ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, January 27, 2020

കെ ടെറ്റ് /PSCപഠനസഹായി -3

3. വിലയിരുത്തല്‍

മലയാളം, ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം വിലയിരുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വരും. അധ്യാപകര്‍ക്ക് വിലയിരുത്തലിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലേ പഠിതാവിനെയും പഠനപ്രക്രിയയെയും വിലയിരുത്തി ഗുണനിലവാരം ഉറപ്പാക്കാനുളള ഇടപെടല്‍ നടത്താനാകൂ. മൂന്നു മാര്‍ക്കിന്റെ വരെ ചോദ്യങ്ങള്‍ കെ ടെറ്റില്‍ വരാം.
വിലയിരുത്തലുമായി ബന്ധപ്പെട്ട പ്രധാന പദാവലികള്‍ ഓര്‍ത്തുനോക്കാം
    • ആത്യന്തിക മൂല്യനിര്‍ണയം
    • തുടര്‍ മൂല്യനിര്‍ണയം, നിരന്തര വിലയിരുത്തല്‍, സംരചനാമൂല്യനിര്‍ണയം
    • പോര്‍ട്ട് ഫോളിയോ
    • ഫീഡ് ബാക്ക്
    • വിലയിരുത്തല്‍ തന്നെ പഠനം
    • പഠനത്തിനായുളള വിലയിരുത്തല്‍
    • പഠനത്തെ വിലയിരുത്തല്‍
    • നിദാനനിര്‍ണയം ( ഡയഗണോസ്ററിക് ടെസ്റ്റ്)
    • സ്വയം വിലയിരുത്തല്‍
    • പരസ്പര വിലയിരുത്തല്‍
    • ടീച്ചറുടെ വിലയിരുത്തല്‍
    • ഗ്രേഡിംഗ്
    • വിലയിരുത്തല്‍ സൂചകങ്ങള്‍
    • അനുരൂപീകരണ ചോദ്യങ്ങള്‍
    • ടേം മൂല്യനിര്‍ണയം
    • യൂണിറ്റ് ടെസ്റ്റ്
    • തത്സമയ വിലയിരുത്തല്‍
    • വാര്‍ഷിക പരീക്ഷ
    • ക്ലാസ് ടെസ്റ്റ്
    • ചെക്ക് ലിസ്റ്റ്
    • റേറ്റിംഗ് സ്കെയില്‍
    • നിരീക്ഷണം
    • ക്യുമുലേറ്റീവ് റിക്കാര്‍ഡ്
    • തുറന്ന ചോദ്യങ്ങളും അടഞ്ഞ ചോദ്യങ്ങളും
    • മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍
    • വസ്തുനിഷ്ഠ ചോദ്യങ്ങള്‍
ചിലതൊന്നും ഓര്‍മയില്‍ തെളിയുന്നില്ല. അല്ലെങ്കില്‍ അവ്യക്തം. സാരമില്ല. വിലയിരുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലേക്ക് പോകും മുമ്പ് ഈ കുറിപ്പ് വായിക്കുക

 മൂന്നു തരം വിലയിരുത്തല്‍

1. പഠനത്തിനായുള്ള വിലയിരുത്തല്‍  (Assessment for learning )
പഠനം നടക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍ .
    • കുട്ടികളുടെ പ്രകടനം, പഠനത്തെളിവുകള്‍, അധ്യാപികയുടെ നിരീക്ഷണം ,കുട്ടിയുമായുളള ചര്‍ച്ച എന്നിങ്ങനെ വിവിധമാര്‍ഗങ്ങളിലൂടെ വിവരം ശേഖരിച്ചാണ് വിലയിരുത്തുക
    • ലിഖിതമോ വാചികമോ ആയ ഫീഡ് ബാക്ക് കുട്ടികള്‍ക്ക് നല്‍കണം. അത് പോസിറ്റീവാകണം. എങ്ങനെയെല്ലാം ചെയ്താന്‍ കൂടുതല്‍ മികവിലേക്കുയരാനാകുമെന്നുളള വ്യക്തമായ ധാരണ പകരലാണത്. വിവരണാത്മകമാകണം. കുറ്റങ്ങളും കുറവുകളും പറയലല്ല    • ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.
    • പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
    • അധ്യാപികയുടെ വിലയിരുത്തലും കുട്ടികളുടെ പരസ്പര വിലയിരുത്തലും പഠനത്തിനായുളള വിലയിരുത്തലില്‍ വരും
2. വിലയിരുത്തല്‍ തന്നെ പഠനം  (Assessment as learning )
ഇത് പ്രധാനമായും സ്വയം വിലയിരുത്തലാണ്. താന്‍ ചെയ്ത പ്രവര്‍ത്തനത്തിലൂടെ സ്വയം വിമര്‍ശനപരമായി കടന്നുപോകുന്ന ഒരു പഠിതാവ് തന്റെ മികവുകളും പരിമിതികളും തിരിച്ചറിയുന്ന ഒരുപ്രക്രിയയാണിത്.
    • ഗ്രോഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല.
    • പഠനപ്രക്രിയയിലുടനീളം സംഭവിക്കണം.
    • എത്തേണ്ട ലക്ഷ്യത്തെക്കുറിച്ചും നേടേണ്ട നിലവാരത്തെക്കുറിച്ചും ധാരണയുളള കുട്ടിയ്കാണ് സ്വയം വിലയിരുത്തല്‍ നന്നായി നടത്താനാവുക
3. പഠനത്തെ വിലയിരുത്തല്‍  (Assessment of learning )ഒരു നിശ്ചിത കാലയളവിനുശേഷം എന്തൊക്കെ എത്രത്തോളം പഠിച്ചു എന്നു വിലയിരുത്തല്‍.  നിശ്ചിത കാലയളവില്‍‍ ഒരു പഠിതാവിലുണ്ടായ മാറ്റം, പഠന നിലവാരം എന്നിവ വിലയിരുത്തുന്നതിനെ പഠനത്തെ വിലയിരുത്തല്‍ എന്നു പറയാം. ടേം വിലയിരുത്തലുകള്‍ ഈ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്.
    • അധ്യാപകരാണ് നടത്തുക
    • ഗ്രേഡിംഗ് നടത്തും
    • കുട്ടികളുടെ നേട്ടത്തെ നിലവാരവുമായി താരതമ്യം ചെയ്യും
    • ഫലം രക്ഷിതാക്കളുമായും കുട്ടികളുമായും പങ്കിടും
    • ഒരു യൂണിറ്റിന്റെയോ ടേമിന്റെയോ നിശ്ചിത കാലയളവിന്റെേയോ അവസാനം നടത്തുന്നു
 വായിച്ചു എന്നതുകൊണ്ട് ധാരണയായി എന്നു കരുതേണ്ടതില്ല. പുതിയസന്ദര്‍ഭത്തില്‍ പ്രയോഗിക്കണം. അപ്പോള്‍ സംശയം വന്നാല്‍ വീണ്ടും വിശദീകരണക്കുറിപ്പ് വായിക്കുക.
1. വിലയിരുത്തല്‍തന്നെ പഠനം (ASSESSMENT AS LEARNING) ആകുന്നതിന് കൂടുതല്‍ സാധ്യതയുളള പ്രവര്‍ത്തനം ഏതാണ്  (2013 MAL)
    A) അധ്യാപിക പഠനോല്പന്നങ്ങള്‍ വായിച്ച് തെറ്റു തിരുത്തി നല്‍കുമ്പോള്‍
    B) പഠനത്തിനിടയില്‍ ക്ലാസ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍
    C) ഓരോ യൂണിറ്റിന്റെയും ഒടുവില്‍ എഴുത്തുപരീക്ഷ നടത്തുമ്പോള്‍
    D) കുട്ടികള്‍ സ്വയം വിലയിരുത്തി മെച്ചപ്പെട്ട സാധ്യതകള്‍ കണ്ടെത്തുമ്പോള്‍
2 കുട്ടികളുടെ പഠനനേട്ടം ഉറപ്പാക്കാനായി അധ്യാപിക നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്താം ( പരിസരപഠനം 2019)
    A) പഠനത്തെ വിലയിരുത്തല്‍
    B) വിലയിരുത്തല്‍തന്നെ പഠനം
    C) പഠനത്തിനായുളള വിലയിരുത്തല്‍
    D) ടേം മൂല്യനിര്‍ണയം
.3 പാദവാര്‍ഷിക പരീക്ഷ താഴെപ്പറയുന്ന ഏത് ഇനം വിലയിരുത്തലാണ് (2018 maths)
    A) പഠനം തന്നെ വിലയിരുത്തല്‍
    B) വിലയിരുത്തല്‍ തന്നെ പഠനം
    C) പഠനത്തെ വിലയിരുത്തല്‍
    D) പഠനത്തിനായുളള വിലയിരുത്തല്‍
4 മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് കുട്ടി എന്തൊക്കെ പഠിച്ചു എന്നറിയാനായി ടീച്ചര്‍ ഒരു പ്രവര്‍ത്തനം നല്‍കി. ഇത് വിലയിരുത്തലിന്റെ ഏത് തലമാണ് ( 2018 പരിസരപഠനം)
    A) പഠനത്തിനായുളള വിലയിരുത്തല്‍
    B) പഠനത്തെ വിലയിരുത്തല്‍
    C) വിലയിരുത്തല്‍ തന്നെ പഠനം
    D) പഠനം തന്നെ വിലയിരുത്തല്‍
5. ഒരു പാഠഭാഗത്തിന്റെ/യുണിറ്റിന്റെ വിനിമയത്തിനു ശേഷം എന്തൊക്കെ പഠിച്ചു എന്നു വിലയിരുത്തുന്ന പ്രക്രിയ ഏത്? (2017 MAL)
    A) പഠനത്തിനായുളള വിലയിരുത്തല്‍ (FOR)
    B) പഠനത്തെ വിലയിരുത്തല്‍ (OF)
    C) വിലയിരുത്തല്‍ തന്നെ പഠനം (AS)
    D) പ്രക്രിയയെ വിലയിരുത്തല്‍
6. പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ (2018 mal)
    A) പഠനത്തെ വിലയിരുത്തല്‍ (OF)
    B) പഠനത്തിനായുളള വിലയിരുത്തല്‍ (FOR)
    C) വിലയിരുത്തല്‍ തന്നെ പഠനം (AS)
    D) ആത്യന്തിക മൂല്യനിര്‍ണയം (summative evaluation)
7.  ജലത്തിനോ മണ്ണെണ്ണയ്കോ സാന്ദ്രത കൂടുതല്‍ എന്നു കണ്ടെത്തുന്നതിനുളള പരീക്ഷണത്തില്‍ അധ്യാപിക കുട്ടികളെ എല്ലാ ഘട്ടങ്ങളിലും വിലയിരുത്തുന്നു. ഇത് വിലയിരുത്തലിന്റെ ഏതു തലത്തില്‍ ഉള്‍പ്പെടുന്നു? ( പരിസ്ഥിതി പഠനം 2019)
    A) പഠനത്തിനായുളള വിലയിരുത്തല്‍
    B) പഠനത്തെ വിലയിരുത്തല്‍
    C) പഠനം തന്നെ വിലയിരുത്തല്‍
    D) വിലയിരുത്തല്‍ തന്നെ പഠനം
ശരിയായ ഉത്തരം കണ്ടെത്താനായോ? പരിശോധിക്കാം
    1-D , 2-C , 3-C, 4-A , 5- B , 6 -A

