • എ സ്റ്റഡി ഒഫ് വാല്യൂസ് (A Study of Values) തുടങ്ങിയവ അഭിരുചി പരീക്ഷകള്‍ക്ക് ഉദാഹരണങ്ങളാണ്.

അഭിക്ഷമതാപരീക്ഷകൾ

  • ഓരോ വ്യക്തിയിലും അന്തർലീനമായ അഭിക്ഷമത അഥവാ ഏത് പ്രവർത്തനമേഖലയിലാണ് നൈപുണ്യം നേടാൻ സാധ്യതകൂടുതലുള്ളത് എന്ന് കണ്ടെത്തുവാൻ സഹായിക്കുന്ന മാനസിക പരീക്ഷകൾ‍ അഭിക്ഷമതാപരീക്ഷകൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഘടകാപഗ്രഥനത്തിലൂടെ മനസ്സിലാക്കുക
  • നിരീക്ഷണത്തിലൂടെ വാസനകൾ കുറെയൊക്കെ മനസ്സിലാക്കാം. എന്നാൽ കുറെക്കൂടെ വസ്തുനിഷ്ഠമായിരിക്കും പരീക്ഷകളിലൂടെ ചെന്നെത്തുന്ന നിഗമനങ്ങൾ. ഒരുകാലത്ത് അഭിക്ഷമതയെ ഒന്നായി കണ്ടിരുന്നു. ഇന്ന് ഘടകാപഗ്രഥനത്തിന്റെ (factor analysis) ഫലമായി, പല പ്രത്യേക രംഗങ്ങളിൽ കാട്ടുന്ന പ്രത്യേക അഭിക്ഷമതയുടെ ആകെത്തുകയാണ് ഏതെങ്കിലും ഒരു രംഗത്ത് അത്യുന്നതസ്ഥാനം കൈവരിക്കാൻ ഒരാളെ പ്രാപ്തനാക്കുന്നതെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
  1. വാചികം (verbal)
  2. സാംഖ്യികം (numerical)
  3. സ്ഥാലികം (spatial)
  4. പ്രാവർത്തികം (motor)
  5. സാമൂഹികം (social)
  6. ഗാനാത്മകം (musical)
  7. യാന്ത്രികം (mechanical)
എന്നിങ്ങനെ ഏഴ് ഘടകങ്ങളാണ് കെല്ലി (Kelly) കണ്ടെത്തിയത്. തഴ്സ്റ്റൺ (Thurstone) വാക്ശേഷി, സംഖ്യാപരസാമർഥ്യം, ഓർമശക്തി, പ്രതലവിജ്ഞാനം, കാര്യകാരണവിചിന്തനം, സംശ്ളേഷണം, വിശ്ളേഷണം എന്നിവയാണ് ഘടകങ്ങളായി നിർദ്ദേശിച്ചത്. ഒരർഥത്തിൽ അഭിക്ഷമതാ പരീക്ഷകളെ പ്രവചന പരീക്ഷകൾ (Prognostic tests) എന്നു പറയാം.
ചില അഭിക്ഷമതാ പരീക്ഷകൾ
പ്രസിദ്ധങ്ങളായ ചില അഭിക്ഷമതാ പരീക്ഷകൾ ഇവയാണ്.

യാന്ത്രികാഭിക്ഷമത (Mechanical Aptitude)

ഉദാഹരണം
  • മിനസോട്ടാമെക്കാനിക്കൽ അസംബ്ളി ടെസ്റ്റ് (Minnesota Mechanical Assembly Test),
  • ബെന്നറ്റ് മെക്കാനിക്കൽ കോംപ്രിഹെൻഷൻ ടെസ്റ്റ് (Bennett Mechanical Comperhension Test),
  • ഓകോണർ ഫിംഗർ ഡെക്സ്റ്ററിറ്റി ടെസ്റ്റ് (O'Conner Dexterity Test).

ഗുമസ്തനാകാനുള്ള കഴിവ് (Clerical Aptitude)

ഉദാഹരണം മിനസോട്ടാ ക്ലെറിക്കൽ ടെസ്റ്റ് (Minnesota Clerical Test ).

സംഗീതാഭിക്ഷമത (Musical Aptitude)

സീഷോർ മെഷേഴ്സ് ഒഫ് മ്യൂസിക്കൽ ടാലന്റ്സ് (Seashore Measures of Musical Talents).

അധ്യാപനാഭിക്ഷമത (Teacher Aptitude)

കോക്സ്-ഓർലിൻസ് പ്രോഗ്നോസ്റ്റിക് ടെസ്റ്റ് ഒഫ് റ്റീച്ചിങ് (Coxe Orleans Prognostic Test of teaching).
ഇവയെല്ലാം ഏതെങ്കിലും പ്രത്യേക മണ്ഡലമോ മണ്ഡലങ്ങളോ മാത്രം ഉദ്ദേശിച്ചുള്ളവയാണ്. എന്നാൽ പല മണ്ഡലങ്ങൾക്ക് പല രൂപത്തിൽ ഉപയോഗിക്കാവുന്ന ടെസ്റ്റ് ബാറ്ററികളും ലഭ്യമാണ്. അവയിൽ പ്രധാനപ്പെട്ടവയാണ്
  • ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (Differential Aptitude Test),
  • ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (G.A.T.B:General Aptitude Test Battery),
  • ഫ്ളാനഗൻ ആപ്റ്റിറ്റ്യൂഡ് ക്ളാസിഫിക്കേഷൻ ടെസ്റ്റ് (FACT:Flanagan Aptitude Classification Test) എന്നിവ.
ഓരോന്നിനും വെവ്വേറെയും പൊതുവിലും പ്രൊഫൈലുകൾ (profiles) രേഖപ്പെടുത്തുന്നതുകൊണ്ട് അഭിക്ഷമതാ പരീക്ഷകൾക്ക് ഉത്തരമെഴുതുന്ന ഒരാൾക്ക് ഏതെല്ലാം മണ്ഡലങ്ങളിൽ പ്രത്യേകാഭിക്ഷമത ഉണ്ടെന്ന് ഏറെക്കുറെ പ്രവചിക്കാൻ കഴിയും.
അഭിക്ഷമതാപരീക്ഷകൾ വിവിധ ഭാഷകളിൽ ലഭ്യമാണ്. സംഗീതം, ചിത്രരചന, കണക്കെഴുത്ത്, സംഖ്യാത്മകവും പ്രതലസംബന്ധിയുമായ കാര്യങ്ങൾ, യാന്ത്രികഘടന എന്നിവയിലൊക്കെയുള്ള അഭിക്ഷമതകൾക്ക് കേരളസർവകലാശാലാ വിദ്യാഭ്യാസവകുപ്പിൽ പല പരീക്ഷകളും തയ്യാറാക്കിയിട്ടുണ്ട്.
  • വിവിധ പാഠ്യകോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നതിനും അഭിക്ഷമതാപരീക്ഷകൾ വെളിച്ചം നല്കും.
  • സംഗീതത്തിൽ വാസനയുള്ളയാളെ ക്ളാർക്കായും ഡോക്ടറായും നിയമിക്കുന്നതും അധ്യാപനത്തിൽ താത്പര്യമുള്ളയാളെ ഖനിയിൽ നിയമിക്കുന്നതും ദേശീയനഷ്ടം വരുത്തും. ഈ നഷ്ടം ഒഴിവാക്കാൻ അഭിക്ഷമതാപരീക്ഷകൾ ഒരളവിൽ സഹായിക്കുന്നു.
  • ഓരോരുത്തർക്കും അഭിക്ഷമതയുള്ള രംഗത്ത് മാത്രം അവരെ കടത്തിവിടുന്നത് വ്യക്തികളുടെ സംതൃപ്തിക്കും സാമൂഹികപുരോഗതിക്കും സഹായകമായിരിക്കും.
അഭിഭാവം (മനോഭാവം )attitude
നമ്മുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന മാനസീക ഭാവം
ലിക്കര്‍ട്ട് സ്കെയില്‍ അഭിഭാവം കണ്ടെത്താനുളള ഉപാധിയായി ഉപോയഗിക്കുന്നു. ഒരു റേറ്റിംഗ് സ്കെയിലാണിത്. അഞ്ച് തലങ്ങളില്‍ മനോഭാവനില രേഖപ്പെടുത്തണം.
  1. Strongly disagree (ശക്തിയായി വിയോജിക്കുന്നു)
  2. Disagree ( വിയോജിക്കുന്നു)
  3. Neither agree nor disagree ( യോജിപ്പോ വിയോജിപ്പോ ഇല്ല)
  4. Agree ( യോജിക്കുന്നു)
  5. Strongly agree ( ശക്തിയായി യോജിക്കുന്ന

മറ്റൊരു ടെസ്റ്റാണ് Semantic Differential test . ഇത് മൂന്നു മനോഭാവമാനങ്ങളിലുളള വിവരങ്ങള്‍ ശേഖരിക്കാനുളളത്. ആ മാനങ്ങളിവയാണ് evaluation, potency (i.e. strength) and activity.

