ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 19, 2011

അക്കാദമിക ഭീകരത

ഭീകര പ്രവര്‍ത്തനം എന്നത് എന്താണ്?
അത് നിലവിലുള്ള നിയമങ്ങളെ വെല്ലു വിളിക്കും
സമൂഹത്തെ അതിന്റ വ്യവസ്ഥാപിത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല
നശീകരണ സ്വഭാവമുള്ള ഇടപെടലുകള്‍ നടത്തും.അതിനെ ന്യായീകരിക്കാനും മടിക്കില്ല
ഹിഡന്‍ അജണ്ടകള്‍ മറ നീക്കി പുറത്തെടുക്കും
പൊതു സമൂഹത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന ആക്രമണങ്ങള്‍ നടത്തും
ഇത്തരം പ്രവണതകള്‍ എവിടെ കണ്ടാലും അത് ഭീകരത തന്നെ
സ്കൂളുകളില്‍ ഇത്തരം പ്രവണതകള്‍..?
എങ്കില്‍ അക്കാദമിക ഭീകരത എന്ന് വിളിക്കാം.
ശീര്‍ഷകം കടുത്തു പോയി ,
എങ്കിലും
ചൂണ്ടിക്കാണിക്കാതെ വയ്യ,
ഞാനും ആനന്ദന്‍ മാഷും കൂടി ഒരു വിദ്യാലയം സന്ദര്‍ശിച്ചു
അത് ഒരു മാനെജ്മെന്റ് സ്കൂള്‍
ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകള്‍
നാല് വരെ ഓരോ ഡിവിഷന്‍
കേരള സിലബസ് മലയാളം മീഡിയം സ്കൂള്‍
പാഠപുസ്തകം ഒന്നും മലയാളത്തില്‍ അല്ല.
എല്ലാം എന്‍ സി ആര്‍ ടി സിലബസ് എന്ന് അവകാശപ്പെടുന്ന മൂന്നാംകിട പ്രസാധകരുടെ പുസ്തകങ്ങള്‍.
മലയാളം മീഡിയം ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന സ്കൂള്‍.
ഇതാണ് ഭീകരത.
ഔദ്യോഗിക സംവിധാനങ്ങളെ വെല്ലുവിളിച്ചു തന്നിഷ്ടം കാണിക്കാന്‍ ധൈര്യം ഉള്ള സ്കൂള്‍

എച് എം പറഞ്ഞു സാര്‍ സമീപത്തുള്ള വിദ്യാലയങ്ങളിലും ഇങ്ങനെയൊക്കെയാ..
രക്ഷിതാക്കള്‍ കുട്ടികളെ വിടണമെങ്കില്‍ ഇങ്ങനെ ചെയ്യണം.

കടുത്ത സ്ന്മാര്ഗ പാഠങ്ങള്‍ പഠിപ്പിക്കുന്നതിനും പിരീഡ് കണ്ടെത്തുന്ന സ്കൂളിലെ അസന്മാര്ഗ പാഠങ്ങള്‍..
ഒരു മതത്തിന്റെ സന്മാര്‍ഗ ദര്‍ശനം ചില വിഷയങ്ങളുടെ പിരീഡ് വെട്ടിച്ചുരുക്കി പഠിപ്പിക്കലാണ്പണി.
വളഞ്ഞ വഴിയിലാണോ സന്മാര്‍ഗം.?
ദോഷം പറയരുതല്ലോ സ്ന്മാര്ഗ പാഠപുസ്തകം മാത്രമാണ് അവിടെ മലയാളത്തില്‍ പഠിപ്പിക്കുന്നത്.(അത് ഇംഗ്ലീഷില്‍ വേണ്ട എന്ന് തീരുമാനിച്ച യുക്തി ?)

മലപ്പുറത്ത് നിന്നും ഒരു സുഹൃത്ത് ഇങ്ങനെ ചോദിച്ചു.
"സര്‍,
നിരവധി പ്രൈമറി വിദ്യാലയങ്ങളില്‍ സ്വകാര്യ കമ്പനികളുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ പഠിപ്പിക്കുന്നതായി അറിയുന്നു. ഇത് അനുവദനീയമാണോ? നിലവിലുള്ള പാഠപുസ്തകത്തെയും അറിവുനിര്‍മാന പ്രക്രിയയും വിശ്വാസത്തിലെടുക്കാത്ത ഇക്കൂട്ടരെ എന്ത് ചെയ്യാന്‍ കഴിയും? ഇവരും കൈപ്പറ്റുന്നത് സര്‍ക്കാര്‍ ശമ്പളമാണല്ലോ !!!!"

പത്തനംതിട്ടയില്‍ അതിലും രസകരമായ ഒരു അനുഭവം ഒരു എച് എം -അതും സര്‍ക്കാര്‍ സ്കൂള്‍ എച് എം-തീരുമാനിച്ചു ഇനി ഈ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം മാത്രം.
അവര്‍ നേരത്തെ ഇരുന്ന സ്കൂള്‍ അടച്ചു പൂട്ടിപ്പോയത്...
ഇതല്ലേ സ്വഭാവം.
എങ്ങനെ ഇവര്‍ക്കൊക്കെ ധൈര്യം വരുന്നു

സജന്യ മലയാളം പുസ്തകങ്ങള്‍ ഈ കുട്ടികള്‍ക്കും വാങ്ങും (അത് വെറുതെ വീട്ടില്‍ വെക്കാന്‍.)
ഈ അധ്യാപകര്‍ പരിശീലനത്തില്‍ എത്തും (എന്തിനു എന്ന് അവര്‍ക്കറിയാം .പ്രയോജനമില്ലാത്ത ഒരു വിശ്രമ ദിനം )
ഇത്തരം സ്കൂളുകളാണ് മോനിട്ടരിംഗ് അനുവദിക്കാത്തത്
.
സമാന്തര ഇംഗ്ലീഷ് മീഡിയം സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ അതിനും അപ്പുറത്തേക്ക് വിരുതര്‍ കടന്നു. ഉള്ളത് വേഷം മാറ്റി എടുത്തു.
പാഠപുസ്തകവിവാദക്കാര്‍ പുസ്തകങ്ങളുടെ കേമത്തം മിണ്ടുന്നില്ല.
കരിക്കുലം കമ്മറ്റിയും സംഘടനകളും ഒക്കെ പരിഹാസ്യരാകുന്നു.
കണ്ടില്ലെന്നു നടിച്ചു പോകാം അല്ലെ
അതോ കണ്ണ് പൊത്തി പോകാനോ.

ആഭ്യന്തര ശത്രുക്കള്‍ അണ്‍ എയിഡാട് സംവിധാനത്തെക്കാളും ഭീകരമായി ആക്രമിക്കുന്നു
അതിനു കൂട്ട് നില്‍ക്കുന്നവര്‍ മൌനാനുവാദം നല്‍കുന്നവര്‍ ..സംര്ക്ഷകരാണോ .? ആരുടെ?
പൊതു വിദ്യാഭ്യാസത്തിന്റെ യോ ?
ഒടുവില്‍ കണി കാണാന്‍ എങ്കിലും ഒരു പൊതു വിദ്യാലയം അവശേഷിക്കുമോ ?
അവശേഷിക്കുമോ ഒരു പൊതു വിദ്യാലയം?

