പാദവാര്‍ഷിക മൂല്യനിര്‍ണയം-2011-12
സമയം = രണ്ടു മണിക്കൂര്‍
ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു ഉത്തരം എഴുതുക
1.സംഭാഷണം പൂര്‍ത്തിയാക്കുക
ഹോട്ടലില്‍ സാധാരണ ഉച്ചഭക്ഷണം കഴിച്ച അധ്യാപകന് ഇരുന്നൂറു രൂപയുടെ ബില്ല്. !ക്ഷുഭിതനായ അധ്യാപകനും ഹോട്ടലുടമയും തമ്മിലുള്ള സംഭാഷണം പൂര്‍ത്തിയാക്കൂ.
ഹോട്ടലുടമ- "മാഷിന്റെ മെസ്സ് അലവന്‍സ് എത്രയാ?"
അധ്യാപക:- "മനസ്സിലായില്ല"
ഹോട്ടലുടമ;- "പരിശീലനത്തിന് പോകുമ്പോള്‍ കിട്ടുന്ന കാശെ, മെസ്സ് അലവന്സന്നല്ലേ അതിന്റെ പേര്?അത് എത്രയാന്നാ ചോദിച്ചേ ? "
അധ്യാപക:- "നൂറ്റി ഇരുപത്തഞ്ചു രൂപ."
ഹോട്ടലുടമ:-"എത്റ വേണമെന്നാ ഡിമാന്റ്"
അധ്യാപക:- "ഇരുനൂറു രൂപാ"
ഹോട്ടലുടമ:-"കേരളത്തില്‍ എവിടെയാ മാഷേ ഇരുന്നൂറു രൂപയുടെ ഊണ്? മാഷ് കൈയ്യീന്ന് കാശ് കൊടുത്തു എന്നെങ്കിലും കഴിച്ചിട്ടുണ്ടോ ?"
അധ്യാപക:-?!
ഹോട്ടലുടമ:-"ഒരു ഊണിനു എത്ര രൂപാ മാഷ് തരും?"
അധ്യാപക:- "അമ്പത്."
ഹോട്ടലുടമ:- :-"അപ്പോള്‍ ബാക്കി രൂപാ വകമാറ്റി ചെലവഴിക്കാനോ? നാട്ടുകാരുടെ നികുതിപ്പണം ..മിണ്ടാണ്ട് ബില്ലടച്ചു പോ മാഷേ "
അധ്യാപക:-....................................................................
ഹോട്ടലുടമ:- ..................................................................
അധ്യാപക:- ...............................................................
ഹോട്ടലുടമ:- ................................................................
2.വിമര്‍ശനക്കുറിപ്പ്
സി ബി എസ് ഇ ,ഐ സി എസ് ഇ സിലബസില്‍ മക്കളെ വിടുന്നവര്‍ വലതു പക്ഷ പാഠങ്ങളാണ് അവര്‍ക്ക് (സമൂഹത്തിനും) നല്‍കുന്നത്.ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ ?ഐ സി എസ് ഇ ഏഴാം ക്ലാസ് മലയാള പാഠം (മുരിക്കന്‍) മുന്‍ നിറുത്തി വിമര്‍ശനക്കുറിപ്പ് തയ്യാറാക്കുക.
അത്തരം സ്കൂളുകളില്‍ മക്കളെ ചേര്‍ത്ത ഇടതു പക്ഷക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തണം
3.ക്രമീകരിക്കുക
ചുവടെ നല്‍കിയിട്ടുള്ള പത്ര വാര്‍ത്താ ശീര്‍ഷകങ്ങള്‍ കാലം പരിഗണിച്ചു ക്രമീകരിക്കുക.
