വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കേരളസര്‍ക്കാര്‍ നടപ്പിലാക്കിയ
പരിപാടികള്‍ ജനം സ്വീകരിക്കുകയാണ്. പൊതുവിദ്യാലങ്ങളിലെ നിലവാരം ഉയരുന്നത് സമൂഹത്തിന് ബോധ്യപ്പെടുന്നു. സര്‍ക്കാരിന്റെ ഇച്ഛാശക്തി പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നു. മാറ്റം ദൃശ്യമാകുന്നു. പൊതുവിദ്യാലയം കുതിപ്പിലേക്ക്. അതിനുവേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍
ചുവടെ ചേര്‍ക്കുന്നു.
1)
നവകേരള
മിഷന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം എന്ന പദ്ധതിക്ക്
തുടക്കം കുറിച്ചു.പൊതു
വിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചു
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചു.
2)
കഴിഞ്ഞ്
സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍
ഉത്തരവിട്ടതുമായ മലാപ്പറമ്പ്
സ്കൂളടക്കം സ്കൂള്‍
മാനേജ്മെന്‍റുകള്‍ കച്ചവട
താല്പര്യത്തോടെ അടച്ചുപൂട്ടാന്‍
നടപടികള്‍ സ്വീകരിച്ച
4)സ്കൂളുകള്‍
സര്‍ക്കാര്‍ എറ്റെടുത്തു.
സ്കൂള്‍
പൂട്ടുന്നതിന് ജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക്
അധികാരം നല്കിയിരുന്ന കെ.ഇ.
ആക്ടിലെ
ബന്ധപ്പെട്ട സെക്ഷനുകള്‍
ഭേദഗതി ചെയ്യുന്നതിനുള്ള
നടപടികള്‍ പൂര്‍ത്തിയായി
വരുന്നു.
3)
പാഠപുസ്തക
വിതരണം സമയബന്ധിതമായും
കാര്യക്ഷമമായും നടത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിച്ചു.
ചരിത്രത്തിലാദ്യമായി
എല്ലാ വിദ്യാലയങ്ങളിലും
നേരത്തെ പുസ്തകം എത്തിച്ചു.
4)
ഒന്നു മുതല്‍
8 വരെ
ക്ലാസ്സുകളിലെ എ.പി.എല്‍/ബി.പി.എല്‍
ഭേദമെന്യേ എല്ലാ കുട്ടികള്‍ക്കും
യൂണിഫോം.
കുട്ടികള്‍ക്ക്
കൈത്തറി യൂണിഫോം
5.)സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ ഇന്‍ഷ്വൂറന്‍സ്
പദ്ധതിയും രക്ഷിതാക്കള്‍
മരണപ്പെട്ടാല്‍ കുട്ടിക്ക്
സ്ഥിരനിക്ഷേപമായി 50,000
രൂപാ നല്കും.
6)
ഉച്ചഭക്ഷണ
പാചക കൂലിയും,
പാചക ചെലവും
വര്‍ദ്ധിപ്പിച്ചു.
ദിവസകൂലി
400 രൂപ
മുതല്‍ 475 രൂപ
വരെ
7)
കുട്ടികളുടെ
കുറവുമൂലം തസ്തിക നഷ്ടപ്പെട്ട
നാലാരയിരത്തോളം അധ്യാപകരെ
പുനര്‍വിന്യസിച്ചു.
അധ്യാപക
ബാങ്ക് നിയമവിധേയമാക്കി,
അധ്യാപക
നിയമനത്തിനും,
പുനര്‍
വിന്യാസത്തിനും ശാസ്ത്രീയ
മാര്ഗ്ഗം സ്വീകരിച്ചു.
ഇതിനാവശ്യമായ
ഭേദഗതികള്‍ കെ.ഇ.ആര്‍
ചട്ടങ്ങളില്‍ വരുത്തി.
8)
1 മുതല്‍ 8
വരെ
ക്ലാസ്സുകളിലെ കുട്ടികളില്‍
നിന്നും കലോത്സവത്തിന് ഫണ്ട്
ശേഖരിക്കുന്നത് നിര്‍ത്തലാക്കി.
മേളയുടെ
നടത്തിപ്പിന് 4
കോടിരൂപ
സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു.
9)
പ്രീ-പ്രൈമറി
അധ്യാപികമാരുടേയും ആയമാരുടേയും
ഹോണറേറിയം വര്‍ദ്ധിപ്പിച്ചു
10
) ബദൽ
സ്കൂളുകളിലെ അധ്യാപകരുടെ
വേതനം വര്‍ദ്ധിപ്പിച്ചു.
