ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, February 12, 2020

കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)

ശാസ്ത്രപഠനമേഖലകള്‍
ശാസ്ത്രപഠനമേഖലകള്‍ എല്ലാ തവണയും ചോദിക്കുന്നതാണ് കാരണം ശാസ്ത്രാധ്യാപനത്തില്‍ പ്രധാനപ്പെട്ടതാണ് എന്നതു തന്നെ. ഓരോ മേഖലയുടെയും വിശദാംശങ്ങള്‍ വായിച്ച് ചുവടെയുളള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക
സര്‍ഗാത്മക മേഖല
  1. മനോചിത്രങ്ങള്‍ രൂപീകരിക്കല്‍
  2. വസ്തുക്കളെയും ആശയങ്ങളെയും പുതിയ രീതിയില്‍ ബന്ധിപ്പിക്കല്‍
  3. സാധാരണമല്ലാത്ത, ബദല്‍ ഉപയോഗങ്ങള്‍ കണ്ടെത്തല്‍
  4. പ്രശ്നങ്ങള്‍ക്കും പ്രഹേളികകള്‍ക്കും ഉത്തരം കണ്ടെത്തല്‍
  5. ഭ്രമകല്പനകള്‍ രൂപവത്കരിക്കല്‍
  6. ഉപകരണങ്ങളും യന്ത്രങ്ങളും രൂപകല്പന ചെയ്യല്‍
  7. വേറിട്ട ചിന്തകള്‍
  8. സ്വപ്നം കാണല്‍
മനോഭാവ മേഖല
  1. ശാസ്ത്രത്തോട് കൂടുതല്‍ മമത
  2. സ്വന്തം കഴിവിലുളള വിശ്വാസം
  3. മാനുഷിക വികാരങ്ങളെ മനസിലാക്കാനും വിലമതിക്കാനുമുളള കഴിവ്
  4. മറ്റുളളവരുടെ നിലപാടുകളോടും ചിന്തകളോടും കൂടുതല്‍ സംവേദനക്ഷമതയുണ്ടാകല്‍
  5. സ്വന്തം വികാര വിചാരങ്ങള്‍ സൃഷ്ടിപരമായി പ്രകടിപ്പിക്കല്‍
  6. വൈയക്തിക മൂല്യങ്ങളില്‍ കാര്യകാരണബോധത്തോടെ ചിന്തിച്ചു തീരുമാനമെടുക്കല്‍.
പ്രയോഗമേഖല
  1. ശാസ്ത്രാശയങ്ങളുടെ ഉദാഹരണങ്ങള്‍ നിത്യജീവിതത്തില്‍ നിരീക്ഷിക്കല്‍
  2. സ്വായത്തമാക്കിയ ധാരണ, ശേഷി, പ്രക്രിയ എന്നിവ പ്രശ്നപരിഹരണത്തിനായി ഉപയോഗിക്കല്‍
  3. വീട്ടിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രാശയങ്ങളെക്കുറിച്ച് ധാരണയുണ്ടാകല്‍
  4. മറ്റു വിഷയങ്ങളുമായി ശാസ്ത്രത്തെ ബന്ധപ്പെടുത്തല്‍
  5. ആഹാരം , ആരോഗ്യം, ജീവിതശൈലി തുടങ്ങിയവയില്‍ വ്യക്തിപരമായി ശാസ്ത്രീയ തീരുമാനമെടുക്കല്‍
വിജ്‍ഞാന മേഖല
  1. വസ്തുതകള്‍
  2. ആശയങ്ങള്‍
  3. നിയമങ്ങള്‍
  4. താല്കാലിക നിഗമനങ്ങളും സിദ്ധാന്തങ്ങളും
  5. ശാസ്ത്രവും സാമൂഹിക പ്രശ്നങ്ങളും
പ്രക്രിയാമേഖല
  1. പ്രക്രിയാശേഷികളെല്ലാം.
ചോദ്യങ്ങള്‍
1. മലിനജനം ശുദ്ധീകരിക്കുന്നതിനുളള നൂതനമായ ഒരു ഉപകരണം രൂപകല്പന ചെയ്യുന്ന കുട്ടിയില്‍ വികസിക്കുന്ന മേഖല എതാണ്? (2019 February)
  1. വിജ്ഞാനമേഖല
  2. പ്രക്രിയാമേഖല
  3. പ്രയോഗമേഖല
  4. സര്‍ഗാത്മക മേഖല
2. ശാസ്ത്രസംബന്ധമായ ആശയങ്ങള്‍ സ്വായത്തമാക്കല്‍ ഏത് ശാസ്ത്രപഠനമേഖലയുടെ ഭാഗമായി വിലയിരുത്താം 2019 JUNE
  1. വിജ്ഞാന മേഖല
  2. പ്രയോഗമേഖല
  3. പ്രക്രിയാമേഖല
  4. മനോഭാവ മേഖല
3. പരിസരപഠനത്തില്‍ ദത്തങ്ങള്‍ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിലും ഒരു കുട്ടി മികവ് പ്രദര്‍ശിപ്പിക്കുന്നു. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് മേഖലയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് വിലയിരുത്തുന്നത്
  1. വിജ്ഞാനമേഖല
  2. മനോഭാവമേഖല
  3. പ്രക്രിയാശേഷീമേഖല
  4. പ്രയോഗമേഖല
4. ബ്ലൂമിന്റെ ബോധനോദ്ദേശ്യങ്ങളുടെ വര്‍ഗീകരണത്തില്‍ പെടാത്ത മേഖല
  1. ശാരീരിക ചലനപരമേഖല
  2. വൈകാരികമേഖല
  3. വൈജ്ഞാനിക മേഖല
  4. പ്രക്രിയാമേഖല
പാഴ് വസ്തുക്കളും വിലകുറഞ്ഞ വസ്തുക്കളും ഉപയോഗിച്ച് ക്ലാസില്‍ കുട്ടി ഉപകരണങ്ങള്‍ തയ്യാറാക്കുന്നത് താഴെപ്പറയുന്ന ശാസ്ത്രപഠനതലങ്ങളില്‍ ഏതു വിഭാഗത്തില്‍ പെടും(2018 June)
  1. വൈജ്‍ഞാനിക തലം
  2. പ്രയോഗതലം
  3. പ്രക്രിയാതലം
  4. സര്‍ഗാത്മക തലം
കെ ടെറ്റ് ശാസ്ത്രത്തില്‍ വന്ന മറ്റു ചില ചോദ്യമേഖലകള്‍ കൂടി നോക്കുക.
അന്വേഷണാത്മക പഠനഘട്ടങ്ങള്‍ ( അഞ്ച് Eമാതൃക)
പരിസരപഠനത്തില്‍ അന്വേഷണാത്മക പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ ഗ്രൂപ്പുകളായി പരീക്ഷണക്കുറിപ്പുകള്‍ തയ്യാറാക്കി അവതരിപ്പിക്കുന്നു. ഇത് അന്വേഷണാത്മക പഠനത്തിന്റെ ഏതു ഘട്ടത്തില്‍ പെടുന്നു
  1. engage
  2. explain
  3. explore
  4. extend
ഫീല്‍ഡ് ട്രിപ്പിലൂടെ പരീക്ഷണത്തിന് അനുയോജ്യമായ വത്യസ്ത സസ്യങ്ങളുടെ ഇലകള്‍ ശേഖരിക്കുക എന്നത് അന്വേഷണാത്മക പഠനത്തിന്റെ ഏത് ഘട്ടത്തില്‍ ഉള്‍പ്പെടുന്നു (2018 June)
  1. ENGAGE (മാനസികമായി ഏറ്റെടുക്കല്‍)
  2. EXPLORE ( കണ്ടെത്തല്‍, അന്വേഷണം)
  3. EXPLAIN ( കണ്ടെത്തിയ ആശയങ്ങള്‍ വിശദീകരിക്കല്‍)
  4. ELABORATE (പ്രയോഗം, വിപുലനം)
  5. EVALUATE ( സ്വയം വിലയിരുത്തല്‍)
പഠനശൈലി
പരീക്ഷിച്ചു നോക്കി കാര്യങ്ങള്‍ ചെയ്തു പഠിക്കാന്‍ ഇഷ്ടപ്പെടുന്ന വിഭാഗത്തിലുളള പഠിതാക്കളാണ്(2019 February)
  1. സാമാന്യയുക്തി പഠിതാക്കള്‍
  2. ക്രിയാത്മക പഠിതാക്കള്‍
  3. വിശകലനാത്മക പഠിതാക്കള്‍
  4. ഭാവനാത്മക പഠിതാക്കള്‍
ഒരു ക്ലാസ് മുറയില്‍ പ്രശ്നത്തെ സമഗ്രമായി കണ്ട് ആശയങ്ങള്‍ തമ്മില്‍ പരസ്പരബന്ധം കണ്ടെത്തുന്ന പഠിതാക്കളാണ് (2018 June)
  1. സാമാന്യയുക്തി പഠിതാക്കള്‍
  2. ക്രിയാത്മക പഠിതാക്കള്‍
  3. വിശകലനാത്മക പഠിതാക്കള്‍
  4. ഭാവനാത്മക പഠിതാക്കള്‍
മനശാസ്ത്രജ്ഞര്‍, വിചാരധാരകള്‍
2. ശരിയായ ജോഡി കണ്ടെത്തുക (2019 February)
  1. കണ്ടെത്തല്‍ പഠനം -ഹവാര്‍ഡ് ഗാര്‍ഡ്ണര്‍
  2. സാമൂഹികജ്ഞാനനിര്‍മിതി വൈഗോഡ്സ്കി
  3. ജ്ഞാന നിര്‍മിതി - ബ്രൂണര്‍
  4. ബഹുമുഖ ബുദ്ധി - പിയാഷെ
3.4. ചാക്രികാരോഹരണരീതിയുടെ ഉപജ്ഞാതാവ് (2019 February)
  1. പിയാഷെ
  2. വൈഗോഡ്സ്കി
  3. ബ്രൂണര്‍
  4. അസുബല്‍
. ശരിയായ ജോഡി കണ്ടെത്തുക 2019 JUNE
  1. സാമൂഹികജ്ഞാനനിരമി‍തി വാദം- വൈഗോഡ്സ്കി
  2. ജ്ഞാനനിര്‍മിതി വാദം -ബ്രൂണര്‍
  3. ബോധനോദ്ദേശങ്ങളുടെ വര്‍ഗീകരണം- പിയാഷെ
  4. ചാക്രികാരോഹണം- ബഞ്ചമിന്‍ ബ്ലൂം
5.6. മറ്റുളളവരോട് ഇടപഴകാനും സംഘങ്ങളില്‍ പ്രവര്‍ത്തിക്കാനും തല്പരരായ കുട്ടികളില്‍ പ്രകടമാകുന്ന ബഹുമുഖ ബുദ്ധിയുടെ ഘടകമാണ് (2019 February)
  1. വ്യക്ത്യാന്തബുദ്ധി
  2. ആന്തരിക വൈയക്തികബുദ്ധി
  3. ഭാഷാപരബുദ്ധി
  4. ദൃശ്യസ്ഥലപരബുദ്ധി
.പാഠ്യപദ്ധതിയില്‍ ചാക്രികാരോഹരണ രീതിയുചെ പ്രാധാന്യം ബോധ്യപ്പെടുത്തിയ മനശാസ്ത്രജ്ഞന്‍ (2018 June)
  1. ബ്രൂണര്‍
  2. പിയാഷെ
  3. ഗാള്‍ട്ടണ്‍
  4. തോണ്‍ഡൈക്ക്
വിലയിരുത്തല്‍
ജലത്തിനാണോ മണ്ണെണ്ണയ്കാണോ സാന്ദ്രത കൂടുതല്‍ എന്നു കണ്ടെത്തുന്നതിനുളള പരീക്ഷണത്തില്‍ അധ്യാപിക കുട്ടികളെ എല്ലാ ഘട്ടങ്ങളിലും വിലയിരുത്തുന്നു. ഇത് വിലയിരുത്തലിന്റെ ഏതു തലത്തില്‍ ഉള്‍പ്പെടുന്നു (2019 February)
  1. പഠനത്തെ വിലയിരുത്തല്‍
  2. പഠനത്തിനായുളള വിലയിരുത്തല്‍
  3. പഠനം തന്നെ വിലയിരുത്തല്‍
  4. വിലയിരുത്തല്‍ തന്നെ പഠനം
നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടാത്തത് (2019 February)
  1. പരിസരപഠനഡയറി
  2. സെമിനാര്‍ റിപ്പോര്‍ട്ട്
  3. ടീച്ചിംഗ് മാന്വലിന്റെ പ്രക്രിയാ പേജ്
  4. കുട്ടികള്‍ തയ്യാറാക്കിയ മാതൃകകള്‍
എല്ലാ കുട്ടികള്‍ക്കും പഠനനേട്ടം ഉറപ്പാക്കാനായി ടീച്ചര്‍ നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തില്‍ പെടുത്തും? 2019 JUNE
  1. പഠനത്തെ വിലയിരുത്തല്‍
  2. വിലയിരുത്തല്‍ തന്നെ പഠനം
  3. പഠനത്തിനായുളള വിലയിരുത്തല്‍
  4. ടേം മൂല്യനിര്‍ണയം
താഴെപ്പറയുന്നവയില്‍ പരിസരപഠന ക്ലാസില്‍ വിലയിരുത്തലിനായി ഉപയോഗിക്കാവുന്ന രീതി (2018 June)
  1. മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷ
  2. കേട്ടെഴുത്ത്
  3. കാണാതെ പറയല്‍
  4. റിഫ്ലക്ടീവ് ജേണല്‍
വിലയിരുത്തലുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ഡീസൈന്‍ തയ്യാറാക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ പരിഗണിക്കേണ്ടാത്തത് ഏത്?
  1. ചിന്താശേഷികള്‍ക്കുളള ആപേക്ഷിക പ്രാധാന്യം
  2. ഗ്രേഡിംഗ് സൂചകങ്ങള്‍ക്കുളള ആപേക്ഷിക പ്രാധാന്യം
  3. ചോദ്യമാതൃകകള്‍ക്കുളള വെയ്റ്റേജ്
  4. കാഠിന്യ നിലവാരത്തിനുളള വെയ്റ്റേജ്
ഒരു പ്രത്യേക മേഖലയില്‍ പഠിതാവിന്റെ ഭാവിയിലെ പ്രകടനം പ്രവചിക്കുന്ന ടെസ്റ്റ് ഏത്?
  1. സമ്മേറ്റീവ് ടെസ്റ്റ്
  2. പ്രോഗ്ണോസ്റ്റിക് ടെസ്റ്റ്
  3. ഡയഗ്ണോസ്റ്റിക് ടെസ്റ്റ്
  4. അച്ചീവ്മെന്റ് ടെസ്റ്റ്
. തന്നിരിക്കുന്നവയില്‍ നിരന്തരമൂല്യനിര്‍ണയത്തിനുളള ഉപാധി (2019 JUNE)
  1. ചെക്ക് ലിസ്റ്റ്
  2. റേറ്റിംഗ് സ്കെയില്‍
  3. നിരീക്ഷണം
  4. ക്യുമുലേറ്റീവ് റിക്കാര്‍ഡ്
മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് കുട്ടി എന്തൊക്കെ പഠിച്ചു എന്നറിയാനായി ടീച്ചര്‍ ഒരു പ്രവര്‍ത്തനം നല്‍കി. ഇത് വിലയിരുത്തലിന്റെ ഏതു തലമാണ്? 2018 October
  1. പഠനത്തിനായുളള വിലയിരുത്തല്‍
  2. പഠനത്തെ വിലയിരുത്തല്‍
  3. വിലയിരുത്തല്‍ തന്നെ പഠനം
  4. പഠനം തന്നെ വിലയിരുത്തല്‍
താഴെക്കൊടുത്തിരിക്കുന്നവയില്‍ നിരന്തര വിലയിരുത്തലിന്റെ ഭാഗമായുളള പഠപ്രക്രിയയുടെ വിലയിരുത്തലുമായി ബന്ധമില്ലാത്തത് ഏത്?
  1. പ്രവര്‍ത്തനത്തിലെ പങ്കാളിത്തം
  2. സാമൂഹ്യ നിലവാരം
  3. രേഖപ്പെടുത്തല്‍
  4. പ്രകടനം , അവതരണം
നിരീക്ഷണവുമായി ബന്ധപ്പെട്ട ശേഷി എല്ലാ കുട്ടികളും ആര്‍ജിച്ചിട്ടില്ല എന്ന പ്രശ്നം ടീച്ചറിന് അനുഭവപ്പെട്ടു. ഇത് പരിഹരിക്കാന്‍ സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ മാര്‍ഗം ഏത്2019 JUNE
  1. ക്രിയാഗവേഷണം
  2. കേസ് സ്റ്റഡ്
  3. ഇന്‍വെന്ററി
  4. അനക് ഡോട്ടല്‍ റിക്കാര്‍ഡ്
താഴെക്കൊടുത്തിരിക്കുന്നവയില്‍ വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തലില്‍ ഉള്‍പ്പെടാത്തത് ഏത്?
  1. പഠനപ്രക്രിയ വിലയിരുത്തല്‍
  2. സര്‍ഗാത്മക ശേഷി വിലയിരുത്തല്‍
  3. പോര്‍ട്ട് ഫോളിയോ വിലയിരുത്തല്‍
  4. ടേം വിലയിരുത്തല്‍
ശാസ്ത്രഗവേഷണസ്ഥാപനങ്ങള്‍, പ്രധാന വ്യക്തികള്‍, പുസ്തകങ്ങള്‍, സംഭവങ്ങള്‍
10. താഴെകൊടുത്തിരിക്കുന്നവയില്‍ ശരിയായ ജോഡി ഏത്(2019 February)
  1. CPCRI- മങ്കൊമ്പ്
  2. CTCRI- ശ്രീകാര്യം
  3. RRII- തൃശൂര്‍
  4. RRS- കാസറ്‍‍കോഡ്
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവ് (2019 February)
  1. വിക്രം സാരാഭായ്
  2. സതീഷ് മാധവന്‍
  3. എപി ജെ അബ്ദുല്‍ കലാം
  4. ജി മാധവന്‍നായര്‍
ഏതു സംഘടനയാണ് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്നത് (2019 February)
  1. ഗ്രീന്‍ പീസ്
  2. IUCN
  3. UNEP
  4. WWF
സൈലന്റ് സ്പ്രിംഗ് എന്ന കൃതിയുടെ കര്‍ത്താവ്(2018 June)
  1. വന്ദനശിവ
  2. അരുന്ധതി റോയ്
  3. റേച്ചര്‍ കാര്‍സന്‍
  4. മേനകാഗാന്ധി
സലീം അലി സെന്റര്‍ ഫോര്‍ ഓര്‍തിനോളജി ആന്റ് നാച്വറല്‍ ഹിസ്റ്ററി എന്ന സ്ഥാപനം സ്ഥിതിചെയ്യുന്നതെവിടെ? (2018 June)
  1. പൂനെ
  2. കോയമ്പത്തൂര്‍
  3. തിരുവനന്തപുരം
  4. ഹൈദരബാദ്
ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക്?(2018 June)
  1. സൈലന്റ് വാലി
  2. കോര്‍ബറ്റ്
  3. കാസിരംഗ
  4. ബന്ദിപ്പൂര്‍
10. ഗംഗാനദിയുടെ സംരക്ഷണത്തിനായുളള ഗംഗാ ആക്ഷന്‍ പ്ലാന്‍ ആരംഭിച്ച വര്‍ഷം (2018 June)
  1. 1985
  2. 1988
  3. 1980
  4. 1978
Violence of green revolution എന്ന കൃതിയുടെ കര്‍ത്താവ്
  1. ഡോ എം എസ് സ്വാമിനാഥന്‍
  2. ചാള്‍സ് എല്‍റ്റണ്‍
  3. വില്യം ഗൗഡ്
  4. വന്ദനശിവ
പോയ്ന്റ് കാലിമര്‍ വന്യമൃഗസങ്കേതം എവിടെ?
  1. കര്‍ണാടകം
  2. തമിഴ്നാട്
  3. മധ്യപ്രദേശ്
  4. ഉത്തരഖണ്ഡ്
EIA എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
  1. Environmental impact assessment
  2. environmental and industrial activities
  3. environmental internal activities
  4. environmental impact activities
1972ലെ മനുഷ്യനും പരിസ്ഥിതിയും കോണ്‍ഫ്രന്‍സ് നടന്നത്
  1. സ്റ്റോക് ഹോം
  2. പാരീസ്
  3. ജനീവ
  4. ആസ്ട്രേലിയ
പരിസ്ഥിതി സൗഹൃദമായ3R?
  1. REDUCE, REUSE, RECALL
  2. REDUCE ,REUSE, RECYCLE