ഗ്രേഡിംഗ്

ആദ്യം ചോദ്യങ്ങള്‍ പരിശോധിക്കാം
 1.ഗ്രേഡിംഗ് ഉപയോഗിക്കുന്നത്  (2018)
    A) ഒരു പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുളള കുട്ടിയെ കണ്ടെത്താന്‍
    B) കുട്ടികളെ അവരുടെ കഴിവനുസരിച്ച് പ്രത്യേകഗ്രൂപ്പുകളായി തരംതിരിക്കാന്‍
    C) കുട്ടികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍
    D) മുകളില്‍ കൊടുത്തിരിക്കുന്നവ എല്ലാം
2. കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിര്‍ണയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം (2019)
    A) അബ്സല്യൂട്ട് ഗ്രേഡിംഗ്
    B) റിലേറ്റീവ് ഗ്രേഡിംഗ്
    C) ‍ഡയറക്ട് ഗ്രേഡിംഗ്
    D) കംപാരറ്റീവ് ഗ്രേഡിംഗ്
3. കേരളത്തില്‍ ലോവര്‍ പ്രൈമറി തലത്തിലെ കുട്ടികളെ വിലയിരുത്തുന്നതിന് ഉപയോഗിീക്കുന്ന രീതി 2018
    A)  ത്രി പോയന്റ് ഡയറക്ട് ഗ്രേഡിംഗ്
    B) ഫൈവ്  പോയന്റ് ഡയറക്ട് ഗ്രേഡിംഗ്
    C) ത്രീ പോയന്റ് അബ്സല്യൂട്ട് ഗ്രേഡിംഗ്
    D) ഫൈവ് പോയന്റ് അബ്സല്യൂട്ട് ഗ്രേഡിംഗ്
 4.കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കുന്നതിന്റെ ഉദ്ദേശ്യമെന്ത്? (2018)
    A) അധ്യാപികയ്ക് കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍
    B) കുട്ടികളുടെ പഠനപുരോഗതിയെക്കുറിച്ച് വിവരം നല്‍കുന്നതിന്
    C) കുട്ടികള്‍ എത്രമാത്രം മിടുക്കരാണെന്ന് രക്ഷിതാക്കളെ അറിയിക്കാന്‍
    D) കുട്ടികളെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്
ഡയറക്ട് ഗ്രേഡിംഗില്‍ ഓരോ ചോദ്യത്തിനും ഗ്രേഡുകള്‍ നല്‍കും. ഇന്‍ഡയറക്ട് ഗ്രേഡിംഗില്‍ പെടുന്നവയാണ് അബ്സല്യൂട്ട് ഗ്രേഡിംഗും റിലേറ്റീവ് ഗ്രേഡിംഗും. അബ്സല്യൂട്ട് ഗ്രേഡിംഗില്‍ കുട്ടികള്‍ക്ക് ഗ്രേഡാണ് നല്‍കുക. സ്കോര്‍ നല്‍കാറില്ല. ‍ ഓരോ സൂചകത്തിന്റെയും മൂല്യം പരിഗണിച്ച് വിവിധ തലങ്ങള്‍ക്ക് വ്യത്യസ്ത ഗ്രേഡ് നല്‍കും. നൂറിനെ ആധാരമാക്കിയാകും വിവിധ തലങ്ങള്‍ നിശ്ചയിക്കുക.
റിലേറ്റീവ് ഗ്രേഡിംഗില്‍ ലഭിച്ച സ്കോര്‍  എത്രയാണോ അതനുസരിച്ച് ഗ്രേഡ് നല്‍കും. ഇത് ക്ലാസില്‍ താരതമ്യവിശകലനം നടത്തും. കംപാരറ്റീവ് ഗ്രേഡിംഗ് പേരു സൂചിപ്പിക്കുന്നതുപോലെ താരതമ്യം ചെയ്യാനുളളതാണ്. ക്ലാസിലെ ശരാശരി നിലയിലെ ആധാരമാക്കിയാണ് താരതമ്യം.

ഇനി ഉത്തരത്തിലേക്ക് വരാം
1-D, 2-A, 3 -B, 4 – നല്‍കിയ ഉത്തരങ്ങളില്‍  ഏറെക്കുറെ ശരിയായത് A

സ്വയം വിലയിരുത്തലും പരസ്പര വിലയിരുത്തലും (peer assessment)

1) . One of the ways of promoting learner autonomy is through (2013,Eng)
    A) self assessment
    B) peer assessment
    C) teacher assessment
    D) parent assessment
2) The learners observe each other and give feedback .It is called ( 2018 Eng)
    A) self assessment
    B) Teacher assessment
    C) peer assessment
    D) placement assessment

നിരന്തര വിലയിരുത്തലും ( Continuous Evaluation/Formative evaluation) ആത്യന്തിക വിലയിരുത്തലും (Summative evaluation)