വിദ്യാര്‍ഥികളുടെ എണ്ണം 1.30 ലക്ഷത്തിലേറെ കുറഞ്ഞുസിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി: ഉത്തരവിറക്കി
എസ്.എസ്.എ. ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം
ഒന്നാംഭാഷ മലയാളം ഈ വര്‍ഷം തന്നെ
മലയാളത്തിന് വീണ്ടും തിരിച്ചടി
എട്ടാം ക്ലാസിലെ 55000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍
അധ്യാപക പരിശീലനം ചിട്ടപ്പെടുത്തി.
കണ്ണൂര്‍ ജില്ലയുടെ മഴവില്ല് തീര്‍ക്കുന്നവര്‍ എന്ന സി ഡി പ്രദര്‍ശിപ്പിച്ചു കൊണ്ട് തുടങ്ങിയ അധ്യാപക പരിശീലനം മുതല്‍ നാം മുന്നോട്ടു തന്നെ ആയിരുന്നു.ഉള്ളടക്കത്തിലും പ്രക്രിയയിലും സംഘാടനത്തിലും..
കഴിഞ്ഞ വര്ഷം എസ് ഇ ആര്‍ ടി അവധിക്കാല പരിശീലന ചുമതല പൂര്‍ണമായും എസ് എസ് യെ ഏല്പിച്ചു.നമ്മുടെ ട്രെയിനര്‍മാരുടെ ഉയര്‍ന്ന അക്കാദമിക നിലവാരം,നാം സ്വീകരിച്ച പ്രക്രിയ ഇവ ഗുണ നിലവാരമുള്ള പരിശീലന മോഡ്യൂള്‍ തയ്യാറാക്കാന്‍ വഴിയൊരുക്കി.നല്ല പ്രതികരണം .പത്ത് ദിവസത്തെ പരിശീലനം എന്ന വെല്ലുവിളി നാം ഏറ്റെടുത്തു വിജയിപ്പിച്ചു.
ഈ വര്‍ഷവും പൂര്‍ണമായും എസ് എസ് എ തന്നെയാണ് അവധിക്കാല പരിശീലന മോഡ്യൂള്‍ തയ്യാറാക്കിയത്.
തെരഞ്ഞെടുപ്പും മറ്റും കാരണം സമയക്കുറവുണ്ടായിട്ടും ചുമതല നന്നായി നിറവേറ്റാന്‍ കഴിഞ്ഞു.
അതിനു നിങ്ങളോട് കടപ്പെട്ടിരിക്കുന്നു
കഴിഞ്ഞ വര്‍ഷങ്ങളിലെ പരിശീലനം ഒന്ന് വിലയിരുത്താം.
വര്‍ഷം , ചെലവഴിച്ച തുകയുടെ ശതമാനം ഇവ നോക്കൂ.
വിശേഷങ്ങളും വാര്‍ത്തകളും പങ്കിടാന്‍ മറക്കരുതേ .
ഞാന്‍ എസ് എസ് എ വിട്ടു
എല്ലാ സഹകരണവും ഓര്‍മയിലുണ്ട്
പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ ഒപ്പം ഉണ്ടാകും.
പാഠപുസ്തകം നിശ്ചയിക്കേണ്ടത് കാത്തോലിക്കസഭയല്ല: യുക്തിവാദിസംഘം
പാഠപുസ്തകം പലതും കിട്ടിയില്ല; സ്‌കൂളുകളില്‍ പഠനം പ്രതിസന്ധിയില്‍
ഓണപ്പരീക്ഷ പുനസ്ഥാപിക്കും.
ബി പി എല്‍ സര്‍വേ അധ്യാപകര്‍ സഹകരിക്കില്ല
ഇതില്‍ ഏതെങ്കിലും ഒന്നിന് ആസ്വാദന കുറിപ്പ് തയ്യാറാക്കുക.
4.പട്ടിക വിശകലം ചെയ്യുക
എസ് എസ് എ യുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ വാര്‍ഷിക പദ്ധതി അടങ്കലും വിനിയോഗവും ലക്ഷത്തില്‍. പട്ടിക വിശകലനം ചെയ്തു നിഗമനങ്ങള്‍ എഴുതുക.