• Evaluation is concerned with whether a person thinks positively or negatively about the attitude topic (e.g. dirty – clean, and ugly - beautiful).
• Potency is concerned with how powerful the topic is for the person (e.g. cruel – kind, and strong - weak).
• Activity is concerned with whether the topic is seen as active or passive (e.g. active – passive).
അഭിപ്രേരണ
അധ്യാപനവേളയില്‍ ഗയിമുകളും കളികളും ഉപയോഗിക്കുന്ന ഒരു അധ്യാപകന്‍ പ്രയോജനപ്പെടുത്തുന്നത്
  1. ബാഹ്യ അഭിപ്രേരണ
  2. ആന്തരീക അഭിപ്രേരണ
  3. മുകളിലുളള രണ്ടും അല്ല
  4. എയും ബിയും കൂടിച്ചേര്‍ന്ന്
അഭിപ്രേരണയെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം? ( PSC 2017)
  1. പരാജയഭീതി
  2. മത്സരം
  3. അഭിരുചി
  4. ഇവയെല്ലാം
അഭിപ്രേരണയുടെ ആവശ്യകതാസിദ്ധാന്തമനുസരിച്ച് (need theory of motivation) താഴെപ്പറയുന്നവയില്‍ പോരായ്മാ ആവശ്യം ഏത്? (2019)
  1. വൈജ്ഞാനികപരമായ ആവശ്യം
  2. സൗന്ദര്യാസ്വാദനപരമായ ആവശ്യം
  3. ആത്മസാക്ഷാത്കാരം
  4. സുരക്ഷിതത്വ ആവശ്യം
മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണി പരിഗണിച്ചാണ് ഇതിന് ഉത്തരം എഴുതേണ്ടത്. അഭാവ ആവശ്യങ്ങള്‍, വളര്‍ച്ചാ ആവശ്യങ്ങള്‍ എന്നിങ്ങനെ അദ്ദേഹം തരം തിരിച്ചിട്ടുണ്ടല്ലോ.
പ്രചോദനം ( അഭിപ്രേരണ)
അഭിപ്രേരണ രണ്ടുതരം.
  1. ആന്തരിക പ്രചോദനം ( ഉളളില്‍ നിന്നും വരുന്നത്. ബാഹ്യപ്രേരണയില്ല. ഉദാഹരണം -കളികളിലേര്‍പ്പെടാനുളള പ്രവണത )
  2. ബാഹ്യ പ്രചോദനം ( ബാഹ്യപ്രേരണയുടെ ഫലമായി ഉണ്ടാകുന്നത്)
പ്രാഥമിക പ്രചോദനം ( ജീവശാസ്ത്രപരമായ ആവശ്യങ്ങള്‍), മനശാസ്ത്രപരമായ പ്രചോദനം എന്നും തരംതിരിക്കാറുണ്ട്.
അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
  1. അഭിരുചി
  2. ബാഹ്യ പ്രചോദകങ്ങള്‍
  3. മത്സരം , സഹകരണം
  4. പുരോഗതിയെക്കുറിച്ചുളള അറിവ്
  5. പരാജയ/ വിജയബോധം
  6. അഭിലാഷനില ( അഭിലാഷ സ്തരം)


    സര്‍ഗാത്മക വികാസം
    സര്‍ഗശേഷിയുളള ഒരു കുട്ടിയെ തിരിച്ചറിയുന്നതിനുളള ഏറ്റവും അനുയോജ്യമായ ടെസ്റ്റ്(2019)
  1. റോഷാ മഷിയൊപ്പു പരീക്ഷ
  2. ടോറന്‍സ് ടെസ്റ്റ്
  3. ടി എ ടി
  4. എം എം പി ഐ
ടീച്ചര്‍ ക്ലാസില്‍ ഒരു പ്രശ്നം നല്‍കി. അമല്‍ ഉത്തരം മറ്റുളളവരില്‍ നിന്നും വ്യത്യസ്തമായി പുതിയ രീതിയിലാണ് ചെയ്തത്. അമലിന്റെ ഈ സ്വഭാവം വെളിവാക്കുന്നത് അവന്റെ (2018 ഒക്ടോബര്‍)
  1. അഭിഭാവം
  2. അഭിപ്രേരണ
  3. ക്രിയാത്മക ചിന്ത
  4. താല്പര്യം
സര്‍ഗാത്മകതയ്ക് നാലു ഘടകങ്ങള്‍ ഉണ്ടെന്നു ടൊറന്‍സ് അഭിപ്രായപ്പെട്ടു . താഴെപ്പറയുന്നവയില്‍ അവ ഏതൊക്കെയാണ്? ( PSC 2017)
  1. വാചാലത, വഴക്കം, ഭംഗി , മൗലികത
  2. വാചാലത, വഴക്കം, ഭംഗി , പുതുമ
  3. ഒഴുക്ക്, വഴക്കം, വിപുലനം , മൗലികത
  4. ഒഴുക്ക്, വഴക്കം, ഭംഗി , പുതുമ
കുട്ടികളില്‍ സര്‍ഗകത വളര്‍ത്തുന്നതിന് അനുയോജ്യമായ സമീപനം? ( PSC 2017)
  1. മാതൃക നല്‍കല്‍
  2. വളരെ വേഗത്തില്‍ ചെയ്യാന്‍ ആവശ്യപ്പെടല്‍
  3. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തല്‍
  4. അയവുളള അന്തരീക്ഷം പ്രദാനം ചെയ്യല്‍

പ്രതിഭാധനരായ വിദ്യാര്‍ഥികള്‍


പ്രതിഭാധനനായ ഒരു വിദ്യാര്‍ഥിയെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ രീതി(2019)
  1. എന്‍റിച്ച്മെന്റ് പ്രോഗ്രാം
  2. പീയര്‍ ഇന്‍സ്ട്രക്ഷന്‍
  3. ഗ്രൂപ്പ് ഇന്‍സ്ട്രക്ഷന്‍
  4. മിഡിയേറ്റഡ് ഇന്‍സ്ട്രക്ഷന്‍
താഴെപ്പറയുന്നവയില്‍ പ്രതിഭാശാലികളായ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏവ?2019
  1. പ്രത്യേക ആവശ്യങ്ങള്‍ക്ക് വിഘ്നം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
  2. അധ്യാപകര്‍ മനസിലാക്കാത്തതുകൊണ്ടുളള പ്രശ്നങ്ങള്‍
  3. വെല്ലുവിളികളില്ലാത്ത ക്ലാസ് റൂം പ്രശ്നങ്ങള്‍
  4. മുകളില്‍ പറഞ്ഞവയെല്ലാം.
താഴെപ്പറയുന്നവരില്‍ പ്രതിഭാധനനായ കുട്ടി ഏത് 2019
  1. പൊതുവേയുളള അസൈന്‍മെന്റുകള്‍ അമൃതയ്ക് വളരെയധികം ബുദ്ധമുട്ടാണ്
  2. ജ്യോതിക്ക് പഠിക്കാനുളള അഭിപ്രേരണകുറവാണ്
  3. നന്നായി പഠിക്കാനാകും എന്ന വിശ്വാസം നസ്മികയ്ക്കില്ല
  4. വളരെയധികം ജിജ്ഞാസയുളളതും പെട്ടെന്നു കാര്യങ്ങള്‍ ഗ്രഹിക്കുന്നവളാണ് ആഷ്ന
താഴെപ്പറയുന്ന ഏതു രീതിയാണ് പഠനത്തില്‍ കുട്ടികളുടെ അന്വേഷണാത്മക നൈപുണികളെ കൂടുതലായി ചൂഷണം ചെയ്യുന്നത്? (2019)
  1. പ്രശ്നനിര്‍ധാരണം
  2. സംഘചര്‍ച്ച
  3. സഹകരണപഠനം
  4. പ്രതിഫലനപഠനം
സമായോജനം
സമായോജനവ്യക്തിത്വങ്ങളുടെ സ്വഭാവം അല്ലാത്തത് 2019
  1. അവര്‍ക്ക് അവരുടെ കഴിവും കഴിവുകേടും തിരിച്ചറിയാനാകും
  2. അപര്യാപ്തമായ ആഗ്രഹങ്ങളായിരിക്കും
  3. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടിട്ടുണ്ടാകും
  4. വിമര്‍ശനാത്മകവും കുറ്റം കണ്ടെത്തുന്നതുമായ മനോഭാവം ഉണ്ടാകില്ല
    നല്ല രീതിയില്‍ സമായോജനം ചെയ്യാന്‍ കഴിയുന്ന വ്യക്തിയുടെ സവിശേഷതകള്‍ ഇവയാണ്
    • സ്വന്തം ശക്തിദൗര്‍ബല്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ
    • മറ്റുളളവരെ ബഹുമാനിക്കുന്നതിനും സ്വയം ബഹുമാനിക്കുന്നതിനുമുളള കഴിവ്
    • പെരുമാറ്റങ്ങളിലുളള അയവ് ( ഫ്ലക്സിബിലിറ്റി)
    • പ്രതീകൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുളള കഴിവ്
    • ലോകത്തെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുളള വീക്ഷണം
    • ചുറ്റുപാടുമായി ഇണങ്ങിച്ചേരാനുളള കഴിവ്
    • മറ്റുളളവരില്‍ നന്മകണ്ടെത്താനുളള കഴിവ്
    • ജീവിതത്തെക്കുറിച്ച് സന്തുലിതമായ കാഴ്ചപ്പാട്.
    •  
    ചുറ്റുപാടുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് അപസമായോജനം 
അവഗണന, കലഹം, തെറ്റിദ്ധാരണ,അമിതലാളന, മാധ്യമസ്വാധീനം, മോശമായ കൂട്ടുകെട്ട്, നാഡീസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് അപസമായോജനത്തിന്റെ കാരണങ്ങള്‍
അപസമായോജനം പരിഹരിക്കുന്നതിനായി ചെയ്യാവുന്നത്
  • കുട്ടികള്‍ക്ക് പ്രാപ്യമായ ലക്ഷ്യം നിര്‍ണയിക്കാന്‍ സഹായിക്കുക 
  • അടിസ്ഥാനപരമായ മാനസീക ആവശ്യങ്ങള്‍ പരിഹരിക്കുക
  • അംഗീകാരവും പ്രോത്സാഹനവും നല്‍കുക
  • കുറ്റപ്പെടുത്തലുകള്‍, ശിക്ഷ എന്നിവ ഒഴിവാക്കുക
  • പ്രശ്നങ്ങളോട് യാഥാര്‍ഥ്യബോധത്തോടെയുളള സമീപനം പുലര്‍ത്തുക
  • ശിശുസൗഹൃദരീതി സ്വീകരിക്കുക 
ജോണ്‍ അവന്റെ ടീമിന്റെ വിജയം ആഘോഷിക്കുകയും അതില്‍ സംതൃപ്തി അനുഭവിക്കുകയും ചെയ്യുന്നു. അവന്‍ ഉപയോഗിക്കുന്ന സമായോജന തന്ത്രം ഏത്?(2019)
  1. അനുപൂരണം ( COMPENSATION)
  2. പ്രക്ഷേപണം (PROJECTION)
  3. യുക്തീകരണം (RATIONALISATION)
  4. താദാത്മീകരണം (IDENTIFICATION)
 അപസമായോജനമുളള വ്യക്തികള്‍ പ്രതിരോധാര്‍ഥം പല തന്ത്രങ്ങള്‍ സ്വീകരിക്കും
  • നിഷേധിക്കല്‍ (യാഥാര്‍ഥ്യത്തെ നിഷേധിക്കുക, കണ്ടില്ലെന്നു നടിക്കുക)
  • ദമനം അല്ലെങ്കില്‍ മനസിലടക്കിവെക്കല്‍ ( ബോധപൂര്‍വം അബോധമനസിലേക്ക് തളളിവിടുക) 
  • യുക്തീകരണം ( മുന്തിരിങ്ങ പുളിക്കും എന്നതുപോലെ വാദങ്ങള്‍ കണ്ടെത്തല്‍)
  • ഉദാത്തീകരണം ( സഫലമാകാത്ത ആഗ്രഹങ്ങളെ സാമൂഹികാംഗീകാരമുളള കാര്യങ്ങളിലേക്ക് തിരിച്ചുവിട്ട് അംഗീകാരം നേടല്‍- മക്കളില്ലാത്ത ആള്‍ സാമൂഹികസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുപോലെ)
  • അനുപൂരണം ( ഒരു രംഗത്തുളള കഴിവ്കേട് മറയ്കാന്‍ മറ്റൊരു രംഗത്ത് മികവാര്‍ജിക്കാന്‍ ശ്രമിക്കല്‍)
  • പ്രക്ഷേപണം ( മറ്റൊരാളില്‍ കുറ്റം ചുമത്തുക, പരീക്ഷയ്ക് തോറ്റാല്‍ ചോദ്യകര്‍ത്താവിനെ കുറ്റം പറയല്‍)
  • താദാത്മീകരണം ( മറ്റുളളവരുടെ വിജയത്തില്‍ പങ്കാളിയായി സ്വന്തം പരിമിതി മൂടിവെക്കല്‍)
  • പാശ്ചാത്ഗമനം( പിന്‍വാങ്ങി പരിഗണന ലഭിക്കാനായി പഴയകാല സ്വഭാവത്തിലേക്ക് പോകല്‍
  •  ആക്രമണം ( പ്രത്യക്ഷവും പരോക്ഷവു 
  •  
  • പഠനശൈലി
    താഴെപ്പറയുന്നവയില്‍ പഠനശൈലിയില്‍ പെടാത്തത് ഏത്? ( PSC 2017)
  1. കണ്ടു പഠിക്കല്‍
  2. ഉരുവിട്ടു പഠിക്കല്‍
  3. കേട്ടു പഠിക്കല്‍
  4. ചെയ്തു പഠിക്കല്‍
ക്ലാസില്‍ എപ്പോഴും ആണ്‍കുട്ടികളാണ് നേതാവാകേണ്ടത് എന്ന വിശ്വാസത്തെ പറയാവുന്നത് (2019)
  1. ജന്‍ഡര്‍റോള്‍
  2. ജന്‍ഡര്‍ സ്റ്റീരിയോ ടൈപ്പ്
  3. ജന്‍ഡര്‍ ഐഡന്റിറ്റി
  4. ജന്‍ഡര്‍ ‍ഡിസ്ക്രിമിനേഷന്‍
  ബോധനരീതി

