ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, February 27, 2011

സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും വിദ്യാഭ്യാസവും

സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ കുട്ടികളെ ചേര്‍ക്കുന്ന കാര്യത്തില്‍ കേരളം മോശപ്പെട്ട സംസ്ഥാനമാണെന്ന് സൂചിപ്പിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ശരിയാണ് അങ്ങനെ ഒരു വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്
നിജ സ്ഥിതി എന്താണ്.ഗ്രോസ് എന്‍ റോള്‍മെന്റ് റേഷ്യോ പ്രകാരമുള്ള നിരീക്ഷണം ആണ്.എന്താണ് ജി ആര്‍ ?അത് കണക്കു കൂട്ടുന്നത്‌ എങ്ങനെ.?ഇത് വച്ച് നോക്കുകയാണെങ്കില്‍ എന്തോ പിശകുണ്ടല്ലോ.നമ്മുടെ കുട്ടികളില്‍ കുറെ പേര്‍ എവിടെ പോയി?
സ്കൂളില്‍ ചേരാത്ത കുട്ടികള്‍ കേരളത്തില്‍ ഇല്ലെന്നു നമ്മള്‍ക്കെല്ലാം അറിയാം പിന്നെങ്ങനെ കണക്കു വന്നു.?ഒരു വിഭാഗം കുട്ടികള്‍ അനംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്നു.അവരുടെ കണക്കു ആരുടെ വശമാണുള്ളത് ..
ഏതായാലും
അവലോകന റിപ്പോര്‍ട്ട് സൂചിപ്പിച്ച കാര്യം ഗൌരവത്തോടെ കണ്ടുപിടിച്ചു അദൃശ്യരായ കുട്ടികളെ ഏതെങ്കിലും കണക്കില്‍ ഉള്‍പ്പെടുത്തണം.കണക്കില്‍ പിശകുണ്ടെങ്കില്‍ തിരുത്തണം .തൊണ്ണൂറ്റൊമ്പത്‌ ശതമാനത്തില്‍ കൂടുതല്‍ കുട്ടികളും സ്കൂളില്‍ എത്തപ്പെട്ടെ സംസ്ഥാനമാണ് കേരളം എന്ന് എം എച് ആര്‍ ഡി കണക്കുകള്‍ പലതവണ വന്നതാണ്.

(മാനവ വികസന സൂചിക പ്രകാരം ഇന്ത്യയില്‍ കേരളം എവിടെ നില്‍ക്കുന്നു . പച്ച പിടിച്ചു നില്‍ക്കുന്ന ഏക സംസ്ഥാനം നമ്മുടെതാണ്‌. നോക്കൂ.).ശ്രീ പ്രണാബ് മുക്കര്‍ജി അവതരിപ്പിച്ച സാമ്പത്തിക വലോകണ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസത്തെ പറ്റി വേറെയും കാര്യങ്ങള്‍ - . അവ പരിശോധിക്കാം.
  • ഇന്ത്യയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ അന്പത്തിമൂന്നു ശതമാനത്തിനു രണ്ടാം ക്ലാസിലെ പാഠം പോലും വായിക്കാന്‍ അറിയില്ല.
  • ഗണിതം പരിതാപകരം.ഒന്ന് മുതല്‍ ഒമ്പത് വരെ സംഖ്യകള്‍ തിരിച്ചറിയുന്ന കുട്ടികളുടെ എന്നേം രണ്ടായിരത്തി ഒമ്പതില്‍ അറുപത്തൊമ്പത് ശതമാനം.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അത് അറുപത്തഞ്ചായി കുറഞ്ഞു.
  • ലഘുവായ ഹരണ ക്രിയ ചെയ്യാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന മുപ്പത്തെട്ടു ശതാമാനം കുട്ടികള്‍ക്ക് മാത്രമേ രണ്ടായിരത്തി ഒമ്പതില്‍ കഴിയുമായിരുന്നുള്ളൂ..രണ്ടായിരത്തി പത്തില്‍ ഇത് മുപ്പത്താറു ശതമാനമായി കുറഞ്ഞു.
  • വിസ്തീര്‍ണവുമായി ബന്ധപ്പെട്ട കണക്കുകള്‍ ചെയ്യുന്നതില്‍ അമ്പത് ശതമാനത്തോളം കുട്ടികള്‍ പിന്നില്‍.(കേരളവും ബീഹാറും മികച്ച സംസ്ഥാനങ്ങള്‍ )
  • നിത്യം സ്കൂളില്‍ എത്തുന്ന അധ്യാപകരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാനത്രേ.
സര്‍വശിക്ഷ അഭിയാന്‍ പോലെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നോട്ട് പോകുന്നത് ആശങ്കാ ജനകം.
കേരളം ഇക്കാര്യത്തില്‍ മുന്നേറുന്ന കാഴ്ചയാണ് പ്രണാബ് മുഖര്‍ജി ഉദാഹരിച്ച അസറിന്റെ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.
(എന്നിട്ടും ഒരു അധ്യാപക സംഘടന കബില്‍ സിബിലിനു പരാതി നല്‍കി.കേരളത്തിലെ എസ് എസ് പോക്കാണെന്ന് .കബില്‍ സിബില്‍ ഉള്ളില്‍ ഊറി ചിരിച്ചു കാണും )
നാം ഇപ്പോള്‍ മികവു ആഘോഷിക്കുന്നതിന്റെ തിളക്കം ദേശീയ നിലവാരത്തിന്റെ പശ്ചാത്തലത്തില്‍ കാണണം.
ഒരു ലോക റിപ്പോര്‍ട്ടില്‍ നിന്നും വിദ്യാഭ്യാസ സൂചികയില്‍ ഇന്ത്യ യുടെ സ്ഥാനം കണ്ടെത്താം കേരളത്തിനു ഒട്ടേറെ മാതൃകകള്‍ സൃഷ്ടിക്കാനുണ്ട് അതാണ്‌ ചരിത്രപരമായ കടമ.
ഗുണനിലവാരത്തിന്റെ കാര്യത്തിലുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമാക്കാന്‍ കൂട്ടായ ഇടപെടല്‍
അതിനുള്ള അന്തരീക്ഷം ഒരുക്കല്‍
കര്‍മ പദ്ധതികള്‍ രൂപപ്പെടുത്തല്‍
കാലം വിളിക്കുന്നു.