19 comments:

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

ഇല്ല സര്‍, ശീര്‍ഷകം ഒട്ടും കടുത്തിട്ടില്ല. ഇത്തരം നെറികേടുകളെ ചുട്ടെരിക്കാന്‍ ഏതെങ്കിലും വാക്കിനാവുമെങ്കില്‍ അതുവേണം ഇവര്‍ക്കായി പ്രയോഗിക്കാന്‍.ചില വിദ്യാലയങ്ങളില്‍ ഒരു കച്ചവടം കൂടിയുണ്ട് - ലേബര്‍ ഇന്ത്യയും സ്കൂള്‍ മാസ്റ്ററും മറ്റും അധ്യാപകര്‍ കമ്മീഷന്‍ പറ്റി കുട്ടികള്‍ക്ക് വില്ക്കുന്നു. ആദ്യപ്രതി തനിക്കു വേണമെന്ന് ഇവിടങ്ങളില്‍ ടീച്ചേഴ്സിന് വാശിയുമുണ്ടത്രേ!! കഷ്ടം!!ഈ നെറികേടുകള്‍ കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ലല്ലോ മാഷേ.

drkaladharantp said...

മനോജ്‌
മറ്റു ചില നെറികേടുകള്‍ കൂടി. പല സുഹൃത്തുക്കള്‍ പങ്കു വെച്ചത്,
ആയിരം രൂപ പി ടി എ ഫണ്ടില്‍ നിന്നും കൊടുപ്പിച്ചു മുപ്പതിനായിരം രൂപ ശമ്പളം പറ്റുന്ന എച് എം പകരക്കാരെ വെക്കുന്നു.ക്ലാസ് എടുപ്പിക്കുന്നു.
എസ് എസ് ജി എന്ന പേരില്‍ ടി ടി സി പാസ്സായ കുട്ടികളെ കൊണ്ട് പണി എടുപ്പിച്ചു ഓഫീസില്‍ ഇരിക്കുന്നു
രാവിലെ മലയാളം മീഡിയം ഉച്ച കഴിഞ്ഞു അതെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് മീഡിയം. അതിനു ഫീസ്‌ ഈടാക്കും രാവിലെ ഒമ്പത് മുതല്‍ നാലര വരെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്കും മടിയില്ല. പാവം കുട്ടികള്‍.
കൂടാതെ ഇംഗ്ലീഷിനു വേറെ പുസ്തകം കൂടി.അതിനു വേറെ പിരീഡ്..
അപൂര്‍വമെങ്കിലും രോഗ ലക്ഷണം

premjith said...

ഈയിടെ ഓ. എസ് എസ് മായി ബന്ധപ്പെട്ടു ഒരു ഹൈസ്കൂളില്‍ പോയി .അവിടെ അന്ജാംതരത്തില്‍ വ്യത്യസ്ത നിലവാരത്തിലുള്ള കുട്ടുകാര്‍ ഇരിപ്പുണ്ട് .പരിസരത്തുള്ള 4 എല്‍ .പി .വിദ്യാലങ്ങളിലുള്ള കുട്ടുകാരാണ് ഇവിടെ പഠിക്കാന്‍ എത്തുന്നത് .അതില്‍ ഒരു കുട്ടര്‍ക്ക് വായിക്കാനും അറിയില്ല എഴുതാനും അറിയില്ല .അന്യേഷിച്ചപ്പോള്‍ ഒരു വിദ്യാലയത്തില്‍ നിന്ന് വരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും .....അവിടെ നടന്നിരുന്നത് ഇത്തരത്തിലുള്ള അക്കാദമിക ഭീകരതയാന്നു.സ്വന്തം കഴിവില്‍ വിശ്വാസമില്ലാതവരാനു ഇങ്ങനെ ചെയ്യ്യുന്നത് .ചുണ്ടുവിരലിന്റെ പ്രതികരണം നന്നായി .

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

സര്‍,
പ്രധാനാധ്യാപകന്‍ പകരക്കരെ വയ്ക്കുന്നതിന് അവര്‍ പറയുന്ന ഒരു ന്യായമുണ്ട്,
പ്രധാനാധ്യാപകന് ക്ലാസ്സ് ചാര്‍ജ് ഉണ്ട്. എന്നാല്‍ മിക്കപ്പോഴും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പുറത്തുപോകേണ്ടിവരുന്നു.
ഈ സമയം കുട്ടികളുടെ പഠനം മുടങ്ങുന്നു, രക്ഷിതാക്കള്‍ ചോദ്യം ചെയ്യുന്നു.
അതില്‍ അല്പം വസ്തുതയുമുണ്ട്.
ഈ പ്രശ്നം പരിഹരിക്കുന്നതിന് അധികാരകളുടെ ഇടപെടല്‍ അനിവാര്യമാണ്.
അതിന്റെ പേരില്‍, വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തവരെക്കൊണ്ട് ക്ലാസ്സെടുപ്പിക്കുക എന്ന അപരാധം പൊറുക്കാവതല്ല.

drkaladharantp said...

പ്രേംജിത്ത്
എഴുതിയത് ഒരു തലമുറയെ എങ്ങനെ സ്കൂളുകള്‍ നശിപ്പിക്കുന്നു എന്നതിന് ഉദാഹരണം
ഒരു ഭാഷയും ഇല്ലാത്ത അവസ്ഥ
അടുത്ത് യു പി സ്കൂള്‍ ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കാറില്ല
ഫലം എന്താണ് രക്ഷിതാക്കള്‍ ഈ കുട്ടികളെ അണ്‍ എയിഡഡു സ്കൂളില്‍ ചേര്‍ക്കും.
പൊതു വിദ്യാലയങ്ങള്‍ അതിനുള്ള ചവിട്ടുപടി.
അവകാശ നിയമം വരട്ടെ അപ്പോള്‍ അടുത്ത പ്രതിസന്ധിയും ആരംഭിക്കും
സമാന്തര സ്കൂളുകള്‍ ഇരുപത്തിയഞ്ച് ശതമാനം സാമ്പത്തികമായി പിന്നോക്കം നില്ല്ക്കുന്നവരെ പഠിപ്പിക്കും സര്‍ക്കാര്‍ ചെലവില്‍
എവിടെ നിന്നാണ് ഈ കുട്ടികള്‍ പോവുക
പോതുസ്കൂലുകളില്‍ നിന്നും അങ്ങനെ പോകാനുള്ള അടിസ്ഥാനം ഒരുക്കലാനിപ്പോഴത്തെ ഈ വൈകൃതം.

സുദിന്‍ സോമന്‍ said...