അധ്യാപനത്തിന്റെ ഏറ്റവും അനുയോജ്യ ക്രമമാണ്(2019)
  1. അധ്യാപനം- ആസൂത്രണം- റിഫ്ലക്ഷന്‍- ഫീഡ്ബാക്ക്
  2. റിഫ്ലക്ഷന്‍ -അധ്യാപനം- ആസൂത്രണം- ഫീഡ്ബാക്ക്
  3. ആസൂത്രണം- അധ്യാപനം - റിഫ്ലക്ഷന്‍- ഫീഡ്ബാക്ക്
  4. ആസൂത്രണം- അധ്യാപനം - ഫീഡ്ബാക്ക് - റിഫ്ലക്ഷന്‍-
പ്രശ്നനിര്‍ധാരണഘട്ടങ്ങളെ ക്രമമായി രേഖപ്പെടുത്തുക (2019)
  1. പരികല്പനയുടെ രൂപീകരണം
  2. പ്രശ്നം തിരിച്ചറിയല്‍
  3. വിവരശേഖരണം
  4. നിഗമനത്തില്‍ എത്തിച്ചേരല്‍
  1. c, d, b, a
  2. b, d, c, a
  3. b, c, a, d
  4. b, a, c, d
പെഡഗോഗി എന്തിനെക്കുറിച്ചുളള പഠനമാണ് (2019)
  1. സ്കൂള്‍
  2. കുട്ടി
  3. വിദ്യാഭ്യാസം
  4. അധ്യാപനരീതി
സംസ്ഥാനതലത്തിലുളള നിരവധി മത്സരങ്ങളിലേക്ക് ഒരു ടീച്ചര്‍ പെണ്‍കുട്ടികളെ മാത്രം തെരഞ്ഞെടുക്കുന്നു (2019)
  1. പ്രായോഗിക കാര്യമാണ്
  2. ജനാധിപത്യ സമീപനമാണ്
  3. ലിംഗവിവേചനമാണ്
  4. യാഥാര്‍ഥ്യബോധത്തോടെയുളള സമീപനമാണ്
കുട്ടികളെക്കുറിച്ചുളള തെറ്റായ പ്രസ്താവന ഏത്? (2019)
  1. അവര്‍ പ്രശ്നനിര്‍ധാരകരാണ്
  2. അവര്‍ ചുറ്റുപാടുകളെ സൂക്ഷ്മനിരീക്ഷണം നടത്തുന്നവരാണ്
  3. അവര്‍ അന്വേഷണത്വരയുളളവരാണ്
  4. അവര്‍ നിഷ്ക്രിയ പഠിതാക്കളാണ്
പഠിതാക്കളുടെേ വിനര്‍ശനാത്മക ചിന്തയെ ഏറ്റവും കുറഞ്ഞ അളവില്‍ പരിപോഷിപ്പിക്കുന്ന രീതി ഏത്?(2018 June)
  1. ചര്‍ച്ച
  2. പ്രഭാഷണം
  3. സംവാദം
  4. ബ്രെയിന്‍ സ്റ്റോമിംഗ്
ആറുവരെ വയസുകാരായ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയക്ക് അവശ്യം ഉണ്ടായിരിക്കേണ്ട വൈകാരിക ഗുണം (2018 June)
  1. പരിചരണം
  2. അനുതാപം
  3. ദയ
  4. സഹാനുഭൂതി
പഠനത്തെ എങ്ങനെ നിര്‍വചിക്കാം? (2018 June)
  1. അനുഭവങ്ങളിലൂടെ കിട്ടുന്ന സ്വഭാവമാറ്റം
  2. സ്വഭാവമാറ്റം
  3. അനുഭവങ്ങളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും നേടിയെടുത്ത നിരീക്ഷണയോഗ്യമായ സ്വഭാവമാറ്റം
  4. പഠനത്തിലൂടെ നേടിയെടുത്ത ആപേക്ഷിക സ്ഥിരതയുളള വിവരങ്ങള്‍
പഠനവും ഓര്‍മിക്കാനുളള കഴിവും വര്‍ധിപ്പിക്കാനുളള തന്ത്രമാണ് (2018 ഒക്ടോബര്‍)
  1. നിമോണിക്സ്
  2. വായന
  3. കൂടിയിരുന്നുളള പഠനം
  4. എഴുത്ത്
പ്രൈമിതലത്തിലെ ബോധനമാധ്യമം മാതൃഭാഷയായിരിക്കണം ഇതിന്റെ കാരണം (2018 June)
  1. പഠനം എളുപ്പമുളളതാക്കും
  2. പഠനം അര്‍ഥപൂര്‍ണമാക്കും
  3. കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിക്കും
  4. ബുദ്ധി വികസിക്കാന്‍ അവസരം നല്‍കും
ബീനെ എന്ന അധ്യാപിക കുട്ടികളില്‍ എപ്പോഴും ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്താനുളള നടപടി സ്വീകരിക്കും (2018 June) ഇതിന് ഏറ്റവും പറ്റിയ മാര്‍ഗം ഏത്?
  1. പെരുമാറ്റത്തിന് വ്യക്തമായ നിയമങ്ങള്‍ രൂപപ്പെടുത്തി
  2. കുട്ടികളുമായി ധാര്‍മിക മൂല്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ഏര്‍പ്പെട്ടുകൊണ്ട്
  3. എങ്ങനെ പെരുമാറണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിക്കൊണ്ട്
  4. മതപഠനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട്


ലോഹങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന അവസരത്തില്‍ അധ്യാപിക ഉദാഹരണങ്ങളിലൂടെ ആശയരൂപീകരണത്തിലെത്താനും അതിനെ നിര്‍ർവചിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു. ഇവിടെ അധ്യാപിക അവലംബിക്കുന്നത് (2017 Aug)
  1. ആഗമന രീതി
  2. ഇന്‍ട്ര്യൂടീവ് രീതി
  3. വിശകലന രീതി
  4. നിഗമന രീതി
താഴെപ്പറയുന്നവയില്‍ ചിന്തയ്കുളള ഉപകരണമല്ലാത്തതേത്? (2017 Aug)
  1. പ്രബലനം
  2. അടയാളങ്ങള്‍
  3. ഭാഷ
  4. ആശയങ്ങള്‍
താഴെപ്പറയുന്നവയില്‍ പഠനശ്രേണിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ്? (2017 Aug)
  1. അബ്രഹാം മാസ്ലോ
  2. എഡ്ഗാര്‍ ഡെയ്ല്‍
  3. ഹവാര്‍ഡ് ഗാര്‍ഡ്നര്‍
  4. റോബര്‍ട്ട് ഗാഗ്നെ
ഗാഗ്നെയുടെ പഠനശ്രേണി
എട്ടുതരം പഠനങ്ങളാണ് നടക്കുന്നതെന്ന് ഗാഗ്നെ സിദ്ധാന്തിച്ചു
  1. സിഗ്നല്‍ പഠനം
  2. എസ് ആര്‍ പഠനം
  3. ശ്രംഖലാപഠനം
  4. വാചികബന്ധപഠനം
  5. ബഹുമുഖ വിവേചനപഠനം
  6. ആശയപഠനം
  7. തത്വപഠനം
  8. പ്രശ്നപരിഹാര പഠനം

പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
  • പ്രചോദനം (motivation)
  • ഓര്‍മ (memory)
  • ശ്രദ്ധ (attention)
  • പക്വത (maturity)
  • താത്പര്യം (interest)
  • മനോഭാവം (attitude)
  • അഭിരുചി (aptitude)
  • അഭിലാഷനില (level of aspiration)
  • ഉത്കണ്ഠ (anxiety)
  • പിരിമുറുക്കം (stress)
  • കുടുംബ-സാമൂഹ്യഘടകം (social-familial aspects)
  1.   സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

Saturday, February 8, 2020

കെ ടെറ്റ് /PSC പഠനസഹായി 13,14

വിദ്യാഭ്യാസമനശാസ്ത്രധാരകള്‍
1. മനശാസ്ത്രത്തിന്റെ പിതാവ്? ( PSC 2017)
    A) സിഗ്മണ്ട് ഫ്രോയിഡ്
    B) വില്യം വൂണ്ട്
    C) വില്യം ജയിംസ്
    D) ഇവാന്‍ പാവ്ലോവ്
(മനോവിശ്ലേഷണ സിദ്ധാന്തം, ഘടനാവാദം, ധര്‍മവാദം, വ്യവഹാരവാദം എന്നിവയുമായി ബന്ധപ്പെട്ടവരാണ് മുകളിലുളളവര്‍ എന്നതും ശ്രദ്ധിക്കുക. ഘടനാവാദിയായ വില്യം വൂണ്ടാണ് ആദ്യത്തെ മനശാസ്ത്ര പരീക്ഷണ ശാല സ്ഥാപിച്ചത്)
2. താഴെപ്പറയുന്നവയില്‍ ഒരേ വിചാരധാരയില്‍ പെടുന്ന മനശാസ്ത്രജ്ഞര്‍ ആരെല്ലാം? ( PSC 2017)
    A) കോഫ്ക, കൊഹ്ലര്‍, തോണ്ടെൈക്
    B) എറിക്സണ്‍, ബന്ദുര, ടോള്‍മാന്‍
    C) വാട്സണ്‍, വില്യം ജയിംസ്, വില്യം വൂണ്ട്
    D) പിയാഷെ, ബ്രൂണര്‍, വൈഗോഡ്സ്കി
പിയാഷെ ജ്ഞാനനിര്‍മിതി വാദിയും മററു രണ്ടുപേര്‍ സാമൂഹിക ജ്ഞാനനിര്‍മിതി വാദികളുമാണ്. കുട്ടി അറിവ് നിര്‍മിക്കുന്നു എല്ല തലത്തില്‍ ജ്ഞാനനിര്‍മിതി വാദത്തെ പരിഗണിക്കുകയാണെങ്കില്‍ ഇവര്‍ ഒരു വിചാരധാരയില്‍ പെടും.
മനശാസ്ത്രശാഖകള്‍
പ്രയുക്തമനശാസ്ത്രശാഖയില്‍ പെടാത്തത് ഏത്? ( PSC 2017)
    A) വിദ്യാഭ്യാസ മനശാസ്ത്രം
    B) അപസാമാന്യ മനശാസ്ത്രം
    C) ചികിത്സാ മനശാസ്ത്രം
    D) കുറ്റകൃത്യമനശാസ്ത്രം
(പ്രയുക്തം എന്നാല്‍ പ്രയോഗിച്ചു നോക്കാവുന്നത് എന്നാണര്‍ഥം. ഉദാഹരണം  Educational psychology, clinical psychology, counseling psychology, evolutionary psychology, industrial and organizational psychology, legal psychology, neuropsychology, occupational health psychology,  sports psychology, community psychology, and medical psychology. )
മനശാസ്ത്രധാരകള്‍ ഇവയാണ്.
1. വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology)

കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഉളളടക്കം ,  പഠനതന്ത്രങ്ങള്, വിലയിരുത്തല്‍, പഠനസാമഗ്രികള്‍, സമായോജനം,  പഠനപ്രശ്നങ്ങള്‍, തുടങ്ങിയവ മന:ശാസ്ത്രപരമായ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കല്‍‍
2. ചികിത്സാ മന:ശാസ്ത്രം (Clinical psychology)
മാനസികപ്രശ്നങ്ങള്‍ , അവയുടെ കാരണങ്ങള്‍ ‍, അതിനുളള പരിഹാരം  എന്നിവ കണ്ടെത്തുന്നതിനുളള  മന:ശാസ്ത്രശാഖ
3. ക്രിമിനല്‍ മന:ശാസ്ത്രം (Criminal psychology)
കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ ‍, അവരുടെ പ്രശ്നങ്ങള്‍ എന്നിവ മനസിലാക്കി  അവരെ പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കല്‍ എന്നിവ
4. വ്യവസായ മന:ശാസ്ത്രം (Industrial psychology)
വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന് ശാസ്ത്രീയമായ രീതികളിലൂടെ മെച്ചപ്പെട്ട ജീവനക്കാരെ തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നതിനും പ്രോത്സാഹനം നല്‍കിയും മെച്ചപ്പെട്ട വ്യക്ത്യാന്തര ബന്ധങ്ങള്‍ സൂക്ഷിച്ചും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും‍
5. വികാസ മന:ശാസ്ത്രം (Developmental psychology)
ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ വിവിധ മേഖലകളില്‍ ഉണ്ടാവുന്ന വികാസത്തിന്റെ വിവിധ വശങ്ങള്‍ ഇതില്‍ പഠനവിധേയമാക്കുന്നു. വികസനത്തില്‍ പാരമ്പര്യം, പക്വത, കുടുംബസാഹചര്യം, സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിവ വഹിക്കുന്ന പങ്ക് പരിഗണിക്കുന്നു
6. സാമൂഹ്യ മന:ശാസ്ത്രം (Social psychology)
സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിയുടെ  സാമൂഹ്യകാഴ്ചപ്പാടുകള്‍, സാമൂഹ്യബന്ധങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍ എന്നിവ പഠിക്കുന്നു
7. നാഡീമന:ശാസ്ത്രം (Neuro-psychology)
മനുഷ്യവ്യവഹാരങ്ങള്‍ക്കു പിന്നിലെ നാഡീസംബന്ധമായ മാറ്റങ്ങള്‍ സ്കാനിങ്ങ് തുടങ്ങിയ രീതികളുപയോഗിച്ച് പഠിക്കുന്നു.
8. പരിസര മന:ശാസ്ത്രം (Environmental psychology)
പരിസരത്തിലെ വിവിധ ഘടകങ്ങള്‍ മനുഷ്യനില്‍‍ ചെലുത്തുന്ന സ്വാധീനം പഠിക്കുന്നു
9. കായിക മന:ശാസ്ത്രം (Sports psychology)
കായികതാരങ്ങളെ മെച്ചപ്പെട്ട പ്രകടനത്തിന് പ്രാപ്തമാക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയലും പ്രയോജനപ്പെടുത്തലുമാണ് ഇതിന്റെ ഉള്ളടക്കം

ഗവേഷണ രീതികള്‍

കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തെരഞ്ഞെടുത്ത് അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത് (2019) ഒരു കുട്ടിയെക്കുറിച്ച് ആഴത്തിലും പരപ്പിലുമുളള പഠനത്തിന് ഉപയോഗിക്കുന്ന രീതി ഏത്? (2019) ജൂണ്‍
    A) നിരീക്ഷണം /ചോദ്യാവലി
    B) കേസ് പഠനം ( ഏക വ്യക്തി പഠനം)
    C) പരീക്ഷണം/അഭിമുഖം
    D) അഭിമുഖം  /സോഷ്യോമെട്രി
ക്ലാസ് റൂം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി (2018 June)
    A) സര്‍വേ
    B) കേസ് സ്റ്റഡി
    C) ക്രിയാഗവേഷണം
    D) നിരീക്ഷണം
താഴെക്കൊടുത്തിരിക്കുന്നവയില്‍ പ്രക്ഷേപണരീതി ഏത്? (2018 June)
    A) തീമാററിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ്
    B) റോഷാ മഷിയൊപ്പു പരീക്ഷ
    C) വൈയ്ക്തിക പ്രശ്നപരിഹരണരീതി
    D)  ഏ യും ബി യും

പഠനരീതികളും ഉപാധികളും
    • അന്തര്‍ദര്‍ശനം
    • നിരീക്ഷണരീതി
    • അഭിമുഖം
    • സോഷ്യോമെട്രി ( സാമൂഹ്യബന്ധ പരിശോധന)
    • ചോദ്യാവലി
    • പരീക്ഷണ രീതി
    • കേസ് സ്റ്റഡി
    • സര്‍വേ രീതി

    • അനക്ഡോട്ടല്‍ റിക്കാര്‍ഡ് ( അവിചാരിതമായ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നു, സംഭവവിവരണം, സംഭവ വ്യാഖ്യാനം )