ആസൂത്രണം
നാലാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് അധ്യാപിക തയ്യാറാക്കിയ ഫോര്‍മാറ്റില്‍ പ്രശ്നം, പ്രക്രിയ, ആശയം, പ്രക്രിയാശേഷികള്‍,മൂല്യങ്ങള്‍ മനോഭാവങ്ങള്‍,പ്രയോഗതലം , സര്‍ഗാത്മക തലം എന്നിവ കോളങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ആസൂത്രണത്തിന്റെ ഏതു തലമാണ്
  1. യൂണിറ്റാസൂത്രണം
  2. വാര്‍ഷികാസൂത്രണം
  3. ദൈനംദിനാസൂത്രണം
  4. വിലയിരുത്തല്‍
താഴെക്കൊടുത്തിരിക്കുന്നവയില്‍ ടീച്ചിംഗ് മാന്വലിലെ പ്രതിഫലനപേജുമായി ബന്ധമില്ലാത്ത പ്രസ്താവന
  1. പ്രതിവാര എസ് ആര്‍ ജി യോഗത്തില്‍ അവതരിപ്പിക്കുന്നു
  2. തുടര്‍ ആസൂത്രണത്തിന് ദിശാബോധം നല്‍കുന്നു
  3. ആശയങ്ങള്‍ ധാരണകള്‍ എന്നിവ സ്വാംശീകരിക്കുന്നതിന് ഉപയോഗിക്കുന്നു
  4. ടേമിലെ സി ഇ ക്രോഡീകരണത്തിന് ഉപയോഗിക്കുന്നു
പഠനോപകരണങ്ങള്‍
ഇംപ്രൊവൈസേഷന്‍ വഴി നിര്‍മിക്കുന്ന പഠനോപകരണത്തിന്റെ സവിശേഷത ഏത്?2019 JUNE
  1. വിദഗ്ധരുടെ സഹായത്താല്‍ നിര്‍മിക്കുന്നു
  2. വില കൂടിയ വസ്തുക്കള്‍ ഉപയോഗിക്കുന്നു
  3. പാഴ്വസ്തുക്കള്‍ പ്രയോജനപ്പെടുത്തുന്നു
  4. പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല
10. ക്ലാസില്‍ ഉപയോഗിക്കുന്ന ബ്ലാക്ക് ബോര്‍ഡ് താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്താം? 2019 JUNE
  1. ശ്രാവ്യ പഠനോപകരണം
  2. ദൃശ്യപഠനോപകരണം
  3. ദൃശ്യ-ശ്രാവ്യ പഠനോപകരണം
  4. പ്രോജക്ട് ഉപകരണം
പഠനതന്ത്രങ്ങള്‍
11. താഴെക്കൊടുത്തിരിക്കുന്നവയുടെ ശരിയായ ക്രമീകരണം തെരഞ്ഞെടുക്കുക (2019 February)
  1. പ്രശ്നാവതരണം
  2. ദത്തങ്ങളുടെ വിശകലനം
  3. പരികല്പനരൂപീകരണം
  4. ദത്തശേഖരണം
  5. നിഗമന രൂപീകരണം
  6. ആസൂത്രണം
3. കുട്ടിക്ക് നേരിട്ട് അനുഭവം ലഭിക്കുന്നതിന് അനുയോജ്യമായ പഠനരീതിയാണ് 2019 JUNE
  1. സെമിനാര്‍
  2. പ്രോജക്ട്
  3. അസൈന്‍മെന്റ്
  4. ഫീല്‍ഡ് ട്രിപ്പ്
4. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ പ്രക്രിയാധിഷ്ഠിത ക്ലാസിന് യോജിക്കാത്തത് ഏത്? 2019 JUNE
  1. കുട്ടികള്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്നു
  2. കുട്ടികള്‍ സംശയം ഉന്നയിക്കുന്നു
  3. ടീച്ചര്‍ ആശയം വിശദീകരിക്കുന്നു
  4. പ്രശ്നത്തിന്റെ പരിഹാരം കുട്ടികള്‍ കണ്ടെത്തുന്നു
മാക്കോമാര്‍ക്ക്, യാജര്‍ വര്‍ഗീകരണത്തില്‍ പ്രക്രിയാശേഷികളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് ഏതാണ്?2019 JUNE
  1. നിരീക്ഷണം
  2. വര്‍ഗീകരണം
  3. ക്രോഡീകരണം
  4. നിഗമനം
6. പഠനത്തിന്റെ ഭാഗമായി കുട്ടികളോട് പ്രോജക്ട് ചെയ്യാന്‍ നിര്‍ദേശിക്കുന്നുയ താഴെപ്പറയുന്നവയില്‍ ഏതാണ് ഇതിന്റെ ആദ്യഘട്ടം? (2018 June)
  1. പരികല്പനരൂപീകരണം
  2. ലക്ഷ്യങ്ങള്‍ നിര്‍ണയിക്കല്‍
  3. പ്രശ്നം അനുഭവപ്പെടല്‍
  4. വിവരശേഖരണം
12. താഴെക്കൊടുത്തിരിക്കുന്നവയില്‍ സാമൂഹിക ജ്‍ഞാനനനിര്‍മിതയിലധി,ഷിഠിതമായ ഒരു പരിസരപഠനക്ലാസിനെ വിശദീകരിക്കുന്ന ഏറ്റവും അനുയോജ്യമായ പ്രവര്‍ത്തനം ഏത്? (2018 June)
  1. കുട്ടികള്‍ നിഷ്ക്രിയ ശ്രോതാക്കളാണ്
  2. കുട്ടികള്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു
  3. കുട്ടികള്‍ പാഠഭാഗങ്ങള്‍ വായിക്കുന്നു
  4. കുട്ടികള്‍ കൂട്ടമായി നിരീക്ഷണം, ശേഖരണം, അപഗ്രഥനം എന്നീ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു
താഴെക്കൊടുത്തിരിക്കുന്നവയില്‍ അവകാശാധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത മേഖല
  1. മെന്ററിംഗ്
  2. പങ്കാളിത്തം
  3. ലഭ്യത
  4. സംരക്ഷണം
താഴെക്കൊടുത്തിരിക്കുന്നവയില്‍ കുട്ടികള്‍ നേടിയിരിക്കണമെന്നു ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന ജീവിതനൈപുണികളില്‍ പെടാത്തത്
  1. വിമര്‍ശനാത്മക ചിന്ത
  2. തീരുമാനമെടുക്കല്‍
  3. പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം
  4. ആശയവിനിമയ ശേഷി
താഴെപ്പറയുന്നവയില്‍ പരിസരപഠനത്തിലെ വൈകാരികാന്തരീക്ഷത്തില്‍ പെടാത്തത്
  1. സ്വതന്ത്രവും നിര്‍ഭയവുമായ അന്തരീക്ഷം
  2. ഓരോ പഠിതാവിനെയും പരിഗണിക്കപ്പെടല്‍
  3. പഠനോപകരണങ്ങളുടെ യഥേഷ്ടമുളള ഉപയോഗം
  4. റഫറന്‍സ് സാമഗ്രികളുടെ ലഭ്യത