പൊതു വിദ്യാലയം എന്ന പേര് അന്വര്‍ത്ഥമാവണമെങ്കില്‍ നാം ഒരു പൊതു സമൂഹമാണെന്ന തിരിച്ചറിവ് ആദ്യം വേണ്ടേ..മതം , ജാതി , സമ്പത്ത് ,എന്നിവയുടെ പേരില്‍ കള്ളി തിരിക്കപ്പെട്ടിരിക്കുന്ന നമുക്ക് പൊതു സമൂഹം എന്ന് അഭിമാനിക്കാനാവുമോ..ഒരു ദേശത്തെ കുട്ടികളെ അവിടെയുള്ള പൊതു വിദ്യാലയത്തില്‍ മാത്രമേ പ്രവേശി പ്പിക്കാവൂ എന്ന് നിര്‍ദേശിക്കുന്ന നിയമ നിര്‍മ്മാണത്തിന് എതെങ്കിലും സര്‍ക്കാരിനോ കോടതിക്കോ ധൈര്യമുണ്ടാവുമോ ...എയിഡെഡ് വിദ്യാലയങ്ങള്‍ എന്ന പഴയ ശരിയെ ഇപ്പോഴും പൊറുപ്പിക്കുന്ന നമുക്ക് അണ്‍ എയിഡെഡ് വിദ്യാലയങ്ങളെ എന്ത് ചെയ്യാനാവും.

drkaladharantp said...

face book -
Seema G Nair
ഈ ചൂണ്ടിക്കാണിച്ച ഭീകരതയ്ക്ക മറ്റൊരു മുഖം കൂടിയുണ്ട് സര്‍, ഡിവിഷന്‍പോകുമെമന്ന തോന്നലില്‍ ഇംഗ്ലീഷ് മീഡീയം കൂടി തുടങ്ങിയ ചില വിദ്യാലയങ്ങളില്‍ ഇപ്പോള്‍ കുട്ടികള്‍ കുറയുകയും ഒരു ഡിവിഷന്‍ രണ്ടു ക്ലാസ്സ് എന്ന നിലയിലെത്തുകയും ചെയ്തിട്ടുണ്ട്. ആകെ ഒരു ഡിവിഷന്റെ കുട്ടികള്‍,മീഡിയം രണ്ട്. ടീച്ചറ്‍ ഒന്ന്. ഇങ്ങനെ രണ്ടു മൂന്നു സ്റ്റാന്‍ഡാര്‍ഡ് ഉളള സ്കൂളില്‍ കുട്ടികളുടെ അവസ്ഥ് എങ്ങനെയാണ് സാര്‍. മലയാളം മീഡിയം നല്ലതാണെന്ന് രക്ഷകര്‍ത്താക്കളെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കണം എന്ന് പറഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. എതിര്‍ക്കുന്നവരുടെ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയം(വേറെ സ്കൂളില്‍) ആണെന്നത് മറ്റരു കാര്യം, പോസ്റ്റ്പോകരുത് എന്നകാര്യത്തിലുളള നിര്‍ബന്ധം പൊതുവിദ്യാഭ്യാസം നിലനില്‍ക്കണം എന്ന വിഷയത്തില്‍ക്കൂടി ഉണ്ടെങ്കില്‍ എത്രനന്നായിരുന്നു.

സുജനിക said...
This comment has been removed by the author.
സുജനിക said...

എസ്.എസ്.എ, എ.ഇ.ഒ, ഡി.ഇ.ഒ, ഡിഡി തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളിലെ ചുമതലക്കാര്‍ ഈ സ്കൂളിലൊക്കെ പോകുന്നുണ്ടല്ലോ. ഇക്കാര്യങ്ങള്‍ അവര്‍ക്ക് നേരിട്ടറിയാമല്ലോ. ഈ നെറികേടുകളൊക്കെ കണ്ടിട്ടും ഔദ്യോഗികമായി ഒരു നടപടിയും ഉണ്ടാകുന്നില്ലല്ലോ. ആ സ്കൂളുകളിലേക്ക് ഒരാനുകൂല്യവും കിട്ടാതിരിക്കുന്നുമില്ല.
അതായത് ഔദ്യോഗിക സംവിധാനങ്ങളെ വെല്ലുവിളിക്കയല്ല; അവരെ സഹകരിപ്പിക്കുകയാണ്.

drkaladharantp said...

ബ്ലോഗ്‌ വായിച്ചിട്ട് തൃശൂരില്‍ നിന്നും ഒരു ടീച്ചര്‍ വിളിച്ചു ഒരു അനുഭവം പറഞ്ഞു. അവിടെ ഒരു
സ്കൂള്‍.അതിന്റെ പ്രതാപം നില നിറുത്താന്‍ സമാന്തര ഇംഗ്ലീഷ് മീഡിയം ആരഭിച്ചു.
ആദ്യം രണ്ടു ഡിവിഷന് കുട്ടികള്‍
പിന്നെ കുട്ടികള്‍ രണ്ടു മീടിയത്ത്തിലും കുറഞ്ഞു ഒരു ഡിവിഷന്‍ മാത്രമായി.
അപ്പോള്‍ പുതിയ പ്രതിസന്ധി.കഴിഞ്ഞ വര്ഷം വരെ ഇംഗ്ലീഷില്‍ പഠിച്ചവരെ ഈ വര്ഷം എന്ത് ചെയ്യും
അപ്പോള്‍ അത് മറികടക്കാന്‍ പുതിയ തീരുമാനം. ഒരു ഹാജര്‍ ബുക്ക്.രണ്ടു ഡിവിഷനാക്കി പഠിപ്പിക്കുക.
ഒരു അധ്യാപക തസ്തിക വീതമല്ലേ ഓരോ കാസിലും അനുവദിക്കൂ
അത് അധ്യാപകരുടെ ജോലി ഭാരം കൂട്ടി.അവര്‍ അട്ജസ്റ്റ് ചെയ്തു പഠിപ്പിക്കാന്‍ തീരുമാനിച്ചു.ഫലത്തില്‍ ഒരു സംതൃപ്തിയും ഇല്ലാത്ത അനുഭവം. ഒരു വിഭാഗം കുട്ടികള്‍ക്കും നല്ല ശ്രദ്ധ കിട്ടാതെയും ആയി
ഇപ്പോള്‍ ടീച്ചര്‍മാര്‍ ട്രാന്‍സഫര്‍ ആഗ്രഹിക്കുന്നു.ആദ്യം എടുത്തു ചാടി ഇംഗ്ലീഷ് മീഡിയം ആരഭിക്കാന്‍ ശബ്ദം ഉയര്ത്തിയവര്‍ തന്നെ.
ഇത് കൂട്ടക്കുരുതിയാണ്.

drkaladharantp said...

Sudin wrote: "കേരളത്തിന്‌ പുറത്ത് CBSE/State സിലബസ്‌ പിന്തുടരുന്ന പല വിദ്യാലയങ്ങളും dual language teaching method പരീക്ഷിക്കുന്നുണ്ട്..ഹിന്ദി ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ ഒരേ ക്ലാസ്സില്‍ പഠിക്കുകയും വ്യത്യസ്ത ഭാഷകളില്‍ പരീക്ഷയെ നേരിടുകയുമാണ് പതിവ്. ഇത് ഇരു ഭാഷകളെയും അഭിമുഖീകരിക്കുവാന്‍ അവരെ പ്രാപ്തരാക്കുന്നുണ്ട്..നാം നമ്മുടെ ഭാഷാ പ്രേമം ഉയര്‍ത്തിപ്പിടിക്കുകയും നമ്മുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് ഒളിച്ചു കടത്തുകയും രക്ഷകര്‍ത്താക്കള്‍ ഈ കാപട്യം തിരിച്ചറിയുകയും ചെയ്യുന്ന വൈപരീത്യം ഒഴിവാക്കാന്‍ ഇത് സഹായിക്കില്ലെ..."

drkaladharantp said...