    • സഞ്ചിത രേഖ ( കുട്ടിയെക്കുറിച്ച് തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്. സമഗ്രമായ വിവരങ്ങള്‍)
    • ഇന്‍വെന്ററി (
    • റോഷാമഷിയൊപ്പ് പരീക്ഷ
    • തീമാറ്റിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ്
    • ചില്‍ഡ്ര്ന്‍സ് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ് ( മൃഗലോകത്തുനിന്നുളള സാങ്കല്പിക ചിത്രീകരണങ്ങള്‍ നല്‍കും
    • വാക്യപൂരണപരീക്ഷ
    • പദസഹചരത്വ പരീക്ഷ
    • ചെക്ക് ലിസ്റ്റ്
    • റേറ്റിംഗ് സ്കേല്‍
    • വ്യക്തിത്വത്തിന്റെ വിവിധ മാനങ്ങള്‍ പരിശോധിക്കുന്ന ചോദ്യാവലി)
      വിശദാംശങ്ങള്‍ ചുവടെനല്‍കുന്നു

    1. അന്തര്‍ദര്‍ശനം ( introspection)
ഒരാളുടെ മനസ്സിലുള്ള കാര്യങ്ങള്‍ ആയാളെക്കൊണ്ട് തന്നെ പറയിച്ച് പഠിക്കുന്ന രീതി. ഉളളിലേക്ക് നോക്കുന്നു എന്ന അര്‍ഥത്തിലാണ് അന്തര്‍ദര്‍ശനം എന്ന വാക്ക് ഉപയോഗിക്കുന്നത്.ഹിപ്നോട്ടിസത്തില്‍ ആള്‍ സ്വയം വിവരിക്കുന്ന രീതി കാണാം. വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി.
    1. നിരീക്ഷണം ( observation)
പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണംമാണല്ലോ നിരീക്ഷണം..നിരീക്ഷണപഠനത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാം. നേരിട്ടുള്ളത് /അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം /അല്ലാത്തത് എന്നിവ ഉദാഹരണം.
    1. അഭിമുഖം ( interview)
മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം. ക്രമീകൃതമായത് /അര്‍ധക്രമീകൃതമായത് / ക്രമീകൃതമല്ലാത്തത് എന്നത് ഒരു തരംതിരിവാണ്
    1. ഉപാഖ്യാനരീതി ( anecdotal method)
ഒരാള്‍ ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുന്നത് ഉപാഖ്യാനരീതി. ഇതിലൂടെ അയാളുടെ വ്യക്തിത്വത്തെ സംബന്ധിച്ച പല വിലപ്പെട്ട സൂചനകളും ലഭിക്കുന്നു.ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ നിരീക്ഷകന്‍ അപ്പപ്പോള്‍ രേഖപ്പെടുത്തുന്നു. ഇത് രണ്ട് കോളത്തില്‍ ചെയ്യാം. ഒന്നാം കോളത്തില്‍ സംഭവവിവരണവും രണ്ടാം കോളത്തില്‍ അതിന്റെ വ്യാഖ്യാനവും. സ്കൂള്‍ അധ്യാപകരെ സംബന്ധിച്ച് കുട്ടികളെ മനസ്സിലാക്കാന്‍ വളരെ ഉപകാരപ്പെടുന്ന രീതിയാണിത്.
    1. സഞ്ചിതരേഖാരീതി ( cumulative record)
ഒരു വ്യക്തിയെ സംബന്ധിച്ച വിവിധ വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്.  ഉദാഹരണമായി ശാരീരികസ്ഥിതികള്‍, ആരോഗ്യനില, പഠനനേട്ടങ്ങള്‍,വ്യക്തിത്വസവിശേഷതകള്‍ എന്നിവ. വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. അതുവഴി കുട്ടി ഏത് മേഖലയില്‍ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കുട്ടിയെയും രക്ഷിതാവിനെയുംസഹായിക്കാനാവും.
    1. പരീക്ഷണരീതി ( experimental method)
ഇതില്‍ മനുഷ്യന്റെ ഒരു വ്യവഹാരത്തില്‍ വരുന്ന മാറ്റം മറ്റൊന്നില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നു. ഇതില്‍ ആദ്യത്തെ ഘടകത്തെ സ്വതന്ത്രവ്യതിരേകം (independent variable) എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്രവ്യതിരേകം (dependent variable)എന്നും പറയുന്നു. രണ്ടാമത്തെ ഘടകത്തില്‍ വരുന്ന മാറ്റത്തെ അതിനെ നേരിട്ട് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവഹാരത്തില്‍ വരുന്ന മാറ്റത്തിലൂടെ അളന്നെടുക്കുന്നു.പരീക്ഷണം നടത്തുന്നതിനായി വ്യക്തികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു. ആദ്യഗ്രൂപ്പിനെ പരീക്ഷണഗ്രൂപ്പായും രണ്ടാമത്തെ ഗ്രൂപ്പിനെ നിയന്ത്രിതഗ്രൂപ്പായും കണക്കാക്കുന്നു. പരീക്ഷണഗ്രൂപ്പില്‍ വരുന്ന മാറ്റത്തെ നിയന്ത്രിതഗ്രൂപ്പിന്റെ മാറ്റവുമായി താരതമ്യം ചെയ്യുന്നു.അതിലൂടെ പരീക്ഷണഫലം നിര്‍ണയിക്കുന്നു.
    1. ഏകവ്യക്തിപഠനം ( case study)
ഒരു വ്യക്തിയെ സംബന്ധിച്ച ആഴത്തിലുള്ള പഠനമാണിത്. ഇതിനായി പല തന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വരും. പലതരം വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും. ചില പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി.
    1. സര്‍വെ (survey)
ഒരുവിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക കാര്യത്തോടുള്ള സമീപനം എന്തെന്നു മനസ്സിലാക്കാന്‍ സര്‍വെ ഉപകരിക്കുന്നു.രക്ഷിതാക്കള്‍ക്ക് / ഉപഭോക്താക്കള്‍ക്ക് ഇടയിലൊക്കെ സര്‍വെ നടത്താറുണ്ട്. സര്‍വെയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.
    1. ക്രിയാഗവേഷണം ( action research)
ഏതെങ്കിലും പ്രത്യേകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ഗവേഷണപ്രവര്‍ത്തനമാണ് ഇത്.
മന:ശാസ്ത്ര പഠനോപാധികള്‍ (Tools of psychological studies)
1. ചെക് ലിസ്റ്റ് (check list)
പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ / സവിശേഷതകളുടെ ചെക് ലിസ്റ്റ്  തയ്യാറാക്കുന്നു. ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിന്‍ ചില നിഗമനങ്ങളിലെത്തുന്നു
2. റേറ്റിങ്ങ് സ്കെയില്‍ (rating scale)
ഇതില്‍ ഒരോ സവിശേഷതയുടെയും നിലയെ സൂചിപ്പിക്കുന്ന പോയിന്റുകള്‍ / ഗ്രേഡ് / നിലവാരസൂചിക നല്‍കിയിരിക്കും. 3,5,7തുടങ്ങിയ പോയിന്റുകള്‍ ആണ് സാധാരണ നല്‍കാറുള്ളത്.
3. ചോദ്യാവലി ( questionnaire)
ഒരു വലിയ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ തേടാന്‍ കുറേയേറെ ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ ചോദ്യാവലിയായി. സര്‍വേകളില്‍ ഇത്തരം ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്. പ്രതികരിക്കുന്ന വ്യക്തിക്ക് എഴുതിയോ പറഞ്ഞോ മറുപടി നല്‍കാം.
4. മന:ശാസ്ത്രശോധകം ( psychological tests)
വ്യക്തികളുടെ ബുദ്ധി, വ്യക്തിത്വം, വികാരം തുടങ്ങിയവ കണ്ടെത്താന്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങള്‍  ഉപയോഗിക്കാറുണ്ട്. ഇവയാണ് മന:ശാസ്ത്രശോധകങ്ങള്‍. ഇവ വാചികം, ലിഖിതം,നിര്‍വഹണം എന്നിങ്ങനെ മൂന്നു രീതികളിലാവാം.
5. സാമൂഹ്യാലേഖനരീതി ( sociometry)വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളെ സംബന്ധിച്ച വിവരം ലഭിക്കാന്‍ ഈ രീതി പ്രയോജനപ്പെടും. വ്യക്തികള്‍ തങ്ങള്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ എഴുതുകയാണെങ്കില്‍ കൂടുതല്‍ പേര്‍ ആരെയാണ് തെരഞ്ഞടുത്തതെന്ന് അറിയാനാകും. ഇവരാണ് stars. പരസ്പരം തെരഞ്ഞെടുത്ത ചെറുഗ്രൂപ്പുകളെയും ഇതിലൂടെ കണ്ടെത്താം. അത്തരം ഗ്രൂപ്പുകളാണ് cliques. ആരും തെരഞ്ഞടുക്കാത്തവരും ഉണ്ടായേക്കാം.അവരാണ്  isolates.2.
പഠനമനശാസ്ത്രം -
ടീച്ചര്‍ ചിത്രങ്ങള്‍, സിഡികള്‍ എന്നിവ ഉപയോഗിച്ച് ക്ലാസ് ആരംഭിച്ച്  വ്യക്തിഗത പ്രവര്‍ത്തനം സംഘപ്രവര്‍ത്തനം എന്നിവ നല്‍കി. ക്രോഡീകരിച്ചു. ഇത്തരമൊരു ക്ലാസില്‍ ഏതൊക്കെ മനശാസ്ത്ര തത്വങ്ങളുടെ പ്രയോഗം കണ്ടെത്താന്‍ കഴിയും? ( PSC 2017)
    A) പ്രശ്നോന്നീത സമീപനം, വിമര്‍ശനാത്മകബോധനം, സാമൂഹികജ്ഞാന നിര്‍മിതി
    B) പ്രശ്നോന്നീത സമീപനം, ഗസ്റ്റാള്‍ട്ട്, വിമര്‍ശനാത്മകബോധനം
    C) പ്രശ്നോന്നീത സമീപനം, ഗസ്റ്റാള്‍ട്ട്, ബഹുമുഖബുദ്ധി
    D) പ്രശ്നോന്നീത സമീപനം, ഗസ്റ്റാള്‍ട്ട്, സാമൂഹിക ജ്ഞാനനിര്‍മിതി