Saturday, February 26, 2011

കവിതയുടെ ചിത്ര സാധ്യതകള്‍

മികവു പാനല്‍


എടപ്പാള്‍ ബി ആര്‍ സി പരിധിയിലുള്ള വി.പി.യു.പി.സ്കൂള്‍ കാലടി - മികവു പാനല്‍ ആണിത്
ക്ലാസ് റൂമില്‍ നടത്തിയ ഒരു അന്വേഷണത്തിന്റെ വിവരം.
കവിതയുടെ ചിത്രീകരണം .
ആ സാധ്യത മികവിന്റെ കൂട്ടത്തില്‍.
അക്കാദമിക ഇടപെടല്‍
ഇത്തരം തനിമയുള്ള പ്രവര്‍ത്തനങ്ങള്‍ പങ്കിടണം.
വ്യത്യസ്തമായ വഴികള്‍.സര്‍ഗാത്മക അധ്യയനം
ഇത്തരം ഇടപെടല്‍ കാണുമ്പോള്‍ ഓരോ ടീച്ചറും സ്വയം ചോദിക്കും ഞാന്‍ എന്ത് ചെയ്തു എന്ന്
എന്റെ ക്രിയാത്മകത എങ്ങനെ ഉപയോഗിച്ചു / ഉപയോഗിച്ചില്ല.
എനിക്കും ആവാമായിരുന്നു ചിലതെല്ലാം ..
ചിന്തകള്‍ ജ്വലിപ്പിക്കുന്ന പാനലുകളെ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മാതൃകയാക്കാം..

Wednesday, February 23, 2011

അമേരിക്കയിലെ സ്കൂളുകളില്‍ ..


ശ്രീ മനോജ്‌ എഴുതുന്നു..
"ഈ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുവാന്‍ തുനിഞ്ഞതിന് ആദ്യമേ അഭിനന്ദനങ്ങള്‍...

ഇങ്ങ് അമേരിക്കയില്‍ എന്റെ കുട്ടിയെ പ്രീ-സ്കൂളില്‍ ചേര്‍ക്കുവാന്‍ തൊട്ടടുത്ത് സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ അവിടത്തെ സ്കൂള്‍ ഡയറക്റ്റര്‍ ഒരു ദിവസം അവിടം സന്തര്‍ശിക്കുവാന്‍ ക്ഷണിച്ചു.