Rajesh S Vallicodu
അക്കാദമിക് ഭീകരത നേരിടുവാന്‍ 'അക്കാദമിക് സത്യസന്ധത ' ആരില്‍ നിന്ന് ലഭിക്കും! സ്വന്തം മക്കളെ ഒളിച്ചു കടത്തി കേരളാ സിലബസ്സിന്റെ കുഴലൂത്തുകാര്‍ ആവുന്നവര്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ മറികടക്കാന്‍ കൂട്ടായ ശ്രമം ആവശ്യം.ആരെ കൂട്ടും എന്നതും പ്രശ്നം..പൊതു പള്ളിക്കുടത്തില്‍ നിന്ന് അമ്മ മലയാളത്തെ പടി കടത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 'തൊഴില്‍ സംരക്ഷണത്തിന്റെ പേരില്‍ ' കണ്ടില്ല എന്ന് നടിക്കുന്നവര്‍ ഇരിക്കും കൊമ്പ് മുറിക്കുന്നവര്‍ !

premjith said...

ഇവിടെയൊരു വിശ്വാസമില്ലായമയുടെ പ്രശ്നമുണ്ട് .സ്വന്തം സംവിധാനത്തെ തന്നെ വിശ്വാസമില്ലാത്ത അവസ്ഥ ..... പ്രവര്തനാധിഷ്ടിത പഠന രീതിയുടെ മികവുകള്‍ ചെയ്തു നോക്കി തിരിച്ചറിയാന്‍ കഴിയാത്ത അധ്യാപകരാണ് ഇത്തരം രണ്ടും കേട്ട വിദ്യാഭ്യാസത്തിനു കുട്ടുനില്‍കുന്നത് .
പൊതു വിദ്യാലയങ്ങള്‍ ജനായത്ത വിദ്യാലയങ്ങളാണ് . പൊതുവിദ്യാലയങ്ങള്‍ ഒരിക്കലും ഒരു കുട്ടിയേയും അരിച്ചു പെറുക്കി കഴിവ് നോക്കി മാറ്റി നിരുതാറില്ല ...ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാറില്ല .(അവള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടുകാരി ആണെന്ഗില്‍ പോലും )
നമുക്ക് 100 ശതമാനം റിസല്ടും സമ്പൂര്‍ണ A പ്ലസും ആണ് വേണ്ടത് . പൊതു വിദ്യാലയങ്ങളിലെ ക്ലാസ് അനുഭവങ്ങളിലുടെ കുട്ടിക്യ്ക് ലഭിക്കുന്ന സാമുഹ്യ നന്മകള്‍ വിലമതിക്കാത്തതാന് . അത് ആരും തിരിച്ചറിയുന്നില്ല .....ഈ നന്മകള്‍ നഷ്ടപ്പെടാതെ നോക്കണം .അതില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കരുത് ...ചര്‍ച്ച മുറുകട്ടെ ...

യാത്രികന്‍ said...

ഇന്നത്തെ ദീപികയില്‍ ഡോ. കുര്യന്‍ ചെറുശ്ശേരി ഇതേപ്പറ്റി ഒരു ലേഖനം എഴുതിയിട്ടുണ്ട്. ദീപിക യൂണികോഡ് ഉപയോഗിക്കാത്തത് കാരണം quote ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

JOSE said...

മുകളില്‍ വിവരിച്ച സംഭവം ഇപ്പോഴത്തെ അക്കാദമിക നയങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ പിടഞ്ഞുകൊണ്ടിരിക്കുന്ന ഒരു പാവം പ്രാണി നടത്തുന്ന പരാക്രമങ്ങള്‍ ആയി മാത്രമേ കാണേണ്ടതുള്ളൂ.
യഥാര്‍ത്ഥ 'അക്കാദമിക ഭീകരത' എന്താണ്?
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസത്തെ ക്രമേണ നശിപ്പിച്ച് അതിന്‍റെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് തലയൂരാനുള്ള ക്വട്ടേഷന്‍ എടുത്ത മട്ടുണ്ട്. ഭ്രാന്തമായ പരിഷ്കാരങ്ങളിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ മാന്യതയും വിശ്വാസ്യതയും നശിപ്പിച്ചിരിക്കുന്നു.ആര്‍ജവമുള്ള ബോധനശൈലി വഴിമാറി പ്രയോഗികതയിലൂന്നിയ അറിവ് നിര്‍മാണത്തിന് ശ്രമിച്ച് കാടുകയറി വഴിതെറ്റി നില്‍ക്കുന്നത് പല വിഷയങ്ങളിലും കാണാം. മതധാര്‍മികതയെ സമൂഹത്തില്‍ ദുര്‍ബലപ്പെടുത്താനും ഭൌതികവാദത്തെ പരിപോഷിപ്പിക്കാനും ബോധപൂര്‍വമായ ശ്രമം പാഠപുസ്തകങ്ങളില്‍ ഉണ്ട്.
നമ്മള്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ സംവിധാനത്തെ നാം എത്ര പാടി പുകഴ്ത്തിയാലും 'രാജാവ്‌ നഗ്നനാണ്' എന്ന് കണ്ടെത്താനുള്ള ബുദ്ധി ഇന്ന് കേരളത്തിലെ രക്ഷിതാക്കള്‍ക്ക് ഉണ്ട്. സിലബസ്സുകളിലെ വ്യത്യാസവും സ്വകാര്യ സ്കൂളുകളിലെ പ്രൊഫഷണലിസവും അവര്‍ തിരിച്ചറിയുന്നു. രാജ്യം സാമ്പത്തിക പുരോഗതിയുടെ പാതയില്‍ ആയതുകൊണ്ട് പഠിപ്പിക്കാനുള്ള പണവും അവര്‍ക്കുണ്ട്.
അങ്ങനെ പൊതുവിദ്യാഭ്യാസത്തിന്റെ രക്ഷക്കായി ശബ്ദിക്കേണ്ടത് അധ്യാപകന്‍റെ ആവശ്യവും ഉത്തരവാദിത്വവും ആയി തീര്‍ന്നിരിക്കുന്നു. ഏകീകൃത സിലബസ്സിനായി നാം വാദിക്കേണ്ടതാണ്. ആവശ്യമുള്ളവര്‍ക്ക് ഇംഗ്ലീഷ്‌ മീഡിയവും കൊടുക്കണം.
അധ്യാപകര്‍ മക്കളെ സ്വകാര്യ സ്കൂളില്‍ ചേര്‍ക്കുന്നതിനെ എന്തിനു വിമര്‍ശിക്കണം? നമ്മള്‍ വിളമ്പുകാര്‍ മാത്രമായ ഹോട്ടലിലെ പാചകവസ്തുക്കളിലും, സാഹചര്യങ്ങളിലും വിശ്വാസമുണ്ടെങ്കില്‍ മാത്രം മക്കളെ അവിടെ നിന്നും തീറ്റിച്ചാല്‍ പോരേ? നമ്മുടെ മുമ്പിലുള്ള മക്കളുടെ കാര്യത്തില്‍ നാം നിസ്സഹായരാണല്ലോ. വിളമ്പാന്‍ മികച്ചത് ലഭിക്കുന്നതിന് നമുക്ക് പോരാടാം.
ഒപ്പം ഒരു സത്യസന്ധമായ അത്മപരിശോധനക്കും നാം വിധേയരാകേണ്ടതല്ലേ? അധ്യാപകവൃത്തിയെ പുണ്യമായി കരുതി അളവില്ലാതെ ജോലി ചെയ്യുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഭൂരിപക്ഷം അവരല്ലല്ലോ. ക്ലാസ്സുകളെ അനാഥമാക്കി രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്ന എത്ര പേരെ സമൂഹം നിത്യവും കാണുന്നു? നമെന്തിനാണ് രാഷ്ട്രീയക്കാരന്‍റെ ഉപകരണമായി തീരുന്നത്? സ്വാര്‍ത്ഥ താത്പര്യങ്ങളല്ലേ ലക്‌ഷ്യം? അല്ലാതെ സാമൂഹ്യപ്രവര്‍ത്തനം ആണെന്ന് വ്യാഖ്യാനിച്ചാല്‍ ആരും വിശ്വസിക്കില്ല.
സാമ്പത്തിക സുരക്ഷിതത്വം അര്‍പ്പണബോധത്തില്‍ നിന്നും പ്രോഫഷനലിസത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമല്ലേ?