    സസ്യശാസ്ത്രം
    കെ ടെറ്റിന് യു പി തലത്തിലെ വരെയുളള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. പഠനമനശാസ്ത്രവുമായി ബന്ധപ്പെട്ടും ഉളളടക്കവുമായി ബന്ധപ്പെട്ടുമുളള ചോദ്യങ്ങളാണ് വരിക
    ഉളളടക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ പാഠഭാഗങ്ങളെല്ലാം വിശകലനം ചെയ്ത് ധാരണ നേടുകയാണ് നല്ലത്. പക്ഷേ പാഠപുസ്തകത്തിലെ ക്രമീകരണം റഫറന്‍സിന് സഹായകമായ വിധമല്ല. ചോദ്യങ്ങളുടെ സ്വഭാവം മനസിലാക്കാനായി ചില ചോദ്യങ്ങള്‍ പങ്കിടുന്നു
    താഴെ പറയുന്നവയില്‍ ഗോതമ്പിന്റെ സങ്കരയിനം അല്ലാത്തത് ഏത്?
  5. കല്യാണ്‍ സോന
  6. ത്രിവേണി
  7. ഗിരിജ
  8. സോണാലിക
പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം ആവശ്യമുണ്ടെന്നു തെളിയിക്കുന്നതിനുളള പരീക്ഷണത്തെ സഹായിക്കാത്ത ചരം ഏത്?
  1. ഓക്സിജന്‍
  2. ജലം
  3. കാര്‍ബണ്‍ ഡൈ ഓക്സൈഡ്
  4. ഹരിതകം
സസ്യങ്ങളും അവയുടെ പരാഗണരീതിയും സംബന്ധിച്ച് താഴെ തന്നിരിക്കുന്നവയില്‍ നിന്നും ശരിയായ ജോഡി കണ്ടെത്തുക
  1. കരുമുളക്-ഷഡ്പദം
  2. തെങ്ങ്- കാറ്റ്
  3. വാലിസ്റ്റേറിയ- ഷഡ്പദം
  4. ആമ്പല്‍- ജലം
ചോദ്യങ്ങള്‍ വായിച്ചല്ലോ? അടിസ്ഥാന ധാരണയില്ലാതെ ഉത്തരമെഴുതാന്‍ കഴിയില്ല. അതിനാല്‍ യു പി ക്ലാസിലെ ശാസ്ത്രസംബന്ധമായ പ്രധാന ആശയങ്ങള്‍ ക്രോഡീകരിച്ച് നല്‍കുകയാണ്. സസ്യശാസ്ത്രം, ജന്തുശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചാണ് നല്‍കുന്നത്. ആദ്യം സസ്യശാസ്ത്രം
ഔഷധസസ്യങ്ങള്‍ ആടലോടകം,കറിവേപ്പ്, കുറുന്തോട്ടി, പനിക്കൂര്‍ക്ക, ആര്യവേപ്പ്, തൊട്ടാവാടി
പ്രകാശസംശ്ലേഷണം ആസ്യരന്ധ്രങ്ങള്‍(വാതകവിനിമയം)
CO2+H2O ഗ്ലൂക്കോസ് +O2
ഗ്ലൂക്കോസ് അന്നജം (സംഭരിക്കുന്നു)
വര്‍ണകണങ്ങള്‍ പച്ച -ഹരിതകം
മഞ്ഞ -സാന്തോഫില്‍
ഓറഞ്ച് -കരോട്ടീന്‍
ചുവപ്പ് - ആന്തോസയാനിന്‍
വിവേറിയം-പഠനത്തിനും നിരീക്ഷണത്തിനും വേണ്ടി സസ്യങ്ങളെയും ജന്തുക്കളെയും സൂക്ഷിക്കുന്ന സ്ഥലം - പലതരം വിവേറിയങ്ങള്‍
അക്വേറിയം (ജലജീവികള്‍)
ഓഷ്യാനേറിയം
ഇന്‍സക്റ്റേറിയം
ഫോര്‍മിക്കേറിയം (ഉറുമ്പ്)
ടെറേറിയം (Dry habit-desert,woodland, forest..)
പാലുഡേറിയം (ചതുപ്പ് നിലം)
ഹെര്‍പ്പറ്റേറിയം (ഉരഗങ്ങള്‍)
പെന്‍ഗ്വിനേറിയം
ഓര്‍ക്കിഡേറിയം
ഹരിതസസ്യങ്ങള്‍ സ്വപോഷികള്‍ (ഉല്‍പ്പാദകര്‍)- സ്വന്തമായി ആഹാരം നിര്‍മിക്കുന്നു
സ്വപോഷികളല്ലാത്ത സസ്യങ്ങള്‍ പരാദങ്ങള്‍ - പൂര്‍ണപരാദം (ആതിഥേയ സസ്യത്തില്‍ നിന്നും ആഹാരം വലിച്ചെടുക്കും (റഫ്ലേഷ്യ, മൂടില്ലാത്താളി),
അര്‍ദ്ധപരാദം (ആതിഥേയ സസ്യത്തില്‍ നിന്നും ജലവും ലവണവും വലിച്ചെടുക്കും(ഇത്തിള്‍)
ശവോപജീവികള്‍ - ജീര്‍ണാവശിഷ്ടങ്ങളില്‍ നിന്ന് പോഷണം വലിച്ചെടുക്കുന്നു. (മോണോട്രോപ്പ, നിയോട്ടിയ,...)
എപ്പിഫൈറ്റുകള്‍ വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്നു -ഓര്‍ക്കിഡുകള്‍
ആരോഹികള്‍ ദുര്‍ബലകാണ്ഡസസ്യങ്ങള്‍. മറ്റു ചെടികളില്‍ പടര്‍ന്ന് കയറാന്‍
-പ്രതാനം - പാവല്‍, പടവലം,...
പറ്റുവേര് -കുരുമുളക്, വെറ്റില, മണിപ്ലാന്റ്...
ഇഴവള്ളികള്‍ ദുര്‍ബലകാണ്ഡസസ്യങ്ങള്‍. നിലത്ത് പടര്‍ന്ന് വളരും. പ്രതാനമോ പറ്റുവേരോ ഇല്ല. മധുരക്കിഴങ്ങ്, കൊടങ്ങല്‍...)
താങ്ങുവേര് പേരാല്‍
പൊയ്ക്കാല്‍ വേര് കൈത
ശ്വസനവേര് കണ്ടല്‍ച്ചെടി
സംഭരണവേര് മരച്ചീനി, മധുരക്കിഴങ്ങ്, കാരറ്റ്, മുള്ളങ്കി, ബീറ്റ്റൂട്ട്...
ഭൂകാണ്ഡം ഉരുളക്കിഴങ്ങ്, ഇഞ്ചി, ചേന, മഞ്ഞള്‍...