അവിടെ ചെന്നപ്പോള്‍ ശരിക്കും ഒന്ന് അമ്പരന്നു. കയറി ചെന്നപ്പോള്‍ തന്നെ ഇരു വശത്തെയും മതിലില്‍ കുട്ടികളുടെ കലാവിരുതുകള്‍. ഒടുവില്‍ പയ്യന്‍സ് ചേരേണ്ട ക്ലാസ്സില്‍ ചെന്നപ്പോള്‍ മിക്കവാറും ഇവിടെ മറ്റ് പോസ്റ്റുകളില്‍ കൊടുത്തിരിക്കുന്ന പോലെ തന്നെ.

മുകളില്‍ പറഞ്ഞ പോലെ ക്ലാസ്സിന്റെ ഒരു മൂലയില്‍ അടുക്കള ഒരുക്കിയിരിക്കുന്നു. ബേക്കറി, റെസ്റ്റൊറന്റ്, ബസ്സ് സ്റ്റേഷന്‍ ഇങ്ങനെ ഓരോ ദിവസവും ഓരോ അനുഭവം ആയിരിക്കും ആ “കോര്‍ണറില്‍” ഒരുക്കുക എന്ന് അവര്‍ പറഞ്ഞു.

അങ്ങിനെ ഓരോ കോര്‍ണറും... ഡ്രോയിങ് കോര്‍ണര്‍, പ്ലെയിങ് കോര്‍ണര്‍, റീഡിങ് കോര്‍ണര്‍, റെസ്റ്റിങ് കോര്‍ണര്, സ്റ്റോറി കോഎണര്‍‍...

കൂടാതെ ഒരു ചെറിയ പെട്ടിയില്‍ ഒച്ചുകളെ ഇട്ടിരിക്കുന്നു... കുട്ടികള്‍ വന്നയുടെനെ സ്പേയര്‍ ഉപയോഗിച്ച് അതിന് വെള്ളം കൊടുക്കുവാന്‍ പഠിപ്പിക്കുന്നതിലൂടെ “പെറ്റ്സിനെ കെയര്‍” ചെയ്യുവാനുള്ള ആദ്യ പടി കയറുന്നു!

3-4 വയസ്സുള്ള കുട്ടികള്‍ക്കുള്ള ക്ലാസ്സാണിത്!

പുസ്തകത്തിന്റെ ലോകത്ത് നിന്ന് മാറി അനുഭവത്തിലൂടെ പഠിപ്പിക്കുന്ന ആ സ്ഥലം കണ്ടപ്പോള്‍ ഒന്ന് കൂടി കുട്ടിയാകുവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നി പോയി.

നമ്മുടെ നാട്ടിലെ കുട്ടികള്‍ക്കും ഇതെല്ലാം ലഭിക്കുവാന്‍ പ്രേരണ നല്‍കുന്നത് കാണുന്നതില്‍ വളരെ സന്തോഷം... "Posted by Manoj മനോജ് to പള്ളിക്കൂടംയാത്രകള്‍ at February 15, 2011 5:03 PM

Wednesday, February 16, 2011

കുട്ടികളെ ഇംഗ്ലീഷിന്റെ 'മലകയറ്റാ'ന്‍ അധ്യാപക കൂട്ടായ്മ

സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുടെ ഇംഗ്ലീഷ് നിലവാരം വര്‍ധിപ്പിക്കുന്നതിനായി നിലമ്പൂരിലെ ഒരുകൂട്ടം അധ്യാപകര്‍ നടത്തുന്ന ശ്രമം വന്‍വിജയത്തിലേക്ക്. നിലമ്പൂര്‍ ബി.ആര്‍.സിക്ക് കീഴിലെ യു.പി സ്‌കൂളുകളിലുള്ള മുപ്പതോളം അധ്യാപകരാണ് സംസ്ഥാനത്തിനുതന്നെ മാതൃകയായ പുത്തന്‍ പദ്ധതി വിജയത്തിലെത്തിച്ചത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനുള്ള കാരണംതേടി ഇവര്‍ ചര്‍ച്ചനടത്തിയിരുന്നു. അധ്യാപകരുടെ ഇംഗ്ലീഷിലുള്ള വൈദഗ്ധ്യക്കുറവും ക്ലാസ്മുറികളില്‍ ഇംഗ്ലീഷിന്റെ ഉപയോഗംകുറഞ്ഞതും കുട്ടികളുടെ എണ്ണക്കുറവിന് കാരണമായതായി ഇവര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുപ്പതോളം അധ്യാപകര്‍ ഒത്തുചേര്‍ന്നാണ് പുതിയ പദ്ധതിക്ക് രൂപംനല്‍കിയത്. അധ്യാപകര്‍ക്ക് പരിശീലനം, സ്‌കൂള്‍തലത്തിലും പഞ്ചായത്ത്തലത്തിലും കുട്ടികള്‍ക്ക് ഇംഗ്ലീഷ്‌ഫെസ്റ്റ്, ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 20 ദിവസത്തെ പരിശീലനമാണ് അധ്യാപകര്‍ക്ക് നല്‍കിയത്. ഭക്ഷണത്തിന്റെയും വണ്ടിക്കൂലിയുടെയും ചെലവുകള്‍ അധ്യാപകര്‍ സ്വന്തമായി എടുത്തു. ശമ്പളക്കൂടുതലിനുവേണ്ടിയും രാഷ്ട്രീയ കാരണങ്ങളാലും ക്ലസ്റ്റര്‍ മീറ്റിങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുന്ന അധ്യാപകര്‍ക്കിടയിലൂടെയാണ് ഇവര്‍ അവധിദിവസങ്ങളില്‍ പരിശീലനത്തിനെത്തിയത്.