1). ഒരു കുട്ടിയുടെ സമഗ്രപ്രകടനത്തെ വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ് (2019)
    A) ആത്യന്തിക മൂല്യനിര്‍ണയം
    B) നിരന്തര മൂല്യനിര്‍ണയം
    C) പ്രകടന മൂല്യനിര്‍ണയം
    D) നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം
2) നിരന്തരവിലയിരുത്തലിനെ സംബന്ധിച്ച ശരിയായ ധാരണ ഏതാണ്? (മലയാളം2019)
    A) പഠനപ്രവര്‍ത്തനത്തോടൊപ്പം സ്വാഭാവികമായി നടക്കുന്നത്
    B) ഓരോ ടേമിന്റെയും ഒടുവില്‍ നടക്കുന്നത്
    C) കേന്ദ്രീകൃതമായ മൂല്യനിര്‍ണയം ആവശ്യമുളളത്
    D) കൃത്യമായ ടൈം ടേബില്‍ തയ്യാറാക്കി നടത്തേണ്ടത്.
3) Continuous Evaluation is part of ........( 2019 Eng)
    A) Summative evaluation
    B) Term end evaluation
    C) Formative evaluation
    D) Peer evaluation
4)  നിരന്തരവിലയിരുത്തലിന്റെ ഭാഗമല്ലാത്തത് ഏത്? ( ഗണിതം 2019)
    A) സ്വയം വിലയിരുത്തല്‍
    B) ടേം വിലയിരുത്തല്‍
    C) ക്ലാസ് ടെസ്റ്റ്
    D) പരസ്പര വിലയിരുത്തല്‍
5) A teacher who observes the learners while they are engaged in group activity and gives feedback to each of them in conducting ( 2014 ENG)
    A) formative assessment
    B) peer assessment
    C) summative assessment
    D) self assessment
6) സംരചനാമൂല്യനിര്‍ണയത്തിന്റെ ആവശ്യമെന്ത്?(2018)
    A) എന്തളക്കണമെന്നു തീരുമാനിക്കാന്‍
    B) പരീക്ഷകള്‍ വികസിപ്പിക്കാന്‍
    C) കുട്ടികളുടെ പുരോഗതി വിലയിരുത്താന്‍
    D) പരീക്ഷകള്‍ നടപ്പിലാക്കാന്‍
7) താഴെക്കൊടുത്തിരിക്കുന്നവയില്‍ നിരന്തരവിലയിരുത്തലിന്റെ ഭാഗമായുളള പഠനപ്രക്രിയയിലൂടെ വിലയിരുത്തലുമായി ബന്ധമില്ലാതെ സൂചകമേത്? ( 2018 പരിസരപഠനം)
    A) പ്രവര്‍ത്തനത്തിലെ പങ്കാളിത്തം
    B) സാമൂഹ്യനിലവാരം
    C) രേഖപ്പെടുത്തല്‍/ തയ്യാറാക്കല്‍
    D) പ്രകടനം/അവതരണം
 8) കുട്ടികളുടെ പഠനപുരോഗതി നിരീക്ഷിക്കുവാനായി ഒരു അധ്യാപകന്‍ എന്ന നിലയില്‍ നിങ്ങള്‍ ഏത് മൂല്യനിര്‍ണയ രീതിയാണ് സ്വീകരിക്കുക?(2019)
    A) ഡയഗ്ണോസ്റ്റിക് ടെസ്റ്റ്
    B) ‍പ്ലേസ്മെന്റ് മൂല്യനിര്‍ണയം
    C) സമ്മേറ്റീവ് മൂല്യനിര്‍ണയം
    D) ഫോര്‍മേറ്റീവ് മൂല്യനിര്‍ണയം
ഒരു അധ്യയന വർഷത്തിന്റ്റെ അവസാനത്തില്‍ നടത്തുന്ന പരീക്ഷ രീതി?
A. സംരചനാ മൂല്യനിർണയം
B. ആത്യന്തിക മൂല്യനിർണയം
C. നിദാന ശോധകം
D. സിദ്ധി ശോധകം

പഠനത്തെളിവ്/പോര്‍ട്ട് ഫോളിയോ


നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടാത്തത് ( പരിസ്ഥിതി പഠനം 2019)
    A) പരിസരപഠന ഡയറി
    B) സെമിനാര്‍ റിപ്പോര്‍ട്ട്
    C) ടീച്ചിംഗ് മാന്വല്‍ പ്രക്രിയാപേജ്
    D) കുട്ടികള്‍ തയ്യാറാക്കിയ മാതൃകകള്‍

മൂല്യനിര്‍ണയോപാധികള്‍

തന്നിരിക്കുന്നവയില്‍ നിരന്തരമൂല്യനിര്‍ണയത്തിനുളള ഒരു ഉപാധി കണ്ടെത്തുക ( പരിസരപഠനം 2019)
    A) ചെക്ക് ലിസ്റ്റ്
    B) റേറ്റിംഗ് സ്കെയില്‍
    C) നിരീക്ഷണം
    D) ക്യുമുലേറ്റീവ് റിക്കാര്‍ഡ്
ഉപകരണം ( tool) ഉപാധി (  technique) ഇവ തമ്മിലുളള വ്യത്യാസം മനസിലാക്കണം. ഉപാധിക്ക് തന്ത്രമെന്നും പറയും. പരീക്ഷ ഒരു ഒരു വിലയിരുത്തല്‍ തന്ത്രമാണ്. അതിന് ചോദ്യപേപ്പറെന്ന ഉപകരണം ഉപയോഗിക്കുന്നു. നിരീക്ഷണമെന്ന തന്ത്രം സ്വീകരിക്കുമ്പോള്‍ ചെക്ക് ലിസ്റ്റും റേറ്റിംഗ് സ്കെയിലും ഉപയോഗിക്കും. അവ ഉപകരണമാണ്.

വിവിധതരം ശോധകങ്ങള്‍

 കുട്ടിയുടെ പഠനനേട്ടം അളക്കുന്നതിനുളള ശോധകം (2018)
    A) സിദ്ധി ശോധകം
    B) അഭിക്ഷമതാപരീക്ഷ
    C) അഭിഭാവ മാപിനി
    D) ബുദ്ധിശോധകം
ശോധകം എന്നാല്‍ പരീക്ഷ എന്ന അര്‍ഥത്തില്‍ എടുത്താല്‍ മതി.
പഠിതാക്കള്‍ക്ക്പാഠൃപദ്ധതിയിലെ പ്രത്യേക ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍, കഴിവില്ലായ്മകള്‍, പോരായ്മകള്‍, വിടവുകള്‍, തുടങ്ങിയവ നിര്‍ണ്ണയിക്കാനും അവ സുക്ഷ്മമായി പരിശോധിക്കാനും, പരിഹാര ബോധാനത്തിലൂടെ അവ അകറ്റാനും വേണ്ടി രൂപ കല്പന ചെയ്യുന്ന ശോധകമാണ് ' നിദാന ശോധകം' .
കുട്ടികളുടെ നേട്ടം ( എന്തു സിദ്ധിച്ചു?) വിലയിരുത്തുന്നത് സിദ്ധി ശോധകം

നിദാനശോധകം , പരിഹാരബോധനം, ക്രിയാഗവേഷണം

 1.)കുട്ടികളുടെ പഠനപ്രശ്നങ്ങളും പഠനപോരായ്മകളും കണ്ടെത്തുവാനായി ഉപയോഗിക്കാവുന്നത് (2019)
    A) പ്ലേസ്മെന്റ് മൂല്യനിര്‍ണയം
    B) ഡയഗ്ണോസ്റ്റിക് മൂല്യനിര്‍ണയം
    C) സമ്മേറ്റീവ് മൂല്യനിര്‍ണയം
    D) ഇതൊന്നുമല്ല
2). നിരീക്ഷണവുമായി ബന്ധപ്പെട്ട ശേഷി എല്ലാ കുട്ടികളും ആര്‍ജിച്ചിട്ടില്ല എന്ന പ്രശ്നം ടീച്ചറിന് അനുഭവപ്പെട്ടു. ഇത് പരിഹരിക്കാന്‍ അവലംബിക്കാവുന്ന ഏറ്റവും ഉചിതമായ മാര്‍ഗം ഏത്? ( പരിസരപഠനം 2019)
    A) ക്രിയാഗവേഷണം
    B) കേസ് സ്റ്റഡി
    C) ഇന്‍വെന്ററി
    D) അനക്ഡോട്ടല്‍ റിക്കാര്‍ഡ്