ബീജാങ്കുരണം (വിത്തുമുളയ്ക്കല്‍) ഭ്രൂണം തൈച്ചെടിയാകുന്നത്.
ആദ്യം ബീജമൂലവും (വേരുപടലമാകും) തുടര്‍ന്ന് ബീജശീര്‍ഷവും (കാണ്ഡവും ഇലയുമാകും) പുറത്ത് വരും
ഇല പ്രകാശസംശ്ലേഷണം നടത്താന്‍ പാകമാകുന്നതുവരെ ബീജപത്രത്തിലെ ആഹാരമാണ് മുളച്ചുവരുന്ന സസ്യം ഉപയോഗിക്കുന്നത്.
ബീജാങ്കുരണത്തിന് ആവശ്യമായ ഘടകങ്ങള്‍ വായു, ജലം, അനുകൂല താപനില
മണ്ണ്, സൂര്യപ്രകാശം എന്നിവ അനിവാര്യമല്ല.
കായികപ്രജനനം സസ്യങ്ങളുടെ വേര്, തണ്ട്, ഇല എന്നിവയില്‍ നിന്ന് പുതിയ സസ്യം ഉണ്ടാകുന്ന പ്രക്രിയ
വിത്തുവിതരണ രീതികള്‍ കാറ്റ് -- അപ്പൂപ്പന്‍താടി, മഹാഗണി,...
ജലം -- തെങ്ങ്
ജന്തുക്കളിലൂടെ --ആല്‍മരം, പ്ലാവ്, പേര, കശുമാവ്, മാവ്, അത്തി, അസ്ത്രപ്പുല്ല്, ...
പൊട്ടിത്തെറിച്ച് --വെണ്ട, കാശിത്തുമ്പ,...
വിത്തുവിതരണം നടക്കുന്നില്ലെങ്കില്‍ മാതൃസസ്യത്തിന്റെ ചുവട്ടില്‍ വീണുമുളയ്ക്കുന്ന എല്ലാ തൈച്ചെടികള്‍ക്കും വളരാനാവശ്യമായ മണ്ണ്, വെള്ളം, സൂര്യപ്രകാശം, ധാതുലവണങ്ങള്‍ എന്നിവ ലഭിക്കാതെ ഏറെയും നശിച്ചുപോകും.
കൃഷിയ്ക്കനുയോജ്യമായ മണ്ണ് വളക്കൂറുള്ളത്, സൂര്യപ്രകാശം ലഭിക്കുന്നിടത്തുള്ളത്, നീര്‍വാര്‍ച്ചയുള്ളത്.
കൃഷിയില്‍ ശ്രദ്ധിക്കേണ്ടത് മണ്ണ് വളക്കൂറുള്ളത്, സൂര്യപ്രകാശം ലഭിക്കുന്നിടത്തുള്ളത്, നീര്‍വാര്‍ച്ചയുള്ളത്, ഗുണമേന്മയുള്ള വിത്ത്, ജലലഭ്യത, ശരിയായ വളപ്രയോഗം, കീടനിയന്ത്രണം, കളനിയന്ത്രണം,...


പൂവിന്റെ ഭാഗങ്ങള്‍ പൂഞെട്ട്
പുഷ്പാസനം - പൂവിന്റെ ഭാഗങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കുന്നു.
വിദളം -മൊട്ടായിരിക്കുമ്പോള്‍ പൂവിനെ സംരക്ഷിക്കുന്നു, വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങി നിര്‍ത്തുന്നു
ദളം
ജനിപുടം - പൂവിലെ പെണ്‍ലിംഗാവയവം
കേസരപുടം- പൂവിലെ ആണ്‍ലിംഗാവയവം
അണ്ഡം കാണപ്പെടുന്നത് അണ്ഡാശയത്തിലെ ഒവ്യൂളിന് അകത്താണ്
കേസരപുടം പരാഗി
തന്തുകം
പുംബീജം കാണപ്പെടുന്നത് കേസരപുടത്തിലെ പരാഗിയിലെ പരാഗരേണുക്കളിലാണ്
ദ്വിലിംഗ പുഷ്പം ഒരേ പൂവില്‍ കേസരപുടവും ജനിപുടവും
ഏകലിംഗപുഷ്പം കേസരപുടവും ജനിപുടവും വെവ്വേറെ പൂക്കളില്‍
ആണ്‍പൂവും
പെണ്‍പൂവും
മത്തന്‍, വെള്ളരി, പാവല്‍, പടവലം, കുമ്പളം, തെങ്ങ്, കവുങ്ങ്
ആണ്‍മരവും
പെണ്‍മരവും
കുടപ്പന, കുടംപുളി, ജാതി, റംബുട്ടാന്‍,...
ബീജസങ്കലനം പരാഗരേണുക്കളില്‍ നിന്ന് പുംബീജം അണ്ഡാശയത്തിലെത്തി അണ്ഡവുമായി കൂടിച്ചേരുന്ന പ്രവര്‍ത്തനം
പരാഗണം പരാഗിയില്‍ നിന്ന് പരാഗരേണുക്കള്‍ പരാഗണകാരികള്‍ മുഖേന പരാഗണസ്ഥലത്ത് പതിക്കുന്നത്
പരാഗണകാരികള്‍ പൂമ്പാറ്റ, തേനീച്ച, പക്ഷികള്‍, പ്രാണികള്‍
ഈച്ച (ചേന, ചേമ്പ്,...)
കാറ്റ് -നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ് (ധാരാളം പൂമ്പൊടി, പരാഗണരേണുക്കള്‍ക്ക് ഭാരം കുറവ്)
ജലം -കുരുമുളക്
കൃത്രിമ പരാഗണം മികച്ച വിത്തിനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന് ഗുണമേന്‍മയുള്ള ചെടിയില്‍ നിന്ന് പരാഗരേണുക്കള്‍ ശേഖരിച്ച് മറ്റൊരു പൂവിന്റെ പരാഗണസ്ഥലത്ത് പതിപ്പിക്കുന്നത്.
സ്വപരാഗണം ഒരുപൂവിലെ പരാഗരേണുക്കള്‍ അതേ പൂവിലെ പരാഗണസ്ഥലത്ത് / ഒരു ചെടിയിലെ ഒരു പൂവിലെ പരാഗരേണുക്കള്‍ അതേ ചെടിയിലെ മറ്റൊരു പൂവിന്റെ പരാഗണസ്ഥലത്ത് പതിക്കുന്നത്
പരപരാഗണം ഒരു ചെടിയിലെ പൂവില്‍ നിന്ന് പരാഗരേണുക്കള്‍ മറ്റൊരു ചെടിയിലെ പൂവില്‍ പതിക്കുന്നത്
ഒവ്യൂള്‍ വളര്‍ന്ന് വിത്തായി മാറും
അണ്ഡാശയം ഫലമായി മാറും
ലഘുഫലം ഒരു പൂവില്‍ നിന്ന് ഒരു ഫലം (മാമ്പഴം, തക്കാളി,...)
പുഞ്ജഫലം ഒരു പൂവില്‍ നിന്ന് ഒന്നിലധികം ഫലം (സീതപ്പഴം, ബ്ലാക്ക്ബെറി, അരണമരം
സംയുക്തഫലം അനേകം ചെറുപൂക്കള്‍ ഒരു പൊതുതണ്ടില്‍ (പൂങ്കുല)ഓരോ പൂവില്‍ നിന്നും ഓരോ ഫലം (ചക്ക).ചക്കച്ചുള(ഫലം),ചക്കക്കുരു (വിത്ത്),ചവിണി (ബീജസങ്കലനം നടന്ന് ഫലമാകാത്ത പൂക്കള്‍) ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളില്‍ ക്രമീകരിച്ച് ഒരു ഫലം പോലെയാകുന്നു.
കപടഫലങ്ങള്‍ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങള്‍ വളര്‍ന്ന് ഫലം പോലെയാകുന്നു. (കശുമാങ്ങ, ആപ്പിള്‍