drkaladharantp said...

പ്രിയ സ്നേഹിതാ
താങ്കള്‍ വിമര്‍ശനാത്മകമായി കാര്യങ്ങളെ കണ്ടു .സന്തോഷം.പൊതു വിദ്യ്യലയങ്ങളെ സംരക്ഷിക്കണം എന്ന ആഗ്രഹം താങ്കളുടെ കുറിപ്പില്‍ പ്രതിഫളിക്കുന്നില്ലോ എന്ന ഖേദം ആദ്യം പങ്കിടട്ടെ.എല്ലാം പരിശോധിക്കുന്നില്ല ചിലത് ഉന്നയിക്കാതിരിക്കാന്‍ കഴിയുന്നില്ല.

ഒന്ന് -സ്വകാര്യ സ്കൂളുകളിലെ പ്രൊഫഷണലിസം --ഹോ ഞാന്‍ കണ്ടിട്ടുണ്ട് അതു. അടിമതുല്യമായ അധ്വാനം.കാണാതെ പഠിപ്പിക്കല്‍.കച്ചവടം.ഈ കാശുള്ള വീട്ടിലെ മക്കള്‍ ട്യൂഷനും പോകുന്നുന്ടെന്നരിയുമോ.എന്നാല്‍ നിലവാരം ഉണ്ടോ? ആ സ്കൂളുകളുടെ നഗ്നത പഠന റിപ്പോര്‍ടുകള്‍ വെളിച്ചത്തു കൊണ്ട് വന്നിട്ടുള്ള വിവരം അറിയാമോ.

രണ്ടു -പഠിപ്പിക്കാനുള്ള പണവും ഉണ്ടെന്നു പറഞ്ഞപ്പോള്‍ താങ്കളുടെ സമീപനം വ്യക്തം.പണം ഉണ്ടെങ്കില്‍ അങ്ങനെ ആയിക്കോട്ടെ.
ഇതാണ് പ്രശ്നം.പൊതു വിദ്യാഭ്യാസം എന്നതിന് ബദല്‍ കാശ്സ്കൂള്‍ അതാണ്‌.
.
മൂന്നു-ഏകീകൃത സിലബസ്സിനായി നാം വാദിക്കേണ്ടതാണ് എന്ന നിലപാട് .അടുത്തിടെ ഒരു സാര്‍വദേശീയ പഠനത്തില്‍ ബ്രിട്ടനിലെ കുട്ടികള്‍ ഇംഗ്ലീഷിലും കണക്കിലും മറ്റു രാജങ്ങലെക്കാള്‍ പിന്നില്‍ ആണെന്ന് വായിച്ചു.അവര്‍ ഏകീകൃത സിലബസ് ആണോ പരിഹാരമായി എടുക്കുക.വിവിധ സംസ്ഥാനങ്ങളെ ഏകീകരിക്കാന്‍ കഴിയുമോ? വിവിധ ബോര്‍ഡുകളെ എകീകരിക്കുമോ.
പ്രിയ ജോസ് എന്താണ് ഈ സാധനം.?ലോകത്ത് എവിടെ എങ്കിലും ഫലപ്രദമായോ.
കേരള സിലബസ് എന്‍ സി ഇ ആര്‍ ടി സിലബസ് ആക്കിയാല്‍ പ്രശ്നം പരിഹരിക്കുമോ
ഈ സ്വകാര്യ വിദ്യാലയങ്ങള്‍ അപ്പോഴും അതിന്റെ മേല്‍ കത്തി വെക്കില്ലേ.
തമിഴ്നാട് കോടതി വിധിച്ചു എന്താനുസംഭാവിക്കുന്നത് എന്നു കാണുക.

drkaladharantp said...

JOSE

നാല്- ആവശ്യമുള്ളവര്‍ക്ക് ഇംഗ്ലീഷ്‌ മീഡിയവും കൊടുക്കണം. കൊടുക്കേണ്ട .ആരും ആരുടേയും ഉത്തരവിന് കാത്തു നില്‍ക്കുന്നില്ല ഇതാണ് ജാന്‍ എന്‍റെ പോസ്റ്റിലൂടെ സൂചിപ്പിച്ച തന്നിഷ്ടം.
അഞ്ച്-അധ്യാപകവൃത്തിയെ പുണ്യമായി കരുതി അളവില്ലാതെ ജോലി ചെയ്യുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഭൂരിപക്ഷം അവരല്ലല്ലോ. എന്നു ആരു പറഞ്ഞു.മുന്‍വിധി.
ആറ്-ക്ലാസ്സുകളെ അനാഥമാക്കി രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്ന എത്ര പേരെ സമൂഹം നിത്യവും കാണുന്നു? സംഘടനാ പ്രവര്‍ത്തനം ആണോ ഉദ്ദേശിക്കുന്നത്. അതു കുട്ടികളെ അനാതമാകി ആണെങ്കില്‍ തിരുത്തപ്പെടണം.കുട്ടിയുടെ പരമാവധി സാധ്യായ ദിനങ്ങളും പഠന മണിക്കൂറും ഉറപ്പാക്കാന്‍ കഴിയണം .. പരിഹാരം വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുകയാണ്.
ഏഴു-സര്‍ക്കാരുകള്‍ എന്ന് പറഞ്ഞു
സമൂഹത്തിനു സര്കാരുകളില്‍ ഒരു സ്വാധീനവും ഇല്ലേ
കൈയ്യൊഴിയാന്‍ എളുപ്പം
എട്ടു-മത ധാര്‍മികത -അതു വിശദീകരണം ആവശ്യപ്പെടുന്നു.
അത് പ്രവര്‍ത്തനത്തില്‍ കാണണം
പിള്ളേരില്‍ നിന്നുംഫീസ് വാങ്ങി പാവനഗ്ലെ ഒഴിവാക്കുന്ന വിദ്യാലയങ്ങളുടെ നടത്തിപ്പുകാര്‍ക്ക് നിലനില്‍പ്പിനു വേണ്ടിയും പഴി പറയാനും പറ്റുന്ന വാക്ക് ആണോ മത ധാര്‍മികത
സാമൂഹിക ധാര്‍മികതയെ കുറിച്ചോ മാനവികതെയെ കുറിച്ചോ സംസാരിക്കാം.അപ്പോള്‍ പിന്‍ വാങ്ങുന്നോ
ജനാധ്പത്യ സാമൂഹിക കീഴ്വഴക്കങ്ങളെ കുറിച്ച് പറയാം.അതു ഭൌതിക വാദമാണോ?
സ്നേഹം,സമര്‍പ്പണം,സഹായസന്നധത,കൂട്ടായ്മ,ദാരിദ്രപക്ഷ പാതം ഇവയൊക്കെ സംസാരിച്ചാല്‍ അത് ലേബല്‍ ചെയ്യരുത്.
വീണ്ടും വരണേ സംവാദം തുടരാം പ്രിയ സ്നേഹിതാ
താങ്കള്‍ വിമര്‍ശനാത്മകമായി കാര്യങ്ങളെ കണ്ടു .സന്തോഷം.പൊതു വിദ്യ്യലയങ്ങളെ സംരക്ഷിക്കണം എന്ന ആഗ്രഹം താങ്കളുടെ കുറിപ്പില്‍ പ്രതിഫളിക്കുന്നില്ലോ എന്ന ഖേദം ആദ്യം പങ്കിടട്ടെ.എല്ലാം പരിശോധിക്കുന്നില്ല ചിലത് ഉന്നയിക്കാതിരിക്കാന്‍ കഴിയുന്നില്ല.