 ചോദ്യപേപ്പര്‍ തയ്യാറാക്കല്‍

ചോദ്യപേപ്പല്‍ തയ്യാറാക്കുമ്പോള്‍ പല കാര്യങ്ങളും പരിഗണിക്കണം. അവ പരിശോധിക്കാം.
 വിശ്വാസ്യതയും സാധുതയും വസ്തുനിഷ്ഠതയും
ചോദ്യങ്ങളും ഗുണങ്ങളായി പരിഗണിച്ചിട്ടുളള ഇവ മൂന്നും പരിഗണിച്ച് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്,
1) എന്താണോ അളക്കാനുദ്ദേശിക്കുന്നത് അതു തന്നെ അളക്കുകയാണെങ്കില്‍ അത്തരം മൂല്യനിര്‍ണയം അറിയപ്പെടുന്നത്  (2019)
    A) വിശ്വാസയോഗ്യമായത് (reliable)
    B) സാധുവായത് ( valid)
    C) വിശ്വാസയോഗ്യമല്ലാത്തത്
    D) അസാധുവായത്
2) ഏതു സാഹചര്യത്തില്‍ നടത്തിയാലും ഒരേ സ്കോര്‍ ലഭിക്കുന്നുവെങ്കില്‍ അത്തരം ടെസ്റ്റിന്റെ ഏതു ഗുണമാണ് ഇവിടെ പ്രകടമാകുന്നത്2018
    A) സാധുത ( validity)
    B) വിവേചനപരത
    C) വസ്തുനിഷ്ഠത
    D) വിശ്വാസ്യത (reliability)
ശരിയായ ഒരു ഉത്തരം മാത്രമുളള ചോദ്യമാണ് വസ്തുനിഷ്ഠത എന്ന ഗുണം ഉളളത്.
ആപേക്ഷിക പ്രാധാന്യം  (വെയ്റ്റേജ്)
 വിലയിരുത്തലുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ചോദ്യപേപ്പര്‍ ഡിസൈന്‍ തയ്യാറാക്കേണ്ടതുണ്ട്. താഴെപ്പറയുന്നവയില്‍ ഈ പ്രക്രിയയുമായി ബന്ധമില്ലാത്തത് ഏത്  (2018)
    A) ചിന്താശേഷിക്കുളള വെയ്റ്റേജ്
    B) ഗ്രേഡിംഗ് സൂചകങ്ങള്‍ക്കുളള വെയ്റ്റേജ്
    C) വിവിധ ചോദ്യമാതൃകകള്‍ക്കുളള വെയ്റ്റേജ്
    D) കാഠിന്യനിലവാരത്തിനുളള വെയ്റ്റേജ്
എന്താണ് ചിന്താ പ്രക്രിയകള്‍? ഉയര്‍ന്ന ചിന്താപ്രക്രിയകളും താഴ്ന്ന ചിന്താപ്രക്രിയകളുമുണ്ട്.  വിശകലനം ചെയ്യുക, വിമര്‍ശനാത്മകമായി പരിശോധിക്കുക, നിരൂപണം ചെയ്യുക, സമര്‍ഥിക്കുക എന്നിവ ഉയര്‍ന്ന ചിന്താ പ്രക്രിയകളില്‍ പെടും. ഓര്‍മിക്കുക, തിരിച്ചറിയുക തുടങ്ങിയവ താഴ്ന്ന ചിന്താ പ്രക്രിയകളിലും. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം ഊന്നല്‍ വന്നുകൂടാ. ഓരോന്നിനുമുളള പ്രാധാന്യം ചോദ്യകര്‍ത്താവ് തീരുമാനിക്കണം. ഇതാണ് ആപേക്ഷിക പ്രാധാന്യം. അതുപോലെ ഉപന്യാസ മാതൃകയിലുളള  ചോദ്യവും ചെറിയ ഉത്തരമെഴുതേണ്ട ചോദ്യവും ഒറ്റ വാക്കിലോ വാക്യത്തിലോ ഉത്തരമെഴുതേണ്ട ചോദ്യവും ഉണ്ടല്ലോ. അവയ്കും ആപേക്ഷിക പ്രാധാന്യം തീരുമാനിക്കണം. ഇതിനെയാണ് ചോദ്യമാതൃകകള്‍ക്കുളള ആപേക്ഷിക പ്രാധാന്യം എന്നു പറയുക. ക്ലാസില്‍ ശരാശരിക്കാരും ശരാശരിയില്‍ താഴെയുളളവരും അതിസമര്‍ഥരും ഉണ്ടാകും അവരെയെല്ലാം പരിഗണിക്കുന്നതാണ് ചോദ്യങ്ങളുടെ കാഠിന്യനിലവാരത്തിലുളള ആപേക്ഷിക പ്രാധാന്യം .
ബ്ലൂ പ്രിന്റ് ഉപയോഗിക്കുന്ന ശോധക രീതി?
A. സിദ്ധി ശോധകം
B. നിദാന ശോധകം
C. പ്രവചന ശോധകം
D. സംരചന മൂല്യനിർണയം
ചോദ്യം തയ്യാറാക്കുന്നതിനുളള ആസൂത്രണരൂപരേഖയാണ് ബ്ലൂപ്രിന്റ് അല്ലെങ്കില്‍ ചോദ്യപേപ്പര്‍ ഡിസൈന്‍.
താഴെ പറയുന്നവയിൽ ബ്ലൂ പ്രിന്റ് ൽ  ഉൾപ്പെടാത്ത ഘടകം?
A. ബോധനോദ്ദേശങ്ങൾ
B. പഠന രീതി
C. മാർക്ക്‌
D. ഉള്ളടക്കം

വിലയിരുത്തല്‍ സമീപനം

ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഇന്നത്തെ പരീക്ഷാ രീതിയുടെ സവിശേഷതകളില്‍ പെടാത്തത് ഏത്?( ml 2018)
    A) നിര്‍ദിഷ്ടപഠനനേട്ടങ്ങളെ പരിഗണിക്കുന്നു
    B) ഓര്‍മപരിശോധിനയ്ക് പ്രാധാന്യം നല്‍കുന്നു
    C) എല്ലാ നിലവാരക്കാര്‍ക്കും പരിഗണന നല്‍കുന്നു
    D) ചിന്താപ്രക്രിയയ്ക് പ്രാധാന്യം നല്‍കുന്നു
 The learning process  becomes a self evaluation process when:(2013 Eng)
    A) Constant unit tests are conducted
    B) Learner autonomy is self regulatory
    C) Teacher guidance is regular
    D) PTA/MPTA meetings are regular
4. Knowledge construction in language class takes place through... (2013 Eng)
    A) collaborative learning
    B) rote learning
    C) repetition of concepts
    D) unit tests
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)  
  15. കെ ടെറ്റ് /PSC പഠനസഹായി 17

അനുബന്ധം




സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പ് ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന

Saturday, January 25, 2020

കെ ടെറ്റ് പഠനസഹായി 2


2. ദിനാചരണങ്ങളും കെ ടെറ്റും

പ്രൈമറി തലത്തിലെ അധ്യാപകര്‍ തങ്ങളുടെ വിദ്യാലയത്തില്‍ ദിനാചരണങ്ങള്‍ സമുചിതമായി ആചരിക്കുന്നതിനുളള ധാരണാതലം ഉളളവരാണോ എന്നു കണ്ടെത്താനാകണം ചോദ്യങ്ങള്‍. പ്രധാന ദിനങ്ങള്‍ എന്നൊക്കെ എന്നതിനോടൊപ്പം പ്രധാനപ്പെട്ടതാണ് ഓരോ ദിനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ധാരണ. ദൗര്‍ഭാഗ്യമെന്നു പറയട്ടെ തീയതികള്‍ കാണാപാഠം പഠിക്കുന്നതിനുളള ശേഷിയെ വിലയിരുത്തുന്ന വിധമാണ് കെ ടെറ്റ് ചോദ്യങ്ങളേറെയും. പ്രായോഗിക തലത്തില്‍ ചോദ്യം നിര്‍മിക്കാനുളള ശ്രമമായിരുന്നു വേണ്ടത്. കെ ടെറ്റ് പി എസ് സി പരീക്ഷയല്ല. പരമാവധി പേരെ അരിച്ചൊഴിവാക്കി നിശ്ചിത എണ്ണം പേരെ തെരഞ്ഞെടുക്കലാണ് പി എസ് സി പരീക്ഷകളിലൂടെ ലക്ഷ്യമിടുന്നത്. കെ ടെറ്റാകട്ടെ അധ്യാപനത്തിനുളള അടിസ്ഥാന ആശയധാരണ ഉണ്ടോ എന്ന് കണ്ടെത്തുകയാണ് . പക്ഷേ കഠിനമായ ചോദ്യങ്ങളും തോല്‍പ്പിക്കാന്‍ സഹായകമായ വക്രീകരിച്ച ചോദ്യങ്ങളും സിലബസിനു പുറത്തുളളവയും ചോദിച്ച് പരീക്ഷാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന ചോദ്യനിര്‍മാതാക്കളുണ്ടെന്നു ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭങ്ങളുമുണ്ട്. പ്രൈമറി തലത്തില്‍ അപ്രസക്തമായ ദിനങ്ങളെ ആധാരമാക്കിയുളള ചോദ്യങ്ങള്‍ വരുന്നതിങ്ങനെയാകാം. കെ-ടെറ്റ് ചോദ്യങ്ങളില്‍ എല്ലാത്തവണയും ഒരു മാര്‍ക്കിനുളള ചോദ്യം ദിനാചരണങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരു മാര്‍ക്കല്ലേ എന്നു കരുതി അവഗണിക്കേണ്ടതില്ല. പലരും പരാജയപ്പെടുന്നത് ഒരു മാര്‍ക്കിനാണെന്നത് വിസ്മരിക്കരുത്. ഓരോ മാര്‍ക്കും പ്രധാനമാണ്.
ദിനാചരണങ്ങള്‍ എന്തിന്?
  • പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം
  • സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികള്‍ പ്രതികരിക്കുകയും നിലപാടുകള്‍ സ്വീകരിക്കുകയും വേണ്ടതുണ്ട്.
  • ദിനാചരണങ്ങള്‍ ഇതിനു പറ്റിയ സന്ദര്‍ഭങ്ങളാണ്.
  • ക്ലാസ് നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങള്‍ രൂപകല്പന ചെയ്യാനുളള കഴിവ് അധ്യാപകര്‍ക്കുണ്ടാകണം.
ദിനാചരണങ്ങളുടെ ആസൂത്രണം
  • ഒരു വര്‍ഷത്തില്‍ ഏതെല്ലാം ദിനങ്ങള്‍ ആചരിക്കണമെന്നു മുന്‍കൂട്ടി നിശ്ചയിച്ച് കലണ്ടര്‍ തയ്യാറാക്കുന്നത് നന്നായിരിക്കും.
  • ഒരു മാസം രണ്ടോ മൂന്നോ ദിനങ്ങളില്‍ കൂടുതല്‍ ആചരിക്കാന്‍ പോയാല്‍ കുട്ടികള്‍ക്ക് മറ്റു പാഠഭാഗങ്ങളും പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനാകില്ല. അതിനാല്‍ സന്തുലിതമായ രീതി സ്വീകരിക്കണം
  • ഓരോ ദിനവുമായി ബന്ധപ്പെട്ട വിദ്യാലയത്തില്‍ പൊതുവായും ക്ലാസുകളില്‍ സവിശേഷമായും ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കണം. ( ദിനാചരണങ്ങളെ കേവലം ക്വിസ് പ്രോഗ്രാമാക്കി മാറ്റുന്ന പ്രവണത വര്‍ധിച്ചു വരുന്നു. ഇത് ഒഴിവാക്കണ്ടേ?)
  • ദിനാചരണങ്ങളിലൂടെ കുട്ടികളിലുണ്ടാകേണ്ട പഠനശേഷികള്‍ കൂടി തീരുമാനിക്കണം
  • ആസൂത്രണത്തില്‍ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കണം.
ചില ചോദ്യങ്ങള്‍ പരിചയപ്പെടാം
1) ലോക ജലദിനമായി ആചരിക്കുന്ന ദിവസം? (2019)
a) ഏപ്രില്‍ 16 , b) മാര്‍ച്ച് 22, c) ഏപ്രില്‍ 22, d) മാര്‍ച്ച് 21
2) ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി തെരഞ്ഞെടുത്തതിന്റെ കാരണം? (2019)
  1. സി വി രാമന്‍ ജന്മദിനം
  2. ഐസക് ന്യൂട്ടണ്‍ ജന്മദിനം
  3. DNAയുടെ കണ്ടു പിടുത്തത്തിന്റെ ഓര്‍മയ്ക്
  4. രാമന്‍ പ്രഭാവം പ്രഖ്യാപിക്കപ്പെട്ട ദിനം
3) ലോക വന്യജീവി വാരം ആചരിക്കുന്നത് (2018)
  1. JUNE 1-7
  2. OCTOBER 1-7
  3. SEPTEMBER 1-7
  4. AUGUST 1-7
4) ലോകനീര്‍ത്തട ദിനമായി ആചരിക്കുന്ന ദിവസം ? (2018)
  1. APRIL 22
  2. JUNE 5
  3. FEBRUARY 2
  4. DECEMBER 10