2002-03-- ( OUTLAY-8682.53, EXPENDITURE-2485.80- 28.63%)
2003-04-- ( OUTLAY-12742.88, EXPENDITURE-6078.03- 47.70%)
2004-05-- ( OUTLAY-16789.72, EXPENDITURE-9151.93- 54.51%)
2005-06-- ( OUTLAY-17542.00, EXPENDITURE-10303.44- 58.74%)
2006-07-- ( OUTLAY-17154.00, EXPENDITURE-9998.96-- 58.29%)
2007-08-- ( OUTLAY-15956.39, EXPENDITURE-13760.40- 86.24%)
2008-09-- ( OUTLAY-18860.80, EXPENDITURE-16599.00 - 88.01%)
2009-10-- ( OUTLAY-21265.40, EXPENDITURE-19233.30- 90.44%)
2010-11-- (OUTLAY-43218.61, EXPENDITURE-26017.01- 60.20% )

5.നിലപാട് വ്യക്തമാക്കുക
പത്താം ക്ലാസ് സാമൂഹിക ശാസ്ത്ര പുസ്തകത്തെ കുറിച്ച് എം ജി എസ് നാരായണന്റെ പ്രതികരണം വായിച്ചുവോ?
.(ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സാമൂഹ്യ ശാസ്‌ത്രം).
അദ്ദേഹത്തിന്റെ നിലപാടുകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ.നിങ്ങളുടെ നിലപാട് വ്യക്തമാക്കുക.
6.കത്ത് തയ്യാറാക്കുക
ചുവടെ കൊടുത്തിട്ടുള്ള കത്തിന് ഒരു മറുപടി തയ്യാറാക്കുക.(എസ് എസ് എ ശക്ത്തി പ്പെടുത്താനുള്ള നിര്‍ദേശം സഹിതം )
സുഹൃത്തുക്കളെ,
സര്‍വശിക്ഷാ അഭ്യാന്‍ മുന്നോട്ടു കൊണ്ട് പോകുന്നതില്‍ നമ്മുടെ കൂട്ടായ്മ വലിയ പങ്കു വഹിച്ചു.
എസ് എസ് എ യുടെ കരുത്തു സമൂഹത്തിനു കാട്ടിക്കൊടുത്ത വര്‍ഷങ്ങള്‍ സന്തോഷദായകം
സര്‍വശിക്ഷാ അഭ്യാന്‍ മുന്നോട്ടു കൊണ്ട് പോകുന്നതില്‍ നമ്മുടെ കൂട്ടായ്മ വലിയ പങ്കു വഹിച്ചു.
എസ് എസ് എ യുടെ കരുത്തു സമൂഹത്തിനു കാട്ടിക്കൊടുത്ത വര്‍ഷങ്ങള്‍ സന്തോഷദായകം
- നൂറ്റുക്ക് നൂറു
- മികവു
- ഗവേഷനാത്മക ഒ എസ് എസ്
- കളരി
- ക്ലസ്ടര്‍
- വര്ക്ഷീറ്റുകള്‍
- ബാല
- ബിഗ് പിക്ചര്‍
- വായനാക്കാര്‍ഡുകള്‍
- ഐ ടി ഉപയോഗിച്ചുള്ള പരിശീലനം
- എല്‍ ഇ പി
- പ്രഥമാ ധ്യാപകരുടെ സ്കൂള്‍ എക്സ്ചെഞ്ഞ്ച്ചു പ്രോഗ്രാം
- പോര്‍ട്ട് ഫോളിയോ,
- നിരന്തര വിലയിരുത്തല്‍
- സ്കൂള്‍ ഗ്രാന്റ് മാര്‍ഗ രേഖ
- ക്ലാസ് മുറികള്‍ ശിശു സൌഹൃടപരമാക്കല്‍ ..