ഒന്ന് -സ്വകാര്യ സ്കൂളുകളിലെ പ്രൊഫഷണലിസം --ഹോ ഞാന്‍ കണ്ടിട്ടുണ്ട് അതു. അടിമതുല്യമായ അധ്വാനം.കാണാതെ പഠിപ്പിക്കല്‍.കച്ചവടം.ഈ കാശുള്ള വീട്ടിലെ മക്കള്‍ ട്യൂഷനും പോകുന്നുന്ടെന്നരിയുമോ.എന്നാല്‍ നിലവാരം ഉണ്ടോ? ആ സ്കൂളുകളുടെ നഗ്നത പഠന റിപ്പോര്‍ടുകള്‍ വെളിച്ചത്തു കൊണ്ട് വന്നിട്ടുള്ള വിവരം അറിയാമോ.

രണ്ടു -പഠിപ്പിക്കാനുള്ള പണവും ഉണ്ടെന്നു പറഞ്ഞപ്പോള്‍ താങ്കളുടെ സമീപനം വ്യക്തം.പണം ഉണ്ടെങ്കില്‍ അങ്ങനെ ആയിക്കോട്ടെ.
ഇതാണ് പ്രശ്നം.പൊതു വിദ്യാഭ്യാസം എന്നതിന് ബദല്‍ കാശ്സ്കൂള്‍ അതാണ്‌.
.
മൂന്നു-ഏകീകൃത സിലബസ്സിനായി നാം വാദിക്കേണ്ടതാണ് എന്ന നിലപാട് .അടുത്തിടെ ഒരു സാര്‍വദേശീയ പഠനത്തില്‍ ബ്രിട്ടനിലെ കുട്ടികള്‍ ഇംഗ്ലീഷിലും കണക്കിലും മറ്റു രാജങ്ങലെക്കാള്‍ പിന്നില്‍ ആണെന്ന് വായിച്ചു.അവര്‍ ഏകീകൃത സിലബസ് ആണോ പരിഹാരമായി എടുക്കുക.വിവിധ സംസ്ഥാനങ്ങളെ ഏകീകരിക്കാന്‍ കഴിയുമോ? വിവിധ ബോര്‍ഡുകളെ എകീകരിക്കുമോ.
പ്രിയ ജോസ് എന്താണ് ഈ സാധനം.?ലോകത്ത് എവിടെ എങ്കിലും ഫലപ്രദമായോ.
കേരള സിലബസ് എന്‍ സി ഇ ആര്‍ ടി സിലബസ് ആക്കിയാല്‍ പ്രശ്നം പരിഹരിക്കുമോ
ഈ സ്വകാര്യ വിദ്യാലയങ്ങള്‍ അപ്പോഴും അതിന്റെ മേല്‍ കത്തി വെക്കില്ലേ.
തമിഴ്നാട് കോടതി വിധിച്ചു എന്താനുസംഭാവിക്കുന്നത് എന്നു കാണുക.
നാല്- ആവശ്യമുള്ളവര്‍ക്ക് ഇംഗ്ലീഷ്‌ മീഡിയവും കൊടുക്കണം. കൊടുക്കേണ്ട .ആരും ആരുടേയും ഉത്തരവിന് കാത്തു നില്‍ക്കുന്നില്ല ഇതാണ് ജാന്‍ എന്‍റെ പോസ്റ്റിലൂടെ സൂചിപ്പിച്ച തന്നിഷ്ടം.
അഞ്ച്-അധ്യാപകവൃത്തിയെ പുണ്യമായി കരുതി അളവില്ലാതെ ജോലി ചെയ്യുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഭൂരിപക്ഷം അവരല്ലല്ലോ. എന്നു ആരു പറഞ്ഞു.മുന്‍വിധി.
ആറ്-ക്ലാസ്സുകളെ അനാഥമാക്കി രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുന്ന എത്ര പേരെ സമൂഹം നിത്യവും കാണുന്നു? സംഘടനാ പ്രവര്‍ത്തനം ആണോ ഉദ്ദേശിക്കുന്നത്. അതു കുട്ടികളെ അനാതമാകി ആണെങ്കില്‍ തിരുത്തപ്പെടണം.കുട്ടിയുടെ പരമാവധി സാധ്യായ ദിനങ്ങളും പഠന മണിക്കൂറും ഉറപ്പാക്കാന്‍ കഴിയണം .. പരിഹാരം വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുകയാണ്.
ഏഴു-സര്‍ക്കാരുകള്‍ എന്ന് പറഞ്ഞു
സമൂഹത്തിനു സര്കാരുകളില്‍ ഒരു സ്വാധീനവും ഇല്ലേ
കൈയ്യൊഴിയാന്‍ എളുപ്പം
എട്ടു-മത ധാര്‍മികത -അതു വിശദീകരണം ആവശ്യപ്പെടുന്നു.
അത് പ്രവര്‍ത്തനത്തില്‍ കാണണം
പിള്ളേരില്‍ നിന്നുംഫീസ് വാങ്ങി പാവനഗ്ലെ ഒഴിവാക്കുന്ന വിദ്യാലയങ്ങളുടെ നടത്തിപ്പുകാര്‍ക്ക് നിലനില്‍പ്പിനു വേണ്ടിയും പഴി പറയാനും പറ്റുന്ന വാക്ക് ആണോ മത ധാര്‍മികത
സാമൂഹിക ധാര്‍മികതയെ കുറിച്ചോ മാനവികതെയെ കുറിച്ചോ സംസാരിക്കാം.അപ്പോള്‍ പിന്‍ വാങ്ങുന്നോ
ജനാധ്പത്യ സാമൂഹിക കീഴ്വഴക്കങ്ങളെ കുറിച്ച് പറയാം.അതു ഭൌതിക വാദമാണോ?
സ്നേഹം,സമര്‍പ്പണം,സഹായസന്നധത,കൂട്ടായ്മ,ദാരിദ്രപക്ഷ പാതം ഇവയൊക്കെ സംസാരിച്ചാല്‍ അത് ലേബല്‍ ചെയ്യരുത്.
വീണ്ടും വരണേ സംവാദം തുടരാം

JOSE said...