പദ്ധതിയെക്കുറിച്ചറിഞ്ഞ എസ്.എസ്.എ സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. ആനന്ദ് ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. അരീക്കോട് ബി.ആര്‍.സിയിലെ അഷ്‌റഫ്, റഹ്മത്ത് എന്നീ അധ്യാപകരാണ് ഇവരുടെ പരിശീലകരായി എത്തിയത്.

തങ്ങളുടെ ക്ലാസ്മുറികളില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് അനായാസമാക്കുന്നതിനുള്ള ചെറിയ പദ്ധതികള്‍ ഇവര്‍ ആദ്യം നടപ്പാക്കി. പിന്നീട് ഈ കുട്ടികളെ പങ്കെടുപ്പിച്ച് സ്‌കൂളുകളില്‍ ഇംഗ്ലീഷ്‌ഫെസ്റ്റ് നടത്തി. ഇവരില്‍നിന്നുള്ള പ്രതിനിധികളാണ് പഞ്ചായത്ത്തലത്തില്‍ നടത്തിയ ഇംഗ്ലീഷ് ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. ആറ്, ഏഴ് ക്ലാസിലെ കുട്ടികളാണ് പങ്കെടുത്തതില്‍ അധികവും. നിലമ്പൂരിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും നടന്ന ക്യാമ്പുകള്‍ വന്‍ വിജയമായിരുന്നു.

പ്രശസ്ത ഇറാനി സംവിധായകന്‍ മജീദി മജീദിയുടെ 'ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍' എന്ന സിനിമയെ അവലംബിച്ചാണ് രണ്ടുദിവസം നീണ്ടുനിന്ന ക്യാമ്പ് നടന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ കുട്ടികള്‍ക്ക് തങ്ങളുടെ ചെരിപ്പ് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷവും വേദനയും കുട്ടികള്‍ വിവിധ രീതിയില്‍ അവതരിപ്പിച്ചു. സംഭാഷണങ്ങള്‍, ലഘുനാടകങ്ങള്‍, കവിത, കൊറിയോഗ്രാഫി എന്നിങ്ങനെ ഇവരുടെ രചനകളെല്ലാം മികച്ചതാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു
പിടിച്ചാല്‍ കിട്ടില്ലെന്ന് കരുതി ഭയപ്പെട്ടിരുന്ന ഇംഗ്ലീഷ്ഭാഷ തങ്ങളുടെ മുമ്പില്‍ വഴങ്ങിനില്‍ക്കുന്നത് കണ്ട കുട്ടികളുടെ കണ്ണില്‍ ആഹ്ലാദത്തിന്റെ പൂത്തിരി. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ബാലികേറാമലയെന്ന അന്ധവിശ്വാസം ഇല്ലാതാക്കിയ നിലമ്പൂരിന്റെ ഈ പ്രിയപ്പെട്ട അധ്യാപകരുടെ കണ്ണുകളില്‍ ശുഭപ്രതീക്ഷയും. വഴിക്കടവില്‍നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം നഫീസ കരീം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പുളിക്കല്‍ മുഹമ്മദാലി, അധ്യാപകരായ വിനോ വി. ഇഞ്ചപ്പാറ, അമലി ജെറി, പ്രധാനാധ്യാപകന്‍ എം.പി. വര്‍ഗീസ്, ബി.ആര്‍.സി കോ- ഓര്‍ഡിനേറ്റര്‍ സി. അഷറഫ്, ബി.പി.ഒ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