പ്രധാനദിനങ്ങള്‍
മാസാടിസ്ഥാനത്തിലാണോ പ്രമേയാടിസ്ഥാനത്തിലാണോ ദിനങ്ങള്‍ ഓര്‍ത്തുവെക്കേണ്ടത്? പ്രമേയാടിസ്ഥാനത്തിലാകണമെന്നാണ് എന്റെ പക്ഷം. കാരണം ഉളളടക്കപരമായ മുന്‍ പിന്‍ ബന്ധങ്ങളും കണ്ണിചേര്‍ക്കലും വിപുലീകരണവും നടത്താന്‍ അതാണ് സഹായകം. അതിനാല്‍ അത്തരം രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്
എ) പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനങ്ങള്‍
ജണ്‍ 5 – ലോക പരിസ്ഥിതി ദിനം
സെപ്റ്റംബര്‍ 16 - ഓസോണ്‍ ദിനം
ഒക്ടോബര്‍ 1-7 വന്യജീവി വാരം (ഒക്ടോബര്‍ 6 ലോക വന്യജീവി ദിനം )
നവംബര്‍ 12- ദേശീയ പക്ഷി നിരീക്ഷണദിനം ( ഡോ സലീം അലി ജന്മദിനം)
ഡിസംബര്‍ 5 - ലോക മണ്ണ് ദിനം
ഫെബ്രുവരി 1 - തീരസംരക്ഷണ ദിനം
ഫെബ്രുവരി 2- ലോക തണ്ണീര്‍ത്തട ദിനം ( നീര്‍ത്തടദിനം)
മാര്‍ച്ച് 22- ലോക ജല ദിനം
ഏപ്രില്‍ 22- ലോക ഭൗമദിനം
മെയ് 22 ലോക ജൈവവൈവിധ്യ ദിനം
പരിസ്ഥിതി ദിനം മുതല്‍ ലോക ജൈവവൈവിധ്യ ദിനം വരെ കോര്‍ത്തിണക്കി സമഗ്രമായ പ്രവര്‍ത്തനപരിപാടികള്‍ രൂപ കല്പന ചെയ്താല്‍ തീര്‍ച്ചയായും കുട്ടികള്‍ പാരിസ്ഥികനിലപാടുളളവരായി മാറും.
ബി ) സമത്വം,സ്വാതന്ത്ര്യം, സമാധാനം, അവകാശം എന്നിവയുമായി ബന്ധപ്പെട്ട ദിനങ്ങള്‍
ആഗസ്റ്റ് 6 ഹിറോഷിമാ ദിനം
ആഗസ്റ്റ് 9 നാഗസാക്കി ദിനം
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സെപ്റ്റംബര്‍ 21 അന്താരാഷ്ട്ര സമാധാന ദിനം
ഒക്ടോബര്‍ 2 ലോക അഹിംസാദിനം ( ഗാന്ധിജയന്തി)
ഡിസംബര്‍ 2 ലോക അടിമത്ത നിര്‍മാര്‍ജനദിനം
ഡിസംബര്‍ 10 ലോക മനുഷ്യാവകാശ ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം
ജനുവരി 30 രക്തസാക്ഷി ദിനം
സി) ആരോഗ്യം, ആഹാരം, പാര്‍പ്പിടം എന്നിവുമായി ബന്ധപ്പെട്ട ദിനങ്ങള്‍
ജൂണ്‍ 28 ലോക ദാരിദ്ര്യ നിര്‍മാര്‍ജനദീനം
ജൂലൈ 11 ലോക ജനസംഖ്യാദിനം
ആഗസ്ററ് 29 ദേശീയ കായിക ദിനം
ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനം
ഡിസംബര്‍1 ലോക എയ്ഡ്സ് ദിനം
ഏപ്രില്‍ 7 ലോകാരോഗ്യദിനം
മെയ് 31 ലോക പുകയില വിരുദ്ധ ദിനം



ഡി ) ശാസ്ത്രം,ബഹിരാകാശം എന്നിവുമായി ബന്ധപ്പെട്ട ദിനങ്ങള്‍
ജൂലൈ 21 ചാന്ദ്രദിനം
ഒക്ടോബര്‍ 4-10 ബഹിരാകാശ വാരം ( ഒക്ടോബര്‍ നാല് അന്തര്‍ദേശീയ ബഹിരാകാശ ദിനം)
നവംബര്‍ 7 സി വി രാമന്‍ ജന്മദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം
ഇ) സംസ്കാരവുമായി ബന്ധപ്പെട്ട ദിനങ്ങള്‍
ജൂണ്‍ 19 വായനാദിനം
സെപ്റ്റംബര്‍ 8 ലോക സാക്ഷരതാദിനം