പഠനസഹായി   14

മാനവികതാ ദര്‍ശനം, അബ്രഹാം മാസ്ലോ

എബ്രഹാം മാസ്ലോവ് മുന്നോട്ടുവെച്ച ഒരു സിദ്ധാന്തമാണ് മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണി (ഇംഗ്ലീഷിൽ: Maslow's hierarchy of needs) എന്ന് അറിയപ്പെടുന്നത്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെടെയുള്ള  ആവശ്യങ്ങളെ ഇദ്ദേഹം അഞ്ച് വിഭാഗങ്ങളിലായി വർഗ്ഗീകരിച്ചിരിക്കുന്നു. ശാരീരികമായ ആവശ്യങ്ങൾ(Physiological), സുരക്ഷിതത്വ ആവശ്യങ്ങൾ(Safety), മാനസീക ആവശ്യങ്ങള്‍/സ്നേഹ സംബന്ധമായ ആവശ്യങ്ങൾ(Belongingness and Love), ആദര സംബന്ധമായ ആവശ്യങ്ങൾ(Esteem), വ്യക്തിത്വ ആവശ്യങ്ങൾ/ സ്വത്വാവിഷ്കാരം/ ആത്മസാക്ഷാത്കാരം (Self-Actualization) എന്നിവായാണ് ആ അഞ്ച് വിഭാഗങ്ങൾ.
താഴെപ്പറയുന്നവയില്‍ അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് ഏത്? ( PSC 2017)
    A) ശാരീരിക ആവശ്യങ്ങള്‍
    B) സുരക്ഷിതത്വം
    C) സ്നേഹം
    D) സ്വത്വാവിഷ്കാരം
മാസ്ലോയുടെ ആവശ്യകതാശ്രേണിയിലെ ഏറ്റവും താഴെയുളള ആവശ്യം (2019)
    A)  കൊഗ്നറ്റീവ്
    B) ശരീരശാസ്ത്രപരമായത് ( ശാരീരികാവശ്യങ്ങള്‍)
    C) ബഹുമാനം
    D) സുരക്ഷ
മാസ്ലോ വിവരിക്കുന്ന ആവശ്യങ്ങളുടെ ശ്രേണിയിലെ ആദ്യ പടി ഏതാണ് (2018 June)
    A) സാമൂഹികാവശ്യങ്ങള്‍
    B) സുരക്ഷാ ആവശ്യങ്ങള്‍
    C) ശാരീരികാവശ്യങ്ങള്‍
    D) വളര്‍ച്ചയുടെ ആവശ്യങ്ങള്‍
അബ്രഹാം മാസ്ലോ നിര്‍ദേശിച്ച വളര്‍ച്ചാ ആവശ്യം താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ്? (2018 ഒക്ടോബര്‍)
    A) ശാരീരികാവശ്യങ്ങള്‍
    B) സ്നേഹിക്കുക, സ്നേഹിക്കപ്പെടുക
    C) ആദരിക്കപ്പെടാനുളള ആഗ്രഹം
    D) ആത്മസാക്ഷാത്കാരം
 അഭാവ ആവശങ്ങളും (deficiency needs (D-needs)), വളര്‍ച്ചാ ആവശ്യങ്ങളും (growth or being needs (B-needs)).എന്ന് രണ്ടായി ആവശ്യങ്ങളെ തിരിക്കാം. ശാരാരികം സുരക്ഷിതത്വം, സാമൂഹികം,  ആവശ്യകതകൾ കുറവ് കാരണം ഉണ്ടാകുന്ന കുറവ് ആവശ്യമാണ്. ഈ താഴ്ന്ന തലത്തിലുള്ള ആവശ്യങ്ങൾ തൃപ്തിപ്പെടുത്തേണ്ടത് പ്രധാനമാണ്.
വളർച്ചയുടെ ആവശ്യകതയെ മസ്ലോ പിരമിഡിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് കണക്കാകുന്നത്. ഈ ആവശ്യങ്ങൾ എന്തോ ഒരു അഭാവത്തിൽ നിന്നല്ല, മറിച്ച് ഒരു വ്യക്തിയെന്ന നിലയിൽ വളരുവാൻ ആഗ്രഹിക്കുന്നതില്‍ നിന്നാണ്.
    • This five-stage model can be divided into deficiency needs and growth needs.
    • The first four levels are often referred to as deficiency needs (D-needs), and
    • the top level is known as growth or being needs (B-needs).
സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

Thursday, February 6, 2020

കെ ടെറ്റ് /PSC പഠനസഹായി 11,12

വൈകാരിക വികസനം
ശൈശവഘട്ടത്തിലുളള കുട്ടികളുെ വൈകാരിക വികസനത്തെ വിശദീകരിച്ചത്
    A) ആല്‍ബര്‍ട്ട് ബന്ദുര
    B) കാതറിന്‍ ബ്രിഡ്ജസ്
    C) ഇവാന്‍ പാവ്ലോവ്
    D) വില്യം വൂണ്ട്.
കാതറിന്‍ ബ്രിഡ്ജസ്  ഓരോ പ്രായഘട്ടത്തിലുമുളള കുട്ടികളുടെ വൈകാരികാവസ്ഥ ചാര്‍ട്ട് രൂപത്തിലാക്കി.
    • നവ ജാത ശിശുക്കള്‍                   സംത്രാസം ( ഇളക്കം )
    • 3 മാസം                                  അസ്വാസ്ഥ്യം                        ഉല്ലാസം
    • 6 മാസം                                  ദേഷ്യം, വെറുപ്പ്, ഭയം
    • 12 മാസം                                                                        സ്നേഹം,പ്രിയം,പ്രഹര്‍ഷം
    •18 മാസം                                  അസൂയ                               സ്നേഹം , വാത്സല്യം
    • 24 മാസം                                                                             ആനന്ദം
      രണ്ടു ധാരയായി വൈകാരിക വികാസം നടക്കുന്നത് നോക്കുക. സന്തോഷകരമായ വികാരങ്ങളുടെ ധാരയും അതിനെതിരേയുളളവയും ഇങ്ങനെ ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിച്ചതിനാല്‍ ബ്രിഡ്‍ജസ് ചാര്‍ട്ട് എന്നു വിളിക്കുന്നു

കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കിയത് ആര്? (2019)
    A) ഫ്ലേവല്‍
    B) കാതറിന്‍ ബ്രിഡ്ജസ്
    C) ഡാനിയല്‍ ഗോള്‍മാന്‍
    D) ഗാര്‍ഡ്നര്‍
ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത്  ( PSC 2017)
    A) ക്ഷണികത
    B) തീവ്രത
    C) ചഞ്ചലത
    D) സ്ഥിരത
ശിശുവികാരങ്ങളുടെ പ്രത്യേകതകള്‍
    1. ക്ഷണികത ( ദേ വന്നു ദേ പോയി, പ്രായമാകുമ്പോള്‍ ദീര്‍ഘകാലം നിലനില്‍ക്കും)
    2. തീവ്രത ( അനിയന്ത്രിതം )
    3. ചഞ്ചലത ( പെട്ടെന്നു മാറി മറ്റൊന്നാകും)
    4. വൈകാരികദൃശ്യത ( ശരീരമിളക്കി വൈകാരിക പ്രകടനം)
    5. സംക്ഷിപ്തത ( പെട്ടെന്ന് തീരും)
    6. ആവൃത്തി (കൂടെക്കൂടെയുണ്ടാകും ഒരു ദിവസം തന്നെ ഒത്തിരി പ്രാവശ്യം)
    7. ഇടവേളകള്‍കുറവ്
കുട്ടികളിലുണ്ടാകുന്ന പ്രധാന വികാരങ്ങള്‍
    • കോപം, ദേഷ്യം
    • ഭയം
    • അസൂയ, ഈര്‍ഷ്യ ( തനിക്ക് ലഭിക്കേണ്ടത് മറ്റൊരാള്‍ക്ക് ലഭിക്കുന്നു എന്ന തോന്നലില്‍ നിന്നും)
    • ആകുലത ( ഭയത്തിന്റെ സാങ്കല്പിക രൂപം. അതിശക്തമായ ആകുലത ഉത്കണ്ഠയായി മാറും)
    • സ്നേഹം , പ്രിയം
    • ആഹ്ലാദം
കുട്ടികളില്‍ ഭയം ഇല്ലാതെയാക്കാന്‍ ഏതുമാര്‍ഗമാണ് സ്വീകരിക്കുക? ( PSC 2017)
    A) പരിഹസിക്കുക
    B) ഭയത്തെ അവഗണിക്കുക
    C) ധൈര്യവാനായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുക
    D) പേടിയുണ്ടാക്കുന്ന വസ്തുക്കളുമായി സാവകാശത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ അവസരം ഒരുക്കുക
വൈകാരികശേഷി എന്നാലെന്ത്? (2018 June)
    A) നമ്മുടെ വികാരങ്ങളെ മനസിലാക്കാനും നിയന്ത്രിക്കാനുമുളള കഴിവ്
    B) മറ്റുളളവരുടെ കാഴ്ചപ്പാടുകളും ഉദ്ദേശ്യങ്ങളും മനസിലാക്കാനുളള കഴിവ്
    C) വൈകാരിക സന്ദര്‍ഭങ്ങളെ നിയന്ത്രിക്കാനുളള കഴിവ്
    D) ഇവയെല്ലാം തന്നെ
ആദി ബാല്യദശയില്‍ പിതാവിനോട് പുത്രി കാണിക്കുന്ന തീവ്രമായ വൈകാരിക ബന്ധത്തെ വിളിക്കുന്ന പേര്? (2018 June)
    A) മനോലൈംഗിക വികാസം
    B) ഈഡിപ്പസ് കോംപ്ലക്സ്
    C) മനോവിശ്ലേഷണം
    D) ഇലക്ട്രാ കോംപ്ലക്സ്