നല്ല വിളവു ലഭിക്കാന്‍
  • വളക്കൂറുള്ള മണ്ണ്
  • അനുയോജ്യമായ കാലാവസ്ഥ
  • നല്ല വിത്തുകളും നടീല്‍ വസ്തുക്കളും
വിത്ത് ശേഖരിക്കേണ്ടത്
  • മധ്യകാലഫലങ്ങളില്‍ നിന്ന്
  • രോഗബാധയില്ലാത്ത സസ്യങ്ങളില്‍ നിന്ന്
  • നല്ല കായ്ഫലമുള്ള സസ്യങ്ങളില്‍ നിന്ന്
ലൈംഗികപ്രത്യുല്പാദനം വിത്തില്‍ നിന്ന് പുതിയ തൈച്ചെടിയുണ്ടാകുന്നത്
കായികപ്രജനനം വേര്, തണ്ച്, ഇല എന്നിവയില്‍ നിന്ന് പുതിയ തൈച്ചെടിയുണ്ടാകുന്നത്
പതിവയ്ക്കല്‍൯Layering)
  • പിച്ചി, മുല്ല, റോസ, ചെമ്പരത്തി, കശുമാവ്, സപ്പോട്ട, ...
1. വിത്തു മുളച്ചുണ്ടാകുന്ന ചെടികളുടെ അത്രയും ആയുര്‍ദൈര്‍ഘ്യം ഉണ്ടാകില്ല.
2. വലുപ്പം കുറവ്.
3. മാതൃസസ്യത്തിന്റെ ഗുണങ്ങള്‍ ഉണ്ടാകും.
4. വേഗത്തില്‍ പൂക്കുകയും കായ്ക്കുകയും ചെയ്യും.
5. തായ്‌വേരുപടലം ഉണ്ടാകില്ല.
ടിഷ്യൂകള്‍ച്ചര്‍
  • ചെടിയുടെ ഒരു കോശത്തില്‍ നിന്നോ ഒരുകൂട്ടം കോശങ്ങളില്‍ നിന്നോ മാതൃസസ്യത്തിന്റെ എല്ലാ സവിശേഷതകളോടും കൂടിയ നൂറുകണക്കിന് തൈകള്‍ ലബോറട്ടറിയില്‍ ഉല്പാദിപ്പിക്കുന്ന പ്രക്രിയ.
കൊമ്പ് ഒട്ടിക്കല്‍ (Grafting)
  • സ്റ്റോക്ക് (മൂലകാണ്ഡം) -ഒട്ടിക്കലിനുവേണ്ടി തിരഞ്ഞെടുക്കുന്ന വേരോടുകൂടിയ ചെടി
  • സയണ്‍ (ഒട്ടുകമ്പ്)-ഒട്ടിക്കുന്ന കൊമ്പ്
മുകുളം ഒട്ടിക്കല്‍
നീളം കൂടിയ തെങ്ങിനങ്ങള്‍
  • വെസ്റ്റ്കോസ്റ്റ് ടാള്‍, ഈസ്റ്റ്കോസ്റ്റ് ടാള്‍, ലക്ഷദ്വീപ് ഓര്‍ഡിനറി
നീളം കുറഞ്ഞ തെങ്ങിനങ്ങള്‍
  • ചാവക്കാടി ഓറഞ്ച്, ചാവക്കാട് ഗ്രീന്‍, ഗംഗാബോന്തം
വര്‍ഗസങ്കരണം ഒരേവര്‍ഗത്തില്‍ പെട്ടതും വ്യത്യസ്ത സ്വഭാവസവിശേഷതകള്‍ ഉള്ളതുമായ ചെടികളെത്തമ്മില്‍ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകള്‍ ഉല്പാദിപ്പിക്കുന്ന രീതി.
സങ്കരയിനം തെങ്ങുകള്‍
  • ചന്ദ്രലക്ഷ, ചന്ദ്രശങ്കര, ലക്ഷഗംഗ,...
സങ്കരയിനം നെല്ല്
  • പവിത്ര, ഹ്രസ്വ, അന്നപൂര്‍ണ,...
സങ്കരയിനം പയര്‍
  • അനശ്വര, കനകമണി, ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക, ...
സങ്കരയിനം മുളക്
  • ഉജ്ജ്വല, ജ്വാലാമുഖി, അനുഗ്രഹ, ജ്വാലാസഖി, അതുല്യ, ഭാരത്,...
സങ്കരയിനം വെണ്ട
  • കിരണ്‍, അര്‍ക്ക, അനാമിക, സല്‍ക്കീര്‍ത്തി, സുസ്ഥിര, അരുണിമ, അഞ്ജിത, മഞ്ജിമ, ...
സങ്കരയിനം വഴുതന
  • സൂര്യ, ശ്വേത, ഹരിത, നീലിമ, ...
സങ്കരയിനം തക്കാളി
  • മുക്തി, ശക്തി, അനഘ, അക്ഷയ, വിജയ്, ...
സങ്കരയിനം പാവല്‍
  • പ്രിയ, പ്രിയങ്ക, പ്രീതി, ...
സങ്കരയിനം ചീര
  • അരുന്‍, കണ്ണാറ, മോഹിനി, രേണുശ്രീ, കൃഷ്ണശ്രീ, ...
സങ്കരയിനം വെള്ളരി
  • മുടിക്കോട്, സൗഭാഗ്യ,...
സങ്കരയിനം മത്തന്‍
  • അമ്പിളി, സുവര്‍ണ, സരസ്, ...
സങ്കരയിനം പടവലം
  • ബേബി, കൗമുദി, TA 19, ...
ഉത്തരം കണ്ടെത്തിയെഴുതുക
വിത്തുമുളയ്കാന്‍ അനിവാര്യമല്ലാത്ത ഘടകം
  1. ജലം
  2. വായു
  3. മണ്ണ്
  4. അനുയോജ്യമായ താപനില
കായികപ്രജനനത്തില്‍ പെടാത്തത്
  1. മരച്ചീനി നടല്‍
  2. ഇലമുളച്ചി വളരുന്നത്
  3. പയര്‍ചെടി മുളയ്കുന്നത്
  4. ഇവയൊന്നുമല്ല
ജോഡികളല്ലാത്തത് ഏത്
  1. കൈതച്ചക്ക- അമേരിക്ക
  2. തേയില – ചൈന
  3. കശുമാവ്- ബ്രസീല്‍
  4. കാബേജ്- ആഫ്രിക്ക
നെല്ലിനത്തില്‍ പെടാത്തത്
  1. ജ്യോതി
  2. അന്നപൂര്‍ണ
  3. txd
  4. IR8
ലക്ഷഗംഗയുമായി യോജിക്കുന്നതേത്
  1. നദീജലകരാര്‍
  2. ലക്ഷദ്വീപിലെ ഭൂമി
  3. തെങ്ങിനം
  4. ആകാശഗംഗ
(തുടരും)
സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

Tuesday, February 11, 2020

കെ ടെറ്റ് /PSC പഠനസഹായി 17

എറിക് എറിക്സണിന്റെ സാമൂഹിക വികാസസിദ്ധാന്തം
സാമൂഹിക വികാസം
എറിക് എറിക്സണിന്റെ സാമൂഹിക വികാസസിദ്ധാന്തം
എട്ടുഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. വിശദാംശങ്ങള്‍ ചുവടെ
ഘട്ടം, പ്രായം, സവിശേഷത എന്ന ക്രമത്തില്‍ ചുവടെ നല്‍കുന്നു
ഘട്ടം- വിശ്വാസം/ അവിശ്വാസം
പ്രായം- 0-1വയസ് വരെ
സവിശേഷത- ഈ ആളെ വിശ്വസിക്കാമോ? ആവശ്യം, സ്നേഹം, സന്തോഷം, സുരക്ഷ എന്നിവ വിശ്വാസം ഉണ്ടാക്കുന്നു.( അടുത്തെത്തുന്ന ഓരോ വ്യക്തിയോടും കുഞ്ഞിന്റെ സംശയമാണ് ഈ ആളെ വിശ്വസിക്കാമോ എന്ന്. എടുക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കും)
ഘട്ടം -സ്വാശ്രയത/ ജാള്യത
പ്രായം 1-3 വയസ് വരെ
സവിശേഷത -തനിക്ക് സ്വയം ചെയ്യണം. പറ്റുമോ? മറ്റുളളവര്‍ കണ്ടാല്‍? കുപ്പായം തനിയെ ഇടാന്‍ ശ്രമിക്കുന്നു. സ്വയം ചെയ്യുന്നത് മറ്റാരെങ്കിലും കാണുന്നുണ്ടോ?
ഘട്ടം -മുന്‍കൈ എടുക്കല്‍/ കുററബോധം
പ്രായം 3-6വയസ് വരെ
സവിശേഷത- മറ്റുളളവരെ നയിക്കല്‍, കൂട്ടുകാരെകൂട്ടല്‍
അവസരം നിഷേധിച്ചാലും പോകും. പോയിക്കഴിഞ്ഞ് വീട്ടുകാരറിയുമോ എന്ന കുറ്റബോധം ബാധിക്കും
ഘട്ടം -ഊര്‍ജസ്വലത/അപകര്‍ഷത
പ്രായം -6-12 വയസ് വരെ
സവിശേഷത -സമപ്രായക്കാരുമായി ഫലപ്രദമായി ഇടപെടല്‍സഹകരണം, അംഗീകാരം എന്നിവ ആഗ്രഹിച്ചാണ് പ്രവര്‍ത്തനം. അല്ലെങ്കില്‍ അപകര്‍ഷതാബോധത്തോടെ കഴിയും
ഘട്ടം -സ്വാവബോധം/വ്യക്തിത്വ പ്രതിസന്ധി
പ്രായം-12-18വയസ് വരെ
സവിശേഷത- ആശയക്കുഴപ്പം. മുതിര്‍ന്ന ആളായോ അതോ കുട്ടിയാണോ? മുതിര്‍ന്നവരുടെ ഇടയില്‍ ചെന്നാല്‍ കുട്ടികള്‍ക്കെന്താണിവിടെക്കാര്യം?  എന്നു ചോദിക്കും. കുട്ടികളാകട്ടെ കൂട്ടുകയുമില്ല.
ഘട്ടം -ആഴത്തിലുളള അടുപ്പം/ഒറ്റപ്പെടല്‍
പ്രായം- 18-35വയസ് വരെ
സവിശേഷത- ഉറ്റസൗഹൃദം ഈ പ്രായത്തിലെ സവിശേഷതയാണ്. അല്ലെങ്കില്‍ കടുത്ത ഏകാകിത്വം
 ഘട്ടം -സൃഷ്ടിപരത/മുരടിപ്പ്
പ്രായം -35-60 വയസ് വരെ
സവിശേഷത -പക്വതയുടെ തലം  -പുതിയ തലമുറയെ വളര്‍ത്തല്‍ ,ഉത്തരവാദിത്വമേറ്റെടുക്കല്‍ എന്നിവ നടത്തും. അല്ലെങ്കില്‍ ജീവിതത്തില്‍ മുരടിപ്പ് അനുഭവപ്പെട്ട് കഴിയും
ഘട്ടം -മനസന്തുലനം/തകര്‍ച്ച ( ഉദ്ഗ്രഥനം/ നിരാശ)
പ്രായം -60 നു മുകളില്‍
സവിശേഷത- ജീവിതത്തെ വിലയിരുത്തുമ്പോള്‍ എന്തെങ്കിലും അര്‍ഥമുണ്ടായോ? എങ്കില്‍ സംതൃപ്തി, അല്ലെങ്കില്‍ കടുത്ത നിരാശ
ഇനി ചോദ്യങ്ങള്‍ക്ക് സ്വന്തമായി ഉത്തരം കണ്ടെത്തൂ
1.ഏറിക്സണിന്റെ അഭിപ്രായത്തില്‍ ആദിബാല്യകാലം മാനസീക സാമൂഹിക സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിലാണ്? ( PSC 2017)
    A) സ്വാശ്രയത്വം- സംശയം
    B) അധ്വാനം- അപകര്‍ഷക (?)
    C) മുന്‍കൈ എടുക്കല്‍-കുറ്റബോധം
    D) വിശ്വാസം- അവിശ്വാസം
2.പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായ അരുണ്‍ സ്വന്തമായി ആഹാരം കഴിക്കാനും വേഷവിധാനം ചെയ്യാനും ശ്രമിക്കുന്നു. എറിക്സണിന്റെ സിദ്ധാന്തമനുസരിച്ച് അവള്‍ ഉള്‍പ്പെടുന്ന ഘട്ടമേത്?2019
    A) സ്വേച്ഛാ പ്രതികരണവും സംശയവും
    B) മുന്‍കൈയെടുക്കലും കുറ്റബോധവും
    C) സത്വവും പ്രതിസന്ധിയും
    D) കര്‍മോത്സുകതയും അപകര്‍ഷതയും
3.തീവ്രവും നിര്‍ണായകവുമായ സാമൂഹിക വികാസം നടക്കുന്നത് (2018 June)
    A) ബാല്യകാലത്ത് ( ശൈശവം)
    B) കുട്ടിക്കാലത്ത്
    C) കൗമാരകാലത്ത്
    D) മുതിര്‍ന്ന കാലത്ത്
4. എറിക്സണിന്റെ അഭിപ്രായത്തില്‍ അപ്പര്‍ പ്രൈമറി തലത്തിലെ കുട്ടിയുടെ മനോസാമൂഹികവികാസഘട്ടം (2013 SEPTEMBER)
    A) വിശ്വാസവും അവിശ്വാസവും
    B) സ്വേച്ഛാ പ്രതികരണവും സംശയവും
    C) ആത്മബന്ധവും ഏകാകിത്വവും
    D) കര്‍മോത്സുകതയും അപകര്‍ഷതയും
സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