11)
റിസോഴ്സ്
അധ്യാപകരുടെ വേതനം വര്ദ്ധി്പ്പിച്ചു.
12)
.ജൈവ
വൈവിധ്യത്തെയും കൃഷിയെയും
പരിസ്ഥിതിയെയും കുറിച്ച്
വിദ്യാര്‍ത്ഥികളെയും
ബഹുജനങ്ങളെയും പഠിപ്പിക്കുവാന്‍
വേണ്ടി ക്യാമ്പസ് ഒരു പാഠപുസ്തകം
എന്ന സങ്കല്‍പം
യാഥാര്‍ഥ്യമാക്കിക്കൊണ്ട്
ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍
നിര്‍മിക്കാനുള്ള നടപടികള്‍
തുടങ്ങി.
വേനല്‍പ്പച്ച
എന്ന പ്രകൃതിപഠനപുസ്തകം
എല്ലാ കുട്ടികള്‍ക്കും
13
) അനാദായ
വിദ്യാലയങ്ങള്‍ എന്ന സമീപനം
ഉപേക്ഷിച്ചു.
മതിയായ
എണ്ണം കുട്ടികളില്ലാത്ത
വിദ്യാലയം എന്ന പേരില്‍
അറിയപ്പെടും.
ഒരു ക്ലാസില്‍
ശരാശരി പതിനഞ്ചുകുട്ടികള്‍
ഉണ്ടെങ്കില്‍ ഈ പട്ടികയില്‍
പെടില്ല. സാധാരണ
വിദ്യാലയമായിരിക്കും അത്
14)
സര്‍ക്കാര്‍
യു.പി
സ്കൂളുകളില്‍ കലാ-കായിക-പ്രവൃത്തിപരിചയ
അധ്യാപകരെ നിയമിക്കാന്‍
നടപടി സ്വീകരിച്ചു.
15)
ഹൈടെക്
പഠനം വ്യാപിപ്പിക്കുന്നതിന്‍റെ
ഭാഗമായി ഒരു ഉപജില്ലയ്ക്ക്
ഒന്ന് വീതം ഐ.ടി
അറ്റ് സ്കൂളില്‍ മാസ്റ്റര്‍
ട്രെയിനര്‍മാരുടെ സേവനം
ലഭ്യമാക്കി.
16:)
ഹയര്‍സെക്കന്‍ററി
മുതല്‍ ഡിഗ്രി കോഴ്സുകള്‍
വരെ സീറ്റുകള്‍ വര്‍ദ്ധിയപ്പിച്ചു,
കൂടുതല്‍
വിദ്യാര്‍ത്ഥികള്‍ക്ക് പഠന
സൗകര്യം ഒരുക്കി.
17
) പുതുതായി
തുടങ്ങിയ /
അപ്ഗ്രേഡ്
ചെയ്ത സ്കൂളുകളില്‍ 2015-16
വര്‍ഷം
നിയമിക്കപ്പെട്ട എല്ലാ
അധ്യാപക/അനധ്യാപകര്‍ക്കും
നിയമനാംഗീകാരം നല്‍കി ഈ
മേഖലയില്‍ നിലനില്ക്കുന്ന
പ്രശ്നം പരിഹരിച്ചു.
19
)മതിയായ
എണ്ണം കുട്ടികളില്ലാത്ത
സ്കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍
നിയമനം അംഗീകരിക്കാന്‍
ഉത്തരവായി.
20)
ഹയര്‍
സെക്കന്‍ററി സ്കൂളുകളില്‍
തസ്തിക സൃഷ്ടിക്കാത്തതിനാല്‍
വേതനമില്ലാതെ ജോലി ചെയ്തുവരുന്ന
മൂവായിരത്തോളം അദ്ധ്യാപകര്‍ക്ക്
ദിവസവേതനം അനുവദിച്ചു (70
കോടി രൂപ).
21
) അസാപ്പ്
പദ്ധതി പ്രകാരം പുതിയ 10
സ്കില്‍
ഡവലപ്പ്മെന്‍റ് സെന്‍ററുകള്‍
സ്ഥാപിക്കാന്‍ നടപടികളായി.
41)
ഹൈസ്കൂള്‍
തലത്തിലും ഹയര്‍ സെക്കന്‍ററി
തലത്തിലും 45,000
ക്ലാസ്
മുറികള്‍ ഹൈടെക് ആക്കുന്നതിനുള്ള
നടപടികള്‍.