പഠനസഹായി 12

വികാസനിയമങ്ങള്‍
കുട്ടികളുടെ വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.
    • ശാരീരിക വളര്‍ച്ച ക്രമീകൃതമാകുന്നു
    • കാരണങ്ങള്‍ കണ്ടെത്താനുളള കരുത്ത് ആര്‍ജിക്കുന്നു
    • വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പഠിക്കുന്നു
ഇവ കുട്ടിയുടെ വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട് ഏത് ഘട്ടത്തിന്റെ പ്രത്യേകതകളാണ്?
    A) ശൈശവം
    B) ആദിബാല്യം
    C) അന്ത്യബാല്യം
    D) കൗമാരം
ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്തു നിന്നും ദൂരേയ്കാണ്. താഴെപ്പറയുന്ന ഏതു വികാസനിയമമാണ് ഈ വസ്തുത ശരി വെക്കുന്നത്?
    A) തുടര്‍ച്ചാ നിയമം
    B) വ്യക്തിവ്യത്യാസ നിയമം
    C) സൈഫലോ കോഡല്‍ നിയമം
    D) പ്രോക്സിമോ ഡിസ്റ്റല്‍ നിയമം
വികാസനിയമങ്ങള്‍
    1. സാമീപ്യ-ദൂരസ്ഥ ദിശാക്രമം (പ്രോക്സിമോ ഡിസ്റ്റല്‍ നിയമം)  ശരീരമധ്യത്തില്‍ നിന്നാരംഭിച്ച് വശങ്ങളിലേക്ക്
    2. ശിരോഭാഗത്തു നിന്നും പാദങ്ങളിലേക്ക് (സൈഫലോ കോഡല്‍ നിയമം)
    3. പരിപക്വനവും അനുഭവങ്ങളും വികാസത്തെ സ്വാധീനിക്കുന്നു
    4. വികസനം കൃത്യതയുളളതും പ്രവചനസ്വഭാവമുളളതുമായ ഒരു ക്രമം പാലിക്കുന്നു
    5. വികാസം സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മതയിലേക്ക്
    6. വികാസം അനുസ്യൂതമാണ്
    7. വികാസം സഞ്ചിതസ്വഭാവമുളളതാണ്
    8. വികാസം പാരമ്പര്യത്തേയും പരിസരത്തെയും ആശ്രയിക്കുന്നു
    9. വികാസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

വികസനപ്രവൃത്തി ( ഡെവലപ്മെന്റല്‍ ടാസ്ക് ) എന്ന ആശയത്തെ ജനകീയമാക്കിയത് ആര്?(2018 June)
    A) ഗസേല്‍
    B) ഹര്‍ലോക്
    C) ഹില്‍ഗാര്‍ഡ്
    D) ഹാവിഗസ്ററ്
(ഓരോ വ്യക്തിയും നിശ്ചിത പ്രായത്തില്‍ ചില ശേഷികളും നൈപുണികളും നേടിയിരിക്കണമെന്നു സമൂഹം ചില പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നു. ഇതിനെയാണ് ഹാവിഗസ്റ്റ് ഡെവലപ്മെന്റല്‍ ടാസ്ക് എന്ന് വിശേഷിപ്പിച്ചത്. ഉദാഹരണം ആദിബാല്യത്തില്‍ നടക്കാന്‍ പഠിക്കല്‍.)
ഒരു വ്യക്തിയുടെ ജന്മനാ സ്വായത്തമാക്കുന്ന സ്വഭാവ സവിശേഷതകളെ അറിയപ്പെടുന്നത് (2019)
    A) ബാഹ്യസ്വഭാവങ്ങള്‍
    B) ആന്തരിക സ്വഭാവങ്ങള്‍
    C) പാരമ്പര്യ സ്വഭാവങ്ങള്‍
    D) പാരിസ്ഥിതിക സ്വഭാവങ്ങള്‍
വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?2019
    A) വികസനം പാരമ്പര്യത്തിന്റെയും സാഹചര്യത്തിന്റെയും പരസ്പര പ്രവര്‍ത്തനത്തിന്റെ തുകയാണ്
    B) വികസനം തുടര്‍ച്ചയായതും ക്രമാനുഗതവുമാണ്
    C) വികസനം സൂക്ഷ്മത്തില്‍ നിന്നും സ്ഥൂലത്തിലേക്ക് നടക്കുന്നു
    D) വികസനം പ്രവചിക്കാന്‍ സാധിക്കും
ചുവടെ തൊടുത്തിരിക്കുന്നവയില്‍ തീര്‍ച്ചയായും ഒരു പാരമ്പര്യഘടകം ആകുന്നതെന്ത്? (2018 June)
    A) പരിസരബന്ധിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്
    B) സ്കൂളിനോടുളള മനോഭാവം
    C) തലമുടിയുടെ നിറം
    D) പഠനസ്വഭാവം
ചാലകവികാസം
ശൈശവഘട്ടത്തില്‍ കുട്ടികള്‍ കരയുമ്പോള്‍ ശരീരം മുഴുവന്‍ ആ പ്രക്രിയയില്‍ പങ്കുചേരുന്നു. അവര്‍ വളരുന്നതനുസരിച്ച് കരച്ചില്‍ ചില അവയവങ്ങളില്‍ മാത്രം ഒതുങ്ങുന്നു. ഏത് വികസന സിദ്ധാന്തമാണ് ഇവിടെ പ്രകടമാകുന്നത് (2019)
    A)വികസനം പ്രവചനീയമാണ്
    B) വികസനം സാമാന്യത്തില്‍ നിന്നും വിശേഷത്തിലേക്ക് കടക്കുന്നു
    C) വികസനം സഞ്ചിത സ്വഭാവത്തോടു കൂടിയതാണ്
    D) വിജസനത്തിന്റെ ഗതിയില്‍ വ്യക്തി വ്യത്യാസങ്ങളുണ്ട്.
താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് കുറഞ്ഞ അളവില്‍ സൂക്ഷ്മപേശീ ചലനം ആവശ്യപ്പെടുന്നത്? (2018 June)
    A) പേന കൊണ്ടെഴുതല്‍
    B) ക്രയോണ്‍സ് ഉപയോഗിച്ച് നിറം നല്‍കല്‍
    C) തറയില്‍ നിന്നും സൂചി പെറുക്കല്‍
    D) മിനുസമുളള തറയില്‍ നിന്നും മഞ്ചാടി പെറുക്കല്‍
സമയാനുഗമമായി പാരമ്പര്യവശാല്‍ ലഭിച്ച സാധ്യതകളുടെ പ്രകടിപ്പിക്കലാണ്  (2019)
    A) അഭിപ്രേരണ
    B) പരിപക്വനം
    C) ആശയരൂപീകരണം
    D) പഠനം
ശാരീരിക ചാലക വികാസത്തെക്കുറിച്ച് പറഞ്ഞത്
    A) ബ്രൂണര്‍
    B) കാതറിന്‍ ബ്രിഡ്ജസ്
    C) എറിക്സണ്‍
    D) ഹര്‍ലോക്ക്
സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

Wednesday, February 5, 2020

കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)


വ്യക്തിത്വം

ഓരോ വ്യക്തിയെയും വേര്‍തിരിക്കുന്ന സവിശേഷമായ ഘടകങ്ങളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സവിശേഷകത്തിന് ആല്‍പോര്‍ട്ട് നല്‍കുന്ന പേര്? ( PSC 2017)
  1. കേന്ദ്ര സവിശേഷതകള്‍
  2. മുഖ്യസവിശേഷതകള്‍
  3. ദ്വതീയ സവിശേഷതകള്‍
  4. ബാഹ്യസവിശേഷതകള്‍
ആല്‍പോര്‍ട്ട് - ട്രെയിറ്റ് തീയറി
  • സ്ഥിരതയാര്‍ന്ന സ്വഭാവ സവിഷേതകളാണ് ട്രെയിറ്റുകള്‍
  • മുഖ്യസവിശേഷതകള്‍ (കാര്‍ഡിനല്‍ ട്രെയ്റ്റ്)- ഒരു വ്യക്തിയുടെ എല്ലാ പ്രതികരണങ്ങളിലും പ്രകടമാകുന്ന സ്വഭാവസവിശേഷത ( ഗാന്ധി- സത്യസന്ധത)
  • കേന്ദ്ര സവിശേഷതകള്‍ (സെന്‍ട്രല്‍ ട്രെയിറ്റ്) സവിശേഷമായ ട്രെയിറ്റുകള്‍ വ്യക്തിത്വത്തെ നിയന്ത്രിക്കുന്നവ ( ദയ, അനുസരണ, സാമൂഹികബോധം)
  • ദ്വതീയ സവിശേഷതകള്‍( സെക്കണ്ടറി ട്രെയിറ്റ്)-ചില സന്ദര്‍ഭങ്ങളില്‍ മാത്രം പ്രകടമാകുന്നവ ( കയര്‍ത്തു സംസാരിക്കല്‍)
ഫ്രോയിഡ്
മനോവിശ്ലേഷണസിദ്ധാന്തം
ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ ഇദ് പ്രവര്‍ത്തിക്കുന്നത് (2019)
  1. സുഖതത്വം
  2. യാഥാര്‍ത്ഥ്യബോധതത്വം
  3. സാന്‍മാര്‍ഗ തത്വം
  4. അസ്വാഭാവിക തത്വം
ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ യാഥാര്‍ഥ്യതത്വം , സന്മാര്‍ഗതത്വം, എന്നിവ വ്യക്തിത്വത്തിന്റെ ഏതൊക്കെ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു ( PSC 2017)
  1. ഇദ്, ഈഗോ
  2. ഈഗോ, ലിബിഡോ
  3. ഈഗേ, സൂപ്പര്‍ ഈഗോ
  4. ഇദ്, ലിബിഡോ
മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )
    • ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.
    • കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
മനസിന് മൂന്നു തലങ്ങള്‍
  1. ബോധമനസ് ( പ്രത്യക്ഷത്തില്‍ അറിവുളളതും ഓര്‍ക്കാന്‍ കഴിയുന്നതുമായ അനുഭവങ്ങള്‍)
  2. ഉപബോധമനസ്
  3. ആബോധമനസ് ( പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ ഇവിടെയാണ്. അടിച്ചമര്‍ത്തപ്പെട്ടവ) അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
മനസിന്റെ ഘടന
  1. ഇദ്ദ്-മാനസീക ഊര്‍ജത്തിന്റെ ഉറവിടം, മനുഷ്യനിലെ മൃഗവാസനകള്‍, സ്വന്തം ആനന്ദം മാത്രം ലക്ഷ്യം. വൈകാരിക നിയന്ത്രണമില്ല
  2. ഈഗോ- യാഥാര്‍ത്ഥ്യബോധത്താല്‍ നയിക്കപ്പെടുന്നു. നിയമങ്ങളെ മാനിക്കുന്നു.
  3. സൂപ്പര്‍ ഈഗോ- ആദര്‍ശബോധം, ഉയര്‍ന്ന ധാര്‍മിക ബോധം, മനസാക്ഷി
ഇദ്ദ് കൂടിയാലും സൂപ്പര്‍ ഈഗോ കൂടിയാലും പ്രശ്നമാണ്.
മനോലൈംഗിക ഘട്ടങ്ങളെക്കുറിച്ചും ഫ്രോയ്ഡ് പറഞ്ഞു
ലിബിഡോ- ഇദ്ദിനെ പ്രവര്‍ത്തനനിരതമാക്കുന്ന ഊര്‍ജം.
    • ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാര്‍ഥ്യമെന്ന് അദ്ദേഹം കരുതി.
ഒരു വ്യക്തിയുടെ വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ മനസിന്റെ സൈക്കോഡൈനാമിക്സിന് ഊന്നല്‍ നല്‍കുന്ന സിദ്ധാന്തം അറിയപ്പെടുന്നത് (2019)
  1. സൈക്കോ സോഷ്യല്‍ തീയറി
  2. സൈക്കോ ഡൈനാമിക് തീയറി
  3. സൈക്കോ അനലറ്റിക് തീയറി ( മനോ വിശകലന സിദ്ധാന്തം)
  4. ട്രെയിറ്റ് തീയറി