Sunday, February 9, 2020

കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)


ഭാഷാ വികാസം , ഭാഷാപഠനം
താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതു നിരീക്ഷണമാണ് നോം ചോംസ്കിയുടെ ഭാഷാര്‍ജനത്തെ അനുകൂലിക്കുന്നത്? (2018 June)
  1. കുട്ടിീയുടെ ഭാഷാവികസനം ഏതു സംസ്കാരത്തിലായാലും ഒരേ രീതിയിലാണ് നടക്കുന്നത്
  2. കുട്ടികള്‍ വളരെ വേഗത്തിലും അനായാസമായും ഭാഷാശേഷി കൈവരിക്കുന്നു
  3. ഭാഷാ വികസനഘട്ടങ്ങള്‍ ഭൂരിഭാഗം കുട്ടികളിലും ഒരേ പ്രായത്തില്‍ത്തന്നെയാണ് നടക്കുന്നത്
  4. ഇവയെല്ലാം തന്നെ.
ഭാഷ ആര്‍ജിച്ചെടുക്കാനുളള സ്വതസിദ്ധമായ കഴിവ് തലച്ചോറിനുണ്ട് എന്ന് പറഞ്ഞതാര്?2019
  1. നോം ചോംസ്കി
  2. വൈഗോഡ്സ്കി
  3. പിയാഷെ
  4. ബ്രൂണര്‍
ഭാഷയിലെ അര്‍ഥപൂര്‍ണമായ ചെറിയ ഘടകം ഏത്? (2018 June)
  1. അര്‍ഥം
  2. വാക്യഘടന
  3. രൂപിമം
  4. സ്വനിമം
സാര്‍വലൗകിക ഭാഷാവ്യാകരണത്തിലൂടെ ഭാഷാഘടകങ്ങളും വ്യാ൩കരണവും കുട്ടിയുടെ മനസില്‍ വളരുകയാണ് എന്നു സൂചിപ്പിച്ചത് (2018 ഒക്ടോബര്‍)
  1. നോം ചോംസ്കി
  2. ലവ് വൈഗോഡ്സ്കി
  3. ബി എഫ് സ്കിന്നര്‍
  4. ജീന്‍ പിയാഷെ
രക്ഷിതാക്കളുടെ പ്രബലനത്തോടെയുളള പ്രതികരണമായി കുട്ടികള്‍ ഉചിതമായ ശബ്ദവും രൂപവും ആര്‍ജിക്കുന്നു. ഏതു ഭാഷാ വികസനസിദ്ധാന്തമാണ് ഇങ്ങനെ നിര്‍ദേശിക്കുന്നത്? (2018 June)
  1. വ്യവഹാരവാദം
  2. ജ്ഞാനനിര്‍മിതി വാദം
  3. സാമഗ്ര്യാദര്‍ശനം
  4. മാനവികതാവാദം
നോം ചോംസ്കിയുടെ അഭിപ്രായത്തില്‍ ഭാഷയുടെ അവികസിത രൂപം രൂപപ്പെടുന്നത്
  1. മസ്തിഷ്കത്തില്‍
  2. സമൂഹത്തില്‍
  3. വിദ്യാഭ്യാസത്തിലൂടെ
  4. ആശയവിനിമയത്തിലൂടെ
ഭാഷാവളര്‍ച്ചയെ സംബന്ധിച്ച് രണ്ടു പ്രശസ്തരായ മനശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടുകള്‍ താഴെക്കൊടുക്കുന്നു.
  1. അഹം കേന്ദ്രിത ഭാഷണം- സാമൂഹിക ഭാഷണം
  2. സാമൂഹികഭാഷണം- സ്വയംഭാഷണം
ഈ കാഴ്ചപ്പാടുകളുടെ ഉപജ്ഞാതാക്കളാണ്
  1. വൈഗോഡ്സ്കി - ബ്രൂണര്‍
  2. വൈഗോഡ്സ്കി- പിയാഷെ
  3. പിയാഷെ- വൈഗോഡ്സ്കി
  4. പി യാഷെ - ബ്രൂണര്‍
വിവിധ സമീപനങ്ങള്‍
  1. സ്കിന്നര്‍ ഭാഷയെ ഒരു വാചിക ചേഷ്ടയായി കണ്ടു. അത് പരിശീലനത്തിലൂടെ നേടാം. പ്രബലനത്തിലൂടെ ഉറപ്പിക്കാം
  2. ചോംസ്കി-
    1. ജന്മസിദ്ധമായ ഭാഷാഘടകം എല്ലാവരിലും ഉണ്ട്
    2. കുട്ടി ഭാഷ സ്വായത്തമാക്കുകയാണ്
    3. പ്രവചനീയമായ പ്രായത്തില്‍ എല്ലാവരും ഭാഷ ഉപയോഗിക്കുന്നു
    4. സാര്‍വലൗകിക വ്യാകരണം ഉണ്ട്.
  3. പിയാഷെ
    1. ഭാഷയെ നിര്‍ണയിക്കുന്നത് ചിന്തയാണ്-
    2. ചിന്ത ആദ്യം ഉണ്ടാകുന്നു. പിന്നെ ഭാഷ വികസിക്കുന്നു.
    3. സ്വയം ഭാഷണം പ്രവര്‍ത്തനങ്ങളുടെ അകമ്പടിയാണ്.
    4. സ്വയം ഭാഷണം അസ്തമിച്ചതിനു ശേഷം സാമൂഹിക ഭാഷണം
  4. വൈഗോഡ്സ്കി
    1. ഭാഷയും ചിന്തയും പരസ്പരം സ്വാധീനിക്കുന്നുണ്ട്
    2. ഭാഷാരഹിത ചിന്തയും ചിന്താരഹിത ഭാഷയും വേറിട്ടു വികസിച്ച് രണ്ടു വയസാകുമ്പോഴേക്കും കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു ( വൈഗോഡ്സ്കി)
    3. കുട്ടി ആന്തരിക ഭാഷണം നടത്തുന്നു. അത് പ്രത്യക്ഷപ്പെടുന്നതോടെ സ്വയം ഭാഷണം അവസാനിക്കുന്നു.
ചോംസ്കിയുടെ ഭാഷാസിദ്ധാന്തങ്ങളെ പിന്‍പറ്റി വികസിപ്പിച്ച ബോധനസമീപനം
  1. ഭാഷാ സമഗ്രതാസമീപനം
  2. ഉദ്ഗ്രഥന സമീപനം
  3. ചാക്രിക സമീപനം
  4. ഉരുവിട്ടുപഠിക്കല്‍ രീതി
മസ്തിഷ്കം

  • വെര്‍ണിക്ക – ആശയസ്വീകരണം ( ഭാഷയുമായി ബന്ധപ്പെട്ട ഭാഗം)
  • ബ്രോക്ക – ആശയപ്രകടനം  ( ഭാഷയുമായി ബന്ധപ്പെട്ട ഭാഗം)
  • സെറിബ്രം- വിഷമകരമായ ചിന്തകളുടെ ഇരിപ്പിടം. പഠിക്കുക, ഓര്‍മിക്കുക, ചിന്തിക്കുക, നിയന്ത്രിക്കുക, ധാരാളം ചുളിവുകളും മടക്കുകളും ഉപരിതലവിസ്തീര്‍ണം കൂടുതല്‍ 1.5 sq feet
  • തലാമസ്- ഗന്ധം ഒഴികെയുളള എല്ലാ ആവേഗങ്ങളും കടന്നു പോകുന്നു
  • ഹൈപ്പോതലാമസ്- ജീവല്‍ പരമായ ആവശ്യങ്ങളെ നിയന്ത്രിക്കുന്നു
  • സെറിബല്ലം- പിന്‍മസ്തിഷ്കത്തിലാണ്. ചലനത്തെ ക്രോഡീകരിക്കുന്നു. സന്തുലനാവസ്ഥ നിലനിറുത്തുന്നു
  • ന്യൂറോണുകളുടെ സ്നാപ്തിക ബന്ധം