44)
എല്ലാ
നിയമസഭാ മണ്ഡലത്തിലേയും ഓരോ
സ്കൂള്‍ മികവിന്‍റെ കേന്ദ്രം
ആക്കുന്നതിനുള്ള നടപടികള്‍
ആരംഭിച്ചു
45)
സര്‍ക്കാര്‍
മേഖലയിലെ 229
സ്കൂളുകളുടെ
ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍
3 കോടി
രൂപ വീതം നല്കും
46.)200
വര്‍ഷം
പിന്നിടുന്ന പൈതൃക സ്കൂളുകള്‍ക്ക്
പ്രത്യേക പരിഗണന നല്കുന്ന
പദ്ധതി നടപ്പാക്കും
47.)കുട്ടികളുടെ
സാമൂഹ്യ സാമ്പത്തിക വൈകാരിക
പ്രശ്നങ്ങള്‍ മനസ്സിലാക്കി
പഠനത്തില്‍ മികവു പുലര്‍ത്താന്‍
കഴിയാത്ത വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍ ഉയര്‍ത്തുന്നതിനുള്ള
“ശ്രദ്ധ” പദ്ധതി
48)
കരിക്കുലം
അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റല്‍
ഉള്ളടക്ക നിര്‍മ്മാണത്തിനുള്ള
കേന്ദ്രമായി സ്റ്റേറ്റ്
ഇന്സ്റ്റിറ്റ്യൂട്ട് ഫോര്‍
എഡ്യൂക്കേഷന്‍ ടെക്നോളജിയെ
ഉയര്‍ത്തുന്നതിനുള്ള പദ്ധതി.
49
)സ്കൂള്‍
കലോത്സവ നടത്തിപ്പിനുള്ള
സര്‍ക്കാര്‍ ഫണ്ട് 4
കോടിയില്‍
നിന്നും 6 കോടിയായി
വര്‍ദ്ധിപ്പിച്ചു
50)സ്കൂള്‍
ലൈബ്രറികളും ലബോറട്ടറികളും
ആധുനികവല്ക്കരിക്കാനുള്ള
നടപടികള്‍ ആരംഭിച്ചു.
51)കലാ-കായിക
വിദ്യാഭ്യാസത്തിന് അനുഗുണമായ
ഭൗതിക സാഹചര്യങ്ങള്‍
ഏര്‍പ്പെടുത്തിക്കൊണ്ട്
വിദ്യാലയങ്ങളെ ആരോഗ്യ-മാനസിക-സാംസ്കാരിക
വികാസത്തിന്‍റെ അടിസ്ഥാന
കേന്ദ്രങ്ങളാക്കി
വികസിപ്പിക്കുന്നതിനായി
കലാ-കായിക-സാംസ്കാരിക
പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ആരംഭിച്ചു
51)ശാരീരിക-മാനസിക
വെല്ലുവിളികള്‍ നേരിടുന്ന
കുട്ടികള്‍ക്ക് വളരാനും
വികസിക്കാനുമുള്ള ഇടങ്ങളായി
ഓട്ടിസം പാര്‍ക്കുകള്‍
സ്ഥാപിക്കാനുള്ള പദ്ധതി
52.)കുട്ടികളില്‍
അന്തര്‍ലീനമായ എല്ലാ തരം
പ്രതിഭകളേയും കണ്ടെത്താനും
വികസിപ്പിക്കാനും ടാലന്‍റ്
ലാബുകള്‍ ആരംഭിക്കാനുള്ള
പദ്ധതി
53.)അന്തര്‍
ദേശീയ നിലവാരമുള്ള ലാബുകള്‍
സ്കൂളുകളില്‍ സജ്ജീകരിക്കാനായി
പദ്ധതി
54.