നവംബര്‍ 1 കേരളപ്പിറവി ദിനം
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം
( എഴുത്തുകാരുടെയും നവോത്ഥാന നായകരുടെയും അനുസ്മരണദിനങ്ങള്‍ കൂടി പരിഗണിക്കുക)
എഫ്) വനിത, വൃദ്ധര്‍, കുട്ടികള്‍, യുവജനങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ദിനങ്ങള്‍
ഒക്ടോബര്‍ 1 ലോക വൃദ്ധദിനം
ഒക്ടോബര്‍ 15 ലോക വൈറ്റ് കെയിന്‍ദിനം
നവംബര്‍ 14 ശിശുദിനം
ഡിസംബര്‍ 3 ലോക വികലാംഗ ദിനം
ജനുവരി 12 ദേശീയ യുവജനദിനം
മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനം
തപാല്‍ദിനം, അധ്യാപകദിനം എന്നിങ്ങനെ കുറേ ദിനങ്ങള്‍ കൂടിയുണ്ട്. ലോവര്‍പ്രൈമറി തലത്തിലേക്കു പരിഗണിക്കാവുന്നവയും ഉയര്‍ന്ന തലങ്ങളിലേക്ക് പരിഗണിക്കാവുന്നവയും വേര്‍തിരിക്കണം. ചിലത് സമ്പന്നമായ പഠനപ്രവര്‍ത്തനങ്ങളോടെ നടപ്പിലാക്കേണ്ടതാണ്. മറ്റു ചിലവ പാഠഭാഗങ്ങളുമായി ബന്ധിപ്പിച്ച് ചെയ്താല്‍ മതി. ചിലത് ചെറിയ വിശദീകരണം നല്‍കി ശ്രദ്ധ ക്ഷണിച്ചാല്‍ മതിയാകും.
ചോദ്യങ്ങള്‍ പൂര്‍ത്തിയാക്കൂ
1) ജലത്തിന്റെ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ച പ്രോജക്ട് വര്‍ക്ക് മാര്‍ച്ച് 22- ന് ക്ലാസില്‍ ഏറ്റെടുക്കാന്‍ കുട്ടികള്‍ തീരുമാനിച്ചു. എന്താണ് ആ ദിനം തെരഞ്ഞെടുത്തതിനു കാരണം?
എ)
ബി)
സി)
ഡി)
2) അസംബ്ലിയില്‍ സി വി രാമന്‍ അനുസ്മരണപ്രഭാഷണമുണ്ടായിരുന്നു. ദേശീയ ശാസ്ത്രദിനമായതിനാലാണ് അനുസ്മരണം നടത്തിയത്. ദേശീയ ശാസ്ത്രദിനവും സി വി രാമനും തമ്മിലുളള ബന്ധമെന്താണ്?
എ) രാമന്‍ പ്രഭാവം കണ്ടുപിടിച്ച ദിവസമാണ് 1928 ഫെബ്രുവരി 28
ബി)
സിി)
ഡി)
3) ഹിറോഷിമാ- നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ചെയ്യാവുന്ന പ്രവര്‍ത്തനങ്ങളില്‍ പെടാത്തത് എത്?
എ) ആന്‍ഫ്രാങ്കിന്റെ ഡയറി വായന
ബി) സഡാക്കോ കൊക്ക് നിര്‍മാണം
സി) യുദ്ധ വിരുദ്ധ സിനിമാ പ്രദര്‍ശനം
ഡി) ജനസംഖ്യാവര്‍ധനവ് നിയന്ത്രിക്കാനുളള മാര്‍ഗങ്ങള്‍-ചര്‍ച്ച
4) പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ട വര്‍ഷം?
A) 1972
B).......
C)...........
D)...........
5) എന്തുകൊണ്ടാണ് ജൂലൈ 11ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്?
എ) ലോകജനസംഖ്യ 500 കോടി തികഞ്ഞതായി കണക്കാക്കപ്പെടുന്ന തീയതിയാണ് 1989 ജൂലൈ 11. (അതിനാല്‍ ജൂലൈ 11 ലോകജനസംഖ്യാദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാന്‍ തീരുമാനിച്ചു.)
B)........................
C).........................
D)..............................
6) ജലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നതെന്തുകൊണ്ട്?
A) 1969 ജൂലൈ 21നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയത്.
B)..............................
C)..........................
D).......................
7) ലോകബഹിരാകാശവാരം ഒക്ടോബര്‍ നാലു മുതല്‍ പത്തുവരെയാണ് . ഈ ദിനങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ കാരണം?
എ) 1957ഒക്ടോബര്‍ 4 സ്പുട്നിക്കിന്റെ വിക്ഷേപണവും ഒക്ടോബര്‍ 10 ദേശീയ മാനസീകാരോഗ്യദിനവുമായതിനാല്‍
ബി) 1967 ഒക്ടോബര്‍ 10 നി ബഹിരാകാശം കിടമത്സരങ്ങള്‍ക്ക് വേദിയാക്കരുതെന്ന പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ദിനവും ഒക്ടോബര്‍ 4 സ്പുട്നിക്കിന്റെ വിക്ഷേപണം നടന്ന ദിനവുമായതിനാല്‍
സി) അപ്പോളോ വിക്ഷേപിച്ച ദിനവും ബഹിരാകാശത്ത് ആദ്യമായി മനുഷ്യനെത്തിയ ദിനവും
ഡി) ഇതൊന്നുമല്ല.
(തുടരും) 

സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

Friday, January 24, 2020

കെ ടെറ്റ് /PSC പഠനസഹായി.1


1. ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം

 ആമുഖം
2017-18 അക്കാദമിക വര്‍ഷം 1,32,000ഭിന്നശേഷിക്കാരായ കുട്ടികള്‍ കേരളത്തിലെ പൊതു
വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. അധ്യാപിക എന്ന നിലയില്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കൂടി മനസിലേറ്റിയുളള അധ്യാപനമാണ് നടത്തേണ്ടത്. അതിനാല്‍ വളരെ പ്രാധാന്യത്തോടെ ഈ മേഖലയെ സമീപിക്കണം. 
 ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മലയാളം, ഇംഗ്ലീഷ്, മനശാസ്ത്രം എന്നീ വിഷയങ്ങളില്‍ ചോദ്യം വരാറുണ്ട്. പി എസ് സി പരീക്ഷയിലും പ്രധാനചോദ്യമേഖലയാണിത്. രണ്ടു മുതല്‍ മൂന്നു മാര്‍ക്ക് വരെ കെ ടെറ്റിന് ചോദ്യങ്ങള്‍ വരാം. ചില ചോദ്യങ്ങള്‍ പരിചയപ്പെടാം. (ഓരോ ചോദ്യത്തിനും ഉത്തരം ഏതെന്ന് കണ്ടെത്താന്‍ സഹായകമായ ചില വിശദീകരണങ്ങളുണ്ട്. അവ സശ്രദ്ധം വായിച്ച് ഉത്തരം കണ്ടെത്തുമല്ലോ. സംശയമുണ്ടെങ്കില്‍ കമന്റ് ബോക്സില്‍ എഴുതാം. കൂടുതല്‍ വിഭവങ്ങളും പങ്കിടാം)
1. ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണമെന്ത്? ( മലയാളം 2019)
  1. മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു
  2. സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു
  3. പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു
  4. എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.
സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്‍കുന്നതിനെയാണ്. സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിന് സഹായകമായ പരിശീലനമാണ് ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് ലഭിക്കുക. ഇത്തരം കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ ചേര്‍ക്കുകയാണെങ്കില്‍ പിരമിതി മാത്രമുളള കുട്ടികളുടെ ലോകമായിരിക്കും അത്. അനുഭവങ്ങളുടെ പരിമിതി സാമൂഹികരണത്തെ തടയും. ഭാവി ജീവിതത്തെ സാരമായി ബാധിക്കും. (ചോദ്യം 29 കൂടി നോക്കുക)
2. താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടുന്നതേത്? ( PSC 2017)
  1. ആലേഖനവൈകല്യം
  2. സ്വഭാവവൈകല്യം
  3. ഉദ്വേഗവൈകല്യം
  4. ഉച്ചാരണ വൈകല്യം
3. താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടാത്തതേത്? ( PSC 2017)
  1. ഡിസ്ലക്സിയ
  2. അനോറെക്സിയ
  3. ഡിസ് കാല്‍ക്കുലിയ
  4. ഡിസ് ഗ്രാഫിയ
പഠനവൈകല്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഈ വിശദീകരണക്കുറിപ്പ് പ്രയോജനപ്പെടുത്തുക.
പഠനവൈകല്യം എന്താണ്? വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ സംവിധാനം ചെയ്യുന്നതിനുമുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്ന തകരാറാണ് പഠനവൈകല്യം. പഠനവൈകല്യം ന്യൂറോളജിപരമായ വൈകല്യമുളളതുമൂലമാണ് സംഭവിക്കുന്നത്. പഠനവൈകല്യം ഒരാളുടെ ബൗദ്ധികനിലവാരത്തിൻ്റെ സൂചകമല്ല. . വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു.
  • വായനയിലുളള വൈകല്യം ഡിസ്ലെക്സിയ (Dyslexia) ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക്‌ വായിക്കുക, എവടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്‌ലെക്സിയ
  • എഴുതുന്നതിലുള്ള വൈകല്യം( ഡിസ്ഗ്രാഫിയ) വരികൾക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വള്ളി തുടങ്ങിയവ വിട്ടുപോകുക എന്നിവയാണ് ലക്ഷണങ്ങൾ.
    ഇവരില്‍ ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. കണ്ണാടിയിൽ കാണുന്നതുപോലെ എഴുതുക (മിറർ റൈറ്റിംഗ് ), വാക്കുകൾക്കിടയിൽ അനാവശ്യമായ സ്ഥലം കൊടുത്തും കൊടുക്കാതെയും എഴുതുക, ലതയ്ക്ക് പകരം തല എന്നെഴുതുക b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും. വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw, bad-നു പകരം dab എന്നിവ ഉദാഹരണം. ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ക്ക് എഴുതുക എന്നത് മന്ദഗതിയില്‍ മാത്രം ചെയ്യാനാകുന്നതും കഠിനകരവുമായ പ്രവര്‍ത്ത നമായിരിക്കും.
  • ഗണിതശാസ്ത്രപരമായ ആശയങ്ങളൾ പഠിക്കുന്നതിനുള്ള വൈകല്യം- ഡിസ്കാൽക്കുലിയ (Dyscalculia). കൂട്ടുക, കുറയ്ക്കുക, ഹരിക്കുക, ഗുണിക്കുക, എന്ന അടിസ്ഥാനപാഠം ഡിസ്കാല്കുലിയ ഉള്ള കുട്ടികൾക്ക് മനസ്സിലാകില്ല.
  • സൂക്ഷ്മവും തുടർച്ചയും ആയ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ -ഡിസ്പ്രാക്സിയ (dyspraxia)
4. In order to ensure learning of differently abled children in an English class: (2013 Eng)
  1. They are supplied with lot of supplementary reading materials
  2. They are given additional special class
  3. The SMC meetings are conducted every month
  4. The learning materials are modified according to their level
5. Visually impaired learner in an English class should be provided with:(2013 Eng)
  1. A video presentation
  2. Reading cards
  3. Narrative presentation
  4. Additional worksheet
6. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് യോജിക്കുന്ന രീതിയില്‍ പഠനപ്രക്രിയ മാറ്റിയെടുക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്? (2013,MAL)
  1. അപനിര്‍മാണം
  2. ആശയാനുവാദം
  3. അനുരൂപീകരണം
  4. ആശയരൂപീകരണം
7. കേള്‍വിക്ക് വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഭാഷാപഠനക്ലാസില്‍ കൂടുതലായി ലഭിക്കേണ്ടത് എന്താണ്?(2013,MAL)
  1. ബ്രെയിലി ലിപിയിലുളള പുസ്തകങ്ങള്‍
  2. ലേഖനത്തിനുളള ധാരാളം അവസരങ്ങള്‍
  3. ദൃശ്യാനുഭവങ്ങളുടെ പരമാവധി പ്രയോജനം
  4. ശ്രാവ്യാനുഭവങ്ങളുടെ പരമാവധി പ്രയോജനം
8. A teaching strategy suitable for a child with hearing and speech impairment is to (2013,Eng)
  1. give reward from time to time
  2. provide seat in the front row of the class
  3. provide counseling every week
  4. prevent interaction with normal children
9. കേള്‍വിക്ക് പരിമിതിയുളള കുട്ടികളുടെ ക്ലാസില്‍ പാഠാവതരണത്തിനായി താഴെപ്പറയുന്നവയില്‍ ഏറ്റവും ഉചിതമായ ആധുനികരീതി ഏത് (2013,MAL)
  1. എല്‍ സി ഡി ഉപയോഗിച്ച് ചിത്രസഹിതം ഇ ടെക്സ്റ്റ് അവതരിപ്പിക്കുക
  2. ചാര്‍ട്ടില്‍ എഴുതിയ പാഠങ്ങള്‍ അവതരിപ്പിക്കുക
  3. കമ്പ്യൂട്ടറിലൂടെ പാഠങ്ങള്‍ അവതരിപ്പിക്കുക
  4. പാഠങ്ങല്‍ നിറുത്തി നിറുത്തി ക്ലാസില്‍ വായിക്കുക
10. കേള്‍വിക്കുറവുളള പഠിതാക്കള്‍ക്ക് പഠനാനുഭവം ഒരുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ( 2014 മല)
  1. വലുപ്പമുളള അക്ഷരങ്ങള്‍ എഴുതിയ ചാര്‍ട്ടുകള്‍ ഉപയോഗിക്കണം
  2. ക്ലാസില്‍ ഏറ്റവും മുന്നിലിരുത്തണം
  3. ഫീല്‍ഡ് ട്രിപ്പുകള്‍ക്ക് ഊന്നല്‍ നല്‍കണം
  4. ധാരാളം ദൃശ്യാനുഭവങ്ങള്‍ നല്‍കണം
11. കേള്‍വി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന ക്ലാസിലേക്കായി പഠനപ്രവര്‍ത്തനം ആസൂത്രണം ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട കാര്യം എന്താണ്? (മല2017)
  1. സംഘപ്രവര്‍ത്തനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം
  2. പാഠപുസ്തകം എല്ലാവര്‍ക്കും ഉറപ്പാക്കുക
  3. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് ദൃശ്യസാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുക
  4. ഗൃഹപാഠങ്ങള്‍ പ്രത്യേകം തയ്യാറാക്കി നല്‍കുക
12. കോക്ലിീയാര്‍ ഇംപ്ലാന്റ് എന്ന ചികിത്സാരീതി സ്വീകരിക്കുന്നത് ഏതു പരിമിതി പരിഹരിക്കാനാണ് (2018മല )
  1. ബുദ്ധി പരിമിതി
  2. ചചലനപരിമിതി
  3. ശ്രവണപരിമിതി
  4. കാഴ്ചാ പരിമിതി
13. കാഴ്ചക്കുറവുളളവര്‍ക്കായി സ്വീകരിക്കുന്ന പഠനോപാധികളില്‍ പെടാത്തത് ഏത്? (2018 മല)
  1. മാഗ്നീഫെയറുകള്‍
  2. ലാര്‍ജ് പ്രിന്റ് പുസ്തകങ്ങള്‍
  3. കണ്ണടകള്‍
  4. ബ്രെയില്‍ ലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍
14. കാഴ്ചാപരിമിതിയുളള കുട്ടികളെ പരിഗണിക്കുന്നതിന് ഏറ്റവും യോജിച്ച സമീപനം ഏത്?(2018 മല)
  1. ആശയാവതരണത്തിന് അധ്യാപിക മാഗ്നിഫയറുകള്‍ ഉപയോഗിക്കുക
  2. ആകര്‍ഷകമായ ചിത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുക
  3. ഓരോ വാക്കും പലവട്ടം ആവര്‍ത്തിച്ച് എഴുതിക്കുക
  4. പഠനത്തില്‍ മറ്റ് ഇന്ദ്രിയങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തുക
15. താഴെപ്പറയുന്നവയില്‍ ബുദ്ധിപരമായ പരിമിതിയുളള കുട്ടികളെ സഹായിക്കുന്നതിനു ഗുണകരമല്ലാത്ത സമീപനമേത് ( മലയാളം2018)
  1. പ്രവര്‍ത്തനാധിഷ്ഠിത പഠനരീതി സ്വീകരിക്കല്‍
  2. പഠനബോധനസമയം പരമാവധി വര്‍ധിപ്പിക്കല്‍
  3. കുട്ടിയുടെ പോസിറ്റീവായ ഏതു പ്രകടനത്തെയും പ്രോത്സാഹിപ്പിക്കുക
  4. അനുക്രമമായി കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുക
16. കാഴ്ചക്കുറവുളള കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോള്‍ ഊന്നല്‍ നല്‍കേണ്ടത് ഏതിനാണ്? ( മലയാളം 2019)
  1. കുട്ടികളെ തനിച്ചിരുത്തി പ്രവര്‍ത്തനങ്ങള്‍ നല്‍കണം
  2. ധാരാളം ശ്രവണസന്ദര്‍ഭങ്ങള്‍ ഒരുക്കണം
  3. സംഘപ്രവര്‍ത്തനങ്ങള്‍ കൂടുതലായി നല്‍കണം
  4. അച്ചടി സാമഗ്രികള്‍ കൂടുതലായി ഉപയോഗിക്കണം
മുകളില്‍ കൊടുത്ത ചോദ്യങ്ങളെല്ലാം പലവിധ വെല്ലുവിളികളുമായി ബന്ധപ്പെട്ടവയാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ പല വിഭാഗങ്ങളായി തരംതിരിക്കാം.
  1. കാഴ്ചാ പരിമിതി (Visual impairment )
  2. കേള്‍വിക്കുറവു് (Hearing impairment )
  3. ശാരീരിക വെല്ലുവിളി (Loco motor impairment)
  4. മാനസീക വെല്ലുവിളി Mental retardation and Mental illness
  5. പഠനവൈകല്യം
    • Dyslexia
    • Dysgraphia
    • Dyscalculia
    6) ഓട്ടിസം- സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം. പൊതു സ്വഭാവ സവിശേഷതകള്‍
    1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.
    2.
    മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.
    3.
    യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.
    4.
    ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും 
    കുറെ നേരം നോക്കിനില്‍ക്കുക.
    5.
    കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.
    6.
    പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.
    7.
    അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.
    8.
    കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.
    9.
    ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക.
    10.
    കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക (ഉദാ: ചെരുപ്പ്, ഭക്ഷണ പദാര്‍ത്ഥം, ചൂടിപ്പായ).
    7) സെറിബ്രല്‍ പാള്‍സി- കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വെെകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണിത്.
    8) ബുദ്ധിപരമായ പരിമിതി.
    9) Attention Deficit and Hyperactivity Disorder (ADHD) കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. തലച്ചോറിലുണ്ടാകുന്ന ചില തകരാറുകള്‍ മൂലം ആവിര്‍ഭവിക്കുന്നതാണ് ഈ അസുഖം
Child development and pedagogyയിലും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അവ നോക്കുക
17). പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായ അനുമോള്‍ക്ക് വായനാപരമായ ബുദ്ധിമുട്ടുകളും അതിനോട് അനുബന്ധിച്ചുളള പഠനപ്രശ്നങ്ങളുമുണ്ട്. അവള്‍ അനുഭവിക്കുന്നത്
  1. ഡിസ്ലെക്സിയ
  2. ഡിസ്ഗ്രാഫിയ
  3. ഡിസ് കാല്‍ക്കുലിയ
  4. ഡിസ്പ്രാക്സിയ
18).താഴെപ്പറയുന്നതില്‍ മന്ദപഠിതാക്കളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതി
  1. പ്രയാസങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി കഠിന പ്രവൃത്തികള്‍ നല്‍കുക
  2. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികള്‍ മാത്രം നല്‍കുക
  3. ദീര്‍ഘമായ ഏകാഗ്രതയും പരിശ്രമവും വേണ്ടി വരുന്ന പ്രവൃത്തികള്‍ നല്‍കുക
  4. കൂടുതല്‍ ഗൃഹപാഠം നല്‍കുക
19).ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങള്‍ക്ക് പിന്തുണയേകുന്ന ആക്ട്
  1. ആര്‍ ടി ഇ ആക്ട്
  2. ആര്‍ ടി ഐ ആക്ട്
  3. പി ഡബ്ല്യു ഡി ആക്ട്
  4. പോക്സോ ആക്ട്
20) പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി ആക്ട് ( PWD Act )പ്രാബല്യത്തില്‍ വന്നത് (ktet 2019)
  1. 1996
  2. 1986
  3. 1976
  4. 2006
21) അശ്രദ്ധാപരമായി ക്ലാസില്‍ ഇരിക്കുന്ന ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യാം? (2019)
  1. കുട്ടിയെ അവഗണിക്കുക
  2. കുട്ടിയെ മുന്‍നിരയില്‍ ഇരിക്കാന്‍ അനുവദിക്കുക
  3. പരമാവധി പഠനോപകരണങ്ങള്‍ ക്ലാസില്‍ ഉപയോഗിക്കുക
  4. ചെറിയ ഇടവേളകളിലൂടെ വൈവിധ്യമാര്‍ന്ന പഠനസാഹചര്യങ്ങള്‍ ഒരുക്കുക
22) സാധാരണ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുളള കഴിവില്‍ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ് (2019)
  1. ഡിസ്കാല്‍ക്കുലിയ
  2. ഡിസ്ഗ്രാഫിയ
  3. ഡിസ്ലെക്സിയ
  4. ഡിസ്ഫേസിയ
23) വാചികവും അവാചികവുമായ ആശയവിനിമയവും അതോടൊപ്പം സാമൂഹ്യപരമായ ഇടപെടലിനും പ്രതികൂലമായി ബാധിക്കുന്ന വികാസ വൈകല്യമാണ് (2019)
  1. സെറിബ്രല്‍ പാള്‍സി
  2. എപിലെപ്സി ( അപസ്മാരം)
  3. ഓട്ടിസം
  4. എ ഡി എച് ഡി
24) ഒരു കുട്ടി 25 നെ 52ആയും b യെ d ആയും സംശയിക്കുന്നു. ഈ കുട്ടി താഴെക്കൊടുത്തവയില്‍ ഏതു വിഭാഗത്തില്‍ പെടുന്നു? 2018
  1. ബുദ്ധിമാന്ദ്യം
  2. പഠനവൈകല്യം
  3. കാഴ്ചാവൈകല്യം
  4. മാനസീക വൈകല്യം
25) താഴെക്കൊടുത്തിരിക്കുന്നവയില്‍ ഡിസ്ലെക്സിയ അന്ന പദവുമായി ബന്ധപ്പെടുന്നത് ഏത്? 2018
  1. വായനാവൈകല്യം
  2. പെരുമാറ്റ വൈകല്യം
  3. മാനസീക വൈകല്യം
  4. ഗണിതപഠനവൈകല്യം
26) വിക്ക് എന്ന സംസാരതടസ്സത്തെ പരിഹരിക്കുന്നതിന് അവലംബിക്കാവുന്ന തന്ത്രം 2018
  1. ബോധപൂര്‍വമുളള സംസാരം
  2. പ്രയോഗസന്ദര്‍ഭങ്ങളിലൂടെയുളള സംസാരം
  3. ദീര്‍ഘമായ സംസാരം
  4. താമസിച്ചുളള സംസാരം
27) പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി ചുവടെകൊടുത്തിരിക്കുന്നവയില്‍ ഏതൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു? 2018
  1. അനുരൂപീകരിച്ച പാഠപുസ്തകങ്ങള്‍
  2. പ്രവര്‍ത്തനപുസ്തകങ്ങള്‍
  3. റിസോഴ്സ് അധ്യാപകര്‍
  4. മുകളില്‍ സൂചിപ്പിച്ചവ എല്ലാം
28)ചുവടെ കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യം അല്ലാത്തതേത്? (2018)
  1. എ ഡി എച് ഡി
  2. ഡിസ്ലക്സിയ
  3. ഡിസ്ഗ്രാഫിയ
  4. ഡിസ്കാല്‍ക്കുലിയ
29) ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നത്(2018)
  1. പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്പെഷ്യല്‍ സ്കൂളുകളിലൂടെ വിദ്യാഭ്യാസം നല്‍കുന്ന സമീപനം
  2. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസം നല്‍കുന്ന സമീപനം
  3. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് റഗുലര്‍ കുട്ടികളോടൊപ്പം റഗുലര്‍ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്ന സമീപനം
  4. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസം നല്‍കുന്നതിനുളള സംവിധാനം
30). പഠനവൈകല്യമുളള കുട്ടികള്‍ പ്രധാനമായും (2017)
  1. കഴിവുകള്‍ കുറവുളളവരായിരിക്കും
  2. ബുദ്ധി കുറഞ്ഞവരായിരിക്കും
  3. ന്യൂറോളജിപരമായ വൈകല്യമുളളവരായിരിക്കും
  4. പൊതുവേ നിഷ്ക്രിയരയായിരിക്കും
31) .പ്രായഭേദമെന്യേ വൈകല്യമുളലവരെ മുഖ്യധാരാ വിദ്യാഭ്യാസ മേഖലയില്‍ ചെറിയസമായോജനങ്ങളിലൂടെയും വിഭവങ്ങള്‍ നല്‍കിയും ഉള്‍ക്കൊളളിക്കുന്ന രീതിയാണ് (2017)
  1. മാറ്റി നിറുത്തല്‍
  2. ഉള്‍ക്കൊളളിക്കല്‍
  3. പ്രാപ്യമാക്കല്‍
  4. ഇന്റഗ്രേഷന്‍