കലാധരന്‍ മാഷെ,
പ്രതികരണത്തിന് നന്ദി. കര്‍മ്മമേഖലയോടുള്ള അര്‍പ്പണബോധത്തിന്റെ ഒരു സ്പന്ദനം താങ്കളുടെ വാക്കുകളില്‍ തിരിച്ചറിയാം. ഒപ്പം ഒരു Prejudiced Perspective -ലൂടെ വസ്തുതകളെ വീക്ഷിക്കുന്ന ശൈലിയും. അത് വീണ്ടും ഒരു പ്രതികരണത്തിന് പ്രേരിപ്പിക്കുന്നു.
ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയെക്കുറിച്ചുള്ള വിങ്ങല്‍ എന്റെ സ്വരത്തില്‍ താങ്കള്‍ കേട്ടില്ലയെന്നതില്‍ നിരാശയുണ്ട്. ഒരുലക്ഷത്തിമുപ്പതിനായിരം ഇക്കൊല്ലം ദ്രവിച്ച് തീര്‍ന്നു എന്നത് ഒരു വസ്തുതയാണ്. എങ്ങനെ നാം പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കും? എല്ലാ CBSE സ്‌കൂളുകളെയും ബോംബിട്ട് തകര്‍ത്താല്‍ മതിയോ?
അപ്പോള്‍ പിന്നെ, യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല. ഗണിതവും ഇംഗ്ലീഷും രണ്ടു ദശാബ്ദങ്ങളായി കൈകാര്യം ചെയ്യുന്നതുകൊണ്ട് CBSE പുസ്തകങ്ങളുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അവിടെ എല്ലാം കാണാതെ പഠിക്കുന്നുവെന്നും, എല്ലാവര്‍ക്കും ട്യൂഷനാണെന്നും, നമ്മളിവിടെ വല്ലാതെ അറിവ് നിര്‍മ്മിക്കുന്നുവെന്നും കരുതുന്നത് ഒരു ഒട്ടകപ്പക്ഷിനയം മാത്രമല്ലേ ?
ഉപഭോക്താവ് മികച്ചത് തിരഞ്ഞെടുക്കുന്ന കമ്പോളവ്യവസ്ഥിതിയെ ഒരു തിന്മയായി വ്യാഖ്യാനിച്ചിട്ട് കാര്യമില്ല. വെറുതെ കൊടുത്താലും ആരും ഒന്നും ഉപയോഗിക്കണമെന്നില്ല. ഗുണനിലവാരമാണ് മുഖ്യം. നമ്മുടേത് മാത്രം മികച്ചത് എന്ന് പരസ്യം ചെയ്യുന്ന മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും വിലപ്പോവില്ല. പരിപൂര്‍ണ്ണത ഒന്നിലും ലഭ്യമല്ല എന്നത് ശരിതന്നെ. അപ്പോള്‍ താരതമ്യേന മികച്ചത് കാശുകൊടുത്താണെങ്കിലും ആളുകള്‍ വാങ്ങും.
ഈ സാഹചര്യത്തില്‍ നമ്മുടെ കടയിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ എന്തുചെയ്യണം ?
മികച്ചതാണെന്ന് സമൂഹത്തിന് ബോധ്യമുള്ളത് അവര്‍ക്ക് കൊടുക്കണം. വില്‍പ്പനക്കാരന്റെ മാത്രം ബോധ്യത്തെ അവര്‍ അംഗീകരിക്കണമെന്നില്ല. CBSE യും, ICSE യും, State Syllabus-ഉം നമ്മുടെ കടയില്‍ ഓപ്ഷന് വച്ചാലെന്താ മാഷെ കുഴപ്പം? വേണ്ടവര്‍ക്ക് ഇംഗ്ലീഷ് മീഡിയത്തിന്റെ വര്‍ണ്ണ പായ്ക്കറ്റിനകത്താക്കിയും വില്‍ക്കാം. എല്ലാ ശാസ്ത്രപുസ്തകങ്ങളുടെയും നിധിശേഖരമായ ലോകഭാഷയിലൂടെ മത്സരക്ഷമത നേടാന്‍ അവര്‍ ശ്രമിക്കുന്നതിനെ നാമെന്തിന് അസഹിഷ്ണുതയോടെ കാണണം? അവര്‍ക്ക് ആവശ്യമുള്ളത് സൗജന്യനിരക്കില്‍ നാം കൊടുക്കുമ്പോള്‍ വലിയ ഷോപ്പിങ്ങ് മാളുകളിലേക്ക് അവര്‍ പോകേണ്ടി വരില്ല.
പക്ഷേ, നമ്മള്‍ ഇതൊക്കെ പറഞ്ഞാല്‍ നമ്മുടെ മുതലാളി സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ? മുതലാളി ആരാ മോന്‍? നമ്മളെ പുറത്താക്കിയിട്ട് കട മറ്റവര്‍ക്ക് കൊടുക്കാന്‍ നോക്കിയിരിക്കുകയല്ലേ? താങ്കള്‍ പറഞ്ഞതുപോലെ അയാള്‍ സമൂഹത്തിന്റെ പ്രതിനിധിയാണെങ്കിലും നമ്മെ സംരക്ഷിച്ചിട്ട് അയാള്‍ക്കെന്താ ലാഭം?
നമ്മുടെ വില്‍പ്പനക്കാരുടെ സര്‍വീസിനെപ്പറ്റി ഞാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നൂ. ഒപ്പം, താങ്കളെയും താങ്കളെപ്പോലുള്ളവരെയും മുന്‍നിറുത്തി നമ്മുടെ കൂട്ടരെ മൊത്തത്തില്‍ വിലയിരുത്തുന്നതിനോട് വിയോജിക്കുന്നു. ഇടയ്ക്കിടയ്‌ക്കെല്ലാം രാഷ്ട്രീയദൂതുമായി പറ്റമായി പറന്നുവന്ന് നമ്മുടെ വിശ്രമമുറികളില്‍ ചേക്കേറുന്നവരെക്കാണാം. രാഷ്ട്രീയ യജമാനന്‍മാര്‍ക്കായി ഇര പിടിക്കാന്‍ വരുന്നവര്‍. വിളവെടുപ്പ് കാലത്ത് കൂടും കുഞ്ഞുങ്ങളെയും വിട്ട് ദേശാടനം നടത്തുന്നവര്‍...........
യാന്ത്രികഭാവത്തില്‍ ബിസിനസ് ക്വോട്ട തികയ്ക്കാനായി മാത്രം മുറികളില്‍നിന്നും മുറികളിലേക്ക് സാവധാനം സഞ്ചരിക്കുന്നവര്‍. അവര്‍ക്കറിയാം എന്ത് വിറ്റാലും കൂലി കൂടാനോ കുറയാനോ പോകുന്നില്ലെന്ന്. പിന്നെ ആര്‍ക്കുവേണം പ്രോഫഷണലിസം?
പിന്നെ, 'സ്‌നേഹം, സമര്‍പ്പണം, കൂട്ടായ്മ, ദരിദ്രപക്ഷപാതം...........'
ചിരി വരുന്നു സുഹൃത്തെ.
രക്തരക്ഷസ്സുകള്‍ ഇരതേടിയിറങ്ങുമ്പോള്‍ ധരിക്കുന്ന മുഖംമൂടികള്‍..........
ഇപ്പറഞ്ഞവ യഥാര്‍ത്ഥത്തില്‍ തലയില്‍ പേറുന്നവര്‍ക്കായി മരക്കുരിശുകളും വിഷക്കുപ്പികളും ഒരുക്കുന്നവര്‍............
ജാലകങ്ങളില്ലാത്ത വണ്ടികളില്‍ സമാന്തരമായ ചാലുകളിലൂടെ സഞ്ചരിക്കുന്ന നമ്മുടെ ആശയങ്ങള്‍ ഒരിക്കലും കണ്ടുമുട്ടിയില്ലെന്ന് വരാം. ഒരിക്കല്‍ കണ്ണ് നന്നായി തുറന്ന് മുമ്പോട്ട് നോക്കുമ്പോള്‍ രക്ഷപെടാനാവാത്ത അഗാധഗര്‍ത്തം കാണുന്നതുവരെ.
ആശംസകള്‍...........................