ഇംഗ്ലീഷില്‍
ആശയവിനിമയശേഷി വികസിപ്പിക്കാന്‍
ഹലോ ഇംഗ്ലീഷ് പരിപാടി
55)
മലയാളത്തില്‍
അടിസ്ഥാനശേഷിയുറപ്പാക്കാന്‍
മലയാളത്തിളക്കം
56)
ഗണിതപഠനനിലവാരമുയര്‍ത്താന്‍
ഗണിതവിജയം
57)
ഗണിതപഠനം
കാര്യക്ഷമമാക്കാന്‍ ക്ലാസ്
ഗണിതലാബുകള്‍
58)
പാര്‍ശ്വവത്കരിക്കപ്പെടുന്ന
വിഭാഗത്തിലെ കുട്ടികളുടെ
പഠനമികവിന് പ്രാദേശികപ്രതിഭാകേന്ദ്രങ്ങള്‍,
പഠനവീടുകള്‍,
ഊരുവിദ്യാകേന്ദ്രം
59)
ആദിവാസി
മേഖലകളിലെ ഭാഷാവൈവിധ്യം
പരിഗണിച്ച് ഓരോ വിദ്യാലയത്തിലും
മെന്റര്‍ ടീച്ചര്‍മാര്‍
60)
ആദിവാസി
മേഖലയിലെ കുട്ടികളുടെ പഠനം
കാര്യക്ഷമമാക്കുന്നതിന്
ഗോത്രസാരഥി പദ്ധതി
61)
എല്ലാ
അധ്യാപകര്‍ക്കും ഐ ടി പരിശീലനം
നല്‍കിയ ആദ്യ സംസ്ഥാനം
62)
മികച്ച
ഉളളടക്കവും കൃത്യമായ ലക്ഷ്യവും
പ്രായോഗികതയ്ക് പ്രാധാന്യം
നല്‍കിയതുമായ അധ്യാപകപരിശീലനം
63)
റിസോഴ്സ്
അധ്യാപകരെ വിദ്യാലയങ്ങളിലേക്ക്
വിന്യസിച്ചു
64)
എല്ലാ
വിദ്യാലയങ്ങള്‍ക്കും
വിദ്യാലയവികസനപദ്ധതി
65
) എല്ലാ
വിദ്യാലയങ്ങള്‍ക്കും അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍
66)
വിദ്യാലയ
മികവുകള്‍ പ്രാദേശിക സമൂഹവുമായി
പങ്കിടാന്‍ മികവുത്സവങ്ങള്‍
67)
വിദ്യാലയങ്ങള്‍
തമ്മിലുളള അനുഭവകൈമാറ്റത്തിന്
സ്കൂള്‍ ട്വിന്നിംഗ് പ്രോഗ്രാം
68)
എല്ലാ
ക്ലാസുകളിലും പഠനനേട്ടങ്ങള്‍
ഉറപ്പാക്കുന്നതിനുളള പിന്തുണ
69)
ടേം
മൂല്യനിര്‍ണയഫല വിശകലനവും
തുടര്‍പ്രവര്‍ത്തനാസൂത്രണവും
നടത്തുന്ന ക്ലസ്റ്റര്‍
പരിശീലനം
70)
അധ്യാപകരുടെ
അക്കാദമിക മുന്‍കൈ അംഗീകരിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
അധ്യാപകക്കൂട്ടായ്മകള്‍
71)
ശാസ്ത്രീയമായ
പ്രീസ്കൂള്‍ വിദ്യാഭ്യാസത്തിനായി
പാഠ്യപദ്ധതിയും പ്രവര്‍ത്തനപുസ്തകവും.
72)
സ്ഥലം
മാറ്റവും സ്ഥാനക്കയറ്റവും
കൃത്യസമയത്ത് നടത്തി വിദ്യാലയങ്ങളെ
സജ്ജമാക്കി
73)
ദിനവേതന
നിയമനം സംബന്ധിച്ച് വിദ്യാലയം
തുറക്കുന്നതിന് മുമ്പ് തന്നെ
ഉത്തരവ്
74)
ഇരുന്നൂറ്
സാധ്യായദിനം ഉറപ്പാക്കാനുളള
കര്‍മപരിപാടികള്‍
75)
രക്ഷാകര്‍തൃവിദ്യാഭ്യാസത്തിന്
അതിവിപുലമായ പദ്ധതി.
കൈപ്പുസ്തകം
തയ്യാറാക്കി നല്‍കി.
76)
ക്ലാസ്
ലൈബ്രറി സംവിധാനം നടപ്പിലാക്കി.
77)
ഒന്നാം
ക്ലാസില്‍ ഒന്നാന്തരം
വായനക്കാര്‍ എന്ന പരിപാടി
നടപ്പിലാക്കി
78)
വിദ്യാലയ
മികവുകള്‍ പങ്കിടുന്നതിന്
ഹരിതവിദ്യാലയം റിയാലിറ്റി
ഷോ
79)
ഷിഫ്റ്റ്
സമ്പ്രദായം അവസാനിപ്പിക്കാന്‍
നടപടി
80)
പരീക്ഷാ
രീതി നിലവാരത്തിന് ഊന്നല്‍
നല്‍കിയും ശിശുപക്ഷ സമീപനം
ഉള്‍ക്കൊണ്ടും നവീകരിച്ചു
81)ഓരോ കുട്ടിയെയുംയൂണിറ്റായി കണ്ട് കഴിവുകള്‍ വികസിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ചു
82).................................................
പ്രതികരണങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ പ്രതീക്ഷിക്കുന്നു