Mathrubhumi daily. 14-02-2011

Monday, February 14, 2011

കുട്ടികളോട് പറയാന്‍ ഇനി സതിക്ക് സ്വന്തം കഥകളും


പൊള്ളപ്പൊയില്‍ (കാസര്‍കോട്): കിടന്നിടത്തുനിന്ന്സ്വന്തമായി എഴുന്നേല്‍ക്കാനോ, നിവര്‍ന്ന് നില്‍ക്കാനോകഴിയാതെ സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി എന്നരോഗം ബാധിച്ച് ശരീരം തളര്‍ന്ന പൊള്ളപ്പൊയിലിലെഎം.വി. സതി (30)ക്ക് കുട്ടികളോട് പറയാന്‍ ഇനിസ്വന്തം കഥകളും! തളര്‍ന്ന ശരീരത്തിന്റെ വയ്യായ്കയെവായനയിലൂടെ തോല്‍പ്പിച്ച സതി എഴുതിയ 14 കഥകളുടെ സമാഹാരം 'ഗുളിക വരച്ച ചിത്രങ്ങള്‍' ഞായറാഴ്ച പ്രകാശനം ചെയ്യും. സതിയുടെനിസ്സഹായമായ ജീവിതത്തിലെ വായനയുടെ വെളിച്ചംപത്രങ്ങളിലൂടെ അറിഞ്ഞ മലപ്പുറം സ്വദേശിയുംഗള്‍ഫുകാരനുമായ പി.ടി. ഷുക്കൂറാണ് രചനകള്‍പുസ്തകരൂപത്തിലാക്കുന്നത്.

സ്വന്തം ജീവിതാനുഭവങ്ങളെ കഥയിലൂടെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന സതി മൂന്നാം തരത്തിലെ മലയാളംകേരള പാഠാവലിയുടെ രണ്ടാം ഭാഗത്തിലെ ഒരു പാഠമാണ്. ''വായിച്ച്... വായിച്ച്... വേദന മറന്ന്...'' എന്നതലക്കെട്ടിലാണ് സതിയുടെ അഭിമുഖം ഉള്ളത്. പാര്‍ശ്വവത്കരിക്കപ്പെടുന്ന വിഭാഗത്തിലെ മൂന്ന്പാഠങ്ങളിലൊന്നാണ് സതിയുടെ ജീവിതം. പത്രവാര്‍ത്തയിലൂടെ അറിഞ്ഞാണ് എസ്.സി.ഇ.ആര്‍.ടി. സതിയുടെജീവിതഭാഗമായ വായനയെ പുസ്തകത്തിനായി തിരഞ്ഞെടുത്തത്.

2009ല്‍ സംസ്ഥാനത്തെ 793 സ്‌കൂളുകളാണ് സതിക്ക് ആശ്വാസം പകര്‍ന്ന് കത്തെഴുതിയത്. 2010ല്‍ 639 സ്‌കൂളും. മൂന്നാം തരത്തിലെ പതിനായിരം കുട്ടികള്‍ ഇതുവരെ സതിക്ക് കത്തെഴുതിയിട്ടുണ്ട്. സതി തിരിച്ച്മുഴുവന്‍ സ്‌കൂളിനും മറുപടി നല്‍കുകയും ചെയ്തു.
2400ലധികം പുസ്തകങ്ങള്‍ വായിച്ച സതിക്ക് കൂട്ടിന് പൊള്ളപ്പൊയില്‍ സ്‌കൂളിലെ കുട്ടികളുംഅയല്‍വീടുകളിലെ കുരുന്നുകളും എത്തും, കഥകേള്‍ക്കാന്‍.
സിവിക് കൊടക്കാടിന്റെയും എം.വി. പാട്ടിയുടെയും മകളാണ് സതി. പൊള്ളപ്പൊയില്‍ ബാലകൈരളി ഗ്രന്ഥാലയത്തില്‍ വച്ച് ഞായറാഴ്ച രണ്ട്മണിക്ക് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള പുസ്തകം പ്രകാശനം ചെയ്യും. കെ. കുഞ്ഞിരാമന്‍എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