എറിക് എറിക്സണ്‍ -സ്റ്റേജ് തീയറി- സാമൂഹിക വികാസവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യും

സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

Monday, February 3, 2020

കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)

നൈതിക വികാസം /സന്മാര്‍ഗവികാസം/ധാര്‍മിക വികാസം - കോള്‍ബര്‍ഗ്
‍‍ഭാഷാ വികാസം, ചാലക വികാസം, വൈകാരിക വികാസം, വൈജ്ഞാനിക വികാസം, സന്മാര്‍ഗവികാസം എന്നിവ കുട്ടിയുടെ വികാസവുമായി ബന്ധപ്പെട്ട് പഠിക്കേണ്ടതുണ്ട്. വൈജ്ഞാനിക വികാസത്തില്‍ പ്രധാനമായും പിയാഷെയുടെ സിദ്ധാന്തങ്ങളാണ് പരിഗണിക്കുന്നത്. അതാകട്ടെ മുന്‍ ലക്കത്തില്‍ ( ജ്‍ഞാനനിര്‍മിതിവാദം) ചര്‍ച്ച ചെയ്തു. ഈ ലക്കത്തില്‍ സന്മാര്‍ഗ വികാസമാണ്. ചെറിയ പാഠമാണ്. പക്ഷേ മനസിരുത്തിയില്ലെങ്കില്‍ പ്രയോഗസന്ദര്‍ഭത്തില്‍ പ്രയോജനപ്പെടില്ല.
ചെറുപ്പകാലം മുതല്‍ മനുഷ്യരുടെ സദാചാര നിലപാടുകള്‍ക്ക് കാരണം പലതാണെന്ന് കോള്‍ ബര്‍ഗ് പറയുന്നു
മൂന്നു വളര്‍ച്ചാഘട്ടങ്ങള്‍
ഓരോ ഘട്ടത്തിലും രണ്ട് ഉപവിഭാഗങ്ങള്‍
സദാചാരഘട്ടങ്ങളെ ആസ്പദമാക്കി വന്ന ചോദ്യങ്ങള്‍ നോക്കുക.
1. ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ ഒരു കുട്ടി അനുസരണ സ്വഭാവം കാണിക്കുന്നു. കോള്‍ബര്‍ഗിന്റെ നൈതിക വികാസ സിദ്ധാന്തമനുസരിച്ച് അവര്‍ ഉള്‍പ്പെടുന്നത് (2019)
    A) പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
    B) യാഥാസ്ഥിതിക സദാചാരഘട്ടം
    C) യാഥാസ്ഥിതികാനന്തര സദാചാരഘട്ടം
    D) ഇവയൊന്നുമല്ല
2. കോള്‍ബര്‍ഗിന്റെ സാന്മാര്‍ഗിക വികാസഘട്ടത്തില്‍ ശിക്ഷയും അനുസരണവും എന്നത് ഏതു ഘട്ടത്തിലാണ് സംഭവിക്കുന്നത് (2019)
    A) മൂര്‍ത്തമനോവ്യാപാരഘട്ടം
    B) യാഥാസ്ഥിതികാനന്തര സദാചാരഘട്ടം
    C) പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
    D) യാഥാസ്ഥിതിക സദാചാരഘട്ടം
3. മറ്റുളളവരുടെ പ്രയാസങ്ങളും ദുഖങ്ങളും തിരിച്ചറിഞ്ഞ് നിയമങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റി മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കോള്‍ബര്‍ഗിന്റെ സന്മാര്‍ഗസിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തില്‍ വരുന്നു? ( PSC 2017)
    A) സാമൂഹിക സുസ്ഥിതി പാലനം
    B) സാര്‍വജനീന സദാചാരം
    C) അന്തര്‍വൈയക്തിക സമന്വയം
4. നല്ല കുട്ടി എന്ന പറയിക്കാനുളള ശ്രമം നൈതികവികാസത്തിന്റെ ഒരു ഘട്ടത്തില്‍ ഉണ്ടാകും . ഈ ആശയം ഉന്നയിച്ചത് 
    A) എറിക്സണ്‍
    B) സ്കിന്നര്‍
    C) പിയാഷെ
    D) കോള്‍ബര്‍ഗ്
കോള്‍ബര്‍ഗിന്റെ സന്മാര്‍ഗവികാസഘട്ടങ്ങള്‍
വിശദാംശങ്ങള്‍
    1. യാഥാസ്ഥിതിക പൂര്‍വഘട്ടം,/പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
        1. ശിക്ഷയും അനുസരണവും  ( ഇവിടെ കുട്ടി ശിക്ഷ പേടിച്ചാണ് അനുസരിക്കുക. ടേയ് നല്ല തല്ലുകിട്ടുമേ എന്നു പറഞ്ഞാല്‍ മതി ചെയ്തിരിക്കും)
        2. സംതൃപ്തിദായകത്വം,/പ്രായോഗികമായ ആപേക്ഷികത്വം ( ഭാവിയിലെ ആനൂകൂല്യം പ്രതീക്ഷിച്ച്. അല്ലെങ്കില്‍ ആവശ്യം തൃപ്തിപ്പെടുത്താനായി നിയമങ്ങള്‍ പാലിക്കും. മോളെ ചേച്ചിക്ക് ഈ ബുക്കൊന്നു കൊണ്ടുകൊടുത്താല്‍ ഒരു മിഠായി തരാം എന്നു കേള്‍ക്കുമ്പോള്‍ മിഠായി പ്രതീക്ഷിച്ച് അനുസരിക്കുന്നു)
    2. യാഥാസ്ഥിതിക ഘട്ടം/ യാഥാസ്ഥിതിക സദാചാരഘട്ടം
        1. അന്തര്‍ വൈയക്തിക സമന്വയം /നല്ല കുട്ടി ( മറ്റുളളവരുടെ പ്രീതിക്ക് ) അംഗീകാരം കിട്ടാനായി അനുസരിക്കുന്നു. നല്ല കുട്ടി, മിടുക്കി എന്നൊക്കെ കേട്ട് രോമാഞ്ചമണിയാന്‍ കുട്ടി ഉളളാലെ ആഗ്രഹിക്കുന്നു.
        2. സാമൂഹികക്രമം നിലനിറുത്തല്‍/ സാമൂഹിക പാലനം (സാമൂഹികചിട്ടകള്‍ക്കുവേണ്ടി നിയമങ്ങള്‍ പാലിക്കുന്നു) ചില ചിട്ടകള്‍ പാലിക്കേണ്ടത് തന്റെ കടമയാണെന്ന ധാരണയോടെ അനുസരിക്കുന്നു
    3. യാഥാസ്ഥിതികാനന്തര ഘട്ടം /യാഥാസ്ഥിതികാനന്തര സദാചാരഘട്ടം ( ഇത് ഉയര്‍ന്ന സദാചാര ഘട്ടമാണ്
        1. സാമൂഹിക വ്യവസ്ഥ നിയമപരഘട്ടം ( സമൂഹത്തിന്റെ നിയമങ്ങള്‍ മനുഷ്യനന്മയ്ക് എന്ന വിശ്വാസത്തോടെ പെരുമാറല്‍)
        2. സാര്‍വലൗകികമായ സദാചാരതത്വങ്ങള്‍ ( ന്യായം , നീതി, സമത്വം തുടങ്ങിയ ഉന്നതമായ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു)

ഇനി എത്ര ദിവസം കൂടിയുണ്ട്?
പഠനാസൂത്രണമെങ്ങനെ?
ഓരോ ദിവസവും നിശ്ചിത സമയം നീക്കി വെക്കുന്നുണ്ടല്ലോ

സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)