മലയാളം
  1. അവധാരണം -ഗദ്യം ( 5) ഗദ്യഭാഗം ഒന്നോ രണ്ടോ തവണ ശ്രദ്ധാപൂര്‍വം വായിച്ചാല്‍ ഉത്തരമെഴുതാവുന്നതേയുളളൂ. അമിതമായ ആത്മവിശ്വാസം പാടില്ല. ഉത്തരം എഴുതിയ ശേഷം മറ്റു ഉത്തര സാധ്യതയുണ്ടോ എന്നു കൂടി പരിശോധിക്കണം. എന്തെല്ലാമാണ് ചോദ്യങ്ങളായി പരിഗണിക്കുക എന്നു നോക്കാം.
    1. കേന്ദ്രാശയം കണ്ടെത്തല്‍,
    2. വിശകലനം ചെയ്യല്‍,
    3. പരസ്പരബന്ധം കണ്ടെത്തല്‍,
    4. സംഗ്രഹിക്കല്‍)
  2. അവധാരണം -പദ്യം ( 5) കവിത പദച്ചേരുവ മനസിലാക്കി വായിക്കണം. പൊതു ആശയതലവും ഓരോ വരികളിലെയും ആശയവും മനസിലാക്കണം. പ്രത്യക്ഷത്തില്‍ കിട്ടുന്ന ആശയവും ചിന്തിച്ച് കണ്ടെത്താവുന്നവയും വ്യാഖ്യാനിച്ചെടുക്കാവുന്നവയും ഉണ്ടാകും. ഏതെങ്കിലും പദങ്ങള്‍ക്ക് അര്‍ഥം കിട്ടിയില്ലെങ്കില്‍ ആ കാവ്യസന്ദര്‍ഭത്തില്‍ എന്താകാം അര്‍ഥമെന്നു ഊഹിക്കണം.
    1. കേന്ദ്രാശയം കണ്ടെത്തല്‍ ,
    2. വിശകലനം ചെയ്യല്‍,
    3. ബിംബകല്പനകള്‍,ആസ്വാദനാംശങ്ങള്‍ കണ്ടെത്തല്‍)
  3. മാതൃഭാഷയും ബോധനശാസ്ത്രവും ( 10) ഇത് പഠനമനശാസ്ത്രമേഖലയിലും വരാം .പത്ത് മാര്‍ക്ക് നിസാരമല്ല.
    1. ഭാഷാസമീപനം, (ഭാഷാര്‍ജനസിദ്ധാന്തങ്ങള്‍, ബഹുമുഖബുദ്ധി )
    2. ക്ലാസ് റൂം പ്രക്രിയ,പ്രായോഗികതലം) ( നിരന്തരവിലയിരുത്തല്‍, പഠനതന്ത്രം, പഠനസാമഗ്രികള്‍, ആസൂത്രണം, പ്രശ്നപരിഹരണം, ഐ ടി)
    3. ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം
  4. ഭാഷ, സാഹിത്യം, സംസ്കാരം (10)
    1. പ്രയോഗങ്ങള്‍,ശൈലികള്‍,
    2. ചൊല്ലുകള്‍,
    3. പ്രായോഗികവ്യാകരണം ,
    4. താളം,
    5. വ്യവഹാരരൂപങ്ങള്‍
മലയാളത്തില്‍ ഇതുവരെ വന്ന ചോദ്യങ്ങള്‍ അവയുടെ സവിശേഷത പരിഗണിച്ച് ലിസ്റ്റ് ചെയ്തിരിക്കുന്നു. വസ്തുനിഷ്ഠ ചോദ്യങ്ങളുടെ ഊന്നലാണ് താഴെയുളളത് .

സിദ്ധാന്തതലം
  1. വ്യവഹാരരൂപം
  2. സിദ്ധാന്തം ( സാമൂഹികവികാസവും പഠനപ്രവര്‍ത്തനവും)
  3. സിദ്ധാന്തം ( ജനാധിപത്യവിദ്യാഭ്യാസം)
  4. സിദ്ധാന്തം (ഡീ സ്കൂളിംഗ്)
  5. നിലവിലുളള ഭാഷാപഠനവുമായി ബന്ധപ്പെടാത്തത് ഏത്?
  6. മാതൃഭാഷയുമായി ബന്ധപ്പെട്ട ഉചിതമായ പ്രസ്താവന
  7. ഭാഷാസമഗ്രതാദര്‍ശനവുമായി ബന്ധമില്ലാത്തത്
  8. ഭാഷയും ചിന്തയും
ഐ സി ടി
  1. ഐ സി ടി സാധ്യതയുമായി യോജിക്കാത്ത പ്രസ്താവന
  2. ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടുളള നേട്ടങ്ങള്‍
  3. ഭാഷാഭേദങ്ങളെ സംബന്ധിച്ച പ്രസക്തമായ കാര്യം
കവിത
  1. കവിതാപഠനത്തിന്റെ ഉദ്ദേശ്യം
  2. കവിതയിലെ വരികളോടു സമാനമായ അര്‍ഥമുളള വരികളേവ
  3. സമാനതാളമുളള വരികള്‍
  4. അലങ്കാരപ്രയോഗത്തില്‍ വ്യത്യസ്തതയുളളത്
കൃതി , രചയിതാവ്
  1. അവാര്‍ഡ് കൃതി, രചയിതാവ്
  2. കൃതിയും ഗ്രന്ഥകര്‍ത്താവും
  3. പുരാണപശ്ചാത്തലം സ്വീകരിക്കാത്ത കൃതി
പദം, വാക്യം
  1. തെറ്റായ വാക്യം ഏത്?
  2. ശരിയായ വാക്യം ഏത്?
  3. ശരിയായ പദം ഏത്?
  4. കൂട്ടത്തില്‍ പെടാത്ത പദം ഏത്?
ചൊല്ല്
  1. ചൊല്ലിന്റെ സമാനമായ അര്‍ഥമുളള ചൊല്ല് ഏത് (കുരയ്കും പട്ടി കടിക്കില്ല)
  2. നിര്‍ദിഷ്ട തീമുമായി ബന്ധമുളള ചൊല്ലേത്? ( മഴയും കൃഷിയും)
ശൈലി
  1. ശൈലിയുടെ അര്‍ഥം
സന്ധി, സമാസം തുടങ്ങിയവ
  1. സന്ധി ചെയ്യുമ്പോള്‍ വ്യത്യസ്തതയുളളത്
  2. സന്ധിക്ക് ഉദാഹരണം
  3. പദം വിഗ്രഹിക്കുന്നതെങ്ങനെ?
  4. ശരിയായ വിഗ്രഹാര്‍ഥം
  5. അനുപ്രയോഗം ( നല്‍കുന്ന സൂചന),
  6. അപൂര്‍ണക്രിയ ഇല്ലാത്ത വാക്യം,
  7. നാനാര്‍ഥം
പഠനപ്രക്രിയ, തന്ത്രം
  1. എഡിറ്റിംഗ് പ്രക്രിയ
  2. വാചികപ്രവര്‍ത്തനം അല്ലാത്തത്
  3. ദൃശ്യവത്കരണപ്രവര്‍ത്തനം
  4. ഭാഷാശേഷികളുടെ ഉദ്ഗ്രഥനത്തിന് കൂടുതല്‍ സാധ്യതയുളള പഠനപ്രവര്‍ത്തനം
  5. വിലയിരുത്തല്‍ തന്നെ പഠനം-ഉദാഹരണം
  6. കലാരൂപവുമായി ബന്ധമില്ലാത്തത് ( കഥകളി)
  7. കഥാസ്വാദനത്തിലേക്ക് നയിക്കുന്നതിനുളള ബോധനതന്ത്രം

    അനുബന്ധം- ഒന്ന്
    സമാസം 
    ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. 

    അർത്ഥമനുസരിച്ചുള്ള വർഗ്ഗീകരണം

    • തൽപുരുഷൻ - ഉത്തരപദത്തിന്‌ പ്രാധാന്യം. 
      • ഉദാ :പാക്കുവെട്ടി - പാക്കിനെ വെട്ടുന്നത് എന്ന് വിഗ്രഹിക്കാം .
      • കേരളദേശം - കേരളമെന്ന ദേശം
      • അശോക ചക്രവർത്തി - അശൊകനെന്ന ചക്രവർത്തി.
      •  മരംകൊത്തി - മരത്തെ കൊത്തുന്ന പക്ഷി.
      • മുടിവെട്ട് - മുടിയെ വെട്ടുന്ന ജോലി.
      • ജാതിനിർണയം - ജാതിയെ നിർണയിക്കൽ .
      • കലാനിരൂപണം - കലയെ നിരൂപിക്കൽ
      •  ഈശ്വരതുല്യൻ - ഈശ്വരനോട് തുല്യൻ.
      • രാക്ഷസതുല്യൻ - രാക്ഷസനോട് തുല്യൻ.
      • ശീശുഭക്ഷണം - ശിശുവിന്‌ നൽകുന്ന ഭക്ഷണം
      • കാലിത്തീറ്റ - കാലിക്ക് നൽകുന്ന തീറ്റ.
      •  സ്വർണ്ണമോതിരം - സ്വർണ്ണത്താൽ ഉള്ള മോതിരം
      • സ്വർണ്ണവാൾ - സ്വർണ്ണത്താൽ ഉള്ള വാൾ.
      • പിതൃസ്വത്ത് - പിതാവിന്റെ സ്വത്ത്.
      • രാജകിരീടം - രാജാവിന്റെ കിരീടം.
      •  സംഗീതവാസന - സംഗീതത്തിൽ ഉള്ള വാസന.
    • കർമ്മധാരയൻ‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.നീലമേഘം എന്ന സമസ്ത പദത്തിൽ നീല പൂർവ്വപദവുo മേഘം ഉത്തരപദവുമാണ്.ഉത്തര പദമായ മേഘത്തെ വിശേഷിപ്പിക്കുന്നതിനായി ചേർത്തിരിക്കുന്ന പദമാണ് നീല. വിശേഷണം നിലയും വിശേഷ്യം മേഘവുമാണ് .വിശേഷണ വിശേഷ്യങ്ങൾ പുർവ്വപദവും ഉത്തരപദവുമായി സമാസിച്ചാൽ അതു കർമ്മധാരയൻ സമാസം.
      • മഞ്ഞക്കിളി
      • മധുരക്കിഴങ്ങ്
    • ദ്വിഗുസമാസം - പൂർ‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.
      • ഉദ: പഞ്ചബാണൻ - അഞ്ചു ബാണം ഉള്ളവൻ.
      • ത്രിലോകം - മൂന്ന് ലോകങ്ങളും.
      • സപ്തവർണ്ണങ്ങൾ - ഏഴു വർണ്ണങ്ങൾ.
      • പഞ്ചേന്ദ്രിയങ്ങൾ - അഞ്ച് ഇന്ദ്രിയങ്ങൾ.
      • പഞ്ചലോഹങ്ങൾ - അഞ്ച് ലോഹങ്ങൾ.
      • ഷഡ്‌വികാരങ്ങൾ - ആറ് വികാരങ്ങൾ.
      • സപ്തർഷികൾ - ഏഴു ഋഷികൾ
      •  മുക്കണ്ണൻ, നാന്മുഖൻ, ദശാനനൻ
    • അവ്യയീഭാവൻ - നാമത്തോട് നാമമോ അവ്യയമോ ഉപസർഗ്ഗമോ ചേർന്ന് ക്രിയയെ വിശേഷിപ്പിക്കുന്നു.
      • അനുദിനം - ദിനം തോറും.
      • സസ്നേഹം - സ്നേഹത്തോട് കൂടി.
      • പ്രതിശതം - ഓരോ നൂറിനും.
      • സംതൃപ്തി - നല്ല തൃപ്തി.
      •  
    • ദ്വന്ദ്വൻ - പൂർ‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ സമാനാധികരണത്തിൽ.
      • ഉദ: ചരാചരങ്ങൾ - ചരങ്ങളും അചരങ്ങളും
      • ദേവാസുരന്മാർ - ദേവന്മാരും അസുരന്മാരും
      • രാമലക്ഷ്മണന്മാർ: രാമനും ലക്ഷ്മണനും
      • കൈകാലുകൾ: കൈയും കാലും
      • മാതാപിതാക്കൾ : മാതാവും പിതാവും
      •  രാപകൽ - രാവും പകലും
      • വരവുചെലവ് - വരവും ചെലവും
      • അടിപിടി - അടിയും പിടിയും
      • ആനമയിലൊട്ടകം : ആനയും മയിലും ഒട്ടകവും
    • ബഹുവ്രീഹി - ഇരുപദങ്ങൾക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. . പലപ്പോഴും വിശേഷണങ്ങളായാണ് ഈ സമാസം ഉപയോഗിക്കപ്പെടുന്നത് .
      • ഉദ: ചെന്താമരക്കണ്ണൻ-ചെന്താമര പോലെ കണ്ണുള്ളവൻ എന്നാണ് പിരിച്ചുപറയുമ്പോൾ കിട്ടുന്നത്. ഇവിടെ ചെന്താമരക്കും കണ്ണിനും പ്രാധാന്യം ഇല്ല. ആർക്കാണോ ഇത്തരം കണ്ണുള്ളത് അയാൾക്കാണ് ഇതിൽ പ്രാധാന്യം. അതുവഴി അദ്ദേഹത്തിന് വിശേഷണവുമായി ഈ പദം മാറുന്നു. 
      •  സ്ഥിരബുദ്ധി: സ്ഥിര = ഉറച്ച, സ്ഥിരബുദ്ധി = ഉറച്ച ബുദ്ധിയുള്ളവൻ.
      • പങ്കജാക്ഷി: പങ്കജം = താമര, അക്ഷി = കണ്ണു്, പങ്കജാക്ഷി = താമരയിതൾ പോലെയുള്ള കണ്ണുകളുള്ളവൾ, സുന്ദരി.
    അനുബന്ധം രണ്ട്
    സന്ധി
    'സന്ധി' എന്ന പദത്തിനു് സാമാന്യമായ അർത്ഥം 'ചേർച്ച' എന്നാണ്. അക്ഷരങ്ങൾ, അല്ലെങ്കിൽ വ്യാകരണശാസ്ത്രപ്രകാരമുള്ള വർണ്ണങ്ങൾ, തമ്മിൽ ചേരുമ്പോഴും ഓരോതരം മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്. ആവക സംഗതികളെപ്പറ്റി വിവരിക്കുന്ന ഭാഗത്തിനാണു് വ്യാകരണത്തിൽ "സന്ധിപ്രകരണം' എന്നു പറയുന്നതു്
    • ലോപസന്ധി- സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ്‌ ലോപസന്ധി.