(ഈ വാര്‍ത്തയ്ക്കു മാത്രുഭൂമോയോടു കടപ്പാട് )
മൂന്നാം തരത്തിലെ പതിനായിരം കുട്ടികള്‍ സതിക്ക് കതെഴുതിയ്ട്ടുണ്ട്.ഇതാണ് പുതിയ പഠന പദ്ധതിയുടെ സവിശേഷത.
നാട് നീളെ കുട്ടികളെ മൂല്യം പഠിപ്പിക്കാത്ത പഠന രീതി എന്നു പരിഹസിച്ചവര്‍ കാണാതെ പോയത്.
പാര്‍ശ്വ വത്കരിക്ക പ്പെടുന്നവര്‍ക്കൊപ്പം നില്‍കാന്‍ മനസ് സജ്ജമാകുന്നത് ഇഷ്ടമില്ലാത്തവര്‍ ഇപ്പോള്‍ പറയുന്നു ഈ സാമൂഹിക വീക്ഷണം പുസ്തകത്തില്‍ നിന്നും എടുത്തു മാറ്റണം എന്ന്‍.
അതേ ഇപ്പോഴും നമ്മുടെ പാ
പുസ്തകത്തെ കൊല്ലാന്‍

Sunday, February 13, 2011

സ്കൂളിനെ എങ്ങനെ അവതരിപ്പിക്കും ?


പഞ്ചായത്തില്‍ അധ്യാപകരും രക്ഷിതാക്കളും ഒത്തു കൂടുമ്പോള്‍ നാം മികവു പ്രദര്‍ശിപ്പിക്കുന്നു.അതിന്റെ ലക്‌ഷ്യം കൃത്യമായി തീരുമാനിക്കാതെ എന്തെല്ലാമോ കൊണ്ട് വന്നു അടുക്കി വെക്കുന്ന സ്കൂളുകള്‍ ഉണ്ട്.അവരോടു ചോദിച്ചാലോ മറുപടി അലസം' ഇതല്ല നാം ആഗ്രഹിക്കുന്നത്

ഞാന്‍ വര്‍ക്കല പോയി.ഒരു സ്കൂളുകാര്‍ നല്ല രീതിയില്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ പ്രദര്‍ശനം ഒരുക്കിയത് കണ്ടു

ക്ലാസ് റൂം പ്രക്രിയ വ്യക്തമാക്കുന്ന ചാര്‍ട്ടുകള്‍.അവ ക്ലാസില്‍ ഉണ്ടായത് തന്നെ .ഗ്രൂപ്പ് എഡിറ്റിംഗ് നടത്തിയത്.അധ്യാപികയുടെ മാതൃകാ രചനകള്‍.
ഓരോ കുട്ടിയുടെയും പോര്‍ട്ട്‌ ഫോളിയോ.എല്ലാ കുട്ടികളും എല്ലാ വര്‍ക്കും ചെയ്തെന്നു വിളിചോതുന്നവ. കുട്ടികളുടെ നിലവാരത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഗുണനിലവാര സൂചകങ്ങള്‍ പ്രകാരം വിശകലനം ചെയ്ത മറുപടി സ്വാഭാവികതയില്‍ മനസ്സില്‍ നിന്നും.
ഓരോ ഇനവും കുറിപ്പുകള്‍ സഹിതം.
ക്രമം പാലിച്ചു ഒരുക്കിരിക്കുന്നു.
ഒരു പ്രദര്‍ശനത്തെ സമീപിച്ചത് സ്കൂളിന്‍റെ മികവു പ്രതിഫലിപ്പിക്കാന്‍ കൂടിയാണെന്ന് തിട്ടമുള്ള അധ്യാപികമാര്‍.
വിഭവങ്ങള്‍ ആക്ര്‍ഷകായി എങ്ങനെഅവതരിപ്പിക്കാന്‍ കഴിയും എന്നു അവര്‍സ്കൂളില്‍ വെച്ച് തന്നെ ആലോചിച്ചു.ഒരുപച്ച സാരി കൊണ്ട് വന്നു അതില്‍ എല്ലാംമനോഹരമായി ഒരുക്കി.സാരി വലിച്ചുകെട്ടിയപ്പോള്‍ ആകര്‍ഷകം.ഓരോന്നുമെവിടെ വെക്കണം എന്നും അവര്‍ തീരുമാനിച്ചിരുന്നു.
എല്ലാ ക്ലാസുകള്‍ക്കും പ്രാതിനിധ്യം.
അഞ്ചില്‍ നിന്നും എഴിലെത്തുംപോഴുള്ള വളര്‍ച്ച പ്രകടം .തെളിവുകള്‍ സഹിതം .
ഇംഗ്ലീഷില്‍ കേന്ദ്രീകരിച്ചായിരുന്നു വരുടെ പ്രദര്‍ശനം. ആസൂത്രണ മികവു.അക്കാദമിക ധാരണ പ്രതിഫലിപ്പിക്കുന്ന മറുപടിയും വിശദീകരണവും
അത് കാണുമ്പോള്‍ സന്തോഷവും സംതൃപ്തിയും(എസ് എസ് യു പി സ്കൂള്‍
)