drkaladharantp said...

പ്രിയ ജോസ്
താങ്കള്‍ മുന്‍പ് ഉന്നയിച്ച പല നിലപാടുകളും ഇപ്പോള്‍ ആവര്‍ത്തിക്കുന്നില്ല എന്നറിയുമ്പോള്‍ സന്തോഷം
വളരെ ഗൌരവത്തോടെ സമീപിക്കാം അതിനു ശാസ്ത്രീയതയുടെ പിന്‍ ബലം കൂടി കൊടുക്കാം
പുതിയ ആഗോള സാഹചര്യത്തില്‍ കുട്ടികള്‍ നേടേണ്ട അറിവും കഴിവും ഏതൊക്കെ എന്നു തീരുമാനിക്കാമോ?
അതു ചില നിലവാര സൂചനകള്‍ തരും .അവ ഉയര്ത്തിപ്പിടിക്കാം .അവ അടിസ്ഥാനമാക്കുമോ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും.ഇതു ഏകീകൃത സിലബസ് സങ്കല്പം അല്ല.(നിലവാരം സംബന്ധിച്ച പൊതു ധാരണ.ആ നിലവാരം നേടുന്നതിനുള്ള വിവധ സിലബസുകള്‍ ആര്‍ക്കും പിന്തുടരാം.)
ഏകീകൃത നിലവാര പരിശോധന രീതി .
അല്ലാതെ ലേബല്‍ ചെയ്ത ഓരോരോ സിലബസ് കടയില്‍ വെക്കുന്നു അതില്‍ ഏതു വേണമെങ്കിലും ആയിക്കോട്ടെ എന്നു പറയുന്നതാണോ യുക്തി
അമേരിക്കയില്‍ സ്കൂളുകള്‍ അടച്ചു പൂട്ടുന്നു.ജൂണിലെ വാര്‍ത്ത.
കുട്ടികള്‍ കുറയുന്നു.സഭ നടത്തുന്ന സ്കൂളുകളും പെടും.
അവിടെ എല്ലാ സാധ്യതയും സ്കൂളുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സ്വാതന്ത്ര്യം ഉണ്ട്.
എന്നിട്ടും ഇതു സംഭവിക്കുന്നു
അക്കാദമികമായ പകിട്ട് കുറഞ്ഞ വിദ്യാലയങ്ങള്‍ നിലനില്‍ക്കില്ല
പത്രാസ് കുറഞ്ഞ വിദ്യാലയങ്ങളും എന്നു വന്നാലോ
പാവങ്ങലോടോത്ത് പഠിപ്പിക്കില്ല എന്നു തീരുമാനിച്ചാലോ.
നിലവാരം കുറഞ്ഞവ നിലനില്‍ക്കില്ല
വിശ്വാസ്യത നേടാത്തവ നിലനില്‍ക്കില്ല
ഇതു യാഥാര്‍ത്ഥ്യം
അപ്പോള്‍ സമൂഹം ഒന്നടങ്കം ആലോചിച്ചാലും പ്രതിസന്ധി ഉണ്ടാകും.
പിന്നെ ചെയ്യാവുന്നത് എന്താണ്
പൊതു വിദ്യാഭ്യാസത്തില്‍ (ഉള്ളടക്കം ,പ്രക്രിയ,നടത്തിപ്പ് ) വിശാസമുള്ളവരുടെ പക്ഷത്ത് നിന്നു കാര്യങ്ങളെ കാണുക
അതിനുള്ളില്‍ കാപട്യം നിറയ്ക്കരുത്
വിദ്യാഭ്യാസം ആസൂത്രിത പ്രക്ക്രിയ ആണെങ്കില്‍ ഉന്നത അക്കാദമിക സ്ഥാപനങ്ങള്‍ മുമ്പോട്ട്‌ വെക്കുന്ന ആശയങ്ങള്‍ സ്വീകരിക്കണം
ജനാധിപത്യത്തിനു ദൂഷ്യങ്ങള്‍ ഉണ്ട്
അതിനാല്‍ അവയും ഓപ്ഷന്‍ പോലെ വെക്കാം എന്നു പറയുമോ
ശക്തിപ്പെടുത്താനുള്ള വഴികള്‍ തേടും .സമൂഹത്തില്‍ രാജയും ഹസാരെയും ഒരേ പോലെ ഉയര്‍ന്നു വരും
നാം ഹസാരെയേ കമ്പോളയുക്തിയുടെയും പ്രായോഗികതയുടെയും പേരില്‍ തള്ളിക്കളയുമോ?
താങ്കളുടെ വാദങ്ങള്‍
ചര്‍ച്ച നല്ലത് തന്നെ
മത ധാര്‍മികത പറഞ്ഞ താങ്കള്‍ അതിന്റെ സൂക്ഷ്മാശം വിശകലനമ ചെയ്തപ്പോള്‍ ആരോപണം ഉന്നയിച്ചതും ഞാന്‍ വായിച്ചു അത്തരം ധാര്‍മിക ആശയങ്ങളോട് പരിഹാസം.അപ്പോള്‍ താങ്കള്‍ ഉന്നയിച്ചത് മത ഭീകര ധാര്‍മികത.എന്ന് ഞാന്‍ തെറ്റിദ്ധരിക്കുന്നല്ലോ