1809-ൽ ഫ്രാൻസിൽ ജനിച്ച ലൂയി ബ്രെയിൽ മൂന്ന് വയസിൽ കാഴ്ച നഷ്ടപ്പെട്ടശേഷം വാലന്റൈൻ ഹായുവിന്റെ സ്കൂളിൽ പഠിച്ചു വരികയായിരുന്നു. അക്കാലത്ത് ചാൾസ് ബാർബിയർ എന്ന ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ പ്രസ്തുത സ്കൂളിൽ വരികയും താൻ കണ്ടുപിടിച്ചതും പട്ടാളക്കാർ രാത്രികാലത്ത് സന്ദേശകൈമാറ്റത്തിന് ഉപയോഗിച്ചിരുന്നതുമായ സ്പർശനത്തിലൂടെ വായിക്കാവുന്ന 12 കുത്തുകൾ ഉപയോഗിച്ചുള്ള ഒരു ലിപി സമ്പ്രദായം (Nocturnal writing) പരിചയപ്പെടുത്തുകയും ചെയ്തു. ഇതിൽ ആകൃഷ്ടനായ ലൂയിബ്രയിൽ, ബാർബിയറുടെ ലിപികളെ പരിഷ്ക്കരിച്ച് 6 തടിച്ച കുത്തക്ഷരങ്ങളിൽ (Dots) എഴുതുവാനും സ്പർശനം കൊണ്ട് വായിക്കാൻ കഴിയുന്നതുമായ ഒരു രീതി 1821-ൽ വികസിപ്പിച്ചു. ഒരു സെല്ലിൽ 6 ബിന്ദുക്കൾ ചേർന്നതാണ് ബ്രെയിൽ അക്ഷരത്തിന്റെ ഘടന. ഈ ആറു ബിന്ദുക്കൾ സംഖ്യയിലും സ്ഥാനത്തിലും വ്യത്യാസം വരുത്തി 63 പ്രതീകങ്ങൾ സംവിധാനം ചെയ്തതാണ് ബ്രെയിലിന്റെ അക്ഷരമാല. സാധാരണയായി ഇത് വലത്തുനിന്ന് ഇടത്തോട്ട് എഴുതുകയും ഇടത്തു നിന്ന് വലത്തോട്ട് വായിക്കുകയും ചെയ്യുന്നു.
സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)