പഞ്ചായത്ത് തല മികവുത്സവം കഴിഞ്ഞാല്‍ ബി ആര്‍ സി തലത്തിലും നടത്താന്‍ ആലോചിക്കുന്ന ജില്ലകള്‍ ഉണ്ട് അവര്‍ക്ക് ഇതൊരു മാതൃകയാക്കണം
മത്സരം പാടില്ല
ഓരോ വിഷയത്തിനും ഇടം ഓരോ ക്ലാസിനും ഇടം.അഭിമാനിക്കാവുന്ന ഇനങ്ങള്‍ മതി അത് വിഷയത്തിലെ നിലവാരത്തെ സൂചിപ്പിക്കുന്നതാകണം
ഓരോ പഞ്ചായത്തിനും പ്രത്യേക ഇടം നല്‍കാം ചെറു കുറിപ്പുകള്‍ വേണം അത് രക്ഷിതാക്കള്‍ക്ക് മനസ്സിലാകും വിധമാകണം..
കാഴ്ചക്കാരുടെ കുറിപ്പുകള്‍ എഴുതാന്‍ സൗകര്യം വേണം . വിലയിരുത്തല്‍ കുറിപ്പുകള്‍ നാല് മണിക്ക് പൊതു സദസ്സില്‍ കേള്‍പ്പിക്കാം ഉണ്ടായ തിരിച്ചറിവുകള്‍ സാധ്യതകള്‍ മറ്റു നിരീക്ഷണങ്ങള്‍ ഇവെല്ലാം കുറിക്കാം
ഒരാള്‍ പ്രദര്‍ശനം അവലോകനം ചെയ്തു സംസാരിക്കുന്നതും നല്ലത്
സ്കൂളുകാര്‍ എ൩തു ഇനമാണോ കുട്ടികളുടെ പെര്ഫോമാന്സിനു തെരഞ്ഞെടുത്തത് അതിന്റെ ക്ലാസ് റൂം പ്രക്രിയ പ്രദര്‍ശനത്തില്‍ വ്യക്തമാക്കുന്ന ഇനങ്ങള്‍ വേണം .അതാണ്‌ സുതാര്യത.തട്ടി കൂട്ടിയെടുത്ത ഒന്നും വേണ്ട

Saturday, February 12, 2011

മികവുത്സവങ്ങള്‍ സമൂഹം ഏറ്റെടുക്കുന്നുമികവുത്സവങ്ങള്‍ക്ക് വലിയ സ്വീകരണം.
പഞ്ചായത്തുകള്‍ ഏറ്റെടുത്തു.

നാടിന്‍റെ ആഘോഷമാക്കി മാറ്റുന്നു.
ജനങ്ങള്‍ കുട്ടികളുടെ നേട്ടങ്ങള്‍ മനസ്സിലാക്കാന്‍ എത്തുന്നു.
പഠനത്തെളിവുകള്‍ പരിശോധിക്കുന്നു.

പാലക്കാട് , വയനാട്,കാസര്‍ഗോഡ്‌ ജില്ലകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്നവയാണ്.


അവധിക്കാല പരിശീലനം മുതല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒന്നൊന്നായി പ്രായോഗികമാകിയപ്പോള്‍
ക്ലസ്റര്‍ കൂട്ടായ്മകള്‍ കൂടുതല്‍ തെളിച്ചം നല്‍കിയപ്പോള്‍
ക്ലാസില്‍ നിരന്തര വിലയിരുത്തല്‍ സാക്ഷാത്കരിച്ചപ്പോള്‍
സ്കൂള്‍ ഗ്രാന്റ് വിനിയോഗം വിദ്യാലയത്തിന്‍റെ ചുമരുകളെ പ്പോലും പഠന സൌഹൃദപരമാക്കിയപ്പോള്‍
വളരുന്ന പഠനോപകരണവും ക്ലാസ് ലാബും
പോര്‍ട്ട്‌ ഫോളിയോ ബാഗും ക്ലാസ് ഡിസ്പ്ലേയും
ബാലയും ഗണിതവത്കരണവും
ക്ലാസ് തിയേറ്റര്‍ സങ്കല്‍പ്പവും കൊരിയിഗ്രാഫിയും മറ്റു ആവിഷ്കാരങ്ങളും
വായനയുടെ ആഴങ്ങളും പിന്നോക്ക പരിഗണനയും
വര്‍ക്ക് ഷീറ്റും മണല്ത്തടവും ഒക്കെ തികച്ചും സാധ്യമായവ എന്ന് തെളിയിച്ച സ്കൂളുകള്‍ നിരവധി.