- ലാബ് ശാക്തീകരണം
- ഇവിടെ ജീവിക്കുന്നവര്‍ സി ഡി
അധ്യാപക പരിശീലനം ചിട്ടപ്പെടുത്തി.
കണ്ണൂര്‍ ജില്ലയുടെ മഴവില്ല് തീര്‍ക്കുന്നവര്‍ എന്ന സി ഡി പ്രദര്‍ശിപ്പിച്ചു കൊണ്ട് തുടങ്ങിയ അധ്യാപക പരിശീലനം മുതല്‍ നാം മുന്നോട്ടു തന്നെ ആയിരുന്നു.ഉള്ളടക്കത്തിലും പ്രക്രിയയിലും സംഘാടനത്തിലും..
കഴിഞ്ഞ വര്ഷം എസ് ഇ ആര്‍ ടി അവധിക്കാല പരിശീലന ചുമതല പൂര്‍ണമായും എസ് എസ് യെ ഏല്പിച്ചു.നമ്മുടെ ട്രെയിനര്‍മാരുടെ ഉയര്‍ന്ന അക്കാദമിക നിലവാരം,നാം സ്വീകരിച്ച പ്രക്രിയ ഇവ ഗുണ നിലവാരമുള്ള പരിശീലന മോഡ്യൂള്‍ തയ്യാറാക്കാന്‍ വഴിയൊരുക്കി.നല്ല പ്രതികരണം .പത്ത് ദിവസത്തെ പരിശീലനം എന്ന വെല്ലുവിളി നാം ഏറ്റെടുത്തു വിജയിപ്പിച്ചു.
ഈ വര്‍ഷവും പൂര്‍ണമായും എസ് എസ് എ തന്നെയാണ് അവധിക്കാല പരിശീലന മോഡ്യൂള്‍ തയ്യാറാക്കിയത്.
തെരഞ്ഞെടുപ്പും മറ്റും കാരണം സമയക്കുറവുണ്ടായിട്ടും ചുമതല നന്നായി നിറവേറ്റാന്‍ കഴിഞ്ഞു.
അതിനു നിങ്ങളോട് കടപ്പെട്ടിരിക്കുന്നു
കഴിഞ്ഞ വര്‍ഷങ്ങളിലെ പരിശീലനം ഒന്ന് വിലയിരുത്താം.
വര്‍ഷം , ചെലവഴിച്ച തുകയുടെ ശതമാനം ഇവ നോക്കൂ.
- 2002-03---8.7%.%
- 2003-04---20.73%
- 2004-05--25.02%
- 2005-06--36.22%
- 2006-07--39.02%
- 2007-08--81.40% ( പുതിയ നേതൃത്ത്വത്തില്‍ നമ്മള്‍ ഒരുമിച്ചപ്പോള്‍ )
- 2008-09--76.07% (ബഹിഷ്കരണ കാലം )
- 2009-10--92.54%
- 2010-11--88.43
വിശേഷങ്ങളും വാര്‍ത്തകളും പങ്കിടാന്‍ മറക്കരുതേ .
ഞാന്‍ എസ് എസ് എ വിട്ടു
എല്ലാ സഹകരണവും ഓര്‍മയിലുണ്ട്
പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ ഒപ്പം ഉണ്ടാകും.
സ്നേഹ പൂര്‍വ്വം
കലാധരന്‍ ടി പി
7. കവിത പൂരിപ്പിക്കുക.
ചിങ്ങമാസം വന്നു ചേര്‍ന്നാല്‍
പൊന്പരീക്ഷാ പൊങ്ങിവരും
------------------------------------
------------------------------
------------------------------
------------------------------------
ആരൊക്കെയാണ് ആമോദത്തോടെ ഈ വരികള്‍ ചൊല്ലാനിടയുള്ളത്.
അതിന്റെ കാരണം വ്യക്തമാക്കാമോ.