      • കൊടുത്തു + ഇല്ല = കൊടുത്തില്ല.

      • വരിക + എടോ = വരികെടോ

    മലയാളത്തിൽ പൂർവ്വപദാന്തത്തിലെ സംവൃതോകാരം മറ്റൊരു സ്വരത്തിനുമുൻപ് സാർവത്രികമായി ലോപിക്കുന്നു.
      • തണുപ്പു് + ഉണ്ട് = തണുപ്പുണ്ട്, 
      • കാറ്റു് + അടിക്കുന്നു =കാറ്റടിക്കുന്നു 
    • ആഗമസന്ധി- സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ്‌ ആഗമസന്ധി.
      • തിരു + അനന്തപുരം = തിരുവനന്തപുരം,
      • പന + ഓല = പനയോല. യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു.
      •  നകാരം ആഗമമായി ചേർക്കാറുണ്ടു്.ഉദാ: കരി+ പുലി= കരിമ്പുലി 
      • പുളി+ കുരു= പുളിങ്കുരു
    • ദ്വിത്വസന്ധി- രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി. 

      • നിൻ + എ = നിന്നെ, പച്ച + കല്ല്= പച്ചക്കല്ല്, തല+ കെട്ട്= തലക്കെട്ടു് പശു+ ദാനം= പശുദ്ദാനം താമര+ കുളം= താമരക്കുളം പൂ+ തട്ടം= പൂത്തട്ടം ഉത്സവ+ ധിറുതി= ഉത്സവദ്ധിറുതി മാതൃ+ കല്ല്= മാതൃക്കല്ല് തേങ്ങാ+ കൂട്= തേങ്ങാക്കൂടു് കെ+ തൊഴിൽ= കെത്തൊഴിൽ മാങ്ങാ+ പുര= മാങ്ങാപ്പുര മയിൽ+ കുട്ടി= മയിൽക്കുട്ടി മടി+ ശീല= മടിശ്ശീല കവിൾ+ തടം= കവിൾത്തടം പണി+ പുര= പണിപ്പുര തിങ്കൾ+ കിടാവ്= തിങ്കൾക്കിടാവ് തീ+ കനൽ= തീക്കനൽ മലർ+ പൊടി= മലർപ്പൊടി പുഴു+ കേട്= പുഴുക്കേടു് തളിർ+ കൂട്ടം= തളിർക്കൂട്ടം

    • ആദേശസന്ധി‌- ആദേശസന്ധിസന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന്‌ സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി‌.

    • അവൻ + ഓടി = അവനോടി (/ൻ/ > /ന/), വിൺ + തലം = വിണ്ടലം (/ത/ > /ട/),നെൽ + മണി = നെന്മണി (/ല/ > /ന/) വിൺ+ തലം= വിണ്ടലം നിൻ+ തു= നിന്തു (നിന്നു) തൺ+ താർ= തണ്ടാർ വലഞ്ഞ്+ തു= വലഞ്ചു (വലഞ്ഞു) എൺ+ നൂറ്= എണ്ണൂറു് പൊരിഞ്ഞ്+ തു= പൊരിഞ്ചു (പൊരിഞ്ഞു) എൻ+ തു= എൻ(എന്നു) അകൽ+തുന്നു = അക+തുന്നു = (അകററുന്നു) വിൽ+തു = വി+തു = (വിററു) വേൾ+തു = വേട്+തു = (വേട്ടു) കേൾ+തു = കേട്+തു = (കേട്ടു) നൽ+നൂൽ = നൻ+നൂൽ = (നന്നൂൽ) തൊൾ+നൂറു് = തൊ+നൂറു് = (തൊണ്ണൂറ്) വില്+തു= വിതു= വിററു അകല്+തുന്നു= അകററുന്നു നെല്+മണി= നെന്മണി ഉള്+മ= ഉൺമ കല്+മദം= കന്മദം നല്+നൂൽ= നന്നൂൽ

    സ്വരസന്ധി

    അ/ആ + അ/ആ = ആ
    പരമ + അർത്ഥം = പരമാർത്ഥം
    രത്ന + ആകരം = രത്നാകരം
    വിദ്യാ + അഭ്യാസം = വിദ്യാഭ്യാസം
    കലാ + ആലയം = കലാലയം
    ഇ/ഈ + ഇ/ഈ = ഈ
    കവി + ഇന്ദ്രൻ = കവീന്ദ്രൻ
    കവി + ഈശ്വരൻ = കവീശ്വരൻ
    മഹീ + ഇന്ദ്രൻ = മഹീന്ദ്രൻ
    മഹീ + ഈശ്വരൻ = മഹീശ്വരൻ
    ഉ/ഊ + ഉ/ഊ = ഊ
    ഗുരു + ഉപദേശം = ഗുരൂപദേശം
    സിന്ധു + ഊർമ്മി = സിന്ധൂർമ്മി
    വധൂ + ഉത്സവം = വധൂത്സവം
    വധൂ + ഊർമ്മിളാ = വധൂർമ്മിളാ
    ഋ + ൠ = ൠ പിതൃ + ഋണം = പിതൄണം
    അ/ആ + ഇ/ഈ = ഏ
    അ + ഇ = ഏ : ദേവ + ഇന്ദ്രൻ = ദേവേന്ദ്രൻ
    ആ + ഇ = ഏ : മഹാ + ഇന്ദ്രൻ = മഹേന്ദ്രൻ
    അ + ഈ = ഏ : പരമ + ഈശ്വരൻ = പരമേശ്വരൻ
    ആ + ഈ = ഏ : രമാ + ഈശൻ = രമേശൻ
    അ/ആ + ഉ/ഊ = ഓ
    അ + ഉ = ഓ : വീര + ഉചിതം = വീരോചിതം
    ആ + ഉ = ഓ : മഹാ + ഉത്സവം = മഹോത്സവം
    അ + ഊ = ഓ : നവ + ഊഢാ = നവോഢാ
    ആ + ഊ = ഓ : ഗംഗാ + ഊർമ്മി = ഗംഗോർമ്മി
    അ/ആ + ഋ = അർ
    അ + ഋ = അര് : സപ്ത + ഋഷി = സപ്തർഷി
    ആ + ഋ = അര് : മഹാ + ഋഷി = മഹർഷി
    അ + ഌ = അല് പ്ലുത + ഌകാരം = പ്ലതൽകാരം
    വ്യഞ്ജനസന്ധി
    • ഉദാഹരണം.
    മനസ് + ശക്തി = മനശ്ശക്തി
    തപസ് + ചര്യ = തപശ്ചര്യ
    മഹത് + ചരിതം = മഹച്ചരിതം
    ശരത് + ചന്ദ്രൻ = ശരച്ചന്ദ്രൻ
    സുഹൃത് + ജയ = സുഹൃജ്ജയ

     
    സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
    മറ്റു ലക്കങ്ങള്‍ വായിക്കാന്‍
    വിശദമായ കുറിപ്പുകള്‍
    1. കെ ടെറ്റ് /PSC പഠനസഹായി.1
    2. കെ ടെറ്റ് പഠനസഹായി 2
    3. കെ ടെറ്റ് /PSCപഠനസഹായി -3
    4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
    5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
    6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
    7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
    8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
    9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
    10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
    11. കെ ടെറ്റ് /PSC പഠനസഹായി 11,12  
    12. ടെറ്റ് /PSC പഠനസഹായി 13,14
    13. കെ ടെറ്റ്/ PSC പഠനസഹായി 15 
    14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
    15. കെ ടെറ്റ് /PSC പഠനസഹായി 17 
    16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
    17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
    18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
    19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)