നേട്ടങ്ങള്‍ ഏറെ
നെടാനുമേറെ
ഈ ബ്ലോഗില്‍ പരാമര്‍ശിക്കുന്ന മികവു അടക്കം പല ഇടപെടലുകളും ചരിത്രത്തിന്‍റെ ഭാഗമാണ്.
അതിനാല്‍ മികവു സംഘടനം സംബന്ധിച്ച് ജില്ലകളിലെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നത് ഉചിതമാകും.
കാസര്‍ കോഡ് ജില്ല എല്ലാ പഞ്ചായത്തിലും ചിട്ടയായി മികവു നടത്തുന്നതിനു പരിപാടി തയ്യാറാക്കി.
അവരുടെ ബ്ലോഗില്‍ കൊടുത്തു.ബ്ലോഗിന്റെ സാധ്യത അവര്‍ ഈ കാര്യത്തില്‍ ഉപയൊഗിച്ചു.അത് ഇവിടെ നല്‍കുന്നു
മികവ് 2010-11

No.
Name of Panchayath
Venue
Date
1.
Ajanur
Iqbal HSS, Ajanur
5.2.2011
2.
Uduma
GUPS Koliyadkam
5.2.2011
3.
Pullur – periya
GFHS Periya
5.2.2011
4.
Pallikkara
GUPS Agasarahola
4.2.2011
5.
Balal
GLPS Kanakappalli thattil
18.2.2011
6.
East Eleri
GUPS Kannivayal
18.2.2011
7.
West Eleri
AUPS Plachikkara
19..2.2011
8.
Kinanoor Karinthalam
GLPS Kinanoor
19.2.2011
9.
Kumbla
GSBS Kumbla
5.2.2011
10.
Puthige
SBUPS Dharmathadka
5.2.2011
11.
Enamakaje
SNHS Perla
5.2.2011
12.
Badiadka
GBUPS Perdala
5.2.2011
13.
Kumbadaje
GJBS Kumbadaje
5.2.2011
14.
Bellur
GHSS Bellur
5.2.2011
15.
Karadka
AUPS Mulleria
5.2.2011
16
Delampadi
GHSS Adoor
5.2.2011
17
Nileshwar
St. Anns AUPS Nileshwar
5.2.2011
18
Kallar
SMAUPS Malakkallu
19.2.2011
19
Panathadi
GUPS Prantharkavu
19.2.2011
20.
Madikai
GUPS Kanhirapoil
19.2.2011
21
Kanhangad
Municipal Town Hall, Kahnagad
19.2.2011
22.
Kodom Belur
GUPS Belur
19.2.2011
23.
Paivalike
GHSS Paivalike Nagar
19.2.2011
24.
Mangalpady
SSBAUPS Aila
19.2.2011
25
Meenja
VAUPS Miyapadavu
19.2.2011
26
Manjeshwar
GVHSS Kunjathur
19.2.2011
27
Vorkady
GHSS Kodlamogaru
19.2.2011
28
Cheruvathur
GHSS Kuttamath
19.2.2011
29
Pilicode
GUPS Pilicode
19.2.2011
30
Padana
AUPS Udinoor Edachakai
8.2.2011
31
Valiyaparamba
GHSS Padana Kadappuram
8.2.2011
32
Kayyur Cheemeni
GUPS Kooliya
9.2.2011
33
Trikaripur
GHSS South Trikaripur
8.2.2011
34
Kasaragod Municipality
GUPS Kasaragod
19.2.2011
35
Madhur
GWLPS Shiribagilu
5.2.2011
36
Chengala
GHSS Cherkala
19.2.2011
37
Chemnad
GUPS Koliyadkam
19.2.2011
38
Mogral Puthur
GUPS Cherkala
5.2.2011
39
Bedadka
GHS Kundamkuzhi
5.2.2011
40
Kuttikol
GHS Bethurpara
5.2.2011
41
Muliyar
AUPS Bovikana
19.2.2011